അമേരിക്കയിൽ വാഷിങ്ടൻ ഡിസിയിൽ പ്രവർത്തിക്കുന്ന ‘ചിന്താകേന്ദ്ര’മാണ് (think-tank) പ്യൂ റിസർച് സെന്റർ (Pew Research Centre). നിഷ്പക്ഷം എന്നാണ് അതു സ്വയം വിശേഷിപ്പിക്കുന്നത്. ലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമല്ല. സമൂഹങ്ങളെ പ്രബലമായി സ്വാധീനിക്കുന്ന പ്രതിഭാസങ്ങളെ (രാഷ്ട്രീയം, മതം, മാധ്യമങ്ങൾ, ശാസ്ത്ര–സാങ്കേതികവിദ്യ, കുടിയേറ്റം, വംശ–വർഗ മേഖലകളിലെ വ്യതിയാനങ്ങൾ തുടങ്ങിയവ) അഭിപ്രായ ശേഖരണത്തിലൂടെ അളക്കുകയും പഠിക്കുകയുമാണ് പ്യൂ ചെയ്യുന്നത്. പ്യൂവിന്റെ സർവേഫലങ്ങൾക്ക് ആഗോളമായി വിശ്വാസ്യത കൽപിക്കപ്പെടുന്നുണ്ട്. ഒരു അഭിപ്രായ സർവേയ്ക്കും പൂർണസത്യത്തിൽ എത്തിച്ചേരാൻ കഴിയില്ലെന്നതു വാസ്തവമാണെങ്കിലും അവ തീർച്ചയായും ഉപകരിക്കുന്ന കൈചൂണ്ടികളാണ്. വളച്ചൊടിച്ച അഭിപ്രായ സർവേകൾ ഉപയോഗിച്ചു ചിലർ സമൂഹത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നുവെന്നതും കുപ്രസിദ്ധമാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയിൽ വാഷിങ്ടൻ ഡിസിയിൽ പ്രവർത്തിക്കുന്ന ‘ചിന്താകേന്ദ്ര’മാണ് (think-tank) പ്യൂ റിസർച് സെന്റർ (Pew Research Centre). നിഷ്പക്ഷം എന്നാണ് അതു സ്വയം വിശേഷിപ്പിക്കുന്നത്. ലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമല്ല. സമൂഹങ്ങളെ പ്രബലമായി സ്വാധീനിക്കുന്ന പ്രതിഭാസങ്ങളെ (രാഷ്ട്രീയം, മതം, മാധ്യമങ്ങൾ, ശാസ്ത്ര–സാങ്കേതികവിദ്യ, കുടിയേറ്റം, വംശ–വർഗ മേഖലകളിലെ വ്യതിയാനങ്ങൾ തുടങ്ങിയവ) അഭിപ്രായ ശേഖരണത്തിലൂടെ അളക്കുകയും പഠിക്കുകയുമാണ് പ്യൂ ചെയ്യുന്നത്. പ്യൂവിന്റെ സർവേഫലങ്ങൾക്ക് ആഗോളമായി വിശ്വാസ്യത കൽപിക്കപ്പെടുന്നുണ്ട്. ഒരു അഭിപ്രായ സർവേയ്ക്കും പൂർണസത്യത്തിൽ എത്തിച്ചേരാൻ കഴിയില്ലെന്നതു വാസ്തവമാണെങ്കിലും അവ തീർച്ചയായും ഉപകരിക്കുന്ന കൈചൂണ്ടികളാണ്. വളച്ചൊടിച്ച അഭിപ്രായ സർവേകൾ ഉപയോഗിച്ചു ചിലർ സമൂഹത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നുവെന്നതും കുപ്രസിദ്ധമാണ്.

2023ൽ പ്യൂ ഇന്ത്യയടക്കം 24 രാജ്യങ്ങളിൽ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ആളുകൾ എന്തു ചിന്തിക്കുന്നു  എന്നറിയാൻ ഒരു സർവേ നടത്തി. അതിന്റെ ഫലങ്ങൾ കഴിഞ്ഞ ഫെബ്രുവരി 28നു പ്രസിദ്ധീകരിച്ചു. ജനാധിപത്യത്തിൽ താൽപര്യമുള്ളവർക്കു ധാരാളം ചിന്തയ്ക്കു വക നൽകുന്നതാണ് സർവേയുടെ കണ്ടെത്തലുകൾ. 2023 ഫെബ്രുവരി മുതൽ മേയ് വരെ 24 രാജ്യങ്ങളിലെ 30,861 ആളുകളിൽനിന്നാണ് പ്യൂ അഭിപ്രായങ്ങൾ ശേഖരിച്ചത്. അതിന്റെ വിശദവിവരങ്ങളിലേക്ക് ഇവിടെ കടക്കുക വയ്യ. 

ADVERTISEMENT

ആദ്യം, ഏറ്റവും പ്രത്യാശ നൽകുന്ന വിവരം: പ്രാതിനിധ്യ ജനാധിപത്യം അഥവാ ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികളിലൂടെ ഒരു സമൂഹത്തിന്റെ ഭരണം നടത്തുന്ന സംവിധാനം തൃപ്തികരമായ ഒന്നാണെന്ന് 77% ആളുകൾ അഭിപ്രായപ്പെട്ടു. പക്ഷേ, 2017ൽ ഇതേ വിഷയത്തെപ്പറ്റി നടത്തിയ സർവേയ്ക്കുശേഷം ജനാധിപത്യത്തിനുവേണ്ടിയുള്ള ഉത്സാഹം പൊതുവിൽ കുറഞ്ഞിട്ടുള്ളതായി സർവേ കണ്ടെത്തി. ജനാധിപത്യം ഇന്നു പ്രവർത്തിക്കുന്ന രീതികളെപ്പറ്റി ജനങ്ങൾക്കു ശക്തവും ഗുരുതരവുമായ വിമർശനങ്ങളുണ്ട്. ഒട്ടനവധിയാളുകൾ മറ്റു സംവിധാനങ്ങളെ (സ്വേച്ഛാധിപത്യത്തെയും പട്ടാളഭരണത്തെയും പോലും ) പരിഗണിക്കാൻ തയാറാണ്. 

മറ്റു വാക്കുകളിൽ പറഞ്ഞാൽ, ലോകമൊട്ടാകെ പ്രാതിനിധ്യ ജനാധിപത്യ സമ്പ്രദായത്തിന്റെ വിലയിടിഞ്ഞിട്ടുണ്ട്. തങ്ങൾ തിരഞ്ഞെടുത്ത് അധികാരം നൽകുന്നവർ തങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നില്ലെന്ന് ജനങ്ങൾ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. കേരളവും ഇന്ത്യയും ഒറ്റപ്പെട്ട ഇടങ്ങളല്ല എന്നു ചുരുക്കം. ജനാധിപത്യം ലോകമൊട്ടാകെ തകർച്ചയുടെ ഭീഷണിയിലാണ്. സർവേയിലെ മറ്റു ചില പ്രധാനപ്പെട്ട സൂചനകൾ താഴെക്കൊടുക്കുന്നു. പൊതു തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ സമയത്ത് പൗരർക്കു സുപ്രധാനമായ ചില തിരിച്ചറിവുകളാണ് ഇവ നൽകുന്നത്:

∙ 77% ആളുകൾ ജനാധിപത്യം ഇഷ്ടപ്പെടുന്നെങ്കിലും, 59% ജനാധിപത്യ സമ്പ്രദായത്തിന്റെ പ്രവർത്തനത്തെപ്പറ്റി അസംതൃപ്തരാണ്.

∙ ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ ജനങ്ങൾ എന്തു ചിന്തിക്കുന്നു എന്നതിന് ഒരു പ്രാധാന്യവും കൊടുക്കാത്തവരാണ് എന്ന അഭിപ്രായം ശക്തമാണ്. 24 രാജ്യങ്ങളിലെ 74% ആളുകൾ അങ്ങനെ വിശ്വസിക്കുന്നവരാണ് (ഇന്ത്യ: 54%). സ്വീഡനിൽ മാത്രമാണ് ജനപ്രതിനിധികളെപ്പറ്റി അനുകൂലാഭിപ്രായമുള്ളത്: 56%.

ADVERTISEMENT

∙ 42% ആളുകളുടെ അഭിപ്രായത്തിൽ അവരുടെ രാജ്യങ്ങളിലെ ഒരു രാഷ്ട്രീയപാർട്ടിയും അവരുടെ അഭിപ്രായങ്ങളെ പ്രതിനിധീകരിക്കുന്നില്ല.

∙ 2017ൽ‍ ഇന്ത്യയിൽ 44% ആളുകൾ പ്രാതിനിധ്യ ജനാധിപത്യത്തെ പിന്തുണച്ചിരുന്നെങ്കിൽ, 2023ൽ അത് 36 ശതമാനമായി കുറഞ്ഞു. വേറെ 10 രാജ്യങ്ങളിലും പല തോതുകളിൽ‍ ഈ കുറവുണ്ടായി.

∙  ഒരു രജതരേഖയുണ്ട്: കൂടുതൽ സ്ത്രീകൾ ജനപ്രതിനിധികളായാൽ ജനാധിപത്യം മെച്ചപ്പെടുമെന്ന് 50% ആളുകൾ കരുതുന്നു. ഇക്കാര്യത്തിൽ, സാമ്പത്തികശേഷി കുറഞ്ഞവർക്കും യുവതലമുറയ്ക്കും 46% വീതം പിന്തുണയുണ്ട്.

∙ ഇന്ത്യയിൽ 2017ൽ 55% പേർ സ്വേച്ഛാധിപതിയായ നേതാവ് പാർലമെന്റിന്റെയോ കോടതികളുടെയോ ഇടപെടലില്ലാതെ ഭരിക്കുന്നതിനെ പിന്തുണച്ചിരുന്നു. 2023ൽ ആ പിന്തുണ 67 ശതമാനമായി വർധിച്ചു. 2017ൽ ഇന്ത്യയിൽ 28% ആളുകൾ സ്വേച്ഛാധിപത്യം നല്ലതല്ല എന്നു കരുതിയിരുന്നതിന് 30 ശതമാനത്തിലേക്ക് നേരിയ വർധന ഉണ്ടായിട്ടുണ്ട്.

ADVERTISEMENT

∙ സർവേ നടന്ന രാജ്യങ്ങളിൽ 59% ആളുകൾ അവരുടെ ജനാധിപത്യങ്ങളെപ്പറ്റി അസംതൃപ്തരാണെന്നു സൂചിപ്പിച്ചല്ലോ (തൃപ്തർ: 40%). ഈ വിഷയത്തെപ്പറ്റി മറ്റു ചില പ്രധാന വിവരങ്ങൾ: 52% പ്രതിപക്ഷ നേതാക്കളെപ്പറ്റിയും 55% രാഷ്ട്രീയപാർട്ടികളെപ്പറ്റിയും അസംതൃപ്തരാണ് (തൃപ്തർ: 36%, 38%).

∙ 83% പട്ടാളഭരണത്തെ എതിർക്കുന്നു എന്നതു ശ്രദ്ധേയമാണ്; 71% സ്വേച്ഛാധിപത്യത്തെ എതിർക്കുന്നുവെന്നതും. വിവിധ മേഖലകളിലുള്ള വിദഗ്ധർ ഭരണം നടത്തുന്നതിനെ 58% പേർ പിന്തുണയ്ക്കുന്നു. ജനപ്രതിനിധി സമ്പ്രദായം ഒഴിവാക്കി ജനങ്ങൾ നേരിട്ടു രാഷ്ട്രത്തലവരെ തിരഞ്ഞെടുക്കുന്നതിനെ പിന്തുണയ്ക്കുന്നവർ 70 ശതമാനമാണ് എന്നതും ശ്രദ്ധിക്കുക.

∙ സ്വേച്ഛാധിപത്യ സമ്പ്രദായത്തിനു പിന്തുണ വർധിച്ച ഇന്ത്യയടക്കമുള്ള ഏഴു രാജ്യങ്ങളിലും ആ വർധനയുണ്ടായത് വിദ്യാഭ്യാസപരമായി പിന്നാക്കമായ വിഭാഗങ്ങളിലും താഴ്ന്ന വരുമാനമുള്ളവർക്കിടയിലുമാണ്. കൂടാതെ വലതുപക്ഷ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവർക്കിടയിലും അതുണ്ടായി. പ്യൂ സർവേ കാണിക്കുന്നതു ജനാധിപത്യവിശ്വാസികളായ ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസത്തോടു നീതി പുലർത്താൻ ജനപ്രതിനിധികൾക്കു സാധിക്കുന്നില്ല അല്ലെങ്കിൽ അവരതിനു തയാറല്ല എന്നാണ്. തന്മൂലം ജനങ്ങൾക്കു ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയും സ്വേച്ഛാധിപതികൾ ഉയരുകയും ചെയ്യുന്നു. ശേഷം ചിന്ത്യം.

English Summary:

Global Democracy Trends: Pew Survey Reveals Concerning Decline in Public Trust