ജാനാമി ധർമം ന ച മേ പ്രവൃത്തിഃ ജാനാമി പാപം ന ച മേ നിവൃത്തിഃ (പാണ്ഡവഗീത–57) ദുര്യോധനന്റെ വാക്കുകൾ: ‘ധർമമെന്തെന്ന് എനിക്കറിയാം; പക്ഷേ അതു ചെയ്യാൻ എനിക്കു കഴിയുന്നില്ല. അധർമമെന്തെന്ന് എനിക്കറിയാം; പക്ഷേ അത് ഒഴിവാക്കാനും എനിക്കു കഴിയുന്നില്ല’. വ്യാസഭാരതത്തിലില്ലാത്ത ഈ വരികൾ പാണ്ഡവഗീതയിലേതാണ്. പാണ്ഡവരോടു യുദ്ധം ചെയ്യുന്നതു നീതിയല്ലെന്ന് ദുര്യോധനനെ കൃഷ്ണൻ ഉപദേശിക്കുമ്പോൾ നല്‍കിയ മറുപടിയാണിത്. ധർമമേത്, അധർമമേത് എന്നു നിശ്ചയമുള്ളയാൾക്ക് അധർമത്തിൽനിന്നു മാറി നിൽക്കാനാവാത്ത നിസ്സഹായത. ദുര്യോധനനെ കേവലം കഥാപാത്രമായല്ല കാണേണ്ടത്. നമ്മിൽ എല്ലാവരിലുമുണ്ട് ദുര്യോധനന്റെ അംശം. ചിലരിൽ അതു വളരെ കൂടുതലാകുമ്പോൾ അത്യാചാരങ്ങൾ ചെയ്യുന്നു. പക്ഷേ വലിയ തെറ്റുകൾ ചെയ്യുമ്പോഴും കുറ്റവാളിയുടെ ഉള്ളിന്റെയുള്ളിൽ താൻ ചെയ്യുന്നത് തെറ്റാണെന്ന തോന്നലുണ്ടാവും. അപ്പോഴും, തെറ്റിനോടും കുറ്റകൃത്യത്തോടും മുഖം തിരിക്കാനാവാത്ത അവസ്ഥ. കണക്കുകൂട്ടി കൊലപാതകം ചെയ്യുന്നയാൾക്കു നിശ്ചയമായും അറിയാം താൻ ചെയ്യുന്നത് കടുത്ത അപരാധമാണെന്ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാനാമി ധർമം ന ച മേ പ്രവൃത്തിഃ
ജാനാമി പാപം ന ച മേ നിവൃത്തിഃ

(പാണ്ഡവഗീത–57)

ADVERTISEMENT

ദുര്യോധനന്റെ വാക്കുകൾ: ‘ധർമമെന്തെന്ന് എനിക്കറിയാം; പക്ഷേ അതു ചെയ്യാൻ എനിക്കു കഴിയുന്നില്ല. അധർമമെന്തെന്ന് എനിക്കറിയാം; പക്ഷേ അത് ഒഴിവാക്കാനും എനിക്കു കഴിയുന്നില്ല’. 

വ്യാസഭാരതത്തിലില്ലാത്ത ഈ വരികൾ പാണ്ഡവഗീതയിലേതാണ്. പാണ്ഡവരോടു യുദ്ധം ചെയ്യുന്നതു നീതിയല്ലെന്ന് ദുര്യോധനനെ കൃഷ്ണൻ ഉപദേശിക്കുമ്പോൾ നല്‍കിയ  മറുപടിയാണിത്. ധർമമേത്, അധർമമേത് എന്നു നിശ്ചയമുള്ളയാൾക്ക് അധർമത്തിൽനിന്നു മാറി നിൽക്കാനാവാത്ത നിസ്സഹായത.

ദുര്യോധനനെ കേവലം കഥാപാത്രമായല്ല കാണേണ്ടത്. നമ്മിൽ എല്ലാവരിലുമുണ്ട്  ദുര്യോധനന്റെ അംശം. ചിലരിൽ അതു വളരെ കൂടുതലാകുമ്പോൾ അത്യാചാരങ്ങൾ ചെയ്യുന്നു. പക്ഷേ വലിയ തെറ്റുകൾ ചെയ്യുമ്പോഴും കുറ്റവാളിയുടെ ഉള്ളിന്റെയുള്ളിൽ താൻ ചെയ്യുന്നത് തെറ്റാണെന്ന തോന്നലുണ്ടാവും. അപ്പോഴും, തെറ്റിനോടും കുറ്റകൃത്യത്തോടും മുഖം തിരിക്കാനാവാത്ത അവസ്ഥ. കണക്കുകൂട്ടി കൊലപാതകം ചെയ്യുന്നയാൾക്കു നിശ്ചയമായും അറിയാം താൻ ചെയ്യുന്നത് കടുത്ത അപരാധമാണെന്ന്. മനസ്സാക്ഷി പറയുന്നുണ്ടാവും, താനിതു ചെയ്തുകൂടെന്ന്. എന്നാൽ പ്രലോഭനം, പക, ദുരാഗ്രഹം, കുറ്റം ചെയ്യാനുള്ള ദുർവാസന എന്നിവ മനസ്സാക്ഷിയെ കീഴ്‌പ്പെടുത്തി, കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നു.

(Representative image by erhui1979/istockphoto)

ഈ ദൗർബല്യത്തിന് നാം എന്തിന് അടിമപ്പെടണം? ധർമത്തിന്റെയും നന്മയുടെയും ഭാഗത്തു നിന്നാൽ ജീവിതത്തിൽ പേടിക്കാതെ കഴിയാം. കുറ്റവാളി പൊലീസിന്റെ കണ്ണിൽനിന്നു രക്ഷപെട്ടാലും, സ്വന്തം മനസ്സാക്ഷിക്കുത്തിൽനിന്നു രക്ഷപ്പെടില്ല. ഇക്കാര്യം ‘‍കുറ്റവും ശിക്ഷയും’ എന്ന പ്രശസ്ത നോവലിൽ ദസ്തയേവ്‌സ്കി അതിമനോഹരമായി വരച്ചുകാട്ടിയിട്ടുണ്ട്.

ADVERTISEMENT

തന്റെ‌ കൊടിയ ദാരിദ്ര്യത്തിന് അറുതി വരുത്താൻ സ്വർണപ്പണയ ബിസിനസിൽ ധാരാളം പണവും വിലയേറിയ വസ്തുക്കളും സൂക്ഷിച്ചുവച്ചിട്ടുള്ള വൃദ്ധയെയും, കൂട്ടത്തിൽ അവരുടെ അർധസഹോദരിയെയും റസ്കോൾനിക്കോഫ്  എന്ന യുവാവ് വെട്ടിക്കൊല്ലുന്നു. പൊലീസ് കൊലപാതകിയെ തിരിച്ചറിയുന്നില്ല. പക്ഷേ താൻ ചെയ്ത അതിക്രൂരമായ കൊലപാതകത്തിന്റെ കടുത്ത കുറ്റബോധം റസ്കോൾനിക്കോഫിനെ നിരന്തരം വേട്ടയാടുന്നു. പിടിക്കപ്പെടാത്ത കുറ്റവാളിയുടെ മനഃസംഘർഷം ചിത്രീകരിച്ചതിലെ അസാധാരണ മേന്മ ഈ നോവലിനെ ലോകനോവൽസാഹിത്യത്തിലെ മാസ്റ്റർപീസുകളിലൊന്നായി ഉയർത്തി. ക‌ഥാവസാനത്തോടടുത്ത് കൊലപാതകി കുറ്റം ഏറ്റുപറഞ്ഞ് എട്ടുവർഷത്തെ സൈബീരിയൻ കഠിനതടവ് സ്വയംവരിക്കുന്നു.

നീതി ജലധാര പോലെയും ധർമം കുത്തൊഴുക്കു പോലെയും വരുന്നതുവരെ ഞങ്ങൾക്കു സംതൃപ്തിയില്ല.

മാർട്ടിൻ ലുഥർ കിങ്

അധർമം ചെയ്യുന്നത് ഇരുളിന്റെ മറവിൽ ആരും കാണാതെയാണെങ്കിലും കുറ്റബോധത്തിൽനിന്നു രക്ഷപെടാൻ സാധാരണക്കാർക്കു സാധ്യമല്ല. ഇതിന് അപവാദമായി കൊടുംകുറ്റവാളികളായ ‘ജയിൽപ്പക്ഷി’കളുണ്ടെന്നതു മറ്റൊരു കാര്യം.

(Representative image by francescoch/istockphoto)

ദുര്യോധനന്റേതിനു നേർവിപരീതമാണ് അർജുനന്റെ  മനോഭാവം. കൗരവരും പാണ്ഡവരും കുരുക്ഷേത്രഭൂമിയിൽ യുദ്ധസജ്ജരായി മുഖാമുഖം നിൽക്കുമ്പോൾ, പാണ്ഡവരുടെ വിജയപ്രതീക്ഷ തോളിലേന്തിനിൽക്കുന്ന അർജുനൻ തന്റെ ക്ഷത്രിയധർമം നിർവഹിക്കാൻ അശക്തനാകുന്നു. എതിരെ നിൽക്കുന്ന ഗുരുക്കന്മാരെയും ഭീഷ്മപിതാമഹനടക്കമുള്ള ബന്ധുജനങ്ങളെയും  കൊന്നൊടുക്കിയിട്ട് രാജ്യം പിടിച്ചെടുക്കേണ്ടെന്ന് കരുതുന്നു. അതീവദുർബലനായിത്തീർന്ന അർജുനന്റെ കൈയിൽനിന്ന് ഗാണ്ഡീവമെന്ന അതിശക്തമായ വില്ല് വഴുതിവീഴുന്നു. താൻ എന്തുചെയ്യണമെന്ന് കൃഷ്ണനോടു ചോദിക്കുകയും, ഗീതോപദേശം സ്വീകരിച്ച് സ്വധർമനിർവഹണത്തിലേയ്ക്കു മടങ്ങി യുദ്ധം ചെയ്തു ജയിക്കുകയും ചെയ്യുന്നു. ധർമമാർഗത്തിലേയ്ക്കു പോകേണ്ടെന്നു തോന്നിയ ദുർബലനിമിഷത്തിൽ അതിനു കീഴ്‌പ്പെടാതെ, അർജുനൻ രാജധർമത്തിന്റെ ആൾരൂപമായി മാറി.

ജനഹൃദയങ്ങൾ തങ്ങളെ സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്ന നേതാക്കൾ ഏതെങ്കിലും വലിയ പ്രശ്നം വന്നാൽ അതേപ്പറ്റി മാധ്യമങ്ങളിൽ വീണ്ടും വീണ്ടും ചർച്ച ചെയ്ത് എന്തോ വലുത് ചെയ്തെന്ന പ്രതീതി സൃഷ്ടിക്കുന്നതു പതിവാണ്. തങ്ങൾ നീതിപൂർവം കർമ മാർഗത്തിൽ പ്രവർത്തിച്ചെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം. തെറ്റു നിലനിൽക്കുന്നെന്നു നിശ്ചയമുള്ളവർ അതു തിരുത്തുന്നില്ല. തങ്ങളുടെ വീഴ്ച മനസ്സിലാക്കിക്കൊണ്ടുതന്നെ അതു പരിഹരിക്കുന്നില്ല. അധർമത്തിൽ അവർ തുടരുന്നു.

(Representative image by triloks/istockphoto)
ADVERTISEMENT

ധർമത്തിന്റെ പാതയിൽ നിൽക്കുന്നവർക്ക് ചില താൽക്കാലിക നഷ്ടങ്ങളുണ്ടാകും. അതു സഹിക്കാൻ സന്നദ്ധരാകാതെ, അധർമത്തിലൂടെ ലാഭമുണ്ടാക്കാൻ പലരും ശ്രമിക്കുന്നു. അന്തിമവിജയം ധർമത്തിനാണെന്നതു വെറും വാദമാണെന്നു സ്വയംപറഞ്ഞ് തെറ്റായ വഴിയെ ന്യായീകരിക്കുന്നു.

സത്യസന്ധതയാണ് ഏറ്റവും നല്ല നയമെന്ന് ഇംഗ്ലിഷ്മൊഴിയുണ്ട്. കേവലം നയമെന്ന നിലയിലും സത്യസന്ധതയാണ് ഏറ്റവും നല്ലതെന്ന് ഇതിന് അനുബന്ധവുമുണ്ട്. അന്യർ ചെയ്യുന്ന ശരി തെറ്റെന്നു കരുതുകയും, സ്വയം ചെയ്യുന്ന തെറ്റ് ശരിയെന്നു വിശ്വസിച്ച് ന്യായീകരിക്കുകയും  ചെയ്യുന്നവർ ആത്മപരിശോധന ചെയ്യേണ്ടതുണ്ട്.

‘ഐ ഹാവ് എ ഡ്രീം’ എന്ന പ്രശസ്ത പ്രസംഗത്തിൽ മാർട്ടിൻ ലുഥർ കിങ് പറഞ്ഞ വാക്യമുണ്ട് :‘നീതി ജലധാരപോലെയും ധർമം കുത്തൊഴുക്കുപോലെയും വരുന്നതുവരെ ഞങ്ങൾക്കു സംതൃപ്തിയില്ല’. വ്യക്തിക്കെന്നപോലെ സമൂഹത്തിനും അധികാരവർഗത്തിനും വേണം ധർമത്തിലുള്ള അടിയുറച്ച വിശ്വാസം. ധർമത്തെ ചവിട്ടിയരച്ച ഏകാധിപതികളിലേറെയും ഒടുവിൽ തകർന്നടിഞ്ഞെന്നു ചരിത്രവും നമ്മെ പഠിപ്പിക്കുന്നു.

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയുടെ മറ്റൊരു പേരാണ് ധർമം എന്ന് അംബേദ്കർ. ധർമത്തിന്റെയും അധർമത്തിന്റെയും പാതകൾ മുന്നിൽക്കാണുമ്പോൾ, ഏതു തിരഞ്ഞെടുക്കണമെന്നു സംശയിക്കേണ്ടതില്ല. അധർമം താൽക്കാലികലാഭം തന്നേക്കാം.

അറിഞ്ഞുകൊണ്ട് അധർമം ചെയ്ത ദുര്യോധനൻ അടക്കം നൂറു സഹോദരങ്ങൾ പരാജയപ്പെട്ട് യുദ്ധഭൂമിയിൽ മരിച്ചുവീണ മഹാഭാരതകഥ നല്കുന്ന സൂചന വലിയ പാഠമല്ലേ പകർന്നു നൽകുന്നത്?

English Summary:

Shadows of Dharma: How Duryodhana's Struggle Mirrors Our Ethical Battles Today