യന്ത്രയുഗമാണ് മനുഷ്യനെ ഇന്നു കാണുന്ന പുരോഗതിയിലേക്കു നയിച്ചത്. നമ്മുടെ ശരീരത്തിലുമുണ്ട് ചില കുഞ്ഞൻ യന്ത്രങ്ങൾ. കഴിഞ്ഞയാഴ്ച യുഎസിലെ യേൽ സർവകലാശാലാ ശാസ്ത്രജ്ഞർ രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്ന കുറച്ചു പ്രോട്ടീനുകളുടെ ഘടന കണ്ടെത്തി. നവീനമായ ക്രയോ-ഇലക്ട്രോൺ മൈക്രോസ്കോപ്പി വിദ്യകളുപയോഗിച്ചായിരുന്നു ഈ കണ്ടെത്തൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ പ്രത്യേക പ്രോട്ടീൻ കൂട്ടങ്ങൾ മോളിക്യുലാർ മെഷീൻ അഥവാ തന്മാത്രായന്ത്രം എന്നറിയപ്പെടുന്നു. രോഗങ്ങൾക്കെതിരായി  പോരാടാൻ ഇവ നമ്മുടെ ശരീരത്തെ സഹായിക്കും. ഇമ്യൂണോതെറപ്പി അഥവാ രോഗപ്രതിരോധ ചികിത്സയിൽ ഇവയ്ക്കു വലിയ സ്ഥാനമുണ്ട്. ഈ കണ്ടെത്തൽ ‘സയൻസ്’ എന്ന ശാസ്ത്ര ജേണലിൽ ഈയിടെ പ്രസിദ്ധീകരിച്ചു.

ADVERTISEMENT

∙ എന്താണ് തന്മാത്രാ മെഷീനുകൾ ?

യാന്ത്രിക ചലനങ്ങളോ പ്രവർത്തനങ്ങളോ നിർവഹിക്കുന്ന തന്മാത്ര അല്ലെങ്കിൽ തന്മാത്രകളുടെ കൂട്ടങ്ങളാണ് മോളിക്യുലർ മെഷീനുകൾ. പേശികളുടെ സങ്കോചത്തിനു സഹായിക്കുന്ന ‘മയോസിൻ’ എന്ന പ്രോട്ടീൻ ഉദാഹരണം. രസതന്ത്രം, വൈദ്യശാസ്ത്രം, ജീവശാസ്ത്രം, ഭൗതികശാസ്ത്രം, നാനോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ തത്വങ്ങൾ ഇവയെക്കുറിച്ചുള്ള പഠനത്തിൽ ഉൾപ്പെടുന്നു. 

(Representative image by Meletios Verras/istockphoto)
ADVERTISEMENT

നമ്മുടെ ശരീരം പ്രവർത്തിക്കുന്നതു ധാരാളം തന്മാത്രാ യന്ത്രങ്ങളുടെ സഹായത്താലാണ്. നമ്മുടെ ജീവിതത്തിൽ മോട്ടർ എന്ന യന്ത്രം വലിയ സ്ഥാനം വഹിക്കുന്നുണ്ട്. കിണറ്റിലുപയോഗിക്കുന്ന പമ്പ് മുതൽ ഇലക്ട്രിക് വാഹനങ്ങളിൽ വരെ മോട്ടറുകളുണ്ട്. 

നമ്മുടെ ശരീരത്തിലെ തന്മാത്രാ മോട്ടറുകളെക്കുറിച്ചറിയാമോ? നമ്മൾ സാധാരണ കാണുന്ന മോട്ടറുകളെപ്പോലെ തന്നെ ഊർജത്തെ ചലനമാക്കി മാറ്റാൻ കഴിയുന്ന തന്മാത്രകളാണ് മോളിക്യുലർ മോട്ടറുകൾ. കോശങ്ങളിൽ കാണപ്പെടുന്ന ടിപി സിന്തേസ് എന്നറിയപ്പെടുന്ന എൻസൈം നല്ലൊരു ഉദാഹരണമാണ്.  

ADVERTISEMENT

സ്വിച്ചുകൾ നമ്മളെല്ലാം കാണാറുണ്ടല്ലോ. ഒരു കാര്യം പ്രവർത്തിപ്പിക്കാനോ പ്രവർത്തനം നിർത്താനോ സ്വിച്ചുകൾ ഉപയോഗിക്കുന്നു. തന്മാത്രാ സ്വിച്ചുകളും ശരീരത്തിലുണ്ട്. പ്രകാശം, താപനിലയിലുള്ള വ്യത്യാസം തുടങ്ങിയവയോടു പ്രതികരിച്ച് ശരീരത്തിൽ ഘടനകളോ സവിശേഷതകളോ മാറ്റാൻ കഴിയുന്നവയാണ് ഇവ. കണ്ണിലെ റെറ്റിനയിൽ കാണപ്പെടുന്ന റോഡോപ്സിൻ തന്മാത്രാ സ്വിച്ചിന് നല്ല ഉദാഹരണമാണ്. പ്രകാശത്തോടു പ്രതികരിക്കുന്ന പ്രോട്ടീനാണ് റോഡോപ്സിൻ.  

(Representative image by dhdezvalle/istockphoto)

∙ ഇമ്യൂണോതെറപ്പി

ദോഷകരമായ കോശങ്ങളെ തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനും ശരീരത്തിന്റെ സ്വന്തം പ്രതിരോധ സംവിധാനത്തെ ഇമ്യൂണോതെറപ്പി ഉപയോഗപ്പെടുത്തുന്നു. രോഗത്തെ നേരിട്ടു ലക്ഷ്യം വയ്ക്കുന്ന പരമ്പരാഗത ചികിത്സകളിൽനിന്നു വ്യത്യസ്തമാണിത്. അർബുദ കോശങ്ങളിലെ പ്രത്യേക പ്രോട്ടീനുകളെ ലക്ഷ്യം വച്ച് അവയുടെ വളർച്ചയെ തടസ്സപ്പെടുത്താനും അല്ലെങ്കിൽ രോഗപ്രതിരോധ സംവിധാനത്തിന്റെ തകരാറുകൾ ശരീരത്തെ അറിയിക്കാനും രൂപകൽപന ചെയ്ത മോണോക്ലോണൽ ആന്റിബോഡികൾ ഇമ്യൂണോതെറപ്പിയുടെ പ്രമുഖ ഘടകമാണ്. 

തന്മാത്രാ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള ഇമ്യൂണോതെറപ്പി ഫലപ്രദമാണെങ്കിലും ചെലവേറിയതാണ്. വിവിധ തരത്തിലുള്ള ഇമ്യൂണോതെറപ്പികൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും നിലവിലെ ചികിത്സകളുമായി ഇവയെ എങ്ങനെ ബന്ധിപ്പിക്കാമെന്നും ശാസ്ത്രജ്ഞർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

English Summary:

The Future of Fighting Illness: How Newly Discovered Proteins Could Supercharge Immunotherapy