അടുത്തകാലത്തു കേട്ട കഥ: കടൽക്കരയിലെ ചാരുബെഞ്ചിലിരുന്ന് അസ്തമയസൂര്യന്റെ കിരണങ്ങളേറ്റ്, എൺപതിനോടടുത്ത സുഹൃത്തുക്കളായ രവിയും ചന്ദ്രനും കുശലം പറയുകയാണ്. ആനന്ദം പകർന്നുകൊണ്ട് ഉപ്പിന്റെ മണമുള്ള ഇളംകാറ്റ് ഇരുവരെയും തൊട്ടുതലോടിപ്പോകുന്നു. രവി: താൻ കണ്ടുകാണില്ല, മുംബൈയിൽ കഴിയുന്ന എന്റെ ചെറുമകളെ. ബാലന്റെ മകളാണ്. ഈ പ്രായത്തിലുള്ള ഇപ്പോഴത്തെ പല കുട്ടികളെയുംപോലെ അവളും ബിടെക് കഴിഞ്ഞ് സോഫ്റ്റ്‌വെയറിൽ ജോലി ചെയ്യുന്നു. കൊച്ചുസുന്ദരിയാണവൾ. കൂടെക്കൂടെ അവളുടെ വിഡിയോ കോൾ വരും. അവളുടെ കല്യാണം നടത്തണം. തന്റെ മനസ്സിൽ ഏതെങ്കിലും നല്ല പയ്യനുണ്ടെങ്കിൽ അറിയിക്കണേ... ചന്ദ്രൻ: ആ കുട്ടിക്ക് പ്രത്യേക താൽപര്യം വല്ലതുമുണ്ടോ? രവി: ഓ, അങ്ങനെ ശാഠ്യമൊന്നുമില്ല. പയ്യന് എംടെക്കുണ്ടായിരിക്കണം. എസിയടക്കം എല്ലാ സൗകര്യങ്ങളുമുള്ള സ്വന്തം വീടും നല്ല കാറും വേണം. ജോലി നല്ല കമ്പനിയിലായിരിക്കണം. അവളുടെ ശമ്പളംവച്ചു നോക്കുമ്പോൾ പയ്യന് മാസം ഒരു ലക്ഷമായാലും മതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തകാലത്തു കേട്ട കഥ: കടൽക്കരയിലെ ചാരുബെഞ്ചിലിരുന്ന് അസ്തമയസൂര്യന്റെ കിരണങ്ങളേറ്റ്, എൺപതിനോടടുത്ത സുഹൃത്തുക്കളായ രവിയും ചന്ദ്രനും കുശലം പറയുകയാണ്. ആനന്ദം പകർന്നുകൊണ്ട് ഉപ്പിന്റെ മണമുള്ള ഇളംകാറ്റ് ഇരുവരെയും തൊട്ടുതലോടിപ്പോകുന്നു. രവി: താൻ കണ്ടുകാണില്ല, മുംബൈയിൽ കഴിയുന്ന എന്റെ ചെറുമകളെ. ബാലന്റെ മകളാണ്. ഈ പ്രായത്തിലുള്ള ഇപ്പോഴത്തെ പല കുട്ടികളെയുംപോലെ അവളും ബിടെക് കഴിഞ്ഞ് സോഫ്റ്റ്‌വെയറിൽ ജോലി ചെയ്യുന്നു. കൊച്ചുസുന്ദരിയാണവൾ. കൂടെക്കൂടെ അവളുടെ വിഡിയോ കോൾ വരും. അവളുടെ കല്യാണം നടത്തണം. തന്റെ മനസ്സിൽ ഏതെങ്കിലും നല്ല പയ്യനുണ്ടെങ്കിൽ അറിയിക്കണേ...

ചന്ദ്രൻ: ആ കുട്ടിക്ക് പ്രത്യേക താൽപര്യം വല്ലതുമുണ്ടോ?
രവി: ഓ, അങ്ങനെ ശാഠ്യമൊന്നുമില്ല. പയ്യന് എംടെക്കുണ്ടായിരിക്കണം. എസിയടക്കം എല്ലാ സൗകര്യങ്ങളുമുള്ള സ്വന്തം വീടും നല്ല കാറും വേണം. ജോലി നല്ല കമ്പനിയിലായിരിക്കണം. അവളുടെ ശമ്പളംവച്ചു നോക്കുമ്പോൾ പയ്യന് മാസം ഒരു ലക്ഷമായാലും മതി.

(Representative image by fizkess/shutterstock)
ADVERTISEMENT

ചന്ദ്രൻ (ഇവൾ വലിയ സാമർഥ്യക്കാരിയാണല്ലോയെന്നു ചിന്തിച്ചുകൊണ്ട്): വേറെ താൽപര്യം വല്ലതുമുണ്ടോ?
രവി: ഒരു കാര്യത്തിൽ മാത്രം അവൾ വിട്ടുവീഴ്ച ചെയ്യില്ല.
ചന്ദ്രൻ: എന്താണത്?
രവി: വലിയ കാര്യമൊന്നുമല്ല. പയ്യൻ ഒറ്റയ്ക്കായിരിക്കണം. അച്ഛൻ, അമ്മ, ചേട്ടൻ, അനിയൻ, ചേച്ചി, അനിയത്തി, അപ്പൂപ്പൻ, അമ്മൂമ്മ അങ്ങനെയാരും കൂടെ പാടില്ല.
ചന്ദ്രൻ: അതെന്താ അങ്ങനെ?
രവി: വേറെയൊന്നും കൊണ്ടല്ല. ബന്ധുക്കളൊക്കെ കൂടെയുണ്ടെങ്കിൽ വെറുതേ തർക്കവും വഴക്കുമുണ്ടാകും. അവൾക്ക് വഴക്കിഷ്ടമല്ല. മനസ്സ് എപ്പോഴും ശാന്തമായിരിക്കണം

ഇത്ര ചെറുപ്രായത്തിൽ പെൺകുട്ടിക്ക് ഇത്ര നീചമനസ്സോയെന്ന് ചന്ദ്രൻ അദ്ഭുതപ്പെട്ടു. കൂട്ടുകാരനോടു സ്നേഹമുണ്ടെങ്കിലും, തക്ക മറുപടി പറയണമെന്നും നിശ്ചയിച്ച് ചന്ദ്രൻ പറഞ്ഞു: ‘‘എന്റെ ഗൾഫ് കാലത്തെ സ്നേഹിതന് ഒരു ചെറുമകനുണ്ട്. വീടും ശമ്പളോമെല്ലാം താൻ പറഞ്ഞതുപോലെയുണ്ട്. സഹോദരങ്ങളില്ല. അവന്റെ അച്ഛനമ്മമാർ വിമാനാപകടത്തിൽ മരിച്ചുപോയതാണ്. ‘‘അതു കൊള്ളാമല്ലോടോ. വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്നല്ലേ പറയാറ്. എല്ലാം ഒത്തു വന്നല്ലോ. നമുക്കുചെന്ന്  ഇതങ്ങ് ഉറപ്പിക്കാം. നാളെത്തന്നെ. ഞാനും വരാം.’’ രവി പറഞ്ഞു.

സ്വാർഥതയെന്നാൽ ഞാനാഗ്രഹിക്കുംപോലെ ഞാൻ ജീവിക്കുന്നതല്ല, മറ്റുള്ളവരും ഞാനാഗ്രഹിക്കുംപോലെ ജീവിക്കണമെന്ന ചിന്തയാണ്

ഓസ്കർ വൈൽഡ്

ADVERTISEMENT

ചന്ദ്രൻ: ‘‘പക്ഷേ പയ്യനും ഒരു കാര്യത്തിൽ വിട്ടുവീഴ്ചയില്ല. പെൺകുട്ടിക്കും അച്ഛനമ്മമാരോ സഹോദരങ്ങളോ മറ്റു ബന്ധുക്കളോ പാടില്ല. ആ ചെറിയ പ്രശ്നമേയുള്ളു. ഇനി താൻ പറയൂ’’. രവി വല്ലാതെയായി. മറുപടിയൊന്നും പറയാനില്ല. പക്ഷേ ചന്ദ്രൻ, വിട്ടില്ല. ‘‘തനിക്കു നാണമില്ലേടോ ഇത്തരം വ്യവസ്ഥകൾ പറയാൻ?’. പെണ്ണിന്റെ കുടുംബക്കാരെല്ലാം ആത്മഹത്യ ചെയ്താൽ മതിയെന്നു സൂചിപ്പിച്ചാലോ എന്നു സംശയിച്ചെങ്കിലും, ഒടുവിൽ അറ്റ വാക്കു വേണ്ടെന്നു വച്ചു. കല്യാണം നടന്നില്ലെന്നു പറയേണ്ടതില്ലല്ലോ. ഇത് അതിരറ്റ സ്വാർഥതയുടെ കഥയാണ്. എനിക്ക് ഞാൻ  ആശിക്കുന്നതെല്ലാം അതേപടി കിട്ടണം. മറ്റുള്ളവർ എങ്ങനെ എന്തെല്ലാം സഹിക്കുന്നുവെന്നത് എന്റെ വിഷയമല്ല. 

എപ്പോഴും നീ ഒന്നാം റാങ്ക് നേടണമെന്ന് നഴ്സറി ക്ലാസിലെ കുഞ്ഞുങ്ങളോടുപോലും പറയുന്ന അച്ഛനമ്മമാർ കൊടുംസ്വാർഥതയുടെ വിത്ത് ഇളംമനസ്സിൽ വിതയ്ക്കുന്നു. മത്സരപ്പരീക്ഷയിൽ അന്യരെയെല്ലാം പിൻതള്ളി ഉയർന്ന മാർക്കു നേടുന്ന കുട്ടികളെ നന്മയുടെ പാഠങ്ങളും പഠിപ്പിച്ചില്ലെങ്കിൽ ഏതു വഴിയിലൂടെയായാലും ഞാൻ മുകളിൽ നിൽക്കണമെന്ന സ്വാർഥചിന്ത അവരിൽ ഉടലെടുക്കും. അന്യരോടു പരിഗണനയില്ലാതെ വരും. മെഡിക്കൽ പ്രഫഷനിലും മറ്റും ചെന്നെത്തുന്നവർ കാരുണ്യത്തോടെ പെരുമാറാത്തവരായിപ്പോകുന്നത് സമൂഹത്തിൽ പല തകരാറുകളും സൃഷ്ടിക്കും.

(Representative image by Pheelings media/shutterstock)
ADVERTISEMENT

നല്ല പെരുമാറ്റവും സഹകരണശീലവും മറ്റുള്ളവരോടുള്ള പരിഗണനയും കാരുണ്യവും കുടുംബത്തിൽ പരിശീലിക്കാൻ കുട്ടികൾക്ക് അവസരം നൽകണം. സ്നേഹം നിറഞ്ഞ കുടുംബാന്തരീക്ഷമാണ് ജീവിതത്തിനുള്ള തയാറെടുപ്പിന്റെ മുഖ്യഘടകം. അന്യരുടെ വിജയത്തിലും നാം ആഹ്ലാദിക്കണം. അവരെ  തകർത്തിട്ട് എനിക്കെല്ലാം നേടാമെന്ന ചിന്ത വന്നുപോയാൽ സമൂഹജീവിതം തകരാറിലായതു തന്നെ.

രാമായണകഥ രണ്ടു പേരുടെ സ്വാർഥതയുടെ കൂടി കഥയാണ്. നിർണായകമായ രണ്ടു വഴിത്തിരിവുകൾ രാമായണത്തിലുണ്ടായത് സ്വാർഥചിന്തയുടെ ഫലമായിരുന്നു.  സർവവിധ സൗഭാഗ്യങ്ങളും അനുഭവിച്ച് രാജമന്ദിരത്തിൽ അത്യാഡംബരജീവിതം നയിച്ചിരുന്ന കൈകേയി, കുബുദ്ധിയായ മന്ഥരയുടെ ദുഷ്പ്രേരണയാൽ, സ്വാർഥചിന്തയ്ക്കു വിധേയയാകുന്നു. കൗസല്യയുടെ മകന്‍ രാജാവായാൽ ഞാൻ അവഗണിക്കപ്പെട്ട് തന്റെ സുഖജീവിതം നഷ്ടമാകുമോയെന്ന ശങ്ക. ഇളയവളെങ്കിലും എനിക്കു രാജമാതാവാകണമെന്ന അതിരുകടന്ന മോഹം.

(Representative image by Prazis Images/shutterstock)

പ്രിയപുത്രനായ രാമനെ പതിനാലു വർഷം കാട്ടിലയയ്ക്കാനും കൈകേയിയുടെ മകൻ ഭരതനെ രാജാവായി വാഴിക്കാനും ദശരഥനെ നിർബന്ധിച്ച് കീഴടക്കുന്നതും കൈകേയിയുടെ സ്വാർഥതയാണ്. അടുത്തത് ശൂർപ്പണഖയുടെ സ്വാർഥത. മനോമോഹനനായ ശ്രീരാമനെക്കണ്ട് മോഹിച്ച് അദ്ദേഹത്തെ സ്വന്തം ഭർത്താവാക്കാൻ ശ്രമിച്ച ശൂർപ്പണഖ ലക്ഷ്മണന്റെ വാളിനിരയായി അംഗഹീനയാകുന്നു. അതു സഹിക്കാതെ പകപൂണ്ട് അവരുടെ സഹോദരൻ രാവണൻ സീതയെ അപഹരിക്കാനും, അതുവഴി സ്വന്തം മരണത്തിനുംവരെ വഴിവച്ച ഹീനകൃത്യങ്ങൾ ചെയ്യാനും ഇടയാകുന്നു. ശൂർപ്പണഖ സീതയെക്കുറിച്ചു ചിന്തിച്ചേയില്ല. തനിക്കു സുഭഗനായ ഭർത്താവു വേണമെന്നതിൽ മാത്രമായിരുന്നു ശ്രദ്ധ.

രാമകഥയുടെ ഗതി നിർണയിച്ചത് സ്വാർഥത നിറഞ്ഞ  ഈ രണ്ടു സംഭവങ്ങളാണ്. വ്യക്തിയുടെയായാലും രാജ്യത്തിന്റെയായാലും അതിരു കടന്ന സ്വാർഥത വിനാശത്തിലേക്കു നയിക്കും. ദസ്‌തയോ‌വ്‌സ്‌കി രസകരമായി പറഞ്ഞു, ‘മാലോകരെല്ലാം നരകത്തിലേയ്ക്കു പോകട്ടെ, എനിക്കെന്റെ ചായ കുടിക്കണം’. നമുക്കു സന്തോഷം വേണമെങ്കിൽ, നമുക്ക് അന്യരോടു പരിഗണനയുണ്ടാവണം.

‘സ്വാർഥതയെന്നാൽ ഞാനാഗ്രഹിക്കുംപോലെ ഞാൻ ജീവിക്കുന്നതല്ല, മറ്റുള്ളവരും ഞാനാഗ്രഹിക്കുംപോലെ ജീവിക്കണമെന്ന ചിന്തയാണ്’ എന്ന് ഓസ്കർ വൈൽഡ്. ഏതു പാപകർമത്തിന്റെയും പിന്നിൽ സ്വാർഥതയുടെ വിഷക്കാറ്റുണ്ടായിരിക്കും’.ജീവിതത്തിൽ സുഖവും സമാധാനവും കൈവരിക്കാൻ ചൈനീസ് ദാർശനികൻ ലാവൊട്സു ഇങ്ങനെ നിർദേശിച്ചു: ‘ആര്‍ജ്ജവം കാട്ടുക, ലാളിത്യത്തെ പുണരുക, സ്വാർഥത കുറയ്ക്കുക, ആഗ്രഹങ്ങൾ ചുരുക്കുക’.

English Summary:

Ulkazhcha Column Analyzes the Negative Impact of Selfishness in Life.