ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ശക്തികളിലൊന്ന് ഇന്ത്യയാണെന്ന് വ്യക്തമാക്കുന്ന പരീക്ഷണമാണ് മാർച്ച് 11ന് ഒഡീഷയിലെ അബ്ദുൽ കലാം ദ്വീപിൽ നടന്നത്. ഒരുകാലത്ത് ലോകശക്തികൾ മാത്രം അവകാശപ്പെട്ടിരുന്ന മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്‌ലി-ടാർജെറ്റബ്‌ൾ റീഎൻട്രി വെഹിക്കിൾ (എംഐആർവി) മിസൈൽ സാങ്കേതിക വിദ്യ ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് എക്സിലൂടെ വെളിപ്പെടുത്തിയത്. ചൈനയ്ക്കും പാക്കിസ്ഥാനും കൃത്യമായ മുന്നറിയിപ്പു നൽകാൻ ശേഷിയുള്ള മിസൈൽ പരീക്ഷണം കൂടിയായിരുന്നു ഇത്. ഒന്നിലധികം പോർമുനകൾ വഹിക്കാൻ ശേഷിയുള്ള അത്യാധുനിക അഗ്നി-5 ബാലിസ്റ്റിക് മിസൈലാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. എന്താണ് ഇതിന്റെ പ്രത്യേകത? വർഷങ്ങളായുള്ള ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷം നടത്തിയ ഈ പരീക്ഷണം ഇന്ത്യയുടെ ദീർഘകാലമായി കാത്തിരിക്കുന്ന ബാലിസ്റ്റിക് മിസൈൽ നവീകരണത്തിലെ നിർണായക നേട്ടം കൂടിയാണ്. അണ്വായുധ മിസൈൽ നിർമാണത്തിലെ ഇന്ത്യയുടെ അതിവേഗ കുതിപ്പ് കൂടിയാണിത് വ്യക്തമാക്കുന്നതും. അഗ്നി-5 ഭൂഖണ്ഡാനന്തര ആണവ ബാലിസ്റ്റിക് മിസൈലിന്‍റെ പരിഷ്കരിച്ച പതിപ്പ് ചൈനയുടെ മുഴുവൻ പ്രദേശങ്ങളെയും ലക്ഷ്യമിടാന്‍ തക്ക ശേഷിയുള്ളതാണ്. 5000 കിലോമീറ്റര്‍ ശേഷിയുള്ള മിസൈലിന്‍റെ പരിധില്‍ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിനു പുറമെ റഷ്യൻ തലസ്ഥാനമായ മോസ്കോയും ഉൾപ്പെടും. ഇന്ത്യയുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ലാത്ത ചൈന, മിസൈൽ പരീക്ഷണം സസൂക്ഷ്മം നിരീക്ഷിക്കാൻ രഹസ്യക്കപ്പലുകൾ വരെ വിന്യസിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്താണ് അഗ്നി–5 മിസൈലിൽ പുതുതായി ഒളിപ്പിച്ചുവച്ചിരിക്കുന്ന എംഐആർവി സാങ്കേതികത? ഇതുകൊണ്ടുള്ള അധികനേട്ടങ്ങളെന്തെല്ലാമാണ്? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ശക്തികളിലൊന്ന് ഇന്ത്യയാണെന്ന് വ്യക്തമാക്കുന്ന പരീക്ഷണമാണ് മാർച്ച് 11ന് ഒഡീഷയിലെ അബ്ദുൽ കലാം ദ്വീപിൽ നടന്നത്. ഒരുകാലത്ത് ലോകശക്തികൾ മാത്രം അവകാശപ്പെട്ടിരുന്ന മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്‌ലി-ടാർജെറ്റബ്‌ൾ റീഎൻട്രി വെഹിക്കിൾ (എംഐആർവി) മിസൈൽ സാങ്കേതിക വിദ്യ ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് എക്സിലൂടെ വെളിപ്പെടുത്തിയത്. ചൈനയ്ക്കും പാക്കിസ്ഥാനും കൃത്യമായ മുന്നറിയിപ്പു നൽകാൻ ശേഷിയുള്ള മിസൈൽ പരീക്ഷണം കൂടിയായിരുന്നു ഇത്. ഒന്നിലധികം പോർമുനകൾ വഹിക്കാൻ ശേഷിയുള്ള അത്യാധുനിക അഗ്നി-5 ബാലിസ്റ്റിക് മിസൈലാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. എന്താണ് ഇതിന്റെ പ്രത്യേകത?

വർഷങ്ങളായുള്ള ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷം നടത്തിയ ഈ പരീക്ഷണം ഇന്ത്യയുടെ ദീർഘകാലമായി കാത്തിരിക്കുന്ന ബാലിസ്റ്റിക് മിസൈൽ നവീകരണത്തിലെ നിർണായക നേട്ടം കൂടിയാണ്. അണ്വായുധ മിസൈൽ നിർമാണത്തിലെ ഇന്ത്യയുടെ അതിവേഗ കുതിപ്പ് കൂടിയാണിത് വ്യക്തമാക്കുന്നതും. അഗ്നി-5 ഭൂഖണ്ഡാനന്തര ആണവ ബാലിസ്റ്റിക് മിസൈലിന്‍റെ പരിഷ്കരിച്ച പതിപ്പ് ചൈനയുടെ മുഴുവൻ പ്രദേശങ്ങളെയും ലക്ഷ്യമിടാന്‍ തക്ക ശേഷിയുള്ളതാണ്.

Manorama Online Creative/ Jain David M
ADVERTISEMENT

5000 കിലോമീറ്റര്‍ ശേഷിയുള്ള മിസൈലിന്‍റെ പരിധില്‍ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിനു പുറമെ റഷ്യൻ തലസ്ഥാനമായ മോസ്കോയും ഉൾപ്പെടും. ഇന്ത്യയുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ലാത്ത ചൈന, മിസൈൽ പരീക്ഷണം സസൂക്ഷ്മം നിരീക്ഷിക്കാൻ രഹസ്യക്കപ്പലുകൾ വരെ വിന്യസിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്താണ് അഗ്നി–5 മിസൈലിൽ പുതുതായി ഒളിപ്പിച്ചുവച്ചിരിക്കുന്ന എംഐആർവി സാങ്കേതികത? ഇതുകൊണ്ടുള്ള അധികനേട്ടങ്ങളെന്തെല്ലാമാണ്? വിശദമായി പരിശോധിക്കാം.

∙ എംഐആർവി: തുടക്കം ഇരുപതാം നൂറ്റാണ്ടിൽ

ഒരു മിസൈലിന് ഒന്നിലധികം പോർമുനകൾ വഹിക്കാനും വിവിധ ലക്ഷ്യങ്ങളിലേക്ക് എത്തിക്കാനുമുള്ള ശേഷി സമ്മാനിക്കുന്നതാണ് എംഐആർവി സാങ്കേതികവിദ്യ. ഇതിന്റെ ചരിത്രം ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്നതാണ്. രാജ്യങ്ങൾക്കിടയിലെ ആയുധ മത്സരം, മിസൈൽ സാങ്കേതികവിദ്യയിലെ പുരോഗതി എന്നിവയുമായി ഇതിന് അടുത്ത ബന്ധവുമുണ്ട്.

2017 ൽ നടന്ന യുഎസിന്റെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം. (Photo by Senior Airman Ian DUDLEY / US AIR FORCE / AFP)

എംഐആർവി സാങ്കേതികവിദ്യയുടെ പ്രാധാന്യം മനസ്സിലാക്കാൻ, മിസൈൽ വികസനത്തിന്റെ ചരിത്രപരമായ പുരോഗതിയും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെയും മുങ്ങിക്കപ്പലിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളുടെയും ആവിർഭാവത്തിന് ലോകം സാക്ഷ്യം വഹിച്ചു. ഇത് ആഗോള സൈനിക ശേഷിയുടെ മുന്നേറ്റത്തിൽ വലിയൊരു മാറ്റത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. ശീതയുദ്ധകാലത്തെ ആയുധമത്സരം കൂടുതൽ നൂതനവും ബഹുമുഖവുമായ മിസൈൽ സംവിധാനങ്ങൾ തേടുന്നതിലേക്ക് നയിക്കുകയും ചെയ്തു.

ADVERTISEMENT

∙ ആദ്യം വികസിപ്പിച്ചത് ശീതയുദ്ധ കാലത്ത്

ശീതയുദ്ധ കാലത്ത് യുഎസും സോവിയറ്റ് യൂണിയനും തങ്ങളുടെ അണ്വായുധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി എംഐആർവി സജ്ജീകരിച്ച  ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ (ഐസിബിഎം) വിന്യസിച്ചിരുന്നു. പരമ്പരാഗത മിസൈലുകളിൽനിന്ന് വ്യത്യസ്തമായി വ്യത്യസ്ത ലക്ഷ്യങ്ങളെ സ്വതന്ത്രമായി ആക്രമിക്കാൻ, ഒന്നിലധികം അണ്വായുധ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള മിസൈലുകളിൽ പ്രയോഗിക്കാനായി 1960കളുടെ തുടക്കത്തിലാണ് മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്‌ലി-ടാർജെറ്റബ്‌ൾ റീഎൻട്രി വെഹിക്കിൾ  വികസിപ്പിച്ചെടുത്തത്.

റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ. (File Photo by Olga MALTSEVA / AFP)

1970ൽ, കരയിൽ നിന്ന് തൊടുക്കാവുന്ന എംഐആർവി ബാലിസ്റ്റിക് മിസൈലും 1971ൽ, കടലിൽ നിന്ന് തൊടുക്കാവുന്ന എംഐആർവി സബ്മറൈൻ- ലോഞ്ച് ബാലിസ്റ്റിക് മിസൈലും (SLBM) വിന്യസിച്ചുകൊണ്ടാണ് എംഐആർവി സാങ്കേതികവിദ്യയുടെ തുടക്കം. ഇപ്പോൾ യുഎസ്, യുകെ, ഫ്രാൻസ്, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഈ സാങ്കേതികവിദ്യ കൈവശം വച്ചിരിക്കുന്നത്. ബാലിസ്റ്റിക് മിസൈൽ പ്രതിരോധത്തെ പരാജയപ്പെടുത്താനാണ് എംഐആർവി ആദ്യം വികസിപ്പിച്ചെടുത്തതെങ്കിലും പരമ്പരാഗത മിസൈലുകളേക്കാൾ പ്രതിരോധിക്കാൻ ഏറെ ബുദ്ധിമുട്ടാണിതെന്നും പറയുന്നു.

∙ എംഐആർവി മിസൈലുകളുടെ അടിസ്ഥാന ഘടകങ്ങൾ

ADVERTISEMENT

ഒരു എംഐആർവി മിസൈലിൽ നിരവധി പ്രധാന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്, ഓരോന്നും അതിന്റെ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഈ ഘടകങ്ങളിൽ പ്രധാനപ്പെട്ടത് ബൂസ്റ്റർ ഘട്ടം, ഒന്നിലധികം പോര്‍മുനകൾ വഹിക്കുന്ന ബസ് (പ്ലാറ്റ്ഫോം), റീഎൻട്രി വെഹിക്കിൾ എന്നിവയാണ്. ബൂസ്റ്റർ ഘട്ടം മിസൈലിനെ ബഹിരാകാശത്തേയ്ക്ക് എത്തിക്കുന്നു, അതിനുശേഷം ബസ് വ്യക്തിഗത റീഎൻട്രി വെഹിക്കിളിലൂടെ പോർമുനകൾ കൃത്യമായ ലക്ഷ്യങ്ങളിലേയ്ക്ക് വിന്യസിക്കുന്നു. സ്വതന്ത്രമായി പ്രവർത്തിക്കാൻ ശേഷിയുള്ള ഓരോ വെഹിക്കിളിലും പോർമുനകൾ സജ്ജമായിരിക്കും. അഗ്നി-5ന്റെ എംഐആർവി പതിപ്പിന് എത്ര പോർമുനകൾ വഹിക്കാൻ കഴിയും എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്ന സൈനിക ശാസ്ത്രജ്ഞരിൽനിന്ന് ലഭ്യമായ റിപ്പോർട്ട് പ്രകാരം നാലോ അഞ്ചോ പോർമുനകൾ എന്നാണ്.

∙ റീഎൻട്രി വെഹിക്കിളിന്റെ വേർപെടലും വിന്യാസ സംവിധാനവും

മുകളിലെത്തിയ ശേഷം മിസൈലിൽ നിന്ന് റീഎൻട്രി വെഹിക്കിളിന്റെ വേർപ്പെടലും വിന്യാസവും എംഐആർവി പ്രവർത്തനത്തിന്റെ നിർണായക വശങ്ങളാണ്. മിസൈൽ ആവശ്യമുള്ള ഉയരത്തിലും വേഗത്തിലും എത്തിക്കഴിഞ്ഞാൽ ‘ബസ്’ ഓരോ പോർമുനയും ലക്ഷ്യത്തിലേക്ക് വിടും. ഓരോ റീഎൻട്രി വെഹിക്കിളും അതിന്റെ മുൻ നിശ്ചയിച്ച പാത പിന്തുടരുകയും ചെയ്യും. പോർമുനകളെ നിയന്ത്രിക്കാനായി പ്രത്യേകം നാവിഗേഷൻ സംവിധാനങ്ങളുണ്ടാകും. അവ പോർമുനകളെ മുന്നോട്ടു നയിക്കുകയും കൃത്യമായി ലക്ഷ്യത്തിലേയ്ക്ക് എത്തിക്കുകയും ചെയ്യും. എംഐആർവി സംവിധാനത്തിന്റെ വിശ്വാസ്യതയും വിജയവും ഉറപ്പാക്കാൻ പോർമുനകളെ കൃത്യ സമയത്ത് വിന്യസിക്കാനായി സാങ്കേതിക സംവിധാനങ്ങൾ ശ്രദ്ധാപൂർവ്വം ഡിസൈൻ ചെയ്തിരിക്കണമെന്ന് മാത്രം.

അഗ്നി –5 മിസൈൽ പരീക്ഷണം. (File Photo: DRDO)

∙  അഗ്നി –5ന്റെ പരിധിയിൽ ‘ആരെല്ലാം’?

ഇന്ത്യയുടെ ആദ്യ ആണവ–ഭൂഖണ്ഡാന്തര മിസൈലായ അഗ്നി –5ന്റെ ദൂരപരിധിയിൽ ഏഷ്യ പൂർണമായും യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും വരും. ഇന്ത്യ വികസിപ്പിച്ച മിസൈൽ പരമ്പരയിൽ ഏറ്റവും മാരകമായ ആയുധമാണിതെന്ന് പറയാം. സഞ്ചാരം, ഗതി, പോർമുന, എൻജിൻ എന്നിവയിൽ ഏറ്റവും നവീനമായ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയാണ് തുടക്കം മുതൽക്കെ അഗ്നി 5 വികസിപ്പിച്ചെടുത്തത്. ലക്ഷ്യം തെറ്റാത്ത കുതിപ്പും കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് പ്രഹരിക്കാനുമുള്ള മിസൈലിന്റെ ശേഷിയുമാണു പ്രധാനനേട്ടം.

Manorama Online Creative/ Jain David M

ഒരു ടൺ വരുന്ന പോർമുന മിസൈലിനു വഹിക്കാനാകും. വിക്ഷേപണത്തിനു തൊട്ടുപിന്നാലെ ഒന്നാംഘട്ട മോട്ടറിന്റെ ശക്‌തിയിൽ പറന്നുയരുകയും തുടർന്നു രണ്ടും മൂന്നും ഘട്ട മോട്ടോറുകളുടെ ശക്‌തിയിൽ 600 കിലോമീറ്റർ ഉയരത്തിൽ ശൂന്യാകാശത്തെത്തിയ ശേഷം ഭൂമിയിലെ ലക്ഷ്യത്തിലേക്ക് കുതിക്കുകയും ചെയ്യുന്ന രീതിയാണ് അഗ്നി – 5 നുള്ളത്. മടക്കയാത്രയിൽ ഭൂഗുരുത്വാകർഷണം കൂടി പകരുന്ന അമിതവേഗം മിസൈലിനെ കൂടുതൽ മാരകമാക്കും.

∙ മറ്റു രാജ്യങ്ങൾ കൈവിട്ടപ്പോൾ എല്ലാം നിര്‍മിച്ചത് ഇന്ത്യ

മടക്കയാത്രയിൽ അന്തരീക്ഷത്തിലേയ്ക്കു പ്രവേശിക്കുന്ന സമയമാണ് ഏറ്റവും നിർണായകം. അന്തരീക്ഷത്തിന്റെ ഘർഷണത്തിൽ മിസൈലിൽ 4000 സെൽഷ്യസ് വരെയാകും താപം. ഇതിൽ നിന്നു മിസൈലിനെ സംരക്ഷിക്കുന്ന കാർബൺ കവചത്തിന്റെ സാങ്കേതികവിദ്യ നൽകാൻ മറ്റു രാജ്യങ്ങൾ നിരസിച്ചപ്പോൾ ഇന്ത്യൻ ശാസ്‌ത്രജ്‌ഞർ തന്നെ വികസിപ്പിച്ചെടുക്കുകയായിരുന്നു. അതുപോലെത്തന്നെ അന്തരീക്ഷത്തിലൂടെയുള്ള മടക്കയാത്രയിൽ മിസൈലിനെ കൃത്യമായ സ്‌ഥലത്തേയ്ക്കു നയിക്കാനുള്ള ജൈറോ സംവിധാനവും മറ്റു രാജ്യങ്ങൾ നൽകാൻ വിസമ്മതിച്ചപ്പോൾ ഇന്ത്യ വികസിപ്പിക്കുകയായിരുന്നു. ആ സാങ്കേതികവിദ്യയ്‌ക്കാണ് ഏറ്റവും കാലതാമസമെടുത്തതെന്നാണു പറയപ്പെടുന്നത്.

അഗ്നി –5 മിസൈൽ പരീക്ഷണം. (File Photo: DRDO)

ഇന്ത്യ വികസിപ്പിച്ച മിസൈലുകളിൽ വേഗത്തിൽ മുൻപനായ അഗ്നി–5 കൃത്യതയിലും മുന്നിലാണ്. 5000 കിലോമീറ്റർ പറക്കുന്ന മിസൈലിന് കൃത്യമായി ലക്ഷ്യസ്ഥാനത്തിന് 80 മീറ്റർ വരെ ചുറ്റളവിൽ പതിക്കാനാകും. ആണവ പോർമുനകൾ വഹിക്കുന്ന മിസൈലായതിനാൽ ഇത് ആവശ്യത്തിലും അധികം കൃത്യതയാണ്. 17 മീറ്റർ നീളവും 50 ടണ്ണിലേറെ ഭാരവുമാണ് മിസൈലിനുളളത്. ചൈനയെ ആദ്യമായി പ്രഹരപരിധിയിൽ കൊണ്ടുവന്നത് അഗ്നി മിസൈലാണ്. ഏതു കാലാവസ്ഥയിലും ഏതു ഭൂപ്രദേശത്തു നിന്നും മിസൈൽ തൊടുക്കാനാകും. മിസൈലിനുള്ളിൽ സ്ഥാപിക്കുന്ന കംപ്യൂട്ടർ സംവിധാനമാണു ഗതിയും ലക്ഷ്യവും നിയന്ത്രിക്കുന്നത്.

∙ പരമ്പരാഗത മിസൈലുകളേക്കാൾ കൂടുതൽ നാശനഷ്ടം

മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധന എൻജിൻ ഉപയോഗിക്കുന്ന അഗ്നി-5 മിസൈലിന് 5000 കിലോമീറ്ററിലധികം ദൂരപരിധിയുണ്ട്. ഒരു പോർമുന വഹിക്കുന്ന പരമ്പരാഗത മിസൈലുകളേക്കാൾ കൂടുതൽ നാശമുണ്ടാക്കാനുള്ള ശേഷിയുമുണ്ട്. അഗ്നി-5 എംഐആർവി സിസ്റ്റത്തിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏവിയോണിക്സ് സംവിധാനങ്ങളും കൃത്യതയുള്ള മികവാർന്ന സെൻസറുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് റീ-എൻട്രി വെഹിക്കിൾ മുൻകൂട്ടി തീരുമാനിച്ചിട്ടുള്ള ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യമായി എത്തിയെന്ന് ഉറപ്പുവരുത്തും. ഇന്ത്യയുടെ അതിവേഗം കുതിക്കുന്ന സാങ്കേതിക വൈദഗ്ധ്യം തെളിയിക്കുന്നതാണ് ഈ മിസൈൽ പരീക്ഷണമെന്നും പ്രതിരോധ മേഖലയിലെ വിദഗ്ധർ പറയുന്നു.

ഞങ്ങൾ പലപ്പോഴും ഡിആർഡിഒയെ വിമർശിക്കാറുണ്ട്, എന്നാൽ അവർ വലിയ പുരോഗതി കൈവരിച്ച ഒരു മേഖല മിസൈൽ സാങ്കേതികവിദ്യയാണ്. തന്ത്രപരമായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ചൈന ആയുധശേഖരത്തിൽ ആണവ പോർമുനകൾ നവീകരിക്കുന്നതും വർധിപ്പിക്കുന്നതും നാം കാണുന്നു. ഇക്കാര്യത്തിൽ ഇന്ത്യയും പിന്നാക്കം പോകുന്നില്ലെന്ന് ഉറപ്പാക്കണം.

സ്ട്രാറ്റജിക് അഫയേഴ്സ് വിദഗ്ധനായ ലഫ്. ജനറലായി വിരമിച്ച ദീപേന്ദ്ര സിങ് ഹൂഡ

പുതിയ മിസൈലിന്റെ പരീക്ഷണം നിരീക്ഷിക്കാനും വിലയിരുത്താനുമായി നിരവധി സാങ്കേതിക സംവിധാനങ്ങളാണ് വിന്യസിച്ചിരുന്നത്. മിസൈലിൽ നിന്നെത്തുന്ന ഒന്നിലധികം റീ-എൻട്രി വെഹിക്കിളുകൾ ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനുമായി വിവിധ ടെലിമെട്രി, റഡാർ സ്റ്റേഷനുകൾ സജ്ജമാക്കിയിരുന്നു. ഇതൊരു സങ്കീർണ ദൗത്യമായിരുന്നു എന്നാണ് പ്രതിരോധ വിഭാഗം വക്താവ് പറഞ്ഞത്. മിസൈൽ ട്രാക്കറായ ഐഎൻഎസ് ധ്രുവ് കപ്പലാണ് മിസൈലിന്റെ സഞ്ചാരപഥം നിരീക്ഷിച്ചത്. ഉന്നത ഡിആർഡിഒ, എൻഎസ്‌സിഎസ് ഉദ്യോഗസ്ഥരെല്ലാം പരീക്ഷണം നിരീക്ഷിക്കാനെത്തിയിരുന്നു.

∙ അഗ്നി ഇനി അതിശക്തൻ

എംഐആർവി സാങ്കേതികവിദ്യ കൂടി ചേർന്നതോടെ അഗ്നി-5 മിസൈലിന്റെ ശക്തി പതിന്മടങ്ങ് വർധിച്ചതായാണ് ഡിആർഡിഒ മുൻ മേധാവി ഡോ.വി.കെ.സരസ്വത് അഭിപ്രായപ്പെട്ടത്. ആദ്യം അണ്വായുധം ഉപയോഗിക്കരുതെന്ന നയമാണ് ഇന്ത്യയുടേത്. ഇതിനാൽ, (ആണവ) ആക്രമണത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ തിരിച്ചാക്രമണം കൂടുതൽ ശക്തവും വലിയ നാശനഷ്ടം വരുത്തുന്നതുമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഒരു പൊളിറ്റിക്കൽ കൗൺസിലും എക്സിക്യൂട്ടീവ് കൗൺസിലും അടങ്ങുന്ന ന്യൂക്ലിയർ കമാൻഡ് അതോറിറ്റിക്ക് മാത്രമാണ് അണ്വായുധ പ്രത്യാക്രമണങ്ങൾക്ക് അനുമതി നൽകാനാവുക. പ്രധാനമന്ത്രിയാണ് പൊളിറ്റിക്കൽ കൗൺസിലിന്റെ അധ്യക്ഷൻ. എക്സിക്യൂട്ടീവ് കൗൺസിലിന്റെ അധ്യക്ഷൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും.

അഗ്നി–5 മിസൈലിന്റെ വിജയകരമായ പരീക്ഷണം രാജ്യത്തിന് അഭിമാന നിമിഷമാണെന്ന് കഴിഞ്ഞ വർഷം വരെ അഗ്നി മിസൈൽ പ്രോജക്ടുകൾ കൈകാര്യം ചെയ്തിരുന്ന ഡിആർഡിഒയുടെ എയറോനോട്ടിക്കൽ സിസ്റ്റംസ് മുൻ മേധാവിയും മലയാളിയുമായ ഡോ. ടെസ്സി തോമസ് പറയുന്നു. അഗ്നി–5 എംഐആർവി പ്രോജക്ടിന് നേതൃത്വം നൽകിയതും ഡിആർഡിഒയിലെ വനിതാ ശാസ്ത്രജ്ഞയാണ്.

ടെസ്സി തോമസ്. (PHOTO: RAVEENDRAN/ AFP)

വളരുന്ന സ്ത്രീ ശക്തിയേയും എടുത്തുകാണിക്കുന്നതാണ് മിസൈൽ പരീക്ഷണത്തെ സ്ത്രീ സാന്നിധ്യം. ഡിആർഡിഒയുടെ വനിതാ ശാസ്ത്രജ്ഞർ നിരവധി നിർണായക മിസൈൽ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അഗ്നി–5ന്റെ പ്രോജക്ട് ഡയറക്ടർ ശങ്കരി ചന്ദ്രശേഖരനും  പ്രോഗ്രാം ഡയറക്ടർ ഷീല റാണിയും ആയിരുന്നു.

∙ ‘മിഷൻ ദിവ്യാസ്ത്ര’യ്ക്കു പിന്നിൽ മലയാളി

ഷീന റാണി. (Photo Arranged)

അഗ്നി-5 മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് വികസിപ്പിച്ച ഡിആർഡിഒ ശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചത് മലയാളിയായ ഷീന റാണിയായിരുന്നു. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞയായ ഷീന റാണി തിരുവനന്തപുരം സ്വദേശിനിയാണ്. അഗ്നി മിസൈൽ ഗവേഷണവുമായി ബന്ധപ്പെട്ട് 1999 മുതൽ പ്രവർത്തിക്കുന്ന ഷീന, നിലവിൽ ഡിആർഡിഒയുടെ ഹൈദരാബാദ് ആസ്ഥാനമായുള്ള അഡ്വാൻസ്‌ഡ് സിസ്റ്റംസ് ലബോറട്ടറിയിൽ ശാസ്ത്രജ്ഞയാണ്. തിരുവനന്തപുരം വിഎസ്‌എസ്‌സിയിൽ എട്ട് വർഷം സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് (സിഇടി) ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിരുദമെടുത്ത ശേഷം 1998ൽ പൊഖ്‌റാൻ ആണവ പരീക്ഷണത്തിന്റെ ഭാഗമായി. അതിനു ശേഷമാണു ഷീന ഡിആർഡിഒയിൽ ചേർന്നത്.

∙ പാക്കിസ്ഥാനും പരീക്ഷിച്ചു, പക്ഷേ വിജയിച്ചില്ല

എംഐആർവി ഘടിപ്പിച്ച മിസൈൽ ‘അബാബീൽ’ പരീക്ഷിച്ചതായി 2023ൽ പാക്കിസ്ഥാനും അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനു കൃത്യമായ സ്ഥിരീകരണ റിപ്പോർട്ട് ലഭ്യമല്ല. അതേസമയം, മൂന്ന് വർഷം മുൻപ്, പാക്കിസ്ഥാൻ 2750 കിലോമീറ്റർ ശേഷിയുള്ള ഷഹീൻ–3 മിസൈൽ ഉപയോഗിച്ച് ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് പോർമുന എത്തിക്കാനാകുന്ന റീ-എൻട്രി വെഹിക്കിൾ (എംഐആർവി) സാങ്കേതികവിദ്യ പരീക്ഷിക്കാൻ ശ്രമിച്ചിരുന്നു. അന്ന് ഓരോ പോർമുനയും പറന്ന് രണ്ട് കിലോമീറ്റർ ആയപ്പോൾത്തന്നെ നിലത്ത് പതിച്ച് പരാജയപ്പെടുകയായിരുന്നു. 

പാക്കിസ്ഥാന്റെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം. (Photo by HO / ISPR / AFP)

∙ എംഐആർവി ലക്ഷ്യമിടുന്നത് ചൈനയെ?

അഗ്നി-5 പ്രധാനമായും ലക്ഷ്യമിടുന്നത് ചൈനയിൽ നിന്നുള്ള വെല്ലുവിളിയെ നേരിടുക എന്നതാണ്. മാർച്ച് ആദ്യവാരത്തിൽ ബംഗാൾ ഉൾക്കടലിലും കിഴക്കൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിലും വിമാനങ്ങൾക്ക് പറക്കൽ നിരോധിത മേഖലയായി മുന്നറിയിപ്പ് നൽകിയതോടെയാണ് ദീർഘദൂര മിസൈൽ പരീക്ഷണം നടത്തുന്നതിന്റെ ആദ്യ സൂചന ലഭിച്ചത്. ഇന്ത്യ ‘നോ ഫ്ലൈ സോൺ’ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ചൈനയുടെ നിരീക്ഷണം ശക്തമാക്കിയിരിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.

∙ ചൈനീസ് നാവികരുടെ ചാരപ്രവർത്തനം

ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കും ശ്രീലങ്കയ്‌ക്കും ഇടയിലുള്ള ബംഗാൾ ഉൾക്കടലിലുള്ള സിയാങ് യാങ് ഹോങ് 01 കപ്പൽ ഉൾപ്പെടെ, ഇന്ത്യയുടെ ചുറ്റുപാടുമുള്ള സമുദ്രത്തിൽ രണ്ട് ചൈനീസ് നിരീക്ഷണ കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്ന സമയത്താണ് ഏറ്റവും പുതിയ പരീക്ഷണം നടന്നത്. ചൈനീസ് കപ്പൽ ഇന്ത്യയുടെ മിസൈൽ പരീക്ഷണം നിരീക്ഷിച്ചിരിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. മാർച്ച് 7, 11, 15, 16 തീയതികളിൽ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കും ഏഴരയ്ക്കും ഇടയിലാണ് ഇന്ത്യ വിമാനങ്ങൾക്കും അനുബന്ധ വ്യോമ സർവീസുകള്‍ക്കും മുന്നറിയിപ്പ് നൽകിയിരുന്നത്.

മാലിദ്വീപില്‍ നങ്കൂരമിട്ട ഗവേഷണ കപ്പല്‍ കൂടാതെ രണ്ടാമതൊരു കപ്പല്‍ കൂടി ചൈന ഇന്ത്യന്‍ മഹാസമുദ്രത്തിലേയ്ക്കും അയച്ചിരുന്നു. മാരിടൈം ട്രാഫിക് ഡേറ്റ പ്രകാരം, ചൈനീസ് കപ്പലായ സിയാങ് യാങ് ഹോങ് 1 ഫെബ്രുവരി 23 ന് ചൈനീസ് തുറമുഖമായ ക്വുന്‍ഡോയില്‍നിന്ന് പുറപ്പെട്ടിരുന്നു. ഓപണ്‍ ഇന്‍റലിജന്‍സ് വിദഗ്ധനായ ഡാമിയന്‍ സൈമണ്‍ ‘എക്സി’ല്‍ പങ്കുവച്ച കുറിപ്പ് പ്രകാരം ഫെബ്രുവരി 25ന് കപ്പല്‍ ബംഗാള്‍ ഉള്‍ക്കടലിലേയ്ക്ക് എത്തി. ഇന്ത്യയുടെ വിശാഖപട്ടണം തീരത്തു നിന്ന് ഏകദേശം 480 കിലോമീറ്റര്‍ അകലെയാണ് കപ്പലുണ്ടായിരുന്നത്.

ഈ കപ്പല്‍ ഇന്ത്യയുടെ മിസൈല്‍ വിക്ഷേപണം കാണുകയും ഡേറ്റ പരിശോധിക്കുകയും മിസൈലിന്റെ ശേഷിയും ദൂരവും വിലയിരുത്തുകയും ചെയ്തിട്ടുണ്ടാകാം എന്നാണ് കണക്കാക്കുന്നത്. ശാസ്ത്രീയ പഠനങ്ങള്‍ക്ക് മാത്രമാണ് ഈ കപ്പലുകളെന്ന് ചൈന വാദിക്കുമ്പോഴും ശത്രു രാജ്യങ്ങളുടെ നാവിക സംവിധാനങ്ങളിൽ നിന്നും ഡേറ്റ ശേഖരിക്കുന്നുണ്ടെന്നാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ വിലയിരുത്തല്‍.

ഇന്ത്യയുടെ മിസൈല്‍ വിക്ഷേപണ സമയത്ത് ചൈനീസ് കപ്പലുകള്‍ നിരീക്ഷണം നടത്തുന്നത് പതിവ് സംഭവമാണ്. 2022 നവംബറില്‍ ഇന്ത്യ മിസൈല്‍ പരീക്ഷണം നിശ്ചയിച്ച സമയത്ത് യുവാന്‍ വാങ് 06 എന്ന ചൈനീസ് കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്ര അതിര്‍ത്തിയിലുണ്ടായിരുന്നു. പിന്നീട് ഈ പരീക്ഷണം ഇന്ത്യ റദ്ദാക്കുകയായിരുന്നു.

2023 ഡിസംബറില്‍ അഗ്നി-5 പരീക്ഷണം നടത്താനുള്ള നോട്ടിസ് നല്‍കിയ സമയത്ത് യുവാന്‍ വാങ് 05 എന്ന ചൈനീസ് കപ്പലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ എത്തിയിരുന്നു.

∙ അഗ്നി 1 മുതൽ 4 വരെ

അഗ്നി 1 മുതൽ 4 വരെയുള്ള മിസൈലുകൾക്ക് 700 കിലോമീറ്റർ മുതൽ 3500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. ഇവ ഇതിനകം സൈന്യത്തിന്റെ ഭാഗമായി വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഇടത്തരം മുതൽ ഭൂഖണ്ഡാന്തര പതിപ്പുകൾ വരെ ഉൾപ്പെടുന്നു. 2012 മുതൽ നിരവധി തവണ അഗ്നി-5 വിജയകരമായി പരീക്ഷിക്കപ്പെട്ടു. 2021 ൽ അഗ്നി-പി മിസൈലിന്റെ രണ്ട് പരീക്ഷണങ്ങളും നടന്നിരുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുള്ള പഴയ തലമുറ അഗ്നി-1, അഗ്നി-2 മിസൈലുകളുടെ നവീകരിച്ച പതിപ്പാണ് അഗ്നി-പി. 2022 ഡിസംബറിൽ ഡിആർഡിഒ അഗ്നി-5 ന്റെ രാത്രികാല ശേഷിയും പരീക്ഷിച്ചിരുന്നു.

Manorama Online Creative/ Jain David M

അഗ്നി മിസൈലിന്റെ അടുത്ത പതിപ്പ് 7000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അഗ്നി-6 ആണ്. ഇത് ഒരു സമ്പൂർണ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഘട്ടങ്ങളുള്ള സോളിഡ്-ഇന്ധനം നൽകുന്ന എൻജിനാണ് അഗ്നി മിസൈലുകളിൽ ഉപയോഗിക്കുന്നത്. ചുരുക്കത്തിൽ എംഐആർവി സാങ്കേതികവിദ്യയെന്നത് ഒരു രാജ്യത്തിന്റെ ആണവശേഷി പ്രകടമാക്കുക മാത്രമല്ല, രാജ്യാന്തര സുരക്ഷയും ആണവ പ്രതിരോധ തന്ത്രങ്ങളും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്യുന്നു.

Manorama Online Creative/ Jain David M

മുങ്ങിക്കപ്പലിൽ നിന്ന് വിക്ഷേപിക്കാവുന്ന എംഐആർവി സാങ്കേതിക ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളും വൈകാതെ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. മുങ്ങിക്കപ്പലുകളിൽ നിന്ന് വിക്ഷേപിക്കാവുന്ന മിസൈലുകൾ കുറവാണ്. കൂടാതെ, അണ്വായുധ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിക്കാൻ ശേഷിയുള്ള മുങ്ങിക്കപ്പലുകൾ ചെലവേറിയതുമാണ്. ഈ മേഖലയിലും പുതു പരീക്ഷണങ്ങൾ നടത്തുന്നതോടെ പ്രതിരോധ മേഖലയിൽ ഇന്ത്യൻ കരുത്ത് ഏറുകയാണ്; ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉറക്കം കളയാനും അതു ധാരാളം.

English Summary:

Decoding MIRV: India's Advancement in Ballistic Missile Technology in Agni 5