‘‘കാക്കയുടെ നിറം, കണ്ടാൽ പെറ്റ തള്ള സഹിക്കില്ല’’ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കാൻ കലാമണ്ഡലം സത്യഭാമ പറഞ്ഞ വാക്കുകൾ. മോഹിനിയാട്ടം ആർക്കൊക്കെ അവതരിപ്പിക്കാം? എന്താണ് നൃത്തം അവതരിപ്പിക്കാൻ വേണ്ട സൗന്ദര്യം? തുടങ്ങിയ ചോദ്യങ്ങളൊക്കെ തൊട്ടടുത്ത ദിവസങ്ങളിൽ വൻ വിവാദമായി കത്തിപ്പടർന്നു. ഇതിനിടയിൽ തന്നെയാണ് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ടി.എം.കൃഷ്ണ ഏറ്റുവാങ്ങിയതിനെതിരെ ഗായികമാരായ രഞ്ജിനി- ഗായത്രിമാർ രംഗത്തുവന്നത്. കർണാടിക് സംഗീതത്തിന്റെ ആഭിജാത്യം നശിപ്പിച്ച ബ്രാഹ്മണ വിരോധിയായ കൃഷ്ണ പുരസ്കാരത്തിന് അയോഗ്യനാണെന്നു പ്രഖ്യാപിച്ച ഇവർ പ്രതിഷേധസൂചകമായി അക്കാദമി പരിപാടികളിൽ നിന്ന് പിൻവാങ്ങുകയാണെന്നും അറിയിച്ചു. തൊട്ടടുത്ത ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ കലാരംഗത്ത് നിലനിൽക്കുന്ന ജാതീയതയുടെയും വർഗീയതയുടെയും നേർക്കാഴ്ചകളാവുകയാണ്. സത്യഭാമ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോഴും ടി.എം.കൃഷ്ണയ്ക്കെതിരായ വിമർശനങ്ങൾക്ക് പൊതു പിന്തുണ കുറഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്? എങ്ങനെയാണ് ക്ലാസ്സിക്കൽ കലാരൂപങ്ങൾ ഇത്തരം സവർണ ബോധങ്ങളെ കൊണ്ടുനടക്കുന്നതെന്ന് പരിശോധിക്കുകയാണ് മോഹിനിയാട്ടം കലാകാരനും വിദ്യാർഥിയുമായ അമിത്. കടന്നുവന്ന വഴികളെക്കുറിച്ച്, നൃത്തവേദികളുടെ രാഷ്ട്രീയത്തെക്കുറിച്ച്, മോഹിനിയാട്ടത്തിൽ തേടുന്ന പുതുവഴികളെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തിൽ അമിത് മനസ്സു തുറക്കുന്നു..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘കാക്കയുടെ നിറം, കണ്ടാൽ പെറ്റ തള്ള സഹിക്കില്ല’’ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കാൻ കലാമണ്ഡലം സത്യഭാമ പറഞ്ഞ വാക്കുകൾ. മോഹിനിയാട്ടം ആർക്കൊക്കെ അവതരിപ്പിക്കാം? എന്താണ് നൃത്തം അവതരിപ്പിക്കാൻ വേണ്ട സൗന്ദര്യം? തുടങ്ങിയ ചോദ്യങ്ങളൊക്കെ തൊട്ടടുത്ത ദിവസങ്ങളിൽ വൻ വിവാദമായി കത്തിപ്പടർന്നു. ഇതിനിടയിൽ തന്നെയാണ് മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ടി.എം.കൃഷ്ണ ഏറ്റുവാങ്ങിയതിനെതിരെ ഗായികമാരായ രഞ്ജിനി- ഗായത്രിമാർ രംഗത്തുവന്നത്. കർണാടിക് സംഗീതത്തിന്റെ ആഭിജാത്യം നശിപ്പിച്ച ബ്രാഹ്മണ വിരോധിയായ കൃഷ്ണ പുരസ്കാരത്തിന് അയോഗ്യനാണെന്നു പ്രഖ്യാപിച്ച ഇവർ പ്രതിഷേധസൂചകമായി അക്കാദമി പരിപാടികളിൽ നിന്ന് പിൻവാങ്ങുകയാണെന്നും അറിയിച്ചു.

തൊട്ടടുത്ത ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ കലാരംഗത്ത് നിലനിൽക്കുന്ന ജാതീയതയുടെയും വർഗീയതയുടെയും നേർക്കാഴ്ചകളാവുകയാണ്. സത്യഭാമ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയപ്പോഴും ടി.എം.കൃഷ്ണയ്ക്കെതിരായ വിമർശനങ്ങൾക്ക് പൊതു പിന്തുണ കുറഞ്ഞു പോകുന്നത് എന്തുകൊണ്ടാണ്? എങ്ങനെയാണ് ക്ലാസ്സിക്കൽ കലാരൂപങ്ങൾ ഇത്തരം സവർണ ബോധങ്ങളെ കൊണ്ടുനടക്കുന്നതെന്ന് പരിശോധിക്കുകയാണ് മോഹിനിയാട്ടം കലാകാരനും കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ മലയാളം വിഭാഗം ഗവേഷക വിദ്യാർഥിയുമായ അമിത്. മോഹിനിയാട്ടത്തിലെ സവർണ വാർപ്പുമാതൃകകൾക്ക് ബദലായി പുതിയ പരീക്ഷണങ്ങൾ നടത്തുന്ന അമിത്, കടന്നുവന്ന വഴികളെക്കുറിച്ചും നൃത്തവേദികളുടെ രാഷ്ട്രീയത്തെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയത്തിൽ  മനസ്സു തുറക്കുന്നു..

കെ.അമിത് നൃത്ത അവതരണത്തിനിടെ. (Photo credit: Instagram/Amith_a_myth)
ADVERTISEMENT

∙ ആർഎൽവി രാമകൃഷ്ണന് എതിരായ അധിക്ഷേപം ചർച്ച ചെയ്യപ്പെടുന്നത് നിറത്തിന്റെ പേരിലാണ്. അതിനുപരി അത് ജാതീയതയുടെതല്ലേ?

തീർച്ചയായും. പൊതുവേ ക്ലാസിക്കൽ ഡാൻസിൽ മാത്രമല്ല ഇത് സമസ്ത മേഖലകളിലും സംഭവിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിലും അല്ലാതെയും നടക്കുന്ന പൊതു ചർച്ചകളിൽ ഒക്കെ ഇത്തരം വിഷയങ്ങളിൽ കൂടുതൽ ബഹളങ്ങൾ ഉണ്ടാവുക എളുപ്പത്തിൽ, വളരെ ‘സുരക്ഷിതമായി’ പ്രതികരിക്കാൻ പറ്റുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. അതിന്റെ വേരിൽ കൊള്ളേണ്ട ചർച്ചകളെ ഇല്ലാതാക്കുന്ന തരത്തിലാണ് ഇത്തരം ഉപരിപ്ലവമായ ചർച്ചകൾ ഉണ്ടാവുന്നത്. ആ ബഹളങ്ങളുടെ ഭാഗമാണ് ഇതൊക്കെ. നിറമെന്നൊക്കെ പറയുമ്പോൾ, അതിലെ യഥാർഥ രാഷ്ട്രീയത്തെ അഭിമുഖീകരിക്കാതെ എളുപ്പം പ്രതികരിക്കാൻ കഴിയുന്ന തരത്തിലേക്ക് മാറ്റും.

കലോത്സവങ്ങളിൽ ഈ പറയുന്ന നിറത്തിനോ സൗന്ദര്യത്തിനോ ആണ് മാർക്കെന്ന് വ്യക്തമാകാത്ത കോളങ്ങളുണ്ട്. പക്ഷേ അതിൽ മാർക്ക് രേഖപ്പെടുത്തുമ്പോൾ അത് സ്വാഭാവികമായും ഈ വെളുപ്പിനും അംഗശുദ്ധിക്കും ഒക്കെത്തന്നെയായിരിക്കും.

തൊണ്ണൂറു ശതമാനം ‘ക്ലാസ്സിക്കൽ ഡാൻസ്’കാരുടെയും മനസ്സിലിരിപ്പ് യഥാർഥത്തിൽ ഇത് തന്നെയാണ്. ഇടയ്ക്ക് അതിങ്ങനെ പുറത്ത് വരും. ഒരു ഒറ്റപ്പെട്ട വിഷയത്തോട് പ്രതികരിക്കുന്നതിന് പകരം ഇതിന്റെയൊക്കെ കാരണങ്ങളോട് പ്രതികരിക്കുക എന്നത് നടക്കാൻ പോകുന്നില്ല. സത്യഭാമ ടീച്ചർ ഇത് പറയുമ്പോൾ, അവർ എളുപ്പം ആക്രമിക്കാൻ സാധിക്കുന്ന ഇരയാണ്. പക്ഷേ കലാ ചരിത്രകാരന്മാരോ കലാ നിരൂപകരോ പ്രസിദ്ധി നേടിയ പല കലാകാരന്മാരോ ഒക്കെ പറയുന്നതിന്റെ മറ്റൊരു വശം അവർ പ്രകടിപ്പിച്ചു എന്നേയുള്ളൂ. ബാക്കിയുള്ളവർ പറയുന്നത് കേൾക്കുകയും ഇവരെ ആക്രമിക്കാൻ പറ്റുന്നത് കൊണ്ട് വലിയ ബഹളങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു എന്നേയുള്ളൂ.

∙ മദ്രാസ് മ്യൂസിക് അക്കാദമിയിൽ ടി.എം.കൃഷ്ണയ്ക്കെതിരെ, രഞ്ജിനി ഗായത്രി സഹോദരിമാർ നടത്തിയതും സമാനമായ പ്രസ്താവനതന്നെയല്ലേ?

ADVERTISEMENT

അതേ. ഇതിന്റെയൊന്നും കാരണങ്ങൾ ഇപ്പോൾ ഉണ്ടായതല്ല. സംഗീത-നൃത്ത ശാഖകളുടെ ആധുനികവൽക്കരണ കാലഘട്ടത്തിൽ തന്നെ അത് സംഭവിക്കുന്നുണ്ട്. വളരെ ബ്രാഹ്മണിക്കലായിട്ടാണ് ഈ കലാരൂപങ്ങളൊക്കെ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ പുനർനിർമിക്കപ്പെടുന്നതും. ഇപ്പോൾ വളരെ പ്രകടമായി, മറയില്ലാതെ ഇവർക്കിത് പറയാം എന്നായിട്ടുണ്ട്. എല്ലാ പ്രധാന സംഗീതജ്ഞരും റാം മന്ദിറിൽ പോയി പാട്ടു പാടുന്നു, അവർക്ക് പ്രത്യക്ഷത്തിൽ തന്നെ അതിന്റെ ഗുണങ്ങൾ ലഭിക്കുന്നു എന്ന് വരുമ്പോൾ സ്വാഭാവികമായും അവർ ഇങ്ങനെ തന്നെ പ്രതികരിക്കും. രഞ്ജിനി ഗായത്രിമാരുടെ ഒരു ടിക് ടോക് വിഡിയോയിൽ ‘ബ്രാഹ്മണരെ വളരെ എളുപ്പം ആർക്കും ആക്രമിക്കാനാവും’ എന്നൊക്കെയാണ് അവർ പറയുന്നത്. അതിനൊക്കെ ലഭിക്കുന്ന സ്വീകാര്യത ഭീകരമാണ്.

ടി.എം.കൃഷ്ണയുടെ സംഗീത പരിപാടിയിൽ നിന്ന്. (ചിത്രം∙മനോരമ)

∙ ആർഎൽവി രാമകൃഷ്ണൻ കടന്നുപോയ സാഹചര്യങ്ങളിലൂടെ അമിത്തിന് കടന്നുപോവേണ്ടി വന്നിട്ടുണ്ടോ?

ഞാൻ ഒരു ക്ലാസിക്കൽ ഡാൻസ് പശ്ചാത്തലം ഉള്ള ആളല്ല. വളരെ വൈകി ഇതിലേക്ക് കടന്നു വന്നയാളാണ്. അപ്പോൾ അതിന്റെ ഒരു സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങൾ എന്താണ്, ആരൊക്കെയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്ന തരം കാര്യങ്ങളിൽ എനിക്ക് അറിവില്ലായ്മയുണ്ട്‌. രാമകൃഷ്ണൻ മാഷ് ഉണ്ടായിരുന്ന ഒരു സാഹചര്യത്തിൽ നിന്നൊക്കെ മാറ്റം ഉണ്ടായിട്ടുണ്ട് എന്ന് പറയാനാവും. രാമകൃഷ്ണൻ മാഷ് ആ കാലഘട്ടത്തിൽ തന്നെ, ആർഎൽവിയിൽ പഠിക്കുന്നു, കലാമണ്ഡലത്തിൽ പിഎച്ച്ഡി വരെ ചെയ്യുന്നു. ആ തലമുറ അന്ന് അനുഭവിച്ച കാര്യങ്ങളൊന്നും ഞങ്ങളുടെ തലമുറയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല.

ആർഎൽവി രാമകൃഷ്ണൻ. (Photo credit:Facebook/RLV Ramakrishnan)

ഇന്നിപ്പോൾ മോഹിനിയാട്ടം ചെയ്യുന്ന പല കലാകാരന്മാരുമുണ്ട്. ആർഎൽവി രാമകൃഷ്ണൻ മാഷിനു പുറമെ ആർഎൽവി അബുവൊക്കെയാണ് ആ സമയത്ത് തന്നെ അക്കാദമിക് ആയും പുറത്തും ഒക്കെ ഇതിനു വേണ്ടി പോരാടിയിരുന്നത്. അത്രയും പ്രശ്നങ്ങൾ ഒരു പക്ഷെ ഇപ്പോൾ ഇല്ല. ‘ജൻഡർ’ എന്നതിനെ പറ്റിയൊക്കെ കുറച്ചുകൂടെ അവബോധമുണ്ട്. അത്തരം ചർച്ചകളൊക്കെ, പല സാഹചര്യങ്ങളിലായി രാമകൃഷ്ണൻ മാഷ് തന്നെ മുന്നോട്ട് വയ്ക്കുകയും അതിന് മുതിർന്ന കലാകാരന്മാർ പോലും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന തരത്തിലേക്ക് മാറിയിരുന്നു.

ADVERTISEMENT

ഇവിടെ നിലനിൽക്കുന്ന ലൈംഗിക വേർതിരിവ് കാരണം, എനിക്ക് കുട്ടിയായിരിക്കുമ്പോൾ മുതൽ ഡാൻസ് പഠിക്കാൻ സാധിച്ചിട്ടില്ല. സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയതിന് ശേഷമാണ്  പരിശീലനം ആരംഭിക്കുന്നത്. അതിന്റെ മറ്റൊരു ദുരനുഭവമൊക്കെയാണ് എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ഞാൻ നൃത്തം അവതരിപ്പിച്ചത് കോളജ് വേദികളിലും യൂണിവേഴ്സിറ്റികളിലും മറ്റുമായാണ്. ആർഎൽവി മാഷിന്റെ സാഹചര്യമല്ല എന്റേത്.

കെ.അമിത് (Photo credit: Instagram/Amith_a_myth)

∙ ആണുങ്ങളുടെ ശരീരഭാഷയിലേക്ക് മോഹിനിയാട്ടം പോലൊരു നൃത്തരൂപത്തിന് കടന്നുചെല്ലാനാവില്ലെന്ന ആരോപണം ഈ വിവാദങ്ങൾക്ക് മുൻപ് തന്നെ വ്യാപകമായിരുന്നില്ലേ?

പ്രത്യേക ശരീരഭാഷയിലേക്ക് കടന്നുവരാൻ ഒരു കലാരൂപത്തിനും ബുദ്ധിമുട്ടില്ല. എനിക്ക് അങ്ങനെ ആൺ ശരീരം, പെൺ ശരീരം എന്നുള്ള വ്യത്യാസം തന്നെ വാസ്തവത്തിൽ മനസ്സിലാകുന്നില്ല. ശരീരത്തിലെ വ്യത്യാസം ഏതെങ്കിലും തരത്തിൽ ചലനങ്ങളെ ബാധിക്കും എന്ന് തോന്നുന്നുമില്ല. നമ്മുടെ ഉള്ളിൽ ഈ പക്ഷപാതം ഇപ്പോഴും നിലനിൽക്കുന്നതാണ് പ്രശ്നം.

ആണുങ്ങൾ ഇങ്ങനെ ചെയ്യണം, അങ്ങനെ ചെയ്യണം തുടങ്ങിയ നിർമിതികൾക്ക് അകത്ത് നിൽക്കുന്നതിന്റെ ഒരു പരിമിതി ആളുകൾ അനുഭവിക്കുന്നുണ്ട്. അതിനപ്പുറത്തേക്ക് ഇതിന് ഒരു അർഥവുമില്ലെന്ന് മനസ്സിലാകും. അതിനു വേണ്ടി പ്രത്യേകിച്ചൊന്നും തന്നെ ചെയ്യേണ്ടതില്ല.

∙ സത്യഭാമയുടേത് പോലെയുള്ള നിലപാടുകളും മുൻപ് പറഞ്ഞ ക്ലാസിക് ചിന്തകളും കലോത്സവങ്ങളിലൂടെയും മറ്റും കുട്ടികളിലേക്ക് കൂടെ കുത്തിവയ്ക്കപ്പെടുന്നില്ലേ?

കലോത്സവങ്ങളുടെ ലോകം എനിക്ക് അപരിചിതമാണ്. പക്ഷേ ഈ അടുത്തിടെ പലരുടെയും അഭിപ്രായങ്ങൾ ശ്രദ്ധിക്കുകയുണ്ടായി. കലോത്സവങ്ങളിൽ ഈ പറയുന്ന നിറത്തിനോ സൗന്ദര്യത്തിനോ ആണെന്ന് വ്യക്തമാകാത്ത കോളങ്ങളുണ്ട്. പക്ഷേ അതിൽ മാർക്ക് രേഖപ്പെടുത്തുമ്പോൾ അത് സ്വാഭാവികമായും ഈ വെളുപ്പിനും അംഗശുദ്ധിക്കും ഒക്കെത്തന്നെയായിരിക്കും. ആരാണ് ഇത് പ്രോത്സാഹിപ്പിക്കുന്നത് എന്നൊക്കെ ചോദിച്ചാൽ അത് നമ്മളെല്ലാം ചേർന്ന് തന്നെയാണ്. ആർക്കും അതിന് പുറത്ത് നിൽക്കാൻ പറ്റില്ല.

കലാമണ്ഡലം സത്യഭാമ (Videograb)

യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഒരു കുട്ടി പോലും എന്നോട് ഇത്തരത്തിൽ സങ്കടം പങ്കുവച്ചിട്ടുണ്ട്. അവർക്ക് യൂണിവേഴ്സിറ്റിയിൽ മേക്കപ്പിനും പരീക്ഷയുണ്ട്. അതിനുള്ള മാർക്ക് പോലും ഈ പറയുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് അകത്ത് നിന്നാണ് ഉണ്ടാവുന്നത്. മേക്കപ്പിന്റെ അടിസ്ഥാന ലക്ഷ്യം പക്ഷേ വെളുപ്പിക്കലല്ലല്ലോ. ഇതൊക്കെ ഒരു പൊതുധാരണയ്ക്ക് മേൽ ചെയ്യുന്നതാണ്. ആണുങ്ങൾക്ക് അത് പറ്റില്ല ഇത് പറ്റില്ല, വെളുത്തിരിക്കണം എന്നതൊക്കെ. അതിനു പുറകെ വരുന്ന ഒന്നാണ് ഭക്തി. 

കുട്ടികളും ഇവിടെ തെറ്റായി സ്വാധീനിക്കപ്പെടുന്നുണ്ട്. ഗുരുക്കന്മാരോട് ഭക്തിയോടെ പെരുമാറണം എന്ന അലിഖിത ചട്ടങ്ങളിലാണ് അവർ. ഉദാഹരണത്തിന്, കഴിഞ്ഞ ദിവസം കാലടി സർവകലാശാലയിൽ, ഒരു നാഷനൽ സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. അവിടെ ക്ലാസ് എടുക്കാനായി വന്ന ഒരു നർത്തകി അവിടെയുണ്ടായിരുന്ന ഒരു കുട്ടിയോട്, കാലുതാഴ്ത്തി വയ്ക്കാൻ ആവശ്യപ്പെട്ടു. ‘‘ഞാൻ ഒരു പഴയ വ്യക്തിയായത്കൊണ്ട് എനിക്ക് ഇതൊന്നും പറ്റില്ല’’ എന്നായിരുന്നു അവർ പറഞ്ഞത്. ആ കുട്ടിക്ക് കാലു താഴ്ത്തി ഇടേണ്ടി വന്നു. ഇത് മറ്റ് ഏതെങ്കിലും വകുപ്പിലാണെങ്കിൽ അപ്പോൾ തന്നെ അവർ ഇറങ്ങിപ്പോകും. പക്ഷേ നൃത്ത വിദ്യാർഥികൾക്ക് ഇങ്ങനെയേ പറ്റൂ. അവരെ ഇങ്ങനെ ആക്കി മാറ്റിയെടുത്തുകഴിഞ്ഞു.

കെ.അമിത്. (Photo credit: Instagram/Amith_a_myth)

ഈ പറയുന്ന അച്ചടക്കമൊക്കെ ബ്രാഹ്മണവൽകരണത്തിന്റെ ഭാഗമായി നമ്മൾ പിന്നീട് ഉണ്ടാക്കിയെടുത്തതാണ്. എന്നാണ് നമുക്ക് ഗുരുക്കന്മാരൊക്കെ ഉണ്ടായത്? നമ്മുടെ കലകൾക്കൊന്നും അങ്ങനെ ഗുരുക്കന്മാരൊന്നും ഉണ്ടായിരുന്നില്ല. ആദ്യകാല നർത്തകിമാരൊന്നും അങ്ങനെ ഗുരുക്കന്മാരിൽ നിന്ന് അഭ്യസിച്ചു വന്നവരല്ല. പക്ഷേ നമ്മൾ ഇപ്പോൾ അത്തരം ചിട്ടകൾക്ക് അകത്തേക്ക്, പ്രതികരണ ശേഷിയൊക്കെ അടിയറവു പറഞ്ഞിട്ട് അഭ്യസിക്കേണ്ട രീതിയിലേക്ക് മാറിക്കഴിഞ്ഞു. അതിനിയിപ്പോൾ ഒന്നും ചെയ്യാനില്ല.

∙ ഞാനൊരു ക്ലാസിക്കൽ ഡാൻസറല്ല, ഒരു മോഹിനിയാട്ടം കലാകാരനാണ് എന്ന് പറയേണ്ടി വന്ന സാഹചര്യം എന്തായിരുന്നു?

ഇതിങ്ങനെ എടുത്ത് പറയേണ്ടി വരുന്നു എന്നതാണ് ഇതിലെ പ്രധാന സങ്കടം. ശാസ്ത്രഗ്രന്ഥങ്ങളിലെ മുദ്രകളോ കരണങ്ങളോ അടവുകളോ ചാഴികളോ ഏറ്റവും നന്നായിട്ട് അറിയുക, അഭ്യസിക്കുക, അത് വഴി മോഹിനിയാട്ടം പുതുക്കുക എന്നൊരു സന്ദർഭത്തിലാണ് ഞാൻ ജീവിക്കുന്നത്. അപ്പോൾ എനിക്ക് ബോധപൂർവം പറയേണ്ടി വരികയാണ്, ഞാനൊരു ക്ലാസിക്കൽ ഡാൻസറേയല്ല എന്ന്. ദേവദാസികൾ എന്ന് പറയുന്നവർ ക്ഷേത്രങ്ങളിൽ ജീവിച്ച ആളുകളായിരുന്നു എന്നാണു പറയുന്നത്. ഈ ദേവദാസികൾക്ക് അമ്പലങ്ങളുമായൊന്നും ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് മോഹിനിയാട്ടം എന്നത് ആചാരവുമായി ബന്ധപ്പെട്ടതാണെന്നും ഭക്തിയും പുരാണവും ക്ലാസിക്കൽ കവിതയും മാത്രം പറയേണ്ടതാണെന്നും വരുത്തിതീർക്കുകയാണ്.

കെ.അമിത്. (Photo credit: Instagram/Amith_a_myth)

ലൈംഗികതയുടെയും നിറത്തിന്റെയും സൗന്ദര്യത്തിന്റെയുമെല്ലാം അതിരുകൾ ഉള്ളത് ഇത്തരം ബ്രാഹ്മണിക്കൽ ക്ലാസിക്കൽ വിഭാഗീയതയ്ക്ക് ഉള്ളിലാണ്.  നമ്മൾ ഇപ്പോഴും അതൊക്കെ ഏറ്റെടുക്കുകയും അതിന്റെ അനാവശ്യഭാരം ചുമക്കുകയും ചെയ്യുന്നത് വാസ്തവത്തിൽ ചരിത്രപരമായി ശരിയല്ല. അതുകൊണ്ടാണ് ക്ലാസിക്കൽ ഡാൻ‌സറല്ല, മോഹിനിയാട്ടം കലാകാരൻ മാത്രമാണ് എന്ന് ആവർത്തിക്കുന്നത്. നൃത്തത്തെ എങ്ങനെ കൂടുതൽ ക്ലാസിക്കൽ ആക്കാം എന്നാണ് വാസ്തവത്തിൽ ഇവിടുത്തെ ചർച്ച.

മോഹിനിയാട്ടത്തിന്റെ കാര്യം പരിശോധിച്ചാൽ, എങ്ങനെയായിരുന്നു മോഹിനിയാട്ടം ചെയ്തുകൊണ്ടിരുന്നത്, ആരൊക്കെയായിരുന്നു ഇത് അവതരിപ്പിച്ചിരുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ആധികാരികമായി പറയാൻ സാധിക്കില്ല. കാരണം, നമ്മുടെ മുന്നിൽ അത്തരം മാതൃകകൾ കുറവാണ്. 

കലാമണ്ഡലത്തിലേക്ക് ഒക്കെ എത്തിയപ്പോൾ, പുതിയൊരു നൃത്ത രൂപത്തെ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തത്. പുതിയ അടവ് സമ്പ്രദായം, മുദ്രകൾ സ്വീകരിക്കാൻ ഹസ്തലക്ഷണദ്വീപികകൾ, ശാസ്ത്ര ഗ്രന്ഥങ്ങളിലേക്കുള്ള മാറ്റം, ചിട്ടകളുടെ നിർമിതി തുടങ്ങി വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഇന്ന് ആളുകൾ നമസ്കാരം ഒക്കെ വളരെ കാര്യമായിട്ട് ചെയ്യും. പക്ഷേ, മോഹിനിയാട്ടത്തിൽ നമസ്കാരം പോലും ഉണ്ടായിരുന്നില്ല. ഇതൊക്കെ ആളുകൾ ഇങ്ങനെ ഉണ്ടാക്കി എടുക്കുകയാണ്.

∙ ചരിത്രത്തിലേക്ക് തിരിഞ്ഞാൽ കല നവോഥാനത്തിന് ഉള്ള വഴിയാണ്. ആധുനികകലയെ എങ്ങനെയാണ് ആയുധമാക്കുന്നത്?

മോഹിനിയാട്ടം കൊണ്ട് ഈ ചെറുത്ത് നിൽപ്പ് എത്ര സാധ്യമാണ് എന്നത് സങ്കീർണമായ ഒരു കാര്യമാണ്. ഞങ്ങൾക്ക് ചെയ്യാനാവുന്ന കാര്യം, ബ്രാഹ്മണിക്കായി രൂപപ്പെട്ടു വന്ന ഈ കലാരൂപത്തിന്റെ ചരിത്രത്തെ ചോദ്യം ചെയ്യുകയോ അത് പ്രശ്‌നബദ്ധമാണെന്ന് പറഞ്ഞു വയ്ക്കുകയോ ചെയ്യുക എന്നതാണ്. വളരെ പുതിയ എന്തെങ്കിലും ഒന്ന് അവതരിപ്പിക്കുക, അല്ലെങ്കിൽ, ബോധപൂർവം മറ്റൊരു മാറ്റം ഉണ്ടാക്കുക എന്നതൊന്നും പ്രായോഗികമായി നടപ്പിലാക്കാവുന്ന ഒന്നല്ല. പഴയ നൃത്തം നമുക്ക് ഇനി തിരിച്ച് കിട്ടില്ല. അത് കൈമോശം വന്നു കഴിഞ്ഞു. അവശേഷിക്കുന്ന കാര്യങ്ങളിൽ നിന്ന് നമുക്ക് ചെറുത്ത് നിൽക്കാനുള്ള ഘടകങ്ങൾ കണ്ടെടുക്കുകയെ വഴിയുള്ളൂ. അത്തരം ശ്രമങ്ങൾ ഞാൻ പൊതുവേ നടത്തുന്നുണ്ട്.

English Summary:

Performing Beyond Prejudice: Amit's Quest for a Progressive Interpretation of Mohiniyattam