തിരുവനന്തപുരത്ത് കുടുബശ്രീയുടെ പ്രാദേശിക വാട്സാപ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം ഒരു അറിയിപ്പെത്തി: ‘നാളെ മൂന്നു മണിക്കു തിര‍ഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽ ചെയർപഴ്സൻ, വൈസ് ചെയർപഴ്സൻ, അക്കൗണ്ടന്റ് എന്നിവരുടെ യോഗമുണ്ടെന്നു ജില്ലാ മിഷനിൽനിന്ന് അറിയിപ്പുണ്ട്. കൃത്യമായി പങ്കെടുക്കുക’. തിരഞ്ഞെടുപ്പു പ്രവർത്തനത്തിനായി ആശാവർക്കർമാരുടെ യോഗം എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് പത്തനംതിട്ടയിൽ വിളിച്ചുചേർക്കുന്നതിന്റെ ശബ്ദസന്ദേശം തന്നെ പുറത്തുവന്നു. തലസ്ഥാനത്തു സാംസ്കാരിക സ്ഥാപനങ്ങളിലെ പ്രധാനികളുടെ യോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രി സജി ചെറിയാനും പങ്കെടുത്തുകൊണ്ടു ചേർന്നതിന്റെ ലക്ഷ്യവും തിരഞ്ഞെടുപ്പുതന്നെ. കുടുംബശ്രീ യോഗത്തിൽ പോയതിന്റെ പേരിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിനു വരണാധികാരിയുടെ മുന്നറിയിപ്പു ലഭിച്ചു. ഭരണത്തെയും സർക്കാർ സംവിധാനത്തെത്തന്നെയും തിരഞ്ഞെടുപ്പിനുവേണ്ടി പ്രയോജനപ്പെടുത്താനുള്ള ഈ രാഷ്ട്രീയനീക്കം മുഖ്യമന്ത്രിയുടെ ആശയമായ നവകേരള സദസ്സിലൂടെയാണു പുറത്തുവന്നത്. ഭരണാനുകൂല്യങ്ങൾ ലഭിക്കുന്നവരുടെയും സർക്കാരിൽനിന്ന് ആവശ്യങ്ങൾ നേടിയെടുക്കാൻ ആഗ്രഹിക്കുന്നവരുടെയും കൂട്ടായ്മ സദസ്സുകളിൽ രൂപംകൊണ്ടു. എൽഡിഎഫിനു പുറത്തുള്ള ഈ വിഭാഗങ്ങളെ ചേർത്തുനിർത്താൻ തുടർനടപടികളുണ്ടായി. കുടുംബശ്രീ, ആശാവർക്കർമാർ, തൊഴിലുറപ്പു തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരുടെ യോഗങ്ങൾ സിപിഎം ഇതിനായി വ്യാപകമായി വിളിച്ചു ചേർക്കുന്നു. വാ‍ർഡ്, പഞ്ചായത്ത് തലങ്ങളിലെ കുടുംബശ്രീ ഭാരവാഹികളിലൂടെ ആനുകൂല്യങ്ങൾ നൽകിയവരുടെ വോട്ടുറപ്പിക്കലാണ് അവിടെ നടക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരത്ത് കുടുബശ്രീയുടെ പ്രാദേശിക വാട്സാപ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം ഒരു അറിയിപ്പെത്തി: ‘നാളെ മൂന്നു മണിക്കു തിര‍ഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽ ചെയർപഴ്സൻ, വൈസ് ചെയർപഴ്സൻ, അക്കൗണ്ടന്റ് എന്നിവരുടെ യോഗമുണ്ടെന്നു ജില്ലാ മിഷനിൽനിന്ന് അറിയിപ്പുണ്ട്. കൃത്യമായി പങ്കെടുക്കുക’. തിരഞ്ഞെടുപ്പു പ്രവർത്തനത്തിനായി ആശാവർക്കർമാരുടെ യോഗം എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് പത്തനംതിട്ടയിൽ വിളിച്ചുചേർക്കുന്നതിന്റെ ശബ്ദസന്ദേശം തന്നെ പുറത്തുവന്നു. തലസ്ഥാനത്തു സാംസ്കാരിക സ്ഥാപനങ്ങളിലെ പ്രധാനികളുടെ യോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രി സജി ചെറിയാനും പങ്കെടുത്തുകൊണ്ടു ചേർന്നതിന്റെ ലക്ഷ്യവും തിരഞ്ഞെടുപ്പുതന്നെ. കുടുംബശ്രീ യോഗത്തിൽ പോയതിന്റെ പേരിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിനു വരണാധികാരിയുടെ മുന്നറിയിപ്പു ലഭിച്ചു.

ഭരണത്തെയും സർക്കാർ സംവിധാനത്തെത്തന്നെയും തിരഞ്ഞെടുപ്പിനുവേണ്ടി പ്രയോജനപ്പെടുത്താനുള്ള ഈ രാഷ്ട്രീയനീക്കം മുഖ്യമന്ത്രിയുടെ ആശയമായ നവകേരള സദസ്സിലൂടെയാണു പുറത്തുവന്നത്. ഭരണാനുകൂല്യങ്ങൾ ലഭിക്കുന്നവരുടെയും സർക്കാരിൽനിന്ന് ആവശ്യങ്ങൾ നേടിയെടുക്കാൻ ആഗ്രഹിക്കുന്നവരുടെയും കൂട്ടായ്മ സദസ്സുകളിൽ രൂപംകൊണ്ടു. എൽഡിഎഫിനു പുറത്തുള്ള ഈ വിഭാഗങ്ങളെ ചേർത്തുനിർത്താൻ തുടർനടപടികളുണ്ടായി. കുടുംബശ്രീ, ആശാവർക്കർമാർ, തൊഴിലുറപ്പു തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരുടെ യോഗങ്ങൾ സിപിഎം ഇതിനായി വ്യാപകമായി വിളിച്ചു ചേർക്കുന്നു. വാ‍ർഡ്, പഞ്ചായത്ത് തലങ്ങളിലെ കുടുംബശ്രീ ഭാരവാഹികളിലൂടെ ആനുകൂല്യങ്ങൾ നൽകിയവരുടെ വോട്ടുറപ്പിക്കലാണ് അവിടെ നടക്കുന്നത്. 

തൃശൂരിൽ കുടുംബശ്രീ പ്രവർത്തകർ സംഘടിപ്പിച്ച മെഗാതിരുവാതിര (File Photo by PTI)
ADVERTISEMENT

തൊഴിലുറപ്പു തൊഴിലാളികളെ കൂലിവർധനയുടെ പേരിലും കൂടുതൽ തൊഴിൽദിനങ്ങൾ നൽകിയും ഒപ്പംനിർത്തുന്നു. ആരോഗ്യ–സാമ്പത്തിക പ്രശ്നങ്ങളുള്ളവരെ കണ്ടെത്തി സഹായമെത്തിച്ച് വോട്ടുറപ്പിക്കുകയാണ് ആശാവർക്കർമാരുടെ ദൗത്യം. നവകേരള സദസ്സിനു മുൻപു നടന്ന വീട്ടുമുറ്റ കൂട്ടായ്മകളിൽ കിട്ടിയ പരാതികളിൽ പരിഹാരമായവരുടെ കണക്കും പാർട്ടി ശേഖരിക്കുകയാണ്. ഒരു ബൂത്തിൽ ശരാശരി 10 പേരുണ്ടെങ്കിൽ അവരുടെയും കുടുബാംഗങ്ങളുടെയും വോട്ട് സമാഹരിക്കാനാണു നിർദേശം.

പ്രതിപക്ഷം പലയിടത്തും ഈ നീക്കങ്ങൾ ചോദ്യംചെയ്യുന്നു. കുടുംബശ്രീയിലും മറ്റുമുള്ള പ്രതിപക്ഷാനുകൂല പ്രവർത്തകരെ തിരഞ്ഞെടുപ്പിന് അവരും ഉപയോഗിക്കുന്നതായി ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സർക്കാർ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ മുതൽ ഭരണവുമായി ചേർന്നുനിൽക്കുന്നവരെയും ഭരണാനുകൂല്യങ്ങൾ ലഭിക്കുന്നവരെയും തിരഞ്ഞെടുപ്പിനു വേണ്ടി സംഘടിതമായി ഇതുപോലെ ഉപയോഗപ്പെടുത്തുന്നതു മുൻപില്ലാത്തതാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ വൻ തോൽവിയെത്തുടർന്നു സിപിഎമ്മിനുണ്ടായ തിരിച്ചറിവാണ് ഈ നീക്കത്തിനു പിന്നിൽ. പാർട്ടി പോഷകസംഘടനകളുടെ കീഴിൽ മാത്രം ഒരു കോടിയിലേറെ അംഗങ്ങളുണ്ടെങ്കിലും പകുതിപ്പേരുടെയും വോട്ടു ലഭിച്ചില്ലെന്നാണു തെളിഞ്ഞത്. 

സംസ്ഥാന സർക്കാരും 50 ശതമാനത്തിലേറെ തദ്ദേശസ്ഥാപനങ്ങളും പാ‍ർട്ടിയുടെ സഹകരണസ്ഥാപനങ്ങളും എല്ലാമുണ്ടായിട്ടും യുഡിഎഫ് 19–1 സ്കോർ ചെയ്തതു സ്വന്തം ക്യാംപിലെ ചോർച്ച കൊണ്ടാണെന്നു സിപിഎം കണ്ടെത്തി. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടു തിരിച്ചുവന്നെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ പക്ഷേ, അത് ഉറപ്പിച്ചുനിർത്താനാകുമെന്നു വിശ്വാസമില്ല. സർക്കാരിനെത്തന്നെ രാഷ്ട്രീയ പ്രചാരണോപാധി ആക്കാനും ഭരണച്ചിറകിൽ വോട്ടു വിരിയിക്കാനുമുള്ള തന്ത്രം അങ്ങനെ രൂപംകൊണ്ടതാണ്. മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗത്തിന്റെ 50 ലക്ഷം കോപ്പി പിആർഡി അച്ചടിച്ച് എൽഡിഎഫ് വിതരണം ചെയ്തതു യാദൃച്ഛികമായി സംഭവിച്ചതല്ലെന്നു ചുരുക്കം.

ഈ ആസൂത്രണം പക്ഷേ, ഉദ്ദേശിച്ച ഫലം ചെയ്യുന്നുണ്ടോ? നവകേരള സദസ്സിന്റെ ഈ തുടർപ്രവർത്തനങ്ങളിൽ പ്രവർത്തകർ നേരിടുന്ന പ്രധാന ചോദ്യം ക്ഷേമപെൻഷൻ മുടങ്ങിയതു സംബന്ധിച്ചാണ്. കേന്ദ്ര സർക്കാർ അർഹമായതു നൽകാത്തതിനാൽ കോടതിയിൽ പോയതു വിശദീകരിക്കുന്നെങ്കിലും ബന്ധപ്പെട്ട ജനവിഭാഗങ്ങൾ തൃപ്തരല്ല. പ്രചാരണയോഗങ്ങൾക്കു പലയിടത്തും ബലമായി ആളെക്കൂട്ടേണ്ടിവരുന്നതും ശുഭസൂചനകളല്ല പാർട്ടിക്കു നൽകുന്നത്. പ്രചാരണത്തിനിടെ പാർട്ടിയുടെ പഞ്ചായത്ത് അംഗത്തിന്റെ ദേഹത്തു തിളച്ച കഞ്ഞി ഒഴിച്ചത് തലസ്ഥാനത്താണ്. ഭരണത്തെ മുന്നിൽനിർത്തിയുള്ള പരീക്ഷണം പൊള്ളുമോ അതോ പൊളിക്കുമോ എന്നു കണ്ടറിയണം.

ചിത്രീകരണം: മനോരമ
ADVERTISEMENT

∙ പുതിയ മുഖം?

സംസ്ഥാന ബിജെപിയിൽ മാറ്റത്തിന്റെ കാറ്റടിക്കുന്നോ? സ്ഥാനാർഥിപ്പട്ടികയിലെ പരീക്ഷണങ്ങളാണ് ഈ ചർച്ച സജീവമാക്കിയത്. പാർട്ടിയുടെ 16 സ്ഥാനാർഥികളിൽ 4 പേർ യുഡിഎഫ് പശ്ചാത്തലമുള്ളവർ, ഒരാൾ മുൻ അധ്യാപിക. ബിജെപിയിലെ ഒന്നാംനിര നേതാക്കൾ ആകെ 5 പേർ. കഴിഞ്ഞതവണ 2 മുൻ സംസ്ഥാന പ്രസിഡന്റുമാർ മത്സരിച്ചെങ്കിൽ ഇത്തവണ വി.മുരളീധരൻ മാത്രം. സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലുള്ള കേന്ദ്ര തീരുമാനങ്ങൾ എന്നാണ് അവകാശപ്പെടുന്നതെങ്കിലും ഏറിയ പങ്കു സ്ഥാനാർഥികളെയും കേന്ദ്രം നേരിട്ടു തീരുമാനിക്കുകയായിരുന്നു.

താരതമ്യേന പുതിയ പാർട്ടിയായ ബിജെപിയിൽ പല സംസ്ഥാനങ്ങളിലും മൂന്നിലൊന്നു പേരും മറ്റു പാർട്ടികളിൽനിന്ന് എത്തിയവരാണ്. കേരളത്തിലും ആ വഴിക്കുള്ള ശ്രമങ്ങൾ തീവ്രമാക്കുകയാണത്രേ. പതിവുമുഖങ്ങളെ മാറ്റാനും 4 വനിതകളെ സ്ഥാനാർഥികളാക്കാനുമുള്ള തീരുമാനങ്ങൾ അതിന്റെ ഭാഗമാകുന്നു. തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാന നേതൃത്വത്തിൽ ഉണ്ടാകാനിടയുള്ള അഴിച്ചുപണിയിൽ സ്ഥാനാർഥിപ്പട്ടികയിലെ ചില പ്രബലരുടെ പേരുകൾ കേട്ടുതുടങ്ങിയിരിക്കുന്നു.

വോയ്സ് ക്ലിപ്

ADVERTISEMENT

∙ ദേശീയ പാർട്ടി പദവി 

പോയാൽ ഈനാംപേച്ചി, 

നീരാളി ചിഹ്നങ്ങളിൽ സിപിഎം 

മത്സരിക്കേണ്ടി വരുമെന്ന താങ്കളുടെ 

പരാമർശം കടന്നുപോയോ?

എ.കെ.ബാലൻ: രാജ്യവും പിണറായി സർക്കാരും സിപിഎമ്മും ഈ തിരഞ്ഞെടുപ്പിൽ സംരക്ഷിക്കപ്പെടണമെന്നാണ് സിപിഎം നിലപാട്. അതിന്റെ ഭാഗമായി പാർട്ടി ചിഹ്നം കാക്കേണ്ടതിന്റെ അനിവാര്യത പാർട്ടിക്കകത്തും പുറത്തും ഞങ്ങൾ ഒരു വർഷത്തോളമായി പറയുന്നുണ്ട്. ഇനിയും പറയും.

English Summary:

Political Manipulation: Government Institutions Used for Election Campaigns