285 ഏക്കർ മാത്രമുള്ള, ജനവാസമില്ലാത്ത ഒരു ദ്വീപിന്റെ പേരിൽ ഇന്ത്യൻ രാഷ്ട്രീയം വാക്‌പോര് നടത്താൻ തുടങ്ങിയിട്ട് ദിവസങ്ങളായി. തമിഴ്‌നാട്ടിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ‘കച്ചത്തീവ്’ എന്ന കുഞ്ഞൻ ദ്വീപുവിവാദം രാജ്യം മുഴുവൻ ചർച്ചയാകുന്നു. മാർച്ച് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സിൽ’ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദത്തിനാധാരം. കച്ചത്തീവിനെ കോൺഗ്രസ് നിർദയമായി ശ്രീലങ്കയ്ക്ക് വിട്ടുനൽകിയെന്നും ആ പാർട്ടിയെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്നുമാണ്, ‘കച്ചത്തീവിനെ ഇന്ദിരാഗാന്ധി എങ്ങനെയാണ് ശ്രീലങ്കയ്ക്ക് വിട്ടുനൽകിയത്’എന്ന തലക്കെട്ടിലുള്ള മാധ്യമവാർത്ത പങ്കുവച്ചുകൊണ്ട് മോദി ആരോപിച്ചത്. തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷൻ കെ. അണ്ണാമലൈയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലായിരുന്നു വാർത്ത. കച്ചത്തീവിനെക്കുറിച്ചുള്ള ചർച്ചകൾ അപ്രസക്തമാണെന്ന് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു അഭിപ്രായപ്പെട്ടെന്നും അണ്ണാമലൈയ്ക്ക് ലഭിച്ച മറുപടിയിൽ പറയുന്നു. എന്താണ് കച്ചത്തീവിന്റെ പ്രസക്തി? പ്രധാനമന്ത്രി ആരോപിച്ചതുപോലെ കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് വെറുതേ വിട്ടുനൽകുകയായിരുന്നോ ഇന്ദിരാഗാന്ധി? തമിഴ്‌നാട് കച്ചത്തീവിനെ തിരികെ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

285 ഏക്കർ മാത്രമുള്ള, ജനവാസമില്ലാത്ത ഒരു ദ്വീപിന്റെ പേരിൽ ഇന്ത്യൻ രാഷ്ട്രീയം വാക്‌പോര് നടത്താൻ തുടങ്ങിയിട്ട് ദിവസങ്ങളായി. തമിഴ്‌നാട്ടിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ‘കച്ചത്തീവ്’ എന്ന കുഞ്ഞൻ ദ്വീപുവിവാദം രാജ്യം മുഴുവൻ ചർച്ചയാകുന്നു. മാർച്ച് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സിൽ’ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദത്തിനാധാരം. കച്ചത്തീവിനെ കോൺഗ്രസ് നിർദയമായി ശ്രീലങ്കയ്ക്ക് വിട്ടുനൽകിയെന്നും ആ പാർട്ടിയെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്നുമാണ്, ‘കച്ചത്തീവിനെ ഇന്ദിരാഗാന്ധി എങ്ങനെയാണ് ശ്രീലങ്കയ്ക്ക് വിട്ടുനൽകിയത്’എന്ന തലക്കെട്ടിലുള്ള മാധ്യമവാർത്ത പങ്കുവച്ചുകൊണ്ട് മോദി ആരോപിച്ചത്. 

തമിഴ്‌നാട് ബിജെപിയുടെ അധ്യക്ഷൻ കെ. അണ്ണാമലൈയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലായിരുന്നു വാർത്ത. കച്ചത്തീവിനെക്കുറിച്ചുള്ള ചർച്ചകൾ അപ്രസക്തമാണെന്ന് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു അഭിപ്രായപ്പെട്ടെന്നും അണ്ണാമലൈയ്ക്ക് ലഭിച്ച മറുപടിയിൽ പറയുന്നു. എന്താണ് കച്ചത്തീവിന്റെ പ്രസക്തി? പ്രധാനമന്ത്രി ആരോപിച്ചതുപോലെ കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് വെറുതേ വിട്ടുനൽകുകയായിരുന്നോ ഇന്ദിരാഗാന്ധി? തമിഴ്‌നാട് കച്ചത്തീവിനെ തിരികെ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്?

ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി സിരിമാവോ ബന്ധാരനായകെ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി. (മനോരമ ആർക്കൈവ്സ്)
ADVERTISEMENT

∙ എവിടെയാണ് കച്ചത്തീവ്?

തമിഴ്‌നാടിനെയും ശ്രീലങ്കയെയും വേർതിരിക്കുന്ന പാക് കടലിടുക്കിലെ (Palk strait) ചെറു ദ്വീപാണ് കച്ചത്തീവ്. മദ്രാസ് ഗവർണറായിരുന്ന റോബർട്ട് പാക്കിന്റെ പേരിൽനിന്നാണ് കടലിടുക്കിന് ഈ പേരു ലഭിച്ചത്. തമിഴ്‌നാട്ടിലെ രാമേശ്വരത്തുനിന്ന് 19 കിലോമീറ്ററും ശ്രീലങ്കയുടെ ഡെൽഫ്റ്റ് ദ്വീപിൽനിന്ന് 22 കിലോമീറ്ററും അകലെയാണ് കച്ചത്തീവ്. 1.6 കിലോമീറ്റർ നീളവും 300 മീറ്റർ വീതിയും മാത്രമുള്ള ദ്വീപിൽ കുടിവെള്ളമില്ലാത്തതിനാൽ ജനവാസം സാധ്യമല്ല. 

Creative Image by Manorama Online

മത്സ്യത്തൊഴിലാളികളുടെ കാവൽദൈവമായ അന്തോണീസ് പുണ്യാളന്റെ പേരിലുള്ള കത്തോലിക്കാ പള്ളി മാത്രമാണ് കച്ചത്തീവിലുള്ള ഏക നിർമിതി. രാമേശ്വരത്തുനിന്നുള്ള സീനികുപ്പൻ പടൈയാച്ചിയാണ് പള്ളി നിർമിച്ചത്. 1905ൽ പണി പൂർത്തിയായി. എല്ലാ വർഷവും ഫെബ്രുവരി–മാർച്ച് മാസത്തിൽ നടക്കുന്ന ഒരാഴ്ച നീളുന്ന പള്ളിപ്പെരുന്നാളിന് മാത്രമാണ് സാധാരണയായി ഇവിടേയ്ക്ക് ആളുകളെത്തുന്നത്. തമിഴ് നാട്ടിൽനിന്നും ശ്രീലങ്കയിൽനിന്നും വിശ്വാസികൾ പെരുന്നാളിന് പള്ളിയിലെത്തുമായിരുന്നു. ജാഫ്‌ന അതിരൂപതയുടെ കീഴിലാണ് സെന്റ് ആന്റണീസ് ചർച്ച്.

∙ അവകാശം ആർക്ക്?

ADVERTISEMENT

എഡി 500 മുതൽ 1500 വരെയുള്ള കാലഘട്ടത്തിൽ ജാഫ്‌ന സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു കച്ചത്തീവ്. പിന്നീട് പതിനേഴാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ രാംനാട് (രാമനാഥപുരം) രാജ്യത്തെ സേതുപതിമാരുടെ അധീനതയിലായി. ഇന്ത്യയും സിലോണും (ഇന്നത്തെ ശ്രീലങ്ക) ബ്രിട്ടിഷ് ഭരണത്തിന് കീഴിലായതോടെ ഏറെക്കാലം ദ്വീപിനുമേൽ ആരും അവകാശവാദമൊന്നും ഉന്നയിച്ചില്ലെങ്കിലും ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണകൂടവും സിലോണിലെ ഭരണകൂടവും തുരുത്തിനുമേൽ ഉടമസ്ഥാവകാശമുന്നയിച്ചു. 1921ൽ ഇന്ത്യയും സിലോണും തമ്മിലുള്ള സമുദ്രാതിർത്തി നിർണയിക്കാൻ ചേർന്ന സമ്മേളനത്തിലായിരുന്നു ഇത്. 

ശ്രീലങ്കൻ നാവിക സേന. (Photo by LAKRUWAN WANNIARACHCHI / AFP)

കച്ചത്തീവ് സിലോണിന്റെ‌ ഭാഗമെന്ന് അവരും രാംനാട്ടിലെ രാജാവിന്റെ കീഴിലെന്ന് ഇന്ത്യയും അവകാശപ്പെട്ടു. തുടർന്ന് ഏറെ ചർച്ചകൾക്ക് ശേഷം, പതിനേഴാം നൂറ്റാണ്ടിനു മുൻപ് കച്ചത്തീവ് സിലോണിന്റെ ഭാഗമായിരുന്നുവെന്ന വാദം ഇരുവിഭാഗവും അംഗീകരിച്ചു. രണ്ട് രാജ്യങ്ങളും സ്വതന്ത്രമായതിനുശേഷം 1974 ജൂൺ 26ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബന്ധാരനായകെയും ഒപ്പുവച്ച ആദ്യ ഇന്ത്യ–ശ്രീലങ്ക സമുദ്രാതിർത്തി കരാറിലും നേരത്തേയുണ്ടായ ധാരണപ്രകാരം കച്ചത്തീവിനെ ശ്രീലങ്കയുടെ ഭാഗമാക്കി അതിർത്തി നിശ്ചയിച്ചു. എങ്കിലും ഇന്ത്യയിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് ശ്രീലങ്കൻ വീസയോ യാത്രാ രേഖകളോ ഇല്ലാതെ തുരുത്തിൽ വിശ്രമിക്കാനും വല ഉണക്കാനും പള്ളി സന്ദർശിക്കാനും കരാറിൽ അനുമതി നൽകിയിരുന്നു.

∙ തർക്കമെന്തിന്?

അതേസമയം, 1976ൽ ഇന്ത്യ–ശ്രീലങ്ക സമുദ്രാതിർത്തി കരാറിന് അനുബന്ധമായി മറ്റൊരു കരാറുണ്ടായി. അതുപ്രകാരം ഇരുരാജ്യങ്ങളുടെയും സമുദ്രാതിർത്തിക്കുള്ളിൽ മറ്റ് രാജ്യത്തുനിന്നുള്ള മത്സ്യത്തൊഴിലാളികൾ മീൻപിടിക്കുന്നതിന് വിലക്കേർപ്പെടുത്തി. ഇതോടെ കച്ചത്തീവിലേക്ക് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് പ്രവേശനമില്ലാതായി. ശ്രീലങ്കയിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചും. തമിഴ്‌നാട്ടിൽനിന്നുള്ള മീൻപിടിത്തക്കാർക്ക് നല്ല ‘മത്സ്യക്കോള്’ ലഭിച്ചിരുന്നത് ശ്രീലങ്കൻ സമുദ്രമേഖലയിൽനിന്നായിരുന്നു. കച്ചത്തീവിലേക്ക് പ്രവേശനമില്ലാതായതോടെ അത് അവരുടെ വരുമാനത്തെ ബാധിച്ചു തുടങ്ങി. 

കച്ചത്തീവുമായി ബന്ധപ്പെട്ട വിവാദം യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. ഇന്ത്യയിൽ ഇത് തിരഞ്ഞെടുപ്പുകാലമാണ്. ഇത്തരം അവകാശവാദങ്ങളും പ്രതിവാദങ്ങളും ഉയര്‍ന്നുവരുന്നത് സ്വാഭാവികം മാത്രം.

ഡഗ്ലസ് ദേവാനന്ദ (ലങ്കൻ ഫിഷറീസ് വകുപ്പ് മന്ത്രി)

ADVERTISEMENT

അതിർത്തി ലംഘിച്ച് ശ്രീലങ്കൻ സമുദ്രത്തിലേയ്ക്ക് കടത്തുന്നവരെ ലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുന്നത് പതിവ് സംഭവമായതോടെ കച്ചത്തീവ് ഇന്ത്യയ്ക്ക് വേണമെന്ന ആവശ്യം ശക്തമായിത്തുടങ്ങി. കച്ചത്തീവ് രാംനാട് സേതുപതിമാരുടേതാണെന്ന വാദമാണ് ഇവരുയർത്തുന്നത്. രണ്ട് പതിറ്റാണ്ടിനിടെ 6184 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തതായും 1175 മീൻപിടിത്ത യാനങ്ങള്‍ പിടിച്ചെടുത്തതായും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറയുന്നു. 

2014 മാർച്ച് 16ന് ജാഫ്നയുടെ വടക്കൻ കടൽത്തീരത്തുള്ള കച്ചത്തീവു ദ്വീപിലെ സെന്റ് ആന്റണീസ് പള്ളിയിലെ ചടങ്ങിൽ പങ്കെടുക്കാൻ ബോട്ടുകളിൽ എത്തുന്ന വിശ്വാസികൾ. (Photo by Ishara S.KODIKARA / AFP)

മൂന്ന് മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതിനാൽ ഇത്തവണത്തെ കച്ചത്തീവ് പള്ളിപ്പെരുന്നാൾ തമിഴ്നാട്ടുകാർ ബഹിഷ്‌കരിച്ചിരുന്നു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത ആദ്യം അധികാരത്തിലെത്തിയ 1991 മുതൽ കച്ചത്തീവ് തിരികെപ്പിടിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ– ശ്രീലങ്ക സമുദ്രാതിർത്തിയുടെ നിയമസാധുത ചോദ്യം ചെയ്ത് 2008ൽ അവർ സുപ്രീംകോടതിയെ സമീപിച്ചു. 

കൊളംബോയിൽ ശ്രീലങ്കൻ സ്വാതന്ത്ര്യദിന പരേഡിനോടനുബന്ധിച്ചുള്ള സൈനികാഭ്യാസത്തിന്റെ റിഹേഴ്‌സലിൽനിന്ന് (Photo by ISHARA S. KODIKARA / AFP)

ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ കരുണാനിധിയും ഇതേ ആവശ്യമുന്നയിച്ച് കോടതിയിലെത്തിയിരുന്നു. എന്നാൽ ഇന്ത്യയുടെ പ്രദേശങ്ങളൊന്നും ശ്രീലങ്കയ്ക്ക് നൽകിയിട്ടില്ലാത്തതിനാൽ കച്ചത്തീവ് തിരിച്ചെടുക്കണമെന്ന പ്രശ്നം ഉദിക്കുന്നില്ലെന്ന് 2013ൽ അന്നത്തെ യുപിഎ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കച്ചത്തീവ് കരാർ പ്രകാരം ശ്രീലങ്കയുടേതായതാണെന്നും അത് തിരിച്ചെടുക്കണമെങ്കിൽ യുദ്ധം ചെയ്യേണ്ടി വരുമെന്നുമാണ് 2014ൽ മോദി സർക്കാർ അധികാരമേറ്റെടുത്ത് ഏതാനും മാസങ്ങൾക്കകം അന്നത്തെ അറ്റോർണി ജനറൽ മുകുൾ റോഹ്‌തഗിയും കോടതിയിൽ പറഞ്ഞത്. 

∙ കച്ചത്തീവിനെ വെറുതെ വിട്ടു നൽകുകയായിരുന്നോ?

തന്ത്രപ്രാധാന്യം മനസ്സിലാക്കാതെ നെഹ്റുവും ഇന്ദിരാഗാന്ധിയും കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്തുവെന്നാണ് ഉയർന്ന പ്രധാന ആരോപണം. എന്നാൽ കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് നൽകിയത് തെക്കൻ തീരത്തെ വാഡ്ജ് ബാങ്കിന്റെ (Wadge bank) ഉടമസ്ഥാവകാശം ഇന്ത്യയ്ക്ക് ലഭിക്കുന്നതിന് കാരണമായെന്നും ഇന്ത്യയും ശ്രീലങ്കയുമായുണ്ടായിരുന്നത് കൈമാറ്റക്കരാറായിരുന്നുവെന്നും അക്കാലത്തെ നയതന്ത്ര ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. 1976 മാർച്ച് 23ന് ശ്രീലങ്കയുമായി ഒപ്പുവച്ച ‘എക്സ്‌ചേഞ്ച് ഓഫ് ലെറ്റേഴ്‌സ്’ പ്രകാരമാണ് വാഡ്‌ജ് ബാങ്ക് ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ഇന്ത്യയുടെ എക്സ്ക്ലുസീവ് സാമ്പത്തിക സോണിലാണിത്. 

(Creative Image by Manorama Online/ Photo by ISHARA S. KODIKARA / AFP)

വാഡ്‌ജ് ബാങ്കിൽ ശ്രീലങ്കൻ മത്സ്യബന്ധന യാനങ്ങൾ മീൻപിടിക്കരുതെന്ന് കരാറിലുണ്ടെങ്കിലും ശ്രീലങ്കൻ സർക്കാരിന്റെ അപേക്ഷ പരിഗണിച്ച്, എക്സ്ക്ലുസിവ് സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചതിനുശേഷം മൂന്നുവർഷം വരെ ഇന്ത്യൻ സർക്കാരിന്റെ ലൈസൻസുള്ള ആറ് ബോട്ടുകൾക്ക് മൂന്നുവർഷത്തേയ്ക്ക് വാഡ്ജ് ബാങ്കിൽ മീൻപിടിക്കാൻ ഇന്ത്യ അനുവാദം നൽകി. പിന്നീട് ഇത് അഞ്ചുവർഷമായി നീട്ടി നൽകി. ഈ കാലാവധി കഴിഞ്ഞതോടെ ലങ്കൻ ബോട്ടുകൾ വാഡ്‌ജ് ബാങ്കിൽ മീൻപിടിക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. 

ഇന്ത്യ ശ്രീലങ്കയുമായി ഒപ്പുവച്ച ‘എക്സ്‌ചേഞ്ച് ഓഫ് ലെറ്റേഴ്‌സ്’

ഇക്കാലയളവിനുള്ളിൽ ഇന്ത്യ മേഖലയിൽ പെട്രോളിയമോ മറ്റ് ധാതുക്കളോ ഖനനം ചെയ്യാൻ നിശ്ചയിച്ചാൽ ഖനനം തുടങ്ങുന്ന അന്നുമുതൽ ലങ്കൻ ബോട്ടുകൾ മീൻപിടിത്തം അവസാനിപ്പിക്കണമെന്നും കരാറിലുണ്ടായിരുന്നു. 2024 ജനുവരിയിൽ ഹൈഡ്രോ കാർബൺ എക്സ്പ്ലൊറേഷൻ ആൻഡ് ലൈസൻസിങ് പോളിസി (ഹെൽപ്) പദ്ധതി പ്രകാരം വാഡ്‌ജ് ബാങ്കിൽനിന്ന് എണ്ണയും പ്രകൃതിവാതകവും ഖനനം ചെയ്തെടുക്കാൻ കേന്ദ്രം താൽപര്യപത്രം ക്ഷണിച്ചത് കന്യാകുമാരിയിൽ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

∙ കരാറിൽനിന്ന് പിന്മാറ്റം സാധ്യമാണോ?

കച്ചത്തീവിന്റെ പേരിൽ ഇന്ത്യ–ശ്രീലങ്ക സമുദ്രാതിർത്തി കരാറിനെക്കുറിച്ച് തർക്കം രൂക്ഷമാണെങ്കിലും കരാറിനെ തള്ളിപ്പറഞ്ഞ് അത്രയെളുപ്പത്തിൽ  ഇറങ്ങിപ്പോരാൻ ഇന്ത്യയ്ക്ക് കഴിയില്ല. അതിന് നിയമപരമായ തടസ്സങ്ങളുണ്ട്. ഐക്യരാഷ്ട്രസഭയുടെ ‘ലോ ഓഫ് ദ് സീ’ പ്രകാരമുള്ള ഇന്ത്യ–ശ്രീലങ്ക സമുദ്രാതിർത്തി കരാറിന് വിയന്ന കൺവൻഷൻ ചട്ടങ്ങളുടെ പരിരക്ഷയുണ്ട്. രണ്ട് രാജ്യങ്ങൾ തമ്മിൽ ഒപ്പുവച്ച കരാറിൽനിന്ന് ഒരു രാജ്യത്തിന് ഏകപക്ഷീയമായി പിന്മാറാനാവില്ലെന്ന് വിയന്ന കൺവൻഷൻ കരാർ നിയമത്തിലെ 56ാം ആർട്ടിക്കിൾ വ്യവസ്ഥ ചെയ്യുന്നു‌. അഥവാ ഒരു രാജ്യത്തിന് കരാറിൽനിന്ന് പിന്മാറണമെങ്കിൽ കാരണസഹിതം ആദ്യം പങ്കാളിരാജ്യത്തെ ഇക്കാര്യം അറിയിക്കേണ്ടതുണ്ടെന്ന് അറുപത്തിയഞ്ചാം ആർട്ടിക്കിളിലും പറയുന്നു. 

2013 ഫെബ്രുവരി 24ന് കച്ചത്തീവ് ദ്വീപിലെ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കുന്ന വാർഷിക തീർഥാടന ചടങ്ങിൽ നിന്നൊരു കാഴ്ച. (Photo by Ishara S.KODIKARA / AFP)

അറിയിപ്പ് ലഭിച്ച് മൂന്നുമാസത്തിനുശേഷവും പങ്കാളിരാജ്യം എതിർപ്പുന്നയിക്കുന്നില്ലെങ്കിൽ ആർട്ടിക്കിൾ 67 പ്രകാരം കരാർ അവസാനിപ്പിക്കാനാകും. അതേസമയം പങ്കാളി രാജ്യം കരാറിൽനിന്ന് പിന്മാറാൻ വിസമ്മതിച്ചാൽ യുഎൻ ചാർട്ടറിന്റെ മുപ്പത്തിമൂന്നാം ആർട്ടിക്കിൾ പ്രകാരമുള്ള വഴികൾ തേടേണ്ടി വരും. ചർച്ച, മധ്യസ്ഥ ചർച്ച, മറ്റ് സമാധാനപരമായ മാർഗങ്ങൾ എന്നിവയിലൂടെ വിഷയം പരിഹരിക്കണമെന്നാണ് യുഎൻ ചാർട്ടർ പറയുന്നത്.  അതായത് കച്ചത്തീവ് തങ്ങളുടേതാണെന്ന് ശ്രീലങ്ക അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും അവരുടെ പക്കൽ അതിന് ഉപോത്ബലകമായ രേഖകളുള്ളതിനാലും കരാറിൽനിന്നുള്ള പിന്മാറ്റം ഇന്ത്യയ്ക്ക് എളുപ്പമാകില്ല.

English Summary:

Did the Modi Government Use the Katchatheevu Controversy for Electoral Gain in Lok Sabha Elections? Explainer