കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ അതിജീവിതയ്ക്ക് അനുകൂലമായ റിപ്പോർട്ട് നൽകിയതിന്റെ പേരിൽ വേട്ടയാടപ്പെട്ട സീനിയർ നഴ്‌സിങ് ഓഫിസർ പി.ബി.അനിതയുടെ പോരാട്ടം ഫലം കാണുന്നു. തനിക്കൊപ്പം നിന്നത് അനിത മാത്രമാണെന്ന് അതിജീവിത മൊഴിനൽകിയിട്ടുപോലും സർക്കാർ കൈയൊഴിഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു അനിതയുടെ പോരാട്ടം. അനിതയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനുശേഷവും കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിക്ക് പ്രവേശിക്കാൻ അനുവദിക്കാതിരുന്ന സർക്കാർ ഒടുവിൽ തീരുമാനം മയപ്പെടുത്തി. ജോലി തിരികെക്കിട്ടാൻ മാത്രമായിരുന്നില്ല, അതിജീവിതയ്ക്ക് നീതി ഉറപ്പു വരുത്താൻ കൂടിയാണ് തന്റെ പോരാട്ടമെന്ന് അനിത വ്യക്തമാക്കുന്നു. നീതിക്കൊപ്പം നിന്നതിന്റെ പേരിൽ കടന്നുപോകേണ്ടി വന്ന കനൽ വഴികളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ അനിത മനസ്സ് തുറക്കുന്നു...

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ അതിജീവിതയ്ക്ക് അനുകൂലമായ റിപ്പോർട്ട് നൽകിയതിന്റെ പേരിൽ വേട്ടയാടപ്പെട്ട സീനിയർ നഴ്‌സിങ് ഓഫിസർ പി.ബി.അനിതയുടെ പോരാട്ടം ഫലം കാണുന്നു. തനിക്കൊപ്പം നിന്നത് അനിത മാത്രമാണെന്ന് അതിജീവിത മൊഴിനൽകിയിട്ടുപോലും സർക്കാർ കൈയൊഴിഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു അനിതയുടെ പോരാട്ടം. അനിതയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനുശേഷവും കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിക്ക് പ്രവേശിക്കാൻ അനുവദിക്കാതിരുന്ന സർക്കാർ ഒടുവിൽ തീരുമാനം മയപ്പെടുത്തി. ജോലി തിരികെക്കിട്ടാൻ മാത്രമായിരുന്നില്ല, അതിജീവിതയ്ക്ക് നീതി ഉറപ്പു വരുത്താൻ കൂടിയാണ് തന്റെ പോരാട്ടമെന്ന് അനിത വ്യക്തമാക്കുന്നു. നീതിക്കൊപ്പം നിന്നതിന്റെ പേരിൽ കടന്നുപോകേണ്ടി വന്ന കനൽ വഴികളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ അനിത മനസ്സ് തുറക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ അതിജീവിതയ്ക്ക് അനുകൂലമായ റിപ്പോർട്ട് നൽകിയതിന്റെ പേരിൽ വേട്ടയാടപ്പെട്ട സീനിയർ നഴ്‌സിങ് ഓഫിസർ പി.ബി.അനിതയുടെ പോരാട്ടം ഫലം കാണുന്നു. തനിക്കൊപ്പം നിന്നത് അനിത മാത്രമാണെന്ന് അതിജീവിത മൊഴിനൽകിയിട്ടുപോലും സർക്കാർ കൈയൊഴിഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു അനിതയുടെ പോരാട്ടം. അനിതയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനുശേഷവും കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിക്ക് പ്രവേശിക്കാൻ അനുവദിക്കാതിരുന്ന സർക്കാർ ഒടുവിൽ തീരുമാനം മയപ്പെടുത്തി. ജോലി തിരികെക്കിട്ടാൻ മാത്രമായിരുന്നില്ല, അതിജീവിതയ്ക്ക് നീതി ഉറപ്പു വരുത്താൻ കൂടിയാണ് തന്റെ പോരാട്ടമെന്ന് അനിത വ്യക്തമാക്കുന്നു. നീതിക്കൊപ്പം നിന്നതിന്റെ പേരിൽ കടന്നുപോകേണ്ടി വന്ന കനൽ വഴികളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ അനിത മനസ്സ് തുറക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ജീവനക്കാരൻ പീഡിപ്പിച്ച സംഭവത്തിൽ അതിജീവിതയ്ക്ക് അനുകൂലമായ റിപ്പോർട്ട് നൽകിയതിന്റെ പേരിൽ വേട്ടയാടപ്പെട്ട സീനിയർ നഴ്‌സിങ് ഓഫിസർ പി.ബി.അനിതയുടെ പോരാട്ടം ഫലം കാണുന്നു. തനിക്കൊപ്പം നിന്നത് അനിത മാത്രമാണെന്ന് അതിജീവിത മൊഴിനൽകിയിട്ടുപോലും  സർക്കാർ കൈയൊഴിഞ്ഞതിൽ പ്രതിഷേധിച്ചായിരുന്നു അനിതയുടെ പോരാട്ടം. അനിതയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനുശേഷവും കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിക്ക് പ്രവേശിക്കാൻ അനുവദിക്കാതിരുന്ന സർക്കാർ ഒടുവിൽ തീരുമാനം മയപ്പെടുത്തി. 

കോടതി ഉത്തരവുമായി അഞ്ചാംദിവസവും മെഡിക്കൽ കോളജിൽ സമരമിരിക്കവേയാണ് സർക്കാരിന്റെ മനം മാറ്റം. അർബുദ ശസ്ത്രക്രിയ കഴിഞ്ഞ വൃദ്ധയായ അമ്മയെയും പ്രസവം കഴിഞ്ഞ് ഒൻപത് ദിവസം മാത്രമായ മകളെയും വീട്ടിൽ നിർത്തിയാണ് അനിത ജോലി തിരികെക്കിട്ടാൻ പോരാടിയത്. ജോലി തിരികെക്കിട്ടാൻ മാത്രമായിരുന്നില്ല, അതിജീവിതയ്ക്ക് നീതി ഉറപ്പു വരുത്താൻ കൂടിയാണ് തന്റെ പോരാട്ടമെന്ന് അനിത വ്യക്തമാക്കുന്നു. നീതിക്കൊപ്പം നിന്നതിന്റെ പേരിൽ കടന്നുപോകേണ്ടി വന്ന കനൽ വഴികളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ അനിത മനസ്സ് തുറക്കുന്നു...

കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് (ചിത്രം: മനോരമ)
ADVERTISEMENT

? അനിതയുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ പെരുമാറ്റവും ഏകോപനമില്ലായ്മയുമാണ് മൊഴിമാറ്റണമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ ജീവനക്കാർക്ക് സൗകര്യമുണ്ടാക്കിയത് എന്നാണല്ലോ സ്ഥലംമാറ്റ ഉത്തരവിൽ പറഞ്ഞിട്ടുള്ള കുറ്റം. എന്താണ് ശരിക്കും സംഭവിച്ചത്

∙ 2023 മാർച്ചിലാണ് ഈ സംഭവമുണ്ടാകുന്നത്. മാർച്ച് 18നും 19നും ഞാൻ അവധിയിലായിരുന്നു. 18നാണ് അതിജീവിത തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കായി എന്റെ വാർഡിൽ അഡ്മിറ്റാകുന്നത്. 20ന് തിരിച്ചെത്തുമ്പോഴാണ് അവരെ ജീവനക്കാരൻ പീഡിപ്പിച്ചുവെന്ന സംഭവം അറിയുന്നത്. അതിനുശേഷം അതിജീവിതയുടെ അടുത്തേക്ക് ഒരുപാടാളുകൾ വരുന്നതുകണ്ടിട്ട് ഞാൻ സർജന്റിനോട് വാക്കാൽ പറഞ്ഞ് അവർക്ക് സെക്യൂരിറ്റിയെ ഏർപ്പാടാക്കി നൽകി. ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയതിനുശേഷം ചില ജീവനക്കാർ വാർഡിലെത്തി ഭീഷണിപ്പെടുത്തുകയും മജിസ്ട്രേറ്റിന് നൽകിയ മൊഴി മാറ്റിപ്പറയാൻ നിർബന്ധിക്കുകയും ചെയ്തു‌വെന്ന് 21ന് അതിജീവിത എന്നോടു പറഞ്ഞു.

2024 ഫെബ്രുവരി 15നായിരുന്നു അമ്മയുടെ അർബുദ ശസ്ത്രക്രിയ. കോഴിക്കോട് മെഡിക്കൽ കോളജിൽത്തന്നെയാണ് ചെയ്തത്. ആ സമയത്ത് ചീഫ് നഴ്‌സിങ് ഓഫിസർ വന്നു പറഞ്ഞത്, ‘‘അനിത പുറത്തിറങ്ങി നടക്കരുത്. പ്രിൻസിപ്പൽ ഓഫിസിലെ ആരെങ്കിലും കണ്ടാൽ പ്രശ്നമാണ്’’ എന്നാണ്.

ആ ദിവസം അവർക്ക് സെക്യൂരിറ്റിയെ ഏർപ്പെടുത്തിയിരുന്നില്ല. സെക്യൂരിറ്റി ഇല്ലാത്തതെന്താണെന്ന് നഴ്സിങ് ഓഫിസറോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് സെക്യൂരിറ്റിയെ നിർത്തിയാൽ മാധ്യമശ്രദ്ധയുണ്ടാകുമെന്നാണ്. സർജന്റിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഇവിടെ മൂന്നുനേരം സെക്യൂരിറ്റിയെ നിർത്താനുള്ള ജീവനക്കാരൊന്നും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സെക്യൂരിറ്റിയെ വേണമെന്ന് ചീഫ് നഴ്‌സിങ് ഓഫിസറാണ് ആവശ്യപ്പെടേണ്ടതെന്നും പക്ഷേ അവർ സെക്യൂരിറ്റി വേണ്ടെന്നാണ് പറയുന്നതെന്നും സർജന്റ് പറഞ്ഞു.

കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഓഫിസിനു മുൻപിൽ സമരം ചെയ്യുന്ന സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയെ ഐസിയു പീഠനക്കേസിലെ അതിജീവിത കാണാനെത്തിയപ്പോൾ (ചിത്രം: മനോരമ)

അടുത്ത ദിവസവും അതിജീവിതയെ ആളുകൾ വന്ന് ശല്യം ചെയ്തെന്നറിഞ്ഞപ്പോൾ 22ന് ഓഫിസ് മെമ്മോ എഴുതി സൂപ്രണ്ടിന് കൊടുത്തു. അതനുസരിച്ച് വാർഡിലേക്ക് ആരും പ്രവേശിക്കരുതെന്നും സെക്യൂരിറ്റിയെ നിയമിക്കണമെന്നും പറഞ്ഞ് സൂപ്രണ്ട് സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു. ഞാൻ ആവശ്യപ്പെട്ടതനുസരിച്ചാണ് സർക്കുലർ ഇറക്കുന്നതെന്ന് സർക്കുലറിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഈ രേഖകളെല്ലാം ഞാൻ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു.

സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിത. (ചിത്രം: മനോരമ)
ADVERTISEMENT

? സ്ഥലംമാറ്റത്തിനു പിന്നിൽ ഭരണകക്ഷിയെ അനുകൂലിക്കുന്ന ജീവനക്കാരുടെ സംഘടനയിൽനിന്നുള്ള സമ്മർദമാണെന്ന് പറയുന്നുണ്ടല്ലോ

∙ വാർഡിലെ ഇൻ ചാർജ് എന്ന നിലയ്ക്ക് അതിജീവിതയുടെ സുരക്ഷയ്ക്കായി എന്തൊക്കെ സൗകര്യങ്ങൾ ചെയ്തുനൽകിയെന്ന റിപ്പോർട്ട് നൽകണമെന്ന് ചീഫ് നഴ്‌സിങ് ഓഫിസർ സുമതി എന്നോട് ആവശ്യപ്പെട്ടിരുന്നു. ഭീഷണിയെക്കുറിച്ച് അതിജീവിത 22ന് എന്നോട് പറഞ്ഞ കാര്യങ്ങൾ അവരുടെ ഭർത്താവ് നേരിട്ട് അഡീഷനൽ സൂപ്രണ്ടിനോടും പറഞ്ഞിരുന്നു. തുടർന്ന് അഡീഷനൽ സൂപ്രണ്ട് വാർഡിലേക്ക് വന്ന് അതിജീവിതയുടെ പരാതിക്കൊപ്പം എന്റെ റിപ്പോർട്ടും കൂടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഭീഷണിപ്പെടുത്തിയവരുടെ പേരുകളൊന്നും അതിജീവിതയ്ക്ക് അറിയുമായിരുന്നില്ല. എന്റെ വാർഡിലെ ജീവനക്കാരെയെല്ലാം കാണിച്ചുകൊടുത്തപ്പോൾ അവരൊന്നുമല്ലെന്ന് പറഞ്ഞു. പിന്നീട് വന്നവരുടെ യൂണിഫോമിന്റെ കളർ ചോദിച്ചറിഞ്ഞ് ആ തസ്തികയുടെ പേര് മാത്രമാണ് റിപ്പോർട്ടിൽ നൽകിയിരുന്നത്.

സുരക്ഷയ്ക്ക് വേണ്ടി ഞാൻ എന്തൊക്കെ ചെയ്തെന്ന റിപ്പോർട്ട് പൂർത്തിയാക്കുന്നതിനു മുൻപ് എനിക്ക് പല അന്വേഷണങ്ങൾക്കും അതിജീവിതയ്ക്കൊപ്പം പോകേണ്ടി വന്നു. എൻക്വയറികൾക്ക് തനിച്ചുപോകാൻ ഭയമാണെന്നും ഞാൻകൂടി വേണമെന്നും അവർ വാശി പിടിച്ചതുകൊണ്ടായിരുന്നു അത്. അതിനിടെ പൂർത്തിയാക്കാത്ത, എന്റെ ഒപ്പുപോലുമില്ലാത്ത റിപ്പോർട്ട് ചീഫ് നഴ്‌സിങ് ഓഫിസർ ആശുപത്രിയിലെ ഒരു ഗ്രേഡ് വൺ സ്റ്റാഫിനെ വിട്ട് എടുപ്പിച്ചു. പിന്നീട് റിപ്പോർട്ടിൽ എന്റെ ഒപ്പില്ലെന്ന് പറഞ്ഞ് നഴ്‌സിങ് ഓഫിസർ വിളിക്കുകയും അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ആളുകളുടെ പേരുകൾ റിപ്പോർട്ടിൽ  എഴുതിച്ചേർക്കാൻ പറയുകയും ചെയ്തു.

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വാർഡുകളിലൊന്ന് (ഫയൽ ചിത്രം: മനോരമ)

അവരുടെ തിരിച്ചറിയൽ പരേഡ് കഴിഞ്ഞതുകൊണ്ടും സസ്‌പെൻഡ് ചെയ്ത വാർത്തകൾ മാധ്യമങ്ങളിൽ വന്നതുകൊണ്ടും മാത്രമാണ് ഞാൻ അഞ്ച് ജീവനക്കാരുടെയും പേരുകൾ റിപ്പോർട്ടിലെഴുതിയത്. 23നായിരുന്നു അത്. പൂർത്തിയായ റിപ്പോർട്ടിൽ ഒപ്പിടീപ്പിക്കാനായി 24ന് എന്നെ പ്രിൻസിപ്പൽ ഓഫിസിലേക്ക് വിളിപ്പിച്ചിരുന്നു. ഓഫിസിന്റെ കവാടത്തിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന എൻജിഒ യൂണിയൻ നേതാവ് ഹംസ കണ്ണാട്ടിൽ ജീവനക്കാരുടെ പേര് റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ എന്നെ സസ്‌പെൻഡ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തി. ‘ജീവനക്കാരുടെ കൂട്ടായ്മ’ എന്ന പേരിലുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽ വാർഡ് 20ലെ പി.ബി. അനിതയെ സസ്‌പെൻഡ് ചെയ്യുക, നിരപരാധികളായ അഞ്ച് ജീവനക്കാരെ രക്ഷിക്കുക എന്നൊരു സന്ദേശവും പ്രചരിപ്പിച്ചിരുന്നു. അയാൾ ഭീഷണിപ്പെടുത്തിയത് ചൂണ്ടിക്കാട്ടി ഞാൻ പരാതി നൽകിയിരുന്നു.

ADVERTISEMENT

? അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നു പറയുന്ന ജീവനക്കാരെ നേരത്തേ അറിയുമോ

∙ ഈ പറയുന്ന അഞ്ചുപേരെ കണ്ടാൽപ്പോലും എനിക്കറിയില്ല. അവർ ഏത് യൂണിയനിലുള്ളവരാണെന്നുമറിയില്ല. അവരോട് വൈരാഗ്യമോ ദേഷ്യമോ ഉണ്ടാകാനുള്ള ഒരു കാരണവും എനിക്കില്ല. ഒന്നിച്ചു ജോലിയെടുത്തവർ പോലുമല്ല. തിരിച്ചറിയൽ പരേഡിൽ അതിജീവിത തിരിച്ചറിഞ്ഞ അഞ്ചുപേരുടെയും പേര് ചീഫ് നഴ്‌സിങ് ഓഫിസറാണ് തുണ്ടുപേപ്പറിൽ  എഴുതിക്കൊണ്ടുവന്ന് എന്നെക്കൊണ്ട് റിപ്പോർട്ടിൽ ചേർത്തത്. എന്റെ വാർഡിലെ സ്റ്റാഫ് നഴ്‌സ് കുട്ടികൾ വരെ ഇതിന് സാക്ഷിയാണ്. ഡിഎംഇ നിയോഗിച്ച അന്വേഷണ കമ്മിഷനുമുന്നിൽ ചീഫ് നഴ്‌സിങ് ഓഫിസർ മൊഴി നൽകിയത് റിപ്പോർട്ട് ഞാൻ നേരിട്ട് പ്രിൻസിപ്പലിന് നൽകുകയായിരുന്നു അതേക്കുറിച്ച് അവർക്കൊന്നുമറിയില്ല എന്നാണ്.

കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് (ചിത്രം: മനോരമ)

എനിക്ക് സ്ഥലംമാറ്റമുണ്ടാകാൻ അതുംകൂടി കാരണമായിട്ടുണ്ട്. അഞ്ച് തവണയും ഒരേ മൊഴിനൽകിയത് അനിത മാത്രമാണെന്നും മറ്റുള്ളവരുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും ജെഡിഎംഇ പറഞ്ഞിട്ടുണ്ട്. പരസ്പരവിരുദ്ധ മൊഴിയുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. അത് ഞാനല്ല. ചീഫ് നഴ്‌സിങ് ഓഫിസറാണ് അങ്ങനെ മൊഴി നൽകിയത്. ഞാൻ നൽകിയ അഞ്ച് റിപ്പോർട്ടുകളും ഒരുപോലെ തന്നെയായിരുന്നു.

? അനിതയെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവിൽ താങ്കൾ ചെയ്ത കുറ്റങ്ങൾ എന്തൊക്കെയാണ് എന്നാണ് പറഞ്ഞിട്ടുള്ളത്

∙ അതിജീവിതയ്ക്ക് വേണ്ടത്ര സുരക്ഷയൊരുക്കി നൽകിയില്ല എന്ന കുറ്റമാണ് എന്റെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവിലുണ്ടായിരുന്നത്. വാർഡ് 20ലെ നഴ്‌സിങ് സ്റ്റേഷനു മുന്നിൽ അതിജീവിതയെ കിടത്തിയില്ല എന്നായിരുന്നു ഉത്തരവിൽ. നഴ്‌സിങ് സ്റ്റേഷനു മുന്നിൽ കിടത്താൻ സൗകര്യമുള്ള ഒരു മുറി വാർഡിൽ ഇല്ലെന്നതാണ് വാസ്തവം. രോഗിയെ വാർഡിൽ പ്രവേശിപ്പിക്കുന്നതോ മുറിയിൽ കിടത്തുന്നതോ എന്റെ അധികാരപരിധിയിലുള്ളതല്ല. അത് തീരുമാനിക്കേണ്ടത് യൂണിറ്റ് ചീഫും ഡോക്ടർമാരുമാണ്. സുരക്ഷ ഏർപ്പെടുത്തിയില്ലെന്നതാണ് അടുത്ത ആരോപണം.

ഇതുവരെ ആരോഗ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ഇതേക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ആരോഗ്യമന്ത്രിയെ ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ ഫോണെടുത്തില്ല. പിന്നെ മറ്റാരോടും സഹായം ചോദിക്കാൻ നിന്നിട്ടില്ല. കാരണം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല

പി.ബി.അനിത

സുരക്ഷയുടെ കാര്യം ഉറപ്പിക്കേണ്ടത് സൂപ്രണ്ടും പ്രിൻസിപ്പലും ചീഫ് നഴ്‌സിങ് ഓഫിസറുമൊക്കെയാണ്. ഞാൻ അഡ്മിനിസ്ട്രേറ്റീവ് ലെവലിൽ ഏറ്റവും താഴെയുള്ള ആളാണ്. ഒരു വാർഡിന്റെ ചാർജ് മാത്രമാണ് എനിക്കുള്ളത്. ഒരു അതിജീവിതയാണ് അവിടെയുള്ളതെന്ന ബോധത്തോടെ മുകളിലെ ഉദ്യോഗസ്ഥർ അത് ചെയ്യണമായിരുന്നു. അവരുടെ വീഴ്ചയാണ് എന്റെ തലയിൽ കെട്ടിവയ്ക്കുന്നത്. ഈ പറഞ്ഞ മേലധികാരികളുടെ പേരിലൊന്നും ഇതുവരെയും ഒരു നടപടിയുമെടുത്തിട്ടില്ല.

കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഓഫിസിനു മുൻപിൽ സമരം ചെയ്യുന്ന സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിത. (ചിത്രം: മനോരമ)

? താങ്കളെ തിരിച്ച് ജോലിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള തടസ്സമായി ഉദ്യോഗസ്ഥർ പറയുന്നതെന്താണ്

∙ ഹൈക്കോടതി ഉത്തരവുമായെത്തിയപ്പോൾ പ്രിൻസിപ്പൽ ഓഫിസിൽനിന്ന് പറയുന്നത് അവർക്ക് ഡിഎംഇയുടെ ഉത്തരവ് ലഭിച്ചാലേ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാനാകൂവെന്നാണ്. ഡിഎംഇയോട് ചോദിച്ചപ്പോൾ സർക്കാരിൽനിന്ന് ഉത്തരവ് കിട്ടാതെ തനിക്ക് നടപടിയെടുക്കാനാവില്ലെന്ന് പറയുന്നു. എനിക്ക് സ്ഥലംമാറ്റ ഉത്തരവ് വന്നശേഷം പെട്ടെന്നുതന്നെ എന്റെ ഒഴിവിലേക്ക് ആളുവന്ന് ജോയിൻ ചെയ്തുകഴിഞ്ഞു. തിരുവനന്തപുരത്ത് നിന്നുള്ള ആളായിരുന്നു അത്. നാടകീയമായ സംഭവങ്ങളാണിതൊക്കെ. ജനുവരി 18നാണ് സ്ഥലംമാറ്റ ഉത്തരവ് വരുന്നത്. അന്ന് ഞാൻ ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ നഴ്‌സിങ് സൂപ്രണ്ട് ഓഫിസർ ഫോണിൽ വിളിച്ചു പറയുകയായിരുന്നു, എന്റെ സ്ഥലംമാറ്റ ഉത്തരവെത്തിയിട്ടുണ്ടെന്ന്.

കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന്റെ കവാടം (ഫയൽ ചിത്രം: മനോരമ)

മാഡം ഉത്തരവ് വായിച്ച് പകുതിയെത്തുമ്പോൾ തന്നെ ജോയിൻ ചെയ്യാനുള്ള വ്യക്തി ഓഫിസിലെത്തിയിരുന്നു. എന്നോടൊപ്പം സ്ഥലംമാറ്റം കിട്ടിയവരുടെ ഒഴിവിലേക്ക് നിയമനം നടത്താൻ ഇത്ര തിടുക്കമുണ്ടായിട്ടില്ല. ഇപ്പോൾ ആരോഗ്യമന്ത്രി പറയുന്നത് ഞാൻ ഇടുക്കിയിൽ ജോലിയിൽ പ്രവേശിച്ചില്ലെന്നാണ്. ആരോഗ്യപ്രശ്നങ്ങളുള്ള ആളാണ് ഞാൻ. അതിനിടെ ഫെബ്രുവരിയിൽ എന്റെ അമ്മ കാൻസർ ബാധിതയാണെന്നറിഞ്ഞു. മകളാണെങ്കിൽ പൂർണഗർഭിണിയും. അത്രയും ദൂരെ പോയി ജോലിചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ ലീവിന് അപേക്ഷിച്ചു.

സ്പാർക്സ് ഓൺ മൊബൈൽ പ്ലാറ്റ്ഫോമിലൂടെയാണ് അപേക്ഷിച്ചത്. പക്ഷേ അപേക്ഷ ആരും സ്വീകരിച്ചില്ല. തുടർന്ന് അപേക്ഷയുമായി പ്രിൻസിപ്പൽ ഓഫിസിൽ ചെന്നു. എന്നിട്ടും അപേക്ഷ കൈയ്യിൽ വാങ്ങാൻ പ്രിൻസിപ്പൽ ഓഫിസറോ സൂപ്രണ്ടോ ചീഫ് നഴ്‌സിങ് ഓഫിസറോ തയാറായില്ല. പിന്നീട് അവരുടെ നിർദേശപ്രകാരം പ്രിൻസിപ്പൽ ഓഫിസിലെ തപാൽപ്പെട്ടിയിൽ അപേക്ഷ ഇട്ട് മടങ്ങുകയായിരുന്നു. ഈ അപേക്ഷ പിന്നീടെനിക്ക് റജിസ്റ്റേഡ് പോസ്റ്റിൽ അവർ തിരിച്ചയച്ചു. പക്ഷേ ഞാൻ കൈപ്പറ്റിയില്ല.

ആരോഗ്യമന്ത്രി വീണാ ജോർജ് (ചിത്രം: മനോരമ)

? വ്യക്തിജീവിതത്തിൽ ഈ പ്രശ്നം കാരണം ബുദ്ധിമുട്ടുകളുണ്ടായിട്ടില്ലേ

∙ 2024 ഫെബ്രുവരി 15നായിരുന്നു അമ്മയുടെ അർബുദ ശസ്ത്രക്രിയ. കോഴിക്കോട് മെഡിക്കൽ കോളജിൽത്തന്നെയാണ് ചെയ്തത്. ആ സമയത്ത് ചീഫ് നഴ്‌സിങ് ഓഫിസർ വന്നു പറഞ്ഞത്, ‘‘അനിത പുറത്തിറങ്ങി നടക്കരുത്. പ്രിൻസിപ്പൽ ഓഫിസിലെ ആരെങ്കിലും കണ്ടാൽ പ്രശ്നമാണ്’’ എന്നാണ്. ഞാനതിന് കൊലപാതകമൊന്നും ചെയ്തിട്ടില്ലല്ലോയെന്ന് ഞാൻ തിരിച്ചുചോദിച്ചു. ലീവിന്റെ അപേക്ഷ തിരിച്ചയച്ചത് ഞാൻ കൈപ്പറ്റാത്തതിനാൽ പ്രിൻസിപ്പൽ ഓഫിസിലെ ജീവനക്കാർ അപേക്ഷ ഇവിടെക്കൊണ്ട് തരുമെന്നായിരുന്നു അവരുടെ മറുപടി. പ്രിൻസിപ്പൽ കൊണ്ടുതന്നാലും ഞാൻ വാങ്ങില്ല അത് ഡിഎംഇയ്ക്ക് അയച്ചോട്ടെയെന്ന് ഞാൻ പറഞ്ഞു.

കോടതി ഉത്തരവു നടപ്പിലാക്കി ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഓഫിസിനു മുൻപിൽ സമരം ചെയ്യുന്ന സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിത. (ചിത്രം: മനോരമ)

? അഞ്ചുദിവസമായല്ലോ സമരവുമായി. ഇനിയെങ്ങനെ മുന്നോട്ടുപോകാനാണ് തീരുമാനം

∙ അ‍ഞ്ച് ദിവസമായി കോടതി ഉത്തരവ് നടപ്പാക്കിക്കിട്ടാൻ കാത്തിരിക്കുന്നു. അഞ്ചാംദിവസമാണ് ആരോഗ്യമന്ത്രി ഇക്കാര്യത്തിൽ എന്തെങ്കിലും പ്രതികരിച്ചത്. ഡിഎംഇയുടെ കണ്ടെത്തലിൽ എന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. പക്ഷേ എന്റെ ഭാഗത്ത് വീഴ്‌ചയില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. അത് സർക്കാർ വക്കീലിനെക്കൊണ്ടുതന്നെ പറയിപ്പിക്കുകയും ചെയ്തു. ഇതുവരെ ആരോഗ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ഇതേക്കുറിച്ച് അന്വേഷിച്ചിട്ടില്ല. ആരോഗ്യമന്ത്രിയെ ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ ഫോണെടുത്തില്ല. പിന്നെ മറ്റാരോടും സഹായം ചോദിക്കാൻ നിന്നിട്ടില്ല. കാരണം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. അതിജീവിതയ്ക്കൊപ്പംനിന്ന് അവർക്കുനേരിട്ട അനീതിയെ എതിർക്കുക മാത്രമാണ് ചെയ്തത്.

സത്യം എന്റെ ഭാഗത്താണ്. എന്റെ ഭാഗത്തുണ്ടായ വീഴ്ചയെന്താണെന്ന് സർക്കാർ പറയണം. കോടതിവിധി പുനഃപരിശോധിക്കാൻ സർക്കാർ ഹർജി നൽകിയാൽ അതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. ഉത്തരവാദപ്പെട്ട സർക്കാർ അങ്ങനെയൊരു അനീതി ചെയ്യില്ലെന്നാണ് എന്റെ വിശ്വാസം. ഒരു വനിതയെ ഇങ്ങനെ ഉപദ്രവിക്കണമെന്നാണോ സർക്കാർ പൊതുസമൂഹത്തിന് കാണിച്ചുകൊടുക്കുന്നത് എന്നു മാത്രമേ ചോദിക്കാനുള്ളൂ. ഹൈക്കോടതി ഉത്തരവ് നടപ്പാക്കിക്കിട്ടാൻ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. 

English Summary:

Senior Nursing Officer Anita's Fight Against Transfer Order