സ്വാർഥതാൽപര്യങ്ങൾ കാരണം എംപിമാരും എംഎൽഎമാരും കൂറുമാറുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യത്തിനു ഹാനികരമാണ്, തർക്കമില്ല. കൂറുമാറുന്ന ക്ഷണത്തിൽ സഭയിലെ അംഗത്വം നഷ്ടപ്പെടുമെന്ന വ്യവസ്ഥയുൾപ്പെടുത്തി ഭരണഘടനയിലെ പത്താം പട്ടിക ഭേദഗതി ചെയ്യുമെന്നു പ്രകടനപത്രികയിൽ ‘ഭരണഘടനയുടെ സംരക്ഷണം’ എന്ന തലക്കെട്ടിനു താഴെ കോൺഗ്രസ് പറയുന്നതിലും സ്വാർഥതയുണ്ട്. ജനാധിപത്യവും ഭരണഘടനയുമെന്നപോലെ, തങ്ങളും നിലനിൽക്കണമെന്നു കോൺഗ്രസ് ആഗ്രഹിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് പാർട്ടിയിൽനിന്ന് ഇറങ്ങിയവരിൽ ഭൂരിപക്ഷവും ചെന്നുകയറിയതു ബിജെപിയിലാണ്. 2014 മുതൽ, അഴിമതിക്കേസുകളിലുൾപ്പെട്ട 25 പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ േചർന്നെന്നും അതിൽ 23 പേർക്കും അവരാഗ്രഹിച്ച ആശ്വാസം ലഭിച്ചെന്നുമാണ് ഡൽഹിയിലെ ഒരു പത്രം കണ്ടെത്തിയത്. ചുരുക്കപ്പേരുകൊണ്ടു നമുക്കു മനസ്സിലാവുന്ന ഏതാണ്ട് എല്ലാ പാർട്ടികളിൽനിന്നും, ബിജെപിയുടെതന്നെ ഭാഷയിൽ പറഞ്ഞാൽ ‘എമിനന്റ് പഴ്സനാലിറ്റീസ്’ ബിജെപിയിൽ ചേർന്നിട്ടുണ്ട്. കേസുകെട്ടുകളുള്ളവരും അല്ലാത്തവരുമായി ഏറ്റവും കൂടുതൽപേർ ബിജെപിയിലെത്തിയതു കോൺഗ്രസിൽനിന്നാണ്. പഴയ കോൺഗ്രസാണു പുതിയ ബിജെപിയെന്നു സംഘപരിവാറിൽ അടക്കംപറച്ചിലുള്ളതു ദുഃഖപ്രകടനമായാണു കരുതേണ്ടത്. കാരണം, കോൺഗ്രസുകാർ ആർഎസ്എസിനോടു കൂറുപ്രഖ്യാപിച്ചല്ല ബിജെപിയിൽ ചേരുന്നത്; ബിജെപിയോടുപോലും കൂറുപറയുമോയെന്നതു ന്യായമായ സംശയവുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാർഥതാൽപര്യങ്ങൾ കാരണം എംപിമാരും എംഎൽഎമാരും കൂറുമാറുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യത്തിനു ഹാനികരമാണ്, തർക്കമില്ല. കൂറുമാറുന്ന ക്ഷണത്തിൽ സഭയിലെ അംഗത്വം നഷ്ടപ്പെടുമെന്ന വ്യവസ്ഥയുൾപ്പെടുത്തി ഭരണഘടനയിലെ പത്താം പട്ടിക ഭേദഗതി ചെയ്യുമെന്നു പ്രകടനപത്രികയിൽ ‘ഭരണഘടനയുടെ സംരക്ഷണം’ എന്ന തലക്കെട്ടിനു താഴെ കോൺഗ്രസ് പറയുന്നതിലും സ്വാർഥതയുണ്ട്. ജനാധിപത്യവും ഭരണഘടനയുമെന്നപോലെ, തങ്ങളും നിലനിൽക്കണമെന്നു കോൺഗ്രസ് ആഗ്രഹിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് പാർട്ടിയിൽനിന്ന് ഇറങ്ങിയവരിൽ ഭൂരിപക്ഷവും ചെന്നുകയറിയതു ബിജെപിയിലാണ്.

2014 മുതൽ, അഴിമതിക്കേസുകളിലുൾപ്പെട്ട 25 പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ േചർന്നെന്നും അതിൽ 23 പേർക്കും അവരാഗ്രഹിച്ച ആശ്വാസം ലഭിച്ചെന്നുമാണ് ഡൽഹിയിലെ ഒരു പത്രം കണ്ടെത്തിയത്. ചുരുക്കപ്പേരുകൊണ്ടു നമുക്കു മനസ്സിലാവുന്ന ഏതാണ്ട് എല്ലാ പാർട്ടികളിൽനിന്നും, ബിജെപിയുടെതന്നെ ഭാഷയിൽ പറഞ്ഞാൽ ‘എമിനന്റ് പഴ്സനാലിറ്റീസ്’ ബിജെപിയിൽ ചേർന്നിട്ടുണ്ട്. കേസുകെട്ടുകളുള്ളവരും അല്ലാത്തവരുമായി ഏറ്റവും കൂടുതൽപേർ ബിജെപിയിലെത്തിയതു കോൺഗ്രസിൽനിന്നാണ്. പഴയ കോൺഗ്രസാണു പുതിയ ബിജെപിയെന്നു സംഘപരിവാറിൽ അടക്കംപറച്ചിലുള്ളതു ദുഃഖപ്രകടനമായാണു കരുതേണ്ടത്. കാരണം, കോൺഗ്രസുകാർ ആർഎസ്എസിനോടു കൂറുപ്രഖ്യാപിച്ചല്ല ബിജെപിയിൽ ചേരുന്നത്; ബിജെപിയോടുപോലും കൂറുപറയുമോയെന്നതു ന്യായമായ സംശയവുമാണ്.

(ഫയൽ ചിത്രം) (Photo by PRAKASH SINGH / AFP)
ADVERTISEMENT

അർഹമായ പരിഗണന ലഭിച്ചില്ല, മുഖം കാണിക്കാൻ നേതൃത്വം സമയം തന്നില്ല, അന്വേഷണ ഏജൻസികളുടെ വേട്ടയാടൽ ഭയക്കുന്നു തുടങ്ങിയവയാണ് അത്തരക്കാരിൽ പലർ‍ക്കും പാർട്ടിമാറ്റത്തിനുള്ള കാരണങ്ങൾ. അവർക്കു കോൺഗ്രസിന്റെ ദേശീയതയും ബിജെപിയുടെ സാംസ്കാരിക ദേശീയതയും ഒന്നാണോ എന്നതുൾപ്പെടെയുള്ള ആശയപരമായ ആശങ്കകളില്ല. അപ്പോളവർ രാഷ്ട്രീയക്കാർ എന്ന ഗണത്തിലാണോ പെടുക, അതോ അവസരവാദി, കരിയറിസ്റ്റ്, സമാധാനപരമായ ജീവിതം ആഗ്രഹിക്കുന്നവർ തുടങ്ങിയ കള്ളികളിലാണോ എന്നതും ന്യായമായ സംശയം.

കൂറുമാറ്റ വ്യവസ്ഥ പരിഷ്കരിച്ചാൽ പാർട്ടിയുടെ ആരോഗ്യം സംരക്ഷിക്കാമെന്നു കോൺഗ്രസ് വിചാരിക്കുന്നതു നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാത്ത ബിജെപി ഭരണത്തിലെത്തുകയെന്ന ദുരനുഭവം പലതവണ ഉണ്ടായതിന്റെ  അടിസ്ഥാനത്തിലാണെന്നു കരുതണം. തിരഞ്ഞെടുപ്പിനു മുൻപുള്ള കുറുമാറ്റങ്ങളെ ഭരണഘടനകൊണ്ടു തടുക്കാനാവില്ല. കൂറുമാറ്റത്തിന് 2014 മുതൽ പുതിയ ചില കാരണങ്ങൾകൂടി ഉണ്ടായി എന്നതു ശരിയാണ്. എന്നാൽ, പണ്ടൊക്കെ കൂറുമാറ്റം ഇത്ര തോതിൽ ഇല്ലായിരുന്നു എന്നു ധരിക്കുന്നതു തെറ്റുമാണ്.

1957–67 കാലത്ത് എംഎൽഎമാരും എംപിമാരുമായി ഏതാണ്ട് 542 പേർ  കൂറുമാറിയെന്നാണു കണക്ക്. പ്രയോജനമേറെയും കോൺഗ്രസിനായിരുന്നു. എന്നാൽ, 1967ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിനു കാര്യമായ നഷ്ടമുണ്ടായി. 1967–68ൽ തന്നെ ഏതാണ്ട് 175 പേർ പാർട്ടിവിട്ട് മറ്റു പാർട്ടികളിൽ ചേർന്നു; അല്ലെങ്കിൽ, പുതിയ പാർട്ടിയുണ്ടാക്കി. 

ADVERTISEMENT

1963ൽ, മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പിനുശേഷം, കോൺഗ്രസ് സെൻട്രൽ പാർലമെന്ററി ബോർഡ് പ്രമേയം പാസാക്കി: ആദ്യം സഭയിലെ അംഗത്വം രാജിവയ്ക്കുകയും തുടർന്നു കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാമെന്നു സമ്മതിക്കുകയും ചെയ്യുന്നവരെ മാത്രം മറ്റു പാർട്ടികളിൽനിന്നു സ്വീകരിച്ചാൽ മതി.

സംസ്ഥാനങ്ങളിലെ എതിർപ്പുകാരണം ഈ പ്രമേയം നടപ്പായില്ല. 1967ലെ നഷ്ടങ്ങൾക്കു ശേഷം പാർലമെന്ററി ബോർഡ് നയം തിരുത്തി; ആരെയൊക്കെ, ഏതു പരുവത്തിൽ സ്വീകരിക്കണമെന്നു സംസ്ഥാന ഘടകങ്ങൾ‍ക്കു തീരുമാനിക്കാമെന്നായി. എന്നാൽ, കൂറുമാറ്റം തടയാൻ 1967 മുതൽതന്നെ ലോക്സഭയിൽ പരിശ്രമങ്ങളുണ്ടായി. നടപടികളാവശ്യപ്പെട്ടു പി.െവങ്കടസുബ്ബയ്യ കൊണ്ടുവന്ന പ്രമേയം പാസായി. അതനുസരിച്ച്, എന്തു ചെയ്യണമെന്നു നിർദേശിക്കാൻ വൈ.ബി.ചവാന്റെ നേതൃത്വത്തിൽ സമിതിയുണ്ടാക്കി. ജനപ്രതിനിധികൾക്കു പെരുമാറ്റച്ചട്ടം വേണം, സംശുദ്ധിയും പാർട്ടിയുടെ ആശയത്തോടു കൂറുമുള്ളവരെ മാത്രം സ്ഥാനാർഥികളാക്കണം തുടങ്ങിയ ശുപാർശകളാണ് അവർ നൽകിയത്.

2019 ഏപ്രിൽ 25ന് രാജസ്ഥാനിലെ ബന്ദൻവാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ നിന്നൊരു കാഴ്ച. (Photo by Shaukat Ahmed / AFP)
ADVERTISEMENT

കൂറുമാറ്റ നിരോധനത്തിനു ഭരണഘടനയിൽത്തന്നെ വ്യവസ്ഥ ചെയ്യാൻ‍ 1973ലും 1978ലും നിയമനിർമാണ ശ്രമങ്ങളുണ്ടായെങ്കിലും വിജയിച്ചില്ല. ഒടുവിൽ, 1985ൽ ആണ് കൂറുമാറ്റ നിരോധനത്തിനെന്നോണം ഭരണഘടനാ ഭേദഗതികളും പത്താം പട്ടികയിലെ വ്യവസ്ഥകളും സംഭവിക്കുന്നത്. രണ്ടു കാര്യങ്ങൾകൂടി പറഞ്ഞാൽ, കാര്യങ്ങൾക്ക് അൽപംകൂടി വ്യക്തത വന്നേക്കാം.

1. കഴിഞ്ഞ ദിവസം പാർലമെന്ററി ജീവിതത്തിൽനിന്നു വിരമിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് 1999ലെ തിരഞ്ഞെടുപ്പുകാലത്തു നൽകിയ ഒരഭിമുഖത്തിൽ പറഞ്ഞതിൽ ചില കാര്യങ്ങൾ:
∙ ഞാൻ ലോക്സഭയിലേക്കു മത്സരിക്കാൻ തീരുമാനിച്ചത് എന്നെക്കുറിച്ചും എന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ജനംതന്നെ വിധിയെഴുതണം എന്നു കരുതുന്നതിനാലാണ്.
∙ ഒത്തുതീർപ്പുകൾക്കു വഴങ്ങേണ്ടിവരുമെന്നാണ് ഞാൻ രാഷ്ട്രീയത്തിൽനിന്നു പഠിച്ചത്. എന്നാൽ, അതിനു പരിധിയുണ്ടാവണം. മനഃസാക്ഷിവിട്ടുള്ള ഒത്തുതീർപ്പുകൾക്കു വിധേയപ്പെടരുത്. പരിധി നിശ്ചയിക്കേണ്ടതു മനഃസാക്ഷിതന്നെയാണ്.

ഡോ.മൻമോഹൻസിങ് (PTI Photo)

∙ പുതിയൊരുതരം രാഷ്ട്രീയം ആവശ്യമാണ്. തുറന്ന സമീപനമുള്ള രാഷ്ട്രീയം. കാര്യങ്ങൾ അതേപടി ജനത്തോടു പറയുന്നതരം രാഷ്ട്രീയം. നമ്മുടെ ജനത്തെ വിഡ്ഢികളാക്കരുത്. രാഷ്ട്രീയക്കാരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവു വലുതാവുകയാണ്.
∙ രാഷ്ട്രീയം സാമൂഹികമാറ്റത്തിനുള്ള വാഹനമാകുന്ന കാലം കഴിഞ്ഞു. അത് അധികാരത്തിനുള്ള ടിക്കറ്റ് മാത്രമാണ്. അധികാരത്തിനായുള്ള അധികാരം; സാമൂഹിക മാറ്റത്തിനുള്ളതല്ല. 
∙ പറയുന്നതിൽ എനിക്കു സങ്കടമുണ്ട്, പല രാഷ്ട്രീയക്കാരും ഇടുങ്ങിയ ചിന്താഗതികളുമായി വേർതിരിവിന്റെ രാഷ്ട്രീയമാണ് കളിക്കുന്നത്. അതു താൽക്കാലികമായി ഗുണം ചെയ്തേക്കും. പക്ഷേ, രാജ്യത്തിനു ദുരന്തമാണ്. എല്ലാവരെയും ഉൾ‍ക്കൊള്ളുന്ന രാഷ്ട്രീയമാണ് നമുക്കു വേണ്ടത്. 

2. രാജ്യത്തു പുതുതായി വോട്ടവകാശ പ്രായമെത്തിയവരിൽ (18–19 വയസ്സുകാർ) ശരാശരി 38% മാത്രമാണ് വോട്ടർപട്ടികയിൽ പേരു ചേർക്കാൻ താൽപര്യപ്പെട്ടത്. അതായത്, ഏതാണ്ട് 4.9 കോടിയിൽ 1.8 കോടി മാത്രം. തെലങ്കാനയിൽ പുതിയ വോട്ടവകാശികളിൽ 67% പട്ടികയിൽ പേരു ചേർത്തെങ്കിൽ, കേരളത്തിൽ 38%, ബിഹാറിൽ 17% മാത്രം. 
ഡോ.മൻമോഹൻ സിങ് പറഞ്ഞ കാര്യങ്ങളുമായി ചേർത്തുവായിക്കാവുന്നതാണ് ഈ കണക്ക്. ഇതേ കാര്യം ലളിതമായി പറഞ്ഞാൽ, ചെറുപ്പക്കാരെ പ്രചോദിപ്പിക്കാൻ നമ്മുടെ രാഷ്ട്രീയത്തിൽ ഇപ്പോൾ എന്തുണ്ട്?

English Summary:

India File Column on the Surge of Congress Defections and Its Impact on Indian Politics