ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ച് ഒരു കൗതുകമുണ്ട്. തുടർച്ചയായി ഒരേ ചിഹ്നത്തിൽ ജനവിധി തേടാനുള്ള അവസരം ലഭിച്ച പാർട്ടികൾ എന്നതാണത്. മത്സരിച്ച ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ അരിവാളും ധാന്യക്കതിരും ചിഹ്നത്തിൽത്തന്നെയാണ് സിപിഐ സ്ഥാനാർഥികൾ മത്സരിച്ചിട്ടുള്ളത്. 1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. സിപിഎം രൂപപ്പെട്ടു. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലൊക്കെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് സിപിഎം സ്ഥാനാർഥികൾ തുടർച്ചയായി മത്സരിച്ചത്. ഇടതു ജനാധിപത്യ മുന്നണി രൂപപ്പെട്ട ശേഷം രണ്ടു ചിഹ്നങ്ങളും ഇന്ത്യൻ ഇടതുപക്ഷത്തിന്റെ പ്രതീകമായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പു രംഗത്തും അവ സ്വന്തമായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. എങ്ങനെയാണ് ഈ ചിഹ്നങ്ങൾ പാർട്ടികൾക്കു ലഭിച്ചത്? എന്താണു അതിനു പിന്നിലെ കഥ? അത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ കൂടി ചരിത്രമാണ്. ആ കഥയാണ് ഇനി... ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞപ്പോൾ അതിൽ പരിപൂർണ സ്വാതന്ത്ര്യമായിട്ടല്ല കമ്യൂണിസ്റ്റ് പാർട്ടി കണ്ടത്. ബ്രിട്ടിഷാധിപത്യത്തിന്റെയും മൂലധന ശക്തികളുടെയും നിഴൽ വീണ ഭരണകൂടത്തിനാണ് ജവാഹർലാൽ നെഹ്റു നേതൃത്വം നൽകുന്നതെന്നായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി വിലയിരുത്തിയത്. അന്നത്തെ ജനറൽ സെക്രട്ടറി ബി.ടി. രണദിവെയുടെ നേതൃത്വത്തിൽ സായുധ കലാപത്തിനു ശ്രമം നടന്നു. ഇതേത്തുടർന്നുണ്ടായ കർഷക കലാപമായിരുന്നു തെലങ്കാനയിൽ നടനന്നത്. പിൽക്കാലത്ത് അജയ് ഘോഷ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തിയതോടെ സായുധ കലാപത്തിന്റെ സ്ഥാനത്ത് പാർലമെന്ററി ജനാധിപത്യം പാർട്ടി അംഗീകരിച്ചു. ഇതിനിടയിലാണ് 1951–52 കാലഘട്ടത്തിൽ പാർലമെന്റിലേക്ക് ആദ്യത്തെ തിരഞ്ഞെടുപ്പു നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ച് ഒരു കൗതുകമുണ്ട്. തുടർച്ചയായി ഒരേ ചിഹ്നത്തിൽ ജനവിധി തേടാനുള്ള അവസരം ലഭിച്ച പാർട്ടികൾ എന്നതാണത്. മത്സരിച്ച ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ അരിവാളും ധാന്യക്കതിരും ചിഹ്നത്തിൽത്തന്നെയാണ് സിപിഐ  സ്ഥാനാർഥികൾ മത്സരിച്ചിട്ടുള്ളത്. 1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. സിപിഎം രൂപപ്പെട്ടു. പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലൊക്കെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് സിപിഎം സ്ഥാനാർഥികൾ തുടർച്ചയായി മത്സരിച്ചത്. ഇടതു ജനാധിപത്യ മുന്നണി രൂപപ്പെട്ട ശേഷം രണ്ടു ചിഹ്നങ്ങളും ഇന്ത്യൻ ഇടതുപക്ഷത്തിന്റെ പ്രതീകമായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പു രംഗത്തും അവ സ്വന്തമായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. എങ്ങനെയാണ് ഈ ചിഹ്നങ്ങൾ പാർട്ടികൾക്കു ലഭിച്ചത്? എന്താണു അതിനു പിന്നിലെ കഥ? അത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളുടെ കൂടി ചരിത്രമാണ്. ആ കഥയാണ് ഇനി...

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞപ്പോൾ അതിൽ പരിപൂർണ സ്വാതന്ത്ര്യമായിട്ടല്ല കമ്യൂണിസ്റ്റ് പാർട്ടി കണ്ടത്. ബ്രിട്ടിഷാധിപത്യത്തിന്റെയും മൂലധന ശക്തികളുടെയും നിഴൽ വീണ ഭരണകൂടത്തിനാണ് ജവാഹർലാൽ നെഹ്റു നേതൃത്വം നൽകുന്നതെന്നായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി വിലയിരുത്തിയത്. അന്നത്തെ ജനറൽ സെക്രട്ടറി ബി.ടി. രണദിവെയുടെ നേതൃത്വത്തിൽ സായുധ കലാപത്തിനു ശ്രമം നടന്നു. ഇതേത്തുടർന്നുണ്ടായ കർഷക കലാപമായിരുന്നു തെലങ്കാനയിൽ നടനന്നത്. പിൽക്കാലത്ത് അജയ് ഘോഷ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തിയതോടെ സായുധ കലാപത്തിന്റെ സ്ഥാനത്ത് പാർലമെന്ററി ജനാധിപത്യം പാർട്ടി അംഗീകരിച്ചു. 

സിപിഐയുടെ അരിവാൾ നെൽക്കതിർ ചിഹ്നം (Photo Arranged)
ADVERTISEMENT

ഇതിനിടയിലാണ് 1951–52 കാലഘട്ടത്തിൽ പാർലമെന്റിലേക്ക് ആദ്യത്തെ തിരഞ്ഞെടുപ്പു നടന്നത്. ജനകീയ ജനാധിപത്യമെന്ന മുദ്രാവാക്യം മുന്നിൽവച്ച് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അതിൽ പങ്കെടുക്കാൻ തീരുമാനിച്ചു. അരിവാളും ചുറ്റികയും തിരഞ്ഞെടുപ്പു ചിഹ്നമായി ലഭിക്കണമെന്നായിരുന്നു സിപിഐയുടെ ആഗ്രഹം. എന്നാൽ‌ അരിവാളും ധാന്യക്കതിരുമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചത്. പിന്നീടങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളെല്ലാം സിപിഐ നേരിട്ടത് ഈ ചിഹ്നത്തെ മുൻനിർത്തിയാണ്. ആദ്യത്തെ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലെത്തി. പക്ഷേ, രണ്ടാമത്തെ പ്രധാന പാർട്ടിയാകാൻ സിപിഐക്കു കഴിഞ്ഞു; 16 സീറ്റുകൾ. 

എ.കെ. ഗോപാലൻ (ചിത്രം: മനോരമ ആർക്കൈവ്സ്)

∙ പ്രതിപക്ഷ നേതാവായി എകെജി

ആ തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറ്റവും കൂടുതൽ അംഗങ്ങളെ ലഭിച്ചത് മദ്രാസ് സംസ്ഥാനത്തുനിന്നായിരുന്നു. 8 അംഗങ്ങൾ. പാവങ്ങളുടെ പടത്തലവനെന്നറിയപ്പെട്ട എ.കെ. ഗോപാലൻ (എകെജി) ആ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നാണ് ജനവിധി തേടിയത്. കണ്ണൂർ‍ ഉൾപ്പെട്ട മലബാർ അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. സ്വാഭാവികമായി എകെജിയുടെ വിജയം അടയാളപ്പെടുത്തിയത് മദ്രാസിന്റെ അക്കൗണ്ടിലാണ്. അദ്ദേഹത്തെ സിപിഐ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. അന്ന് ഔദ്യോഗിക പ്രതിപക്ഷ കക്ഷിയുടെ സ്ഥാനം ആർക്കും ലഭിച്ചിരുന്നില്ല. എങ്കിലും എകെജി പാർലമെന്റിലെ പ്രതിപക്ഷ നേതാവായി അറിയപ്പെട്ടു. കനത്ത ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടു കൂടി വെറും 16 സീറ്റ് മാത്രം ലഭിച്ച ഒരു പാ‍ർട്ടിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കാനും ഉയർത്തിക്കാണിക്കാനും ജവാഹർലാൽ നെഹ്റുവിന് മടിയുമുണ്ടായിരുന്നില്ല.

∙ രവി നാരായണ റെഡ്ഡിയുടെ റെക്കോർഡ് 

ADVERTISEMENT

മറ്റൊരു പ്രത്യേകതകൂടിയുണ്ടായിരുന്നു ആ ലോക്‌സഭയിൽ. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ ആ തിരഞ്ഞെടുപ്പിൽ ലഭിച്ചത് ഒരു കമ്യൂണിസ്റ്റ് സ്ഥാനാർഥിക്കായിരുന്നു. ആന്ധ്രയിലെ നൽ‌ഗൊണ്ടാ മണ്ഡലത്തിൽ നിന്ന്  ജനവിധി തേടിയ രവി നാരായണ റെഡ്ഡിയായിരുന്നു അത്. ഉത്തർ പ്രദേശിലെ ഫൂൽപുരിൽ ജവാഹർലാൽ നെഹ്റുവിന് 2,33,571 വോട്ടുകൾ ലഭിച്ചപ്പോൾ രവി നാരായണ റെഡ്ഡിക്ക് സ്വന്തം മണ്ഡലത്തിൽ 3,09,162 വോട്ടുകൾ ലഭിച്ചു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗമായ രവി നാരായണ റെഡ്ഡി തെലങ്കാന കലാപത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. 1957–62 കാലത്ത് ആന്ധ്ര പ്രദേശ് നിയമസഭാ അംഗമായിരുന്നു.1962–66 കാലഘട്ടത്തിൽ വീണ്ടും ലോക്സഭാംഗമായി. 1992ൽ അദ്ദേഹത്തിന് പത്മവിഭൂഷൺ ബഹുമതി ലഭിച്ചു. 

വീട്ടുചുമരിൽ അരിവാൾ ചുറ്റിക നക്ഷത്രം വരയ്ക്കുന്ന പാർട്ടി പ്രവർത്തകൻ. ബംഗാളിൽനിന്നുള്ള 1999ലെ കാഴ്ച (Photo by Dibyangshu SARKAR / AFP)

∙ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ

ഇന്ത്യയിൽ വീണ്ടും ഒരു തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നത് 1957ൽ ആണ്. അപ്പോഴേക്കും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ നിലവിൽ വന്നു കഴിഞ്ഞിരുന്നു. കശ്മീർ ഒഴികെയുള്ള നിയമസഭകളിലേക്കും ലോക്സഭയോടൊപ്പം തിരഞ്ഞെടുപ്പു നടന്നു. കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്താൻ അന്ന് സിപിഐക്കു കഴിഞ്ഞു. ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 27 ആയി വർധിച്ചു. ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ ഒരു സംസ്ഥാനത്ത് അധികാരത്തിലേക്കു വരാനും കഴിഞ്ഞു. അത് കേരളമായിരുന്നു. ആദ്യത്തെ മുഖ്യമന്ത്രിയായ ഇഎംഎസ് നമ്പൂതിരിപ്പാടുൾപ്പെടെയുള്ളവർ ജനവിധി തേടിയത് അരിവാൾ ധാന്യക്കതിർ ചിഹ്നത്തിലായിരുന്നു. 

ഇഎംഎസും എ.കെ.ഗോപാലനും. (ഫയൽ ചിത്രം: ബി.ജയചന്ദ്രൻ ∙ മനോരമ)

പാർട്ടി സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ, ജോസഫ് മുണ്ടശ്ശേരി തുടങ്ങിയവർ പാർട്ടി ചിഹ്നത്തിലല്ല ജനവിധി തേടിയത്. ദേശീയതലത്തിലും സിപിഐ നില മെച്ചപ്പെടുത്തി. പിൽക്കാലത്ത് രണ്ടുപേർ കേന്ദ്ര മന്ത്രിസഭയിൽ അംഗങ്ങളായി. ഇന്ദ്രജിത്ത് ഗുപ്തയും ചതുരാനനൻ മിശ്രയും. 1996–98 കാലത്ത് എച്ച്.ഡി. ദേവെഗൗഡ, ഐ.കെ. ഗുജ്റാൾ എന്നിവരുടെ മന്ത്രിസഭകളിലാണ് ഇവർ അംഗങ്ങളായിരുന്നത്. ഇന്ദ്രജിത്ത് ഗുപ്തയ്ക്ക് ആഭ്യന്തരവും, ചുരാനൻ മിശ്രയ്ക്ക് കൃഷിയുമായിരുന്നു വകുപ്പുകൾ. കമ്യൂണിസ്റ്റുകാരായ ആദ്യത്തെ കേന്ദ്ര മന്ത്രിമാരെന്ന റെക്കോർഡും അവർക്കു സ്വന്തം. കേരളത്തിലും സിപിഐക്ക് രണ്ടു മുഖ്യമന്ത്രിമാരുണ്ടായി. സി. അച്യുതമേനോനും പി.കെ. വാസുദേവൻ നായരും. ലോക്സഭാംഗമായിരിക്കെയാണ് പി.കെ. വാസുദേവൻ നായർ അന്തരിച്ചത്.

ADVERTISEMENT

∙  യാത്ര തുടങ്ങി, ചുറ്റിക അരിവാൾ നക്ഷത്രത്തോടൊപ്പം...

ആശയ സംഘർഷങ്ങളെത്തുടർന്ന് 1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർന്നു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അഥവാ സിപിഎം എന്ന പാർട്ടി നിലവിൽ വന്നു. പിന്നീടുള്ള  ഇടതുപക്ഷ ധാരയുടെ ചരിത്രം സിപിഎമ്മിന്റെ ജയപരാജയങ്ങളുടെ കൂടി കഥയാണ്. സിപിഎം എന്ന പുതിയ പാർട്ടിക്ക് കേരളത്തിൽ ആദ്യം അഭിമുഖീകരിക്കേണ്ടി വന്ന തിരഞ്ഞെടുപ്പ് തിരുവനന്തപുരം കോർപറേഷനിലേക്കുള്ളതായിരുന്നു. അന്ന് സിപിഎമ്മിന് ഔദ്യോഗിക ചിഹ്നം ലഭിച്ചിരുന്നില്ല. പൗരമുന്നണിയെന്ന പേരിലാണ് പാർട്ടി മത്സരിച്ചതെന്ന് മുൻ നക്സലൈറ്റ് നേതാവുകൂടിയായ അഡ്വ. ഫിലിപ്.എം. പ്രസാദ് ഓർമിക്കുന്നു.

Representative image. (File Photo: PTI)

കേരളത്തിലെമ്പാടുമുള്ള പ്രവർത്തകർ തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. പൗരമുന്നണിയുടെ ചിഹ്നം ‘കുടം’ ആയിരുന്നു. എന്തായാലും ആ മുന്നണിക്ക് വലിയ വിജയം നേടാനായി. 1965ൽ കേരള നിയമസഭയിലേക്കു വീണ്ടും തിരഞ്ഞെടുപ്പു നടന്നു. ആ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ ജനവിധി തേടിയത് ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിലാണ്.  കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരിലും അനുഭാവികളിലും ഭൂരിപക്ഷവും സിപിഎമ്മിനോടൊപ്പമാണെന്നു വ്യക്തമായ തിരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. 40 സീറ്റുകളോടെ സിപിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ആ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല.

ശുഭ പ്രതീക്ഷയുടെ ചിഹ്നമായ നക്ഷത്രം ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാ‍ർട്ടികളുടെ കൊടിയിലുൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിൽക്കാലത്ത് അതിനു പ്രാമുഖ്യം നൽകിയത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയാണ്.

പിന്നീട് അന്നത്തെ ഗവർണർ വി.വി. ഗിരിയുടെ ശുപാർശ പ്രകാരം കേരളത്തിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു. 1967ലാണ് അടുത്ത തിരഞ്ഞെടുപ്പു നടന്നത്. കോൺഗ്രസിനെതിരായ വിശാല പ്രതിപക്ഷ ഐക്യത്തിനു സോഷ്യലിസ്റ്റ് നേതാവ് ഡോ. റാം മനോഹർ ലോഹ്യ ആഹ്വാനം ചെയ്ത തിരഞ്ഞെടുപ്പു കൂടിയാണത്. അതിന്റെ അലയൊലികൾ കേരളത്തിലുമുണ്ടായി. സിപിഎമ്മും സിപിഐയും ഒന്നിച്ചു ജനവിധി തേടി. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ സപ്തകക്ഷി മുന്നണി അധികാരത്തിൽ വന്നു. 

ഇഎംഎസ് മന്ത്രിസഭാംഗങ്ങൾ ജവാഹർ ലാൽ നെഹ്‌റുവിനൊപ്പം (Photo from Archive)

ചുറ്റിക അരിവാൾ നക്ഷത്രത്തിൽ ജനവിധി തേടിയ സിപിഎമ്മിന്റെ നേതൃത്വത്തിൽ കേരളത്തിൽ രൂപം കൊണ്ട ആദ്യ മന്ത്രിസഭയെന്ന സവിശേഷതകൂടി സപ്ത കക്ഷി മുന്നണിക്കുണ്ടായിരുന്നു. എന്നാൽ ആ ‘മധുവിധു’ അധികം നീണ്ടില്ല. പരസ്പരമുള്ള അവിശ്വാസവും പൊരുത്തക്കേടുകളും കാരണം രണ്ടു വർഷത്തെ ആയുസ്സേ ആ മന്ത്രിസഭയ്ക്കുണ്ടായിരുന്നുള്ളൂ. തന്റെ  മന്ത്രിസഭയുടെ രാജി ഇ.എം.എസ് .നമ്പൂതിരിപ്പാട് സമർപ്പിച്ചതിനു പിന്നാലെ പുതിയ മന്ത്രിസഭയുണ്ടാക്കാൻ തയാറാണെന്ന് സിപിഐ നേതാവ് എം.എൻ. ഗോവിന്ദൻ നായർ ഗവർണറെ അറിയിച്ചതും കോൺഗ്രസ് പിന്തുണയോടെ സി.അച്യുതമേനോൻ മന്ത്രിസഭ നിലവിൽ വന്നതും ചരിത്രം. 

∙ ചരിത്രപരമായ വിഡ്ഢിത്തം

വീണ്ടും പലതവണ സിപിഎം ശക്തമായ തിരിച്ചുവരവു നടത്തി. കേരളത്തിൽ മാത്രമല്ല ബംഗാളിലും ത്രിപുരയിലും ഭരണ നേതൃത്വത്തിലെത്തി. രണ്ടു സംസ്ഥാനങ്ങളിലും ഭരണത്തുടർച്ചയും നേടി. വി.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള ആദ്യ കോൺഗ്രസിതര സർക്കാർ രൂപീകരിക്കുന്നതിലും സിപിഎമ്മിനു വലിയ പങ്കുണ്ടായിരുന്നു. ഒരുഘട്ടത്തിൽ സിപിഎം നേതാവ് ജ്യോതിബസു പ്രധാനമന്ത്രിപദത്തിന്റെ പടിവാതിലിൽ വരെ എത്തിയതാണ്. ആ പദവി സ്വീകരിക്കേണ്ടതില്ലെന്ന സിപിഎം തീരുമാനം ചരിത്രപരമായ വിഡ്ഢിത്തമെന്നു വിശേഷിപ്പിച്ചു‌കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം.

സിപിഎം നേതാവ് ജ്യോതിബസു. (Photo by Deshakalyan CHOWDHURY/ AFP)

കേന്ദ്രത്തിൽ മതനിരപേക്ഷ മുന്നണി രൂപീകരിക്കുന്നതിൽ സിപിഎം നേതാവ് ഹർകിഷൻ സിങ് സുർജിത്തിനും നിർണായക പങ്കുണ്ടായിരുന്നു. ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ മന്ത്രിസഭയുടെ രൂപവൽക്കരണത്തിനു പിന്നിലും സിപിഎമ്മിന്റെ ഉറച്ച പിന്തുണയുണ്ടായിരുന്നു. ഡൽഹിയിലെ അധികാരകേന്ദ്രങ്ങളിൽ നിർണായക ശക്തിയാകാൻ സിപിഎമ്മിനു കഴിഞ്ഞത് ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിൽ മത്സരിച്ചവർക്ക് അനുകൂലമായി ജനം വിധിയെഴുതിയതു കാരണമാണ്.

സ്പീക്കറായിരിക്കെ സോമനാഥ് ചാറ്റർജി (ഇടത്) അന്നത്തെ പ്രധാനമന്ത്രി മൻമോഹന്‍ സിങ്ങിനൊപ്പം. 2006 ഓഗസ്റ്റിലെ ചിത്രം (Photo by PRAKASH SINGH / AFP)

ബംഗാളിൽനിന്നുള്ള സോമനാഥ് ചാറ്റർജി ലോക്സഭാ സ്പീക്കറുടെ കസേരയിലേക്കെത്തിയപ്പോൾ കമ്യൂണിസ്റ്റുകാരനായ ആദ്യത്തെ ലോക്സഭാ സ്പീക്കറെന്ന പദവിയും സിപിഎമ്മിനു സ്വന്തമായി. ഡോ.മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാരിന്റെ കാലത്തായിരുന്നു അത്. യുഎസുമായുള്ള ആണവക്കരാറിന്റെ പശ്ചാത്തലത്തിൽ യുപിഎക്ക് സിപിഎം  പിന്തുണ പിൻവലിക്കുകയും അവിശ്വാസ പ്രമേയത്തിനു കളമൊരുങ്ങുകയും ചെയ്തു. ഈ സമയം സ്പീക്കർ സ്ഥാനം രാജിവയ്ക്കാൻ സോമനാഥ് ചാറ്റർജി തയാറായില്ല. തുടർന്ന് അദ്ദേഹത്തിനു പാർട്ടിയിൽനിന്നു പുറത്തേക്കു പോകേണ്ടി വന്നു. ഭരണ നഷ്ടങ്ങളുടെ വക്കിലാണ് ഇപ്പോൾ സിപിഎം. കേന്ദ്രത്തിലും ശക്തികേന്ദ്രങ്ങളായ രണ്ടു സംസ്ഥാനങ്ങളിലും സിപിഎം ദുർബലമായ ചിത്രത്തിനു മുന്നിലാണ് പുതിയ ലോക്സഭയിലേക്കു തിരഞ്ഞെടുപ്പു നടക്കുന്നത്. 

∙ എങ്ങനെ വന്നു ആ ചിഹ്നം?

നഗരത്തിലെ തൊഴിലാളികളുടെയും ഗ്രാമത്തിലെ കർഷകരുടെയും ഐക്യമാണ് 1917ലെ റഷ്യൻ വിപ്ലവം മുന്നോട്ടുവച്ചത്. അതിന്റെ പ്രതീകങ്ങളായിരുന്നു അരിവാളും ചുറ്റികയും. അരിവാൾ കർഷകത്തൊഴിലാളികളുടെയും ചുറ്റിക വ്യാവസായിക തൊഴിലാളികളുടെയും പ്രതീകമായിട്ടാണ് അംഗീകരിച്ചിരുന്നത്. റഷ്യയുടെയും പിന്നീട് യുഎസ്എസ്ആറിന്റെയും പ്രതീകമായി ആ ചിഹ്നം മാറി. സിപിഐ ഉൾപ്പെടെ എല്ലാ കമ്യൂണിസ്റ്റ് പാർട്ടികളും ഈ ചിഹ്നം അവരുടെ കൊടിയടയാളമാക്കി. 1964ൽ സിപിഎം രൂപംകൊണ്ടപ്പോൾ ചുറ്റിക അരിവാളിനു പിന്നാലെ നക്ഷത്രം കൂടി തിരഞ്ഞെടുപ്പു ചിഹ്നത്തിൽ ഉൾപ്പെടുത്തി.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസിനു മുന്നോടിയായി ബെയ്ജിങ്ങിൽ ഒരുക്കിയ ഇൻസ്റ്റലേഷന്‍. 2022ലെ ചിത്രം (Photo by Jade Gao / AFP)

ശുഭ പ്രതീക്ഷയുടെ ചിഹ്നമായ നക്ഷത്രം ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാ‍ർട്ടികളുടെ കൊടിയിലുൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിൽക്കാലത്ത് അതിനു പ്രാമുഖ്യം നൽകിയത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ചൈനയോടുള്ള സമീപനമായിരുന്നു. ചൈന അനുകൂല നിലപാടാണ് സിപിഎം നേതാക്കൾ തുടക്കം മുതൽ സ്വീകരിച്ചു പോന്നത്. അതിന്റെ തുടർച്ചയായി നക്ഷത്ര ചിഹ്നത്തെ കരുതുന്നവരുമുണ്ട്. 

സിപിഎമ്മിലെ പിളർപ്പുകൾ

പിൽക്കാലത്ത് സിപിഎമ്മിൽ നിന്ന് അടർന്നു മാറിയ സിഎംപി, ജെഎസ്എസ്, ആർഎംപി തുടങ്ങിയ പാർട്ടികൾ രൂപം കൊണ്ടു. എന്നാൽ അവയ്ക്കൊന്നും സ്വന്തം ചിഹ്നത്തിൽ ജനവിധി തേടാൻ അവസരമുണ്ടായില്ല. ഈ പാർട്ടികളെല്ലാം യുഡിഎഫിനോടാണ് സഹകരിച്ചതെന്നതും ചരിത്രം.

∙ ലോകത്തെ വിസ്മയിപ്പിച്ച ഒരു ശി‍ൽപത്തിന്റെ കഥ

1937ൽ പാരിസിൽ നടന്ന രാജ്യാന്തര പ്രദർശനം. അവിടെ റഷ്യയ്ക്ക് ഒരു പവലിയൻ നീക്കിവച്ചിട്ടുണ്ടായിരുന്നു. എന്താവണം അവിടെ പ്രദർശിപ്പിക്കേണ്ടത്? അതു തീരുമാനിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. ശിൽപികളിൽനിന്ന് ആശയം സ്വീകരിച്ചു. പലരും വ്യത്യസ്ത ആശയങ്ങൾ മുന്നോട്ടുവച്ചു. പ്രശസ്ത ശിൽപി വേരാ മുഖീനയുടെ ആശയത്തിനാണ് അംഗീകാരം ലഭിച്ചത്. അരിവാളേന്തിയ കർഷക സ്ത്രീയും ചുറ്റികയേന്തിയ തൊഴിലാളിയും ഒന്നിച്ചു നിൽക്കുന്ന പടുകൂറ്റൻ ശിൽപമെന്ന ആശയമാണ് അവർ മുന്നോട്ടുവച്ചത്.

മോസ്കോയിൽ സ്ഥാപിച്ചിരിക്കുന്ന ശിൽപം (അരിവാളേന്തിയ കർഷക സ്ത്രീയും ചുറ്റികയേന്തിയ തൊഴിലാളിയും). (Photo by KIRILL KUDRYAVTSEV / AFP)

വാസ്തു ശിൽപിയായ ബോറിസ് ഇയോഫാന്റെ ആശയമായിരുന്നു അതിന്റെ  പ്രചോദനം. 23.55 മീറ്റർ ഉയരവും 755 ടൺ ഭാരവുമുള്ള ആ വെങ്കല ശിൽപം റഷ്യയുടെ പവലിയനിലേക്ക് ലോക ശ്രദ്ധ ആകർഷിച്ചു. ആ ശിൽപത്തിന് അന്ന് ആവശ്യക്കാർ ഏറെയുണ്ടായിരുന്നെങ്കിലും അത് വിവിധ ഭാഗങ്ങളായി പൊളിച്ച് തിരികെ റഷ്യയിലേക്കുതന്നെ തിരികെ എത്തിച്ചു. അതിന്റെ നിർമാണത്തിന്റെ അന്തിമഘട്ടം കാണാൻ യുഎസ്എസ്ആർ കമ്യൂണിസ്റ്റ് പാർട്ടി മേധാവി ജോസഫ് സ്റ്റാലിൻ നേരിട്ടെത്തിയിരുന്നു. രാത്രിയിലെത്തിയ അദ്ദേഹത്തിനു കാറിന്റെ ഹെഡ് ലൈറ്റുകൾ പ്രകാശിപ്പിച്ച് ശിൽപം കാണിച്ചു കൊടുക്കുകയായിരുന്നു.

ശിൽപി വേരാ മുഖീനയ്ക്കു ഇതിന്റെ പേരിൽ സ്റ്റാലിൻ പുരസ്കാരം സമ്മാനിച്ചു. എന്നാൽ പ്രദർശനം കഴിഞ്ഞു തിരികെ എത്തിയപ്പോൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ധർക്കെതിരെ കർശന നടപടിയാണുണ്ടായത്. സ്റ്റാലിന്റെ എതിരാളിയായ ട്രോട്സ്കിയെ അനുകൂലിക്കുന്ന ചില സൂചനകൾ ആരൊക്കെയൊ അതിനു പിന്നി‍ൽ വായിച്ചെടുക്കുകയായിരുന്നു. അത് സ്റ്റാലിനെ ചൊടിപ്പിച്ചതാണ് നടപടിയിലേക്കു കാരണമായത്.  എങ്കിലും പിൽക്കാലത്ത് ലോക രാഷ്ട്രങ്ങളിൽ ഈ ശിൽപത്തിന് വലിയ സ്വീകാര്യതയാണു ലഭിച്ചത്. സ്പെയിൻ ഇതിന്റെ സ്റ്റാംപും പുറത്തിറക്കി.

വേരാ മുഖീന ഡിസൈൻ ചെയ്ത ‘അരിവാളേന്തിയ കർഷക സ്ത്രീയും ചുറ്റികയേന്തിയ തൊഴിലാളിയും’ ശില്‍പം. മോസ്കോയിൽനിന്നുള്ള 2017ലെ ചിത്രം (Photo by DMITRY SEREBRYAKOV / AFP)

മോസ്കോ ഫിലിംസിന്റെ ചിഹ്നമായും ഇത് ഉപയോഗിച്ചു. 1948 ജൂലൈയിലാണ് അതിന് സിനിമാട്ടോഗ്രഫി വിഭാഗത്തിന്റെ അംഗീകാരം ലഭിച്ചത്. 2003ൽ നവീകരണത്തിനായി ഈ പ്രതിമ നീക്കം ചെയ്തു. സോവിയറ്റ് യൂണിയന്റെ പല പ്രതീകങ്ങളുടെയും ഗതി ഇതിനു വരുമെന്നായിരുന്നു ലോകമെമ്പാടുമുള്ള ചിന്തകർ കരുതിയിരുന്നത്. എന്നാൽ 2009 ഡിസംബർ 4ന് ഈ പ്രതിമ ആഘോഷത്തോടെ പുനഃസ്ഥാപിച്ചു. അതു കാണാൻ മുഖീനയോ ഇയോഫാനോ ജീവിച്ചിരിപ്പുണ്ടായിരുന്നില്ലെന്നു മാത്രം. 

ഈ ചിഹ്നം ഇന്ത്യയിലെ പല കമ്യൂണിസ്റ്റ് പാർട്ടികളും സാംസ്കാരിക പ്രസ്ഥാനങ്ങളും പിൽക്കാലത്ത് സ്വന്തം പ്രതീകമാക്കി. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് വഴിമരുന്നിട്ട കെപിഎസിയുടെ (കേരള പീപ്പിൾസ് ആർട്സ് ക്ലബ്) പ്രതീകവും ഈ പ്രതിമയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടതാണ്. അരിവാളേന്തിയ കർഷക സ്ത്രീയും ചുറ്റികയേന്തിയ തൊഴിലാളിയും. ഇരുവർക്കും കേരളീയ വസ്ത്രങ്ങളാണ്. ചില ഭാഗങ്ങളിൽ ചുറ്റികയ്ക്കു പകരം വാരിക്കുന്തവുമായി നിൽക്കുന്ന തൊഴിലാളിയാണ്.

കെപിഎസി ലോഗോ. (ചിത്രം: മനോരമ ആർക്കൈവ്സ്)

ദേശീയപാതയിലെ കായംകുളത്തിനരികിലെ കെപിഎസി ഓഫിസിനരികിൽ തല ഉയർത്തി നിന്നിരുന്ന ഈ ശിൽപം റോഡ് വികസനത്തിന്റെ ഭാഗമായി ഏതാനും വർഷങ്ങൾക്കു മുൻ‌പ് പൊളിച്ചു നീക്കി. ചില ഒറ്റപ്പെട്ട പ്രതിഷേധമല്ലാതെ കാര്യമായ മറ്റു പ്രതികരണങ്ങളൊന്നും അതിനെതിരെ ഉയർന്നതുമില്ല. എന്തായാലും കെപിഎസി ഓഫിസ് പുനർ നിർമിച്ചപ്പോൾ അതിന്റെ ഭിത്തിയിൽ ഈ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.  

ബലികുടീരങ്ങളേ...

ബലികുടീരങ്ങളേ...

സ്മരണകളിരമ്പും

രണ സ്മാരകങ്ങളേ...

ഇവിടെ ജനകോടികൾ

ചാർത്തുന്നു നിങ്ങളിൽ

സമര പുളകങ്ങൾതൻ‌

സിന്ദൂരമാലകൾ’...

എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ കെപിഎസിയുടെ നാടകങ്ങളിൽ ഈ പ്രതീകം തെളിഞ്ഞു വരുമ്പോൾ നമുക്ക് വേരാ മുഖീനയെന്ന റഷ്യയിലെ വിഖ്യാത ശിൽപിയെയും ഇയോഫനെന്ന വാസ്തു ശിൽപിയെയും കൂടി ഓർമിക്കാം.

English Summary:

Communist Party Symbols: Tracing the Political Journey of the Sickle, Hammer, and Star