അടുത്തുവരുന്ന തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിപ്രധാന സംഭവവികാസമാണ്. സ്വതന്ത്രഇന്ത്യ അതിന്റെ ചരിത്രത്തിൽ ഇത്രമാത്രം ജീവന്മരണ പ്രാധാന്യമുള്ള ഒരു തിരഞ്ഞെടുപ്പു നേരിട്ടിട്ടില്ല. പാർട്ടികൾ വഴിയാണ് നാം വോട്ടു രേഖപ്പെടുത്തുന്നതെങ്കിലും ഈ തിരഞ്ഞെടുപ്പിൽ അവയുടെ ഊതിവീർപ്പിച്ച സ്വരൂപങ്ങൾ അപ്രസക്തമാകുകയാണ്. നമ്മുടെ വോട്ട് പാർ‍ട്ടികൾക്കു വേണ്ടിയല്ല, അവയുടെ പാഴ്‌വാക്കുകൾ നിറഞ്ഞ പ്രത്യയശാസ്ത്രങ്ങൾക്കു വേണ്ടിയുമല്ല, ഇന്ത്യയ്ക്കു വേണ്ടിയാണ്. നാം സ്നേഹിക്കുകയും ജാതിമതഭാഷാഭേദമെന്യേ നമ്മുടേതെന്ന് അഭിമാനിക്കുകയും ചെയ്യുന്ന ഇന്ത്യയുടെ നിലനിൽപിനുവേണ്ടി. ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യ തേടുന്നത് തുടർച്ച മാത്രമാണ്: ജനാധിപത്യ ഇന്ത്യയുടെ തുടർച്ച; ബഹുസ്വര ഇന്ത്യയുടെ തുടർച്ച; മതനിരപേക്ഷ ഇന്ത്യയുടെ തുടർച്ച.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

47 വർഷംമുൻപ് അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യക്കാർ വോട്ടുചെയ്തത് ഇനിയൊരടിയന്തരാവസ്ഥ ഉണ്ടാകാതിരിക്കാനാണ്. ഇനിയൊരിക്കലും ജനാധിപത്യം തകർക്കപ്പെടാതിരിക്കാനാണ്. പക്ഷേ, അതിന്റെ ഗുണഭോക്താക്കളായിരുന്ന രാഷ്ട്രീയപാർട്ടികൾ ജനാധിപത്യത്തെ ജനങ്ങളിൽനിന്നു വീണ്ടും അപഹരിച്ചു. അവർക്ക് അധികാരത്തിലെത്താനുള്ള കരു മാത്രമാക്കി ജനാധിപത്യത്തെ രൂപാന്തരപ്പെടുത്തി. മതത്തിന്റെയും ജാതിയുടെയും പ്രാകൃതശക്തികളെ ജനജീവിതത്തിലേക്കു തുറന്നുവിട്ടു. മതതീവ്രവാദങ്ങൾക്കു  മാന്യത സൃഷ്ടിച്ചുകൊടുത്തു. അവസരവാദ രാഷ്ട്രീയംകൊണ്ട് ജനങ്ങളെ കൊഞ്ഞനംകുത്തി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുംതോറും അവർ ജനാധിപത്യത്തെ കൂടുതൽ ഞെരുക്കി. അലസതയിലും അഴിമതിയിലും സുഖഭോഗങ്ങളിലും മുഴുകിക്കൊണ്ട് അവർ ജനാധിപത്യവിരുദ്ധശക്തികൾക്കു വാതിലുകൾ തുറന്നിട്ടുകൊടുത്തു.

വോട്ട് രേഖപ്പെടുത്തിയ ശേഷം മഷിപുരട്ടിയ വിരൽ ഉയർത്തിക്കാട്ടുന്ന വൃദ്ധ (Photo by NARINDER NANU / AFP)
ADVERTISEMENT

സ്വാതന്ത്ര്യത്തിന്റെ 77–ാം വർഷത്തിൽ, ഇന്ത്യൻ രാഷ്ട്രീയപാർട്ടികൾ ഇന്ത്യയെന്ന ആശയത്തെയും ഇന്ത്യൻ ജനതയെയും അതിരൂക്ഷമായ ഒരു പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപാർ‍ട്ടികളുടെയും ൈകകളിൽ ജനാധിപത്യത്തിന്റെ രക്തം പുരണ്ടിട്ടുണ്ട്. ആ രാഷ്ട്രീയപാർ‍ട്ടികളിൽത്തന്നെയാണ് ഇനിയും ജനാധിപത്യ ഇന്ത്യയുടെ നിലനിൽപ് അന്വേഷിക്കേണ്ടത് എന്നതാണ് കോടാനുകോടി ഇന്ത്യക്കാരുടെ ദുർവിധി. ഇത്തരമൊരു പ്രതിസന്ധി നാം നേരിടുമ്പോൾ മഹാനായ ഒരു ഇന്ത്യക്കാരന്റെ വാക്കുകൾ‍ 76 വർഷം പിന്നിൽ‍നിന്നു മുഴങ്ങുന്നു. അദ്ഭുതകരമാണ് അദ്ദേഹത്തിന്റെ ദീർഘദർശനം. 

അംബേദ്കർ ഭാരതത്തിലെ ദലിതർ‍ക്ക് ഒരു പുതിയ ഭാവിയും ദർശനവും സൃഷ്ടിച്ചതുപോലെതന്നെ പ്രധാനമാണ് ഇന്ത്യൻ ഭരണഘടനയുടെ കരടുരൂപം തയാറാക്കുന്ന കമ്മിറ്റിയുടെ അധ്യക്ഷൻ‍ എന്ന നിലയിൽ വഹിച്ച പങ്ക്. 1948 നവംബർ മൂന്നിനാണ് അദ്ദേഹം ഭരണഘടനയുടെ കരട് ഭരണഘടനാസഭയിൽ അവതരിപ്പിച്ചത്. നവംബർ 25നു കമ്മിറ്റിയുടെ അധ്യക്ഷൻ എന്ന നിലയ്ക്കുള്ള അവസാനപ്രസംഗം നടത്തി. ഭരണഘടനയെക്കുറിച്ചുള്ള വിമർശനങ്ങൾക്കും വിയോജിപ്പുകൾക്കും മറുപടി പറഞ്ഞശേഷമാണ്, ‘‘ഇവിടെ എനിക്ക് അവസാനിപ്പിക്കാമായിരുന്നു. പക്ഷേ, നമ്മുടെ രാജ്യത്തിന്റെ ഭാവിയെപ്പറ്റി എന്റെ മനസ്സിൽ തിങ്ങിനിറയുന്ന ചില ചിന്തകൾകൂടി അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’’ എന്നു കൂട്ടിച്ചേർത്തത്. 

ADVERTISEMENT

‘‘ ഇനിയുമൊരു ചിന്ത എന്നെ കൂടുതൽ അസ്വസ്ഥനാക്കുന്നു: ജാതി, മതം എന്നീ പഴയ ശത്രുക്കളെക്കൂടാതെ നമുക്കു രാഷ്ട്രീയപാർട്ടികൾ ഉണ്ടാവാൻ പോകുകയാണ്. അവയുടെ വിശ്വാസസംഹിതകൾ പലതരവും തമ്മിൽ എതിർക്കുന്നവയുമാണ്. രാഷ്ട്രീയപാർട്ടികൾ അവയുടെ സംഹിതകൾക്കുമേലേ ഇന്ത്യയെ പ്രതിഷ്ഠിക്കുമോ അതോ ഇന്ത്യയ്ക്കു മീതേ അവരുടെ സംഹിതകൾ പ്രതിഷ്ഠിക്കുമോ? എനിക്കറിഞ്ഞുകൂടാ. ഒരു കാര്യം തീർച്ചയാണ്. പാർട്ടികൾ ഇന്ത്യയ്ക്കു മീതേ അവരുടെ സംഹിതകൾ പ്രതിഷ്ഠിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം രണ്ടാം തവണയും ആപത്തിലാവും. ഒരുപക്ഷേ, എന്നെന്നേക്കുമായി നഷ്ടപ്പെടും.’’ 

അംബേദ്കർ തുടർന്നു പറഞ്ഞ കാര്യങ്ങളിൽ ചിലത് അവ ഒരുപക്ഷേ ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്തവർക്കുവേണ്ടിയും അവയുടെ ഇന്നത്തെ സവിശേഷമായ പ്രസക്തി കാരണവും ഇവിടെ എടുത്തുപറഞ്ഞുകൊള്ളട്ടെ: ‘‘ 1950 ജനുവരി 26ന് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാജ്യമാകും. എന്താണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു സംഭവിക്കാൻ പോകുന്നത്? എന്റെ മനസ്സിൽ ആദ്യം വരുന്ന ചിന്തയിതാണ്. ഇന്ത്യ ഒരിക്കൽ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി. ഒരിക്കൽകൂടി അങ്ങനെ ചെയ്യുമോ? ഇതാണ് ഭാവിയെപ്പറ്റി എന്നെ അലട്ടുന്ന ചിന്ത. മറ്റൊന്നുകൂടിയുണ്ട്. ഇന്ത്യയ്ക്ക് ഒരിക്കൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടത് സ്വന്തം ആളുകളുടെ കൂറില്ലായ്മയും വഞ്ചനയും മൂലമാണ്.  (ഇവിടെ അദ്ദേഹം ഉദാഹരണങ്ങൾ പറയുന്നു). ചരിത്രം ആവർത്തിക്കുമോ?’’

പിന്നാലെ അദ്ദേഹം ചോദിക്കുന്നു: ‘‘ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനയ്ക്ക് എന്തു സംഭവിക്കും? അതിനെ നിലനിർത്താൻ കഴിയുമോ? അതോ ഇന്ത്യ അതിനെ നഷ്ടപ്പെടുത്തുമോ?’’ അദ്ദേഹം തുടരുന്നു: ‘‘ഇന്ത്യയെപ്പോലെ ജനാധിപത്യം ദീർഘകാലം നിർജീവമായിരുന്ന ഒരു രാജ്യത്ത് ജനാധിപത്യം സ്വേച്ഛാധിപത്യത്തിനു വഴിമാറിയേക്കാം എന്ന ആപത്ത് യഥാർഥമാണ്. ഇന്ത്യൻ ജനാധിപത്യം അതിന്റെ ബാഹ്യരൂപം നിലനിർത്തിയേക്കാം, പക്ഷേ വാസ്തവത്തിൽ അതു സ്വേച്ഛാധിപത്യത്തിനു വഴിമാറാനുള്ള സാധ്യത ശക്തമാണ്. വൻഭൂരിപക്ഷത്തോടെയുള്ള വിജയം രണ്ടാമത്തെ സാധ്യതയെ കൂടുതൽ ശക്തമാക്കുന്നു.’’

ബി. ആർ. അംബേദ്കറുടെ ചിത്രവുമായി പെൺകുട്ടി (Photo by Rafiq Maqbool/AP)
ADVERTISEMENT

എത്ര അദ്ഭുതകരമാംവണ്ണം കൃത്യമായാണ് അംബേദ്കർ ഇന്ത്യയ്ക്കു സംഭവിച്ചുകൊണ്ടിരിക്കുന്നത് കാലേക്കൂട്ടി കണ്ടത്! അടിയന്തരാവസ്ഥയായിരുന്നു അദ്ദേഹം പറഞ്ഞ ആ രണ്ടാം തവണ. ഒരു മൂന്നാംതവണയും ഇന്ത്യ അതിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമോ? ആർക്കറിയാം?

English Summary:

Ambedkar's Enduring Wisdom: A Beacon for Today's Indian Democracy