2024 മാർച്ച് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സിൽ’ ഒരു കുറിപ്പ് പങ്കുവച്ചു. അതുവരെ അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്നിരുന്ന ‘കച്ചത്തീവ്’ ദ്വീപിൽ വിവാദത്തീ കൊളുത്തുന്നതായിരുന്നു ആ കുറിപ്പ്. അതിനും മുൻപേ മാലദ്വീപില്‍നിന്ന് അസ്വാരസ്യങ്ങളുടെ അലയൊലികളെത്തിയിരുന്നു. ഇത്തരത്തിൽ, ഇന്ത്യയുടെ വിദേശനയം എല്ലാക്കാലവും നേരിട്ട വെല്ലുവിളിയാണ്‌ അയൽപക്കരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ. ദക്ഷിണേഷ്യയിലെ രാജ്യങ്ങൾ കൂടാതെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ചൈനയും മ്യാൻമറുമെല്ലാം ഈ ഗണത്തിൽപ്പെടും. പക്ഷേ, പൊതുതിരഞ്ഞെടുപ്പുകാലത്തെ പ്രചാരണവിഷയങ്ങളിൽ സാധാരണ രാജ്യത്തിന്റെ വിദേശനയം കാര്യമായി പ്രതിഫലിക്കാറില്ല. പ്രകടനപത്രികകളിൽ ഇത് സംബന്ധിച്ച ചില നിലപാടുകളും സൂചനകളും രാഷ്ട്രീയപാർട്ടികൾ നൽകാറുണ്ടെന്നു മാത്രം. എന്നാൽ, വിദേശനയത്തിന്റെ കാര്യത്തിൽ തങ്ങള്‍ വളരെ വ്യത്യസ്തമാണെന്ന് വരുത്തിത്തീർക്കാൻ എൻഡിഎ സർക്കാർ ശ്രമിക്കുന്നുണ്ട്. അപ്പോഴും വിദേശകാര്യനിരീക്ഷകർ വിലയിരുത്തുന്ന ഒരു കാര്യമുണ്ട്. നരേന്ദ്ര മോദി സർക്കാരിന്റെ ഒരു പതിറ്റാണ്ടു പിന്നിടുന്ന ‘അയൽപക്കനയം’ (Neighbourhood policy) വലിയ സംഘർഷങ്ങളിലൂടെയും തിരിച്ചടികളിലൂടെയുമാണ് കടന്നുപൊയ്ക്കൊണ്ടിരുന്നത് എന്നതാണത്, ജി20 കൂട്ടായ്മയിൽ നിർണായകമായ സ്ഥാനംവഹിച്ചും പുതിയ ആർട്ടിക് നയവും അന്റാര്‍ട്ടിക് നിയമവും ആവിഷ്‌കരിച്ചും ഇന്ത്യ ലോകഭൗമഭൂപടത്തില്‍ പുതിയ തന്ത്രങ്ങൾ രൂപപ്പെടുത്തുമ്പോൾ, തൊട്ടടുത്ത അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ കലുഷിതമാകുന്ന സാഹചര്യമാണ്. ഇത് ഒട്ടേറെ ചോദ്യങ്ങളും ഉയർത്തുന്നുണ്ട്‌. ഏറ്റവുമൊടുവിൽ, പാക്കിസ്ഥാനുള്ളിലേയ്ക്ക് കടന്നുചെന്ന് ഭീകരരെ ഇല്ലായ്മ ചെയ്യുമെന്ന പ്രഖ്യാപനവും മാലദ്വീപുമായി കലഹിക്കേണ്ടി വന്നതും കച്ചത്തീവ് വിഷയം അസമയത്ത് ഉയർത്തിക്കാട്ടി ശ്രീലങ്കയുമായി മറ്റൊരു സംഘർഷത്തിന് വഴിമരുന്നിട്ടതും വളരെ അപക്വമായ നയതന്ത്രത്തിന്റെ ദൃഷ്ടാന്തങ്ങളായി കാണുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024 മാർച്ച് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘എക്സിൽ’ ഒരു കുറിപ്പ് പങ്കുവച്ചു. അതുവരെ അധികമാരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്നിരുന്ന ‘കച്ചത്തീവ്’ ദ്വീപിൽ വിവാദത്തീ കൊളുത്തുന്നതായിരുന്നു ആ കുറിപ്പ്. അതിനും മുൻപേ മാലദ്വീപില്‍നിന്ന് അസ്വാരസ്യങ്ങളുടെ അലയൊലികളെത്തിയിരുന്നു. ഇത്തരത്തിൽ, ഇന്ത്യയുടെ വിദേശനയം എല്ലാക്കാലവും നേരിട്ട വെല്ലുവിളിയാണ്‌ അയൽപക്കരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ. ദക്ഷിണേഷ്യയിലെ രാജ്യങ്ങൾ കൂടാതെ ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ചൈനയും മ്യാൻമറുമെല്ലാം ഈ ഗണത്തിൽപ്പെടും. 

പക്ഷേ, പൊതുതിരഞ്ഞെടുപ്പുകാലത്തെ പ്രചാരണവിഷയങ്ങളിൽ സാധാരണ രാജ്യത്തിന്റെ വിദേശനയം കാര്യമായി പ്രതിഫലിക്കാറില്ല. പ്രകടനപത്രികകളിൽ ഇത് സംബന്ധിച്ച ചില നിലപാടുകളും സൂചനകളും രാഷ്ട്രീയപാർട്ടികൾ നൽകാറുണ്ടെന്നു മാത്രം. എന്നാൽ, വിദേശനയത്തിന്റെ കാര്യത്തിൽ തങ്ങള്‍ വളരെ വ്യത്യസ്തമാണെന്ന് വരുത്തിത്തീർക്കാൻ എൻഡിഎ സർക്കാർ ശ്രമിക്കുന്നുണ്ട്. അപ്പോഴും വിദേശകാര്യനിരീക്ഷകർ വിലയിരുത്തുന്ന ഒരു കാര്യമുണ്ട്. നരേന്ദ്ര മോദി സർക്കാരിന്റെ ഒരു പതിറ്റാണ്ടു പിന്നിടുന്ന ‘അയൽപക്കനയം’ (Neighbourhood policy) വലിയ സംഘർഷങ്ങളിലൂടെയും തിരിച്ചടികളിലൂടെയുമാണ് കടന്നുപൊയ്ക്കൊണ്ടിരുന്നത് എന്നതാണത്,

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവർ (Photo by PRAKASH SINGH / AFP)
ADVERTISEMENT

ജി20 കൂട്ടായ്മയിൽ  നിർണായകമായ സ്ഥാനംവഹിച്ചും പുതിയ ആർട്ടിക് നയവും അന്റാര്‍ട്ടിക് നിയമവും ആവിഷ്‌കരിച്ചും ഇന്ത്യ ലോകഭൗമഭൂപടത്തില്‍ പുതിയ തന്ത്രങ്ങൾ രൂപപ്പെടുത്തുമ്പോൾ, തൊട്ടടുത്ത അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങൾ കലുഷിതമാകുന്ന സാഹചര്യമാണ്. ഇത് ഒട്ടേറെ ചോദ്യങ്ങളും ഉയർത്തുന്നുണ്ട്‌. ഏറ്റവുമൊടുവിൽ, പാക്കിസ്ഥാനുള്ളിലേയ്ക്ക് കടന്നുചെന്ന് ഭീകരരെ ഇല്ലായ്മ ചെയ്യുമെന്ന പ്രഖ്യാപനവും മാലദ്വീപുമായി കലഹിക്കേണ്ടി വന്നതും കച്ചത്തീവ് വിഷയം അസമയത്ത് ഉയർത്തിക്കാട്ടി ശ്രീലങ്കയുമായി മറ്റൊരു സംഘർഷത്തിന് വഴിമരുന്നിട്ടതും വളരെ അപക്വമായ നയതന്ത്രത്തിന്റെ ദൃഷ്ടാന്തങ്ങളായി കാണുന്നുണ്ട്.

∙ ആരംഭശൂരത്വം ‘അയൽപക്കം ആദ്യം’ നയം

അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ, മാലദ്വീപ്, മ്യാൻമർ, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായാണ് ‘അയൽപക്കം ആദ്യം’ എന്ന നയം (neighbourhood-first policy) മോദിസർക്കാർ ആവിഷ്കരിച്ചത്. ഇതിൽ ചൈന ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അക്കാലങ്ങളിൽ വ്യക്തതയുണ്ടായിരുന്നില്ല. മേഖലയിലുടനീളമുള്ള രാജ്യങ്ങളുമായി ബന്ധങ്ങളും വിനിമയങ്ങളും മെച്ചപ്പെടുത്താനും വ്യാപാരവും വാണിജ്യവും വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നയം. അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന് തൊണ്ണൂറുകളിൽ ഗുജ്റാൾ സിദ്ധാന്തം (Gujral doctrine) അവതരിപ്പിച്ചതിനുശേഷം ആദ്യമായാണ് മറ്റൊരു നയപ്രഖ്യാപനം മോദിസർക്കാർ നടത്തിയത്.

2014ൽ മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയ സാർക് പ്രതിനിധികൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. (Photo by PRAKASH SINGH / AFP)

ഇതിൽ സൈദ്ധാന്തികമായി ഒന്നുമില്ലെങ്കിലും ‘അയൽപക്ക-സൗഹൃദ’ മേഖലയായി ദക്ഷിണേഷ്യയെ വളർത്തിക്കൊണ്ടുവരാൻ ഒരു ശ്രമം മോദിസർക്കാർ നടത്തി. ഇതിന്റെ ഭാഗമായാണ് 2014ൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിന് ‘സാർക്ക്’ തലവന്മാരെ ക്ഷണിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, മെഡിക്കൽ ഗവേഷണം, കൃഷി, വ്യാപാരം, വാർത്താവിനിമയം, ഊർജം, സൈബർ സുരക്ഷ, സാംസ്കാരിക വിനിമയം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിഭാവനം ചെയ്യുന്ന നിരവധി ധാരണാപത്രങ്ങളിൽ കഴിഞ്ഞ വർഷങ്ങളിൽ  ഇന്ത്യ അയൽരാജ്യങ്ങളുമായി ഒപ്പുവയ്ക്കുകയും ചെയ്തു.

ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ, ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്, സൗത്ത് ആഫ്രിക്കയുടെ പ്രസിഡന്റ് സിറിൽ റംപോച്ച, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യയുടെ വിദേശകാര്യമന്ത്രി സെരേഗി ലാവ്റോവ് എന്നിവർ ബ്രിക്സ് സമ്മേളനത്തിൽ. (Photo by GIANLUIGI GUERCIA / POOL / AFP)
ADVERTISEMENT

എന്നാൽ ഇതിന്റെ യഥാർഥ ഫലങ്ങൾ മേഖലയിൽ ദൃശ്യമല്ല. ഉഭയകക്ഷി ബന്ധങ്ങളിലുണ്ടായ ഒട്ടേറെ പ്രശ്നങ്ങൾ കാര്യങ്ങളെ മാറ്റിമറിച്ചതാണു കാരണം. പ്രധാനമായും പാക്കിസ്ഥാൻ, ചൈന തുടങ്ങിയ അയൽരാജ്യങ്ങളുമായുള്ള അതിർത്തി തർക്കങ്ങളും സുരക്ഷാ പ്രശ്നങ്ങളും കാര്യങ്ങൾ വഷളാക്കുകയും ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്തു. ലഡാക്ക്, അരുണാചൽ പ്രദേശ് എന്നിവയുമായി ബന്ധപ്പെട്ട് ചൈനയുമായുള്ള തർക്കങ്ങള്‍ ഉൾപ്പെടെ നയതന്ത്രസംരംഭങ്ങളെ തകിടംമറിച്ചു.

ഇന്ത്യ–നേപ്പാൾ അതിർത്തിയിൽ യാത്രക്കാരെ പരിശോധിക്കുന്ന ഉദ്യോഗസ്ഥ. (Photo by DIPTENDU DUTTA/AFP)

∙ സാർക്കിൽ തുടങ്ങി അട്ടിമറി

മോദി അധികാരമേറ്റെടുത്ത ഉടനെ പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെട്ടുവരുന്നതായി ചില സൂചനകൾ ഉണ്ടായിരുന്നു. അക്കാലത്തെ വാഴ്ത്തുപാട്ടുകളിൽ നിറഞ്ഞുനിന്നത് ‘സാരി-ഷോൾ നയതന്ത്രവും’ ഷെരീഫ്-മോദി ചങ്ങാത്തവുമായിരുന്നു. 2015ൽ ലഹോറിലേക്കുള്ള മോദിയുടെ യാത്ര ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതിൽ ഏറെ ആശങ്കപ്പെട്ടത് പാക്കിസ്ഥാനിലെ സൈനിക-മതമേധാവികളാണ്. എന്തായാലും ഈ ചങ്ങാത്തം ഏറെനീണ്ടുനിന്നില്ല. 2016 സെപ്റ്റംബറിൽ ജമ്മുകശ്മീരിലെ ഉറിയിൽ ഇന്ത്യൻ സൈനികതാവളത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഇന്ത്യയുടെ 19 സൈനികർ വീരമൃത്യു വരിച്ചതോടെ കാര്യങ്ങൾ മാറാൻ തുടങ്ങി.

കഴിഞ്ഞ കുറേ വർഷങ്ങളായി നിലനിന്ന നാമമാത്രമായ വ്യാപാരബന്ധം മെച്ചപ്പെടുത്താൻ പാക്കിസ്ഥാനിൽ അധികാരത്തിൽ വന്ന പുതിയ സർക്കാർ താൽപര്യം കാണിച്ചുതുടങ്ങിയത് തകർന്നടിഞ്ഞ പാക്ക് സമ്പദ്‌വ്യവസ്ഥയുടെ പുനർജീവനത്തിനു വേണ്ടിത്തന്നെയാണ്. തിരഞ്ഞെടുപ്പ് ആസന്നമായ ഈ ഘട്ടത്തിൽ മോദിസർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകുന്നത് സ്വാഭാവികം.

പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ ആരോപിച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിപ്പിക്കുകയും ഉഭയകക്ഷി സംഭാഷണത്തിനും സഹകരണത്തിനുമുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്തു. ഇതോടുകൂടിയാണ് പാക്കിസ്ഥാനിൽ നടക്കേണ്ടിയിരുന്ന പത്തൊൻപതാം സാർക് ഉച്ചകോടി മാറ്റിവച്ചത്. ഉറി ആക്രമണത്തെ തുടർന്ന് ഇന്ത്യയും ഭൂട്ടാനും അഫ്ഗാനിസ്ഥാനും ബംഗ്ലദേശും ഉച്ചകോടി ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു. ചുരുക്കത്തിൽ കഴിഞ്ഞ എട്ടുവർഷമായി മേഖലാസഹകരണത്തിന്റെ പ്രധാന കണ്ണിയായ സാർക് നിർജീവമായി തുടരുകയാണ്. ഇന്ത്യയാണെങ്കിൽ സാർക്കിനെ പുനരുജ്ജീവിപ്പിക്കാൻ യാതൊരു ശ്രമങ്ങളും നടത്തിയതുമില്ല. ‘അയൽപക്കം-ആദ്യം’ എന്ന നയം അട്ടിമറിക്കപ്പെടാൻ തുടങ്ങുന്നത് ഇതോടുകൂടിയാണ്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും സാർക് സമ്മേളനത്തിനിടെ. (Photo by NIRANJAN SHRESTHA / POOL / AFP)
ADVERTISEMENT

∙ രാജ്നാഥിന്റെ പ്രസ്താവനയിൽത്തട്ടി ഇന്ത്യ–പാക് ബന്ധം

2019 ഫെബ്രുവരിയില്‍ പുൽവാമയിലുണ്ടായ ഭീകരാക്രമണം 40 ഇന്ത്യൻ അർധസൈനികരുടെ വീരമൃത്യുവിനാണ് കാരണമായത്. ഇതേത്തുടർന്ന് പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ഭീകരക്യാംപുകളിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിപ്പിക്കുകയും പ്രാദേശിക സഹകരണത്തിനും സംഭാഷണത്തിനുമുള്ള ശ്രമങ്ങളെ വീണ്ടും ദുർബലപ്പെടുത്തുകയും ചെയ്തു. 2019 ഓഗസ്റ്റിൽ, ജമ്മുകശ്മീരിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനയുടെ 370–ാം അനുച്ഛേദം റദ്ദാക്കാനുള്ള മോദിസർക്കാരിന്റെ തീരുമാനം പാക്കിസ്ഥാനുമായുള്ള പിരിമുറുക്കത്തിന് ആക്കംകൂട്ടി. ഇതോടെ ഇന്ത്യ-പാക്ക് വ്യാപാരവും നിലച്ചു. 

ജമ്മുകശ്മീരിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനയുടെ 370–ാം അനുച്ഛേദം റദ്ദാക്കാനുള്ള മോദിസർക്കാരിന്റെ തീരുമാനത്തെത്തുടർന്ന് ശ്രീനഗറിൽ സുരക്ഷ ശക്തമാക്കിയപ്പോൾ. പശ്ചാത്തലത്തിൽ നരേന്ദ്ര മോദിയുടെ കട്ടൗട്ട് (Photo by TAUSEEF MUSTAFA / AFP)

കഴിഞ്ഞ കുറേ വർഷങ്ങളായി നിലനിന്ന നാമമാത്രമായ വ്യാപാരബന്ധം മെച്ചപ്പെടുത്താൻ പാക്കിസ്ഥാനിൽ അധികാരത്തിൽ വന്ന പുതിയ സർക്കാർ താൽപര്യം കാണിച്ചുതുടങ്ങിയത് തകർന്നടിഞ്ഞ പാക്ക് സമ്പദ്‌വ്യവസ്ഥയുടെ പുനർജീവനത്തിനു വേണ്ടിത്തന്നെയാണ്. തിരഞ്ഞെടുപ്പ് ആസന്നമായ ഈ ഘട്ടത്തിൽ മോദിസർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകുന്നത് സ്വാഭാവികം. ഏറ്റവുമൊടുവിൽ, പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയുടെ പട്ടികയിലുള്ള ഭീകരരെ ഉന്മൂലനം ചെയ്യാൻ ഇന്ത്യൻ ഏജൻസികൾ വാടക ഏജന്റുകളെ  ഉപയോഗിച്ചുവെന്ന ‘ഗാർഡിയൻ’ പത്രത്തിന്റെ റിപ്പോർട്ട് അംഗീകരിക്കുന്ന തരത്തിൽ പ്രതിരോധമന്ത്രി രാജനാഥ് സിങ് നടത്തിയ പരാമർശത്തിനെതിരെ പാക്കിസ്ഥാൻ  ആഞ്ഞടിച്ചു. 

ഏതെങ്കിലും ഭീകരർ ഇന്ത്യയിൽ സമാധാനം തകർക്കാൻ ശ്രമിച്ചാൽ, അവരെ പാക്കിസ്ഥാനിൽ കടന്നുപോലും വധിക്കുമെന്ന രാജനാഥ് സിങ്ങിന്റെ പ്രസ്താവനയാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്. പാക്കിസ്ഥാനെ കൂടാതെ ഭൂട്ടാനുമായും നേപ്പാളുമായും മ്യാൻമറുമായുമുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങളിലും ചെറുതല്ലാത്ത വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യ അകലുംതോറും അവിടങ്ങളിൽ ചൈനീസ് വ്യാളി പിടിമുറുക്കുന്നുവെന്നതാണ് യാഥാർഥ്യം. അതിനൊപ്പം അരുണാചൽ പ്രദേശിലും ചൈന പ്രകോപനം ശക്തമാക്കിയിട്ടുണ്ട്. നമ്മുടെ അയൽരാജ്യങ്ങളെ ചൈന എങ്ങനെയാണ് ഉപയോഗിക്കുന്നത്? അയൽപക്കനയത്തിൽ ഇന്ത്യ പിടിമുറുക്കേണ്ട സമയമായില്ലേ? വായിക്കാം രണ്ടാം ഭാഗത്തിൽ വിശദമായി...

English Summary:

India's 'Neighborhood-First Policy': Rhetoric vs. Reality in Modi's Strategy