‘‘എന്തു പ്രഹസനമാണ് റെയിൽവേ അധികൃതരേ ഇത്?’’ ഇങ്ങനെ കേരളത്തിലെ ആരെങ്കിലും ചോദിച്ചാൽ കുറ്റം പറയാൻ പറ്റുമോ. വന്ദേഭാരത് കേരളത്തിന് അനുവദിക്കുന്നതിന് റെയിൽവേ നിരത്തുന്ന തടസ്സവാദങ്ങൾ കേട്ടാൽ ഇങ്ങനെ തോന്നും. പുതിയ വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിച്ച് തിരിച്ചു കൊണ്ടുപോയത് മാർച്ചിലാണ്. ഏപ്രിലിൽ മറ്റൊരു വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിയിട്ട് ഒരാഴ്ചയിൽ അധികമാകുന്നു. അതിവേഗ ട്രെയിനായ വന്ദേഭാരത് പോലും ‘സിഗ്നൽ കിട്ടാതെ’ യാർഡിൽ കിടക്കുന്ന അവസ്ഥയാണെന്നു ചുരുക്കം. കേരളത്തിലേക്ക് വന്ദേഭാരത് ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ഒരു വശത്ത്. അതേസമയം അതിനു വേണ്ട സൗകര്യങ്ങൾ ദക്ഷിണ റെയിൽവേ ഒരുക്കുന്നുമില്ല. ഇനി കിട്ടിയ വന്ദേഭാരത് കേരളത്തിൽ ഒാടിക്കാൻ കഴിയുമോ അതോ മടക്കി നൽകേണ്ടി വരുമോയെന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഇന്ത്യയിൽതന്നെ ഏറ്റവും തിരക്കുള്ള 2 വന്ദേഭാരത് ട്രെയിനുകൾ കേരളത്തിലാണ് സർവീസ് നടത്തുന്നത്. എന്നാൽ പുതിയ വന്ദേഭാരത് ഓടിക്കാൻ അനുമതി റെയിൽവേ നൽകുന്നുമില്ല. എന്തായിരിക്കും കാരണം?

‘‘എന്തു പ്രഹസനമാണ് റെയിൽവേ അധികൃതരേ ഇത്?’’ ഇങ്ങനെ കേരളത്തിലെ ആരെങ്കിലും ചോദിച്ചാൽ കുറ്റം പറയാൻ പറ്റുമോ. വന്ദേഭാരത് കേരളത്തിന് അനുവദിക്കുന്നതിന് റെയിൽവേ നിരത്തുന്ന തടസ്സവാദങ്ങൾ കേട്ടാൽ ഇങ്ങനെ തോന്നും. പുതിയ വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിച്ച് തിരിച്ചു കൊണ്ടുപോയത് മാർച്ചിലാണ്. ഏപ്രിലിൽ മറ്റൊരു വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിയിട്ട് ഒരാഴ്ചയിൽ അധികമാകുന്നു. അതിവേഗ ട്രെയിനായ വന്ദേഭാരത് പോലും ‘സിഗ്നൽ കിട്ടാതെ’ യാർഡിൽ കിടക്കുന്ന അവസ്ഥയാണെന്നു ചുരുക്കം. കേരളത്തിലേക്ക് വന്ദേഭാരത് ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ഒരു വശത്ത്. അതേസമയം അതിനു വേണ്ട സൗകര്യങ്ങൾ ദക്ഷിണ റെയിൽവേ ഒരുക്കുന്നുമില്ല. ഇനി കിട്ടിയ വന്ദേഭാരത് കേരളത്തിൽ ഒാടിക്കാൻ കഴിയുമോ അതോ മടക്കി നൽകേണ്ടി വരുമോയെന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഇന്ത്യയിൽതന്നെ ഏറ്റവും തിരക്കുള്ള 2 വന്ദേഭാരത് ട്രെയിനുകൾ കേരളത്തിലാണ് സർവീസ് നടത്തുന്നത്. എന്നാൽ പുതിയ വന്ദേഭാരത് ഓടിക്കാൻ അനുമതി റെയിൽവേ നൽകുന്നുമില്ല. എന്തായിരിക്കും കാരണം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എന്തു പ്രഹസനമാണ് റെയിൽവേ അധികൃതരേ ഇത്?’’ ഇങ്ങനെ കേരളത്തിലെ ആരെങ്കിലും ചോദിച്ചാൽ കുറ്റം പറയാൻ പറ്റുമോ. വന്ദേഭാരത് കേരളത്തിന് അനുവദിക്കുന്നതിന് റെയിൽവേ നിരത്തുന്ന തടസ്സവാദങ്ങൾ കേട്ടാൽ ഇങ്ങനെ തോന്നും. പുതിയ വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിച്ച് തിരിച്ചു കൊണ്ടുപോയത് മാർച്ചിലാണ്. ഏപ്രിലിൽ മറ്റൊരു വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിയിട്ട് ഒരാഴ്ചയിൽ അധികമാകുന്നു. അതിവേഗ ട്രെയിനായ വന്ദേഭാരത് പോലും ‘സിഗ്നൽ കിട്ടാതെ’ യാർഡിൽ കിടക്കുന്ന അവസ്ഥയാണെന്നു ചുരുക്കം. കേരളത്തിലേക്ക് വന്ദേഭാരത് ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ഒരു വശത്ത്. അതേസമയം അതിനു വേണ്ട സൗകര്യങ്ങൾ ദക്ഷിണ റെയിൽവേ ഒരുക്കുന്നുമില്ല. ഇനി കിട്ടിയ വന്ദേഭാരത് കേരളത്തിൽ ഒാടിക്കാൻ കഴിയുമോ അതോ മടക്കി നൽകേണ്ടി വരുമോയെന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഇന്ത്യയിൽതന്നെ ഏറ്റവും തിരക്കുള്ള 2 വന്ദേഭാരത് ട്രെയിനുകൾ കേരളത്തിലാണ് സർവീസ് നടത്തുന്നത്. എന്നാൽ പുതിയ വന്ദേഭാരത് ഓടിക്കാൻ അനുമതി റെയിൽവേ നൽകുന്നുമില്ല. എന്തായിരിക്കും കാരണം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എന്തു പ്രഹസനമാണ് റെയിൽവേ അധികൃതരേ ഇത്?’’ ഇങ്ങനെ കേരളത്തിലെ ആരെങ്കിലും ചോദിച്ചാൽ കുറ്റം പറയാൻ പറ്റുമോ. വന്ദേഭാരത് കേരളത്തിന് അനുവദിക്കുന്നതിന് റെയിൽവേ നിരത്തുന്ന തടസ്സവാദങ്ങൾ കേട്ടാൽ ഇങ്ങനെ തോന്നും. പുതിയ വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിച്ച് തിരിച്ചു കൊണ്ടുപോയത് മാർച്ചിലാണ്. ഏപ്രിലിൽ മറ്റൊരു വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിയിട്ട് ഒരാഴ്ചയിൽ അധികമാകുന്നു. അതിവേഗ ട്രെയിനായ വന്ദേഭാരത് പോലും ‘സിഗ്നൽ കിട്ടാതെ’ യാർഡിൽ കിടക്കുന്ന അവസ്ഥയാണെന്നു ചുരുക്കം.

കേരളത്തിലേക്ക് വന്ദേഭാരത് ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ഒരു വശത്ത്. അതേസമയം അതിനു വേണ്ട സൗകര്യങ്ങൾ ദക്ഷിണ റെയിൽവേ ഒരുക്കുന്നുമില്ല. ഇനി കിട്ടിയ വന്ദേഭാരത് കേരളത്തിൽ ഒാടിക്കാൻ കഴിയുമോ അതോ മടക്കി നൽകേണ്ടി വരുമോയെന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. ഇന്ത്യയിൽതന്നെ ഏറ്റവും തിരക്കുള്ള 2 വന്ദേഭാരത് ട്രെയിനുകൾ കേരളത്തിലാണ് സർവീസ് നടത്തുന്നത്. എന്നാൽ പുതിയ വന്ദേഭാരത് ഓടിക്കാൻ അനുമതി റെയിൽവേ നൽകുന്നുമില്ല. എന്തായിരിക്കും കാരണം?

കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്നു. (PTI Photo)
ADVERTISEMENT

മെക്കാനിക്കൽ ജീവനക്കാരില്ല, പ്ലാറ്റ്ഫോമില്ല എന്നീ വരട്ടു ന്യായങ്ങൾ നിരത്തി ട്രെയിനുകൾ നിഷേധിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. തിരുവനന്തപുരം– മംഗളൂരു വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം എട്ടിൽനിന്ന് 16 ആയി ഉയർത്താനുള്ള നിർദേശം ഇതുവരെ നടപ്പായിട്ടില്ല. മെക്കാനിക്കൽ ജീവനക്കാരെ നിയമിക്കേണ്ടതും പ്ലാറ്റ്ഫോമുകളും പിറ്റ്‌ലൈനുകളും നിർമിക്കേണ്ടത് യാത്രക്കാരല്ല, റെയിൽവേ തന്നെയാണുതാനും. റെയിൽവേ ചെയ്യേണ്ട അടിസ്ഥാന ജോലികൾ ചെയ്യാതെയാണ് ഈ കള്ളക്കളി. ഇതെല്ലാം കൺമുന്നിൽ നടക്കുമ്പോൾ ഒരു പ്രതിഷേധം പോലും ഉയർത്താൻ രാഷ്ട്രീയ നേതൃത്വത്തിനും താൽപര്യമില്ല. എങ്ങനെയാണ് കേരളത്തിലേക്കുള്ള വന്ദേഭാരതിനെ റെയിൽവേയിലെ ഒരു വിഭാഗം അട്ടിമറിക്കുന്നത്?

∙ ബെംഗളൂരു വന്ദേഭാരതിനെ ‘ഓടയിൽ’ വീഴ്ത്തിയത് ഉദ്യോഗസ്ഥർ 

എറണാകുളം–ബെംഗളൂരു വന്ദേഭാരത് ഇന്നു വരും നാളെ വരുമെന്നൊക്കെ പറയാൻ തുടങ്ങിയിട്ട് കാലം കുറേയായി. പിറ്റ്‌ലൈനിന്റെ വൈദ്യുതീകരണം തീരാനുണ്ടെന്നാണ് ഇത്രയും കാലം പറഞ്ഞിരുന്നത്. എന്നാൽ ഇലക്ട്രിക്കൽ വിഭാഗം വൈദ്യുതീകരണ ജോലി പൂർത്തിയാക്കിയപ്പോൾ അതേ വിഭാഗത്തിലെ മേലുദ്യോഗസ്ഥൻ എത്തി സുരക്ഷാ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്നു പറഞ്ഞു. നിർമാണത്തിൽ പിഴവുണ്ടെന്നും പറയുന്നു. നിർമാണം തുടങ്ങി ഡിസൈൻ അംഗീകരിച്ച ഘട്ടത്തിൽ ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഉറങ്ങുകയായിരുന്നോ എന്നാണ് ജനത്തിന്റെ ചോദ്യം.

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന മെമു ട്രെയിൻ (ഫയൽ ചിത്രം: മനോരമ)

ഇരട്ടിപ്പണിയുടെ സാമ്പത്തിക ബാധ്യത മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരിൽനിന്ന് ഇടാക്കാനുള്ള നടപടി ഉണ്ടായാൽ മാത്രമേ ഇത്തരം മണ്ടത്തരങ്ങൾ ആവർത്തിക്കാതിരിക്കൂ. മൂന്നാം പിറ്റ്‌ലൈനിനു സമീപം ഓട നിർമാണം പൂർത്തിയാകാത്തത് വെള്ളക്കെട്ടിന് കാരണമാകുമെന്നും മൺസൂൺ സമയത്ത് പിറ്റ്‌ലൈൻ ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതി വരുമെന്നാണ് ഒരു പരാതി. രണ്ടു വർഷമായി ഓട നിർമാണം തുടങ്ങിയിട്ട്.

51 വന്ദേഭാരത് ട്രെയിനുകളാണ് ഇപ്പോൾ സർവീസിലുള്ളത്. ഇതിൽ 16 ട്രെയിനുകളാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു ലഭിച്ചത്. അവയിൽ 2 ട്രെയിനുകൾ മാത്രമാണു കേരളത്തിലുള്ളത്.

ADVERTISEMENT

എന്നാൽ ഓപ്പറേറ്റിങ് വിഭാഗം ലൈൻ ബ്ലോക്ക് നൽകാത്തതിനാൽ ആദ്യ കരാറുകാരൻ പണി ഉപേക്ഷിച്ചു പോയി. അന്ന് ബ്ലോക്ക് കൊടുക്കാതിരിക്കുകയും ട്രാഫിക് ജീവനക്കാരെ കുറയ്ക്കുകയും ചെയ്ത ഉദ്യോഗസ്ഥൻ പിന്നീട് ചെന്നൈയിലേക്കു സ്ഥലംമാറിപ്പോയിട്ടും ബ്ലോക്ക് അനുവദിച്ചിട്ടില്ല. ഒാട നിർമാണം പകുതി മാത്രമാണു പൂർത്തിയായത്. ഇപ്പോൾ വീണ്ടും കരാർ ക്ഷണിച്ചിരിക്കയാണ്. പിറ്റ്‌ലൈൻ വൈദ്യുതീകരിച്ചപ്പോൾ വൈദ്യുത തൂണുകൾ ഒാടയ്ക്കുള്ളിൽ സ്ഥാപിച്ചതിനാൽ ഇനി ഒാട വളച്ചു നിർമിക്കണം. 

∙ ഈ 227 ഏക്കർ സ്ഥലം റെയിൽവേയ്ക്ക് മതിയാകില്ലേ! 

എറണാകുളം സൗത്തിൽ വന്ദേഭാരതിന് പ്ലാറ്റ്ഫോം കൊടുക്കാനില്ല. രാവിലെ വലിയ തിരക്കാണെന്നാണ് പറയുന്നത്. റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ ഭൂമിയുള്ള സ്ഥലമാണ് കൊച്ചി, എറണാകുളം പഴയ റെയിൽവേ സ്റ്റേഷനിൽ 42 ഏക്കർ, കൊച്ചിൻ ഹാർബർ െടർമിനസിൽ 75 ഏക്കർ, എറണാകുളം മാർഷലിങ് യാഡിൽ 110 ഏക്കർ എന്നിങ്ങനെയാണ് റെയിൽവേയ്ക്കു ഭൂമിയുള്ളത്. ഇവിടെ ഒന്നും പ്ലാറ്റ്ഫോം നിർമിക്കരുതെന്നു പറഞ്ഞ് ആരും ഉദ്യോഗസ്ഥരുടെ കൈ കെട്ടി വച്ചിട്ടില്ല. പല സമയത്തും പല പദ്ധതികൾ പറയും. ഒന്നും നടക്കുന്നില്ലെന്നു മാത്രം. എറണാകുളം സൗത്തിലെ തിരക്ക് കുറയ്ക്കാൻ അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത ഏതാനും ട്രെയിനുകൾ കോട്ടയം, ആലപ്പുഴ സ്റ്റേഷനുകളിലേക്കു നീട്ടിയാൽ മതിയെങ്കിലും അതിനും നടപടിയില്ല. 

5 പ്ലാറ്റ്ഫോമുകളാണ് കോട്ടയത്ത് വെറുതേ കിടക്കുന്നത്. കാരയ്ക്കൽ–എറണാകുളം എക്സ്പ്രസ് നോർത്ത് വഴി കോട്ടയം വരെ നീട്ടാനും തടസ്സമില്ല. തൃപ്പൂണിത്തുറയിൽ മെട്രോ വന്നതോടെ വേണാട് നോർത്ത് വഴി ബൈപാസ് ചെയ്യാം. തിരക്ക് കുറയ്ക്കാൻ ഒട്ടേറെ മാർഗങ്ങൾ റെയിൽവേയുടെ മുന്നിലുണ്ടെങ്കിലും അതൊന്നും ചെയ്യാൻ ഉദ്യോഗസ്ഥർ തയാറല്ല. എറണാകുളം സൗത്തിൽ 3,4 പ്ലാറ്റ്ഫോമുകളുടെ ഇടയിൽ കോച്ച് നമ്പർ 16ന്റെ ഭാഗത്താണ് ഫ്യുവലിങ് പോയിന്റുള്ളത്. 

ADVERTISEMENT

മുംബൈ–എറണാകുളം തുരന്തോ ഒാടിത്തുടങ്ങിയ കാലത്താണ് ഇങ്ങനെ ഒരു ഫ്യുവൽ പോയിന്റ് അവിടെ സ്ഥാപിച്ചത്. തുരന്തോയുടെ കോച്ചുകളുടെ എണ്ണം ആദ്യം കുറവായിരുന്നെങ്കിലും പിന്നീട് കൂട്ടി. പുതിയതായി വന്ന എൽഎച്ച്ബി ട്രെയിനുകളിലെല്ലാം ജനറേറ്റർ കാർ വന്നു തുടങ്ങി. 16ൽ വച്ചിരിക്കുന്ന ഫ്യുവൽ പോയിന്റ് 22ലേക്കു മാറ്റാത്തതിനാൽ ട്രെയിനുകൾ മുന്നോട്ടു കയറ്റി നിർത്തിയാണ് ഇപ്പോൾ ഇന്ധനം നിറയ്ക്കുന്നത്. 

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്നുള്ള കാഴ്ച (ഫയൽ ചിത്രം: മനോരമ)

ഇതു മൂലം അത്രയും നേരം മറ്റു ട്രാക്കുകളിലെ ഗതാഗതം ബാധിക്കപ്പെടുന്നു. ഫ്യുവൽ പോയിന്റുകൾ പുതിയത് സ്ഥാപിക്കാനും ഉള്ളതിന്റെ സ്ഥാനം മാറ്റാനുമായി പലതവണ കത്തയച്ചെങ്കിലും ഡിവിഷനിലെ ഉദ്യോഗസ്ഥർക്കോ സോണിലുള്ളവർക്കോ അത് ഒരു ആവശ്യമാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. റെയിൽവേ പൂർണമായും വൈദ്യുതീകരിച്ച പാതകളിലേക്കു മാറുന്നതിനാൽ ഫ്യുവൽ പോയിന്റ് വേണ്ടെന്ന നിലപാട് െചന്നൈയിൽ നിന്നു പരിശോധനയ്ക്കു വന്ന ഉന്നത ഉദ്യോഗസ്ഥ സ്വീകരിച്ചതിന്റെ തിക്തഫലമാണ് ഇപ്പോൾ സൗത്തിൽ അനുഭവിക്കുന്നത്. പാത വൈദ്യുതീകരിച്ചാലും സ്റ്റാൻഡ് ബൈയായി പവർകാറുകൾ എല്ലാ ട്രെയിനുകളിലുമുണ്ട്. ആ യാഥാർത്ഥ്യം മനസ്സിലാക്കി തെറ്റ് തിരുത്താൻ റെയിൽവേ ഇനിയും തയാറായിട്ടില്ല. 

∙ അന്നു പറഞ്ഞു കോട്ടയം പാത വരട്ടെയെന്ന്, ഇനി നേമം വരണം 

എങ്ങനെ ഒരു പുതിയ സർവീസ് ആരംഭിക്കാതിരിക്കാം എന്നതിൽ മൽസരിച്ചു ഗവേഷണം നടത്തുന്ന വിഭാഗങ്ങളാണ് റെയിൽവേയിലുള്ളതെന്നാണ് ആക്ഷേപം. ഇവയെ ഒരുമിച്ചു കൊണ്ടു പോകേണ്ട ട്രാഫിക് ഡിപാർട്ട്മെന്റിന് അതിന് കഴിവില്ലാത്തതും കാര്യങ്ങൾ വഷളാക്കുന്നു. ഏകോപനം നടത്തേണ്ട ഓപ്പറേറ്റിങ് വിഭാഗത്തിലെ മാനേജർമാരും ട്രാഫിക് ഇൻസ്പെക്ടർമാരും ഉറക്കത്തിലാണ്. ജീവനക്കാരില്ലെങ്കിൽ ആളുകളെ നിയമിക്കേണ്ടതിനു പകരം ജോലി ഭാരം കൂടുമെന്നു പറഞ്ഞ് ട്രെയിനുകൾ എടുക്കാതിരിക്കുന്ന സ്ഥിതി കേരളത്തിലുണ്ട്.

കേരളത്തിനു ലഭിച്ച ആദ്യ വന്ദേഭാരത് ട്രെയിനിന് തൃശൂരിൽ പഞ്ചവാദ്യത്തോടെ വരവേൽപ്പ് നൽകിയപ്പോൾ (ഫയൽ ചിത്രം : മനോരമ)

കേരളത്തിന് പുതിയ ട്രെയിനുകൾ അനുവദിക്കാതിരുന്നതിന് ഏറെക്കാലം കാരണമായി പറഞ്ഞിരുന്നത്  കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ തീരാത്ത പ്രശ്നമായിരുന്നു. പാത ഇരട്ടിപ്പിക്കൽ കഴിഞ്ഞപ്പോൾ തിരുവനന്തപുരത്തെ പ്ലാറ്റ്ഫോം അപര്യാപ്തതയായി പുതിയ പ്രശ്നം. കൊച്ചുവേളിയിൽ 6 പ്ലാറ്റ്ഫോം തൊട്ടു പിന്നാലേ വന്നെങ്കിലും ആ പ്ലാറ്റ്ഫോമുകളിൽനിന്ന് സർവീസ് ആരംഭിക്കുന്നതിനു പകരം അവ സ്റ്റേബ്‌ളിങ് ലൈനായാണ് ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്. ഇപ്പോൾ പറയുന്നത് ഇനി  നേമം ടെർമിനൽ വരട്ടേയെന്നാണ്. 

ഒരു ദീർഘവീക്ഷണവുമില്ലാത്ത പണികളാണ് റെയിൽവേയിൽ നടക്കുന്നത്. ഒാരോ സമയത്ത് ഒരോ ഉദ്യോഗസ്ഥർ അവർക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നു. അയാൾ സ്ഥലം മാറിപ്പോയി പകരം വരുന്നയാൾ അയാൾക്ക് ഇഷ്ടമുള്ള വേറെ കുറേ കാര്യങ്ങൾ ചെയ്യുന്നു. ആദ്യം തുടങ്ങിയത് ഉപേക്ഷിക്കുന്നു, ഇങ്ങനെ ഒരു ഏകോപനവുമില്ലാതെ പൊതുഖജനാവിലെ പണം പാഴാക്കി കളയുന്ന ഒരു സംവിധാനമായി റെയിൽവേ  മാറിയിരിക്കുകയാണെന്നു യാത്രക്കാരുടെ സംഘടനകൾ കുറ്റപ്പെടുത്തുന്നു. ഡൽഹിയിലെയും മുംബൈയിലേയും ചെന്നൈയിലേയും പോലെ മിനിറ്റുകളുടെ ഇടവേളയിൽ ട്രെയിൻ ഒാടിച്ചില്ലെങ്കിലും അരമണിക്കൂർ ഇടവിട്ടെങ്കിലും ട്രെയിനുകളുണ്ടായാൽ മതിയായിരുന്നുവെന്നു യാത്രക്കാർ പറയുന്നു. ഇപ്പോൾ പല റൂട്ടുകളിലും മണിക്കൂറുകളോളം ട്രെയിനില്ലാത്ത സ്ഥിതിയുണ്ട്. 

ദക്ഷിണേന്ത്യയിലെ വന്ദേഭാരത് സർവീസുകൾ

1. ചെന്നൈ–മൈസൂരു

2. കോയമ്പത്തൂർ–ചെന്നൈ

3 .െബംഗളൂരു–ധാർവാഡ്

4. തിരുവനന്തപുരം– കാസർകോട്

5. തിരുവനന്തപുരം– മംഗളൂരു

6. ചെന്നൈ–തിരുനെൽവേലി

7. ചെന്നൈ–വിജയവാഡ

8. യശ്വന്തപുര–കാച്ചിഗുഡ

9. കോയമ്പത്തൂർ–ബെംഗളൂരു കന്റോൺമെന്റ് 

10.മംഗളൂരു–മഡ്ഗാവ് 

11. ഗുൽബർഗ–ബെംഗളൂരു

12. മൈസൂരു–ചെന്നൈ സെൻട്രൽ (റിവേഴ്സ്)

13. ഭുവനേശ്വർ–വിശാഖപട്ടണം

14. സെക്കന്തരാബാദ്–വിശാഖപട്ടണം

15. സെക്കന്തരാബാദ്–തിരുപ്പതി

16. വിശാഖപട്ടണം–സെക്കന്തരാബാദ് (റിവേഴ്സ്)

∙ എല്ലാത്തിനും വഴിയുണ്ട്, പക്ഷേ ഞങ്ങൾ ചെയ്യില്ല!

എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. ഉദാഹരണത്തിന് എറണാകുളത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ തിരുവനന്തപുരം ഡിവിഷൻ മനസ്സു വയ്ക്കണമെന്നു സ്ഥിരം യാത്രക്കാർ പറയുന്നു. രാവിലെ 9ന് എത്തുന്ന ആലപ്പുഴ–എറണാകുളം മെമു വൈകിട്ട് അഞ്ചര വരെയാണ് ആറാം പ്ലാറ്റ്ഫോമിൽ കിടക്കുന്നത്. കോവിഡിന് മുൻപു രാവിലെ 10ന് എറണാകുളം–കായംകുളം പാസഞ്ചറുണ്ടായിരുന്നു. മെമു ഉപയോഗിച്ച് കായംകുളം സർവീസ് പുനരാരംഭിച്ചാൽ ആറാമത്തെ പ്ലാറ്റ്ഫോം ഫ്രീയാകും.

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ മെമുവിൽ കയറാനുള്ള തിരക്ക് (ഫയൽ ചിത്രം: മനോരമ)

രാവിലെ 8.15ന് കൊല്ലത്ത് നിന്നു വരുന്ന കോട്ടയം വഴിയുള്ള മെമു 8.45നാണ് മടങ്ങി പോകുന്നത്. ആ സമയം കോട്ടയം ഭാഗത്തേക്ക് ജനശതാബ്ദി, ഗുരുവായൂർ–പുനലൂർ ഉൾപ്പെടെ ട്രെയിനുകളുണ്ട്. പ്ലാറ്റ്ഫോം ലൈനിൽ നിന്നു മാറ്റി ഈ മെമു 10ന് ശേഷം പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിക്കണം. ഒന്നിനു പുറകേ ഒന്നായി ചില  സമയം ട്രെയിനുകൾ പോവുകയും അത് കഴിഞ്ഞാൽ മണിക്കൂറുകളോളം ട്രെയിനില്ലാത്ത സ്ഥിതി എറണാകുളത്തുണ്ട്. 1.35നുള്ള കോട്ടയം വഴിയുള്ള കൊല്ലം മെമു പഴയ സമയമായ 2.30ലേക്ക് മാറ്റണമെന്നും ആവശ്യം ഉയരുന്നുണ്ട്. 

കൊച്ചിൻ ഹാർബർ ടെർമിനസിലേക്ക് എറണാകുളം സൗത്തിൽ യാത്ര അവസാനിപ്പിക്കുന്ന ഏതാനും ട്രെയിനുകൾ നീട്ടാൻ റെയിൽവേ തയാറാകണം. പാത വൈദ്യുതീകരണം നടക്കില്ലെന്ന് ഉറപ്പായതിനാൽ വാതുരുത്തി മേൽപാല നിർമാണം പൂർത്തിയാക്കി ഡീസൽ എൻജിൻ ഉപയോഗിച്ചു ട്രെയിനുകൾ ഹാർബർ ടെർമിനസിൽ എത്തിക്കാൻ അടിയന്തര നടപടി വേണമെന്നു സ്ഥിരം യാത്രക്കാരനായ എം.ആർ.ശ്രീനാഥ് പറയുന്നു. വാതുരുത്തിയിൽ പാലം നിർമിച്ചാൽ ഗേറ്റ് അടച്ചിടുന്ന പ്രശ്നത്തിന് പരിഹാരമാകും.

ഓൾഡ് റെയിൽവേ സ്റ്റേഷനിലേക്കുള്ള പാത വൈദ്യുതീകരിച്ച് അവിടേക്ക് ട്രെയിനോടിക്കാനുള്ള നടപടിയും വേണം. സൗത്തിലെ പ്ലാറ്റ്ഫോമുകളിൽ ചിലതിൽ 24 കോച്ചുകളുള്ള ട്രെയിൻ നിർത്താൻ സൗകര്യമുള്ളതല്ല. രണ്ടാമത്തെ പ്ലാറ്റ്ഫോമിന് നീളം കൂട്ടാൻ അനുമതിയുണ്ടെങ്കിലും പണി തുടങ്ങിയിട്ടില്ല. അടിയന്തരമായി ഇത് പൂർത്തിയാക്കണം. എറണാകുളം മാർഷലിങ് യാഡിൽ 2 പുതിയ പിറ്റ്‌ലൈനുകൾ കൂടി സ്ഥാപിക്കണം. 

∙ വന്ദേഭാരതിനും വിന ഈ റെയിൽവേ നിയമങ്ങൾ 

ഈ ചട്ടങ്ങൾ മാറ്റിയാൽ വന്ദേഭാരത് പറക്കും. ഉള്ള വന്ദേഭാരത് ട്രെയിനുകൾ പൂർണ തോതിൽ റെയിൽവേയ്ക്ക് ഉപയോഗിക്കാൻ കഴിയാത്തത് ചില സാങ്കേതിക തടസ്സങ്ങൾ മൂലമാണ്. നാലു മണിക്കൂർ ഇലക്ട്രിക്കൽ പരിശോധന ദിവസവും വേണമെന്ന നിബന്ധന മൂലം റേക്കുകളുടെ പൂർണ തോതിലുള്ള ഉപയോഗം നടക്കുന്നില്ല. ഈ നിബന്ധനകളിൽ മാറ്റം വരുത്താൻ റെയിൽവേ ബോർഡ് തയാറാകണം.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകൾ (ഫയൽ ചിത്രം: മനോരമ)

മറ്റു ട്രെയിനുകൾക്ക് ടെർമിനലുകളിൽ വൃത്തിയാക്കി വെള്ളം പിടിക്കാൻ മൂന്നു മണിക്കൂർ വേണമെന്ന നിബന്ധനയും കാലഹരണപ്പെട്ടതാണ്. കൂടുതൽ ജീവനക്കാരെ ഉപയോഗിച്ച് ഒരു മണിക്കൂർകൊണ്ട് ട്രെയിൻ വൃത്തിയാക്കി വിടാമെങ്കിലും മെക്കാനിക്കൽ വിഭാഗം അതിനു തയാറാകുന്നില്ല. അങ്ങനെ വന്നാൽ  ഇപ്പോഴുള്ളതിന്റെ ഇരട്ടി ട്രെയിനുകൾ ടെർമിനലുകളിൽ കൈകാര്യം ചെയ്യാൻ കഴിയും. പ്ലാറ്റ്‌ഫോം ലഭ്യതയും കൂടും. 

51 വന്ദേഭാരത് ട്രെയിനുകളാണ് ഇപ്പോൾ സർവീസിലുള്ളത്. ഇതിൽ 16 ട്രെയിനുകളാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു ലഭിച്ചത്. അവയിൽ 2 ട്രെയിനുകൾ മാത്രമാണു കേരളത്തിലുള്ളത്.  മധുര–ബെംഗളൂരു, നാഗർകോവിൽ–ചെന്നൈ വന്ദേഭാരത് ട്രെയിനുകളാണ് ഇനി ദക്ഷിണ റെയിൽവേ ഓടിക്കാനുള്ളത്. എറണാകുളം–ബെംഗളൂരു, ചെന്നൈ–കോട്ടയം, തിരുവനന്തപുരം–കോയമ്പത്തൂർ, മംഗളൂരു–മൈസൂരു (സേലം വഴി)  സർവീസുകളാണ് കേരളത്തിന് ന്യായമായും ഇനി ലഭിക്കേണ്ടത്. എറണാകുളത്ത് കാണിക്കുന്നതു പോലെ ഉടക്കിട്ടാൽ ഇതൊന്നും കിട്ടാതെ പോകും. അടുത്ത ഘട്ടത്തിൽ വരുന്ന വന്ദേഭാരത് സ്ലീപ്പറുകൾ ലഭിക്കാനും പ്രയാസമാകും.

English Summary:

Navigating Southern Railway's Struggles: Vande Bharat Dilemma