“നെല്ലൈ എനതു എല്ലൈ; കുമാരി എനതു തൊല്ലൈ" (തിരുനെൽവേലി എന്റെ അതിർത്തി, കന്യാകുമാരി എന്റെ പ്രശ്നവും). കേരളത്തിനോട് ചേർന്ന് കിടക്കുന്ന കന്യാകുമാരിയെ കുറിച്ചുള്ള അന്തരിച്ച എം. കരുണാനിധിയുടെ വാക്കുകളാണ് ഇത്. ലോക്സഭ തിരഞ്ഞെടുപ്പിൽ കന്യാകുമാരി ജയിപ്പിച്ചു വിട്ടവരുടെ രാഷ്ട്രീയം പരിശോധിച്ചാൽ കരുണാനിധിയുടെ വാക്കുകളുടെ അർഥം മനസ്സിലാവും. ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ദേശീയപാർട്ടികളെ നെഞ്ചേറ്റുന്ന കന്യാകുമാരി കൂടുതലും കോൺഗ്രസ്സിനോടാണ് ചായ്‍വ് കാട്ടിയിട്ടുള്ളത്. എന്നാൽ 1999ലും 2014ലും രണ്ടു വട്ടം ബിജെപിയെയും ജയിപ്പിച്ചു. ഇതൊക്കെ മനസ്സിലുള്ളതിനാലാണ് പ്രചാരണത്തിന്റെ അന്തിമഘട്ടത്തിൽ അയൽനാട്ടിലെ പോരാട്ടം നേരിട്ടറിയാനായി കന്യാകുമാരിയിലേക്ക് വണ്ടികയറിയത്. വരുന്ന വെള്ളിയാഴ്ച നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിലാണ് തമിഴ്നാട്ടിലെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്തുക.

“നെല്ലൈ എനതു എല്ലൈ; കുമാരി എനതു തൊല്ലൈ" (തിരുനെൽവേലി എന്റെ അതിർത്തി, കന്യാകുമാരി എന്റെ പ്രശ്നവും). കേരളത്തിനോട് ചേർന്ന് കിടക്കുന്ന കന്യാകുമാരിയെ കുറിച്ചുള്ള അന്തരിച്ച എം. കരുണാനിധിയുടെ വാക്കുകളാണ് ഇത്. ലോക്സഭ തിരഞ്ഞെടുപ്പിൽ കന്യാകുമാരി ജയിപ്പിച്ചു വിട്ടവരുടെ രാഷ്ട്രീയം പരിശോധിച്ചാൽ കരുണാനിധിയുടെ വാക്കുകളുടെ അർഥം മനസ്സിലാവും. ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ദേശീയപാർട്ടികളെ നെഞ്ചേറ്റുന്ന കന്യാകുമാരി കൂടുതലും കോൺഗ്രസ്സിനോടാണ് ചായ്‍വ് കാട്ടിയിട്ടുള്ളത്. എന്നാൽ 1999ലും 2014ലും രണ്ടു വട്ടം ബിജെപിയെയും ജയിപ്പിച്ചു. ഇതൊക്കെ മനസ്സിലുള്ളതിനാലാണ് പ്രചാരണത്തിന്റെ അന്തിമഘട്ടത്തിൽ അയൽനാട്ടിലെ പോരാട്ടം നേരിട്ടറിയാനായി കന്യാകുമാരിയിലേക്ക് വണ്ടികയറിയത്. വരുന്ന വെള്ളിയാഴ്ച നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിലാണ് തമിഴ്നാട്ടിലെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്തുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

“നെല്ലൈ എനതു എല്ലൈ; കുമാരി എനതു തൊല്ലൈ" (തിരുനെൽവേലി എന്റെ അതിർത്തി, കന്യാകുമാരി എന്റെ പ്രശ്നവും). കേരളത്തിനോട് ചേർന്ന് കിടക്കുന്ന കന്യാകുമാരിയെ കുറിച്ചുള്ള അന്തരിച്ച എം. കരുണാനിധിയുടെ വാക്കുകളാണ് ഇത്. ലോക്സഭ തിരഞ്ഞെടുപ്പിൽ കന്യാകുമാരി ജയിപ്പിച്ചു വിട്ടവരുടെ രാഷ്ട്രീയം പരിശോധിച്ചാൽ കരുണാനിധിയുടെ വാക്കുകളുടെ അർഥം മനസ്സിലാവും. ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ദേശീയപാർട്ടികളെ നെഞ്ചേറ്റുന്ന കന്യാകുമാരി കൂടുതലും കോൺഗ്രസ്സിനോടാണ് ചായ്‍വ് കാട്ടിയിട്ടുള്ളത്. എന്നാൽ 1999ലും 2014ലും രണ്ടു വട്ടം ബിജെപിയെയും ജയിപ്പിച്ചു. ഇതൊക്കെ മനസ്സിലുള്ളതിനാലാണ് പ്രചാരണത്തിന്റെ അന്തിമഘട്ടത്തിൽ അയൽനാട്ടിലെ പോരാട്ടം നേരിട്ടറിയാനായി കന്യാകുമാരിയിലേക്ക് വണ്ടികയറിയത്. വരുന്ന വെള്ളിയാഴ്ച നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിലാണ് തമിഴ്നാട്ടിലെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക് എത്തുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ നെല്ലൈ എനതു എല്ലൈ; കുമാരി എനതു തൊല്ലൈ’  എന്നു പറഞ്ഞാൽ  തിരുനെൽവേലി എന്റെ അതിർത്തി, കന്യാകുമാരി എന്റെ  പ്രശ്നവും. കന്യാകുമാരിയെ കുറിച്ചുള്ള അന്തരിച്ച എം. കരുണാനിധിയുടെ  വാക്കുകളാണ് ഇത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കന്യാകുമാരി ജയിപ്പിച്ചു വിട്ടവരുടെ രാഷ്ട്രീയം പരിശോധിച്ചാൽ കരുണാനിധിയുടെ വാക്കുകളുടെ അർഥം മനസ്സിലാവും. തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടികളുടെ മേധാവിത്തം തുടരുമ്പോഴും ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ദേശീയപാർട്ടികളോടാണ് കന്യാകുമാരിക്ക് കരുണ. അതേ സമയം 1999ലും 2014ലും രണ്ടു വട്ടം ബിജെപി ലളിതമായി ജയിച്ചു. 

കന്യാകുമാരി മണ്ഡലത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് എത്തുന്നത് 5 വർഷത്തെ ഇടവേളയ്ക്ക് ശേഷമല്ല, 2021ലും ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. 2019ൽ ബിജെപി സ്ഥാനാർഥി പൊൻ രാധാകൃഷ്ണനെ 259,933 വോട്ടുകൾക്ക് പരാജയപ്പെടുത്തി വിജയിയായ കോൺഗ്രസ് സ്ഥാനാർഥി എച്ച്. വസന്തകുമാറിന്റെ മരണമാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. 2021ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപി സ്ഥാനാർഥി പൊൻ രാധാകൃഷ്ണനായിരുന്നു. എച്ച്. വസന്തകുമാറിന്റെ മകൻ വിജയ് വസന്താണ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചത്. 137,950 വോട്ടുകൾക്കാണ് ഇദ്ദേഹം പൊൻ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. ഇക്കുറി വീണ്ടും മുഖ്യസ്ഥാനാർഥികളായി ഏറ്റുമുട്ടുകയാണ് ഇവർ.

തിരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉയർത്തിയ ബലൂൺ ( ചിത്രം: മനോരമ)
ADVERTISEMENT

∙ ഇവിടെ തലൈവർ തിരഞ്ഞെടുപ്പു കമ്മിഷൻ താൻ 

ജില്ലാ ആസ്ഥാനമായ നാഗർകോവിലിൽ എത്തിയപ്പോൾ ആദ്യം കണ്ണിൽ പതിഞ്ഞത് ആകാശത്ത് ഉയർന്ന് പറക്കുന്ന കൂറ്റൻ ബലൂൺ. വെളുത്ത നിറമുള്ള ബലൂണിൽ പതിപ്പിച്ച ചിഹ്നങ്ങളിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പറത്തിവിട്ടതാണ് അതെന്ന് മനസ്സിലായി. വോട്ടർമാരെ അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ പ്രേരിപ്പിക്കുന്ന സന്ദേശമാണ്  ബലൂണിൽ എഴുതിയിട്ടുള്ളത്. എന്നാൽ ഉയരെ പറക്കുന്ന ബലൂൺ മറ്റൊരു സന്ദേശം കൂടി രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്നുണ്ട്.

കന്യാകുമാരിയിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മായ്ച്ച നിലയില്‍ കണ്ട രാഷ്ട്രീയ പാർട്ടികളുടെ ചുവരെഴുത്ത് (ചിത്രം: മനോരമ)

നിറയെ പോസ്റ്ററുകൾ, ഫ്ലക്സ്ബോർഡുകൾ, കൊടിതോരണങ്ങൾ, വാർഡുകൾ തോറും അലങ്കരിച്ച തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകൾ ഇതൊന്നും അവിടെയില്ല. തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതിന്റെ ഒരു സൂചന പോലും റോഡിൽ ഇല്ല. പോസ്റ്ററുകൾ പതിപ്പിക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമ്മതിക്കില്ലെന്ന് നാട്ടുകാർ. പോസ്റ്റർ എവിടെ കണ്ടാലും ഉടൻ അവർ കീറിയെറിയും. മതിലുകളിൽ വോട്ട് അഭ്യർഥിച്ച് ചുവരെഴുത്ത് നടത്തിയാൽ എഴുത്തിന് മുകളിൽ പെയിന്റടിച്ചിട്ട് പോകും. നാഗർകോവിലിൽ ഒട്ടെറെയിടത്താണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കൈക്കരുത്ത് നേരിട്ട് കാണാനിടയായത്. തലങ്ങും വിലങ്ങുമാണ് നഗരത്തിലൂടെ 'ഇലക്ഷൻ അർജന്റ്' പതിച്ച ഫ്ലയിങ് സ്ക്വാഡിന്റെ വാഹനങ്ങൾ പായുന്നത്. നഗരത്തിൽ എവിടെയും കൊടികൾ പോലും രാഷ്ട്രീയ പാർട്ടികൾ വച്ചിട്ടില്ല. ശിവകാശിയിലെ പ്രസുകളിൽ നിന്നും കേരളത്തിൽ രാഷ്ട്രീയ പ്രചരണത്തിനായി ലക്ഷക്കണക്കിന് പോസ്റ്ററുകൾ എത്തുമ്പോഴാണ് തമിഴ്നാട്ടിൽ പോസ്റ്ററുകൾ പതിക്കാൻ അവസരം ഇല്ല.

ഈ തീരുമാനത്തിന് ഒപ്പം നിൽക്കുകയാണ് പാർട്ടികളും. വേനൽ ചൂടിലും കന്യാകുമാരി തേടി ഇപ്പോഴും എത്തുന്നത് ആയിരങ്ങളാണ്. ബീച്ചിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരസ്യ ബോർഡ് സ്ഥാനം പിടിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷന്റെ എതിർവശത്തെ വെള്ളപൂശിയ മതിലിലെ എഴുത്ത് മായ്ച്ചിട്ടുണ്ട്. അതേസമയം മതിലുകളിൽ  രാഷ്ട്രീയം പറയാത്ത മറ്റു പോസ്റ്ററുകൾ ധാരാളമായി ഇടം പിടിച്ചിരുന്നു. ഇതിൽ സിനിമ പോസ്റ്ററുകളിൽ ഫഹദ് ഫാസിൽ അഭിനയിച്ച മലയാള ചിത്രം 'ആവേശത്തിന്റെ' മലയാളത്തിലുള്ള പോസ്റ്ററുകൾ.

നാഗർകോവിലില്‍ കണ്ട മലയാള സിനിമയുടെ പോസ്റ്റർ (ചിത്രം: മനോരമ)
ADVERTISEMENT

ഭാഷയുടെ കാര്യത്തിൽ ഒരിഞ്ച് വിട്ടുകൊടുക്കാത്ത തമിഴ്നാട്ടുകാർക്ക് മലയാളികളോടുള്ള 'പാസം' (ഇഷ്ടം) കടകളുടെ പേരെഴുത്തുകളിൽ ഉൾപ്പെടെ കാണാനായി. പോസ്റ്ററിന്റെ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളോട് വിട്ടുവീഴ്ച കാണിക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷേ സ്വന്തം പോസ്റ്ററുകൾ മണ്ഡലത്തിലുടനീളം പതിപ്പിച്ചിട്ടുണ്ട്. പോളിങ് ദിനം ഓർമിപ്പിക്കുന്നവ മുതൽ വോട്ടുകൾ വിൽക്കാനുള്ളതല്ലെന്ന് ഓർമിപ്പിക്കുന്ന പരസ്യങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. പരസ്യ പ്രചരണത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഇത്രയും കടുത്ത നിയന്ത്രണങ്ങൾ എങ്ങനെയാവും പാർട്ടികൾ മറികടക്കുക ? ഡിഎംകെയുടെ ജില്ലാ ഓഫിസിൽ എത്തിയപ്പോൾ കണ്ട ഒറ്റ കാഴ്ചയിൽ ഈ സംശയങ്ങളെല്ലാം തീർന്നു. 

നാഗർകോവിലിലെ ഡിഎംകെയുടെ ജില്ലാ ഓഫിസ് (ചിത്രം: മനോരമ)

∙ ലോക്കർ സുരക്ഷയുള്ള 'വാർ റൂം'; 'ഇന്ത്യ' മുന്നണി ഹാജർ

തിരുനെൽവേലി ഫയർ സ്റ്റേഷൻ ഓഫിസിന് സമീപമാണ് ഡിഎംകെയുടെ ജില്ലാ ഓഫിസ്. പുതിയ കെട്ടിടം, ഓഫിസിന് മുന്നിൽ കൈ ഉയർത്തിയ നിലയിൽ കരുണാനിധിയുടെ പ്രതിമ. ഇവിടെ എത്തിയപ്പോൾ ഓഫിസിന് മുന്നിൽ രണ്ട് നേതാക്കളുണ്ട്.  മുതിർന്ന നേതാവ് എൻ.എസ്. മണി എന്ന് പേര് പറഞ്ഞു. കഴിഞ്ഞ വർഷം വരെ മണി സിപിഎം നേതാവായിരുന്നു.  തിര‍ഞ്ഞെടുപ്പുകളിൽ ഒട്ടേറെ തവണ മത്സരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങി സ്വന്തം പണം തീർന്നുവെന്നും, കഴിഞ്ഞ ഒരു വർഷമായി ഡിഎംകെയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥിയാണ് കന്യാകുമാരിയിൽ മത്സരിക്കുന്നതെങ്കിലും പ്രവർത്തനങ്ങളെല്ലാം ചിട്ടയോടെ ഒരുക്കുന്നത് ഡിഎംകെ അണികളിലൂടെയാണ്. 

നാഗർകോവിലിലെ ഡിഎംകെയുടെ ജില്ലാ ഓഫിസിലെ ശിലാഫലകം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മറച്ചനിലയിൽ (ചിത്രം: മനോരമ)

ഓഫിസിന്റെ ഭിത്തിയിലെ ശിലാഫലകം തമിഴ് ദിനപത്രത്തിന്റെ പേപ്പർ ഉപയോഗിച്ച് മറച്ച് വച്ചിരിക്കുന്നു. റോഡിൽ മിക്കയിടത്തും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശിലാഫലകങ്ങളിലെ നേതാക്കളുടെ പേരുകൾ മറച്ച് വച്ചിരുന്നത് കണ്ടിരുന്നു. ഓഫിസ് ഉദ്ഘാടനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പേരാണ് ശിലാ ഫലകത്തിലുള്ളതെന്നും റോഡിലൂടെ നടന്നുപോകുന്നവർ ഇത് കാണും എന്ന് പറഞ്ഞാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മറച്ചതെന്നും നേതാവ് പറഞ്ഞു. റോഡിൽ നിന്നും 50 മീറ്ററോളം ഉള്ളിലുള്ള സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ ഓഫിസിൽ കയറി മുഖ്യമന്ത്രിയുടെ പേര് മറച്ച ഉദ്യോഗസ്ഥർ ശരിക്കും 'ഇരട്ടച്ചങ്കൻമാർ' തന്നെ. കുറച്ച് സമയം കഴിഞ്ഞപ്പോൾ ഓഫിസ് ഇൻ ചാർജ് കെ. കുമാർ എത്തി. കാത്തുനിന്നിരുന്ന പ്രവർത്തകരുടെ കയ്യിലേക്ക് ഒരു കെട്ട് നോട്ടീസ് കൊടുത്തു വിട്ടു. പിന്നാലെ വന്ന് ഹാളിന് ഒരു വശത്തുള്ള തടികൊണ്ടുള്ള വാതിലിന്റെ പൂട്ടു തുറന്നു. 

നാഗർകോവിലിലെ ഡിഎംകെയുടെ ജില്ലാ ഓഫിസിനുള്ളിലെ വാർ റൂം (ചിത്രം: മനോരമ)
ADVERTISEMENT

അതിനകത്ത് ചില്ലിട്ട മറ്റൊരു വാതിലും അതിൽ ചുവന്ന നിറത്തിൽ ഇംഗ്ലീഷിൽ 'വാർ റൂം' എന്ന് എഴുതിയിരുന്നു. ഇതിനുള്ളിൽ കയറിയ നേതാവ് തിരികെ എത്തിയത് കയ്യിൽ ചുരുട്ടി പന്തുപോലെയാക്കിയ പാർട്ടി കൊടികളുമായിട്ടാണ്. ഇത് പ്രവർത്തകർക്ക് കൈമാറിയ ശേഷം അദ്ദേഹം പാർട്ടി പ്രവർത്തനത്തെ കുറിച്ചും, തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ഉറപ്പാണെന്നുമെല്ലാം പറഞ്ഞു. ഇക്കുറി തിരഞ്ഞെടുപ്പിന് ഒറ്റ പോസ്റ്റർ പോലും അച്ചടിച്ചില്ലെന്നും നോട്ടീസുകളിലൂടെ വീടുവീടാന്തരം കയറിയാണ് പ്രചാരണമെന്നും കുമാർ പറഞ്ഞു. ഇതു കൂടാതെ വാഹനങ്ങളിലും പ്രചാരണം നടക്കുന്നുണ്ട്.

ഡിഎംകെ നേതാവും മുൻ സിപിഎം പ്രവർത്തകനുമായ എൻ.എസ്. മണി (ചിത്രം: മനോരമ)

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അക്ഷരംപ്രതി ഞങ്ങൾ പാലിക്കുമെന്നാണ് ശിലാഫലകം മറച്ച സംഭവത്തിന് കുമാറിന്റെ മറുപടി. വാർ റൂം ചെറിയ സംവിധാനമാണെന്നും ഇക്കുറി കോൺഗ്രസ് ഓഫിസിലാണ് വലിയ സംവിധാനങ്ങളോടെ വാർ റൂം സജ്ജീകരിച്ചിട്ടുള്ളതെന്നും കുമാർ മറുപടി നൽകി. അവിടെ പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ലെന്നും പറഞ്ഞു. ഒരു ഫോട്ടോ എടുക്കുന്നത് കുമാർ ചിരിയോടെ നിരസിച്ചു. ഫോട്ടോ എടുക്കേണ്ടെന്ന് പറഞ്ഞ അദ്ദേഹം വാതിൽ വരെ കൂടെ വന്നു. അപ്പോഴും പുറത്തിരുന്ന മണിയോട് യാത്ര പറഞ്ഞു. ഷേക്കാൻഡിനായി കൈനീട്ടിയ മണിയെ 'കോംമ്രേഡ്' എന്നു വിളിച്ച് യാത്ര ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങി. ഇവിടെ നിന്നും ഇറങ്ങിയ ശേഷം പ്രചാരണ വിശേഷങ്ങളറിയാൻ ബിജെപി ഓഫിസിലേക്കായി അടുത്ത യാത്ര. 

ബിജെപി തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ്. പി. ദേവ് (ചിത്രം: മനോരമ)

ബിജെപി ഓഫിസ് പൂട്ടിക്കിടക്കുന്നു.  തിരഞ്ഞെടുപ്പ് ആയതിനാൽ വലിയ ഓഫിസ് തുറന്നിട്ടുണ്ട്. അവിടെ എത്തിയപ്പോൾ പാർട്ടി കൊടി പിടിപ്പിച്ച ഇന്നോവ കാറുകളുടെ നീണ്ട നിര. പാർട്ടി ഓഫിസ് എന്ന് തിരിച്ചറിയാൻ കെട്ടിടത്തിൽ ആകെയുള്ളത് മുകളിൽ പാറുന്ന താമരക്കൊടി മാത്രമാണ്. ഓഫിസിന് മുന്നിൽ നിന്ന നേതാവ് ഉച്ചത്തിൽ കൂടി നിൽക്കുന്നവരെ ശകാരിക്കുന്നു. ഇന്നും പ്രചാരണത്തിനിറങ്ങാൻ ലേറ്റായി, എവിടെ മറ്റുള്ളവർ എന്നൊക്കെയാണ് അനിഷ്ടത്തോടെ പറയുന്നത്.

കന്യാകുമാരിയിൽ ബിജെപി സ്ഥാനാർഥിക്കുവേണ്ടിയുള്ള പരസ്യ പ്രചാരണം (ചിത്രം: മനോരമ)

മറ്റിടങ്ങളിലേതു പോലെ ഇവിടെയും കോൺഗ്രസ് പാർട്ടി വിട്ട് എംഎൽഎ ബിജെപിയിൽ എത്തിയിട്ടുണ്ട്. കോൺഗ്രസ് എംഎഎൽഎ എസ്. വിജയധരണി. ‘ കോൺഗ്രസിൽ അവർക്ക് അർഹിച്ച ബഹുമാനം ലഭിക്കാത്തതാണ് പാർട്ടി വിടാൻ കാരണമെന്നും അല്ലാതെ ബിജെപി കൊണ്ടുവന്നതല്ലെന്നും  ബിജെപി തമിഴ്നാട് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എസ്.പി. ദേവ് പറഞ്ഞു. ഇക്കുറി കന്യാകുമാരിയിൽ വീണ്ടും താമര വിരിയും, മോദിയും അമിത്ഷായും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അപൂർവം മണ്ഡലങ്ങളിൽ ഒന്നാണ് കന്യാകുമാരി. മോദി മന്ത്രിസഭയിൽ പൊൻ രാധാകൃഷ്ണൻ ഉണ്ടാവുമെന്നും നേതാവ് ഉറപ്പിച്ചു. 

സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാവുന്ന പിങ്ക് ബസ് (ചിത്രം: മനോരമ)

∙ പിങ്ക് ബസിൽ രാഷ്ട്രീയം വേറെ 

വോട്ടറുടെ മനസ്സിലിരുപ്പ് എന്താകും. കന്യാകുമാരിയിൽ കശുമാങ്ങ വിറ്റ് കച്ചവടം ഉപജീവനമാക്കിയ ആൻമരിയ വോട്ട് ചെയ്യാൻ കൃത്യമായി പോകും എന്ന് പറഞ്ഞു.  സെക്യൂരിറ്റി ജോലി ചെയ്യുന്ന ജി. ഗെസ്പറിന് കൃത്യമായ രാഷ്ട്രീയം പങ്കുവയ്ക്കാനുണ്ടായിരുന്നു. ഇന്ത്യമുന്നണി കാലത്തിന്റെ ആവശ്യമാണെന്നും തെക്കേ ഇന്ത്യയിൽ ബിജെപി വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

എൻടികെ സ്ഥാനാർഥി മരിയ ജെന്നിഫറിന് വേണ്ടിയുള്ള പരസ്യ പ്രചാരണം (ചിത്രം: മനോരമ)

ഒരു പകൽ മുഴുവൻ കന്യാകുമാരി മണ്ഡലത്തിൽ ചെലവഴിച്ചിട്ട് പത്ത് പ്രാവശ്യത്തിൽ കൂടുതൽ അനൗൺസ്മെന്റ് വാഹനങ്ങളെ കണ്ടിട്ടില്ല. പരസ്യ പ്രചാരണം അവസാനിക്കാൻ രണ്ട് ദിവസങ്ങൾ മാത്രമാണുള്ളത്. ബിജെപി സ്ഥാനാർഥി പൊൻ രാധാകൃഷ്ണന് വോട്ട് ചോദിച്ചുകൊണ്ടുള്ള അനൗൺസ്മെന്റ്  വാഹനങ്ങളാണ് കണ്ടതിൽ കൂടുതലും. എൻടികെ സ്ഥാനാർഥിയായി മത്സരിക്കുന്ന മരിയ ജെന്നിഫറിന് വേണ്ടിയുള്ള  അനൗൺസ്മെന്റ് വാഹനവും കാണാനിടയായി. ഒരു ടാക്സി കാറിലായിരുന്നു അനൗൺസ്മെന്റ്. അടുത്തെത്തിയപ്പോഴാണ് ഡ്രൈവർ ഒരു കൈയ്യിൽ മൈക്കും പിടിച്ച് അനൗൺസ്മെന്റും ഡ്രൈവിങും ഒന്നിച്ച് കൊണ്ടുപോവുകയാണെന്ന് മനസ്സിലായത്. മറ്റു വാഹനങ്ങളിൽ നേരത്തെ റെക്കോർഡ് ചെയ്തുവച്ചായിരുന്നു അനൗൺസ്മെന്റ് നടത്തിയത്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ റോഡുകളിൽ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ക്യാമറ ഘടിപ്പിച്ച വാഹനം (ചിത്രം: മനോരമ)

പിങ്ക് ബസ് വരുന്നതും കാത്ത് ഇരിക്കുകയാണ് അഗസ്തീശ്വരം സ്വദേശി രഞ്ജിതം. ഓലമെടഞ്ഞ് വിറ്റാണ് ഉപജീവനം. ദിവസം 100 രൂപയുടെ വരുമാനമാണ് ലഭിക്കുക. പിങ്ക് ബസ് സർക്കാർ ഏർപ്പെടുത്തിയത് അനുഗ്രഹമായി എന്ന് രഞ്ജിതം പറഞ്ഞു.  തമിഴ്നാട്ടിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ഈ ബസ് വലിയ താരമാണ്. ഗ്രാമങ്ങളിലേക്കുള്ള സർവീസിൽ കൂടുതലും ഇപ്പോൾ പിങ്ക് ബസാണ് കാണാനുള്ളത്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതെ അവശേഷിക്കുന്ന പോസ്റ്റർ (ചിത്രം: മനോരമ)

ഈ പിങ്ക് ബസിൽ സ്ത്രീകൾ മാത്രമല്ല പുരുഷൻമാർക്കും യാത്രചെയ്യാനാവും. പക്ഷേ സ്ത്രീകൾ സൗജന്യമായി യാത്ര ചെയ്യുമ്പോള്‍ പുരുഷൻമാർ ടിക്കറ്റെടുക്കണം. കോളജ് വരെ ആൺ–പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികൾക്കും സൗജന്യയാത്രയാണുള്ളത്. പിങ്ക് ബസിലെ യാത്രക്കാരുടെ തിരഞ്ഞെടുപ്പ്  രാഷ്ട്രീയം എന്താകും. പൂക്കട നടത്തുന്ന രാജയുടെ അഭിപ്രായത്തിൽ  തിരഞ്ഞെടുപ്പ് അടുക്കുന്ന ദിവസങ്ങളിലാണ് പണമൊഴുക്ക് എന്നാണ്. സ്ഥാനാർഥിക്കൊപ്പം പര്യടനത്തിന് ബൈക്കുകളിൽ അകമ്പടിക്കായി ദിവസവും 700 രൂപ കൂലിയ്ക്കാണ് ചെറുപ്പക്കാർ പോകുന്നത്. കൂടെ പെട്രോളും വാങ്ങി നൽകും. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഗ്രാമങ്ങളിൽ പാർട്ടികളുടെ പ്രവർത്തനം നിലയ്ക്കും. പിന്നെ ഇവരെ അടുത്ത തിരഞ്ഞെടുപ്പിന് മാത്രമാണ് കാണാനാവുക. 

English Summary:

BJP and Congress's Battle for Kanniyakumari : Elections Without Posters