സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 2,77,49,159 വോട്ടർമാർ ഏപ്രിൽ 26ന് പോളിങ് ബൂത്തിലേക്ക് പോകുകയാണ്. ഏതാണ്ട് ഒന്നര– രണ്ട് മാസത്തോളം കേരളക്കരയാകെ ഇളക്കിമറിച്ച അതിതീവ്ര പ്രചാരണത്തിനു കലാശക്കൊട്ട് ഉയരുമ്പോൾ അവസാന അടവുകളിലൊന്നായി കള്ളവോട്ടുകൾ കടന്നു വരുമോ? കള്ളവോട്ടുകളെച്ചൊല്ലി സംഘർഷ സാധ്യത ഉണ്ടാകാൻ സാധ്യതയുള്ള ബൂത്തുകളിൽ കേന്ദ്ര സേനയെ ഇറക്കുമോ? ആകെയുള്ള രണ്ടേമുക്കാൽ കോടിയിലേറെ വരുന്ന വോട്ടർമാരിൽ പതിവുപോലെ സംസ്ഥാനത്ത് സ്ത്രീ വോട്ടർമാരാണ് കൂടുതൽ– 1,43,33,449. പുരുഷ വോട്ടർമാർ 1,34,15,293. ട്രാൻസ്ജെൻഡർ വോട്ടർമാർ 367. ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള ജില്ല മലപ്പുറമാണ്– 33,93,884. കുറവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ– 6,35,930. രണ്ടേ മുക്കാൽ കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ ജനാധിപത്യ പ്രക്രിയയുടെ സർവ സൗന്ദര്യവും ഇല്ലാതാക്കി കള്ളവോട്ടുകൾ ഇക്കുറി പെരുകുമോ? വിവിധ മണ്ഡലങ്ങളിൽനിന്നു ലഭ്യമാകുന്ന കണക്കുകൾ ആ വഴിക്കുള്ള ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ കർശന ജാഗ്രതയ്ക്ക് പ്രവർത്തകർക്കും അണികൾക്കും നിർദേശം നൽകിയിട്ടുണ്ട്. പോളിങ് ബൂത്തുകളിൽ കേന്ദ്ര സേനയെ നിയോഗിക്കണമെന്ന ആവശ്യം ഈ സാഹചര്യത്തിലാണ് ഉയർന്നിട്ടുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലായി 2,77,49,159 വോട്ടർമാർ ഏപ്രിൽ 26ന് പോളിങ് ബൂത്തിലേക്ക് പോകുകയാണ്. ഏതാണ്ട് ഒന്നര– രണ്ട് മാസത്തോളം കേരളക്കരയാകെ ഇളക്കിമറിച്ച അതിതീവ്ര പ്രചാരണത്തിനു കലാശക്കൊട്ട് ഉയരുമ്പോൾ അവസാന അടവുകളിലൊന്നായി കള്ളവോട്ടുകൾ കടന്നു വരുമോ? കള്ളവോട്ടുകളെച്ചൊല്ലി സംഘർഷ സാധ്യത ഉണ്ടാകാൻ സാധ്യതയുള്ള ബൂത്തുകളിൽ കേന്ദ്ര സേനയെ ഇറക്കുമോ?  

ആകെയുള്ള രണ്ടേമുക്കാൽ കോടിയിലേറെ വരുന്ന വോട്ടർമാരിൽ പതിവുപോലെ സംസ്ഥാനത്ത് സ്ത്രീ വോട്ടർമാരാണ് കൂടുതൽ– 1,43,33,449. പുരുഷ വോട്ടർമാർ 1,34,15,293. ട്രാൻസ്ജെൻഡർ വോട്ടർമാർ 367. ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള ജില്ല മലപ്പുറമാണ്– 33,93,884. കുറവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ– 6,35,930.

ADVERTISEMENT

രണ്ടേ മുക്കാൽ കോടി വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ ജനാധിപത്യ പ്രക്രിയയുടെ സർവ സൗന്ദര്യവും ഇല്ലാതാക്കി കള്ളവോട്ടുകൾ ഇക്കുറി പെരുകുമോ? വിവിധ മണ്ഡലങ്ങളിൽനിന്നു ലഭ്യമാകുന്ന കണക്കുകൾ ആ വഴിക്കുള്ള ആശങ്കകൾ പങ്കുവയ്ക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ കർശന ജാഗ്രതയ്ക്ക് പ്രവർത്തകർക്കും അണികൾക്കും നിർദേശം നൽകിയിട്ടുണ്ട്. പോളിങ് ബൂത്തുകളിൽ കേന്ദ്ര സേനയെ നിയോഗിക്കണമെന്ന ആവശ്യം ഈ സാഹചര്യത്തിലാണ് ഉയർന്നിട്ടുള്ളത്.

∙ വീട്ടുവോട്ടിലും തട്ടിപ്പ്

തീർത്തും ജനാധിപത്യപരമായി നടക്കുന്ന തിരഞ്ഞെടുപ്പ് സംവിധാനത്തിൽ, കുറ്റമറ്റ നിലയിൽ കേരളത്തിൽ എക്കാലവും നടക്കാറുള്ള വോട്ടെടുപ്പ് സംവിധാനത്തിൽ കള്ളവോട്ട് സംബന്ധിച്ച പരാതി മുൻപും വ്യാപകമായി കേട്ടിരുന്നു. സഹകരണ ബാങ്കുകളിലെ തിരഞ്ഞെടുപ്പുകളിൽ അരങ്ങേറുന്നതു പോലെ കള്ളവോട്ട് തദ്ദേശ സ്ഥാപന– നിയമസഭാ – ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ദൃശ്യമാകുന്നുണ്ടോയെന്ന ആശങ്കയും അടുത്ത കാലത്ത് ശക്തമാകുന്നു.

കണ്ണൂർ കല്യാശേരിയിൽ വീട്ടുവോട്ടിൽ അനധികൃതമായി സിപിഎം ബൂത്ത് ഏജന്റ് ഇടപെടുന്നതിന്റെ വിഡിയോ ദൃശ്യം (Photo Arranged)

85 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്നു വോട്ട് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയപ്പോൾതന്നെ അതിനെ രാഷ്ട്രീയായി ദുരുപയോഗം ചെയ്യുന്നതും ഇക്കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടു. കാസർകോഡ് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിലെ കല്യാശേരിയിൽ വീട്ടുവോട്ടിൽ അനധികൃതമായി ഇടപെട്ട സിപിഎം ബൂത്ത് ഏജന്റ് ഉൾപ്പെടെ 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 92 വയസ്സുകാരിയായ വോട്ടർ വോട്ടു ചെയ്യുമ്പോൾ പാർട്ടി ചിഹ്നം ചൂണ്ടിക്കാണിച്ച ബൂത്ത് ഏജന്റിനും ഇതു തടയാതിരുന്ന 4 പോളിങ് ഉദ്യോഗസ്ഥർക്കും വിഡിയോഗ്രഫർക്കും എതിരെയാണ് കേസ്. ഇവർ അറസ്റ്റിലുമായി. പോളിങ് ഉദ്യോഗസ്ഥരെയും വിഡിയോ ഗ്രഫരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് കണ്ണൂർ ജില്ലാ കലക്ടർ സസ്പെൻഡും ചെയ്തു.

ADVERTISEMENT

∙ പരാതികളേറെ...

വോട്ടറെ കബളിപ്പിച്ച് വീട്ടിലെ വോട്ട് സിപിഎം തട്ടിയെടുത്തതായി കണ്ണൂരിൽതന്നെ പയ്യന്നൂരിലും പേരാവൂരിലും പരാതി ഉയർന്നതും നമ്മൾ കേട്ടു. കാസർകോട് മണ്ഡലത്തിലെ പയ്യന്നൂർ കോറോം വില്ലേജിൽ 54–ാം ബൂത്തിൽ 720–ാം ക്രമനമ്പർ വോട്ടർ വി. മാധവൻ വെളിച്ചപ്പാടിന്റെ വോട്ട് സിപിഎം മണിയറ ബ്രാഞ്ച് സെക്രട്ടറി വി.വി. സുരേഷ് ചെയ്തതായാണ് പരാതി വന്നത്. പേരാവൂർ പഞ്ചായത്തിൽ തന്നെ 123–ാം നമ്പർ ബൂത്തിൽ ക്രമനമ്പർ 420 –ാം വോട്ടറായ കല്യാണിയുടെ വോട്ട് സിപിഎം പേരാവൂർ ബംഗ്ലക്കുന്ന് ബ്രാഞ്ച് കമ്മിറ്റിയംഗം ഷൈമ രേഖപ്പെടുത്തിയെന്നും പരാതി വന്നു.

വോട്ടെടുപ്പിനായി എത്തിച്ച വോട്ടിങ് യന്ത്രങ്ങൾ (ഫയൽ ചിത്രം: മനോരമ)

വീട്ടിലെത്തി വോട്ടു ചെയ്യിക്കുന്നതിൽ ക്രമക്കേട് നടന്നതായി രണ്ടു പരാതികളിൽ കണ്ണൂർ, കാസർകോട് ലോക്സഭാ മണ്ഡലങ്ങളിലായി 8 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മണ്ഡലത്തിലെ പെരുവയലിൽ യഥാർഥ വോട്ടർക്കു പകരം സമാന പേരുള്ള മറ്റൊരാളെക്കൊണ്ട് വോട്ടു ചെയ്യിച്ചെന്ന പരാതിയിൽ 4 ജീവനക്കാര‍െയും ജില്ലാ കലക്ടർ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ജില്ലയിൽ വീട്ടിലെത്തി വോട്ടു ചെയ്യുന്നതിനിടെ ഭർതൃമാതാവിന്റെ വോട്ട് മരുമകൾ ചെയ്തുവെന്ന പരാതി ഉയർന്നു. ഈ സംഭവത്തിൽ പോളിങ് ഉദ്യോഗസ്ഥർ, ബിഎൽ എന്നിവരെ സസ്പെൻഡ് ചെയ്തു. 4 വർഷം മുൻപ് മരിച്ച അന്നമ്മ ജോർജ് എന്ന സ്ത്രീയുടെ വോട്ട് മരുമകൾ അന്നമ്മ മാത്യു ചെയ്തെന്നു കാട്ടി എൽഡിഎഫ് ആണ് ജില്ലാ കലക്ടർക്കു പരാതി നൽകിയത്.

ഇരട്ടവോട്ടുകളെക്കുറിച്ചും കള്ളവോട്ടുകളെക്കുറിച്ചും ഇത്രയേറെ പരാതികൾ ഉയരുന്നത് ഒരുപക്ഷേ ഇതാദ്യമാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.  തിരഞ്ഞെടുപ്പിൽ ഏതു വിധേനയും ജയിക്കുകയല്ല, വോട്ടർമാരുടെ മനസ്സാക്ഷിയുടെ അംഗീകാരം തേടി ജയിക്കുകയാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നു നമ്മൾ ഇനിയും തിരിച്ചറിയാൻ വൈകിക്കൂടാ. 

തിരുവനന്തപുരത്ത് അതിലും രസകരമായ സംഭവം ഉണ്ടായി. മരിച്ചുപോയ 3 പേരുടെ പേരിൽ 85 വയസ്സ് കഴിഞ്ഞവർക്കുള്ള വോട്ടിന് അപേക്ഷ നൽകി തപാൽ വോട്ട് ചെയ്യാനുള്ള ശ്രമം കോൺഗ്രസ് ബൂത്ത് ഏജന്റുമാർ ഇടപെട്ടു തടഞ്ഞു. കോൺഗ്രസുകാർ തടഞ്ഞതോടെ വോട്ട് രേഖപ്പെടുത്താതെ പോളിങ് ഉദ്യോഗസ്ഥർക്ക് മടങ്ങേണ്ടി വന്നു. പ്രായാധിക്യം മൂലം വീട്ടിൽ അവശരായി കഴിയുന്നവർക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സംവിധാനത്തിൽപ്പോലും കള്ളത്തരം കാണിക്കുന്ന തരത്തിലേക്ക് ജനാധിപത്യ പ്രക്രിയ അധഃപതിക്കുന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പ് വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും കടുത്ത ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. നിർഭാഗ്യവശാൽ കേരളത്തിൽ അതു വലിയ രാഷ്ട്രീയ ചർച്ചയാകുന്നില്ല എന്നതാണ് ആശ്ചര്യകരം.

ADVERTISEMENT

∙ ‘ഇരട്ട’ത്തട്ടിപ്പ്

ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരട്ട വോട്ടുകളെക്കുറിച്ച് ആദ്യം പരാതി ഉയർന്നത് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലാണ്. മണ്ഡലത്തിലുള്ള 13,96,807 വോട്ടർമാരിൽ 1.61 ലക്ഷം ഇരട്ട വോട്ടുകളുണ്ടെന്ന ഗുരുതര പരാതിയുമായി യുഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ അടൂർ പ്രകാശ് രംഗത്തുവന്നു. ആറ്റിങ്ങലിൽ 1,61,237 ഇരട്ടവോട്ടുകൾ ഉണ്ടെന്നു കാണിച്ചാണ് അടൂർ പ്രകാശിന്റെ ചീഫ് ഇലക്‌ഷൻ ഏജന്റ് വർക്കല കഹാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. 

പോളിങ് ബൂത്തിൽ സൂരക്ഷയ്ക്കെത്തിയ പൊലീസ് കുട്ടികളുമായി സംസാരിക്കുന്നു (ഫയൽ ചിത്രം: മനോരമ)

ഇരട്ട വോട്ടുകൾ തിരിച്ചു പട്ടികയും െതളിവും നൽകിയിട്ടും നീക്കം ചെയ്യാൻ നടപടിയെടുത്തിട്ടില്ല. അന്തിമ പട്ടിക തയാറാക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ സംസ്ഥാന സർക്കാർ ജീവനക്കാരെയാണ് ഏൽപിച്ചിരിക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

വോട്ടർപട്ടികയിൽ ഒരു ലക്ഷത്തിലേറെ ഇരട്ട വോട്ടുകൾ ഉണ്ടെന്ന ആരോപണമാണ് വടകര മണ്ഡലത്തിൽ കോൺഗ്രസ് ഉയർത്തിയത്. ആകെയുള്ള 14,21,883 വോട്ടർമാരിൽ ഒരു ലക്ഷത്തിലേറെ ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് ആരോപണം. 1186 പോളിങ് ബൂത്തുകളിലും കേന്ദ്ര സേനയെ നിയോഗിക്കണമെന്നും കോൺഗ്രസ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ ചീഫ് ഇലക്‌ഷൻ ഏജന്റ് കെ. പ്രവീൺകുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. 

കൊല്ലം ജില്ലയിലെ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലായി ആയിരക്കണക്കിന് ഇരട്ടവോട്ടുകൾ ഉണ്ടെന്ന പരാതിയുമായി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. പാലക്കാട്ടുനിന്നാണ് മറ്റൊരു ഗുരുതരമായ ആരോപണം ഇക്കഴിഞ്ഞ ദിവസം ഉയർന്നത്. ലോക്സഭാ മണ്ഡലത്തിൽ ആകെയുള്ള 13,98,143 വോട്ടർമാരിൽ മൂന്നേകാൽ ലക്ഷം എണ്ണം ഇരട്ടിപ്പോ വ്യാജ വോട്ടർമാരോ ആണെന്ന ഞെട്ടിപ്പിക്കുന്ന ആരോപണമാണ് ബിജെപി ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് അനുകൂലമാക്കാനുള്ള ഗൂഢാലോചനയാണ് ഇതെന്നും ബിജെപി ആരോപിക്കുന്നു. പട്ടാമ്പിയിൽ 59,251, ഷൊർണൂരിൽ 56,233, ഒറ്റപ്പാലത്ത് 57,354, കോങ്ങാട് 36,397, മണ്ണാർക്കാട് 51,437, മലമ്പുഴയിൽ 40,681, പാലക്കാട് 24,798 എന്നിങ്ങനെ നിയമസഭാ മണ്ഡലം തിരിച്ച് ഇരട്ടവോട്ടുകളുടെ കണക്കും ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനുള്ള പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

∙ വ്യാജവിളയാട്ടം

ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ ലോക്സഭാ മണ്ഡലത്തിൽ ചെറുതും വലുതുമായ പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഓരോ ബൂത്തിലും വ്യത്യസ്ത ബൂത്തുകളിലുമായി ഒരേ പേരിലും വിലാസത്തിലും തിരിച്ചറിയൽ കാർഡുകൾ വ്യാജമായി തയാറാക്കിയാണ് കള്ളവോട്ടിന് വഴിയൊരുക്കുന്നതെന്നാണ് നിഗമനം. ഒരാളുടെ തന്നെ വ്യത്യസ്ത ഫോട്ടോകൾ ഇതിനായി ഉപയോഗിക്കും. ചില ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പാർട്ടികൾ ഇതിനായി കൂട്ടുപിടിക്കാറുണ്ടത്രേ.

കണ്ണൂരിലെ ബൂത്തുകളിലൊന്നിൽ വോട്ടെടുപ്പിനിടെ കേന്ദ്ര സേനയുടെ കാവൽ (ഫയൽ ചിത്രം: മനോരമ)

കള്ളവോട്ട് സംബന്ധിച്ച് പരാതി ഉയർന്ന പത്തനംതിട്ടയിൽ തന്നെ, കഴിഞ്ഞ ദിവസം കോൺഗ്രസ് ഗുരുതരമായ മറ്റൊരു ആരോപണം ഉയർത്തി. ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് ചെയ്യാനായി എൽഡിഎഫ് വ്യാജ തിരിച്ചറിയൽ കാർഡുകൾ വൻതോതിൽ നിർമിക്കാൻ ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം. സ്ഥലത്തില്ലാത്തവരുടെയും കിടപ്പു രോഗികളുടെയും പേരിൽ വ്യാജ കാർഡുകൾ നിർമിക്കുന്നെന്നാണ് ആക്ഷേപം. ഇരട്ടവോട്ടുകളെക്കുറിച്ചും കള്ളവോട്ടുകളെക്കുറിച്ചും ഇത്രയേറെ പരാതികൾ ഉയരുന്നത് ഒരുപക്ഷേ ഇതാദ്യമാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. 

വോട്ടിങ് യന്ത്രം (ഫയൽ ചിത്രം: മനോരമ)

തിരഞ്ഞെടുപ്പിൽ ഏതു വിധേനയും ജയിക്കുകയല്ല, വോട്ടർമാരുടെ മനസ്സാക്ഷിയുടെ അംഗീകാരം തേടി ജയിക്കുകയാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നു നമ്മൾ ഇനിയും തിരിച്ചറിയാൻ വൈകിക്കൂടാ. യഥാർഥ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കത്തക്ക വിധം ലക്ഷക്കണക്കിന് ഇരട്ടവോട്ടുകൾ വോട്ടർപട്ടികയിൽ തിരുകിക്കയറ്റുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ലല്ലോ.

കൈക്കരുത്തും തിണ്ണമിടുക്കും ക്രമക്കേടുകളുംകൊണ്ട് തിരഞ്ഞെടുപ്പുകളിൽ ജയിക്കാൻ കരുക്കൾ നീക്കുന്നത് ലോകത്തിനാകെ മാതൃകയായ ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നതിന് തുല്യമാണ്. ആരെങ്കിലും ആ വഴിക്കു നീങ്ങിയിട്ടുണ്ടെങ്കിൽ, നീങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഒട്ടും അഭിലഷണീയമല്ല എന്നു പറയാതെ വയ്യ. സംഘർഷ ഭരിതമായ വോട്ടെടുപ്പല്ല, സമാധാനം നിറഞ്ഞു നിൽക്കുന്ന മത്സരസ്വഭാവമുള്ള വോട്ടെടുപ്പാണ് ദൈവത്തിന്റെ സ്വന്തം നാടിനും സൗന്ദര്യമാകുക.

English Summary:

Impersonation, Open Voting, Fake Voter IDs: Is Bogus Voting a Threat to Democracy in Kerala?