മലയാളിയുടെ കുടിയേറ്റത്തെപ്പറ്റിയുള്ള തമാശകൾ അനവധിയാണ്, വളരെ പഴഞ്ചനുമാണ്: ആംസ്ട്രോങ് ചന്ദ്രനിലെത്തിയപ്പോൾ മലയാളിയുടെ ചായക്കട അവിടെക്കണ്ടു തുടങ്ങിയവ. പക്ഷേ, അവ വിരൽചൂണ്ടുന്നത് ജീവിതമാർഗം തേടി ഭൂമിയുടെ അറ്റങ്ങളിലേക്കുള്ള നമ്മുടെ യാത്രകൾ എത്രയോ കാലം മുൻപു തുടങ്ങിയിരുന്നു എന്നതിലേക്കാണ്. ഇന്നിതാ ഇറാൻ പിടിച്ചെടുത്ത, ഇസ്രയേൽ ഉടമസ്ഥനുള്ള കപ്പലിൽ ആൻ ടെസ എന്ന മലയാളി പെൺകുട്ടിയുണ്ടായിരുന്നു എന്നു നാം അറിയുന്നു. 25 ജീവനക്കാരുള്ള കപ്പലിലെ ഏക വനിത. മലയാളികളുടെ ജീവിതസമരയാത്രകൾ, അഥവാ കുടിയേറ്റം, അഥവാ പലായനം, എത്തിനിൽക്കുന്ന പുതുലോകങ്ങളുടെ പ്രതിനിധിയാണ് ആൻ ടെസ എന്ന യുവതി. അതിനുമപ്പുറത്ത് അവൾ‍ താനറിയാതെ പ്രതിനിധീകരിക്കുന്ന ഒരു ലളിത വാസ്തവമുണ്ട്: മലയാളിപ്പെൺകുട്ടികൾ നിശ്ശബ്ദമായി നടത്തിക്കൊണ്ടിരിക്കുന്ന ഉയരങ്ങളിലേക്കുള്ള കാൽവയ്പുകളുടെ പ്രതിനിധിയാണ് അവൾ. അത്യാധുനിക സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളുമുള്ള മഹാനഗരങ്ങളുടെ കുഞ്ഞല്ല ആൻ ടെസ. തൃശൂരിന്റെ ഗ്രാമീണ പ്രാന്തപ്രദേശങ്ങളിലൊന്നിൽ ജനിച്ച് പഠിച്ചുവളർന്ന കുട്ടിയാണ്. കപ്പൽ ഉദ്യോഗസ്ഥനായ പിതാവിന്റെ വഴി പിന്തുടർന്ന് കൊച്ചിയിൽ നോട്ടിക്കൽ സയൻസ് പഠിച്ച് ക്യാംപസ് സിലക്‌ഷൻ കിട്ടി ഇസ്രയേൽ കപ്പലിൽ ജോലി നേടി. ആൻ ടെസ പുതിയ പ്രതിഭാസമല്ല. 1960–കളിലും ’70–കളിലും ഗൾഫിലേക്കും യൂറോപ്പിലേക്കും പഴ്സിന്റെ ഉള്ളറയിലെ അഞ്ചു ഡോളറും ആത്മധൈര്യവും തന്നെയും കുടുംബത്തെയും രക്ഷപ്പെടുത്തണമെന്ന നിശ്ചയദാർഢ്യവും മാത്രം കൈമുതലായി െപട്ടിയും കിടക്കയുമായി നഴ്സിങ്ങിനു പുറപ്പെട്ടുപോയ പെൺകുട്ടികളുടെ പിന്തുടർച്ചക്കാരിയാണ് അവൾ. അതുപോലെതന്നെ, അതേകാലത്ത് സർക്കാർ ഉദ്യോഗത്തിനായി (പ്രധാനമായും അധ്യാപനം) വയനാട്ടിലെയും ഉത്തര മലബാറിലെയും കിഴക്കൻ മലകളിലെയും പിന്നാക്ക പ്രദേശങ്ങളിലേക്കു കടന്നുചെന്ന ആയിരക്കണക്കിനു യുവതികളും അവൾക്കു മുൻ‍പുണ്ട്. സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായി പിന്തള്ളപ്പെട്ട സമൂഹങ്ങളുടെ ചരിത്രത്തിൽ അപൂർവമാണ് ഇങ്ങനെയൊരു സ്ത്രീ മുന്നേറ്റം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളിയുടെ കുടിയേറ്റത്തെപ്പറ്റിയുള്ള തമാശകൾ അനവധിയാണ്, വളരെ പഴഞ്ചനുമാണ്: ആംസ്ട്രോങ് ചന്ദ്രനിലെത്തിയപ്പോൾ മലയാളിയുടെ ചായക്കട അവിടെക്കണ്ടു തുടങ്ങിയവ. പക്ഷേ, അവ വിരൽചൂണ്ടുന്നത് ജീവിതമാർഗം തേടി ഭൂമിയുടെ അറ്റങ്ങളിലേക്കുള്ള നമ്മുടെ യാത്രകൾ എത്രയോ കാലം മുൻപു തുടങ്ങിയിരുന്നു എന്നതിലേക്കാണ്.  ഇന്നിതാ ഇറാൻ പിടിച്ചെടുത്ത, ഇസ്രയേൽ ഉടമസ്ഥനുള്ള കപ്പലിൽ ആൻ ടെസ എന്ന മലയാളി പെൺകുട്ടിയുണ്ടായിരുന്നു എന്നു നാം അറിയുന്നു. 25 ജീവനക്കാരുള്ള കപ്പലിലെ ഏക വനിത. മലയാളികളുടെ ജീവിതസമരയാത്രകൾ, അഥവാ കുടിയേറ്റം, അഥവാ പലായനം, എത്തിനിൽക്കുന്ന പുതുലോകങ്ങളുടെ പ്രതിനിധിയാണ് ആൻ ടെസ എന്ന യുവതി.

അതിനുമപ്പുറത്ത് അവൾ‍ താനറിയാതെ പ്രതിനിധീകരിക്കുന്ന ഒരു ലളിത വാസ്തവമുണ്ട്: മലയാളിപ്പെൺകുട്ടികൾ നിശ്ശബ്ദമായി നടത്തിക്കൊണ്ടിരിക്കുന്ന ഉയരങ്ങളിലേക്കുള്ള കാൽവയ്പുകളുടെ പ്രതിനിധിയാണ് അവൾ. അത്യാധുനിക സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളുമുള്ള മഹാനഗരങ്ങളുടെ കുഞ്ഞല്ല ആൻ ടെസ. തൃശൂരിന്റെ ഗ്രാമീണ പ്രാന്തപ്രദേശങ്ങളിലൊന്നിൽ ജനിച്ച് പഠിച്ചുവളർന്ന കുട്ടിയാണ്. കപ്പൽ ഉദ്യോഗസ്ഥനായ പിതാവിന്റെ വഴി പിന്തുടർന്ന് കൊച്ചിയിൽ നോട്ടിക്കൽ സയൻസ് പഠിച്ച് ക്യാംപസ് സിലക്‌ഷൻ കിട്ടി ഇസ്രയേൽ കപ്പലിൽ ജോലി നേടി.

ADVERTISEMENT

ആൻ ടെസ പുതിയ പ്രതിഭാസമല്ല. 1960–കളിലും ’70–കളിലും ഗൾഫിലേക്കും യൂറോപ്പിലേക്കും പഴ്സിന്റെ ഉള്ളറയിലെ അഞ്ചു ഡോളറും ആത്മധൈര്യവും തന്നെയും കുടുംബത്തെയും രക്ഷപ്പെടുത്തണമെന്ന നിശ്ചയദാർഢ്യവും മാത്രം കൈമുതലായി െപട്ടിയും കിടക്കയുമായി നഴ്സിങ്ങിനു പുറപ്പെട്ടുപോയ പെൺകുട്ടികളുടെ പിന്തുടർച്ചക്കാരിയാണ് അവൾ. അതുപോലെതന്നെ, അതേകാലത്ത് സർക്കാർ ഉദ്യോഗത്തിനായി (പ്രധാനമായും അധ്യാപനം) വയനാട്ടിലെയും ഉത്തര മലബാറിലെയും  കിഴക്കൻ മലകളിലെയും പിന്നാക്ക പ്രദേശങ്ങളിലേക്കു കടന്നുചെന്ന ആയിരക്കണക്കിനു യുവതികളും അവൾക്കു മുൻ‍പുണ്ട്. സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായി പിന്തള്ളപ്പെട്ട സമൂഹങ്ങളുടെ ചരിത്രത്തിൽ അപൂർവമാണ് ഇങ്ങനെയൊരു സ്ത്രീ മുന്നേറ്റം. 

ആൻ ടെസ ( ചിത്രം: മനോരമ)

പക്ഷേ, കേരളത്തിന്റെ ആധുനിക ചരിത്രപുസ്തകങ്ങളിൽ അതിനെ ഒന്നോ രണ്ടോ ചെറുവാചകങ്ങളിൽപോലും രേഖപ്പെടുത്തിയിട്ടില്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. രേഖപ്പെടുത്തിയിട്ടുള്ളത് രാഷ്ട്രീയപ്രസ്ഥാനങ്ങളിലൂടെ മുൻ‍നിരയിലെത്തിയവരും അക്കാലത്തെ ഉന്നതോദ്യോഗങ്ങളിൽ പ്രവേശിച്ചവരുമായ വിരലിലെണ്ണാവുന്ന സ്ത്രീകളുടെ കഥയാണ്. കേരള ചരിത്രരചനയുടെ ദയനീയമാംവിധം സങ്കുചിതവും അനാധുനികവും പാരമ്പര്യവാദങ്ങളിൽ‍ കുടുങ്ങിയതുമായ അവസ്ഥാവിശേഷത്തിലേക്കാണ് അതു വിരൽചൂണ്ടുന്നത്;   അതുപോലെയുള്ള മനഃപൂർവവും അല്ലാത്തതുമായ മറ്റനവധി കണ്ണടയ്ക്കലുകളിലേക്കും. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കേണ്ടതില്ല. 

ADVERTISEMENT

ചരിത്രമെഴുത്തുകാരെപ്പോലെതന്നെ സ്ത്രീപക്ഷവാദികളും, എളിയവരായ സാധാരണസ്ത്രീകൾ സ്വന്തം സാധാരണത്വത്തിൽ നിന്നുകൊണ്ടു സൃഷ്ടിച്ച ഈ മുന്നേറ്റം തിരിച്ചറിഞ്ഞില്ല; അല്ലെങ്കിൽ അതിനു വിലകൊടുത്തില്ല (അതിലൊരു വരേണ്യ സമീപനംപോലും ഉണ്ടായിരുന്നിരിക്കാം). സാധാരണക്കാരായ ഈ സ്ത്രീകൾ പുരുഷമേധാവിത്വത്തിനു വഴങ്ങി ജീവിച്ചവരാണ്.  സ്ത്രീപുരുഷ ബന്ധങ്ങളിലോ കുടുംബത്തിനുള്ളിലെ ഭാര്യാഭർതൃ സമവാക്യത്തിലോ അവർ വിപ്ലവമൊന്നും സൃഷ്ടിച്ചില്ല. 

പക്ഷേ, പുതിയതും അപരിചിതവും അനിശ്ചിതവുമായ ജീവിതസാഹചര്യങ്ങളെ നേരിടാനുള്ള അവരുടെ തന്റേടവും പുരുഷന് ഒപ്പത്തിനൊപ്പംനിന്ന് അന്നം നേടാനുള്ള ചങ്കൂറ്റവും ഉണ്ടാക്കിയ സാമൂഹിക– സാമ്പത്തിക പരിണാമത്തിൽനിന്നാണ് സ്ത്രീപക്ഷവാദത്തിന്റെ തലമുറതന്നെ ഉണ്ടായിവന്നത്. സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രസിദ്ധി നേടിയ ലോകങ്ങളിലും വൈദേശിക ചിന്തകരുടെ താരപരിവേഷങ്ങളിലും കണ്ണുറപ്പിച്ചു നിൽക്കുന്ന മലയാളി ബുദ്ധിജീവി വർഗത്തിന്റെ ലജ്ജാകരമായ പരാജയങ്ങളിലൊന്നാണ് സാധാരണ മനുഷ്യർ ആവിഷ്കരിക്കുന്ന മാറ്റങ്ങളോട് അവർ കാട്ടുന്ന അന്ധത അഥവാ അസഹിഷ്ണുത. 

ആൻ ടെസ്സ കോട്ടയത്തെ വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം (Photo: Abhijith Ravi/Manorama)
ADVERTISEMENT

ഒന്നു വ്യക്തമാണ്: പെൺകുട്ടികളുടെ ഒരു നിശ്ശബ്ദ വിപ്ലവം കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ആധുനിക രാഷ്ട്രങ്ങളിലെ വൈജ്ഞാനിക സമൂഹങ്ങളുടെ പേരുകേട്ട സ്കോളർഷിപ്പുകൾ നേടുന്നതിൽ മുതൽ അഖിലേന്ത്യാ മത്സരപ്പരീക്ഷകളിലെ വിജയങ്ങളിൽവരെ പെൺകുട്ടികളുടെ വിപ്ലവം തിളങ്ങിക്കൊണ്ടു പ്രതിഫലിക്കുന്നു. ഈ പംക്തിയിൽ മുൻപൊരിക്കൽ സൂചിപ്പിച്ചതുപോലെ, ആൺ–പെൺ ബന്ധങ്ങളിൽ വന്നുചേർന്ന സുവ്യക്തമായ, അഭൂതപൂർവമായ മാറ്റത്തിൽ അതു കാണാം. ഇവിടെ കാണാതെ പോകരുതാത്ത ഒരു വസ്തുത പെൺകുട്ടികളോടുള്ള മാതാപിതാക്കളുടെ സമീപനത്തിൽ വന്ന മാറ്റമാണ്.

വിവാഹം നടത്തി മകളെ അതിവേഗം കയ്യൊഴിക്കാനുള്ള വ്യഗ്രതയിലുണ്ടായ മാറ്റം, അവൾക്കു വിദേശ വിദ്യാഭ്യാസംവരെ േനടിക്കൊടുക്കാനുള്ള ഉത്സാഹം, ആൻ ടെസയുടെ കാര്യത്തിലെന്നപോലെ ഒറ്റയ്ക്കൊരു പെൺകുട്ടിയെ അപചരിത സാഹചര്യങ്ങളിലേക്കു യാത്രയയ്ക്കാനുള്ള ആത്മവിശ്വാസം... ഇവയെല്ലാം കേരളത്തിലെ പുതിയ ‘പേരന്റിങ്’ സംസ്കാരത്തിന്റെ സവിശേഷതകളാണ്. പരമ്പരാഗതമായി ഇക്കാര്യങ്ങളിൽ വിലക്കുണ്ടായിരുന്ന മുസ്‌ലിം സമുദായത്തിൽപോലും സംഭവിച്ചുകൊണ്ടിരിക്കുന്ന പെൺമുന്നേറ്റം എങ്ങും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. 

ആൻ ടെസ് ജോസഫ്

പുരുഷമേധാവിത്വം ഇന്നും സുശക്തമാണ്; പക്ഷേ, അതു വഴുതിത്തുടങ്ങിയെന്നു വ്യക്തമാണ്. പുതിയ തലമുറയിലെ പെൺകുട്ടികളെ പുറംലോകം പരിഭ്രമിപ്പിക്കുന്നില്ല. ലോകമൊട്ടാകെയുംനിന്നു സംഭരിക്കുന്ന പുതിയ അറിവുകളാണ് അവരുടെ ശക്തി. കുലസ്ത്രീയുടെ തലമുറ അസ്തമിക്കുകയാണ്. പുതിയ പെൺകുട്ടിയെ ഇനി ‘പിടിച്ചാൽ കിട്ടില്ല’ എന്നതാണു പുതിയ വർത്തമാനം. കാരണം ലളിതമാണ്: സ്ത്രീയുടെ പുരോഗതിയാണ് ഒരു സമൂഹം സംസ്കാരസമ്പന്നമായിത്തുടങ്ങുന്നതിന്റെ ഒന്നാമത്തെ ലക്ഷണം. അതാണ് ആൻ ടെസ എന്ന പെൺകുട്ടിയും നമ്മോടു പറയാതെ പറയുന്നത്.

English Summary:

Unveiling the Untold: The Story of Malayali Immigration and Female Empowerment