മുൻപെങ്ങുമില്ലാത്ത വിധം കുട്ടികൾ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ ദിനംപ്രതി നമ്മൾ കാണുന്നുണ്ട്. സ്കൂളിൽ നിന്നോ വീട്ടിൽ നിന്നോ ഉള്ള കളിയാക്കലുകൾ, പരീക്ഷാഫലത്തെപ്പറ്റിയുള്ള ആശങ്ക, മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങൾ, പ്രേമനൈരാശ്യം, മൊബൈൽ ഫോണോ വീഡിയോ ഗെയിമോ നിഷേധിക്കൽ തുടങ്ങി കാരണങ്ങൾ പലതുമുണ്ടാവാം. ഓരോ തവണ കുഞ്ഞു മരണങ്ങൾ വേദനിപ്പിക്കുമ്പോഴും, എന്താണീ കുട്ടികൾ ഇങ്ങനെ, ചെറിയ വിഷമങ്ങൾ പോലും അവർക്ക് താങ്ങാനാവാതെ വരുന്നതെന്തുകൊണ്ടാവാം എന്ന ചർച്ചകളും ഉയരാറുണ്ട്. കുട്ടികളുടെ ഏറ്റവും വലിയ സമ്മർദ കാലങ്ങളിലൊന്നാണ് പരീക്ഷാഫലം കാത്തിരിക്കുന്ന സമയം. മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനാവുമോ എന്ന ആശങ്ക എത്ര പേരുടെ ജീവനാണ് എടുക്കുന്നത്. കുട്ടികളിലെ ആത്മഹത്യാ പ്രവണത കൂടുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? അവ എങ്ങനെ പ്രതിരോധിക്കാം? ഒപ്പം നിൽക്കുന്നവർക്ക് അതിന് എന്തൊക്കെ ചെയ്യാൻ കഴിയും? കോട്ടയം, കാരിത്താസ് ആശുപത്രിയിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ഡോ. ചിക്കു മാത്യു മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻപെങ്ങുമില്ലാത്ത വിധം കുട്ടികൾ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ ദിനംപ്രതി നമ്മൾ കാണുന്നുണ്ട്. സ്കൂളിൽ നിന്നോ വീട്ടിൽ നിന്നോ ഉള്ള കളിയാക്കലുകൾ, പരീക്ഷാഫലത്തെപ്പറ്റിയുള്ള ആശങ്ക, മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങൾ, പ്രേമനൈരാശ്യം, മൊബൈൽ ഫോണോ വീഡിയോ ഗെയിമോ നിഷേധിക്കൽ തുടങ്ങി കാരണങ്ങൾ പലതുമുണ്ടാവാം. ഓരോ തവണ കുഞ്ഞു മരണങ്ങൾ വേദനിപ്പിക്കുമ്പോഴും, എന്താണീ കുട്ടികൾ ഇങ്ങനെ, ചെറിയ വിഷമങ്ങൾ പോലും അവർക്ക് താങ്ങാനാവാതെ വരുന്നതെന്തുകൊണ്ടാവാം എന്ന ചർച്ചകളും ഉയരാറുണ്ട്.

കുട്ടികളുടെ ഏറ്റവും വലിയ സമ്മർദ കാലങ്ങളിലൊന്നാണ് പരീക്ഷാഫലം കാത്തിരിക്കുന്ന സമയം. മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനാവുമോ എന്ന ആശങ്ക എത്ര പേരുടെ ജീവനാണ് എടുക്കുന്നത്. കുട്ടികളിലെ ആത്മഹത്യാ പ്രവണത കൂടുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? അവ എങ്ങനെ പ്രതിരോധിക്കാം? ഒപ്പം നിൽക്കുന്നവർക്ക് അതിന് എന്തൊക്കെ ചെയ്യാൻ കഴിയും?  കോട്ടയം, കാരിത്താസ് ആശുപത്രിയിലെ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ഡോ. ചിക്കു മാത്യു മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.

(Representative image by kieferpix/istock)
ADVERTISEMENT

∙ ആത്മഹത്യ പരിഹാരമല്ല

പൊതുപരീക്ഷകളുടെ ഫലം കാത്തിരിക്കുന്ന കാലമാണ്. ജയിക്കുമോ, നല്ല മാർക്ക് കിട്ടുമോ, പ്രതീക്ഷിക്കുന്ന കോഴ്സിന് പ്രവേശനം കിട്ടുമോ തുടങ്ങിയ ആശങ്കകൾ പല കുട്ടികൾക്കുമുണ്ടാകാം. ഒരു സൈക്യാട്രിസ്റ്റ് എന്ന നിലയിൽ എനിക്കും പേടിയുള്ള കാലമാണിത്. കാരണം, കുറച്ചു കൂട്ടുകാരെങ്കിലും ‘മാർക്ക് കുറവാണ്, എന്റെ മുന്നിൽ ഒരു മാർഗവുമില്ല, മരിച്ചാൽ മതി’ എന്നൊക്കെ പറഞ്ഞ് ഞങ്ങളെ സമീപിക്കാറുണ്ട്. മാർക്ക് കുറഞ്ഞുപോയി, പരീക്ഷയിൽ ജയിച്ചില്ല എന്നൊക്കെയുള്ള കാരണങ്ങളാൽ ആത്മഹത്യാശ്രമം നടത്തി ഐസിയുവിൽ അഡ്മിറ്റായ കുട്ടികളെ ഞങ്ങൾ കാണാറുണ്ട്. ആത്മഹത്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണോ? നമ്മുടെ മുന്നിൽ ഒരു പ്രശ്നം ഉണ്ട്, അതു പരിഹരിക്കാൻ ഒരു മാർഗമായി ആത്മഹത്യയെ കാണാൻ കഴിയുമോ? തീർച്ചയായും ഇല്ല.

‘എനിക്കിനി മരിച്ചാൽ മതി. ജീവിച്ചിരിക്കേണ്ട’ എന്ന് ഇടയ്ക്കിടയ്ക്ക് പറയുന്നവർ  ‘എന്നെ സഹായിക്കണം’ എന്ന്  നമ്മളോട് പറയാതെ പറയുകയാണ്. ഒരിക്കലും നമ്മളതിനെ തിരസ്ക്കരിക്കരുത്

ഡോ.ചിക്കു മാത്യു

പഠനങ്ങൾ തെളിയിക്കുന്നത്, ആത്മഹത്യാപ്രവണതയുള്ളവർക്ക് പല തരം വ്യക്തിത്വ സവിശേഷതകൾ ഉണ്ടെന്നാണ്. ഒരു പ്രശ്നത്തെ എങ്ങനെ നേരിടണമെന്ന് ഇവർക്കറിയില്ല. അപ്പോൾ പരിഹാരമായി തോന്നുന്നത് ആത്മഹത്യയാവാം. എടുത്തുചാടി തീരുമാനങ്ങൾ എടുക്കുന്നവരും ശുഭാപ്തിവിശ്വാസമില്ലാത്തവരും എല്ലാക്കാര്യത്തെയും നെഗറ്റീവായി മാത്രം കാണുന്നവരുമൊക്കെ പലപ്പോഴും പ്രശ്നങ്ങൾക്കു പരിഹാരമായി കാണുന്നത് ആത്മഹത്യയെയാവാം. വിഷാദ രോഗം, ഉത്കണ്ഠ, ലഹരി ഉപയോഗം തുടങ്ങിയവയും വ്യക്തികളിൽ ആത്മഹത്യാപ്രവണതയുണ്ടാക്കാം.

∙ ശ്രദ്ധിക്കണം ഓരോ മാറ്റവും

ADVERTISEMENT

ജീവനൊടുക്കാൻ സാധ്യതയുള്ള ഒരാളെ ഒന്ന് ശ്രദ്ധിച്ചാൽ തീർച്ചയായും തിരിച്ചറിയാനാവും. ജീവിതം മടുത്തുവെന്നും ഇനി മുന്നോട്ടുപോക്കില്ലെന്നും പെരുമാറ്റത്തിലൂടെ അവർ പറയാതെ പറയുന്നുണ്ടാവും. ഒരാളുടെ സാധാരണ പെരുമാറ്റത്തിൽനിന്നു വ്യത്യാസങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലോ എല്ലാക്കാര്യത്തിലും വളരെ സജീവമായിരുന്ന ഒരാൾ അസാധാരണമാംവിധം ഒതുങ്ങിക്കൂടുകയാണെങ്കിലോ ശ്രദ്ധിക്കണം. അവരെ വിളിച്ചു സംസാരിക്കണം. ഒരുപക്ഷേ അയാൾ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളിലൂടെ കടന്നു പോകുകയായിരിക്കും.

വിഷാദരോഗത്തിന് 9 ലക്ഷണങ്ങളുണ്ട്. സ്ഥായിയായ വിഷാദഭാവം, ഒരുപാട് കാര്യങ്ങൾ താൽപര്യത്തോടെ ചെയ്തിരുന്നയാൾക്ക് ഒന്നിലും താൽപര്യമില്ലാതാകുക, അകാരണമായ ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, നെഗറ്റീവ് ചിന്തകൾ, ഏകാഗ്രതക്കുറവ്, ആത്മഹത്യാ ചിന്ത ഇതൊക്കെയാണ് വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ. ഇത്തരം പ്രശ്നങ്ങളും പെരുമാറ്റ വ്യത്യാസങ്ങളുമൊക്കെയുള്ളവരെ ശ്രദ്ധിക്കണം.

∙ എങ്ങനെ ഇവരെ രക്ഷിക്കാം?

ആത്മഹത്യാശ്രമം നടത്തിയവരെ, അല്ലെങ്കിൽ അത്തരം പ്രവണതയുള്ളവരെ കേൾക്കാൻ നമ്മൾ മനസ്സുകാട്ടണം. ഒരു നല്ല കേൾവിക്കാരിയാവുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. വളരെ തുറന്ന മനസ്സോടെ, മുൻവിധികളില്ലാതെ അവരുടെ പ്രശ്നങ്ങൾ കേൾക്കുക. പ്രശ്നങ്ങളെ നിസ്സാരവൽക്കരിക്കാനോ ഇതൊക്കെ വെറും തോന്നലാണെന്ന് പറയാനോ ശ്രമിക്കരുത്. രണ്ടാമതായി, അവർക്കു വൈദ്യസഹായം ലഭ്യമാക്കുക. അതിനായി ഒരു സൈക്യാട്രിസ്റ്റിന്റെയോ സൈക്കോളജിസ്റ്റിന്റെയോ അടുത്തു കൊണ്ടുപോകണം. ആത്മഹത്യാ പ്രവണതയുള്ളവരെപ്പറ്റി സമൂഹത്തിന് പല മിഥ്യാധാരണകളുമുണ്ട്. ‘ഇയാൾ ഒരുവട്ടം ശ്രമിച്ചതാ, അതുകൊണ്ട് അതിന്റെ അനന്തരഫലങ്ങളും ബുദ്ധിമുട്ടുകളും അറിയാം. ഇനി അങ്ങനെ ചെയ്യില്ല’ എന്നതാണ് ഏറ്റവും വലിയ തെറ്റിദ്ധാരണ.

(Representative image by fizkess/istock)

അത്തരക്കാർ വീണ്ടും ജീവനൊടുക്കാൻ ശ്രമിക്കാൻ സാധ്യതയുണ്ട്. അവർക്ക് നമ്മുടെ ശ്രദ്ധ എപ്പോഴും ആവശ്യമാണ്. ‘എനിക്കിനി മരിച്ചാൽ മതി. ജീവിച്ചിരിക്കേണ്ട’ എന്ന് ഇടയ്ക്കിടയ്ക്ക് പറയുന്നവർ ആത്മഹത്യ ചെയ്യില്ല എന്നതാണ് രണ്ടാമത്തെ തെറ്റിദ്ധാരണ. പക്ഷേ ഇത് ‘എന്നെ സഹായിക്കണം’ എന്ന് അയാള്‍ നമ്മളോട് പറയുന്നതാണ്. ഒരിക്കലും നമ്മളതിനെ തിരസ്ക്കരിക്കരുത്. ഇത്തരക്കാർക്കും വൈദ്യ സഹായം ആവശ്യമാണ്. ആത്മഹത്യാശ്രമം നടത്തിയവരെ നമ്മൾ മാറ്റിനിർത്താറുണ്ട്. പക്ഷേ അതല്ല വേണ്ടത്. അവരെ സമാധാനിപ്പിക്കാനും ഉപദേശങ്ങള്‍ കൊടുക്കാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ട്.

ADVERTISEMENT

∙ ആത്മഹത്യാശ്രമം കഴി‍ഞ്ഞവർക്കുള്ള ചികിത്സ

എന്തുകൊണ്ടാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് അറിയുകയാണ് ആദ്യപടി. അയാളുടെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിച്ചത്, ഏതൊക്കെ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത് എന്നൊക്കെ അന്വേഷിക്കുക. വിഷാദരോഗമുണ്ടോ എന്നു നിർണയിക്കുക. ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹാരമാർഗങ്ങൾ പറഞ്ഞു കൊടുക്കും. ചെറിയ കൗൺസലിങ് സർവീസുകള്‍ നൽകും. പക്ഷേ വിഷാദരോഗം കണ്ടെത്തിയാൽ വൈദ്യസഹായം തന്നെ വേണം. കാരണം ആത്മഹത്യാശ്രമം നടത്തിയ ഒരാൾക്ക്, പ്രത്യേകിച്ച് വിഷാദരോഗം ഉള്ള ഒരാൾക്ക് വീണ്ടും അത് ചെയ്യണം എന്ന തോന്നൽ വരാം. അതിനെ പിടിച്ചുനിർത്താൻ കൃത്യമായ ചികിത്സ വേണം.

(Representative image by stefanamer/istock)

സാധാരണയായി കൊടുക്കുന്നത് ആന്റിഡിപ്രസൻസ് എന്ന മരുന്നുകളാണ്. ആന്റിഡിപ്രസൻസ് വളരെ സുരക്ഷിതമായ മരുന്നുകളാണ്. അഡിക്‌ഷനോ ദീർഘകാല പാർശ്വഫലങ്ങളോ ഇല്ല. കൂടാതെ ന്യൂറോ പ്രൊട്ടക്ടീവ് മരുന്നുകൾ തലച്ചോറിന് ഒരു സുരക്ഷയും കൊടുക്കുന്നു.  സാധാരണയായി 6 മാസം മുതൽ 9 മാസം വരെ മരുന്നു കൊടുത്ത് പിന്നീട് ക്രമേണ അളവു കുറച്ച് നിർത്തുകയാണ് ചെയ്യുക. ഡോക്ടറുെട നിർദേശം അനുസരിച്ച് കൃത്യമായ അളവിൽ കൃത്യമായ കാലഘട്ടത്തിൽ മരുന്നു കഴിച്ചാൽ ആത്മഹത്യാപ്രവണത പരിഹരിക്കാം.

∙ കുട്ടികളോട് എങ്ങനെ പറയും?

ബോധവൽക്കരണമാണ് ഏറ്റവും പ്രധാനം. കുട്ടികൾക്കു വേണ്ടി സ്കൂൾ തലത്തിൽ ബോധവൽക്കരണം നടത്താം. കുട്ടികൾക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങളുണ്ടോ എന്നു മനസ്സിലാക്കാൻ അധ്യാപകർക്കു പരിശീലനം നൽകാം. ഒരു പരീക്ഷ ജീവിതത്തിന്റെ അവസാനമല്ലെന്ന് അവരെ ബോധ്യപ്പെടുത്താം. ആത്മഹത്യാ വാർത്തകളുടെ കാര്യത്തിൽ മാധ്യമങ്ങളും ശ്രദ്ധ പുലർത്തണം. ‘കോപ്പിക്യാറ്റ് സൂയിസൈഡ്’ എന്ന ഒരു പ്രതിഭാസം ഉണ്ട്. ആത്മഹത്യാവാർത്തകൾക്കു വലിയ പ്രാധാന്യം കൊടുത്താൽ, വിഷാദരോഗമുള്ളർക്കും മറ്റും അത് അനുകരിക്കാനുള്ള പ്രവണതയുണ്ടാകും. അതുകൊണ്ട് അത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങളും ശ്രദ്ധിക്കണം.

English Summary:

Preventing Child Suicide: Understanding the Pressures and Identifying the Warning Signs