രാഹുൽ ഗാന്ധി ഏപ്രിൽ 18നു കേരളത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു വന്നപ്പോൾ കുനിഷ്ട് കലർന്ന ഒരു ചോദ്യം ചോദിച്ചു. അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്തുകൊണ്ടാണ് സമാന കേസിൽ പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു രാഹുലിന്റെ സംശയം. കോൺഗ്രസിനെ ക്ഷീണിപ്പിക്കുന്നതിന് സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നുവെന്നു വരുത്താൻ രാഹുൽ നടത്തിയ പ്രസ്താവന പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയനെ ശുണ്ഠി പിടിപ്പിച്ചു. രാഹുലിന്റെ അളിയനും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്‌രയാണ് ഇഡിയുടെ കാലുപിടിച്ച് അറസ്റ്റ് ഒഴിവാക്കി നടക്കുന്നതെന്ന് അദ്ദേഹം തിരിച്ചടിച്ചു. ഹരിയാനയിൽ വാധ്‌രയുമായി ഭൂമിയിടപാടു നടത്തി കേസിൽപെട്ട റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫ് ബിജെപിക്ക് വൻതുക ഇലക്ടറൽ ബോണ്ടായി നൽകിയ വിവരവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ അടുത്ത ദിവസവും ചോദ്യം ആവർത്തിച്ചതോടെ ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ തീരുമാനിച്ചിട്ടില്ലെന്നു പിണറായി പ്രഖ്യാപിച്ചു. അദ്ദേഹത്തിനു പിന്നാലെ സിപിഎമ്മിലെ പ്രധാന നേതാക്കളെല്ലാം കിട്ടിയ വേദികളില്‍ രാഹുലിനെ ആക്രമിച്ചു. സാധാരണ നിലയിൽ അളന്നുതൂക്കി വാക്കുകൾ പ്രയോഗിക്കുന്ന പിണറായി വിജയന് അന്ന് നിയന്ത്രണം പോയതുപോലെ തോന്നി. ഇന്ത്യയുടെ പ്രധാനമന്ത്രിയെ തീരുമാനിക്കാനും കേന്ദ്രഭരണം നിയന്ത്രിക്കാനുമുള്ള അംഗബലവും സ്വാധീനവും ഇടതുപാർട്ടികൾക്കുണ്ടായിരുന്ന 2 പതിറ്റാണ്ട് മുൻപുള്ള കാലത്തായിരുന്നു അദ്ദേഹത്തിന്റെ മനസ്സെന്നു വ്യക്തം. 2004നും 2024നും ഇടയിൽ രാജ്യത്ത് ഇടതുപക്ഷത്തിനു സംഭവിച്ച തകർച്ച അംഗീകരിക്കാൻ അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് മനസ്സ് അനുവദിക്കുന്നുണ്ടാവില്ല.

രാഹുൽ ഗാന്ധി ഏപ്രിൽ 18നു കേരളത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു വന്നപ്പോൾ കുനിഷ്ട് കലർന്ന ഒരു ചോദ്യം ചോദിച്ചു. അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്തുകൊണ്ടാണ് സമാന കേസിൽ പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു രാഹുലിന്റെ സംശയം. കോൺഗ്രസിനെ ക്ഷീണിപ്പിക്കുന്നതിന് സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നുവെന്നു വരുത്താൻ രാഹുൽ നടത്തിയ പ്രസ്താവന പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയനെ ശുണ്ഠി പിടിപ്പിച്ചു. രാഹുലിന്റെ അളിയനും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്‌രയാണ് ഇഡിയുടെ കാലുപിടിച്ച് അറസ്റ്റ് ഒഴിവാക്കി നടക്കുന്നതെന്ന് അദ്ദേഹം തിരിച്ചടിച്ചു. ഹരിയാനയിൽ വാധ്‌രയുമായി ഭൂമിയിടപാടു നടത്തി കേസിൽപെട്ട റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫ് ബിജെപിക്ക് വൻതുക ഇലക്ടറൽ ബോണ്ടായി നൽകിയ വിവരവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ അടുത്ത ദിവസവും ചോദ്യം ആവർത്തിച്ചതോടെ ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ തീരുമാനിച്ചിട്ടില്ലെന്നു പിണറായി പ്രഖ്യാപിച്ചു. അദ്ദേഹത്തിനു പിന്നാലെ സിപിഎമ്മിലെ പ്രധാന നേതാക്കളെല്ലാം കിട്ടിയ വേദികളില്‍ രാഹുലിനെ ആക്രമിച്ചു. സാധാരണ നിലയിൽ അളന്നുതൂക്കി വാക്കുകൾ പ്രയോഗിക്കുന്ന പിണറായി വിജയന് അന്ന് നിയന്ത്രണം പോയതുപോലെ തോന്നി. ഇന്ത്യയുടെ പ്രധാനമന്ത്രിയെ തീരുമാനിക്കാനും കേന്ദ്രഭരണം നിയന്ത്രിക്കാനുമുള്ള അംഗബലവും സ്വാധീനവും ഇടതുപാർട്ടികൾക്കുണ്ടായിരുന്ന 2 പതിറ്റാണ്ട് മുൻപുള്ള കാലത്തായിരുന്നു അദ്ദേഹത്തിന്റെ മനസ്സെന്നു വ്യക്തം. 2004നും 2024നും ഇടയിൽ രാജ്യത്ത് ഇടതുപക്ഷത്തിനു സംഭവിച്ച തകർച്ച അംഗീകരിക്കാൻ അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് മനസ്സ് അനുവദിക്കുന്നുണ്ടാവില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഹുൽ ഗാന്ധി ഏപ്രിൽ 18നു കേരളത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു വന്നപ്പോൾ കുനിഷ്ട് കലർന്ന ഒരു ചോദ്യം ചോദിച്ചു. അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്തുകൊണ്ടാണ് സമാന കേസിൽ പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു രാഹുലിന്റെ സംശയം. കോൺഗ്രസിനെ ക്ഷീണിപ്പിക്കുന്നതിന് സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നുവെന്നു വരുത്താൻ രാഹുൽ നടത്തിയ പ്രസ്താവന പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയനെ ശുണ്ഠി പിടിപ്പിച്ചു. രാഹുലിന്റെ അളിയനും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്‌രയാണ് ഇഡിയുടെ കാലുപിടിച്ച് അറസ്റ്റ് ഒഴിവാക്കി നടക്കുന്നതെന്ന് അദ്ദേഹം തിരിച്ചടിച്ചു. ഹരിയാനയിൽ വാധ്‌രയുമായി ഭൂമിയിടപാടു നടത്തി കേസിൽപെട്ട റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫ് ബിജെപിക്ക് വൻതുക ഇലക്ടറൽ ബോണ്ടായി നൽകിയ വിവരവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ അടുത്ത ദിവസവും ചോദ്യം ആവർത്തിച്ചതോടെ ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ തീരുമാനിച്ചിട്ടില്ലെന്നു പിണറായി പ്രഖ്യാപിച്ചു. അദ്ദേഹത്തിനു പിന്നാലെ സിപിഎമ്മിലെ പ്രധാന നേതാക്കളെല്ലാം കിട്ടിയ വേദികളില്‍ രാഹുലിനെ ആക്രമിച്ചു. സാധാരണ നിലയിൽ അളന്നുതൂക്കി വാക്കുകൾ പ്രയോഗിക്കുന്ന പിണറായി വിജയന് അന്ന് നിയന്ത്രണം പോയതുപോലെ തോന്നി. ഇന്ത്യയുടെ പ്രധാനമന്ത്രിയെ തീരുമാനിക്കാനും കേന്ദ്രഭരണം നിയന്ത്രിക്കാനുമുള്ള അംഗബലവും സ്വാധീനവും ഇടതുപാർട്ടികൾക്കുണ്ടായിരുന്ന 2 പതിറ്റാണ്ട് മുൻപുള്ള കാലത്തായിരുന്നു അദ്ദേഹത്തിന്റെ മനസ്സെന്നു വ്യക്തം. 2004നും 2024നും ഇടയിൽ രാജ്യത്ത് ഇടതുപക്ഷത്തിനു സംഭവിച്ച തകർച്ച അംഗീകരിക്കാൻ അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് മനസ്സ് അനുവദിക്കുന്നുണ്ടാവില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഹുൽ ഗാന്ധി ഏപ്രിൽ 18നു കേരളത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു വന്നപ്പോൾ കുനിഷ്ട് കലർന്ന ഒരു ചോദ്യം ചോദിച്ചു. അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്തുകൊണ്ടാണ് സമാന കേസിൽ പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു രാഹുലിന്റെ സംശയം. കോൺഗ്രസിനെ ക്ഷീണിപ്പിക്കുന്നതിന് സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നുവെന്നു വരുത്താൻ രാഹുൽ നടത്തിയ പ്രസ്താവന പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയനെ ശുണ്ഠി പിടിപ്പിച്ചു. 

രാഹുലിന്റെ അളിയനും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്‌രയാണ് ഇഡിയുടെ കാലുപിടിച്ച് അറസ്റ്റ് ഒഴിവാക്കി നടക്കുന്നതെന്ന് അദ്ദേഹം തിരിച്ചടിച്ചു. ഹരിയാനയിൽ വാധ്‌രയുമായി ഭൂമിയിടപാടു നടത്തി കേസിൽപെട്ട റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫ് ബിജെപിക്ക് വൻതുക ഇലക്ടറൽ ബോണ്ടായി നൽകിയ വിവരവും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ അടുത്ത ദിവസവും ചോദ്യം ആവർത്തിച്ചതോടെ ‘ഇന്ത്യ’ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ തീരുമാനിച്ചിട്ടില്ലെന്നു പിണറായി പ്രഖ്യാപിച്ചു. 

പിണറായി വിജയൻ. (ചിത്രം: മനോരമ)
ADVERTISEMENT

അദ്ദേഹത്തിനു പിന്നാലെ സിപിഎമ്മിലെ പ്രധാന നേതാക്കളെല്ലാം കിട്ടിയ വേദികളില്‍ രാഹുലിനെ ആക്രമിച്ചു. സാധാരണ നിലയിൽ അളന്നുതൂക്കി വാക്കുകൾ പ്രയോഗിക്കുന്ന പിണറായി വിജയന് അന്ന് നിയന്ത്രണം പോയതുപോലെ തോന്നി. ഇന്ത്യയുടെ പ്രധാനമന്ത്രിയെ തീരുമാനിക്കാനും കേന്ദ്രഭരണം നിയന്ത്രിക്കാനുമുള്ള അംഗബലവും സ്വാധീനവും ഇടതുപാർട്ടികൾക്കുണ്ടായിരുന്ന 2 പതിറ്റാണ്ട് മുൻപുള്ള കാലത്തായിരുന്നു അദ്ദേഹത്തിന്റെ മനസ്സെന്നു വ്യക്തം. 2004നും 2024നും ഇടയിൽ രാജ്യത്ത് ഇടതുപക്ഷത്തിനു സംഭവിച്ച തകർച്ച അംഗീകരിക്കാൻ അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് മനസ്സ് അനുവദിക്കുന്നുണ്ടാവില്ല.

പിണറായി വിജയനും രാഹുൽ ഗാന്ധിയും (Photo Arranged)

∙ സഹയാത്രികർ സഖാക്കൾ

ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് രൂപംകൊണ്ട ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകർ ഒട്ടേറെ പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. ബ്രിട്ടിഷുകാർ പാർട്ടി നിരോധിക്കുകയും പ്രവർത്തകരെ ജയിലിലടയ്ക്കുകയും ചെയ്തു. ലണ്ടനിൽ ഉന്നത വിദ്യാഭ്യാസം നേടിയ അവരുടെ ആദ്യകാല നേതാക്കൾ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കളുടെ അടുത്ത കൂട്ടുകാരുമായിരുന്നു. ദേശീയ ബോധവും ഉൽപതിഷ്ണുത്വവും അവരെ ഒരേ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ സഹയാത്രികരാക്കി. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യാനന്തരം നേരിട്ട് അധികാരത്തിൽ പങ്കാളിയാകാൻ തക്ക രാഷ്ട്രീയ ശക്തിയായി കമ്യൂണിസ്റ്റ് പാർട്ടി വളർന്നില്ലെങ്കിലും അർഹിക്കുന്നതിലേറെ പരിഗണന അവർക്കു ലഭിച്ചുപോന്നു. 

അക്കാദമിക് മേഖലയിലും തലസ്ഥാനത്തെ ബുദ്ധിജീവി സദസ്സുകളിലും ഇടതുചിന്താഗതിക്കാർ മാന്യസ്ഥാനത്തിരുന്നു. ക്വിറ്റ് ഇന്ത്യ സമരകാലത്തെ രാജ്യവിരുദ്ധ നിലപാടും കൽക്കട്ട തീസിസും അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചെങ്കിലും അതെല്ലാം ചെറിയ അപഭ്രംശങ്ങളായിക്കണ്ട് ഇടതുപക്ഷത്തെ മറ്റുള്ളവർ ആദരവോടെ അംഗീകരിച്ചു. 

രാജ്യാന്തരതലത്തിൽ ഇതിനിടെ ദൃഢമായ ഇന്ത്യ– സോവിയറ്റ് ബന്ധം കമ്യൂണിസ്റ്റുകാരോട് മൃദുസമീപനം സ്വീകരിക്കാൻ ഇന്ദിരാഗാന്ധിയെ നിർബന്ധിതയാക്കി. ഇരുരാജ്യങ്ങൾക്കിടയിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ഐക്യത്തിന്റെ പാലം പണിതു.

ADVERTISEMENT

അടിയന്തരാവസ്ഥയ്ക്കു ശേഷം ദേശീയ തലത്തിൽ ഇടതുപാർട്ടികളുടെ പ്രസക്തി ഒന്നുകൂടി വർധിച്ചു. ഇടതുചേരിയിൽത്തന്നെയുള്ള സോഷ്യലിസ്റ്റുകൾക്കു പുറമേ, അടിയന്തരാവസ്ഥയെ എതിർക്കാൻ മുന്നിൽ നിന്ന ആർഎസ്എസ്– ജനസംഘം കക്ഷികളും ഇടതു നേതാക്കൾക്കു പരിഗണന നൽകാൻ തുടങ്ങി. കേരളത്തിനു പുറമേ ബംഗാളിലും ത്രിപുരയിലും തുടർച്ചയായി അധികാരത്തിലെത്തിയതോടെ ലോക്സഭയിലും രാജ്യസഭയിലും അവർ കൂടുതൽ ശ്രദ്ധേയരായി. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് 1984ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ പ്രതിപക്ഷം പിന്നീടു ജീവൻ വീണ്ടെടുത്തത് ബോഫോഴ്സ് അഴിമതിയാരോപണത്തെ തുടർന്നായിരുന്നു. 

1990ൽ ദേശീയ സയൻസ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യുന്ന വി.പി.സിങ്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ, ദേശീയ സയൻസ് കോൺഗ്രസ് പ്രസിഡന്റ് പ്രഫസർ യശ്പാൽ, വിദ്യാഭ്യാസ മന്ത്രി കെ.ചന്ദ്രശേഖരൻ എന്നിവർ സമീപം. (Photo: Manorama Archives)

രാജീവ് ഗാന്ധിക്കെതിരെ വി.പി.സിങ്ങിനെ മുന്നിൽ നിർത്തി പഴയ ജനതാപാർട്ടിക്കാരും അതിനകം ബിജെപിയായി മാറിയ ജനസംഘവും ഇടതുപാർട്ടികളും പട നയിച്ചു. രാജീവിനെ പുറത്താക്കി 1989ൽ വി.പി.സിങ്ങിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ദേശീയ മുന്നണി സർക്കാരിന് ബിജെപിയും ഇടതുപാർട്ടികളും പുറത്തുനിന്ന് പിന്തുണ നൽകി. ഈ സർക്കാർ 11 മാസം മാത്രമേ നിലനിന്നുള്ളൂവെങ്കിലും അന്നു മുതൽ പിന്നീടുള്ള 2 പതിറ്റാണ്ട് ഇന്ത്യയിലെ ഇടതുപാർട്ടികളുടെ സുവർണകാലമായിരുന്നുവെന്നു പറയാം. ഈ കാലയളവിൽ രാജ്യത്ത് 7 പ്രധാനമന്ത്രിമാരും 9 മന്ത്രിസഭകളുമുണ്ടായി. ഭരണത്തിൽ നേരിട്ട് പങ്കാളിയായില്ലെങ്കിലും ഇടതിന്റെ സ്വരം അധികാരത്തിന്റെ അകത്തളങ്ങളിലും പുറത്തും മുഴങ്ങിക്കേട്ടു.

∙ ചരിത്രപരമായ മണ്ടത്തരം, തകർച്ചയുടെ തുടക്കം 

എൽ.കെ. അഡ്വാനിയുടെ, അയോധ്യയിലേക്കുള്ള രഥയാത്ര ബിഹാറിൽ ലാലു പ്രസാദ് യാദവ് തടഞ്ഞതിനെ തുടർന്ന് വി.പി.സിങ്ങിനുള്ള പിന്തുണ ബിജെപി പിൻവലിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ജനതാദളിനെ പിളർത്തിയ മുതിർന്ന നേതാവ് ചന്ദ്രശേഖർ കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കി. രാജീവ് ഗാന്ധിയുടെ വീടിനു മുന്നിൽ രഹസ്യപ്പോലീസിനെ കണ്ടെന്ന പേരിൽ 8 മാസത്തിനു ശേഷം കോൺഗ്രസ് ചന്ദ്രശേഖറിനുള്ള പിന്തുണ പിൻവലിച്ചു. 1991ൽ നടന്ന അടുത്ത തിരഞ്ഞെടുപ്പിനിടയിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 

എ.ബി.വാജ്‌പേയിയും നരസിംഹ റാവുവും. 1996ലെ ചിത്രം (Photo by Tekee TANWAR / AFP)
ADVERTISEMENT

തുടർന്ന് പി.വി.നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷ കോൺഗ്രസ് സർക്കാർ അധികാരമേറ്റു. ഓഹരി കുംഭകോണവും മറ്റ് നിരവധി അഴിമതിയാരോപണങ്ങളും വിവാദങ്ങളും നിറഞ്ഞ റാവുവിന്റെ കാലം കഴിഞ്ഞ് 1996ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂടുതൽ ദുർബലമായി. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതിയിൽ ഏറ്റവും വലിയ പാർട്ടിയെന്ന നിലയിൽ ബിജെപി (161 സീറ്റ്) മന്ത്രിസഭ തട്ടിക്കൂട്ടി. എന്നാൽ, എ.ബി.വാജ്പേയി നേതൃത്വം നൽകിയ ആ സർക്കാർ ഭൂരിപക്ഷം സംഘടിപ്പിക്കാൻ കഴിയാതെ 13 ദിവസത്തിനു ശേഷം കളമൊഴിഞ്ഞു. 

ആകെ 53 അംഗങ്ങളുണ്ടായിരുന്ന ഇടതുപാർട്ടികൾ ഇതിനിടെ വി.പി.സിങ്ങിന്റെ ജനതാദളും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശവുമായി ചേർന്ന് ദേശീയ മുന്നണി ആയിക്കഴിഞ്ഞിരുന്നു. ഭൂരിപക്ഷം തികയ്ക്കുന്നതിൽ ബിജെപി പരാജയപ്പെട്ടതോടെ 140 അംഗങ്ങളുള്ള കോൺഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ ദേശീയ മുന്നണി ശ്രമം തുടങ്ങി. പക്ഷേ, നേതൃത്വം ഏറ്റെടുക്കാൻ വി.പി.സിങ് വിസമ്മതിച്ചു. തുടർന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും ബംഗാൾ മുഖ്യമന്ത്രിയുമായ ജ്യോതി ബസു പ്രധാനമന്ത്രിയാകട്ടെയെന്ന് ജനതാദൾ നിർദേശിച്ചു. കോൺഗ്രസിനും ബസു സ്വീകാര്യനായിരുന്നു. 

സിപിഎം പൊളിറ്റ് ബ്യൂറോ അടിയന്തര യോഗം ചേർന്ന് വിഷയം കൂലങ്കഷമായി ചർച്ച ചെയ്തു. പ്രധാനമന്ത്രിസ്ഥാനം സ്വീകരിക്കേണ്ടെന്നായിരുന്നു തീരുമാനം. തളികയിൽ വച്ചുനീട്ടിയ അത്യുന്നത പദവി വേണ്ടെന്നുവയ്ക്കാനുള്ള ഈ തീരുമാനം ജനതാദൾ, കോൺഗ്രസ് നേതൃത്വങ്ങളെ അദ്ഭുതസ്തബ്ധരാക്കി. സിപിഎമ്മിന്റെ നയരൂപീകരണത്തിനുള്ള പരമോന്നത സമിതിയായ കേന്ദ്രകമ്മിറ്റി (സിസി) ചേർന്ന് വിഷയം ഒരിക്കൽക്കൂടി പരിഗണിക്കാൻ അവർ അഭ്യർ‍ഥിച്ചു. 

അടുത്ത ദിവസം ചേർന്ന സിസി മണിക്കൂറുകൾ നീണ്ട ചൂടേറിയ സൈദ്ധാന്തിക വാഗ്വാദങ്ങൾക്കു ശേഷം ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാമെന്ന വാഗ്ദാനം നിരസിക്കാൻതന്നെ തീരുമാനിച്ചു. ലോക്സഭയിൽ ഭൂരിപക്ഷത്തിന് 272 എംപിമാരുടെ പിന്തുണ വേണമെന്നിരിക്കെ, 53 അംഗങ്ങൾ മാത്രമുള്ള ഇടതുപക്ഷത്തിന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ കഴിയില്ലെന്നും മുൻപ് എതിർത്തിരുന്ന പല നയപരിപാടികളും നടപ്പാക്കാൻ നിർബന്ധിതമാവുമെന്നുമായിരുന്നു വിശദീകരണം.

∙ നിസ്സഹായനായ ബസു, തളരാതെ സുർജിത്

ഇതൊരു സുവർണാവസരമാണെന്നും കയ്യിൽ കിട്ടിയതു വിട്ടുകളയരുതെന്നും ജ്യോതി ബസുവും പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉസ്താദായ ജനറൽ സെക്രട്ടറി ഹർകിഷൻസിങ് സുർജിത്തും ആവുംവിധം പറഞ്ഞുനോക്കി. എന്നാൽ, കേരളത്തിലെയും ബംഗാളിലെയും പ്രമുഖ നേതാക്കൾ ഒന്നാകെ എതിർത്തു. അക്കൂട്ടത്തിൽ ഇ.കെ.നായനാരും വി.എസ്.അച്യുതാനന്ദനും സുർജിത്തിനു ശേഷം ജനറൽ സെക്രട്ടറിയായ പ്രകാശ് കാരാട്ടും ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുമുണ്ടായിരുന്നു. കേരളത്തിൽനിന്നുള്ള സിസി അംഗങ്ങളിൽ ഒരാൾ ആ യോഗത്തിൽ രണ്ടരമണിക്കൂർ പ്രസംഗിച്ചത് പ്രധാനമന്ത്രിസ്ഥാനം വേണ്ടെന്നു വയ്ക്കാനുള്ള ന്യായങ്ങൾ മാർക്സിസ്റ്റ്– ലെനിനിസ്റ്റ് കാഴ്ചപ്പാടിൽ സമർഥിക്കാനായിരുന്നു.

ഇഎംഎസ് നമ്പൂതിരിപ്പാട്, ഹർകിഷൻസിങ് സുർജിത്ത്, ജ്യോതി ബസു, സീതാറാം യച്ചൂരി തുടങ്ങിയ നേതാക്കൾ (ഫയൽ ചിത്രം∙മനോരമ)

അന്ന് കർണാടക ഭവനിൽ ആകാംക്ഷയോടെ കാത്തിരുന്ന ദേവെഗൗഡ, മുലായം സിങ് യാദവ്, ലാലുപ്രസാദ് യാദവ്, ചന്ദ്രബാബു നായിഡു എന്നിവരെ സിസിയുടെ തീരുമാനം അറിയിക്കാൻ നിയോഗിക്കപ്പെട്ടത് സുർജിത്തും യച്ചൂരിയുമായിരുന്നു. ഈ തീരുമാനത്തെയാണ് ജ്യോതിബസു പിന്നീട് ചരിത്രപരമായ മണ്ടത്തരം എന്നു വിശേഷിപ്പിച്ചത്. സിപിഎം വിസമ്മതിച്ചതിനെ തുടർന്നാണ് ആദ്യം ദേവെഗൗഡയും (1996 ജൂൺ 1 മുതൽ 1997 ഏപ്രിൽ 21 വരെ) ഗൗഡ രാജിവച്ചപ്പോൾ ഐ.കെ. ഗുജ്റാളും (1997 ഏപ്രിൽ 21 മുതൽ 1998 മാർച്ച് 19 വരെ) പ്രധാനമന്ത്രിയായത്. 

മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയ്ക്കൊപ്പം ഹർകിഷൻസിങ് സുർജിത്ത്. (Photo by RAVI RAVEENDRAN/AFP)

നരസിംഹറാവുവിനെ മാറ്റി ഇതിനോടകം കോൺഗ്രസ് അധ്യക്ഷനായിക്കഴിഞ്ഞിരുന്ന സീതാറാം കേസരിയുടെ കുശുമ്പാണ് ഗൗഡയുടെ രാജിയിൽ കലാശിച്ചത്. രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിച്ച ജെയിൻ കമ്മിഷൻ കുറ്റപ്പെടുത്തിയ ഡിഎംകെയുടെ അംഗങ്ങളെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഗുജ്‌റാളിനുള്ള പിന്തുണ പിൻവലിച്ചു. പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാതിരുന്നിട്ടും ഈ രണ്ട് മന്ത്രിസഭയുടെ കാലത്തും സിപിഎം ഡൽഹിയിൽ അധികാരത്തിന്റെ അകത്തളങ്ങളിലുണ്ടായിരുന്നു. 

ഹർകിഷൻസിങ് സുർജിത്ത്, ജ്യോതി ബസു, സോണിയ ഗാന്ധി എന്നിവർ ഡൽഹിയിലെ സോണിയയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തിയതിനു ശേഷം. 2004 മേയ് 16ലെ ചിത്രം (Photo by RAVI RAVEENDRAN / AFP)

സിപിഐ ഗുജ്‌റാളിന്റെ മന്ത്രിസഭയിൽ ചേരുകയും ചെയ്തു. ഇന്ദ്രജിത് ഗുപ്ത ആഭ്യന്തര മന്ത്രിയുടെയും ചതുരാനൻ മിശ്ര കൃഷി വകുപ്പിന്റെയും ചുമതല വഹിച്ചു. അക്കാലത്ത് ഭരണ മുന്നണിയുടെ നിലപാടുകൾ മാധ്യമങ്ങളെ പതിവായി അറിയിച്ചിരുന്നത് ഹർകിഷൻ സിങ് സുർജിത്താണ്. പിഎംഒയിൽ നിർണായക സ്വാധീനമുള്ള രാജഗുരുവായി വെളുത്ത തലപ്പാവണിഞ്ഞ സർദാർജി ടിവി ചാനലുകളിൽ നിറഞ്ഞുനിന്നു. അതിനുശേഷം വാജ്പേയി വീണ്ടും അധികാരത്തിലെത്തിയെങ്കിലും ഇടതുനേതാക്കളുടെ പ്രൗഢിക്കു കുറവൊന്നും വന്നില്ല. അവരെ അവഗണിക്കാനോ മാറ്റിനിർത്താനോ വാജ്പേയിയോ തുല്യനിലയിൽ അധികാര കേന്ദ്രമായിരുന്ന എൽ.കെ. അഡ്വാനിയോ ശ്രമിച്ചില്ല. 

അടിയന്തരാവസ്ഥക്കാലത്ത് ഒരുമിച്ചു നിന്നതിന്റെ ഓർമകളും സുജനമര്യാദയും സീറ്റെണ്ണം മാത്രം നോക്കിയല്ല പാർട്ടികളെയും നേതാക്കളെയും വിലയിരുത്തേണ്ടതെന്ന് അവരെ പഠിപ്പിച്ചിട്ടുണ്ടാവണം. വാജ്പേയി മന്ത്രിസഭ മൂന്നാം തവണ അധികാരമേറ്റ ദിവസമാണ് ഇഎംഎസ് അന്തരിച്ചത്. ഉപപ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം എൽ.കെ. അഡ്വാനി ആദ്യം പങ്കെടുത്ത പൊതുചടങ്ങ് തിരുവനന്തപുരത്ത് ഇഎംഎസിന്റെ സംസ്കാരമായിരുന്നു. തുടർന്നു ചേർന്ന അനുശോചന യോഗത്തിൽ ഏറ്റവും ശ്രദ്ധേയമായ അനുസ്മരണ പ്രസംഗവും അദ്ദേഹത്തിന്റേതായിരുന്നു. അഡ്വാനിയുടെ സാന്നിധ്യം പോലെ ജ്യോതി ബസുവിന്റെ അസാന്നിധ്യവും അന്നു ചർച്ച ചെയ്യപ്പെട്ടു.

എൽ.കെ.അഡ്വാനി (ഫയൽ ചിത്രം ∙ മനോരമ)

‘ഇന്ത്യയുടെ തിളക്കം’ കണ്ട് നേരത്തേ തിരഞ്ഞെടുപ്പിനിറങ്ങിയ ബിജെപിയെ ജനം കണ്ടംവഴി ഓടിച്ച രംഗത്തിനാണ് രാജ്യം 2004ൽ സാക്ഷ്യംവഹിച്ചത്. 145 സീറ്റും 26.53 ശതമാനം വോട്ടും നേടിയ കോൺഗ്രസിനു പിന്നിൽ 138 സീറ്റും 22.16 ശതമാനം വോട്ടുമായി ബിജെപി പമ്മിനിന്നു. ഇടതുപാർട്ടികളുടെ പ്രകടനം വിസ്മയകരമായിരുന്നു. സിപിഎം 43 ഉം സിപിഐ 10 ഉം ആർഎസ്പിയും ഫോർവേഡ് ബ്ലോക്കും 3 വീതവും സീറ്റുകൾ നേടി. കോൺഗ്രസും യുപിയിലെ പ്രമുഖ പാർട്ടികളായ ബഹുജൻ സമാജ് പാർട്ടിയും സമാജ്‌വാദി പാർട്ടിയും ചേർന്ന് യുപിഎ എന്ന പേരിൽ സഖ്യം രൂപീകരിച്ചു. 

സോണിയ ഗാന്ധി വാർത്താ സമ്മേളനത്തിൽ. 1999 ഏപ്രിൽ 21ലെ ചിത്രം (Photo by JOHN MACDOUGALL / AFP

തമിഴ്നാട്ടിലെ ഡിഎംകെയും ഇവരോടൊപ്പം ചേർന്നു. ഇടതുപാർട്ടികളുടെ 59 പേർ കൂടി പുറത്തുനിന്നു പിന്തുണച്ചപ്പോൾ കോൺഗ്രസിനു ഭൂരിപക്ഷമായി. സോണിയ ഗാന്ധിയുടെ ആസൂത്രണത്തിൽ, നിർണായക നയതീരുമാനങ്ങളെടുക്കാൻ യുപിഎ– ഇടത് ഏകോപന സമിതി നിലവിൽവന്നു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാൻ ധാരണയായി. അങ്ങനെ 5 വർഷത്തിനു ശേഷം ഇടതുപാർട്ടികൾ വീണ്ടും അധികാര കേന്ദ്രങ്ങളായി.

∙ യുപിഎ– ഇടതു ഭരണഘടനാതീത അധികാര കേന്ദ്രം

സോണിയയുടെ അധ്യക്ഷതയിലുള്ള യുപിഎ– ഇടത് ഏകോപന സമിതിയിൽ പ്രധാനമന്ത്രിക്കു പുറമേ കാരാട്ടും യച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി എ.ബി. ബർദാനും മുതിർന്ന നേതാവ് ഡി.രാജയും ആർഎസ്പിയുടെയും ഫോർവേഡ് ബ്ലോക്കിന്റെയും ഓരോ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. പ്രധാന തീരുമാനങ്ങളെല്ലാം ഈ ഫോറത്തിൽ ചർച്ച ചെയ്ത ശേഷമാണ് മന്ത്രിസഭയ്ക്കു മുന്നിലെത്തിയിരുന്നത്. ഫലത്തിൽ കേന്ദ്രമന്ത്രിസഭയ്ക്കു മുകളിലുള്ള ഈ അധികാര ഘടന, അക്കാലത്തു കൈക്കൊണ്ട എല്ലാ നയതീരുമാനങ്ങളുടെയും കേന്ദ്രമായി മാറി. 

സീതാറാം യച്ചൂരിയും ഡി.രാജയും വാർത്താ സമ്മേളനത്തിനിടെ. (ചിത്രം∙മനോരമ)

ഇടതുനേതാക്കൾ സൗത്ത് ബ്ലോക്കിലും ജൻപഥിലെ പത്താം നമ്പർ വീട്ടിലും വിവിഐപികളായി വിലസി. അതോടെ ‘ഔർ പൊളിറ്റ് ബ്യൂറോ ഡിസൈഡഡ്’ എന്നു തുടങ്ങുന്ന കാരാട്ടിന്റെ മാധ്യമസമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശ മാധ്യമപ്രവർത്തകരും എത്താൻ തുടങ്ങി. വിദേശ നയത്തിൽപോലും ഈ സമിതി നിർണായക സ്വാധീനം ചെലുത്തി. നേപ്പാളിൽ രാജവാഴ്ചയ്ക്കെതിരെ കലാപം ചെയ്തിരുന്ന മാവോയിസ്റ്റുകളെ പാർലമെന്ററി പാതയിലേക്കു കൊണ്ടുവരുന്നതിൽ യച്ചൂരി നിർണായക പങ്കുവഹിച്ചു. തീർത്തും വിപ്ലവകരമായ വിവരാവകാശ നിയമവും തൊഴിലുറപ്പു പദ്ധതിയുമെല്ലാം ഇടതു സ്വാധീനത്തിൽ രൂപംകൊണ്ട നയങ്ങളായിരുന്നുവെന്ന് അവർ അവകാശപ്പെട്ടു. അതേസമയം, വിമർശന വിധേയമായ തീരുമാനങ്ങളിൽ നിന്നെല്ലാം ഇടതുപാർട്ടികൾ കൈകഴുകി മാറി നിന്നു. കുറ്റം കോൺഗ്രസിന്റെ തലയിൽ ചാരി അവർ ആൾക്കൂട്ടത്തിന്റെ കയ്യടി നേടി.

∙ 1...2...3... ആണവകരാർ ദുരന്തം

ആണവോർജരംഗത്ത് അമേരിക്കയുമായി സഹകരിക്കാനുള്ള മൻമോഹൻ സിങ് സർക്കാരിന്റെ നീക്കമാണ് ഈ ബന്ധം ഉലച്ചത്. ഇടതുപാർട്ടികൾ തുടക്കം മുതൽ ഇതിനെ നഖശിഖാന്തം എതിർത്തു. ആണവായുധ രംഗത്തെ രാജ്യത്തിന്റെ പരമാധികാരം അടിയറവയ്ക്കാതെ, അണുശക്തിയെ വൈദ്യുതോൽപാദനത്തിന് കൂടുതൽ ഉപയോഗപ്പെടുത്താൻ വേണ്ട യുറേനിയവും റിയാക്ടറുകളും ലഭ്യമാക്കാനാണ് 123 കരാറിലൂടെ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ പലവട്ടം വ്യക്തമാക്കിയിട്ടും അതു പറ്റില്ലെന്ന് ഇടതുപക്ഷം വാശി പിടിച്ചു. 

മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും. 2004ലെ ചിത്രം. (Photo by RAVI RAVEENDRAN/AFP)

ഇടതുപാർട്ടികളുടെ അടിസ്ഥാനരഹിതമായ എതിർപ്പ് അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാൻ അനുവദിച്ചില്ലെങ്കിൽ സ്ഥാനം ഒഴിയുകയാണെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതോടെ കളി മാറി. കരാറുമായി മുന്നോട്ടുപോകാൻതന്നെ കോൺഗ്രസ് തീരുമാനിച്ചു. ഒടുവിൽ 2008 ജൂലൈ 8ന് മൻമോഹൻസിങ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നതായി പ്രകാശ് കാരാട്ട് പ്രഖ്യാപിച്ചു. ഇടതുപാർട്ടികൾ പിന്തുണ പിൻവലിച്ചതോടെ ജൂലൈ 22ന് പ്രധാനമന്ത്രി ലോക്സഭയിൽ വിശ്വാസവോട്ട് തേടി.

കരാറിനെ എതിർത്തിരുന്ന സമാജ്‌വാദി പാർട്ടി അതിനു മുൻപുതന്നെ രാഷ്ട്രപതി ഡോ. അബ്ദുൽ കലാമിന്റെ ഉപദേശം സ്വീകരിച്ച് മനസ്സു മാറ്റിയിരുന്നു. കോടികൾ മറിഞ്ഞ ഇടപാടിൽ 10 ബിജെപി എംപിമാർ കൂറുമാറുകകൂടി ചെയ്തതോടെ വിശ്വാസ പ്രമേയം 256 നെതിരെ 275 വോട്ട് നേടി വിജയിച്ചു. ‘ഇടതുപക്ഷം എന്നെ അടിമയാക്കാൻ ശ്രമിച്ചു’ എന്നാണ് പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ മൻമോഹൻസിങ് പറഞ്ഞത്.

കോൺഗ്രസ്– ഇടതു സംഘർഷത്തിനിടയിൽപ്പെട്ട് പാർലമെന്റിൽ പാർട്ടിയുടെ ശബ്ദമായിരുന്ന സോമനാഥ് ചാറ്റർജി ബലിയാടായി. ലോക്സഭാ സ്പീക്കർ സ്ഥാനം രാജിവയ്ക്കണമെന്ന പാർട്ടി നിർദേശം അനുസരിക്കാത്ത അദ്ദേഹത്തെ കാരാട്ട് പുറത്താക്കി. വ്രണിതഹൃദയനായ സോമനാഥ് രാഷ്ട്രീയം മതിയാക്കി ബംഗാളിലേക്കു മടങ്ങി. പത്തു വർഷത്തിനു ശേഷം 2018ൽ അദ്ദേഹം അന്തരിച്ചപ്പോൾ, മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിക്കാൻ പോലും വീട്ടുകാർ പാർട്ടി നേതാക്കളെ അനുവദിച്ചില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

പാർലമെന്റിൽ പരാജയപ്പെട്ടതോടെ അധികാരത്തിന്റെ അത്യുന്നതങ്ങളിൽനിന്ന് നിലംപതിച്ച ഇടതുനേതാക്കൾ ഡൽഹിയിൽ എടുക്കാച്ചരക്കായി. ജന്മനാ കമ്യൂണിസ്റ്റ് വിരുദ്ധരായ ഉത്തരേന്ത്യയിലെ ടിവിചാനൽ ആങ്കർമാർക്ക് ‘അവെയ്‌ലബ്ൾ പൊളിറ്റ് ബ്യൂറോ’ പരിഹാസപദമാവുകയും ചെയ്തു. എകെജി ഭവനിലേക്ക് ചാനൽ സംഘങ്ങളും തിരിഞ്ഞുനോക്കാതായി. 

∙ ബംഗാളിലെ സർവനാശം; ബിജെപിയുടെ ജയഭേരി

2009ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തി. ആ തിരഞ്ഞെടുപ്പു ഫലം ചുവന്ന പ്രഭാതം സ്വപ്നം കണ്ടിരുന്നവരുടെ ചങ്കു കലക്കി. പാർട്ടിയുടെ കോട്ടയായിരുന്ന ബംഗാളിൽ സിംഗൂരും നന്ദിഗ്രാമും ആളിക്കത്തിച്ച് രൗദ്രയായി നിന്ന മമത ബാനർജിയുമായി കോൺഗ്രസ് സഹകരിച്ചതോടെ ഇടതുപക്ഷം തകർന്നടിഞ്ഞു. ഇടത്തരം നേതാക്കളിൽ വലിയൊരു വിഭാഗം സിപിഎമ്മിന്റെ ഓഫിസുകളും കൊണ്ടാണ് തൃണമൂലിലേക്കു പോയത്. 

Show more

2004ൽ ബംഗാളിലെ 42ൽ 35 സീറ്റ് ഇടതുമുന്നണി നേടിയിരുന്നു. അന്ന് 26 എംപിമാരെ സ്വന്തമാക്കി വിജയഭേരി മുഴക്കിയ സിപിഎമ്മിന് 2009ൽ 9 പേരെ മാത്രമേ ലഭിച്ചുള്ളൂ. 5 വർഷം കഴിഞ്ഞപ്പോൾ കൂടുതൽ ക്ഷയിച്ച് അത് 2 ആയി കുറഞ്ഞു. 2019ൽ പൂജ്യമായി. അതേസമയം, 2004ൽ ഒരൊറ്റ ലോക്സഭാ സീറ്റ് പോലും നേടാൻ കഴിയാതിരുന്ന ബിജെപി 2009ൽ ഒരു സീറ്റ് നേടി അക്കൗണ്ട് തുറന്നു. 2014 ൽ ഒരെണ്ണം കൂടി ലഭിച്ചു. 5 വർഷത്തിനു ശേഷം അവർ 18 സീറ്റുകളിലേക്കു വളർന്നു. 

2004 ൽ 4.76 ആയിരുന്ന ബിജെപിയുടെ വോട്ടു വിഹിതം ഒന്നര പതിറ്റാണ്ടിനിടെ 40.6 ശതമാനത്തിലെത്തി. മമതയെ ബംഗാളികൾക്കു മടുത്തു തുടങ്ങിയതിനാൽ ഇത്തവണ അതിലേറെ ബിജെപിക്കു ലഭിക്കുമെന്നാണ് മിക്ക പ്രീ പോൾ സർവേകളും അനുമാനിക്കുന്നത്. ഇടതിന്റെ മറ്റൊരു ശക്തികേന്ദ്രമായ കേരളത്തിലും 2004ലെ വിജയം (18 സീറ്റ്) പിന്നീട് ഇതുവരെ ആവർത്തിക്കാൻ കഴിഞ്ഞില്ല. ത്രിപുരയും കൈവിട്ടുപോയി. എൽ.കെ. അഡ്വാനിയെ നിഷ്കാസനം ചെയ്ത് പാർട്ടിയുടെ നിയന്ത്രണം പിടിച്ചെടുത്ത നരേന്ദ്ര മോദി 2014ൽ ഒറ്റയ്ക്ക് ബിജെപിയെ അധികാരത്തിലെത്തിച്ചു. 5 വർഷത്തിനു ശേഷം കൂടുതൽ തിളക്കത്തോടെ വിജയം ആവർത്തിച്ചു. 

മമത ബാനർജിക്കൊപ്പം രാഹുൽ ഗാന്ധി. (PTI Photo)

വാജ്പേയിയുടെ സ്ഥാനത്ത് നരേന്ദ്ര മോദിയും അഡ്വാനിക്കു പകരം അമിത് ഷായും വന്നപ്പോൾ ഭരണകൂട വിമർശനം രാജ്യദ്രോഹമായി. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള അനുഭാവത്തിന് ‘അർബൻ നക്സലിസം’ എന്ന പേര് ലഭിച്ചു. ഈ രൂപകത്തോട് വിയോജിക്കാതെ, ഇടതുപാർട്ടികൾ അധികാരമുള്ള ചെറിയ ഭൂപ്രദേശത്ത് ഇഷ്ടമില്ലാത്ത കമ്യൂണിസ്റ്റുകാരെ വെടിവച്ചുവീഴ്ത്തി. അവരെ മാവോയിസ്റ്റുകൾ എന്ന ഹെഡ്ഡിൽ കണക്കിൽ ചേർത്ത് കേന്ദ്രഭരണകൂടത്തിന്റെ പ്രീതി നേടി. എന്നിട്ടും ഡൽഹിയിൽ നിയമാനുസൃതം അനിവാര്യമല്ലാത്ത എല്ലാ ഫോറങ്ങളിൽനിന്നും 10 വർഷംകൊണ്ട് ഇടതുപക്ഷക്കാർ ആസൂത്രിതമായി ഒഴിവാക്കപ്പെട്ടു. 

ജെ.പി.നഡ്ഡ, നരേന്ദ്ര മോദി, അമിത് ഷാ എന്നിവർ. (Photo by Prakash SINGH/ AFP)

∙ ജാതി രാഷ്ട്രീയത്തിനു മുന്നിൽ തകർന്ന വർഗരാഷ്ട്രീയം

തിരഞ്ഞെടുപ്പു രാഷ്ട്രീയം 1952ൽ നിന്ന് 2024ൽ എത്തിനിൽക്കുമ്പോൾ സിപിഎം, സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്, സിപിഐ എംഎൽ, എസ്‌യുസിഐ എന്നീ ഇടതുപാർട്ടികൾക്ക് ആകെ 5 ലോക്സഭാംഗങ്ങളും (കേരളത്തിലെ എൻ.കെ. പ്രേമചന്ദ്രൻ ആർഎസ്പി ആണെങ്കിലും കോൺഗ്രസ് മുന്നണിയിലാണ്) 2.71 ശതമാനം വോട്ടുവിഹിതവുമാണുള്ളത്. രാജ്യത്താകെ 4036 എംഎൽഎമാരുള്ളതിൽ സിപിഎമ്മിന് 78 പേരും സിപിഐക്ക് 22 പേരുമുണ്ട്. 50 വർഷം രാജ്യം ഭരിച്ച കോൺഗ്രസും നന്നേ ക്ഷയിച്ചു. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വെറും 52 സീറ്റേ അവർക്കു ലഭിച്ചുള്ളൂ. അപ്പോഴും 19.67 ശതമാനം വോട്ട് നേടാൻ കഴിഞ്ഞു. വോട്ടു ചെയ്തവരിൽ അഞ്ചിൽ ഒരാൾ കൈപ്പത്തിയെ വിശ്വസിക്കുന്നുവെന്നു ചുരുക്കം. ഈ അടയാളത്തിൽ വോട്ട് നേടി വിജയിച്ച 676 എംഎൽഎമാരുമുണ്ട്. കേരളത്തിൽ തിരഞ്ഞെടുപ്പു കഴിഞ്ഞു. 2004 ആവർത്തിക്കുമെന്ന് പിണറായി വിജയൻ പ്രത്യാശിക്കുന്നു. അന്നത്തെപ്പോലെ കേന്ദ്രഭരണം നിയന്ത്രിക്കാനുള്ള ശേഷിയിലേക്ക് പാർട്ടി നില മെച്ചപ്പെടുത്തുമെന്നാണ് അദ്ദേഹം പറയാതെ പറയുന്നത്. 60 വർഷത്തിലേറെക്കാലത്തെ രാഷ്ട്രീയാനുഭവങ്ങളുള്ള പിണറായി സഖാവിന് യാഥാർഥ്യം മനസ്സിലാകുന്നില്ലെന്നുണ്ടോ?.

English Summary:

Is CPM Clinging to the Glory Days of Politics, Unaware of its Waning Relevance in the Present?