‘‘ചാന്ദ്രയാൻ ദൗത്യം, കോവിഡ് വാക്‌സിനേഷൻ, കായിക മേഖലയിലെ നേട്ടങ്ങൾ തുടങ്ങിയവയുടെയെല്ലാം വിജയത്തിന്റെ ‘ക്രെഡിറ്റ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കുന്നു, എന്നാൽ രാജ്യത്ത് സ്ത്രീകൾക്ക് നേരെ അതിക്രമങ്ങളും ബലാത്സംഗങ്ങളും അനീതിയും സംഭവിക്കുമ്പോൾ താൻ തെറ്റുകാരനല്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ലൈംഗികാതിക്രമ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തേ അറിഞ്ഞിട്ടും കർണാടകയിലെ ഹാസൻ മണ്ഡലത്തിൽ, ജെഡിഎസ്-ബിജെപി സഖ്യ ലോക്‌സഭാ സ്ഥാനാർഥിയായി പ്രജ്വൽ രേവണ്ണയ്ക്ക് ടിക്കറ്റ് നൽകിയതിൽ മോദിയും അമിത് ഷായും ലജ്ജിക്കുന്നില്ലേ... ദേശീയ വനിതാ കമ്മിഷനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിഷയത്തില്‍ തീർത്തും നിശ്ശബ്ദത പാലിക്കുകയാണ്. മണിപ്പുർ, ഹത്രസ്, ഇപ്പോൾ ഹാസൻ പെൻഡ്രൈവ് കേസ്... ഇതൊന്നും ദേശീയ മാധ്യമങ്ങൾ കാണുന്നില്ല, ചർച്ചയാക്കുന്നില്ല.’’ – എഐസിസി സമൂഹമാധ്യമ വിഭാഗം അധ്യക്ഷ സുപ്രിയ ശ്രീനേറ്റിന്റെ വാക്കുകളാണിത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ലോക്സഭയിലേക്കു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തു വിലകൊടുത്തും അധികാരത്തിൽ തുടരാൻ ബിജെപിയും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും ദിവസവും നിരവധി വിഷയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഒട്ടും വിട്ടുകൊടുക്കാതെയാണ് ഇരുവിഭാഗത്തിന്റെയും മുന്നേറ്റം. രണ്ടു ഘട്ടം വോട്ടെടുപ്പു മാത്രമേ ഇതുവരെ അവസാനിച്ചിട്ടുള്ളൂ. ഇനിയും അഞ്ചു ഘട്ടം തീരാനുണ്ട്. 400 സീറ്റ് ഒറ്റയ്ക്ക് നേടാനുള്ള പോരാട്ടത്തിലാണ് ബിജെപി. അതിനു വേണ്ടിയുള്ള പരിശ്രമത്തിനിടെ കർണാടകയിൽനിന്നേറ്റ തിരിച്ചടിയാണ് ഇപ്പോൾ പാർട്ടിക്ക് തലവേദനയായിരിക്കുന്നത്.

‘‘ചാന്ദ്രയാൻ ദൗത്യം, കോവിഡ് വാക്‌സിനേഷൻ, കായിക മേഖലയിലെ നേട്ടങ്ങൾ തുടങ്ങിയവയുടെയെല്ലാം വിജയത്തിന്റെ ‘ക്രെഡിറ്റ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കുന്നു, എന്നാൽ രാജ്യത്ത് സ്ത്രീകൾക്ക് നേരെ അതിക്രമങ്ങളും ബലാത്സംഗങ്ങളും അനീതിയും സംഭവിക്കുമ്പോൾ താൻ തെറ്റുകാരനല്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ലൈംഗികാതിക്രമ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തേ അറിഞ്ഞിട്ടും കർണാടകയിലെ ഹാസൻ മണ്ഡലത്തിൽ, ജെഡിഎസ്-ബിജെപി സഖ്യ ലോക്‌സഭാ സ്ഥാനാർഥിയായി പ്രജ്വൽ രേവണ്ണയ്ക്ക് ടിക്കറ്റ് നൽകിയതിൽ മോദിയും അമിത് ഷായും ലജ്ജിക്കുന്നില്ലേ... ദേശീയ വനിതാ കമ്മിഷനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിഷയത്തില്‍ തീർത്തും നിശ്ശബ്ദത പാലിക്കുകയാണ്. മണിപ്പുർ, ഹത്രസ്, ഇപ്പോൾ ഹാസൻ പെൻഡ്രൈവ് കേസ്... ഇതൊന്നും ദേശീയ മാധ്യമങ്ങൾ കാണുന്നില്ല, ചർച്ചയാക്കുന്നില്ല.’’ – എഐസിസി സമൂഹമാധ്യമ വിഭാഗം അധ്യക്ഷ സുപ്രിയ ശ്രീനേറ്റിന്റെ വാക്കുകളാണിത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ലോക്സഭയിലേക്കു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തു വിലകൊടുത്തും അധികാരത്തിൽ തുടരാൻ ബിജെപിയും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും ദിവസവും നിരവധി വിഷയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഒട്ടും വിട്ടുകൊടുക്കാതെയാണ് ഇരുവിഭാഗത്തിന്റെയും മുന്നേറ്റം. രണ്ടു ഘട്ടം വോട്ടെടുപ്പു മാത്രമേ ഇതുവരെ അവസാനിച്ചിട്ടുള്ളൂ. ഇനിയും അഞ്ചു ഘട്ടം തീരാനുണ്ട്. 400 സീറ്റ് ഒറ്റയ്ക്ക് നേടാനുള്ള പോരാട്ടത്തിലാണ് ബിജെപി. അതിനു വേണ്ടിയുള്ള പരിശ്രമത്തിനിടെ കർണാടകയിൽനിന്നേറ്റ തിരിച്ചടിയാണ് ഇപ്പോൾ പാർട്ടിക്ക് തലവേദനയായിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ചാന്ദ്രയാൻ ദൗത്യം, കോവിഡ് വാക്‌സിനേഷൻ, കായിക മേഖലയിലെ നേട്ടങ്ങൾ തുടങ്ങിയവയുടെയെല്ലാം വിജയത്തിന്റെ ‘ക്രെഡിറ്റ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കുന്നു, എന്നാൽ രാജ്യത്ത് സ്ത്രീകൾക്ക് നേരെ അതിക്രമങ്ങളും ബലാത്സംഗങ്ങളും അനീതിയും സംഭവിക്കുമ്പോൾ താൻ തെറ്റുകാരനല്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ലൈംഗികാതിക്രമ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തേ അറിഞ്ഞിട്ടും കർണാടകയിലെ ഹാസൻ മണ്ഡലത്തിൽ, ജെഡിഎസ്-ബിജെപി സഖ്യ ലോക്‌സഭാ സ്ഥാനാർഥിയായി പ്രജ്വൽ രേവണ്ണയ്ക്ക് ടിക്കറ്റ് നൽകിയതിൽ മോദിയും അമിത് ഷായും ലജ്ജിക്കുന്നില്ലേ... ദേശീയ വനിതാ കമ്മിഷനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിഷയത്തില്‍ തീർത്തും നിശ്ശബ്ദത പാലിക്കുകയാണ്. മണിപ്പുർ, ഹത്രസ്, ഇപ്പോൾ ഹാസൻ പെൻഡ്രൈവ് കേസ്... ഇതൊന്നും ദേശീയ മാധ്യമങ്ങൾ കാണുന്നില്ല, ചർച്ചയാക്കുന്നില്ല.’’ – എഐസിസി സമൂഹമാധ്യമ വിഭാഗം അധ്യക്ഷ സുപ്രിയ ശ്രീനേറ്റിന്റെ വാക്കുകളാണിത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ലോക്സഭയിലേക്കു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തു വിലകൊടുത്തും അധികാരത്തിൽ തുടരാൻ ബിജെപിയും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും ദിവസവും നിരവധി വിഷയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഒട്ടും വിട്ടുകൊടുക്കാതെയാണ് ഇരുവിഭാഗത്തിന്റെയും മുന്നേറ്റം. രണ്ടു ഘട്ടം വോട്ടെടുപ്പു മാത്രമേ ഇതുവരെ അവസാനിച്ചിട്ടുള്ളൂ. ഇനിയും അഞ്ചു ഘട്ടം തീരാനുണ്ട്. 400 സീറ്റ് ഒറ്റയ്ക്ക് നേടാനുള്ള പോരാട്ടത്തിലാണ് ബിജെപി. അതിനു വേണ്ടിയുള്ള പരിശ്രമത്തിനിടെ കർണാടകയിൽനിന്നേറ്റ തിരിച്ചടിയാണ് ഇപ്പോൾ പാർട്ടിക്ക് തലവേദനയായിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ചാന്ദ്രയാൻ ദൗത്യം, കോവിഡ് വാക്‌സിനേഷൻ, കായിക മേഖലയിലെ നേട്ടങ്ങൾ തുടങ്ങിയവയുടെയെല്ലാം വിജയത്തിന്റെ ‘ക്രെഡിറ്റ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കുന്നു, എന്നാൽ രാജ്യത്ത് സ്ത്രീകൾക്ക് നേരെ അതിക്രമങ്ങളും ബലാത്സംഗങ്ങളും അനീതിയും സംഭവിക്കുമ്പോൾ താൻ തെറ്റുകാരനല്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ലൈംഗികാതിക്രമ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തേ അറിഞ്ഞിട്ടും കർണാടകയിലെ ഹാസൻ മണ്ഡലത്തിൽ, ജെഡിഎസ്-ബിജെപി സഖ്യ ലോക്‌സഭാ സ്ഥാനാർഥിയായി പ്രജ്വൽ രേവണ്ണയ്ക്ക് ടിക്കറ്റ് നൽകിയതിൽ മോദിയും അമിത് ഷായും ലജ്ജിക്കുന്നില്ലേ... ദേശീയ വനിതാ കമ്മിഷനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിഷയത്തില്‍ തീർത്തും നിശ്ശബ്ദത പാലിക്കുകയാണ്. മണിപ്പുർ, ഹത്രസ്, ഇപ്പോൾ ഹാസൻ പെൻഡ്രൈവ് കേസ്... ഇതൊന്നും ദേശീയ മാധ്യമങ്ങൾ കാണുന്നില്ല, ചർച്ചയാക്കുന്നില്ല.’’ –  എഐസിസി സമൂഹമാധ്യമ വിഭാഗം അധ്യക്ഷ സുപ്രിയ ശ്രീനേതിന്റെ വാക്കുകളാണിത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ലോക്സഭയിലേക്കു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തു വിലകൊടുത്തും അധികാരത്തിൽ തുടരാൻ ബിജെപിയും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും ദിവസവും നിരവധി വിഷയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. ഒട്ടും വിട്ടുകൊടുക്കാതെയാണ് ഇരുവിഭാഗത്തിന്റെയും മുന്നേറ്റം. രണ്ടു ഘട്ടം വോട്ടെടുപ്പു മാത്രമേ ഇതുവരെ അവസാനിച്ചിട്ടുള്ളൂ. ഇനിയും അഞ്ചു ഘട്ടം തീരാനുണ്ട്. 400 സീറ്റ് ഒറ്റയ്ക്ക് നേടാനുള്ള പോരാട്ടത്തിലാണ് ബിജെപി. അതിനു വേണ്ടിയുള്ള പരിശ്രമത്തിനിടെ കർണാടകയിൽനിന്നേറ്റ തിരിച്ചടിയാണ് ഇപ്പോൾ പാർട്ടിക്ക് തലവേദനയായിരിക്കുന്നത്. 

പ്രജ്വൽ രേവണ്ണ, എച്ച്‌.ഡി. ദേവെഗൗഡ, എച്ച്‌.ഡി. കുമാരസ്വാമി തുടങ്ങിയവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo: X/Deepakkhatri812)
ADVERTISEMENT

കർണാടകയിൽ ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദൾ എസിന്റെ (ജെഡിഎസ്) എംപി നിരവധി സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ബിജെപിയുടെ ദക്ഷിണേന്ത്യൻ സ്വപ്നങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതിനു ശക്തമായ കാരണങ്ങളുമുണ്ട്. ജെഡിഎസ് അധ്യക്ഷൻ എച്ച്‌.ഡി.ദേവെഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീല വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതാണ് ബിജെപിക്കും തിരിച്ചടിയായത്. 

28 ലോക്സഭാ സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. അതിൽ ഹാസൻ ഉൾപ്പെടെ 14 സീറ്റുകളിലേക്ക് ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടന്നു. ശേഷിച്ച 14 സീറ്റുകളിലേക്ക് മേയ് ഏഴിനാണു വോട്ടെടുപ്പ്. നിർണായകമായ ഈ സമയത്തുതന്നെ ലൈംഗിക പീഡന കേസ് തലപൊക്കിയത് എൻഡിഎ സഖ്യത്തെ ഒന്നടങ്കം ഞെട്ടിക്കാൻപോന്നതായിരുന്നു. മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിലെത്തിയ ബിജെപി നേതാക്കൾക്കെല്ലാം വിവാദം വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ‘മോദിയുടെ ഗാരന്റി’ എന്ന് പറയുമ്പോഴും സ്ത്രീകള്‍ക്ക് സുരക്ഷ നൽകാത്ത പാർട്ടിയെ എങ്ങനെ വിശ്വസിക്കുമെന്നാണ് കോൺഗ്രസ് ചോദിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രജ്വൽ രേവണ്ണ. (Photo: X/Deepakkhatri812)

∙ എല്ലാം പുറത്തുവന്നത് വോട്ടെടുപ്പിന് തൊട്ടു മുൻപേ

ഹാസൻ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്ന ഏപ്രിൽ 26ന് രണ്ടു ദിവസം മുൻപാണ് പ്രജ്വലിന്റേതെന്ന പേരിൽ‌ അശ്ലീല വിഡിയോകൾ പുറത്തുവന്നത്. ഏപ്രിൽ 25ന് വനിതാ കമ്മിഷൻ അധ്യക്ഷ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യർഥിച്ചു. വിഡിയോകൾ മോർഫ് ചെയ്തതാണെന്ന് ജെഡിഎസ് വാദിച്ചെങ്കിലും കുറ്റാരോപിതനെ പിന്തുണയ്ക്കാൺ ആരും രംഗത്തുവന്നില്ല. നരേന്ദ്ര മോദി ഡിസംബറിൽ എക്സിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലെല്ലാം, മുൻ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവെഗൗഡയ്ക്കൊപ്പം കുറ്റാരോപിതരിൽ ഒരാളായ അദ്ദേഹത്തിന്റെ മകൻ എച്ച്‌.ഡി. രേവണ്ണയെയും കാണാം. 

ADVERTISEMENT

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം മോദിയുമായും മുതിർന്ന ബിജെപി നേതാക്കളുമായും വേദി പങ്കിടാനും രേവണ്ണ ഉണ്ടായിരുന്നു. ആരോപണം വന്നതിനു ശേഷവും ബിജെപി നേതൃത്വം രേവണ്ണയ്ക്കൊപ്പവും മകൻ പ്രജ്വലിനൊപ്പവും പ്രചാരണത്തിന് ഇറങ്ങി. ആ ചിത്രങ്ങളെല്ലാം വ്യാപകമായി പ്രചരിക്കപ്പെട്ടു. നാരീ ശക്തിയുടെ പേരിൽ പ്രചാരണം നടത്തുന്നവർതന്നെ നിരവധി സ്ത്രീകളെ പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന ഒരു നേതാവിനെ ഒപ്പം കൂട്ടിയതിന്റെ സാംഗത്യവും മാധ്യമങ്ങളിൽ ചർച്ചയായി. 

പ്രജ്വൽ രേവണ്ണ. (Photo: X/jigneshmevani80)

∙ ആരാണ് പ്രജ്വൽ രേവണ്ണ?

കർണാടകയിലെ ഹാസനിൽനിന്നുള്ള ലോക്‌സഭാംഗമാണ് പ്രജ്വൽ രേവണ്ണ. മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌.ഡി. ദേവെഗൗഡയുടെ ചെറുമകനായ പ്രജ്വൽ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽനിന്ന് വിജയിച്ച ഒരേയൊരു ജെഡിഎസ് നേതാവായിരുന്നു. പ്രജ്വലിന്റെ പിതാവാണ് എച്ച്‌.ഡി. രേവണ്ണ. ദേവെഗൗഡയുടെ മൂത്തമകൻ. രണ്ടാമത്തെ മകനാണ് എച്ച്.ഡി. കുമാരസ്വാമി. 

2018-19ൽ കുമാരസ്വാമിയുടെ നേതൃത്വത്തിൽ രൂപംകൊടുത്ത കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിൽ മന്ത്രിയായിരുന്നു രേവണ്ണ. തന്റെ മകനെയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ഒട്ടും അമാന്തം കാണിച്ചില്ല അദ്ദേഹം. 2014ൽ ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറായി ബിരുദം നേടിയ പ്രജ്വൽ 2019 നവംബറിൽ ജെഡിഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതനായി. അതും പ്രജ്വലിന്റെ ഇരുപത്തിയൊൻപതാമത്തെ വയസ്സിൽ!

ജെഡിഎസ് നേതാക്കളായ എച്ച്.ഡി. ദേവെഗൗഡ, എച്ച്.ഡി.കുമാരസ്വാമി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ ചർച്ച നടത്തുന്നു (Photo: X/narendramodi)
ADVERTISEMENT

∙ തുടക്കം സ്വത്തു തർക്കത്തിൽ

കുടുംബത്തിനുള്ളിലുണ്ടായ ചില തർക്കങ്ങളാണ് ഇപ്പോഴത്തെ വിവാദത്തിന്റെ തുടക്കമെന്നാണു പറയപ്പെടുന്നത്. രേവണ്ണ കുടുംബത്തിന്റെ വിശ്വസ്ത സഹായിയായിരുന്നു ഡ്രൈവർ കാർത്തിക്. എന്നാൽ 2023 ജൂണിൽ കാർത്തിക്കുമായി ചില പ്രശ്നങ്ങളുണ്ടായി. അതിനു പിന്നാലെയാണ് രഹസ്യങ്ങൾ ഓരോന്നായി പുറത്തുവരാൻ തുടങ്ങിയത്. ദേവെഗൗഡ വംശജരുടെ പൂർവികർ താമസിച്ചിരുന്ന ഹോളനർസിപുരയിലെ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന 16 ഏക്കർ ഭൂമിയായിരുന്നു പ്രശ്നത്തിന്റെ കാതൽ. ഈ ഭൂമി വിട്ടുനൽകാൻ പ്രജ്വലും അമ്മയും ചേർന്ന്  നിർബന്ധിച്ചെന്ന് കാണിച്ച് കാർത്തിക് പരാതി നൽകി. 2023 ഡിസംബറിലായിരുന്നു അത്. പിന്നാലെ പ്രശ്നം രൂക്ഷമായി. തുടർന്നാണ് വിഡിയോകൾ പുറത്തുവിട്ട് പകപോക്കുന്നതിലേക്കു വരെ കാര്യങ്ങളെത്തിയത്. 

പ്രജ്വലിന്റെ ഫോൺ പലപ്പോഴും കൈകാര്യം ചെയ്തിരുന്നത് കാർത്തിക് ആയിരുന്നു. അതുവഴി അയാള്‍ ഇത്തരം വിഡിയോകൾ കൈക്കലാക്കിയിട്ടുണ്ടാകാമെന്നാണ് ജെഡിഎസ് നേതാക്കൾ ഉൾപ്പടെയുള്ളവർ വെളിപ്പെടുത്തിയത്. ആദ്യം തന്റെ സ്വകാര്യ ഫോണിലേക്ക് മാറ്റിയ ഈ വിഡിയോകൾ പിന്നീട് ബ്ലാക്ക് മെയ്‌ലിങ്ങിനായി പെൻഡ്രൈവിലേക്ക് മാറ്റി ഉപയോഗിക്കുകയായിരുന്നു. ഇതിനിടെ സ്വത്ത് കൈവശപ്പെടുത്താൻ കാർത്തിക് നിയമസഹായത്തിന് അഭിഭാഷകനും ബിജെപി പ്രവർത്തകനുമായ ജി.ദേവരാജഗൗഡയെ സമീപിച്ചു. ഇതോടെ സ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു. 

പ്രജ്വലിന്റെ മുൻ ഡ്രൈവർ കാർത്തിക്. (photo: X/dhanyarajendran)

പെൻഡ്രൈവിന്റെ കാര്യം കാർത്തിക് അദ്ദേഹത്തോട് പറഞ്ഞു. കേസിന് ശക്തികിട്ടാൻ ഈ വിഡിയോ ഉപയോഗിക്കാമെന്ന് ‘ഉപദേശിച്ചത്’ ദേവരാജ ഗൗഡ ആയിരുന്നു. അങ്ങനെ അയാൾ രഹസ്യ രേഖകളും കൈക്കലാക്കി. ഭൂമി തർക്കത്തിന്റെ പേരിൽ പ്രജ്വലിന്റെ പിതാവും ഹൊലേനരസിപൂർ എംഎൽഎയുമായ എച്ച്‌.ഡി. രേവണ്ണയുടെ കുടുംബം തന്നെയും ഭാര്യയെയും മർദിച്ചതിനെത്തുടർന്നാണ് നീതി തേടി കാർത്തിക് ദേവരാജെഗൗഡയെ സമീപിച്ചതെന്നും പറയുന്നു. ഒഴിഞ്ഞ ബോണ്ട് പേപ്പറിൽ ഒപ്പിട്ടാണ് രേവണ്ണയുടെ കുടുംബം ബലം പ്രയോഗിച്ച് തന്റെ ഭൂമി തട്ടിയെടുത്തതെന്നാണ് കാർത്തിക് ആരോപിക്കുന്നത്.

∙ വോട്ടര്‍മാരുടെ ഫോണിലേക്ക് സ്ഥാനാർഥിയുടെ അശ്ലീല വിഡിയോ! 

ഹാസൻ ലോക്‌സഭാ സ്ഥാനാർഥി പ്രജ്വലിന്റേതെന്ന് പറയുന്ന അശ്ലീല ദൃശ്യങ്ങൾ അതിവേഗമാണ് പ്രചരിച്ചത്. നിരവധി സ്ത്രീകളുമായുള്ള ആയിരക്കണക്കിന് വിഡിയോകൾ വോട്ടർമാർക്കിടയിൽ പ്രചരിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഒന്നിൽകൂടുതൽ വിഡിയോകൾ പുറത്തിറങ്ങിയതോടെ കൂടെ നിൽക്കുന്ന ഒരാൾക്കും പ്രജ്വലിനെയും അദ്ദേഹത്തിന്റെ അച്ഛൻ രേവണ്ണനെയും സംരക്ഷിക്കാൻ കഴിയാതെ വന്നു. പുറത്തുവന്ന ഭൂരിഭാഗം ടേപ്പുകളും പ്രജ്വൽ തന്റെ ഫോണിൽ റിക്കോർഡു ചെയ്‌ത് ലാപ്‌ടോപ്പിലേക്ക് മാറ്റിയതായിരുന്നു. 

ഭൂരിഭാഗം ടേപ്പുകളും അദ്ദേഹത്തിന്റെ വീട്ടിലും ഓഫിസിലുമായി ചിത്രീകരിച്ചതായാണ് പറയപ്പെടുന്നത്. െന്നാൽ, തിരഞ്ഞെടുപ്പിൽ ഗൗഡ കുടുംബത്തിന്റെ പ്രതിച്ഛായ മോശമാക്കാൻ എതിരാളികൾ പ്രയോഗിച്ചതാണ് ഈ വിഡിയോകളെന്ന് ചില ബിജെപി നേതാക്കൾ വിശേഷിപ്പിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ വിഷയം സുവര്‍ണാവസരമായി കണ്ടു. അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. അതോടെ എച്ച്.ഡി. കുമാരസ്വാമിയും രേവണ്ണയെയും മകനെയും കൈവിട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടുന്ന ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയുടെ ഫോട്ടോ കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് മാധ്യമ പ്രവർത്തകർക്കു മുന്നിൽ ഉയർത്തിക്കാട്ടുന്നു (Photo by Idrees MOHAMMED / AFP)

∙ 5 വർഷം: പീഡിപ്പിച്ചത് നിരവധി പേരെ, പകർത്തിയത് 2976 വിഡിയോകൾ

രാജ്യത്തു തന്നെ ഒരു രാഷ്ട്രീയ നേതാവിന്റെ പേരിൽ ആദ്യമായിട്ടായിരിക്കും ഇത്രയും അധികം അശ്ലീല വിഡിയോകൾ പുറത്തുവരുന്നത്. കർണാടക പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ഹാസനിൽ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ച ഒരു പെൻഡ്രൈവിൽ 2976 വിഡിയോകൾ ഉണ്ടായിരുന്നു എന്നാണ്. ഇതിൽ മിക്കതും സെക്കൻഡുകൾ ദൈർഘ്യമുള്ളതും ചിലത് കുറച്ച് മിനിറ്റുകൾ മാത്രമുള്ളതുമാണ്. 2019നു ശേഷം ബെംഗളൂരുവിലെയും ഹാസനിലെയും വസതികളിലെ സ്റ്റോർ റൂമിൽനിന്ന് ഫോൺ ഉപയോഗിച്ചാണ് വിഡിയോകളിൽ ഭൂരിഭാഗവും ചിത്രീകരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. പെൻഡ്രൈവുകളുടെ ആധികാരികത പരിശോധിക്കാൻ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പ്രജ്വലിന്റെ ക്രൂരമായ കുറ്റകൃത്യങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ എന്റെ ഹൃദയം വിറകൊള്ളുന്നു. നൂറുകണക്കിന് സ്ത്രീകളുടെ ജീവിതം അവൻ നശിപ്പിച്ചു. മോദിജി നിങ്ങൾ മിണ്ടാതിരിക്കുമോ?’

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി

∙ എന്തിനായിരുന്നു വിഡിയോ പകർത്തിയത്?

ഇരകളെ വീണ്ടും ഉപയോഗിക്കാൻ ലക്ഷ്യമിട്ടായിരുന്നു വിഡിയോകൾ പകർത്തിയത് എന്നാണ് റിപ്പോർട്ട്. ഇരകൾ പരാതി നൽകാതിരിക്കാനും കേസുമായി മുന്നോട്ടു പോകാതിരിക്കാനും ഈ ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തി. 2019നും 2022നും ഇടയിൽ പ്രജ്വലും പിതാവ് രേവണ്ണയും തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഹാസനിലെ വസതിയിൽ ജോലി ചെയ്തിരുന്ന യുവതിയും പരാതി നൽകിയിട്ടുണ്ട്. 

2019ൽ ജോലിക്ക് കയറി നാലാം മാസം രേവണ്ണ അവരെ വീട്ടിലേക്ക് വിളിപ്പിക്കാൻ തുടങ്ങി. ‘‘രേവണ്ണയുടെ ഭാര്യ ഇല്ലാതിരുന്നപ്പോഴെല്ലാം അയാൾ സ്ത്രീകളെ സ്റ്റോർറൂമിലേക്ക് വിളിച്ച് ഭക്ഷണം കൊടുക്കുമ്പോൾ തൊടുമായിരുന്നു. അയാൾ സാരി പിന്നുകൾ അഴിച്ചുമാറ്റുകയും സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു’’ എന്നാണ് പരാതിക്കാരി പറഞ്ഞത്. 

പരാതിയുടെ അടിസ്ഥാനത്തിൽ 354 എ (ലൈംഗിക പീഡനം), 354 ഡി (പിന്തുടരൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 509 (സ്ത്രീയെ അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

∙ പ്രചരിപ്പിച്ചത് നവീൻ ഗൗഡയോ?

വിഡിയോകള്‍ പ്രചരിച്ചതിനു പിന്നാലെ നവീന്‍ ഗൗഡ എന്നയാള്‍ക്കും മറ്റു ചിലര്‍ക്കുമെതിരെ പ്രജ്വല്‍ രേവണ്ണയുടെ തിരഞ്ഞെടുപ്പ് ഏജന്റ് പൂര്‍ണചന്ദ്ര തേജസ്വി പരാതി നല്‍കിയിരുന്നു. ലൈംഗിക വിഡിയോകളുടെ പെന്‍ഡ്രൈവുകളും വാട്സാപ് മെസേജുകളും പ്രചരിപ്പിച്ച് പ്രജ്വലിനെ അപകീര്‍ത്തിപ്പെടുത്താനും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നു എന്നായിരുന്നു തേജസ്വിയുടെ പരാതി. ‘‘നവീൻ ഗൗഡയും മറ്റുള്ളവരും വിഡിയോകളും ചിത്രങ്ങളും പെൻഡ്രൈവ്, വാട്സാപ് എന്നിവ ഉപയോഗിച്ച് ഹാസൻ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാരിലേക്ക് പ്രചരിപ്പിച്ച് പ്രജ്വൽ രേവണ്ണയുടെ പ്രശസ്തിക്ക് കളങ്കം വരുത്തുകയും അദ്ദേഹത്തിന് വോട്ട് ചെയ്യുന്നതിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കുകയും ചെയ്തു’ ഇതായിരുന്നു പരാതി. എന്നാൽ ഇതു തള്ളിക്കളഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രജ്വലിനെതിരായ കുറ്റങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘംതന്നെ രൂപീകരിക്കുകയായിരുന്നു. പരാതി നൽകിയ യുവതിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുകയും ചെയ്തു.

പ്രജ്വൽ രേവണ്ണ. (Photo: X/PrajwalRevanna)

∙ വിവാദം ബിജെപിയെ ബാധിക്കുമോ?

അശ്ലീല ദൃശ്യങ്ങൾ പുറത്തുവന്നതോടെ കർണാടക തിരഞ്ഞെടുപ്പിലുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങൾ എന്തായിരിക്കാം? ജെഡിഎസുമായി സഖ്യമുണ്ടാക്കുന്നതിന് മുൻപ് ഡിസംബറിൽതന്നെ ബിജെപി ഈ വിഡിയോകളെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന വിവാദം പരമാവധി ഉപയോഗപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ബിജെപി എംഎൽഎ പ്രീതം ഗൗഡയും ഹാസനിലെ മുതിർന്ന പാർട്ടി നേതാവ് ദേവരാജെ ഗൗഡയും ഡിസംബറിൽതന്നെ വിഡിയോകളെക്കുറിച്ച് സംസ്ഥാന പാർട്ടി അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയെ അറിയിച്ചിരുന്നെങ്കിലും സഖ്യമുണ്ടാക്കി മുന്നോട്ട് പോകാനായിരുന്നു പാർട്ടി തീരുമാനം. അന്നത്തെ കത്തുകളും രേഖകളും പുറത്തുവന്നതും ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്.

സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ജെഡിഎസിന് സ്വാധീനമുള്ള തെക്കൻ കർണാടകയിലെ വൊക്കലിഗ വിഭാഗക്കാരുടെ പ്രബല പ്രദേശങ്ങളിൽ ഭൂരിഭാഗത്തിലും ആദ്യ ഘട്ടത്തിൽ വോട്ടിങ് നടന്നതിനാൽ വിവാദ വിഡിയോകൾ എൻഡിഎയ്ക്ക് വലിയ തലവേദന സൃഷ്ടിച്ചേക്കില്ലെന്നാണ് പറയപ്പെടുന്നത്. മേയ് 7ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത് ജെഡിഎസിന് സ്വാധീനമില്ലാത്ത സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിലാണ്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് ദക്ഷിണ കർണാടകയ്ക്ക് പുറത്ത് 19 സീറ്റുകളിൽ 2 എണ്ണം മാത്രമാണ് നേടിയത്. റായ്ച്ചൂരിലെ ദേവദുർഗ, ശിവമൊഗ ജില്ലയിലെ ശിവമൊഗ (റൂറൽ) സംവരണ സീറ്റുകളായിരുന്നു അത്. 

പ്രജ്വൽ രേവണ്ണയും ദേവെഗൗഡയും പ്രധാനമന്ത്രി മോദിക്കൊപ്പം (Photo: X/narendramodi)

എന്നാൽ വിവാദത്തിൽനിന്ന് പാർട്ടി വിട്ടുനിന്നെങ്കിലും മറ്റുതലങ്ങളിൽ ഈ വിവാദം ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രജ്വലിനെയും പിതാവിനെയും പുറത്താക്കണമെന്ന് ജെഡിഎസിനുള്ളിൽത്തന്നെ മുറവിളി ഉയരുകയാണ്. മുതിർന്ന ജെഡിഎസ് എംഎൽഎ ശരൺ ഗൗഡ കന്ദ്കൂർ ജെഡിഎസിനുള്ളിലെ അസ്വാരസ്യം വ്യക്തമാക്കുകയും പേരക്കുട്ടിയെ പാർട്ടിയിൽനിന്ന് ഉടൻ പുറത്താക്കാൻ ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവെഗൗഡയ്ക്ക് കത്തെഴുതുകയും ചെയ്തു.

∙ സ്ത്രീകളെ പീഡിപ്പിച്ച സ്ഥാനാർഥി മത്സരിച്ചത് മോദിക്ക് ഭീഷണിയാകുമോ?

പ്രജ്വൽ ചിത്രീകരിച്ചതായി ആരോപിക്കപ്പെടുന്ന മൂവായിരത്തോളം അശ്ലീല വിഡിയോകൾ ചോർന്നത് മോദിക്കും ബിജെപിക്കുമെതിരെ ആയുധമാക്കി പ്രയോഗിച്ച് കോൺഗ്രസ് സഖ്യത്തിന് വോട്ടാക്കാൻ സാധിക്കുമോ എന്നും അന്വേഷിക്കുന്നവരേറെ. സ്ത്രീകൾക്ക് സുരക്ഷയൊരുക്കുമെന്ന് എപ്പോഴും പ്രസംഗിക്കുന്ന ബിജെപിതന്നെ ഇത്തരമൊരു പാർട്ടിയെ കൂടെകൂട്ടിയത് സഖ്യത്തിന് മങ്ങലേൽപ്പിക്കുമോ എന്ന ചോദ്യമാണ് കർണാടകയിലാകെ ഉയരുന്നത്. പുറത്തുവന്ന വിഡിയോകൾ കർണാടകയിലുള്ളവരുടെ മാത്രമല്ല ഇന്ത്യയൊട്ടാകെയുള്ളവരുടെയും മനസ്സാക്ഷിയെ ഒരുപോലെ ഇളക്കിമറിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് പാർട്ടി വനിതാ വിഭാഗം അധ്യക്ഷ അൽക ലാംബ പറഞ്ഞത്.

ജെഡിഎസ് നേതാവ് കുമാരസ്വാമിക്കൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. (Photo: X/bjpkarnataka)

ലോക്സഭയിലെ സിറ്റിങ് അംഗമായ പ്രജ്വൽ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26ന് ജനവിധി തേടികഴിഞ്ഞു. മേയ് 7ന് കർണാടകയിലെ 14 സീറ്റുകളിൽ വോട്ടെടുപ്പ് നടക്കുമ്പോൾ ലൈംഗിക പീഡന വിഷയം എൻഡിഎ സഖ്യത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഡിഎസുമായിരുന്നു സഖ്യം. അന്ന് ഇരു പാർട്ടികൾക്കും കിട്ടിയത് ഓരോ സീറ്റുകൾ. ബിജെപി 25 സീറ്റുകൾ സ്വന്തമാക്കിയപ്പോൾ സ്വതന്ത്രയായി മത്സരിച്ച നടി സുമലത ഒരു സീറ്റ് നേടി. സുമലത ഇപ്പോൾ ബിജെപിക്ക് ഒപ്പമാണ്. 

Show more

2019ലേതിനു സമാനമായ വിജയമാണ് ഇത്തവണ ബിജെപി കര്‍ണാടകയിൽ പ്രതീക്ഷിച്ചിരുന്നത്. ഉത്തരേന്ത്യയിൽ അഥവാ സീറ്റ് കുറയുകയാണെങ്കിൽ ദക്ഷിണേന്ത്യയിൽ പിടിമുറുക്കുക എന്നതായിരുന്നു ബിജെപിയുടെ തന്ത്രംതന്നെ. അതിനായി കേരളത്തിലും തമിഴ്‌നാട്ടിലുമുൾപ്പെടെ ഇന്നേവരെയില്ലാത്ത വിധം പല തവണ മോദി പ്രചാരണത്തിനെത്തി. കർണാടകയെയും ഇളക്കിമറിച്ചുള്ള പ്രചാരണത്തിനിടെയായിരുന്നു തീക്കാറ്റായി വിഡിയോ വിവാദം വീശിയടിച്ചത്. 

∙ ‘എന്റെ ഹൃദയം വിറകൊള്ളുന്നു..’

കേസിൽ നിശ്ശബ്ദത പാലിക്കുകയും പ്രജ്വലിന്റെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കുകയും ചെയ്ത പ്രധാനമന്ത്രി മോദിക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രൂക്ഷമായി പ്രതികരിച്ചു. ‘പ്രജ്വലിന്റെ ക്രൂരമായ കുറ്റകൃത്യങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ എന്റെ ഹൃദയം വിറകൊള്ളുന്നു. നൂറുകണക്കിന് സ്ത്രീകളുടെ ജീവിതം അവൻ നശിപ്പിച്ചു. മോദിജി നിങ്ങൾ മിണ്ടാതിരിക്കുമോ?’ എക്‌സിലെ ഒരു പോസ്റ്റിൽ പ്രിയങ്ക ചോദിച്ചു. ‘ഇക്കൂട്ടർ സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു. കർണാടകയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കണ്ടിരിക്കണം. അവരുടെ പാർട്ടിയുമായി ബന്ധപ്പെട്ട ആളുകൾ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തിരിക്കുന്നു. കർണാടകയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ പാർട്ടികൾ സഖ്യത്തിലാണ്. 

പ്രിയങ്ക ഗാന്ധി. (Photo: X/priyankagandhi)

ആയിരക്കണക്കിന് വിഡിയോകളാണ് പുറത്തു വന്നിരിക്കുന്നത്. നമ്മൾ എന്താണ് ഈ കാണുന്നത്? ആ തെറ്റുകൾ ചെയ്ത വ്യക്തിക്കു വേണ്ടി മോദി പ്രചാരണം നടത്തിയിരുന്നു. കുറ്റവാളി രാജ്യം വിട്ടു, ആരും തടഞ്ഞില്ല. മോദിയോ അമിത് ഷായോ തടഞ്ഞില്ല. അവർ അവനെ രക്ഷപ്പെടാൻ അനുവദിച്ചു. രാജ്യത്ത് എവിടെയൊക്കെ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും മോദി നിശ്ശബ്ദനായിരുന്നു. പകരം അവർ കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിച്ചു. മണിപ്പൂരിൽ ജവാന്റെ ഭാര്യയെ വസ്ത്രം അഴിപ്പിച്ച് ജനമധ്യത്തിലൂടെ നടത്തി. എല്ലാവരും വിഡിയോ കണ്ടു. മോദിയും അമിത് ഷായും കണ്ടിരിക്കണം. എന്നിട്ടും എന്തുകൊണ്ടാണ് അവർ മിണ്ടാതിരുന്നത്?’’ പ്രിയങ്ക ചോദിക്കുന്നു.

∙ പെൺമക്കൾ സുരക്ഷിതരല്ലെന്ന് മോദിയും

നാരീ ശക്തിയുടെ പേരു പറഞ്ഞ് വോട്ട് തേടിയ പ്രധാനമന്ത്രി മോദി, കർണാടകയിലെ പലയിടത്തും പ്രചാരണത്തിനിടെ പറഞ്ഞത്, കോൺഗ്രസ് സർക്കാരിന് കീഴിൽ ഞങ്ങളുടെ പെൺമക്കൾ സുരക്ഷിതരല്ലെന്നായിരുന്നു. അധികാരത്തിൽ വന്നാൽ തന്റെ പാർട്ടി സ്ത്രീകളെ സംരക്ഷിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. എന്നാൽ, പ്രജ്വൽ വിവാദം പുറത്തുവന്നതു മുതൽ ബിജെപി കേസിൽനിന്ന് വിട്ടുനിൽക്കുകയാണ്. പ്രജ്വൽ രേവണ്ണയുടെ കാര്യം ഞെട്ടിക്കുന്നതാണെന്നുതന്നെയാണ് ബിജെപി നിലപാട്. ‘ഞങ്ങൾ നാരീ ശക്തിക്കൊപ്പമാണ് നിലകൊള്ളുന്നത്. നാരീ ശക്തിയെ അപമാനിക്കുന്നത് ബിജെപി ഒരിക്കലും സഹിക്കില്ല,’ എന്നായിരുന്നു പാർട്ടി വക്താവിന്റെ പ്രതികരണം.

അമിത് ഷാ, നരേന്ദ്രമോദി (Photo from Archive)

വിഷയം കോൺഗ്രസ് സർക്കാരിന്റെ തലയിലാക്കാനുള്ള വൃഥാശ്രമവും ബിജെപി നടത്തുന്നുണ്ട്. പ്രജ്വലിനെ ഇന്ത്യ വിടാൻ ‘സഹായിച്ചത്’ കർണാടകയിലെ കോൺഗ്രസ് സര്‍ക്കാരാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. മാത്രവുമല്ല, സംസ്ഥാനത്തെ വൊക്കലിഗ മേഖലയിൽ പോളിങ് അവസാനിക്കുന്നതിനു മുൻപ് നടപടിയെടുക്കാത്തതിന് മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെയും വിമർശിക്കുകയും ചെയ്തു. 

പ്രജ്വലിനെ തിരികെ ഇന്ത്യയിലെത്തിക്കാൻ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സിദ്ധരാമയ്യ കത്തയച്ചതിനു പിന്നാലെയായിരുന്നു അമിത് ഷായുടെ വിമർശനം. പ്രജ്വല്‍ ജർമനിയിലേക്ക് കടന്നതായാണ് വിവരം. താൻ തിരികെ വന്ന് നിയമപരമായിത്തന്നെ കേസിനെ നേരിടുമെന്നും അറിയിച്ചിട്ടുണ്ട്. കേസുമായി മുന്നോട്ടു പോകുകയാണ് പ്രത്യേക അന്വേഷണ സംഘവും. അതിനിടെ പുതിയ പരാതികൾ വരുന്നതും ബിജെപിക്ക് തലവേദനയായിട്ടുണ്ട്. രാജ്യം വിട്ട പ്രജ്വലിനായി പ്രത്യേക അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരിക്കുകയാണ്. അതോടൊപ്പമാണ് മോദിക്ക് സിദ്ധരാമയ്യ കത്തയച്ചതും.

∙ ‘ബ്രിജ് ഭൂഷനെ സംരക്ഷിക്കുന്ന ബിജെപിക്ക് ഇതൊക്കെ എന്ത്?’

ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ സംരക്ഷിക്കുന്നവര്‍ക്ക് മുന്നണിയിലെ ഒരു പാർട്ടിയിലെ ലൈംഗിക പീഡനാരോപണം പ്രശ്നമാകാൻ സാധ്യതയില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ പോക്സോ ചുമത്തി ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം വരെ റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ എല്ലാ ലൈംഗികാതിക്രമ ആരോപണങ്ങളും ബ്രിജ് ഭൂഷൺ നിഷേധിച്ച് ഇപ്പോഴും മുൻനിര സ്ഥാനങ്ങളിലെല്ലാം തുടരുന്നുവെന്നും കോൺഗ്രസ് ആരോപിക്കുന്നു. 

റെസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്. (Photo by AFP)

വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷണെതിരെ ഉയർന്നിരുന്ന ആരോപണങ്ങൾ. ഇത്തവണ ഭൂഷണിന് പാർട്ടി സീറ്റ് നൽകുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. പകരം മകൻ കരണിനെ ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്ന് മത്സരിപ്പിക്കാനാണു തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.

∙ കർണാടകയിൽ ഇതാദ്യമായല്ല

അശ്ലീല വിഡിയോ വിവാദം കർണാടക രാഷ്ട്രീയത്തിൽ വിവാദമാകുന്നത് ഇതാദ്യമായല്ല. 2016ൽ കർണാടകയിലെ പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രിയായിരുന്നു തൻവീർ സെയ്ത് ടിപ്പു ജയന്തി ആഘോഷത്തിനിടെ മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കണ്ടതായി വിവാദമുണ്ടായിരുന്നു. വേദിയിലിരുന്ന് മന്ത്രി തന്റെ ഫോണിൽ അൽപവസ്ത്രം ധരിച്ച പെൺകുട്ടികളുടെ ഫോട്ടോകൾ കാണുന്ന ദൃശ്യങ്ങൾ ഒരു മാധ്യമ ചാനൽ പുറത്തുവിടുകയായിരുന്നു. 

2012ൽ രണ്ട് ബിജെപി മന്ത്രിമാർ കർണാടക നിയമസഭയ്ക്കുള്ളിൽ മൊബൈൽ ഫോണിൽ അശ്ലീലം കാണുന്നതും പിടിക്കപ്പെട്ടിരുന്നു. സഹകരണ മന്ത്രി ലക്ഷ്മണ്‍ സാവ്‌ധിയും വനിതാ– ശിശുക്ഷേമ വികസന മന്ത്രി സി.സി.പാട്ടീലുമാണ് വിഡിയോ കണ്ടത്. സാവ്ധിയുടെ ഫോണിൽ ഇരുവരും വിഡിയോ കാണുന്നത് ചാനലുകൾ പകർത്തി പ്രക്ഷേപണം ചെയ്യുകയായിരുന്നു. യെഡിയൂരപ്പ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർക്കും പിന്നീട് രാജിവയ്ക്കേണ്ടി വന്നു.

English Summary:

The Hidden Hypocrisy: Prajwal Revanna Gets BJP's Backing Despite Allegations