ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഒരു മാസമുണ്ടെങ്കിലും പയറ്റിയ തന്ത്രങ്ങളുടെ ഫലമെന്താകുമെന്ന ആകാംക്ഷയിലാണു പാർട്ടികൾ. എൽഡിഎഫും യുഡിഎഫും സ്ഥാനാർഥി നിർണയത്തിലാണു സ്ട്രാറ്റജിക് മൂവ് നടത്തിയതെങ്കിൽ എൻഡിഎ സ്ഥാനാർഥി നിർണയത്തിനൊപ്പം ചില ചാക്കിട്ടു പിടിത്തങ്ങളുമായി പ്രചാരണത്തിൽ അവരുടെ സ്പേയ്സ് കണ്ടെത്തി. ‘കുതന്ത്ര തന്ത്ര മന്ത്ര’ങ്ങളിൽ ഏതൊക്കെ വിജയം കാണും? സിറ്റിങ് എംപി ഇല്ലാത്ത ആലപ്പുഴയിൽ ആരാണു സ്ഥാനാർഥി എന്നതിനപ്പുറമുള്ള ഒരു ചോദ്യം സ്ഥാനാർഥി പ്രഖ്യാപനത്തിനു മൂന്നോ, നാലോ ദിവസം മുൻപുവരെ കോൺഗ്രസിനു മുൻപിലുണ്ടായിരുന്നില്ല. വിമുഖത അറിയിച്ചെങ്കിലും കണ്ണൂരിൽ കെ.സുധാകരനു മത്സരിക്കേണ്ടിവരുമെന്നറിയാമായിരുന്നു. എന്നാൽ കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ ബിജെപി റാഞ്ചുകയും, വടകരയിൽ കെ.കെ.ശൈലജ സ്ഥാനാർഥിയായപ്പോൾ കെ.മുരളീധരനെതിരെ ബിജെപിയുടെ ക്രോസ് വോട്ട് ഭയക്കുകയും ചെയ്തതോടെ കോൺഗ്രസ് പുതിയ കരുക്കൾ നീക്കാൻ നിർബന്ധിതരായി.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഒരു മാസമുണ്ടെങ്കിലും പയറ്റിയ തന്ത്രങ്ങളുടെ ഫലമെന്താകുമെന്ന ആകാംക്ഷയിലാണു പാർട്ടികൾ. എൽഡിഎഫും യുഡിഎഫും സ്ഥാനാർഥി നിർണയത്തിലാണു സ്ട്രാറ്റജിക് മൂവ് നടത്തിയതെങ്കിൽ എൻഡിഎ സ്ഥാനാർഥി നിർണയത്തിനൊപ്പം ചില ചാക്കിട്ടു പിടിത്തങ്ങളുമായി പ്രചാരണത്തിൽ അവരുടെ സ്പേയ്സ് കണ്ടെത്തി. ‘കുതന്ത്ര തന്ത്ര മന്ത്ര’ങ്ങളിൽ ഏതൊക്കെ വിജയം കാണും? സിറ്റിങ് എംപി ഇല്ലാത്ത ആലപ്പുഴയിൽ ആരാണു സ്ഥാനാർഥി എന്നതിനപ്പുറമുള്ള ഒരു ചോദ്യം സ്ഥാനാർഥി പ്രഖ്യാപനത്തിനു മൂന്നോ, നാലോ ദിവസം മുൻപുവരെ കോൺഗ്രസിനു മുൻപിലുണ്ടായിരുന്നില്ല. വിമുഖത അറിയിച്ചെങ്കിലും കണ്ണൂരിൽ കെ.സുധാകരനു മത്സരിക്കേണ്ടിവരുമെന്നറിയാമായിരുന്നു. എന്നാൽ കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ ബിജെപി റാഞ്ചുകയും, വടകരയിൽ കെ.കെ.ശൈലജ സ്ഥാനാർഥിയായപ്പോൾ കെ.മുരളീധരനെതിരെ ബിജെപിയുടെ ക്രോസ് വോട്ട് ഭയക്കുകയും ചെയ്തതോടെ കോൺഗ്രസ് പുതിയ കരുക്കൾ നീക്കാൻ നിർബന്ധിതരായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഒരു മാസമുണ്ടെങ്കിലും പയറ്റിയ തന്ത്രങ്ങളുടെ ഫലമെന്താകുമെന്ന ആകാംക്ഷയിലാണു പാർട്ടികൾ. എൽഡിഎഫും യുഡിഎഫും സ്ഥാനാർഥി നിർണയത്തിലാണു സ്ട്രാറ്റജിക് മൂവ് നടത്തിയതെങ്കിൽ എൻഡിഎ സ്ഥാനാർഥി നിർണയത്തിനൊപ്പം ചില ചാക്കിട്ടു പിടിത്തങ്ങളുമായി പ്രചാരണത്തിൽ അവരുടെ സ്പേയ്സ് കണ്ടെത്തി. ‘കുതന്ത്ര തന്ത്ര മന്ത്ര’ങ്ങളിൽ ഏതൊക്കെ വിജയം കാണും? സിറ്റിങ് എംപി ഇല്ലാത്ത ആലപ്പുഴയിൽ ആരാണു സ്ഥാനാർഥി എന്നതിനപ്പുറമുള്ള ഒരു ചോദ്യം സ്ഥാനാർഥി പ്രഖ്യാപനത്തിനു മൂന്നോ, നാലോ ദിവസം മുൻപുവരെ കോൺഗ്രസിനു മുൻപിലുണ്ടായിരുന്നില്ല. വിമുഖത അറിയിച്ചെങ്കിലും കണ്ണൂരിൽ കെ.സുധാകരനു മത്സരിക്കേണ്ടിവരുമെന്നറിയാമായിരുന്നു. എന്നാൽ കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ ബിജെപി റാഞ്ചുകയും, വടകരയിൽ കെ.കെ.ശൈലജ സ്ഥാനാർഥിയായപ്പോൾ കെ.മുരളീധരനെതിരെ ബിജെപിയുടെ ക്രോസ് വോട്ട് ഭയക്കുകയും ചെയ്തതോടെ കോൺഗ്രസ് പുതിയ കരുക്കൾ നീക്കാൻ നിർബന്ധിതരായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഒരു മാസമുണ്ടെങ്കിലും പയറ്റിയ തന്ത്രങ്ങളുടെ ഫലമെന്താകുമെന്ന ആകാംക്ഷയിലാണു പാർട്ടികൾ. എൽഡിഎഫും യുഡിഎഫും സ്ഥാനാർഥി നിർണയത്തിലാണു സ്ട്രാറ്റജിക് മൂവ് നടത്തിയതെങ്കിൽ എൻഡിഎ സ്ഥാനാർഥി നിർണയത്തിനൊപ്പം ചില ചാക്കിട്ടു പിടിത്തങ്ങളുമായി പ്രചാരണത്തിൽ അവരുടെ സ്പേയ്സ് കണ്ടെത്തി. ‘കുതന്ത്ര തന്ത്ര മന്ത്ര’ങ്ങളിൽ ഏതൊക്കെ വിജയം കാണും?

∙ കോൺഗ്രസിന്റെ ചടുലനീക്കങ്ങൾ

ADVERTISEMENT

സിറ്റിങ് എംപി ഇല്ലാത്ത ആലപ്പുഴയിൽ ആരാണു സ്ഥാനാർഥി എന്നതിനപ്പുറമുള്ള ഒരു ചോദ്യം സ്ഥാനാർഥി പ്രഖ്യാപനത്തിനു മൂന്നോ, നാലോ ദിവസം മുൻപുവരെ കോൺഗ്രസിനു മുൻപിലുണ്ടായിരുന്നില്ല. വിമുഖത അറിയിച്ചെങ്കിലും കണ്ണൂരിൽ കെ.സുധാകരനു മത്സരിക്കേണ്ടിവരുമെന്നറിയാമായിരുന്നു. എന്നാൽ കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ ബിജെപി റാഞ്ചുകയും, വടകരയിൽ കെ.കെ.ശൈലജ സ്ഥാനാർഥിയായപ്പോൾ കെ.മുരളീധരനെതിരെ ബിജെപിയുടെ ക്രോസ് വോട്ട് ഭയക്കുകയും ചെയ്തതോടെ കോൺഗ്രസ് പുതിയ കരുക്കൾ നീക്കാൻ നിർബന്ധിതരായി. ആലപ്പുഴ മാത്രമല്ല, വടകരയും പത്മജയുടെ തട്ടകമായ തൃശ്ശൂരും അതോടെ ചിത്രത്തിലേക്കു വന്നു.

തിരുവനന്തപുരത്ത് നടന്ന എൻഡിഎ തിരഞ്ഞടുപ്പു സമ്മേളനത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സുരേഷ്ഗോപി (ചിത്രം: മനോരമ)

ബിജെപി ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന തൃശ്ശൂർ സീറ്റിൽ അവർക്കെന്തു മറുപടി എന്ന ചർച്ച വന്നപ്പോൾ കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട്ടുനിന്നുള്ള നേതാവുമായ കെ.ജയന്താണു നേതാക്കൾക്കു മുൻപിൽ ആദ്യം മുരളീധരന്റെ പേര് നിർദേശിക്കുന്നത്. ബിജെപിയുടെ കണ്ണിലെ കരടായ മുരളിക്കെതിരെ വടകരയിൽ ക്രോസ് വോട്ടിങ് തടയാൻ മണ്ഡലം മാറ്റണമെന്നും, മുരളി തൃശ്ശൂരിൽ മത്സരിച്ചാൽ ബിജെപിക്കു ചുട്ട മറുപടിയാകുമെന്നുമായിരുന്നു ആശയം. മുരളി സമ്മതിക്കുമോ എന്ന് ആദ്യം ചോദിച്ചതു കെ.സി.വേണുഗോപാലാണ്. ആശയം ഉദിച്ചപ്പോൾ തന്നെ കളമൊരുക്കിത്തുടങ്ങിയ ജയന്ത് മുരളിയുടെ അരസമ്മതം വാങ്ങിയിരുന്നു.

തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ ജവഹർ നഗർ എൽപി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തേക്ക് വരുന്നു. (ചിത്രം: മനോരമ)

കെസിയുടെ മുൻപിൽ എത്തിയതോടെ പിന്നെല്ലാം പെട്ടെന്ന്. ഡൽഹിയിലുണ്ടായിരുന്ന കെ.സുധാകരനും രമേശ് ചെന്നിത്തലയും വി.ഡി.സതീശനും അവിടെ ഒരുമിച്ചിരുന്നു. മുരളീധരന്റെ മുൻപിൽ കാര്യം അവതരിപ്പിച്ചപ്പോൾ, വടകരയിൽ തോൽക്കുമെന്നു കരുതുന്നില്ലെന്നും തിരഞ്ഞെടുപ്പു പ്രവർത്തനം തുടങ്ങിയെന്നും മുരളിയുടെ മറുപടി. ‘പത്മജ പോയ ദോഷം തീർക്കേണ്ടതു ബിജെപിയുടെ സ്റ്റാർ കാൻഡിഡേറ്റിനെ തോൽപിച്ചാവണ്ടേ?’ എന്ന ചോദ്യത്തിൽ പക്ഷേ മുരളി വീണു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാറിന്റെ പ്രോത്സാഹനം കൂടിയായതോടെ , നേമത്തേക്കു ചാടിയിറങ്ങിയ സ്പിരിറ്റോടെ തൃശ്ശൂരിലേക്കു പോകാൻ മുരളി സമ്മതമറിയിച്ചു. പിൻമാറാൻ നേരത്തേ ഒരുങ്ങിയിരുന്ന ടി.എൻ.പ്രതാപനു പൂർണസമ്മതം!

അടുത്ത പ്രശ്നം പകരം വടകരയിൽ ആരെന്നതായിരുന്നു. ന്യൂനപക്ഷത്തിൽനിന്ന് ഒരാൾ എന്നതിൽ എല്ലാവരും യോജിച്ചു. ആദ്യം ചർച്ചയ്ക്കു വന്ന പേര് കയ്യോടെ തള്ളി. ന്യൂനപക്ഷത്തുനിന്ന് ആവുന്നതിനൊപ്പം, ന്യൂനപക്ഷത്തിന്റെ ടാഗ് ഇല്ലാത്ത, എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർഥി വേണമെന്നായി. ഷാഫി പറമ്പിൽ അല്ലാതെ മറ്റാരും ഇല്ലെന്ന കാര്യത്തിൽ നേതാക്കൾ ഒറ്റക്കെട്ട്. നേതാക്കൾ ഓരോരുത്തരായി വിളിച്ചപ്പോൾ ഷാഫി ആടിക്കളിച്ചു. പാലക്കാട് വിട്ടുപോരുന്നതിൽ വിഷമം. ചിലരുടെ ഫോൺ എടുത്തില്ല. ഒടുവിൽ കെ.സി.വേണുഗോപാൽ തന്നെ വിളിച്ചു. ‘പാർട്ടിക്കു വേണ്ടി റിസ്ക് എടുക്കണം’– അതൊരു നിർദേശമായിരുന്നു. ആ റിസ്ക് ഷാഫി എടുത്തതോടെ തൃശ്ശൂരും വടകരയും സെറ്റ്.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും (ചിത്രം: മനോരമ)
ADVERTISEMENT

കഴിഞ്ഞതവണ നഷ്ടമായ ആലപ്പുഴ സീറ്റ് പിടിക്കാൻ കെസി അല്ലാതെ മറ്റൊരു പേരില്ലെന്നു നേതാക്കൾ. എല്ലാ ചർച്ചകൾക്കും മുൻപിൽനിന്നിട്ടും ആലപ്പുഴയിൽ സ്ഥാനാർഥിയാകണമെന്ന ആവശ്യത്തോടു കെസി മനസ്സു തുറന്നില്ല. കാര്യം പിടികിട്ടിയ സുധാകരനും സതീശനും ചെന്നിത്തലയും മല്ലികാർജുൻ ഖർഗെയെ കണ്ട് ആവശ്യമുന്നയിച്ചു. രാഹുൽ ഗാന്ധിയെ ബന്ധപ്പെട്ടെങ്കിലും ആദ്യം ഫോണിൽ കിട്ടിയില്ല. സുധാകരന്റെ ഫോണിലേക്കു രാഹുൽ തിരിച്ചു വിളിച്ചു. സുധാകരനും ചെന്നിത്തലയും സംസാരിച്ചു. കാര്യങ്ങൾ വിശദീകരിച്ചപ്പോൾ വിശ്വസ്തനെ ആലപ്പുഴയിൽ മത്സരത്തിനിറക്കാൻ രാഹുലിനും സമ്മതം.

കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Photo by PTI)

മാസ് എൻട്രിയായി മൂന്നു പേരും മണ്ഡലങ്ങളിൽ ഇറങ്ങി. ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് പുറത്തെടുത്ത മൂന്നു തുറുപ്പുചീട്ടുകൾ. ഇത്രയും ചടുലമായ തിരഞ്ഞെടുപ്പു തന്ത്രം അടുത്തകാലത്തൊന്നും കോൺഗ്രസിൽനിന്നുണ്ടായിട്ടില്ല. പരീക്ഷണം വിജയിക്കുമോ എന്ന കാത്തിരിപ്പിലാണു നേതാക്കൾ.

മലപ്പുറത്തെയും പൊന്നാനിയിലെയും സ്ഥാനാർഥികളെ വച്ചു മാറിയായിരുന്നു ലീഗിന്റെ പരീക്ഷണം. പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ ഒരു വിഭാഗം വോട്ടർമാർക്കുള്ള വികാരം മറികടക്കാൻ അവിടെ മലപ്പുറത്തെ സിറ്റിങ് എംപി അബ്ദുസമദ് സമദാനിയെ ഇറക്കി. കൂടുതൽ സുരക്ഷിതമായ മലപ്പുറത്ത് ഇ.ടിയും. അധികമായി രാജ്യസഭാ സീറ്റ് കിട്ടിയപ്പോൾ ഇടിയെ രാജ്യസഭയിലേക്ക് അയച്ച് യുവാക്കളിൽ ആർക്കെങ്കിലും ലോക്സഭയിലേക്ക് അവസരം നൽകുമെന്നു കരുതിയവർ ലീഗിലുണ്ട്. എന്നാൽ എംപിമാരെ മാറ്റാതെ മണ്ഡലം മാറ്റുകയാണു ലീഗ് ചെയ്തത്. ഈ നീക്കത്തോടു ലീഗിലെ തന്നെ യുവാക്കൾ എങ്ങനെ പ്രതികരിച്ചുവെന്നറിയാൻ കൂടിയാണു നേതൃത്വത്തിന്റെ കാത്തിരിപ്പ്.

മാവേലിക്കര ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺ കുമാർ ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ പൊൻപുഴയിൽ പ്രചരണത്തിനെത്തിയപ്പോൾ ആലിംഗനം ചെയ്യുന്ന വോട്ടർ. (ചിത്രം: മനോരമ)

∙ കുറ്റമറ്റ സ്ഥാനാർഥികളുമായി ഇടത്

ADVERTISEMENT

പുറമേ സമ്മതിക്കില്ലെങ്കിലും, ഇത്തവണ കേരളത്തിൽ പാർട്ടിക്കു തിരിച്ചടിയാവുക ഭരണവിരുദ്ധ വികാരമായിരിക്കുമെന്ന തിരിച്ചറിവ് സിപിഎമ്മിനു നേരത്തേയുണ്ടായിരുന്നു. അതിനെ എങ്ങനെ മറികടക്കാമെന്നു പാർട്ടി സെക്രട്ടേറിയറ്റിൽ നടന്ന ചർച്ചയാണ് ഇപ്പോഴത്തെ സ്ഥാനാർഥികളിലേക്ക് എത്തിച്ചത്. ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച സ്ഥാനാർഥികളെ ഇറക്കുക, സ്വാധീനശേഷിയുള്ള മണ്ഡലങ്ങൾ എന്തു വില കൊടുത്തും ജയിക്കുക. ഇതായിരുന്നു തന്ത്രം.

വടകര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ (ചിത്രം മനോരമ)

കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കെ.കെ.ശൈലജ എംഎൽഎ വടകരയിലെ സ്ഥാനാർഥിയാവുന്നത് അങ്ങനെയാണ്. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം അടക്കം പാർട്ടിക്കും സർക്കാരിനുമെതിരെയുള്ള ഏത് അടിയൊഴുക്കും ഏറ്റവും കുറച്ചു ബാധിക്കുന്ന സ്ഥാനാർഥി ഇന്നു കെ.കെ.ശൈലജ മാത്രമേയുള്ളൂവെന്നു പാർട്ടി കണ്ടു. കണ്ണൂരിൽ കെ.സുധാകരനെതിരെ ശൈലജയെ ഇറക്കി മണ്ഡലം പിടിക്കാമെന്നുള്ള ചർച്ച തുടക്കത്തിലുണ്ടായിരുന്നെങ്കിലും അതിലും വിലയുള്ള മണ്ഡലം വടകരയാണെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ.

വയനാട് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ വൃദ്ധ സെൽഫി എടുക്കുന്നു (PTI Photo)

ഒരു പ്രതികൂല കാലാവസ്ഥയിലും നഷ്ടപ്പെടാത്ത മണ്ഡലമായിക്കണ്ട ആലത്തൂരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാർട്ടിയെ ഞെട്ടിച്ചിരുന്നു. അവിടെ സുസമ്മതനായ സ്ഥാനാർഥിയെന്ന നിലയ്ക്കാണു മന്ത്രിസഭയിലെ സീനിയർ മന്ത്രിയായിട്ടും കെ.രാധാകൃഷ്ണനെ പരീക്ഷിച്ചത്. തുടർച്ചയായി രണ്ടു തവണയിലധികം മത്സരം വേണ്ടെന്ന മാനദണ്ഡത്തിൽ കഴിഞ്ഞതവണ നിയമസഭയിൽ സീറ്റ് നിഷേധിക്കപ്പെട്ട തോമസ് ഐസക്കിനെ ലോക്സഭയിൽ സ്ഥാനാർഥിയാക്കാൻ പാർട്ടി തയാറായി. ചാലക്കുടിയിൽ സി.രവീന്ദ്രനാഥിനെക്കാൾ മികച്ചൊരാൾ പാർട്ടിക്ക് ഇല്ലായിരുന്നു. ഇങ്ങനെ സ്ഥാനാർഥികളുടെ വ്യക്തിപ്രഭാവം കൊണ്ടു സർക്കാർ–സിപിഎം വിരുദ്ധ വികാരത്തിനു തടയിടാനാണ് എല്ലാ മണ്ഡലങ്ങളിലും സിപിഎം ശ്രമിച്ചത്.

മൂന്നിടത്തു ജില്ലാ സെക്രട്ടറിമാരെത്തന്നെ സ്ഥാനാർഥികളാക്കി. ഈ തിരഞ്ഞെടുപ്പിൽ സിപിഎം പുറത്തെടുത്ത ഏറ്റവും മികച്ച തന്ത്രമായി സ്ഥാനാർഥി നിർണയത്തെ കാണാം. രണ്ടാമത്തേത് സർക്കാരിന്റെ നേട്ടത്തിനൊപ്പം കോട്ടവും ചർച്ച ചെയ്യാനുള്ള സാഹചര്യം പരമാവധി ഒഴിവാക്കുകയെന്നതായിരുന്നു. പൗരത്വഭേദഗതി നിയമത്തെ മുന്നിൽ നിർത്തി പ്രചാരണം നടത്തിയതിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ലെന്നു കരുതുന്നവരുണ്ട്. രണ്ടു തന്ത്രങ്ങളും ആർക്കു ഗുണം ചെയ്യുമെന്നു ഫലം വരുമ്പോൾ അറിയാം.

തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് പേരൂർക്കടയിൽ നടന്ന കലാശകെ‍ാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. (ചിത്രം: മനോരമ)

സിപിഐ തിരുവനന്തപുരത്തും തൃശ്ശൂരിലും സ്ഥാനാർഥികളെ കണ്ടെത്തിയതും സിപിഎമ്മിന്റെ പാത പിന്തുടർന്നാണ്. പ്രായപരിധിയുടെ പേരിൽ പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാക്കപ്പെട്ട പന്ന്യൻ രവീന്ദ്രന്റേത് അപ്രതീക്ഷിത കടന്നുവരവായിരുന്നു. തുടർച്ചയായി രണ്ടുതവണ മൂന്നാം സ്ഥാനത്തായിപ്പോയ തിരുവനന്തപുരത്ത് ആ നാണക്കേടിന്റെ കറ പാർട്ടിക്കു മായ്ക്കണമായിരുന്നു. അങ്ങനെ വന്നപ്പോൾ പ്രായം ഉൾപ്പെടെ എല്ലാ മാനദണ്ഡവും മാറ്റിവച്ചു. കേരളത്തിൽ ഇന്നു പാർട്ടിക്കു കിട്ടാവുന്നതിൽ ഏറ്റവും ജനകീയ മുഖം തന്നെ വേണമെന്നു വന്നതോടെ പന്ന്യന്റെ വ്യക്തിപരമായ വിസമ്മതം പാർട്ടി കണക്കിലെടുത്തില്ല.

ഒന്നാമതാവുക എന്നതിനെക്കാൾ മൂന്നാമതാവാതിരിക്കുക എന്നതാണു ലക്ഷ്യം വച്ചത്. സംസ്ഥാനത്ത് ഏറ്റവും വലിയ ത്രികോണ മത്സരം നടക്കുന്ന തൃശ്ശൂരിൽ വി.എസ്.സുനിൽകുമാറിന്റെ വ്യക്തിപ്രഭാവത്തിലാണു സിപിഐയുടെ പ്രതീക്ഷ. മാവേലിക്കരയിൽ ചെറുപ്പക്കാരനെ ഇറക്കി നടത്തിയ പരീക്ഷണം 10 തവണ മത്സരിച്ച കൊടിക്കുന്നിൽ സുരേഷിനോട് ഒരു വിഭാഗം വോട്ടർമാർക്കുള്ള ‘മടുപ്പ്’ മുതലാക്കാൻ ലക്ഷ്യമിട്ടായിരുന്നു.

പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണി (ചിത്രം: മനോരമ)

∙ പ്രചാരണത്തിൽ അജൻഡ നിശ്ചയിച്ച് ബിജെപി

സ്ഥാനാർഥികളുടെ കാര്യത്തിൽ വലിയ സസ്പെൻസ് ബിജെപി നൽകിയില്ലെങ്കിലും ഏതു നിമിഷം ആരെല്ലാം ബിജെപിയിൽ ചേരുമെന്ന സസ്പെൻസ് അവർ തുടക്കം മുതൽ നിലനിർത്തിയിരുന്നു. കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ അപ്രതീക്ഷിത നീക്കത്തിലൂടെ സ്വന്തമാക്കിയ ബിജെപി, അതു കേരളത്തിൽ ഒരു പ്രചാരണവിഷയമാക്കി നിർത്തുന്നതിൽ വിജയിച്ചു. കോൺഗ്രസിന്റെ വിശ്വാസ്യത ഇടിക്കുകയും, അവിടെനിന്ന് ആരു വേണമെങ്കിലും ബിജെപിയിൽ ചേരുമെന്നു വരുത്തുകയുമായിരുന്നു ഉദ്ദേശ്യം. അതുവഴി കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ വലിയൊരു സ്പേയ്സ് നേടാൻ ബിജെപിക്കായി.

എ.കെ.ആന്റണിയുടെ മകനെ പത്തനംതിട്ടയിൽ സ്ഥാനാർഥിയാക്കിയതും കോൺഗ്രസിനെ ലക്ഷ്യമിട്ട നീക്കമായിരുന്നു. പക്ഷേ, രണ്ടും കോൺഗ്രസിനെ കൂടുതൽ ഊർജ്വസ്വലരാക്കിയെന്നും പ്രവർത്തകരിൽ ഐക്യമുണ്ടാക്കിയെന്നും കരുതുന്നവരുമുണ്ട്. വോട്ടെടുപ്പിനു തൊട്ടുമുൻപ് ഇ.പി.ജയരാജനുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിന്റെ ഒരു വശത്തു ബിജെപിയായിരുന്നു. ബിജെപി പ്രവേശനത്തിനു ജയരാജൻ ശ്രമം നടത്തിയോ എന്നതിൽ രണ്ടു വാദമുണ്ടെങ്കിലും, കേരളത്തിൽനിന്നു വലിയ നേതാക്കളാരും ബിജെപിയിൽ പോകാൻ ആലോചിക്കില്ലെന്ന പൊതുധാരണ മാറ്റാൻ ഇതുവഴി ബിജെപിക്കു കഴിഞ്ഞു.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ്, ബിജെപി, എൽഡിഎഫ് സ്ഥാനാർഥികൾ (ചിത്രം: മനോരമ)

തൃശ്ശൂരിൽ മാത്രമായിരിക്കും ത്രികോണ മത്സരം എന്ന കണക്കുകൂട്ടലിൽ നിൽക്കേ, തിരുവനന്തപുരത്തു ശശി തരൂരിനൊത്ത എതിരാളിയായി രാജീവ് ചന്ദ്രശേഖറിനെ പ്രതിഷ്ഠിച്ച തന്ത്രവും ബിജെപിക്കു മൈലേജ് ഉണ്ടാക്കി. ബിജെപിക്ക് ഒരു പ്രതീക്ഷയുമില്ലാത്ത വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ കെ.സുരേന്ദ്രനെ ഇറക്കിയതു വലിയ ഓളം പ്രതീക്ഷിച്ചായിരുന്നെങ്കിലും അതുണ്ടായില്ല. പക്ഷേ, ഒരു സീറ്റ് പോലും കയ്യിൽ ഇല്ലാത്ത ബിജെപിക്കു കേരളത്തിൽ പല ദിവസങ്ങളിലും പ്രചാരണത്തിന്റെ അജൻഡ നിശ്ചയിക്കാനായി എന്നതു ചെറിയ കാര്യമല്ല. പക്ഷേ ഈ തന്ത്രങ്ങളൊക്കെ അവരുടെ തന്നെ പെട്ടിയിൽ വോട്ടായി വീഴണമെന്നില്ല. എവിടെ വീണെന്നറിയാൻ ജൂൺ 4ന് പെട്ടി തുറക്കണം.