കെപിസിസി ആക്ടിങ് പ്രസിഡന്റ് പദവിയിൽ ഇത് എം.എം.ഹസന് രണ്ടാം ഊഴമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിലെ സ്ഥാനാർഥിയാകാൻ പ്രസിഡന്റ് കെ.സുധാകരൻ തീരുമാനിച്ചപ്പോൾ യുഡിഎഫ് കൺവീനർ കൂടിയായ ഹസൻ സ്വാഭാവിക പകരക്കാരനാകുകയായിരുന്നു. കോൺഗ്രസിലോ യുഡിഎഫിലോ അപസ്വരങ്ങളില്ലാതെ ഒരു തിരഞ്ഞെടുപ്പ് കാലം പൂർത്തിയാക്കിയതിന്റെ ക്രെഡിറ്റ് ഹസന് മാത്രം അവകാശപ്പെട്ടതാകില്ല. എന്നാൽ അതിൽ ഒരു പങ്ക് അദ്ദേഹത്തിനും ഉണ്ട്. തിരഞ്ഞെടുപ്പിന്റെ പാർട്ടിതല ആദ്യ അവലോകനം പൂർത്തിയായതിനു തൊട്ടു പിന്നാലെയാണ് ഹസൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കാനെത്തിയത്. വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ പ്രസിഡന്റ് കെ.സുധാകരന് വീണ്ടും ചുമതലകൾ കൈമാറാൻ ഹസൻ സന്നദ്ധനാകുന്നില്ലെന്ന ചോദ്യം കോൺഗ്രസിൽ ശക്തമാണ്. അക്കാര്യത്തിലെ തന്റെ നിലപാട് സംശയലേശമന്യേ ഹസൻ വ്യക്തമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എം.എം.ഹസൻ സംസാരിക്കുന്നു. ? തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുളള കെപിസിസിയുടെ പ്രതീക്ഷ എന്താണ് പാർട്ടി നേതൃയോഗത്തിൽ സ്ഥാനാർഥികൾ അവരുടെ വിലയിരുത്തൽ പങ്കുവച്ചു. തിരഞ്ഞെടുപ്പു ചുമതലക്കാരോടും ഡിസിസികളോടും ഞങ്ങൾ നേരത്തെ ചർച്ച നടത്തിയിരുന്നു. എല്ലാവരും പൂർണവിജയപ്രതീക്ഷയിലാണ്. ഇരുപതിൽ ഇരുപതും ജയിക്കുമെന്നു തന്നെ കരുതുന്നു.

കെപിസിസി ആക്ടിങ് പ്രസിഡന്റ് പദവിയിൽ ഇത് എം.എം.ഹസന് രണ്ടാം ഊഴമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിലെ സ്ഥാനാർഥിയാകാൻ പ്രസിഡന്റ് കെ.സുധാകരൻ തീരുമാനിച്ചപ്പോൾ യുഡിഎഫ് കൺവീനർ കൂടിയായ ഹസൻ സ്വാഭാവിക പകരക്കാരനാകുകയായിരുന്നു. കോൺഗ്രസിലോ യുഡിഎഫിലോ അപസ്വരങ്ങളില്ലാതെ ഒരു തിരഞ്ഞെടുപ്പ് കാലം പൂർത്തിയാക്കിയതിന്റെ ക്രെഡിറ്റ് ഹസന് മാത്രം അവകാശപ്പെട്ടതാകില്ല. എന്നാൽ അതിൽ ഒരു പങ്ക് അദ്ദേഹത്തിനും ഉണ്ട്. തിരഞ്ഞെടുപ്പിന്റെ പാർട്ടിതല ആദ്യ അവലോകനം പൂർത്തിയായതിനു തൊട്ടു പിന്നാലെയാണ് ഹസൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കാനെത്തിയത്. വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ പ്രസിഡന്റ് കെ.സുധാകരന് വീണ്ടും ചുമതലകൾ കൈമാറാൻ ഹസൻ സന്നദ്ധനാകുന്നില്ലെന്ന ചോദ്യം കോൺഗ്രസിൽ ശക്തമാണ്. അക്കാര്യത്തിലെ തന്റെ നിലപാട് സംശയലേശമന്യേ ഹസൻ വ്യക്തമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എം.എം.ഹസൻ സംസാരിക്കുന്നു. ? തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുളള കെപിസിസിയുടെ പ്രതീക്ഷ എന്താണ് പാർട്ടി നേതൃയോഗത്തിൽ സ്ഥാനാർഥികൾ അവരുടെ വിലയിരുത്തൽ പങ്കുവച്ചു. തിരഞ്ഞെടുപ്പു ചുമതലക്കാരോടും ഡിസിസികളോടും ഞങ്ങൾ നേരത്തെ ചർച്ച നടത്തിയിരുന്നു. എല്ലാവരും പൂർണവിജയപ്രതീക്ഷയിലാണ്. ഇരുപതിൽ ഇരുപതും ജയിക്കുമെന്നു തന്നെ കരുതുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെപിസിസി ആക്ടിങ് പ്രസിഡന്റ് പദവിയിൽ ഇത് എം.എം.ഹസന് രണ്ടാം ഊഴമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിലെ സ്ഥാനാർഥിയാകാൻ പ്രസിഡന്റ് കെ.സുധാകരൻ തീരുമാനിച്ചപ്പോൾ യുഡിഎഫ് കൺവീനർ കൂടിയായ ഹസൻ സ്വാഭാവിക പകരക്കാരനാകുകയായിരുന്നു. കോൺഗ്രസിലോ യുഡിഎഫിലോ അപസ്വരങ്ങളില്ലാതെ ഒരു തിരഞ്ഞെടുപ്പ് കാലം പൂർത്തിയാക്കിയതിന്റെ ക്രെഡിറ്റ് ഹസന് മാത്രം അവകാശപ്പെട്ടതാകില്ല. എന്നാൽ അതിൽ ഒരു പങ്ക് അദ്ദേഹത്തിനും ഉണ്ട്. തിരഞ്ഞെടുപ്പിന്റെ പാർട്ടിതല ആദ്യ അവലോകനം പൂർത്തിയായതിനു തൊട്ടു പിന്നാലെയാണ് ഹസൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കാനെത്തിയത്. വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ പ്രസിഡന്റ് കെ.സുധാകരന് വീണ്ടും ചുമതലകൾ കൈമാറാൻ ഹസൻ സന്നദ്ധനാകുന്നില്ലെന്ന ചോദ്യം കോൺഗ്രസിൽ ശക്തമാണ്. അക്കാര്യത്തിലെ തന്റെ നിലപാട് സംശയലേശമന്യേ ഹസൻ വ്യക്തമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എം.എം.ഹസൻ സംസാരിക്കുന്നു. ? തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുളള കെപിസിസിയുടെ പ്രതീക്ഷ എന്താണ് പാർട്ടി നേതൃയോഗത്തിൽ സ്ഥാനാർഥികൾ അവരുടെ വിലയിരുത്തൽ പങ്കുവച്ചു. തിരഞ്ഞെടുപ്പു ചുമതലക്കാരോടും ഡിസിസികളോടും ഞങ്ങൾ നേരത്തെ ചർച്ച നടത്തിയിരുന്നു. എല്ലാവരും പൂർണവിജയപ്രതീക്ഷയിലാണ്. ഇരുപതിൽ ഇരുപതും ജയിക്കുമെന്നു തന്നെ കരുതുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെപിസിസി ആക്ടിങ് പ്രസിഡന്റ് പദവിയിൽ ഇത് എം.എം.ഹസന് രണ്ടാം ഊഴമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിലെ സ്ഥാനാർഥിയാകാൻ പ്രസിഡന്റ് കെ.സുധാകരൻ തീരുമാനിച്ചപ്പോൾ യുഡിഎഫ് കൺവീനർ കൂടിയായ ഹസൻ സ്വാഭാവിക പകരക്കാരനാകുകയായിരുന്നു. കോൺഗ്രസിലോ യുഡിഎഫിലോ അപസ്വരങ്ങളില്ലാതെ ഒരു തിരഞ്ഞെടുപ്പ് കാലം പൂർത്തിയാക്കിയതിന്റെ ക്രെഡിറ്റ് ഹസന് മാത്രം അവകാശപ്പെട്ടതാകില്ല. എന്നാൽ അതിൽ ഒരു പങ്ക് അദ്ദേഹത്തിനും ഉണ്ട്. തിരഞ്ഞെടുപ്പിന്റെ പാർട്ടിതല ആദ്യ അവലോകനം പൂർത്തിയായതിനു തൊട്ടു പിന്നാലെയാണ് ഹസൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കാനെത്തിയത്.

വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ പ്രസിഡന്റ് കെ.സുധാകരന് വീണ്ടും ചുമതലകൾ കൈമാറാൻ ഹസൻ സന്നദ്ധനാകുന്നില്ലെന്ന ചോദ്യം കോൺഗ്രസിൽ ശക്തമാണ്. അക്കാര്യത്തിലെ തന്റെ നിലപാട് സംശയലേശമന്യേ ഹസൻ വ്യക്തമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എം.എം.ഹസൻ സംസാരിക്കുന്നു.

ADVERTISEMENT

? തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുളള കെപിസിസിയുടെ പ്രതീക്ഷ എന്താണ്

പാർട്ടി നേതൃയോഗത്തിൽ സ്ഥാനാർഥികൾ അവരുടെ വിലയിരുത്തൽ പങ്കുവച്ചു. തിരഞ്ഞെടുപ്പു ചുമതലക്കാരോടും ഡിസിസികളോടും ഞങ്ങൾ  നേരത്തെ  ചർച്ച നടത്തിയിരുന്നു. എല്ലാവരും പൂർണവിജയപ്രതീക്ഷയിലാണ്. ഇരുപതിൽ ഇരുപതും ജയിക്കുമെന്നു തന്നെ കരുതുന്നു.

എം.എം.ഹസൻ. (Photo Credit: facebook.com/mmhassan.inc)

? പക്ഷേ കഴിഞ്ഞ തവണത്തെ അതേ ട്രെൻഡ്  ഉണ്ടാകില്ലെന്നും അതു കൊണ്ട് ആ 19–1 തന്നെ ആവർത്തിക്കാനിടയില്ലെന്നും ഉള്ള സൂചനയാണല്ലോ പ്രവചനങ്ങളും സർവേ ഫലങ്ങളും നൽകുന്നത്

ചില ചാനലുകൾ അങ്ങനെ അഭിപ്രായപ്പെടുന്നുണ്ട്. പക്ഷേ ഞങ്ങൾ താഴെ തട്ടിൽ വരെ ബന്ധപ്പെട്ടിട്ടാണ് ഇക്കാര്യം പറയുന്നത്. പ്രചാരണത്തിന്റെ അവസാന പാദത്തിലെ ജനവികാരം ഞങ്ങൾക്ക് അനുകൂലമാണ്. മോദിയുടെ വിഷലിപ്തമായ പ്രചാരണത്തിനും മുഖ്യമന്ത്രി പിണറായിക്കും എതിരെയുള്ള രോഷം വളരെ വർധിച്ചു. അതെല്ലാം ഞങ്ങൾക്കു വോട്ടായി ലഭിച്ചു.

ADVERTISEMENT

? ഇതൊക്കെ പറയുമ്പോഴും നാലഞ്ചു സീറ്റിൽ കനത്ത മത്സരമില്ലേ

കെപിസിസി അങ്ങനെ ഒരു വിലയിരുത്തൽ നടത്തിയിട്ടില്ല. ചില ചാനലുകൾ നേരത്തെ ചില വാർത്തകൾ നൽകും. എന്നിട്ട് അതു ശരിയാണെന്നു സ്ഥാപിക്കാനായി ഞങ്ങളുടെ വിലയിരുത്തലും അങ്ങനെയാണെന്ന തരത്തിൽ വാർത്ത കൊടുക്കും. 16 സീറ്റിൽ വിജയപ്രതീക്ഷ ഉണ്ടെന്നു കെപിസിസി നേതൃയോഗം വിലയിരുത്തിയെന്നായിരുന്നു വാർത്ത. അങ്ങനെ ഒരു നിഗമനം ഞങ്ങളുടെ യോഗത്തിൽ ഉണ്ടായിട്ടില്ല. അവിടെ സംസാരിച്ച ഒരാൾ പോലും നാലു സീറ്റ് തോൽക്കുമെന്ന അഭിപ്രായം പറഞ്ഞില്ല. ഇരുപതിൽ ഇരുപതും എന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം.

ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എം.എം.ഹസൻ. (Photo Credit: facebook.com/mmhassan.inc)

? 12 സീറ്റു വരെ ജയിക്കാമെന്നാണല്ലോ സിപിഎമ്മും സിപിഐയും പറയുന്നത്

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷവും അവർ ഇതൊക്കെ തന്നെയാണ് പറഞ്ഞത്. ജൂൺ നാലു വരെ നമ്മുക്ക് കാത്തിരിക്കാം.

ADVERTISEMENT

? തിര‍ഞ്ഞെടുപ്പിനു മുൻപ് ഇരുപതിൽ ഇരുപത് എന്നെല്ലാം പറയുന്നത് പ്രവർത്തകരിൽ ആവേശം നിറയ്ക്കാനാകും. എന്നാൽ വോട്ടെടുപ്പും അതെക്കുറിച്ചുള്ള പാർട്ടിയുടെ വിലയിരുത്തലും കഴിഞ്ഞ് അതേ അവകാശവാദം ഉന്നയിക്കുമ്പോൾ ഉത്തരവാദിത്വബോധം കൂടുമല്ലോ

കഴിഞ്ഞ തവണ 19 കിട്ടി. ഇത്തവണ നഷ്ടപ്പെട്ട ഒന്നു കൂടി കിട്ടുമെന്ന് ആദ്യം പറഞ്ഞത് തീർച്ചയായും പ്രവർത്തകരിൽ മനോവീര്യം നിറയ്ക്കാൻ കൂടിയാണ്. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷവും ആ ആത്മവിശ്വാസം ഞങ്ങൾക്കു നിലനിൽക്കുന്നു. മണിപ്പുരിലെ അക്രമങ്ങൾ, നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ ഇതെല്ലാം കേരളത്തിൽ  ജനാധിപത്യ ചേരിയുടെ കൂടെ നിൽക്കാൻ മതന്യൂനപക്ഷവിഭാഗങ്ങളെ പ്രോത്സാഹിപ്പിച്ച ഘടകങ്ങളാണ്. രാഹുൽ ഗാന്ധി ബിജെപി വിരുദ്ധതയുടെ പ്രതീകമായി ഉയർന്നു നിന്നു. ഞങ്ങൾ പ്രവർത്തിച്ചില്ലെങ്കിൽ പോലും ജനങ്ങൾ കൂടെ നിൽക്കുമെന്നതായിരുന്നു സ്ഥിതി.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും കൽപറ്റയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്റെ തമാശ കേട്ട് ചിരിക്കുന്നു. (ചിത്രം: മനോരമ)

? താങ്കൾ അവകാശപ്പെടുന്ന ജനരോഷവും വികാരവും ഒന്നും പോളിങ്ങിൽ കണ്ടില്ലല്ലോ. ആറുശതമാനം കുറയുകയല്ലേ ഉണ്ടായത്

വോട്ടിങ് ശതമാനം കുറഞ്ഞതിന് പല കാരണങ്ങളുണ്ട്. അക്കാര്യം അന്വേഷിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടും നടപടി എടുത്തില്ല. ഞങ്ങൾ അതെക്കുറിച്ചു വിശദമായി പഠിക്കും. കോൺഗ്രസുകാരുടെ വോട്ട് കിട്ടാത്ത സ്ഥിതി ഉണ്ടോയെന്നും പരിശോധിക്കും. ഞങ്ങളുടെ വോട്ടുകൾ കാര്യമായി നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമികമായി മനസ്സിലായത്.

? പക്ഷേ പോളിങ് ശതമാനം കുറയുന്നത് എൽഡിഎഫിന് ഗുണകരമായിട്ടാണല്ലോ കണ്ടുവരുന്നത്

വോട്ടർ പട്ടിക കുറ്റമറ്റതായിരുന്നില്ല. ഒരു പാട് പരാതികൾ അക്കാര്യത്തിലുണ്ടായി. അതു കൂടി കണക്കിലെടുത്താൽ ഇത്രയും ശതമാനക്കുറവ് ഉണ്ടാകില്ല. അതു കൊണ്ട് ആ പേടി ഞങ്ങൾക്കില്ല.

? പോളിങ് കുറഞ്ഞതിനെപ്പറ്റിയുള്ള കോൺഗ്രസിന്റെ പരാതികളിൽ നിങ്ങളുടെ വിറളിയാണല്ലോ സിപിഎം ദർശിക്കുന്നത്

12 സീറ്റ് കിട്ടുമെന്ന അവരുടെ വിലയിരുത്തലിൽ കാണുന്നത് അവരുടെ സംഭ്രാന്തിയല്ലേ. ഞങ്ങൾക്ക് ആശങ്ക ഒന്നുമില്ല. എന്നാൽ പോളിങ് കുറഞ്ഞത് എങ്ങനെയെന്ന് പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനും ബാധ്യസ്ഥമാണ്. അതാണ് ഞങ്ങൾ പറഞ്ഞത്.

ഈ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും വിവാദം ഉണ്ടായോ? അപസ്വരങ്ങൾ സംഭവിച്ചോ? ഇങ്ങനെ ശാന്തമായ കാലം കോൺഗ്രസിൽ ഉണ്ടായിട്ടില്ല. അത് ഒരാളുടെ ക്രെഡിറ്റല്ല. ഈ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിൽ ഓരോരുത്തരും പങ്കുവഹിച്ചിട്ടുണ്ട്.

? യുഡിഎഫ് ജയിച്ചാലും അതു കേന്ദ്ര–കേരള വികാരം കൊണ്ടാകാം. കോൺഗ്രസിന്റെ നേട്ടമല്ല എന്ന സ്ഥിതിയില്ലേ? പാർട്ടിയിലും അങ്ങനെ ഒരു അഭിപ്രായമുണ്ടല്ലോ

നിഷേധ വോട്ടുകൾ ഒരു മുന്നണിക്ക് ഗുണകരമാകുന്നത് ഇതാദ്യമാണോ? മിക്ക തിരഞ്ഞെടുപ്പുകളിലും നടക്കുന്നത് അതു തന്നെയല്ലേ. വർഗീയത ആളിക്കത്തിക്കുന്ന ഒരു ഭരണം കേന്ദ്രത്തിൽ ഒരിക്കൽ കൂടി വരരുതെന്ന ചിന്ത ജനങ്ങളിൽ ശക്തമാണ്. കേരളത്തിൽ പിണറായിയുടെ ദു‍ർഭരണത്തിന് താക്കീതും നൽകണം. ഈ ദുർഭരണങ്ങൾക്കെതിരെയുളള ജനവിധി തന്നെയാകും ഉണ്ടാകുക.

? പാർട്ടിയുടെ സംഘടനാ ദൗർബല്യങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന വിലയിരുത്തലുണ്ടല്ലോ

ശരിയാണ്. കുറേ പ്രശ്നങ്ങൾ ഇതിനിടയിൽ പരിഹരിക്കാനായി. അതേ സമയം ഗുരുതരമായ പ്രശ്നങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ട്. സംഘടന കൂടി ശക്തമായിരുന്നെങ്കിൽ  വിജയത്തിന് തിളക്കം കൂടുമായിരുന്നു. അതുകൊണ്ട് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി എങ്ങനെ തയാറെടുക്കണമെന്നു കൂടി ഞങ്ങൾ പാർട്ടി നേതൃയോഗത്തിൽ  ആലോചിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിന്നു വ്യത്യസ്തമായ തന്ത്രം ഈ രണ്ടു തിരഞ്ഞെടുപ്പിലും സ്വീകരിക്കും. ഫലം വന്നാലുടനെ അതിനുള്ള നടപടികളിലേക്കു പാർട്ടി കടക്കും.

‘കോൺഗ്രസ് ഫണ്ട് കേന്ദ്രസർക്കാർ മരവിപ്പിച്ചു; സഹായിക്കൂ,,,’ എന്നഭ്യർഥിച്ച് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയത്ത് സംഘടിപ്പിച്ച ഫണ്ട് സമാഹരണം. (ചിത്രം: മനോരമ)

? സാമ്പത്തിക പരിമിതിയെക്കുറിച്ചു  പ്രചാരണത്തിലൂടനീളം നേതാക്കൾ പറയാറുണ്ടായി. കെപിസിസിയിൽ ഫണ്ടൊന്നുമില്ലേ? 138 ചലഞ്ച് എവിടെപ്പോയി

അതു സമരാഗ്നി പോലെയുള്ള വലിയ പരിപാടികൾ നടത്തി ചെലവായിപ്പോയി. എഐസിസി അവരുടെ പരിമിതികൾക്കുള്ളിൽ നിന്നു സഹായിച്ചു. പ്രതിസന്ധിയിൽ ഞങ്ങൾ ജനങ്ങളുടെ സഹായം തേടി. വലിയ ബാധ്യതകളില്ലാതെ പ്രചാരണം ഭംഗിയായി നടത്താനായി.

? ആക്ടിങ് പ്രസിഡന്റ് എന്ന നിലയിലുള്ള ഇക്കാലയളവിലെ പ്രവർത്തനത്തിൽ ഏറ്റവും സന്തോഷം തോന്നിയത് എന്തിലാണ്

ഈ കൊടും ചൂടിലും സാമ്പത്തിക പരിമിതികൾക്കും മറ്റു പല വിധ പ്രയാസങ്ങൾക്കും നടുവിൽ നിന്ന് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കളും പ്രവർത്തകരും ആത്മാർഥമായി ജോലിയെടുത്തു. അവർക്ക് ഇതൊരു ജീവന്മരണപ്പോരാട്ടമായിരുന്നു. പൊതു ശത്രുവിനെതിരെ ഐക്യത്തോടെ അവർ നിലകൊണ്ടു. ഈ പ്രവർത്തകരോട് എങ്ങനെയെല്ലാമാണ് നന്ദി പറയേണ്ടതെന്നു ഞങ്ങൾക്ക് അറിയില്ല. പാർട്ടി നേതൃയോഗം പങ്കുവച്ചത് ആ കടപ്പാടാണ്.

ഏക വ്യക്തിനിയമത്തിനും മണിപ്പുരിലെ കലാപത്തിനും എതിരെ യുഡിഎഫ് സംഘടിപ്പിച്ച ബഹുസ്വരതാ സംഗമത്തിൽ പങ്കെടുക്കുന്ന യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, എം.എം.ഹസൻ, വി.ഡി.സതീശൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ.. (ചിത്രം∙മനോരമ)

? താങ്കളും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ മെച്ചപ്പെട്ട പരസ്പര ധാരണ ഉണ്ടോ?

ഐക്യത്തോടെയുളള പ്രവർത്തനമാണ് ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പ്രചാരണസമിതി ചെയർമാൻ രമേശ് ചെന്നിത്തലയും കെപിസിസിയുടെ ആക്ടിങ് പ്രസിഡന്റായ ഞാനും എല്ലാ കാര്യങ്ങളും പരസ്പരം ചർച്ച ചെയ്തു. കെ.സി.വേണുഗോപാൽ സ്ഥാനാർഥി ആയതിനാൽ ഞങ്ങൾ ആലപ്പുഴയിൽ പോയി ചർച്ച നടത്തി. ആര് എപ്പോൾ പത്രസമ്മേളനം നടത്തണമെന്നതടക്കം ഞങ്ങൾ കൂട്ടായി ആലോചിച്ചിരുന്നു. 

തിരഞ്ഞെടുപ്പിന്റെ അജൻഡ സെറ്റ് ചെയ്തത് കോൺഗ്രസായിരുന്നു. സിപിഎം–ബിജെപി അന്തർധാര തുടക്കം മുതലേ ഞങ്ങൾ ചൂണ്ടിക്കാട്ടിയതാണ്. പ്രകാശ് ജാവദേക്കറെ കണ്ടെന്നു തിരഞ്ഞെടുപ്പ് ദിവസം ഇ.പി ജയരാജൻ കുമ്പസാരിച്ചതോടെ അത് നൂറുശതമാനം ശരിയാണെന്ന് വ്യക്തമായി.

? നിങ്ങൾ നാലു പേരുടെ ചർച്ചയെക്കുറിച്ചു പറഞ്ഞു. കെപിസിസി പ്രസിഡന്റിന് ഇതിലൊന്നും റോളൊന്നുമില്ലേ? അതു ശരിയാണോ

അദ്ദേഹത്തോട് ആലോചിക്കേണ്ട കാര്യങ്ങളെല്ലാം ആലോചിച്ചിട്ടുണ്ട്. കെ.സുധാകരൻ കെപിസിസി പ്രസിഡന്റാണെങ്കിലും സ്ഥാനാർഥി ആയതോടെ ചുമതല എനിക്കു കൈമാറിയല്ലോ. അത്യാവശ്യം കാര്യങ്ങൾ അദ്ദേഹത്തോടും ചർച്ച ചെയ്തിട്ടുണ്ട്. പ്രചാരണത്തിന്റെ തിരക്കിൽ അദ്ദേഹത്തോട് എല്ലാ കാര്യങ്ങളും ആലോചിക്കാ‍ൻ കഴിയില്ലല്ലോ. അതിന്റെ പേരിൽ അദ്ദേഹത്തിന് ഒരു പരാതിയുമില്ല. കെപിസിസി നേതൃയോഗം തീരുമാനിച്ച ഉടൻ തന്നെ ഞാൻ സുധാകരനെയാണ് വിളിച്ചത്. അദ്ദേഹം യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു.

ആലപ്പുഴയിൽ കോൺഗ്രസ് സ്പെഷൻ കൺവൻഷനിൽ രമേശ് ചെന്നിത്തല, കെ.സുധാകരൻ, വി.ഡി.സതീശൻ എന്നിവർ വേദിയിൽ. (ചിത്രം∙മനോരമ)

? എന്താണ് പ്രസിഡന്റിന്റെയും ആക്ടിങ് പ്രസിഡന്റിന്റെയും ശൈലിയിലെ വ്യത്യാസം

എന്റെ ശൈലി പറയാനേ കഴിയൂ. എല്ലാവരുമായും കൂടിയാലോചിച്ചു തീരുമാനങ്ങളെടുക്കുന്ന രീതിയാണ് എക്കാലവും ഞാൻ പിന്തുടരുന്നത്. മുൻപ് കെപിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ചപ്പോഴും പാർട്ടിയിലെ ഐക്യം ശക്തിപ്പെടുത്തുന്നതിനാണ്  മുൻഗണന നൽകിയത്. ‘പാർട്ടിയിൽ രണ്ടു ഗ്രൂപ്പേയുള്ളൂ; പ്രവർത്തിക്കുന്നവരുടെയും പ്രവർത്തിക്കാത്തവരുടെയും’ എന്നാണ് അന്നു ഞാൻ പറഞ്ഞത്. ഇന്നും അതു തന്നെയാണ് എന്റെ നിലപാട്. സുധാകരൻ  നല്ല വ്യക്തിവൈഭവം ഉള്ള നേതാവാണ്.

? കൂടിയാലോചന കെ.സുധാകരനില്ലെന്നാണോ

അങ്ങനെ ഒരു വിലയിരുത്തൽ  എനിക്കില്ല.എന്റെ ശൈലി എന്താണെന്നു താങ്കൾ ചോദിച്ചതു കൊണ്ട് അതിനുള്ള മറുപടിയാണ് നൽകിയത്. ഈ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും വിവാദം ഉണ്ടായോ? അപസ്വരങ്ങൾ സംഭവിച്ചോ? ഇങ്ങനെ ശാന്തമായ കാലം കോൺഗ്രസിൽ ഉണ്ടായിട്ടില്ല. അത് ഒരാളുടെ ക്രെഡിറ്റല്ല. ഈ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിൽ ഓരോരുത്തരും പങ്കുവഹിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃസമ്പത്ത് കൊണ്ട് അനുഗ്രഹീതമാണ്. ആ നേതാക്കളെ വേണ്ടവിധം പ്രയോജനപ്പെടുത്തിയാൽ പാർട്ടിയെ തളയ്ക്കാൻ ആർക്കും കഴിയില്ല.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മട്ടന്നൂർ കളറോഡിലെത്തിയ കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരനെ കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു. (ചിത്രം∙മനോരമ)

? തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ കെ.സുധാകരനു വേണ്ടി താങ്കൾ ചുമതല ഒഴിഞ്ഞു കൊടുക്കേണ്ടതല്ലേ

ഹൈക്കമാൻഡ് നിർദേശിക്കുന്ന സമയം വരെ അല്ലേ എനിക്ക് പ്രസിഡന്റിന്റെ ചുമതല നിർവഹിക്കാ‍ൻ കഴിയൂ. തിരഞ്ഞെടുപ്പ് കഴിയും വരെയാണ് എനിക്കു ചുമതല നൽകിയിരിക്കുന്നത്. വോട്ടെണ്ണിക്കഴിയും വരെ എന്ന നിലയിലാണ് എഐസിസിയുടെ നിർദേശമെന്ന് ഞാൻ ഊഹിക്കുന്നു.

? അതു സംബന്ധിച്ച് എന്തെങ്കിലും നിർദേശം താങ്കൾക്കു ലഭിച്ചിട്ടുണ്ടോ?

ഇല്ല. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോലും ദീപ ദാസ് മുൻഷിയും ഇവിടെ ഉണ്ടായിരുന്നല്ലോ. അവരിൽ നിന്ന് എനിക്ക് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. വോട്ടെണ്ണുന്ന ജൂൺ നാലുവരെയാണ് ചുമതല നൽകിയിട്ടുള്ളതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇനി അതല്ല, ചുമതല ഏറ്റെടുക്കാൻ കെ.സുധാകരന് എപ്പോഴാണോ ഹൈക്കമാൻഡ് നിർദേശം നൽകുന്നത് അപ്പോൾ സ്വാഭാവികമായും ഞാൻ ഒഴിവാകും.

എം.എം.ഹസൻ. (ചിത്രം∙മനോരമ)

? കെപിസിസി പ്രസിഡന്റായ സുധാകരൻ സ്ഥാനാർഥിയായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ചുമതല താങ്കൾക്കു നൽകിയത്. വോട്ടെടുപ്പ്  കഴിഞ്ഞതോടെ സ്ഥാനാർഥിത്വത്തിന്റെ തിരക്ക് അദ്ദേഹത്തിനില്ല. സ്വാഭാവികമായും അദ്ദേഹത്തിനായി താങ്കൾ ഒഴിഞ്ഞു കൊടുക്കേണ്ടതല്ലേ?

ഇലക്‌ഷൻ കഴിയുന്നതു വരെ ചുമതല വഹിക്കൂവെന്നു പറയുമ്പോൾ വോട്ടെണ്ണൽ വരെ എന്നാണു ഞാൻ മനസ്സിലാക്കുന്നത്. മറിച്ചാണെങ്കിൽ എനിക്ക് നിർദേശം ലഭിക്കുമായിരുന്നു. ഇനി വ്യാഖ്യാനങ്ങൾക്കൊന്നും മുതിരുന്നില്ലെങ്കിൽ കൂടി എഐസിസിയുടെ നിർദേശം ഇക്കാര്യത്തിൽ വരണമല്ലോ. അവർ പറയുന്ന സമയത്ത് സുധാകരനു വേണ്ടി ഞാൻ വഴിമാറും. 

? താങ്കൾക്ക് യുഡിഎഫ് കൺവീനർ പദവി ഉണ്ടല്ലോ? രണ്ടു പദവികൾ ഒരുമിച്ചു വഹിക്കണമെന്നില്ലല്ലോ

ഇതിൽ നിന്നു മാറുമ്പോൾ പിന്നെ ഒരു പദവി അല്ലേ ഉണ്ടാകൂ. അതിൽ എന്താണ് സംശയം?

? തിരിച്ചുവരാൻ സുധാകരൻ ആഗ്രഹം പ്രകടിപ്പിക്കുകയും താങ്കൾ മാറിക്കൊടുക്കാതിരിക്കുകയും ചെയ്യുന്നു എന്നാണല്ലോ പ്രചാരണം

അങ്ങനെ ഒരാഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചതായി എനിക്ക് അറിവില്ല. മാറിക്കൊടുക്കാതിരിക്കുക എന്ന നിലപാട് ഞാനെടുക്കുന്ന പ്രശ്നം തന്നെ ഉദിക്കുന്നുമില്ല. ഇതെല്ലാം തെറ്റായ പ്രചാരണങ്ങളാണ്. എഐസിസി എനിക്കു ചുമതല കൈമാറി. തിരിച്ച് സുധാകരനെ എൽപ്പിക്കാനുളള അവരുടെ നിർദേശം വരുമ്പോൾ ഞാൻ സ്വാഭാവിമായും ഒഴിയും. എന്താണ് ഇക്കാര്യത്തിൽ അവ്യക്തത? എനിക്കു മനസ്സിലാകുന്നില്ല.

? സ്ഥിരം പ്രസിഡന്റാകാൻ താങ്കൾ ശ്രമം നടത്തുന്നുണ്ടോ?

അതെല്ലാം കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനമല്ലേ. ശ്രമങ്ങൾക്ക് എന്തു പ്രസക്തി?

? തിരഞ്ഞെടുപ്പു ഫലം വന്നശേഷം നേതൃതലത്തിൽ എന്തെങ്കിലും മാറ്റം  ഉണ്ടാകുമോ

തിരഞ്ഞെടുപ്പിനു ശേഷം എന്തു വേണമെന്ന് ഞാൻ അല്ലല്ലോ ആലോചിക്കേണ്ടത്. അതല്ലാം ഹൈക്കമാൻഡിനു മുന്നിലുളള കാര്യമാണ്.

സ്വാതന്ത്രദിന പരേഡിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്ന എം.എം.ഹസൻ. (ഫയൽ ചിത്രം∙മനോരമ)

? നേരത്തെ 18 മാസം പ്രസിഡന്റിന്റെ ചുമതല വഹിച്ചു. ഇപ്പോൾ വീണ്ടും ആക്ടിങ് പ്രസിഡന്റ്  ആയി. ഇങ്ങനെ ഇടയ്ക്കു താൽക്കാലികക്കാരനായിരുന്നാൽ മതിയോ

രണ്ടാമതും ആ ചുമതല ഏൽപ്പിച്ചപ്പോൾ തന്നെ എനിക്കു വളരെ സംതൃപ്തി തോന്നി. കാരണം ആദ്യ ഊഴത്തിൽ നന്നായി പ്രവർത്തിച്ചതുകൊണ്ടാണല്ലോ വീണ്ടും അതേ നിയോഗം ലഭിച്ചത്. കർമം ചെയ്യുക മാത്രമാണ് എന്നിൽ നിക്ഷിപ്തമായ കാര്യം. പാർട്ടി എന്തു തീരുമാനമെടുത്താലും അത് അംഗീകരിച്ചു പ്രവർത്തിക്കുന്ന രീതിയാണ് എന്റേത്.

? കോൺഗ്രസിൽ ഗ്രൂപ്പുകൾ ഒന്നുമില്ലേ? ഒരനക്കവും ഇല്ലല്ലോ? ആര് ഏതു ഗ്രൂപ്പാണെന്നു പറയാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴെന്ന ഒരു നിരീക്ഷണമുണ്ട്

തിരഞ്ഞെടുപ്പ് വരുമ്പോൾ ഗ്രൂപ്പുകളുടെ പേരിൽ ചേരിതിരിഞ്ഞ് പ്രവർത്തിക്കുന്ന രീതി കോൺഗ്രസിനില്ലല്ലോ. പുന:സംഘടനയും മറ്റും നടക്കുമ്പോൾ അത്തരം പരാതികൾ വരും.  ഗ്രൂപ്പ് അതിപ്രസരം ഇപ്പോൾ കോൺഗ്രസിൽ ഇല്ല. സ്ഥാനാർഥി നിർണയത്തിലോ പ്രചാരണത്തിലോ ഗ്രൂപ്പ് തർക്കങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. 2019ൽ നിന്നും പുതുതായി സ്ഥാനാർഥികളായവരെ നോക്കൂ. വളരെ ഊർജസ്വലനായ ഷാഫി പറമ്പിൽ, എല്ലാവർക്കും സ്വീകാര്യനായ കെ.സി.വേണുഗോപാൽ. ഈ തീരുമാനത്തിലൊന്നും ഗ്രൂപ്പ് പരിഗണനകൾ ഇല്ലല്ലോ.

കേരള ഗാന്ധി സ്മാരക നിധി സുഹൃദ് സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിയൻ സംഘടനകളുടെ കൂട്ടായ്മ നടത്തിയ സെക്രട്ടേറിയറ്റ് സത്യഗ്രഹം എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുന്നു (ചിത്രം∙മനോരമ). ചിത്രം: മനോരമ

? എം.എം.ഹസൻ ഇപ്പോഴും എ ഗ്രൂപ്പുകാരൻ തന്നെ അല്ലേ?

ഞാൻ കോൺഗ്രസുകാരനാണ്. എല്ലാക്കാലത്തും എ.കെ.ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും നേതൃത്വം അംഗീകരിച്ചു പ്രവർത്തിച്ചയാളാണ് ഞാൻ. അതുകൊണ്ട് എ ഗ്രൂപ്പ് നേതാവായി എന്നെ മാധ്യമങ്ങൾ വിശേഷിപ്പിക്കാറുണ്ട്. പാർട്ടിയാണ് എനിക്കു പ്രധാനം;എന്നും ഒന്നാമത്.

English Summary:

Cross Fire Exclusive Interview with KPCC Acting President M.M.Hassan