ചെ ഗവാരയുടെ വിപ്ലവജീവിതം പ്രമേയമാക്കിയ ഒരു ഏകാംഗനാടകം എൺപതുകളിൽ ക്യാംപസിൽ അരങ്ങേറിയിരുന്നു. അതിലെ നായകകഥാപാത്രം (ചെ ഗവാര) അവസാനഭാഗത്തു പറയുന്ന ഒരു ഡയലോഗുണ്ട്– ‘പ്രസ്ഥാനത്തിന്റെ ചരിത്രം തെറ്റുകളുടെ സങ്കലനമാണ്’. ‘നിഴലുകളില്ലാത്ത മനുഷ്യൻ’ എന്ന ഈ നാടകമോ ഡയലോഗോ ഇപ്പോഴത്തെ ക്യാംപസുകളിൽ ഓടില്ല. എങ്കിലും കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ സംഘടനകളിൽ കുറച്ചുകാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നതു കാണുമ്പോൾ, പട്ടാള യൂണിഫോമിൽ ഒരു ടെന്റിനകത്തെ ഇരുണ്ടപശ്ചാത്തലത്തിൽ നിന്നുകൊണ്ട് ചെ ഗവാര പറയുന്നത് ഓർമയിൽ വരും. ബിജെപിയിൽ ചേരുന്നതിനു മുന്നോടിയായി അവരുടെ ദേശീയ നേതൃത്വവുമായി ഇടതുമുന്നണി കൺവീനർ ചർച്ച നടത്തിയെന്ന് അറിയുമ്പോഴും കാറിനു സൈഡ് കൊടുക്കാതിരുന്ന ബസ് ഡ്രൈവറെ പിരിച്ചുവിടാൻ യുവ വനിതാമേയറുടെ കാർമികത്വത്തിൽ പാർട്ടി ഭരിക്കുന്ന നഗരസഭ പ്രമേയം പാസാക്കിയെന്നു കേൾക്കുമ്പോഴും ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ ഒരുകോടി രൂപ ഇഡി കണ്ടുകെട്ടിയപ്പോൾ വിളറിയ മുഖവുമായി വരുന്ന ജില്ലാ സെക്രട്ടറിയെ കാണുമ്പോഴും ഇതേ സംഭാഷണം ഓർമിക്കുന്നു– പ്രസ്ഥാനത്തിന്റെ ചരിത്രം തെറ്റുകളുടെ സങ്കലനമാണ്. ഇപ്പോൾ 142 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 100 കൊല്ലത്തോളമായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ 3.6 കോടി പേർ മാത്രമുള്ള ചെറുപ്രദേശത്ത് ഒതുങ്ങിപ്പോയത് എന്തുകൊണ്ടെന്നു ചിന്തിക്കുമ്പോഴും നാടകത്തിലെ ചെ ഗവാര മുന്നിൽ വരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെ ഗവാരയുടെ വിപ്ലവജീവിതം പ്രമേയമാക്കിയ ഒരു ഏകാംഗനാടകം എൺപതുകളിൽ ക്യാംപസിൽ അരങ്ങേറിയിരുന്നു. അതിലെ നായകകഥാപാത്രം (ചെ ഗവാര) അവസാനഭാഗത്തു പറയുന്ന ഒരു ഡയലോഗുണ്ട്– ‘പ്രസ്ഥാനത്തിന്റെ ചരിത്രം തെറ്റുകളുടെ സങ്കലനമാണ്’. ‘നിഴലുകളില്ലാത്ത മനുഷ്യൻ’ എന്ന ഈ നാടകമോ ഡയലോഗോ ഇപ്പോഴത്തെ ക്യാംപസുകളിൽ ഓടില്ല. എങ്കിലും കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ സംഘടനകളിൽ കുറച്ചുകാലമായി സംഭവിച്ചുകൊണ്ടിരിക്കുന്നതു കാണുമ്പോൾ, പട്ടാള യൂണിഫോമിൽ ഒരു ടെന്റിനകത്തെ ഇരുണ്ടപശ്ചാത്തലത്തിൽ നിന്നുകൊണ്ട് ചെ ഗവാര പറയുന്നത് ഓർമയിൽ വരും.

ബിജെപിയിൽ ചേരുന്നതിനു മുന്നോടിയായി അവരുടെ ദേശീയ നേതൃത്വവുമായി ഇടതുമുന്നണി കൺവീനർ ചർച്ച നടത്തിയെന്ന് അറിയുമ്പോഴും കാറിനു സൈഡ് കൊടുക്കാതിരുന്ന ബസ് ഡ്രൈവറെ പിരിച്ചുവിടാൻ യുവ വനിതാമേയറുടെ കാർമികത്വത്തിൽ പാർട്ടി ഭരിക്കുന്ന നഗരസഭ പ്രമേയം പാസാക്കിയെന്നു കേൾക്കുമ്പോഴും ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ ഒരുകോടി രൂപ ഇഡി കണ്ടുകെട്ടിയപ്പോൾ വിളറിയ മുഖവുമായി വരുന്ന ജില്ലാ സെക്രട്ടറിയെ കാണുമ്പോഴും ഇതേ സംഭാഷണം ഓർമിക്കുന്നു– പ്രസ്ഥാനത്തിന്റെ ചരിത്രം തെറ്റുകളുടെ സങ്കലനമാണ്. ഇപ്പോൾ 142 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 100 കൊല്ലത്തോളമായി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ 3.6 കോടി പേർ മാത്രമുള്ള ചെറുപ്രദേശത്ത് ഒതുങ്ങിപ്പോയത് എന്തുകൊണ്ടെന്നു ചിന്തിക്കുമ്പോഴും നാടകത്തിലെ ചെ ഗവാര മുന്നിൽ വരും. 

ബംഗാളിൽ സമരത്തിനിടെ ബസ് തടയുന്ന സിപിഎം പ്രവർത്തകൻ. (File Photo by Diptendu DUTTA / AFP)
ADVERTISEMENT

∙ നടുവൊടിച്ച ക്വിറ്റ് ഇന്ത്യ സമരം

സ്വാതന്ത്ര്യസമരകാലത്ത് ദേശീയ പ്രസ്ഥാനത്തോടു സഹകരിച്ചു പ്രവർത്തിച്ചിരുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേഡർമാരിൽ ഒട്ടേറെപ്പേർ ആ സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടി കഴുമരമേറിയവരാണ്. എന്നാൽ, 1942ലെ നിർണായകമായ ക്വിറ്റ് ഇന്ത്യ സമരത്തിൽനിന്ന് പാർട്ടി വിട്ടുനിന്നു. അതിനു കാരണം, തുടക്കം മുതൽ പാർട്ടിയെ കീഴടക്കിയ സോവിയറ്റ് വിധേയത്വമായിരുന്നു. ബ്രിട്ടനും ജർമനിയും തമ്മിൽ 1939ൽ തുടങ്ങിയ രണ്ടാം ലോകയുദ്ധത്തിൽ ജർമനിയെയാണ് സോവിയറ്റ് യൂണിയൻ ആദ്യം പിന്തുണച്ചിരുന്നത്. എന്നാൽ, ഈ സഖ്യം അധികം നീണ്ടില്ല. ഹിറ്റ്ലറുടെ ജർമനി 1941ൽ സോവിയറ്റ് യൂണിയനെ ആക്രമിച്ചു. അതിശക്തമായി ചെറുത്തുനിന്ന സ്റ്റാലിൻ ഇതോടെ ബ്രിട്ടന്റെ പക്ഷം ചേർന്നു. 

സ്റ്റാലിന്റെ എഴുപതാം ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ ചിത്രവുമായി നിൽക്കുന്ന പാർട്ടി പ്രവർത്തക. (Photo by Kirill KUDRYAVTSEV / AFP)

ജർമനിക്കെതിരായ യുദ്ധം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമായെന്ന് കമ്യൂണിസ്റ്റ് ഇന്റർനാഷണൽ (കോമിന്റേൺ) പ്രഖ്യാപിച്ചു. ഹിറ്റ്ലറോട് യുദ്ധംചെയ്യുന്ന ബ്രിട്ടനെ ദുർബലമാക്കുന്ന ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കുചേരരുതെന്ന് മോസ്കോ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയോട് ആജ്ഞാപിച്ചു. കൊന്നും കൊലവിളിച്ചും സോവിയറ്റ് യൂണിയൻ അടക്കിവാണിരുന്ന സ്റ്റാലിന്റെ നിർദേശം ശിരസ്സാ വഹിച്ച ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഇവിടെ ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ട് വഞ്ചകരെന്ന പേരുനേടി. 90 വർഷം നീണ്ട (1857–1947) ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തം നേടിയ പ്രക്ഷോഭത്തിൽനിന്ന് മാറിനിന്നതിന്റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താൻ ഒരിക്കലും അവർക്കു കഴിഞ്ഞില്ല.

∙ കൽക്കത്ത തീസിസ് എന്ന പാളിയ വിപ്ലവം

ADVERTISEMENT

അഞ്ചുവർഷത്തിനു ശേഷം ദുരന്തം ആവർത്തിച്ചു. 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ അത് അംഗീകരിക്കാൻ പാർട്ടി തയാറല്ലായിരുന്നു. ഈ സ്വാതന്ത്ര്യം യഥാർഥ സ്വാതന്ത്ര്യമല്ലെന്നും ഭരണകൂടത്തിനെതിരെ സായുധപോരാട്ടം തുടരാനുമാണ് പിറ്റേവർഷം കൽക്കത്തയിൽ ചേർന്ന രണ്ടാം പാർട്ടി കോൺഗ്രസ് തീരുമാനിച്ചത്. ‘കൽക്കത്ത തീസിസ്’ എന്നപേരിൽ അറിയപ്പെട്ട ഈ തീരുമാനത്തെത്തുടർന്ന് ബംഗാളിലും ത്രിപുരയിലും ആന്ധ്രയിലും കേരളത്തിലും സായുധ കലാപങ്ങളുണ്ടായി. ഭരണകൂടം നിർദയം അവയെ അടിച്ചമർത്തി. 

സിപിഎം പ്രകടനത്തിൽ നിന്ന്. (Photo by ARUN SANKAR / AFP)

പൊലീസും പട്ടാളവും ഉശിരന്മാരായ നൂറുകണക്കിനു ചെറുപ്പക്കാരെ ഇടിച്ച് കൂമ്പു കലക്കി. മുന്നോട്ടുപോകില്ലെന്നായപ്പോൾ 2 കൊല്ലത്തിനു ശേഷം സായുധ പാത ഉപേക്ഷിക്കാൻ പാർട്ടി നിർബന്ധിതമായെങ്കിലും ഇന്ത്യൻ സൈക്കിൽ (psyche) അതു സൃഷ്ടിച്ച ആഘാതം വലുതായിരുന്നു. ഗാന്ധിജിയുടെ ശിക്ഷണത്തിൽ അഹിംസയും നൂൽനൂൽപ്പും ജീവിതവ്രതമാക്കാൻ വെമ്പിയ ആദർശശാലികളുടെ തലമുറ ഇതോടെ പാർട്ടിയെ ഭീതിയോടെ കണ്ട് ഓടിയൊളിച്ചു.

∙ ചൈന യുദ്ധത്തിൽ ഇഎമ്മിന്റെ വ്യാഖ്യാനം

1962ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോഴായിരുന്നു അടുത്ത രംഗം. ഇന്ത്യ ചൈനയെയാണ് ആക്രമിച്ചതെന്നായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്. അതിനകം പാർട്ടിയുടെ നേതൃനിരയിലെത്തിയ ഇഎംഎസ് ഈ സിദ്ധാന്തത്തിന്റെ പ്രയോക്താവായി. ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന അവരുടേതെന്നും എന്ന നമ്പൂതിരിപ്പാടിന്റെ വ്യാഖ്യാനം പാർട്ടിയെ പരിഹാസ്യരാക്കുകയും കമ്യൂണിസ്റ്റുകാരെ മൊത്തത്തിൽ സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്തു. ദേശീയവികാരം ജ്വലിച്ചുനിന്ന നാളുകളിൽ അതു മനസ്സിലാക്കാൻ പാർട്ടി നേതൃത്വത്തിനു കഴിഞ്ഞില്ല. രാജ്യസ്നേഹം എന്ന വികാരത്തെ നിർമമമായി സമീപിച്ചിരുന്ന കമ്യൂണിസ്റ്റുകാർ ഒറ്റുകാരായി മുദ്രചാർത്തപ്പെട്ടു.

ഇഎംഎസ് നമ്പൂതിരിപ്പാട്. (ഫയൽ ചിത്രം)
ADVERTISEMENT

∙ ഇന്ത്യ–യുഎസ് ആണവ കരാർ ദുരന്തം

സ്വതന്ത്രലബ്ധിയുടെ ആവേശം അടങ്ങിയപ്പോൾ രാജ്യത്ത് കോൺഗ്രസിന്റെ കുത്തക തകരാൻ തുടങ്ങി. ഏകകക്ഷി ഭരണം അവസാനിച്ചു. ഭൂരിപക്ഷ മതവികാരം ഉത്തേജിപ്പിച്ച് ബിജെപി മുഖ്യപ്രതിപക്ഷമായി. ഇതോടെ ബിജെപിയെ എങ്ങനെയും ഭരണത്തിൽനിന്ന് മാറ്റിനിർത്താനുള്ള തത്രപ്പാടിലായി ഇടതുപാർട്ടികൾ. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ മുന്നണിക്ക് അവർ പുറത്തുനിന്നു പിന്തുണ നൽകി. 2004ൽ തുടങ്ങിയ ഈ ബാന്ധവം 3 കൊല്ലം പിന്നിടുമ്പോഴാണ് അടുത്ത ദുരന്തനാടകം അരങ്ങേറിയത്. 

മുതിർന്ന സിപിഎം നേതാവ് ജ്യോതി ബസുവിനെ സ്വീകരിക്കുന്ന മൻമോഹൻ സിങ്. പ്രണബ് മുഖർജി സമീപം. (File Photo by STRDEL / AFP)

അമേരിക്കയുമായി ആണവോർജരംഗത്തു സഹകരിക്കാനുള്ള മൻമോഹൻ സിങ് സർക്കാന്റെ നീക്കത്തെ ഇടതുപാർട്ടികൾ എതിർത്തു. തർക്കം മൂത്തതോടെ, ആണവായുധങ്ങൾ നിർമിക്കാനും കൈവശംവയ്ക്കാനുമുള്ള സ്വാതന്ത്ര്യവും പരമാധികാരവും ആർക്കും അടിയറ വയ്ക്കില്ലെന്നും വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ ഇന്ധനവും (യുറേനിയം) ആധുനിക റിയാക്ടറുകളും പാശ്ചാത്യരാജ്യങ്ങളിൽനിന്നു വാങ്ങുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ മാത്രമേ 123 ഇന്ത്യ– യുഎസ് കരാർ കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂവെന്നും കോൺഗ്രസ് ആവർത്തിച്ചു വ്യക്തമാക്കി. എന്നാൽ, ഇടതുപാർട്ടികൾ വഴങ്ങിയില്ല. 

യുപിഎ – ഇടതു ബന്ധം ശത്രുതാപരമാവാതെ തുടർന്നിരുന്നെങ്കിൽ ബംഗാളിൽ കോൺഗ്രസ് മമതയെ പിന്തുണയ്ക്കില്ലായിരുന്നു. ഇടതുകക്ഷികൾ ഈവിധം തകരില്ലായിരുന്നുവെന്നും അനുമാനിക്കാം

അവർ കേന്ദ്രസർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. തുടർന്ന് മൻമോഹൻ സിങ് ലോക്സഭയിൽ വിശ്വാസ വോട്ട് തേടി. നിലപാടുകളുടെ ‘അസ്കിതകൾ’ തീരെയില്ലാത്ത ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി മനസ്സു മാറ്റുകയും 10 ബിജെപി എംപിമാരെ കോൺഗ്രസ് ചില്ലറ കൊടുത്തു വശത്താക്കുകയും ചെയ്തതോടെ പ്രമേയം വിജയിച്ചു. ഇടതുപാർട്ടികൾ നാണംകെട്ടെന്നു മാത്രമല്ല ഡൽഹിയിലെ അധികാരശ്രേണിയിൽനിന്ന് നിഷ്കാസിതരാവുകയും ചെയ്തു.

∙ ബംഗാളിലെ അവസാന രംഗം

കോൺഗ്രസുമായുള്ള ബന്ധം തകർന്നതിന്റെ തിക്തഫലം ശരിക്കും അനുഭവിച്ചത് പിറ്റേവർഷം (2009) ലോക്സഭാ തിരഞ്ഞെടുപ്പിലാണ്. അന്നുവരെ ഇടതുകോട്ടയായിരുന്ന ബംഗാളിൽ ഒറ്റയ്ക്കു പട നയിച്ചിരുന്ന മമത ബാനർജിക്ക് കോൺഗ്രസ് പിന്തുണ നൽകി. ഭരണവിരുദ്ധ വികാരം ജ്വലിപ്പിച്ച മമത– കോൺഗ്രസ് കൂട്ടുകെട്ട് സിപിഎമ്മിന്റെയും സിപിഐയുടെയും ഇടത്തരം നേതാക്കളിൽ വലിയൊരു സംഘത്തെ കൂറുമാറ്റി ഒപ്പം കൂട്ടി. ഇതോടെ ശക്തികേന്ദ്രങ്ങളിൽ പാർട്ടി തവിടുപൊടിയായി. 

ബംഗാളിൽ സിപിഎം നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്ന്. പിന്നിൽ മമത ബാനർജിയുടെ പടവും കാണാം. (Photo by Diptendu DUTTA / AFP)

മമതയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികൾ വൻ ഭൂരിപക്ഷം നേടി വിജയിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മമത വിജയം ആവർത്തിച്ചു. അതിനു ശേഷം ഇന്നുവരെ മമതയ്ക്കു വെല്ലുവിളിയുയർത്താൻ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടില്ല. മാത്രമല്ല, അവരോടു യോജിക്കാൻ കഴിയാത്ത ജനവിഭാഗങ്ങളുടെ പിന്തുണ കിട്ടിയ ബിജെപി മുഖ്യപ്രതിപക്ഷമായി വളരുകയും ചെയ്തു. 2004ൽ 4.76 ആയിരുന്ന ബിജെപിയുടെ വോട്ട് വിഹിതം ഒന്നര പതിറ്റാണ്ടിനിടെ 40.6 ശതമാനത്തിലെത്തി. അതേസമയം 2004 ൽ 50.72 ശതമാനം വോട്ട് ലഭിച്ച ഇടതുപാർട്ടികൾ 7.5 ശതമാനത്തിലേക്കു ചുരുങ്ങി.

Show more

യുപിഎ – ഇടതു ബന്ധം ശത്രുതാപരമാവാതെ തുടർന്നിരുന്നെങ്കിൽ ബംഗാളിൽ കോൺഗ്രസ് മമതയെ പിന്തുണയ്ക്കില്ലായിരുന്നു. ഇടതുകക്ഷികൾ ഈവിധം തകരില്ലായിരുന്നുവെന്നും അനുമാനിക്കാം. രാജ്യത്തിന്റെ പരമാധികാരവും ആണവരംഗത്തെ നേട്ടങ്ങളും കോൺഗ്രസ് അമേരിക്കയ്ക്ക് അടിയറവയ്ക്കുന്നുവെന്ന് അന്നു വിലപിച്ച സിപിഎം ഇത്തവണത്തെ ലോക്സഭാ പ്രകടനപത്രികയിൽ ആണവായുധങ്ങൾ ഉൾപ്പെടെ വിനാശകാരികളായ എല്ലാം ആയുധങ്ങളും ഉപേക്ഷിക്കുമെന്നു വാഗ്ദാനം ചെയ്യുന്നത് മറ്റൊരു വൈരുധ്യമാണ് (സിപിഎം മാനിഫെസ്റ്റോ 2024, പേജ് 25). 

ഇന്ത്യയിലെ ഇടതുപാർട്ടികൾ പല കാലങ്ങളിലായി സ്വീകരിച്ച മേൽ സൂചിപ്പിച്ച രാഷ്ട്രീയ നിലപാടുകളെല്ലാം പ്രത്യയശാസ്ത്രപരമായി അവർക്കു വഴികാട്ടികളായിരുന്ന സോവിയറ്റ് യൂണിയന്റെയും അവരുടെ തകർച്ചയ്ക്കു ശേഷം ചൈനയുടെയും തീരുമാനങ്ങളായിരുന്നു എന്നു സംശയിക്കാൻ ന്യായങ്ങളുണ്ട്. ഈ സംശയം കൂടുതൽ ബലപ്പെട്ടത് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വാർത്തകൾ തൽസമയം അറിയാൻ തുടങ്ങിയ ശേഷമാണെന്നു മാത്രം. 

ഇന്ത്യ–യുഎസ് ആണവകരാറിന്റെ കാര്യത്തിൽ ചൈനയുടെ ഔദ്യോഗിക പ്രതികരണംതന്നെ ഇന്ത്യയിലെ ഇടതുപാർട്ടികളും ആവർത്തിച്ചത് ഇതിന് ഉദാഹരണമാണ്. ചാനൽ ചർച്ചകളിൽ ഇതിനെ ന്യായീകരിക്കാൻ അന്ന് ലോക്സഭാംഗമായിരുന്ന എം.ബി.രാജേഷ് ഉൾപ്പെടെയുള്ള യുവനേതാക്കൾ നന്നേ വിയർപ്പൊഴുക്കി.

മറ്റൊരു രാഷ്ട്രീയ വങ്കത്തരത്തെക്കുറിച്ചു കൂടി പരാമർശിക്കാതെ ചിത്രം പൂർണമാവില്ല. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാമെന്ന കോൺഗ്രസിന്റെയും ദേശീയ മുന്നണിയുടെയും നിർദേശം നിരാകരിച്ച സിപിഎമ്മിന്റെ തീരുമാനമാണത്. ആ നിർദേശം സ്വീകരിച്ചിരുന്നെങ്കിൽ ഇന്ത്യയുടെയും പാർട്ടിയുടെയും ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നു കരുതുന്നവരാണ് പ്രവർത്തകരിൽ മിക്കവരും. കൂട്ടുകക്ഷി സർക്കാരിനെ നയിച്ച് തഴക്കംവന്ന ജ്യോതിബസു പാർട്ടിയുടെ അടിസ്ഥാന നിലപാടുകൾ കയ്യൊഴിയാതെതന്നെ ജനോപകാരപ്രദമായ വിധം ഭരണം മുന്നോട്ടുകൊണ്ടുപോകുമായിരുന്നുവെന്നും അവർ അടക്കം പറയുന്നു. 

∙ ബിഹാറും പഞ്ചാബും പണ്ട് നമ്മുടെ ‘സഖാക്കൾ’

ബംഗാളിനു പുറമേ ഉത്തരേന്ത്യയിൽ ബിഹാറും പഞ്ചാബും പശ്ചിമേന്ത്യയിൽ മഹാരാഷ്ട്രയും ദക്ഷിണേന്ത്യയിൽ ആന്ധ്രപ്രദേശും കമ്യൂണിസ്റ്റ് പാർട്ടിക്ക് നിർണായക സ്വാധീനമുള്ള സംസ്ഥാനങ്ങളായിരുന്നുവെന്നു പറഞ്ഞാൽ ഇപ്പോഴത്തെ തലമുറ വിശ്വസിക്കുമെന്നു തോന്നുന്നില്ല. 1972ൽ സിപിഐക്ക് ബിഹാർ നിയമസഭയിൽ 35 എംഎൽഎമാരും 7 ശതമാനം വോട്ടു വിഹതവും ഉണ്ടായിരുന്നു. 5 വർഷത്തിനു ശേഷം അത് 21 ആയി.1977ൽ പഞ്ചാബ് നിയമസഭയിൽ സിപിഐക്കും സിപിഎമ്മിനും കൂടി 15 എംഎൽഎമാരും 10 ശതമാനും വോട്ടും ഉണ്ടായിരുന്നു. പിറ്റേവർഷം മഹാരാഷ്ട്രയിൽ ഇടതുപാർട്ടികൾ 13 സീറ്റിൽ വിജയിച്ചു. ആന്ധ്രയിലും അതേവർഷം 14 സീറ്റുകളിൽ വിജയം നേടി. 

തൃശൂരിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന്. (ചിത്രം∙മനോരമ)

വി.പി.സിങ് 1990ൽ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയതിനു ശേഷം ഉത്തരേന്ത്യയിൽ ജാതിയുടെയും ഉപജാതിയുടെയും അടിസ്ഥാനത്തിൽ ജനങ്ങൾ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതോടെ ജാതി–മത നിഷേധികളും നിരീശ്വരവാദികളുമായ കമ്യൂണിസ്റ്റുകാർ അപ്രസക്തരായി. അവർ വിശദീകരിക്കാൻ ശ്രമിച്ച, തൊഴിലിന്റെയും സാമ്പത്തികനിലയുടെയും അടിസ്ഥാനത്തിലുള്ള വർഗരാഷ്ട്രീയം ജനത്തിനു ദഹിച്ചില്ല. ജാതിയുടെ ചലനനിയമങ്ങൾ കമ്യൂണിസ്റ്റുകാർക്കും മനസ്സിലായില്ല. അതോടെ നേതാക്കളും പ്രവർത്തകരും യാദവപാർട്ടികളുടെയും മറ്റു പ്രാദേശിക പാർട്ടികളുടെയും കൂടെപ്പോയി. 

Show more

ഇപ്പോൾ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രങ്ങളായ വാരാണസിയെ 1967ലും അയോധ്യ ഉൾപ്പെട്ട ഫൈസാബാദ് മണ്ഡലത്തെ 1989ലും ലോക്സഭയിൽ പ്രതിനിധീകരിച്ചിരുന്നത് കമ്യൂണിസ്റ്റുകാരായിരുന്നു. ഈ പ്രദേശങ്ങളിലൊന്നും പിന്നീടു പാർട്ടിക്കു തിരിച്ചുവരാൻ കഴിഞ്ഞിട്ടില്ല. 1989ൽ സിപിഐയുടെ ചിഹ്നത്തിൽ ഫൈസാബാദിൽ (അയോധ്യ) വിജയിച്ച മിത്രാസെൻ യാദവ് 1998ൽ വീണ്ടും വിജയിച്ചത് സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർഥിയായാണ്. ഇപ്പോൾ ബംഗാളിലും തിരിച്ചുവരാനുള്ള വിദൂരസാധ്യതപോലും ആരും പ്രവചിക്കുന്നില്ല.

∙ പൊളിയാത്ത കോട്ടയായി കേരളം

അതേസമയം, കേരളം ഇന്നും ഇടതിന്റെ ഉറച്ച കോട്ടയാണ്. പോഷക സംഘടനകളും ട്രേഡ് യൂണിയനുകളും ശക്തമാണ്. സഹകരണ മേഖലയിൽ പാർട്ടിയെ ഒഴിച്ചുനിർത്തിയുള്ള സംവിധാനത്തെക്കുറിച്ച് ആരും ചിന്തിക്കുമെന്നു തോന്നുന്നില്ല. വലിയൊരു വിഭാഗം ജനം ഇപ്പോഴും പാർട്ടിയെ വിശ്വസിക്കുന്നു. കൺവീനറും മേയറും ജില്ലാ സെക്രട്ടറിയും കത്തിവയ്ക്കുന്നത് ആ വിശ്വാസത്തിന്റെ നേർത്ത നൂലിഴകളിലാണ്. പക്ഷേ, അവർ വ്യക്തികളല്ല. പാർട്ടിയെ അടിമുടി ഗ്രസിച്ച മാറാരോഗത്തിന്റെ ബാഹ്യലക്ഷണങ്ങളാണ്.

അവസാന രംഗത്ത് ഇരുട്ടിൽ ചെ ഗവാര വീണ്ടുമെത്തി: ‘പ്രസ്ഥാനത്തിന്റെ ചരിത്രം...’

English Summary:

How Indian Communist Party Lost Prominence in Indian Politics