2023 അവസാനിക്കാൻ ഒരൊറ്റ ദിവസം കൂടിയേ ബാക്കിയുള്ളൂ. ഡിസംബർ 30. യുക്രെയ്നിന്റെ പല ഭാഗത്തും പതിവു പോലെ റഷ്യയുടെ മിസൈലുകൾ വൻ ശബ്ദത്തോടെ വന്നു പതിക്കാൻ തുടങ്ങി. തലസ്ഥാനമായ കീവ്, തന്ത്രപ്രധാന പ്രദേശങ്ങളായ ഖാർക്കിവ്, പൾട്ടാവ, ഡോണെറ്റ്സ്ക് തുടങ്ങിയ മേഖലകളിലായിരുന്നു ആക്രമണം ശക്തം. സ്ഫോടനങ്ങളിൽ ഇരുപതിലേറെ പേർ മരിച്ചു. നൂറിലേറെ പേർക്കു പരുക്കേറ്റു. അത്ര പെട്ടെന്ന് റഡാറുകൾക്ക് പിടികൊടുക്കാത്ത വേഗതയും യാത്രാപഥവുമുള്ള ബാലിസ്റ്റിക് മിസൈലുകളായിരുന്നു തുടരെ വന്നു പതിച്ചത്. 2024 ഫെബ്രുവരി വരെ അത്തരം മിസൈലുകൾ വന്നുകൊണ്ടേയിരുന്നു. വിക്ഷേപിക്കുന്നത് റഷ്യയാണെങ്കിലും ആ മിസൈലുകളിൽ യുക്രെയ്ൻ ഒരു അസ്വാഭാവികത മണത്തു. അങ്ങനെ, അൻപതോളം മിസൈലുകൾ വന്നതിൽ 21 എണ്ണത്തിന്റെ അവശിഷ്ടം അവർ പരിശോധിച്ചു. മേയിൽ അതിന്റെ ഫലം വന്നു. മിസൈലുകളെല്ലാം ഉത്തര കൊറിയൻ നിർമിതമായിരുന്നു! അയച്ചതിൽ പാതിയും സ്ഫോടനം നടത്താതെ അവശേഷിച്ചതിനാലായിരുന്നു പലയിടത്തുനിന്നും അവയുടെ കൃത്യമായ അവശിഷ്ടം ലഭിച്ചത്. ജനുവരി രണ്ടിന് ഖാർക്കിവിൽ പതിച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ ഉത്തരകൊറിയയുടെ ഹ്വോസോങ്-11 സീരീസ് ബാലിസ്റ്റിക് മിസൈലിൽ നിന്നുള്ളതാണെന്ന് യുഎൻ ഉപരോധ നിരീക്ഷകർ സുരക്ഷാ കൗൺസിൽ കമ്മിറ്റിയെ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. 32 പേജുള്ള റിപ്പോർട്ടിൽ നിരീക്ഷകര്‍ കൃത്യമായി ഒരു കാര്യം കൂടി പറഞ്ഞു– ആയുധ ഉപരോധത്തിന്റെ കൃത്യമായ ലംഘനമാണിത്. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ, ആണവ പദ്ധതികൾക്കെതിരെ 2006 മുതൽ യുഎൻ ഉപരോധം നിലനിൽക്കുന്നുണ്ട്. ഇതേത്തുടർന്നാണ് മൂന്ന് ഉപരോധ നിരീക്ഷകർ മേയ് ആദ്യവാരത്തിൽ യുക്രെയ്‌ന്‍ സന്ദർശിച്ച് അവശിഷ്ടങ്ങൾ പരിശോധിച്ചത്. ഇക്കാര്യം രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതോടെ റഷ്യയ്ക്കു മേൽ സമ്മർദമേറുകയാണ്. അതിനിടെ യുഎൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ പെട്രോളിയം റഷ്യ ഉത്തര കൊറിയയ്ക്ക് കൈമാറുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 അവസാനിക്കാൻ ഒരൊറ്റ ദിവസം കൂടിയേ ബാക്കിയുള്ളൂ. ഡിസംബർ 30. യുക്രെയ്നിന്റെ പല ഭാഗത്തും പതിവു പോലെ റഷ്യയുടെ മിസൈലുകൾ വൻ ശബ്ദത്തോടെ വന്നു പതിക്കാൻ തുടങ്ങി. തലസ്ഥാനമായ കീവ്, തന്ത്രപ്രധാന പ്രദേശങ്ങളായ ഖാർക്കിവ്, പൾട്ടാവ, ഡോണെറ്റ്സ്ക് തുടങ്ങിയ മേഖലകളിലായിരുന്നു ആക്രമണം ശക്തം. സ്ഫോടനങ്ങളിൽ ഇരുപതിലേറെ പേർ മരിച്ചു. നൂറിലേറെ പേർക്കു പരുക്കേറ്റു. അത്ര പെട്ടെന്ന് റഡാറുകൾക്ക് പിടികൊടുക്കാത്ത വേഗതയും യാത്രാപഥവുമുള്ള ബാലിസ്റ്റിക് മിസൈലുകളായിരുന്നു തുടരെ വന്നു പതിച്ചത്. 2024 ഫെബ്രുവരി വരെ അത്തരം മിസൈലുകൾ വന്നുകൊണ്ടേയിരുന്നു. വിക്ഷേപിക്കുന്നത് റഷ്യയാണെങ്കിലും ആ മിസൈലുകളിൽ യുക്രെയ്ൻ ഒരു അസ്വാഭാവികത മണത്തു. അങ്ങനെ, അൻപതോളം മിസൈലുകൾ വന്നതിൽ 21 എണ്ണത്തിന്റെ അവശിഷ്ടം അവർ പരിശോധിച്ചു. മേയിൽ അതിന്റെ ഫലം വന്നു. മിസൈലുകളെല്ലാം ഉത്തര കൊറിയൻ നിർമിതമായിരുന്നു! അയച്ചതിൽ പാതിയും സ്ഫോടനം നടത്താതെ അവശേഷിച്ചതിനാലായിരുന്നു പലയിടത്തുനിന്നും അവയുടെ കൃത്യമായ അവശിഷ്ടം ലഭിച്ചത്. 

ഉത്തര കൊറിയയുടെ പുതിയ ഹ്വാസോങ് -16ബി ബാലിസ്റ്റിക്സ് മിസൈൽ പരീക്ഷണത്തിന് എത്തിച്ചപ്പോൾ. (Photo by KCNA VIA KNS / AFP)

ജനുവരി രണ്ടിന് ഖാർക്കിവിൽ പതിച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ ഉത്തരകൊറിയയുടെ ഹ്വോസോങ്-11 സീരീസ് ബാലിസ്റ്റിക് മിസൈലിൽ നിന്നുള്ളതാണെന്ന് യുഎൻ ഉപരോധ നിരീക്ഷകർ സുരക്ഷാ കൗൺസിൽ കമ്മിറ്റിയെ അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. 32 പേജുള്ള റിപ്പോർട്ടിൽ നിരീക്ഷകര്‍ കൃത്യമായി ഒരു കാര്യം കൂടി പറഞ്ഞു– ആയുധ ഉപരോധത്തിന്റെ കൃത്യമായ ലംഘനമാണിത്. ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ, ആണവ പദ്ധതികൾക്കെതിരെ 2006 മുതൽ യുഎൻ ഉപരോധം നിലനിൽക്കുന്നുണ്ട്. ഇതേത്തുടർന്നാണ് മൂന്ന് ഉപരോധ നിരീക്ഷകർ മേയ് ആദ്യവാരത്തിൽ യുക്രെയ്‌ന്‍ സന്ദർശിച്ച് അവശിഷ്ടങ്ങൾ പരിശോധിച്ചത്. ഇക്കാര്യം രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതോടെ റഷ്യയ്ക്കു മേൽ സമ്മർദമേറുകയാണ്. അതിനിടെ യുഎൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ പെട്രോളിയം റഷ്യ ഉത്തര കൊറിയയ്ക്ക് കൈമാറുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

ADVERTISEMENT

∙  50 മിസൈലുകളിൽ പകുതിയും പരാജയം

യുക്രെയ്‌നിനു നേരെ റഷ്യ തൊടുത്തുവിട്ട ഉത്തരകൊറിയൻ മിസൈലുകളിൽ പകുതിയോളം പരാജയപ്പെട്ടതായി യുക്രെയ്‌നിലെ ഉന്നത പ്രോസിക്യൂട്ടറും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, പരാജയപ്പെടുന്നതിൽ ഉത്തര കൊറിയയ്ക്ക് സങ്കടമുണ്ടാകാന്‍ ഇടയില്ല. കാരണം, റഷ്യയ്ക്ക് നൽകുന്ന യുദ്ധോപകരണങ്ങളെല്ലാം ഉത്തര കൊറിയയുടെ ആയുധ പരീക്ഷണത്തിന്റെ ഭാഗമാണെന്നാണ് സൂചന. 2023 ഡിസംബറിനും ഫെബ്രുവരിക്കും ഇടയിൽ റഷ്യ യുക്രെയ്‌നിനു നേരെ തൊടുത്തുവിട്ട ഉത്തരകൊറിയൻ മിസൈലുകളുടെ അവശിഷ്ടങ്ങളെല്ലാം പരിശോധിച്ചുവരികയാണ്. മിസൈലുകളിൽ പാതിയോളം കൃത്യമായ ലക്ഷ്യം കണ്ടെത്താനാകാതെ വായുവിൽ വച്ചുതന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉത്തര കൊറിയൻ ബാലിസ്റ്റിക് മിസൈലുകളെല്ലാം കുറഞ്ഞ ഗുണനിലവാരമുള്ളവയാണെന്ന നിരീക്ഷണം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഈ റിപ്പോർട്ട്. ഏകാധിപതി കിം ജോങ് ഉന്നിന്റെ മിസൈലുകൾക്ക് കൃത്യതാ നിരക്ക് ഏകദേശം 20 ശതമാനം മാത്രമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ പലപ്പോഴും ലോകത്തിന്റെ നെഞ്ചിടിപ്പേറ്റാൻ പോന്ന പരീക്ഷണങ്ങൾ ഉത്തര കൊറിയ നടത്തുന്നുണ്ട്.

ഹ്വാസോങ് -16ബി ബാലിസ്റ്റിക്സ് മിസൈൽ പരീക്ഷണത്തിനായി വാഹനത്തിൽ കൊണ്ടുവരുന്നു. മുന്നിൽ കിം ജോങ് ഉന്നിനെയും കാണാം. (Photo by KCNA VIA KNS / AFP)

∙ ഏപ്രിൽ 2ന് നടന്നത് നിർണായക പരീക്ഷണം

ഏപ്രിൽ 2, ചൊവ്വ, പ്രാദേശിക സമയം രാവിലെ 6.52ന് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ഉത്തര കൊറിയ ഒരു ഇടത്തരം ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടു. തൊട്ടുപിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ദക്ഷിണ കൊറിയയും യുഎസും ജപ്പാനും ചേർന്ന് ആണവ ശേഷിയുള്ള ബി-52എച്ച് ബോംബറുകൾ ഉൾപ്പെടെ വിന്യസിച്ച് സംയുക്ത വ്യോമാഭ്യാസവും നടത്തി. ഖര–ഇന്ധനത്തിൽ പ്രവർത്തിക്കുന്ന മിസൈലായിരുന്നു പരീക്ഷിച്ചതെന്ന് ഉത്തര കൊറിയ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ നടന്നത് വൻ ചർച്ചകളാണ്. ആയുധപ്പുരയിലെ മിസൈലുകളെ പതിന്മടങ്ങ് ശക്തിപ്പെടുത്താനാണ് കിം ജോങ് ഉന്നിന്റെ ഇപ്പോഴത്തെ ലക്ഷ്യം. അതു വ്യക്തമാക്കുന്നതാണ് ഹൈപ്പർ സോണിക് മിസൈൽ പരീക്ഷണമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടി. 

Manorama Online Creative/ Jain David M
ADVERTISEMENT

ഖര–ഇന്ധന മിസൈലുകൾ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടായിരുന്നു പരീക്ഷണമെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎയും റിപ്പോർട്ട് ചെയ്തു. അതേസമയം, ഖര–ഇന്ധന മിസൈലുകൾ ദ്രാവക ഇന്ധന വേരിയന്റുകളേക്കാൾ വേഗത്തിൽ വിന്യസിക്കാൻ സാധിക്കുമെന്നും വിശകലന വിദഗ്ധർ പറയുന്നു. ഏപ്രിൽ 2ന് നടന്ന പരീക്ഷണത്തെ ദക്ഷിണ കൊറിയയും ജപ്പാനും യുഎസും രൂക്ഷമായി വിമര്‍ശിച്ചു. അതിനു കാരണവുമുണ്ട്. ഖര–ഇന്ധനം ഉപയോഗിക്കുന്ന മിസൈലുകൾ ഏറ്റവും വലിയ തലവേദന സൃഷ്ടിക്കുന്നത് അയൽ രാജ്യങ്ങളായ ദക്ഷിണ കൊറിയയ്ക്കും ജപ്പാനുംതന്നെയാണ്. ഇതോടൊപ്പം സമീപ പ്രദേശങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കും വൻ ഭീഷണിയാണിത്.

∙ പരീക്ഷണം കിമ്മിന്റെ നേതൃത്വത്തിൽ

പുതിയ ഹ്വാസോങ് -16 ബി മിസൈലിന്റെ വിക്ഷേപണത്തിന് നേതൃത്വം നൽകാനും നിരീക്ഷിക്കാനും കിം നേരിട്ടെത്തിയിരുന്നു. ഉത്തരകൊറിയൻ പ്രതിരോധ സാങ്കേതികവിദ്യയുടെ ‘സമ്പൂർണ മികവ്’ കാണിക്കുന്ന തന്ത്രപ്രധാനമായ ആയുധമാണിതെന്നാണ് കെസിഎൻഎ റിപ്പോർട്ട് ചെയ്തത്. ഖര–ഇന്ധന, പോർമുന നിയന്ത്രിത, അണ്വായുധ വാഹക അടിസ്ഥാനത്തിൽ വിവിധ ശ്രേണികളിലുള്ള എല്ലാ മിസൈലുകളുടെയും സാങ്കേതികത പരിഷ്കരിക്കുകയാണ് ഉത്തരകൊറിയ. ഇതു പിന്നീട് പരീക്ഷിക്കുകയും വിന്യസിക്കുകയും ചെയ്യുന്ന പദ്ധതി ഉത്തര കൊറിയയുടെ പ്രതിരോധ മേഖലയെ കൂടുതൽ ശക്തമാക്കുന്നുവെന്നും കിം പറഞ്ഞു.

ഏപ്രിൽ 2ന് പരീക്ഷിച്ച മിസൈൽ ജനുവരിയിൽ പരീക്ഷിച്ച സിസ്റ്റത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും, ഇതിന് കൊറിയൻ മാധ്യമങ്ങൾ പേരിട്ടിട്ടില്ലെങ്കിലും ഹ്വാസോങ് -16 എ എന്നായിരിക്കാം.

പ്രഫ. കിം ഡോങ്-യുബ് (യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കൊറിയൻ സ്റ്റഡീസ്, സോൾ)

ഇത് ലോകമെമ്പാടുമുള്ള ഉത്തര കൊറിയയുടെ ശത്രുപക്ഷത്തുള്ള ഏത് ലക്ഷ്യത്തെയും അതിവേഗത്തിലും കൃത്യമായും ശക്തമായും ആക്രമിക്കാനുള്ള ശേഷി ഉത്തരകൊറിയക്ക് നൽകുമെന്നും കിം പ്രതീക്ഷിക്കുന്നു. നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മിസൈലിന്റെ പറക്കൽ എപ്രകാരമാണെന്നതിലാണ്  ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് (ജെസിഎസ്) വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര കൊറിയ ഭാഗികമായി പുരോഗതി കൈവരിച്ച മേഖലയാണിത്. എന്നാൽ ഇത് പറക്കുന്നതിനിടയിൽ രണ്ടാം ഘട്ട എൻജിൻ പ്രവർത്തിപ്പിക്കുന്നതിന് വലിയ വെല്ലുവിളി നേരിടുന്നുണ്ട്. മിസൈൽ സഞ്ചരിക്കുന്ന ഭ്രമണപഥം വേഗത്തിൽ മാറ്റുന്നതിനുമുള്ള കാലതാമസത്തിലും ഉത്തര കൊറിയ നിരാശരാണ്.

ഉത്തര കൊറിയയുടെ പുതിയ മിസൈൽ പരീക്ഷണത്തിന്റെ വാർത്ത കാണുന്നവർ. (Photo by Jung Yeon-je / AFP)
ADVERTISEMENT

∙ ഖര–ഇന്ധനത്തിലേക്ക് മാറുന്നതിൽ നിഗൂഢത

ഭാവിയിൽ ഉത്തര കൊറിയ ഖര–ഇന്ധന മിസൈലുകൾ മാത്രമായി നിർമിക്കുമോ എന്ന് വ്യക്തമല്ല. ദ്രാവക-ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഏറ്റവും പുതിയ വേരിയന്റുകളായ ഹ്വാസോങ് -17, ഹ്വാസോങ് -15 തുടങ്ങി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഖര–ഇന്ധനത്തിലേക്ക് മാറ്റാൻ നീക്കം നടത്തുന്നതിന്റെ പിന്നിലെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്നും  വിശകലന വിദഗ്ധർ പറയുന്നു. സാധ്യമാകുന്നിടത്തെല്ലാം ഖര–ഇന്ധന സംവിധാനങ്ങൾ ഉത്തര കൊറിയ വളരെയധികം ഉപയോഗിച്ചേക്കാം. എന്നാൽ യഥാർഥത്തിൽ ദ്രവ–ഇന്ധന ആയുധങ്ങൾ ഘട്ടംഘട്ടമായി നിർത്തുന്നതിന് വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നാണ് യുഎസ് ആസ്ഥാനമായുള്ള കാർണെഗി എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസ് വ്യക്തമാക്കുന്നത്.

∙ ലക്ഷ്യം യുഎസ് സൈനിക താവളങ്ങൾ 

2023 ഏപ്രിലിലാണ് ഉത്തരകൊറിയ ആദ്യമായി ഖര–ഇന്ധന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത്. അന്ന് ആദ്യമാണ് മധ്യദൂര, ദീർഘദൂര മിസൈലുകളിൽ ഉത്തര കൊറിയ ഖര–ഇന്ധനം പരീക്ഷിക്കാൻ തുടങ്ങിയത്. യുഎസിന്റെ സൈനിക താവളം ലക്ഷ്യമാക്കിയുള്ള ദീർഘദൂര ആയുധങ്ങളുടെ ശേഖരം വികസിപ്പിക്കുകയാണ് കിമ്മിന്റെ ലക്ഷ്യം. വാഹനങ്ങൾ, കപ്പലുകൾ, മുങ്ങിക്കപ്പലുകൾ എന്നിവയിൽ നിന്ന് തൊടുത്തുവിടാൻ കഴിയുന്ന ഹ്രസ്വ, മധ്യ-ദൂര ഖര-ഇന്ധന മിസൈലുകളുടെ വിപുലമായ നിര തന്നെ ഉത്തര കൊറിയയ്ക്കുണ്ട്. അണ്വായുധം പ്രയോഗിക്കാൻ ശേഷിയുള്ള ചില പുതിയ മിസൈലുകളും അടുത്തിടെ ഉത്തര കൊറിയ പ്രദർശിപ്പിച്ചിരുന്നു.

Manorama Online Creative/ Jain David M, Data: AFP

∙ ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗം, പറ പറക്കും ഹൈപ്പർസോണിക്

ഉത്തര കൊറിയ 2021 മുതൽക്കേ ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ കുതിക്കാൻ ശേഷിയുള്ള ഹൈപ്പർസോണിക് ആയുധങ്ങൾ പരീക്ഷിക്കുന്നുണ്ട്. ഈ മിസൈലുകളുടെ പരീക്ഷണം പൂർണമായും വിജയിച്ചാൽ ഉത്തര കൊറിയയുടെ മുഖ്യ ശത്രുക്കളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് വെല്ലുവിളി ഉയർത്തിയേക്കാം. എന്നാൽ, 2021ലും 2022ലും നടത്തിയ പരീക്ഷണങ്ങളിൽ ഉത്തര കൊറിയയുടെ ഹൈപ്പർസോണിക് ആയുധങ്ങൾ സ്ഥിരമായി മാക് 5ൽ കൂടുതൽ വേഗം നിലനിർത്തിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. ഏപ്രിൽ 2ലെ പരീക്ഷണത്തിനിടെ, മിസൈലിൽ നിന്ന് വേർപെട്ട ശേഷം ഹൈപ്പർസോണിക് ഗ്ലൈഡ് പോര്‍മുന 101 കിലോമീറ്റർ ഉയരത്തിലെത്തി എന്നും തുടർന്ന് ഏകദേശം 1000 കിലോമീറ്റർ സഞ്ചരിച്ച് കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള പ്രദേശത്ത് വീണുവെന്നുമാണ് കെസിഎൻഎ റിപ്പോർട്ട് ചെയ്തത്. ജപ്പാന്റെ പ്രതിരോധ മന്ത്രാലയവും ഉത്തരകൊറിയൻ റിപ്പോർട്ടിന് സമാനമായ ഡേറ്റയാണ് പുറത്തുവിട്ടത്. എന്നാൽ ഏകദേശം 600 കിലോമീറ്റർ പറന്നതായാണ് ദക്ഷിണ കൊറിയൻ, ജാപ്പനീസ് സൈനികർ വിലയിരുത്തിയത്.

∙ പുറത്തിറക്കിയത് 2 വ്യത്യസ്ത ഹൈപ്പർസോണിക് മിസൈലുകൾ

2024 ജനുവരിയിലും ഉത്തര കൊറിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു. ഇത്തരം ആയുധങ്ങൾ പൂർണതയിലെത്തിയാൽ പസിഫിക്കിലെ സൈനിക കേന്ദ്രമായ ഗുവാം ഉൾപ്പെടെയുള്ള യുഎസ് താവളങ്ങളെ ആക്രമിക്കാൻ കഴിയുമെന്നും വിദഗ്ധർ പറയുന്നു. ഏപ്രിൽ 2ന് പരീക്ഷിച്ച മിസൈൽ ജനുവരിയിൽ പരീക്ഷിച്ച സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും, ഇതിന് കൊറിയൻ മാധ്യമങ്ങൾ പേരിട്ടിട്ടില്ലെങ്കിലും ഹ്വാസോങ് -16 എ ആയിരിക്കാം എന്നാണ് നിഗമനം.

ഉത്തര കൊറിയയുടെ പുതിയ മിസൈൽ പരീക്ഷണത്തിന്റെ വാർത്ത കാണുന്നവർ. (Photo by Jung Yeon-je / AFP)

മുൻ പരീക്ഷണങ്ങളിൽ ഉത്തര കൊറിയ രണ്ട് വ്യത്യസ്ത തരം ഹൈപ്പർസോണിക് മിസൈലുകൾ പുറത്തിറക്കിയിട്ടുണ്ട് - ഒന്ന് കോണാകൃതിയിലുള്ളതും മറ്റൊന്ന് വെഡ്ജ് ആകൃതിയിലുള്ളതും. ഏപ്രിലിലെ വിക്ഷേപണത്തിന് വെഡ്ജ് ആകൃതിയിലുള്ള ഡിസൈൻ ഉപയോഗിച്ചപ്പോൾ ജനുവരിയിലെ വിക്ഷേപണത്തിൽ കോണാകൃതിയിലുള്ള പോർമുനയാണ് ഉപയോഗിച്ചത്. ദ്രവ–ഇന്ധന സംവിധാനങ്ങൾ ഉപയോഗിച്ച് ഉത്തര കൊറിയ ആദ്യം ഹൈപ്പർസോണിക് പോർമുനകൾ പരീക്ഷിച്ചിരുന്നെങ്കിലും ഖര–ഇന്ധന മിസൈലുകളിൽ ഈ പോർമുനകൾ പ്രയോഗിക്കാനുള്ള ശേഷി ലഭ്യമാക്കിയാൽ അതിവേഗ വിക്ഷേപണത്തിനും പ്രവർത്തനത്തിനും സഹായിക്കും.

∙ റഷ്യയുടെ യുക്രെയ്ൻ അധിനിവേശം മറയാക്കിയും പരീക്ഷണം

മിസൈലുകളുടെയും മറ്റ് ആയുധങ്ങളുടെയും പരീക്ഷണം ത്വരിതപ്പെടുത്തുന്നതിന് കിം റഷ്യയുടെ യുക്രെയ്ൻ അധിനിവേശം മറയാക്കി ഉപയോഗിക്കുന്നതിനാൽ 2022 മുതൽ മേഖലയിൽ സംഘർഷം വർധിച്ചിട്ടുണ്ട്. യുഎസും ദക്ഷിണ കൊറിയയും ജപ്പാനെ ഉൾപ്പെടുത്തി സംയുക്ത പരിശീലനം തുടരുകയാണ്. യുഎസ് താവളങ്ങൾക്ക് ചുറ്റും ഒരുക്കിയ പ്രതിരോധ തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടിക്കൊണ്ട് ശക്തമായി പ്രതികരിക്കാൻ തന്നെയാണ് നീക്കം. ഏപ്രിൽ 2ലെ വിക്ഷേപണം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ദക്ഷിണ കൊറിയയും യുഎസും ജപ്പാനും ചേർന്ന് ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിന് സമീപം സംയുക്ത വ്യോമാഭ്യാസം നടത്തിയത്. ഇതിൽ ആണവശേഷിയുള്ള യുഎസ് ബി-52 ബോംബർ വിമാനവും ഉൾപ്പെട്ടിരുന്നു. ഉത്തരകൊറിയയ്‌ക്കെതിരായ ശക്തിപ്രകടനത്തിൽ വിമാനവാഹിനിക്കപ്പലുകളും മിസൈൽ-ഫയറിങ് മുങ്ങിക്കപ്പലുകളും പങ്കെടുത്തിരുന്നു.

ഹ്വാസോങ് -16ബി ബാലിസ്റ്റിക്സ് മിസൈൽ കുതിച്ചുയർന്നപ്പോൾ. (Photo by KCNA VIA KNS / AFP)

∙ വിക്ഷേപിക്കുന്നതിന് തൊട്ടുമുൻപ് ഇന്ധനം വേണ്ട!

ആണവായുധങ്ങൾ വരെ സ്വന്തമായുള്ള ഉത്തര കൊറിയയുടെ മിസൈൽ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ  ഖര–ഇന്ധന സാങ്കേതികവിദ്യ എങ്ങനെ സഹായിക്കും? ഖര–ഇന്ധനത്തിന്റെ നേട്ടങ്ങൾ എന്തൊക്കെയാണ്? ഖര–ഇന്ധന മിസൈലുകൾ വിക്ഷേപിക്കുന്നതിന് തൊട്ടുമുൻപ് ഇന്ധനം നൽകേണ്ടതില്ല എന്നത് തന്നെയാണ് പ്രധാന മികവ്. ഇതോടൊപ്പം തന്നെ പ്രവർത്തിപ്പിക്കാൻ എളുപ്പവും സുരക്ഷിതവുമാണ്. കൂടാതെ കുറഞ്ഞ ചെലവിൽ പ്രയോഗിക്കാനും സാധിക്കും. ഇത് ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന ആയുധങ്ങളേക്കാൾ എളുപ്പത്തിൽ ഒളിപ്പിച്ചുവയ്ക്കാനും വിന്യസിക്കാനും സാധിക്കും. രാജ്യാന്തര കൃത്രിമോപഗ്രഹങ്ങളുടെ ചാരക്കണ്ണുകൾ ഉത്തര കൊറിയയ്ക്കു മേൽ നിരന്തരം തുറന്നിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച്.

∙ 2760 ഡിഗ്രി സെൽഷ്യസ് താപം സൃഷ്ടിക്കും സാങ്കേതികവിദ്യ 

ഇന്ധനത്തിന്റെയും ഓക്സിഡൈസറിന്റെയും മിശ്രിതമാണ് സോളിഡ് (ഖര–ഇന്ധന) പ്രൊപ്പല്ലന്റുകൾ. അലുമിനിയം പോലുള്ള ലോഹപ്പൊടികൾ പലപ്പോഴും ഇന്ധനമായി വർത്തിക്കുന്നു. പെർക്ലോറിക് ആസിഡിന്റെയും അമോണിയയുടെയും ലവണമായ അമോണിയം പെർക്ലോറേറ്റ് ഏറ്റവും സാധാരണമായ ഓക്സിഡൈസറാണ്. ഇന്ധനവും ഓക്സിഡൈസറും കട്ടിയേറിയ റബർ വസ്തു കൊണ്ട് ബന്ധിപ്പിച്ച് ഒരു ലോഹ കേസിങ്ങിൽ പായ്ക്ക് ചെയ്യുന്നു. ഖര–ഇന്ധനം കത്തുമ്പോൾ, അമോണിയം പെർക്ലോറേറ്റിൽനിന്നുള്ള ഓക്സിജൻ അലുമിനിയവുമായി സംയോജിച്ച് 5000 ഡിഗ്രി ഫാരൻഹീറ്റിൽ (2760 ഡിഗ്രി സെൽഷ്യസ്) വലിയ അളവിൽ ഊർജവും താപവും സൃഷ്ടിക്കുന്നു. ഇതോടെ വിക്ഷേപണ പാഡിൽനിന്ന് മിസൈൽ കുതിച്ചുയരുന്നു. 

ഉത്തര കൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം സംബന്ധിച്ച വാർത്ത ദക്ഷിണ കൊറിയയിലെ ടിവി ചാനലിൽ (Photo by Jung Yeon-je / AFP)

∙ തുടക്കം ചൈനീസ് പടക്കത്തിൽ നിന്ന്

ഖര–ഇന്ധനം നൂറ്റാണ്ടുകൾക്കുമുൻപ് ചൈനക്കാർ വികസിപ്പിച്ചെടുത്ത പടക്കങ്ങളിൽ നിന്നുള്ളതാണ്. എന്നാൽ 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ യുഎസ് കൂടുതൽ ശക്തമായ ഖര–ഇന്ധന പ്രൊപ്പല്ലന്റുകൾ വികസിപ്പിച്ചപ്പോൾ ഈ മേഖലയിൽ കാര്യമായ പുരോഗതി കൈവരിച്ചു. ചെറിയ മിസൈലുകളിലും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളിലും പുതിയ ഹ്വാസോങ്-18 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിലും ഉത്തര കൊറിയ ഖര–ഇന്ധനം ഉപയോഗിക്കുന്നുണ്ട്. 1970‌കളുടെ തുടക്കത്തിലാണ് സോവിയറ്റ് യൂണിയൻ അവരുടെ ആദ്യത്തെ ഖര-ഇന്ധന ഭൂഖണ്ഡാന്തര മിസൈൽ ആർടി -2 പരീക്ഷിച്ചത്. തൊട്ടുപിന്നാലെ ഫ്രാൻസ് എസ്3 ബാലിസ്റ്റിക് മിസൈലും വികസിപ്പിച്ചെടുത്തു, ഇത് എസ്എസ്ബിഎസ് എന്നും അറിയപ്പെടുന്നു. 1990കളുടെ അവസാനത്തിൽ ഖര–ഇന്ധന ഭൂഖണ്ഡാന്തര മിസൈലുകൾ ചൈനയും പരീക്ഷിക്കാൻ തുടങ്ങി. ഖര–ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യ മികച്ചതും ഏറെ സുരക്ഷിതവുമാണെന്നാണ് വിദഗ്ധർ പറയുന്നത്.

അഗ്നി–5 മിസൈൽ പരീക്ഷണം. (Photo: PIB)

∙ ഇന്ത്യയും ഉപയോഗിച്ചു ഖര–ഇന്ധനം

ഇന്ത്യയുടെ മിസൈൽ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ ഖര–ഇന്ധന പ്രൊപ്പൽഷൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യൻ മിസൈലുകളിലെ ഖര–ഇന്ധന ഉപയോഗത്തിന്റെ ചരിത്രം രാജ്യത്തിന്റെ തദ്ദേശീയ മിസൈൽ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിലാണ്. 1980കളിൽ പൃഥ്വി മിസൈൽ ശ്രേണി വികസിപ്പിച്ചതോടെയാണ് ഖര–ഇന്ധനത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം ആരംഭിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ഭൂതല ബാലിസ്റ്റിക് മിസൈലായ പൃഥ്വി-1 ഖര–ഇന്ധന എൻജിൻ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഈ വിജയം ഇന്ത്യയുടെ ഖര–ഇന്ധന സാങ്കേതികവിദ്യയിൽ കൂടുതൽ പുരോഗതിക്ക് വഴിയൊരുക്കി. അഗ്നി-1, അഗ്നി-2, അഗ്നി-3, അഗ്നി–4, അഗ്നി–5 മിസൈലുകളിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഖര–ഇന്ധനം ഉപയോഗിക്കുന്നുണ്ട്. 

ഇന്ത്യൻ മിസൈലുകളിലെ ഇന്ധനം

കുറച്ച് വർഷങ്ങൾക്ക് മുൻപ് ഡിആർഡിഒ സോളിഡ് ഫ്യുവൽ ഡക്റ്റഡ് റാംജെറ്റ് സാങ്കേതികവിദ്യയിൽ മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു. 2023ൽ, ഖര ഇന്ധനം ഘടിപ്പിച്ച റാംജെറ്റ് പ്രൊപ്പൽഷനോടുകൂടിയ അസ്ത്ര മാർക്ക് 3 മിസൈലിന്റെ പരീക്ഷണം നടത്തി. സൂപ്പർ സോണിക് വേഗത്തിൽ കുതിക്കാൻ ശേഷിയുള്ളതാണ് അസ്ത്ര മാർക്ക് 3. അഗ്നി ബാലിസ്റ്റിക് മിസൈലുകളെല്ലാം ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന മിസൈലുകളാണ്. പ്രഹാർ ഒരു ഹ്രസ്വദൂര, ഖര പ്രൊപ്പല്ലന്റിൽ പ്രവർത്തിക്കുന്ന ബാലിസ്റ്റിക് മിസൈലാണ്. ബ്രഹ്മോസിലും (പിജെ-10) ഖര ഇന്ധനം ഉപയോഗിക്കുന്നു. എന്നാൽ പൃഥ്വി മിസൈൽ സീരീസ് ദ്രാവക ഇന്ധനത്തിലാണ് പ്രവർത്തിക്കുന്നത്.

∙ ‘ഖര’ത്തിൽനിന്ന് ‘ദ്രാവക’ത്തിലേക്കുള്ള ദൂരം 

ലിക്വിഡ് പ്രൊപ്പല്ലന്റുകൾ കൂടുതൽ തള്ളലും ശക്തിയും നൽകുന്നു എന്നതാണ് പ്രത്യേകത. എന്നാൽ കൂടുതൽ സങ്കീർണമായ സാങ്കേതികവിദ്യയായതിനാൽ ഭാരം ഏറെയായിരിക്കും. ഖര–ഇന്ധനം ഇടതൂർന്നതും വളരെ വേഗത്തിൽ കത്തുന്നതുമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തള്ളലും (ത്രസ്റ്റ്) ഉണ്ടാക്കുന്നു. ഖര–ഇന്ധനം വിഘടിപ്പിക്കാതെയും പ്രശ്നങ്ങൾ സംഭവിക്കാതെയും ദീർഘകാലത്തേക്ക് സംഭരിച്ച് വയ്ക്കാം. ഭൂഖണ്ഡാന്തര മിസൈലായ ഹ്വാസോങ്-18ല്‍ ഖര–ഇന്ധനം ഉപയോഗിച്ചാൽ ആണവ പ്രത്യാക്രമണ ശേഷിയെ പതിന്മടങ് വർധിപ്പിക്കുമെന്നും ഉത്തര കൊറിയ പറയുന്നു. എന്നാൽ ഈ വിക്ഷേപണത്തെ ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം കുറച്ചുകാണാനാണ് ശ്രമിച്ചത്. ഈ സാങ്കേതികവിദ്യയിൽ വൈദഗ്ദ്ധ്യം നേടുന്നതിന് ഉത്തര കൊറിയക്ക് അധിക സമയവും പരിശ്രമവും ആവശ്യമാണെന്നാണ് അവരുടെ പക്ഷം.

Manorama Online Creative/ Jain David M, Data: AFP

∙ എന്തുകൊണ്ട് ഖര ഇന്ധനം?

ഉത്തര കൊറിയയുടെ ഖര–ഇന്ധന മിസൈലുകളുടെ വികസനവും വിന്യാസവും ആഗോളതലത്തിൽ ആശങ്കയ്ക്കും നിരവധി ഊഹാപോഹങ്ങൾക്കുമുള്ള വിഷയമാണ്. ഈ സാങ്കേതികവിദ്യയ്ക്ക് ദ്രവ–ഇന്ധനത്തേക്കാള്‍ നിരവധി ഗുണങ്ങളുണ്ട്.  ലിക്വിഡ് പ്രൊപ്പല്ലന്റ് മിസൈലുകളിൽ എൻജിനിലേക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കാനും ഉൽപാദിപ്പിക്കുന്ന പുറന്തള്ളലിന്റെ (ത്രസ്റ്റ്) അളവ് നിയന്ത്രിക്കാനും ആവശ്യാനുസരണം എൻജിൻ ഓഫാക്കാനോ ഓണാക്കാനോ കഴിയും. എന്നാൽ ഖര–ഇന്ധന എൻജിനുകളിൽ ഇന്ധനത്തിന്റെ ജ്വലനം നിയന്ത്രിക്കാനോ ഓഫാക്കാനോ കഴിയില്ല. ഇത് സിസ്റ്റത്തെ ലളിതവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമാക്കുന്നു. എന്നാൽ ദ്രാവക-ഇന്ധനത്തേക്കാൾ കാര്യക്ഷമത കുറവാണ്.

ഹ്വാസോങ് -16ബി ബാലിസ്റ്റിക്സ് മിസൈൽ പരീക്ഷണത്തിനായി വാഹനത്തിൽ കൊണ്ടുവരുന്നു. (Photo by KCNA VIA KNS / AFP)

∙ ഖര–ഇന്ധന മിസൈലുകളുടെ പ്രയോജനങ്ങൾ

ഖര–ഇന്ധന മിസൈലുകൾ ദ്രാവക ഇന്ധനവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രയോഗിക്കാൻ എളുപ്പമാണ്. അവ ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ കഴിയും, കൈകാര്യം ചെയ്യാൻ എളുപ്പമാണ്, കൂടുതൽ വേഗത്തിൽ വിക്ഷേപിക്കാൻ കഴിയും. ഇതെല്ലാം മുൻകൂട്ടി കണ്ടിട്ടാകണം ഉത്തര കൊറിയയും ഇത്തരമൊരു നീക്കം നടത്തിയതെന്ന് നിരീക്ഷകർ  ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പംതന്നെ ഖര–ഇന്ധന മിസൈലുകൾ സാധാരണയായി ചെറുതും ഭാരം കുറഞ്ഞതുമാണ്. എളുപ്പത്തിൽ കൊണ്ടുപോകാനും രഹസ്യകേന്ദ്രത്തിൽ സൗകര്യം പോലെ സൂക്ഷിക്കാനും സാധിക്കും. ഇത് ഉത്തര കൊറിയയ്ക്ക് കൂടുതൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിന്യാസത്തിന് സഹായിക്കും. എതിരാളികൾക്ക് ഇത് മുൻകൂട്ടി കണ്ടെത്താനും ലക്ഷ്യം വയ്ക്കാനും പ്രയാസകരമാക്കുന്നു. ദ്രാവക ഇന്ധന മിസൈലുകളിൽനിന്ന് വ്യത്യസ്തമായി ഖര–ഇന്ധന മിസൈലുകൾ അടിയന്തര സാഹചര്യങ്ങളിൽ ഉടനടി പ്രയോഗിക്കാൻ സാധിക്കും. ഇത് വിക്ഷേപണത്തിന് മുൻപുള്ള തയാറെടുപ്പ് സമയം കുറയ്ക്കുന്നു. സംഘർഷ സാധ്യതയുള്ള സാഹചര്യത്തിൽ ഉത്തര കൊറിയയ്ക്ക് മിസൈലുകൾ പെട്ടെന്ന് പ്രയോഗിക്കാൻ സാധിക്കുമെന്നു ചുരുക്കം.

ഹ്വാസോങ് -16ബി ബാലിസ്റ്റിക്സ് മിസൈൽ പരീക്ഷണത്തിന് സജ്ജമാക്കുന്നു. (Photo by KCNA VIA KNS / AFP)

∙ ഏഷ്യ-പസിഫിക് മേഖലയിൽ ആയുധ മൽസരം?

ഉത്തര കൊറിയ ഖര–ഇന്ധന മിസൈലുകൾ വികസിപ്പിക്കുന്നത് ഏഷ്യ-പസിഫിക് മേഖലയിൽ ഒരു ആയുധ മൽസരത്തിന് ഇട നൽകിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് അയൽരാജ്യങ്ങളെ അവരുടെ സ്വന്തം മിസൈൽ പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും പ്രതിരോധ നടപടികൾ വികസിപ്പിക്കാനും പ്രേരിപ്പിച്ചേക്കാം. സൈനികച്ചെലവുകളും തന്ത്രപരമായ മത്സരവും വർധിപ്പിക്കുന്നതിലേക്കും ഇത് നയിച്ചേക്കാം. ഉത്തര കൊറിയയുടെ ഖര–ഇന്ധന സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള മിസൈൽ പരീക്ഷണങ്ങൾ സമീപ രാജ്യങ്ങൾക്കും രാജ്യാന്തര സമൂഹത്തിനും നയതന്ത്ര വെല്ലുവിളികൾ ഉയർത്തുന്നതാണ്. കൊറിയൻ ഉപദ്വീപിനെ ആണവവിമുക്തമാക്കാനും വടക്കുകിഴക്കൻ ഏഷ്യയിൽ സമാധാന സ്ഥിരത കൊണ്ടുവരുന്നതിനും ഉത്തരകൊറിയയുടെ നൂതന മിസൈൽ പരീക്ഷണങ്ങൾ വൻ ഭീഷണി സൃഷ്ടിക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്.

∙ ഭാവിയിൽ എന്ത്?

ഉത്തര കൊറിയയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്കും സുരക്ഷാ ആവശ്യങ്ങൾക്കും ഖര–ഇന്ധന മിസൈലുകളുടെ നിര്‍മാണവും പരീക്ഷണവും തുടരാനാണ് സാധ്യത. ഖര –ഇന്ധന മിസൈൽ ആയുധശേഖരത്തിന്റെ പരിധി, കൃത്യത, വിശ്വാസ്യത എന്നിവ കൂടുതൽ മെച്ചപ്പെടുത്താൻ രാജ്യം ശ്രമിച്ചേക്കാം. ഇത് അയൽക്കാർക്കും രാജ്യാന്തര സുരക്ഷയ്ക്കും വെല്ലുവിളിയാകും. കുറഞ്ഞ ചെലവിൽ കൂടുതൽ ശേഷി എന്നതാണ് കിമ്മിന്റെ ലക്ഷ്യം. അതിനാൽത്തന്നെ ഖര–ഇന്ധന മിസൈലുകൾ സൃഷ്ടിക്കുന്ന ഭീഷണി ഇനിയും കൂടുന്നതിനാണു സാധ്യത.

English Summary:

North Korea aims to adopt solid-fuel missiles for faster launches- Why?