കുടിയേറ്റത്തെ ആരെതിർത്താലും മലയാളികൾ എതിർക്കാൻ പാടില്ല. കാരണം, ഇന്ത്യ ഉണ്ടാകുന്നതിനു മുൻപേ കുടിയേറ്റമാരംഭിച്ച ഇന്ത്യക്കാരുടെ മുൻനിരയിൽത്തന്നെ മലയാളികളുമുണ്ടായിരുന്നു. അങ്ങനെയാണല്ലോ തലശ്ശേരി തിരുവങ്ങാട്ടുനിന്നു കുടിയേറിയ മാതാപിതാക്കൾക്ക് 1923ൽ മലേഷ്യയിൽ ജനിച്ച സി.വി.ദേവൻ നായർ 1981ൽ സിംഗപ്പൂരിന്റെ മൂന്നാമത്തെ പ്രസിഡന്റായത്. അതുകൊണ്ട് വടക്കൻ കേരളത്തിൽനിന്നുള്ള ശശി തരൂർ, പന്ന്യൻ രവീന്ദ്രൻ, രാജീവ് ചന്ദ്രശേഖർ എന്നിവരായിരുന്നു സംസ്ഥാനത്തിന്റെ തെക്കേയറ്റത്തെ പ്രധാന ലോക്സഭാ സ്ഥാനാർഥികളെന്നു പരാതിപ്പെടുന്നതിൽ അർഥമില്ല. പോരാഞ്ഞ് തരൂർ ജനിച്ചത് ലണ്ടനിൽ, രാജീവിന്റെ ജന്മസ്ഥലം അഹമ്മദാബാദും. എന്നാലും ഈ സംഗതിയിൽനിന്ന് ആലോചിച്ചാൽ ഒരു കാര്യം ശ്രദ്ധയിൽപെടും - തിരുവനന്തപുരത്തു മാത്രമല്ല കൊച്ചിക്കു തെക്ക് മൊത്തത്തിൽത്തന്നെ ഒരു നേതൃദാരിദ്ര്യമുണ്ട്. അതൊരു തിരഞ്ഞെടുപ്പു വിഷയമോ സ്ഥാനാർഥിക്കാര്യമോ പ്രാദേശികവാദമോ മാത്രമല്ല. അത് ഒരു പാർട്ടിയുടെയോ സമുദായത്തിന്റെയോ മാത്രം കാര്യവുമല്ല. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്കു മാത്രമല്ല വിദ്യാർഥികൾക്കും വിദ്യാർഥിരാഷ്ട്രീയത്തോടു താൽപര്യം കുറഞ്ഞുവരുന്ന ഈ സന്ദർഭത്തിൽ നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച ചില വലിയ ചോദ്യങ്ങൾ ഇക്കാര്യം നമ്മളോട് ഉന്നയിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടിയേറ്റത്തെ ആരെതിർത്താലും മലയാളികൾ എതിർക്കാൻ പാടില്ല. കാരണം, ഇന്ത്യ ഉണ്ടാകുന്നതിനു മുൻപേ കുടിയേറ്റമാരംഭിച്ച ഇന്ത്യക്കാരുടെ മുൻനിരയിൽത്തന്നെ മലയാളികളുമുണ്ടായിരുന്നു. അങ്ങനെയാണല്ലോ തലശ്ശേരി തിരുവങ്ങാട്ടുനിന്നു കുടിയേറിയ മാതാപിതാക്കൾക്ക് 1923ൽ മലേഷ്യയിൽ ജനിച്ച സി.വി.ദേവൻ നായർ 1981ൽ സിംഗപ്പൂരിന്റെ മൂന്നാമത്തെ പ്രസിഡന്റായത്. അതുകൊണ്ട് വടക്കൻ കേരളത്തിൽനിന്നുള്ള ശശി തരൂർ, പന്ന്യൻ രവീന്ദ്രൻ, രാജീവ് ചന്ദ്രശേഖർ എന്നിവരായിരുന്നു സംസ്ഥാനത്തിന്റെ തെക്കേയറ്റത്തെ പ്രധാന ലോക്സഭാ സ്ഥാനാർഥികളെന്നു പരാതിപ്പെടുന്നതിൽ അർഥമില്ല. പോരാഞ്ഞ് തരൂർ ജനിച്ചത് ലണ്ടനിൽ, രാജീവിന്റെ ജന്മസ്ഥലം അഹമ്മദാബാദും.

എന്നാലും ഈ സംഗതിയിൽനിന്ന് ആലോചിച്ചാൽ ഒരു കാര്യം ശ്രദ്ധയിൽപെടും - തിരുവനന്തപുരത്തു മാത്രമല്ല കൊച്ചിക്കു തെക്ക് മൊത്തത്തിൽത്തന്നെ ഒരു നേതൃദാരിദ്ര്യമുണ്ട്. അതൊരു തിരഞ്ഞെടുപ്പു വിഷയമോ സ്ഥാനാർഥിക്കാര്യമോ പ്രാദേശികവാദമോ മാത്രമല്ല. അത് ഒരു പാർട്ടിയുടെയോ സമുദായത്തിന്റെയോ മാത്രം കാര്യവുമല്ല. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്കു മാത്രമല്ല വിദ്യാർഥികൾക്കും വിദ്യാർഥിരാഷ്ട്രീയത്തോടു താൽപര്യം കുറഞ്ഞുവരുന്ന ഈ സന്ദർഭത്തിൽ നമ്മുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച ചില വലിയ ചോദ്യങ്ങൾ ഇക്കാര്യം നമ്മളോട് ഉന്നയിക്കുന്നു.

പൊതുവേദിയിൽ സൗഹൃദം പങ്കിടുന്ന ഉമ്മൻചാണ്ടിയും വിഎസ് അച്യുതാനന്ദനും. (ഫയൽ ചിത്രം∙മനോരമ)
ADVERTISEMENT

ഉമ്മൻ ചാണ്ടി, കെ.എം.മാണി, ആർ.ബാലകൃഷ്ണപിള്ള, ബേബി ജോൺ, കെ.ആർ.ഗൗരിയമ്മ, ടി.എം.ജേക്കബ്, കാനം രാജേന്ദ്രൻ തുടങ്ങിയവരുടെ മരണങ്ങൾ, വി.എസ്.അച്യുതാനന്ദൻ, എ.കെ.ആന്റണി, വയലാർ രവി തുടങ്ങിയവർ സജീവരാഷ്ട്രീയത്തിൽനിന്നു വിരമിച്ചെന്നു പറയാവുന്ന അവസ്ഥ. വിവിധ പാർട്ടികളിലും സമുദായങ്ങളിലുംനിന്ന് ഇവരെപ്പോലെ വലിയ നേതാക്കൾ വേണ്ടത്ര ഉണ്ടായിവരുന്നില്ല. ഏറിയും കുറഞ്ഞും ഈ യാഥാർഥ്യം കേരളത്തിനോ ഇന്ത്യയ്‌ക്കോ ലോകത്തിനുതന്നെയോ ബാധകമാണെന്നും പറയാം. വലിയ മനുഷ്യരുടെ കാലം കാലക്രമേണ കഴിയുന്നു. അതു ചരിത്രത്തിന്റെ ആവശ്യമാണോ എന്നതു മറ്റൊരു വിഷയം. അതെല്ലാമെന്തായാലും തെക്കൻ കേരളത്തിന് ഈ കുറവിൽ കൂടിയൊരു പങ്കുണ്ട്.

സ്വാതന്ത്ര്യസമരം, മറ്റു ജനകീയസമരങ്ങൾ, വിദ്യാർഥിപ്രക്ഷോഭങ്ങൾ തുടങ്ങിയവയിൽക്കൂടിയാണ് മറ്റു പലയിടങ്ങളിലുമെന്നപോലെ നമ്മുടെ നേതാക്കളും ഉയർന്നുവന്നത്. അത്തരം പ്രക്ഷോഭങ്ങളും സമരങ്ങളും ഇന്നില്ല. എന്നു കരുതി നമുക്ക് നാളെയും നാടു ഭരിക്കാൻ ആളു വേണ്ടായോ? ഈ സമരങ്ങൾ എന്നപോലെത്തന്നെ ചില വലിയ നേതാക്കളും പലപ്പോഴും അവരുടെ പിൻഗാമികളെ സൃഷ്ടിച്ചിരുന്നു. എന്നാൽ, ആലിൻചുവട്ടിൽ പുല്ലു മുളയ്ക്കില്ല അഥവാ പർവതശിഖരങ്ങൾ നോക്കൂ, ഔന്നത്യങ്ങൾ എപ്പോഴും ഏകാന്തതയിലായിരിക്കും എന്ന മട്ടിലുള്ള നേതാക്കളുമുണ്ട്. അതായത് രാഷ്ട്രീയ പിൻഗാമികളെ പ്രോത്സാഹിപ്പിക്കുന്നതിൽ വിമുഖത പാലിച്ചവർ. അങ്ങനെ യഥാർഥ രാഷ്ട്രീയ നേതൃനിര കാലക്രമേണ ദുർബലമാകുമ്പോൾ സമുദായസംഘടനകളും മറ്റും ശക്തിയാർജിക്കുമോ എന്നതാണ് ഒരു വെല്ലുവിളി.

വികസനവും ജനക്ഷേമവുമൊന്നും ഇനി കൂടുതലൊന്നും ആവശ്യമില്ലാത്തവിധം നടപ്പായിക്കഴിഞ്ഞെന്ന ആത്മസംതൃപ്തിയാണോ തെക്കൻ കേരളീയരെ ഭരിക്കുന്നത്? അങ്ങനെ ഒരവസ്ഥയിൽ തിരുവനന്തപുരംപോലൊരു മണ്ഡലത്തിലും വടക്കൻ കേരളത്തിൽനിന്നുള്ളവർ മാത്രം സ്ഥാനാർഥികളാകുന്നതൊക്കെ ആര് ശ്രദ്ധിക്കും എന്നാണോ?

ADVERTISEMENT

ഇനി ഇതിനെ മറ്റൊരു കോണിലൂടെയും കാണാം. കുറച്ചു മാത്രം ഭരിക്കുന്ന ഭരണകൂടമാണ് നല്ല ഭരണകൂടം എന്നു പറയുന്നതുപോലെ വലിയ നേതാക്കളില്ലാത്തതാണ് ജനാധിപത്യത്തിനു നല്ലത്. ഒരു പ്രദേശത്തുനിന്നും ഒരേ സമുദായത്തിൽനിന്നും വലിയ നേതാക്കൾ ഉണ്ടായിരുന്ന കാലത്താണ് നമ്മുടെ രാഷ്ട്രീയത്തിൽ ഗ്രൂപ്പിസവും കൊടികുത്തി വാണത്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്റെ എതിരാളി ശ്രീലങ്കയുടെ ബോളറല്ല ഇന്ത്യയുടെതന്നെ മറ്റൊരു ബാറ്റ്‌സ്മാനാണെന്നപോലെയായിരുന്നു ഗ്രൂപ്പുകളുടെ കാര്യങ്ങൾ. ആ ഗ്രൂപ്പിസം ഇപ്പോൾ മെല്ലെ അരങ്ങൊഴിയുകയാണ് (വാട്‌സാപ്പിൽ മാത്രമേയുള്ളൂ ഇപ്പോൾ ഗ്രൂപ്പുകൾ). ഗ്രൂപ്പിസത്തെ നമ്മുടെ പ്രധാന പാർട്ടികളുടെ ശാപമായി നമ്മൾ കരുതിയിരുന്നു.

എന്നാൽ, ഇന്നു തിരിഞ്ഞുനോക്കുമ്പോൾ അന്നെല്ലാം സംഭവിക്കുമായിരുന്ന ഏകാധിപത്യത്തിനെതിരെയുള്ള ചരിത്രത്തിന്റെ മെക്കാനിസമാണ് ഗ്രൂപ്പുകൾ എന്നു പറയേണ്ടി വരും; വലിയ നേതാക്കൾ ഒന്നിലധികം പേരുണ്ടാകുന്ന കാലത്ത് എന്നും അനിവാര്യവും. സ്വാഭാവികമായും ഒന്നിലധികം വലിയ നേതാക്കൾ ഇല്ലാതാകുമ്പോൾ ഗ്രൂപ്പിസവും ഇല്ലാതാകും. വലിയ നേതാക്കൾ ഇല്ലാതാകുമ്പോൾ സംഭവിക്കാവുന്നത് രണ്ടു കാര്യങ്ങളാണ് - ഒന്നുകിൽ വളരെ വലിയ ഒരു നേതാവുണ്ടായി വരും, അല്ലെങ്കിൽ ഇപ്പോൾ തെക്കൻ കേരളത്തിലുണ്ടായതുപോലെ പൊതുവായ നേതൃദാരിദ്യമാകും. വളരെ വലിയ നേതാക്കളില്ലാത്തതാണ് നല്ല ജനാധിപത്യത്തിന്റെ ലക്ഷണമെന്നു പറഞ്ഞല്ലോ.

ഉമ്മൻ ചാണ്ടിയും കെഎം മാണിയും (ഫയൽ ചിത്രം∙ മനോരമ)
ADVERTISEMENT

അങ്ങനെയൊരു സുന്ദരകാലത്തേക്കാണോ തെക്കൻ കേരളത്തിന്റെ പോക്ക്? 8 അംഗങ്ങൾ മാത്രമായിട്ടായിരുന്നു തുടക്കമെങ്കിലും ഇന്ത്യയിലെ ആദ്യത്തെ പ്രജാസഭകളിലൊന്നായിരുന്നു തിരുവിതാംകൂറിൽ 1888ൽ സ്ഥാപിക്കപ്പെട്ട ശ്രീമൂലം അസംബ്ലി. അതുകൊണ്ട് അന്നുമുതലേ വലിയ വലിയ നേതാക്കന്മാരെ കണ്ട് കൊതിയും മതിയും തീർന്നതാണോ? അങ്ങനെ വികസനവും ജനക്ഷേമവുമൊന്നും ഇനി കൂടുതലൊന്നും ആവശ്യമില്ലാത്തവിധം നടപ്പായിക്കഴിഞ്ഞെന്ന ആത്മസംതൃപ്തിയാണോ തെക്കൻ കേരളീയരെ ഭരിക്കുന്നത്? അങ്ങനെ ഒരവസ്ഥയിൽ തിരുവനന്തപുരംപോലൊരു മണ്ഡലത്തിലും വടക്കൻ കേരളത്തിൽനിന്നുള്ളവർ മാത്രം സ്ഥാനാർഥികളാകുന്നതൊക്കെ ആര് ശ്രദ്ധിക്കും എന്നാണോ?

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പുകാർക്കും വിദ്യാർഥികൾക്കും വിദ്യാർഥിരാഷ്ട്രീയത്തോട് താൽപര്യം കുറഞ്ഞുവരുന്നെന്നു പറഞ്ഞല്ലോ. കൂടുതൽ പണക്കാരായി മാറുന്ന നമ്മുടെ മിഡിൽ ക്ലാസ് സമൂഹത്തിന്റെ നിലപാടും ഏതാണ്ട് അങ്ങനെയൊക്കെത്തന്നെ. രാഷ്ട്രീയപാർട്ടികൾക്കു മാത്രമാണ് ഇപ്പോൾ അതിൽ താൽപര്യം. ഇക്കാര്യത്തിൽ അവർക്കും പക്ഷേ, വിവിധ കാരണങ്ങളാൽ ആത്മാർഥത കുറഞ്ഞുവരികയാണ്. ചെറുപ്പക്കാർ കൂടുതൽ കൂടുതലായി രാഷ്ട്രീയത്തിലേക്കു വരുന്നതിന് തീർച്ചയായും ഇതും ഒരു തടസ്സമാണ്.

തെക്കൻ കേരളത്തിലേക്കുള്ള രാഷ്ട്രീയ കുടിയേറ്റത്തെപ്പറ്റിയാണല്ലൊ പറഞ്ഞുതുടങ്ങിയത്. അതിനൊരു മറുവശം കൂടിയുണ്ട് - തെക്കൻ കേരളത്തിൽനിന്നു പുറത്തേക്കുള്ള പുതിയ കുടിയേറ്റം. തെക്കൻ കേരളത്തിലെ നേതൃദാരിദ്ര്യത്തിന് ഇതും ഒരു കാരണമാണ്.

തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കരയായിരുന്നു തെക്കൻ കേരളത്തിലെ പ്രധാന എന്നാറൈ പൂംപട്ടണങ്ങൾ. പുതിയ കുടിയേറ്റത്തിലാകട്ടെ റബറും പൈനാപ്പിളും കേരള കോൺഗ്രസും വിളയുന്ന മൂവാറ്റുപുഴ, തൊടുപുഴ, പാലാ ബെൽറ്റിൽനിന്നു കൂടി ആളൊഴുകുന്നു. ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ, അയർലൻഡ്, ഇറ്റലി, ഇസ്രയേൽ... ചെന്നുപറ്റുന്ന കാനാൻദേശങ്ങളുടെ എണ്ണവും കൂടുന്നു. അങ്ങനെ ഉന്തിനു പിന്നാലെ തള്ളും എന്നു പറഞ്ഞതുപോലെ തെക്കൻ കേരളത്തിന്റെ കാര്യം പിന്നെയും വിഷമസ്ഥിതിയാകുന്നു.

ലാസ്റ്റ് സീൻ (Last seen): 

അയ്യോ, ജനപൂർണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ? ജാതികളിൽ മഹതിയായിരുന്നവൾ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ നായികയായിരുന്നവൾ ഊഴിയവേലക്കാരത്തിയായതെങ്ങനെ? (വിലാപങ്ങൾ 1:1)

English Summary:

South Kerala's Leadership Crisis and the Echoes of History