ഒഡീഷയിലെ ഭുവനേശ്വറിൽ ബിജു പട്നായിക് വിമാനത്താവളത്തിന്റെ ചുറ്റുമതിലിനോട് ചേർന്നാണ് മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വീട്. അവിടെ നിന്ന് അര കിലോമീറ്റർ മാത്രം അകലെയാണ് അദ്ദേഹത്തിന്റെ വലംകൈയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വി.കെ.പാണ്ഡ്യന്റെ ക്വാർട്ടേഴ്സ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ നവീൻ നിവാസിലേക്ക് കൈചൂണ്ടി ടാക്സി ഡ്രൈവർ രഞ്ജൻ ദാസ് പറഞ്ഞു; എന്നും രാവിലെ ഏഴിന് പാണ്ഡ്യൻ ഇവിടെവന്ന് മുഖ്യമന്ത്രിയെ മുഖം കാണിക്കും. അതിനുശേഷം പട്നായിക് ആരെ കാണണമെന്ന് പാണ്ഡ്യൻ തീരുമാനിക്കും. ബിജു ജനതാദൾ പാർട്ടിയുടെ അനുഭാവിയായ രഞ്ജൻ നാളിതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെഡിയുടെ ശംഖിനു നേർക്കു മാത്രമാണ് വോട്ട് പതിപ്പിച്ചത്. എന്നാൽ ഇത്തവണത്തെ വോട്ട് ആർക്കു വേണമെന്ന് തീരുമാനിച്ചിട്ടില്ല. കാരണം ഒന്നേയുള്ളൂ, നവീൻ പട്നായിക്കിനെ മുന്നിൽനിർത്തി, വളയം പിടിക്കുന്ന ഒഡീഷയിലെ പാണ്ഡ്യൻ ഭരണത്തോടുള്ള എതിർപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെഡിയുടെ താര പ്രചാരകനാണ് തമിഴ്നാട് സേലം സ്വദേശിയായ വി.കാർത്തികേയ പാണ്ഡ്യൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഡീഷയിലെ ഭുവനേശ്വറിൽ ബിജു പട്നായിക് വിമാനത്താവളത്തിന്റെ ചുറ്റുമതിലിനോട് ചേർന്നാണ് മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വീട്. അവിടെ നിന്ന് അര കിലോമീറ്റർ മാത്രം അകലെയാണ് അദ്ദേഹത്തിന്റെ വലംകൈയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ വി.കെ.പാണ്ഡ്യന്റെ ക്വാർട്ടേഴ്സ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ നവീൻ നിവാസിലേക്ക് കൈചൂണ്ടി ടാക്സി ഡ്രൈവർ രഞ്ജൻ ദാസ് പറഞ്ഞു; എന്നും രാവിലെ ഏഴിന് പാണ്ഡ്യൻ ഇവിടെവന്ന് മുഖ്യമന്ത്രിയെ മുഖം കാണിക്കും. അതിനുശേഷം പട്നായിക് ആരെ കാണണമെന്ന് പാണ്ഡ്യൻ തീരുമാനിക്കും.

ബിജു ജനതാദൾ പാർട്ടിയുടെ അനുഭാവിയായ രഞ്ജൻ നാളിതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെഡിയുടെ ശംഖിനു നേർക്കു മാത്രമാണ് വോട്ട് പതിപ്പിച്ചത്. എന്നാൽ ഇത്തവണത്തെ വോട്ട് ആർക്കു വേണമെന്ന് തീരുമാനിച്ചിട്ടില്ല. കാരണം ഒന്നേയുള്ളൂ, നവീൻ പട്നായിക്കിനെ മുന്നിൽനിർത്തി, വളയം പിടിക്കുന്ന ഒഡീഷയിലെ പാണ്ഡ്യൻ ഭരണത്തോടുള്ള എതിർപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെഡിയുടെ താര പ്രചാരകനാണ് തമിഴ്നാട് സേലം സ്വദേശിയായ വി.കാർത്തികേയ പാണ്ഡ്യൻ.

ബിജെഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ പങ്കെടുക്കാനെത്തിയ വി.കെ.പാണ്ഡ്യന് പുഷ്പം സമ്മാനിക്കുന്ന കുട്ടി. (ചിത്രം: മനോരമ)
ADVERTISEMENT

∙ തിരഞ്ഞെടുപ്പ് സമ്മേളനങ്ങളിലെ ‘ഏകാധിപതി’

അനാരോഗ്യം മൂലം നവീൻ പട്നായിക്ക് വിട്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് റാലികളിൽ അണികളെ ആവേശത്തിലാഴ്ത്താൻ പാർട്ടിയുടെ ആയുധം ഇത്തവണ പാണ്ഡ്യന്റെ സാന്നിധ്യമാണ്. തീപ്പൊരി പ്രസംഗമില്ല. മറിച്ച് ലളിതവും സൗമ്യവുമായ വാക്കുകളാണ് പാണ്ഡ്യന്റെ പ്രചാരണ തന്ത്രം. ബിജെപിയെയോ എതിർ സ്ഥാനാർഥികളെയോ കടന്നാക്രമിക്കുന്നതിനു പകരം നവീൻ പട്നായിക്കിന്റെ പേരും സർക്കാരിന്റെ നേട്ടങ്ങളും ആവർത്തിച്ച് വേദികളെ കീഴടക്കും. വാവിട്ട വാക്കുകളുടെ പേരിൽ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കുന്ന രീതി പാണ്ഡ്യനില്ല. ഇക്കാര്യത്തിൽ തന്റെ ഗുരു നവീൻ പട്നായിക് തന്നെയാണ് മാതൃക.

സമ്മേളന വേദിയിൽ ആവേശത്തോടെ കയ്യടിക്കുന്നെങ്കിലും ബിജെ‍ഡി പ്രവർത്തകരിൽ പലരും പാണ്ഡ്യന്റെ ഏകാധിപത്യത്തിനെതിരെ കടുത്ത അമർഷത്തിലാണ്. എംഎൽഎമാർക്കും എംപിമാർക്കുമെതിരായ കേസ് ഫയലുകൾ പാണ്ഡ്യന്റെ കൈവശമുണ്ടെന്നും അതിന്റെ ബലത്തിലാണ് അവരെ അടക്കിനിർത്തുന്നതെന്നുമാണ് പ്രധാന ആരോപണം. ബിജെ‍ഡിയുടെ സോഷ്യൽ മീഡിയ സെല്ലിലും ഒഡീഷ മൈനിങ് കോർപറേഷനിലും അടക്കം പാണ്ഡ്യന്റെ തമിഴ്നാട്ടുകാരായ സുഹൃത്തുക്കളെ തിരുകിക്കയറ്റിയെന്നാണ് മറ്റൊരു വലിയ വിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള ബിജെഡിയുടെ സഖ്യചർച്ചകളുടെ മാസ്റ്റർ ബ്രെയിൻ പാണ്ഡ്യനായിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിൽ ഡൽഹിയിൽവച്ച് കേന്ദ്രമന്ത്രി അമിത് ഷാ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പ്രമോദ് മിശ്ര എന്നിവരുമായി പാണ്ഡ്യൻ ചർച്ച നടത്തിയത് വാർത്തകളിൽ‌ നിറഞ്ഞിരുന്നു. എന്നാൽ ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിയുമായി സഖ്യം ചേരുന്നതിനെ നവീൻ പട്നായിക്ക് ഒഴികെയുള്ള ബിജെഡി നേതാക്കൾ പല്ലും നഖവും ഉപയോഗിച്ച് എതിർത്തു. അതോടെ കേന്ദ്രം ഭരിക്കുന്ന ബിജെപിയോട് കൂട്ടുകൂടാനുള്ള പാണ്ഡ്യന്റെ പദ്ധതി അടപടലം പാളി.

∙ ശശികലയെപോലെ പാണ്ഡ്യനും...

ADVERTISEMENT

മുൻ ഹോക്കി ടീം ക്യാപ്റ്റൻ ദിലീപ് ടിർക്കി മത്സരിക്കുന്ന സുന്ദർഗഡിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ബിജെഡി പ്രവർത്തകനായ ബിശ്വരഞ്ജൻ. വി.കെ.പാണ്ഡ്യനെക്കുറിച്ച് ചോദിച്ചപ്പോൾ അൽപം പുച്ഛത്തോടെയായിരുന്നു മറുപടി. ‘ഇങ്ങനെ പോയാൽ ബിജു ജനതാദൾ പാർട്ടിക്ക് തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെയുടെ ഗതിയാകും’. പറഞ്ഞതിന്റെ പൊരുളും പിന്നാലെ അയാൾ തന്നെ വിശദീകരിച്ചുതന്നു.

‘പട്നായിക്കിനുശേഷം പാണ്ഡ്യൻ പാർട്ടി പിടിച്ചെടുക്കാൻ ശ്രമിക്കും; ജയലളിതയ്ക്കുശേഷം ശശികല വന്നതുപോലെ. പാണ്ഡ്യനെ ബിജെപി ജയിലിൽ അടയ്ക്കും. പിന്നാലെ നേതാക്കൾ തമ്മിലടിച്ച് ബിജെഡി പിളരും’. പിന്നാലെ ഹെലികോട്പറിലെത്തിയ പാണ്ഡ്യൻ വേദിയിലെത്തി പ്രസംഗിക്കുമ്പോൾ ഇതേ ബിശ്വരഞ്ജൻ മുൻപിൽ തന്നെയിരുന്നു കയ്യടിക്കുന്നതും കണ്ടു. ഭയമെന്ന വികാരം വിമത ശബ്ദങ്ങളെപ്പോലും പ്രചാരണ വേദികളിൽ അനുസരണയോടെ പിടിച്ചിരുത്തുകയാണ്.

വി.കെ.പാണ്ഡ്യൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിനൊപ്പം. (Picture courtesy facebook /fanpandian)

ബിജെഡിയുടെ പ്രചാരണ യോഗങ്ങളിൽ പലതിലും മുഖ്യമന്ത്രി നവീൻ പട്നായിക് എത്തുമെന്ന് അറിയിച്ചാണ് നേതാക്കൾ ആളെക്കൂട്ടുന്നത്. സുന്ദർഗഡിലെ യോഗത്തിലും അതുതന്നെയായിരുന്നു വാഗ്ദാനം. എന്നാൽ ചടങ്ങിന് മണിക്കൂറുകൾക്ക് മുൻപ് മറ്റൊരു അറിയിപ്പ് മുഴങ്ങും. അടിയന്തര കാരണങ്ങളാൽ മുഖ്യമന്ത്രിക്കു പങ്കെടുക്കാനാകില്ല, പകരം പാർട്ടിയിലെ രണ്ടാമനായ വി.കെ.പാണ്ഡ്യൻ എത്തും. പ്രവർത്തകരുടെ ആവേശത്തിനു നടുവിലേക്ക് ഹെലികോപ്റ്റർ പറപ്പിച്ചെത്തുന്ന പാണ്ഡ്യനൊപ്പം നടക്കാൻ പോലും സ്ഥാനാർഥികൾക്ക് അനുവാദമില്ല. സമ്മേളന വേദിയിൽ ഒത്ത നടുവിലായാണ് പാണ്ഡ്യന്റെ ഇരിപ്പിടം, അതിൽ നിന്ന് അകലം പാലിച്ചേ ജനവിധി തേടുന്നവർക്ക് ഇരിപ്പുറപ്പിക്കാനാകൂ.

പാണ്ഡ്യൻ മൈക്ക് കയ്യിലെടുത്ത് പ്രസംഗിക്കുമ്പോൾ സ്ഥാനാർഥികൾ എഴുന്നേറ്റ് നിൽക്കും. പക്ഷേ പാണ്ഡ്യന്റെ സാന്നിധ്യത്തിൽ ഒരു തീപ്പൊരി പ്രസംഗം നടത്താനുള്ള അനുവാദം അവർക്കാർക്കുമില്ല. നവീൻ പട്നായിക്ക് പങ്കെടുക്കുന്ന പ്രചാരണ പരിപാടികൾ ആണെങ്കിൽ മുൻപിൽ പട്നായിക്കിന് മാത്രം ഒരു കസേര. അതിന്റെ തൊട്ടുപിന്നിലായി പാണ്ഡ്യൻ. പിന്നിൽ ഇരുവശത്തുമായി സ്ഥാനാർഥികൾ. ഇങ്ങനെയാണ് നിർദേശം. പാണ്ഡ്യൻ നയിക്കുന്ന റോഡ്‌ഷോകളിൽ അതേ വാഹനത്തിൽ സ്ഥാനാർഥികൾക്ക് പ്രവേശനമില്ല.

റൂർക്കലയിൽ പ്രത്യേകം തയാറാക്കിയ പ്രചാരണ വാഹനത്തിൽ അണികളെ അഭിവാദ്യം ചെയ്യുന്ന വി.കെ പാണ്ഡ്യൻ. (ചിത്രം: മനോരമ)
ADVERTISEMENT

റൂർക്കലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പാണ്ഡ്യന്റെ വൺമാൻഷോയിൽ അപ്രസക്തരായവരുടെ കൂട്ടത്തിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഹോക്കി താരങ്ങളിൽ ഒരാളായ ദിലീപ് ടിർക്കിയുമുണ്ടായിരുന്നു. ഒഡീഷയിൽ എല്ലായിടത്തും ബിജെഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾക്ക് ‘ഒരേ ഫോർമാറ്റാണ്’. മുകളിൽ കൈകെട്ടി നിൽക്കുന്ന നവീൻ പട്നായിക്കിന്റെ ചിത്രം. തൊട്ടു താഴെ കൈകൂപ്പി നിൽക്കുന്ന പാണ്ഡ്യൻ. ഏറ്റവും താഴെ നിരത്തി നിർത്തിയിരിക്കുന്നതുപോലെ സ്ഥാനാർഥികളുടെ ചിത്രങ്ങൾ.

∙ പൊട്ടിത്തെറികൾ പലവഴിയിൽ

മുഖ്യമന്ത്രിയെ മുന്നിൽനിർത്തി ഭരണചക്രം തിരിക്കുന്ന പാണ്ഡ്യനെതിരായ പൊട്ടിത്തെറികൾ ബിജെഡിയിൽ നേരത്തേ ആരംഭിച്ചതാണ്. ഇത്തവണ തിരഞ്ഞെടുപ്പിന് മുൻപ് അതുകൂടുതൽ രൂക്ഷമായി. പാണ്ഡ്യനെ പിൻഗാമിയാക്കാനുള്ള നവീൻ പട്നായിക്കിന്റെ നീക്കങ്ങളിൽ പ്രതിഷേധിച്ചാണ് ബിജെഡി സ്ഥാപകാംഗമായ ഭർതൃഹരി മെഹ്‌താബ് ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപ് പാർ‌ട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. ബിജെഡി മുൻ എംപിയും നടനുമായ സിദ്ധാന്ത് മൊഹപത്ര, സന്താൾ ഭാഷയിലെ സാഹിത്യകാരിയും പത്മശ്രീ ജേതാവുമായ ദമയന്തി ബിശ്ര എന്നിവരും ഭർതൃഹരി മെഹ്താബിനൊപ്പം ബിജെപിയിൽ ചേർന്നിരുന്നു.

സുന്ദർഘട്ട് ജില്ലയിൽ നടന്ന ബിജെഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ എത്തുന്നവർ വി.കെ.പാണ്ഡ്യന്റെ ചിത്രങ്ങൾ പതിച്ച ബോർഡുകൾക്ക് മുന്നിലൂടെ പോകുന്നു. (ചിത്രം: മനോരമ)

ഒഡീഷയിൽ ഏറെ ജനപ്രിയനായ സിനിമാതാരം കൂടിയായ ബിജെഡിയുടെ ലോക്സഭാംഗം അനുഭവ് മൊഹന്തിയും കഴിഞ്ഞമാസം പാർട്ടി വിട്ട് ബിജെപിയിലെത്തി. ജനവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അടുത്തിടെ ബിജെഡിയിൽ നിന്നു പുറത്താക്കപ്പെട്ട മുൻ എംഎൽഎമാരിൽ പലർക്കുമെതിരെ പാർട്ടി നടപടി കടുപ്പിക്കാൻ കാരണം പാണ്ഡ്യനെതിരെ വിമത ശബ്ദം ഉയർത്തിയതായിരുന്നു. കഴിഞ്ഞവർഷം ബിജെഡി പുറത്താക്കിയ ഖന്ദപദ എംഎൽഎ സൗമ്യ രഞ്ജൻ, മുൻപ് പാണ്ഡ്യൻ അധികാര ദുർവിനിയോഗം നടത്തുന്നുവെന്ന് ആരോപിച്ച് ഒരു പത്രത്തിൽ മുഖപ്രസംഗം എഴുതിയിരുന്നു.

പാണ്ഡ്യന്റെ ഭാര്യയും ഒഡീഷ സ്വദേശിയായ ഐഎഎസ് ഓഫിസറുമായ സുജാത ആർ.കാർത്തികേയനും ഈ തിരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഒഡീഷ സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ മിഷൻ ശക്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ഒഡീഷ കേഡർ ഐഎഎസ് ഓഫിസറായ സുജാത. എന്നാൽ പദ്ധതി വഴി സ്ത്രീകളെ വ്യാപകമായി ബിജെഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതായി ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. പരാതി ലഭിച്ചതോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ സുജാതയ്ക്കെതിരെ നടപടിയെടുത്തു. ഫിനാൻസ് ഡിപ്പാർട്മെന്റിലെ സ്പെഷൽ സെക്രട്ടറിയായി ഇവരെ സ്ഥലംമാറ്റി.

വി.കെ.പാണ്ഡ്യൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിനൊപ്പം. (Picture courtesy facebook /fanpandian)

∙ പാണ്ഡ്യൻ വന്ന വഴി

തമിഴ്നാട്ടിൽ നിന്ന് ഒഡീഷ ഐഎഎസ് കേഡറിലെത്തി, അധികാരശ്രേണിയിൽ രണ്ടാമനായി മാറിയ വി.കെ.പാണ്ഡ്യന്റെ നാളിതുവരെയുള്ള വളർച്ച ബിജു ജനതാദൾ പാർട്ടിയിലെ രാഷ്ട്രീയ സമവാക്യങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ടായിരുന്നു. 13 വർഷം മുൻപ് പട്നായിക്കിനൊപ്പമെത്തിയതാണ് പാണ്ഡ്യൻ. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിനു വലിയ വില നൽകുന്ന പട്നായിക്കിന്റെ ഇഷ്ടക്കാരനാകാൻ 2000 ബാച്ച് ഐഎഎസ് ഓഫിസറായ പാണ്ഡ്യനു വേഗത്തിൽ സാധിച്ചു. 2002ൽ ഒഡീഷയിലെ കലഹണ്ടി ജില്ലയിലെ ധർമഗഡിൽ സബ് കലക്ടറായാണ് വി.കെ.പാണ്ഡ്യൻ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നാലെ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ കലക്ടർമാരിൽ ഒരാളായി മയൂർഭഞ്ജ് ജില്ലയിൽ ചുമതലയേറ്റെടുത്തു.

2007ൽ ഗഞ്ചാം ജില്ലാ കലക്ടറായി ജോലി ചെയ്യുമ്പോഴാണ് പട്നായിക്കുമായി അടുക്കുന്നത്. ഇവിടെ നടപ്പാക്കിയ വിവിധ പദ്ധതികളുടെ പേരിൽ പാണ്ഡ്യൻ 2 തവണ കേന്ദ്ര പുരസ്കാരത്തിന് അർഹനായിരുന്നു. സമർഥനായ ഉദ്യേോഗസ്ഥനെ റാഞ്ചിയെടുത്ത പട്നായിക്ക് 2011 മുതൽ പാണ്ഡ്യനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കി.

നവീൻ പട്നായിക്കിന്റെ മനസ്സിന്റെ താക്കോലും ഒഡീഷയിലെ ഉദ്യോഗസ്ഥ ഭരണത്തിന്റെ കടിഞ്ഞാണും അതോടെ പാണ്ഡ്യന്റെ കൈയിലേക്കെത്തി. 2023 ജൂണിൽ മുഖ്യമന്ത്രിയുടെ അനുവാദത്തോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെയുള്ള പാണ്ഡ്യന്റെ ഹെലികോപ്്റ്റർ പര്യടനം ദേശീയ തലത്തിൽ വലിയ ചർച്ചയായിരുന്നു. സർക്കാരിന്റെ നൂതന പദ്ധതികളുടെ ഭാഗമായി ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നായിരുന്നു വിശദീകരണം. പര്യടനത്തിൽനിന്നു തങ്ങളെ അകറ്റി നിർത്തുന്നതിൽ ബിജെഡി നേതാക്കളും എംഎൽഎമാരും ശക്തമായി പ്രതിഷേധിച്ചു.

വി.കെ.പാണ്ഡ്യൻ (Picture courtesy facebook /fanpandian)

പാണ്ഡ്യന്റെ അധികാര ദുർവിനിയോഗത്തിനെതിരെ ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് പരാതി നൽകുക കൂടി ചെയ്തതോടെ ഒഡീഷയിൽ രാഷ്ട്രീയ കോളിളക്കമുണ്ടായി. ഇതോടെ കഴിഞ്ഞ ഒക്ടോബറിൽ പാണ്ഡ്യൻ ഐഎഎസിൽ നിന്നു സ്വയം വിരമിച്ചു. തൊട്ടുപിന്നാലെ നവീന ഒഡീഷയ്ക്കായുള്ള മുഖ്യമന്ത്രിയുടെ സുപ്രധാന കർമപദ്ധതിയായ ‘5 ടിയുടെ’ ചെയർമാനായി കാബിനറ്റ് പദവികളോടെ പട്നായിക് വീണ്ടും പാണ്ഡ്യനെ ഉയർത്തി. മുഖ്യമന്ത്രിയോട് മാത്രം റിപ്പോർട്ട് ചെയ്യേണ്ട, സർവ അധികാരങ്ങളുമുളള ഉദ്യോഗസ്ഥൻ. ഇതിനു തൊട്ടുപിന്നാലെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള പാണ്ഡ്യന്റെ രംഗപ്രവേശം. ബിജെഡിയിൽ അംഗത്വമെടുത്തതതിലൂടെ അവിവാഹിതനായ നവീൻ പട്നായിക്കിന്റെ രാഷ്ട്രീയ പിൻഗാമിയാണ് താനെന്ന് പാണ്ഡ്യൻ സ്വയം പ്രഖ്യാപിക്കുകയായിരുന്നു.

∙ പാണ്ഡ്യൻ വാഴുമോ? വീഴുമോ?

തമിഴ്നാട്ടുകാരനായ മുൻ ഐഎഎസ് ഓഫിസർ എന്ന ‘വരത്തൻ വാദ’മുന്നയിച്ചാണ് പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നുമുള്ള ശത്രുക്കൾ പാണ്ഡ്യനെ എതിർക്കുന്നത്. തിരഞ്ഞെടുപ്പിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും പ്രധാന ആരോപണങ്ങളിൽ ഒന്നും ഇതുതന്നെ. എന്നാൽ ഒഡീഷയുടെ മരുമകനാണെന്നു പ്രഖ്യാപിച്ച് പാണ്ഡ്യൻ ഈ ആരോപണങ്ങളുടെ മുന്നയൊടിക്കുന്നു. 24 വർഷം തുടർച്ചയായി മുഖ്യമന്ത്രിയായിരുന്നിട്ടും നവീൻ പട്നായിക്കിന് ഇപ്പോഴും സംസ്ഥാന ഭാഷ നന്നായി വഴങ്ങില്ല. എന്നാൽ പച്ചവെള്ളം പോലെ ഒഡിയ സംസാരിക്കുന്ന പാണ്ഡ്യൻ ഇക്കാര്യത്തിൽ തന്റെ നേതാവിനേക്കാൾ ഏറെ മുന്നിലാണ്.

വി.കെ.പാണ്ഡ്യൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിനൊപ്പം. (Picture courtesy facebook /fanpandian)

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും ഭരണം കിട്ടിയാൽ ഉപ തിരഞ്ഞെടുപ്പിലൂടെ പാണ്ഡ്യനു മന്ത്രിസഭയിലേക്കെത്താനുള്ള വഴിയും ബിജെഡി തുറന്നിട്ടുണ്ട്. ഹിഞ്ചിലിക്കു പുറമേ കാന്തബഞ്ചിയിലും ഇത്തവണ നവീൻ പട്നായിക്ക് മത്സരിക്കുന്നത് പാണ്ഡ്യന്റെ മന്ത്രിസഭാ പ്രവേശനത്തിനു വേണ്ടിയാണെന്ന് സൂചനകളുണ്ട്. ഇപ്പോൾ 77 വയസ്സുള്ള നവീൻ പട്നായിക്കിന്റെ കാലശേഷം പാണ്ഡ്യന്റെ ഭാവിയെന്താകുമെന്നതാണ് ഒഡീഷ രാഷ്ട്രീയത്തിൽ ഇപ്പോൾ സുപ്രധാനമായ മറ്റൊരു ചോദ്യം അതിനുള്ള കരുക്കൾ നാൽപ്പത്തൊൻപതുകാരനായ പാണ്ഡ്യൻ ഇപ്പോഴേ സ്വീകരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.

സർക്കാർ ഭരണത്തിൽ നേരത്തേ പിടിമുറുക്കിക്കഴിഞ്ഞ പാണ്ഡ്യൻ പാർട്ടിയിലെ നിർണായക പോസ്റ്റുകളിലേക്കും തന്റെ അടുപ്പക്കാരെ എത്തിച്ചിട്ടുണ്ട്. ഇത്തവണ ബിജെപിയുമായി സഖ്യം ചേരുന്നതിന് പാണ്ഡ്യൻ മുൻകൈയെടുത്തത് തന്റെ ഭാവി സുരക്ഷിതമാക്കാനുള്ള കരുതൽ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

English Summary:

From Bureaucrat to BJD's Trump Card: V.K. Pandyan's Controversial Quest for Political Supremacy in Odisha