മഴ വൈകിപ്പിച്ച മത്സരത്തിന്റെ ഫലവും വൈകി, അവസാന പന്തുവരെ. അവേശ് ഖാൻ എറിഞ്ഞ 20–ാം ഓവറിന്റെ അവസാന പന്ത് റാഷിദ് ഖാൻ ബൗണ്ടറി ലൈൻ കടത്തുന്നതുവരെയും ആരാധകർ അക്ഷമരായി കാത്തിരുന്നു, വിജയി ആരെന്നറിയാൻ. മുല്ലാംപുരിൽ നടന്ന ഹൈദരാബാദ് – പഞ്ചാബ് മത്സരത്തിന്റെ ആവേശം അവസാന പന്തിന് തൊട്ടുമുൻപുവരെ ആയിരുന്നെങ്കിൽ ജയ്പുരിൽ നടന്ന രാജസ്ഥാൻ – ഗുജറാത്ത് മത്സരത്തിന്റെ ആവേശം മത്സരത്തിന്റെ അവസാന പന്തുവരെ ആയിരുന്നു. അവസാന ഓവറുകളിൽ കാറ്റ് മാറി വീശിയ മത്സരത്തിനൊടുവിൽ സീസണിലെ രാജസ്ഥാൻ റോയൽസിന്റെ അപരാജിത കുതിപ്പിനും തിരശ്ശീല വീണു, ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് വിജയം. സ്കോർ: രാജസ്ഥാൻ– 20 ഓവറിൽ 3ന് 196. ഗുജറാത്ത് 20 ഓവറിൽ 7ന് 199. മത്സരത്തിന്റെ അവസാന പന്തിൽ അവേശ് ഖാനെതിരെ ബൗണ്ടറി നേടി ഗുജറാത്തിന്റെ വിജയം ഉറപ്പിച്ച ശേഷം ഗാലറിയിലേക്ക് നോക്കി റാഷിദ് ഖാൻ ബാറ്റ് ഉയർത്തി. ‘ഞാൻ ഇവിടെത്തന്നെയുണ്ട്, ഏത് പ്രതിസന്ധിഘട്ടത്തിലും ഗുജറാത്തിന് തുണയായി’ എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നത് പോലെ ആയിരുന്നു റാഷിദിന്റെ ആ പ്രകടനം. ജയ്പുരിലെ ഇളകി മറിയുന്ന പിങ്ക് ഗാലറിയുടെ മുന്നിൽ, അസാധ്യം എന്നു തോന്നിച്ച വിജയമാണ് റാഷിദ് ഖാൻ ഗുജറാത്തിന് സാധ്യമാക്കി നൽകിയത്. ഗുജറാത്തിന് വിജയം ഉറപ്പിക്കാൻ 2 റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ ഫോർ അടിച്ചാണ് റാഷിദ് ‌അത് സാധ്യമാക്കിയത്. 15 പന്തിൽ 40 റൺസ് എന്ന വിജയ ലക്ഷ്യം മുന്നിലുള്ളപ്പോഴാണ് റാഷിദ് ഖാൻ ബാറ്റിങ്ങിനായി ക്രീസിലെത്തുന്നത്. പിന്നീട് അങ്ങോട്ട് ജയ്പുരിലെ ആരാധകർ സാക്ഷ്യംവഹിച്ചത് റാഷിദ് ഖാൻ – രാഹുൽ തെവാത്തിയ (11 പന്തിൽ 22) സഖ്യത്തിന്റെ പടയോട്ടത്തിനാണ്. അവിടെ നിന്ന് ഗുജറാത്തിന്റെ വിജയം വരെ 11 പന്തുകളിൽ നിന്ന് 4 ഫോറുകൾ സഹിതം 24 റൺസാണ് റാഷിദ് ഖാൻ അടിച്ചുകൂട്ടിയത്. സ്ട്രൈക് റേറ്റ് 218.18. വെടിക്കെട്ട് ബാറ്റിങ്ങിന് മുൻപ് അറുപിശുക്കൻ ബോളിങ്ങിലൂടെയും റാഷിദ് തിളങ്ങിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴ വൈകിപ്പിച്ച മത്സരത്തിന്റെ ഫലവും വൈകി, അവസാന പന്തുവരെ. അവേശ് ഖാൻ എറിഞ്ഞ 20–ാം ഓവറിന്റെ അവസാന പന്ത് റാഷിദ് ഖാൻ ബൗണ്ടറി ലൈൻ കടത്തുന്നതുവരെയും ആരാധകർ അക്ഷമരായി കാത്തിരുന്നു, വിജയി ആരെന്നറിയാൻ. മുല്ലാംപുരിൽ നടന്ന ഹൈദരാബാദ് – പഞ്ചാബ് മത്സരത്തിന്റെ ആവേശം അവസാന പന്തിന് തൊട്ടുമുൻപുവരെ ആയിരുന്നെങ്കിൽ ജയ്പുരിൽ നടന്ന രാജസ്ഥാൻ – ഗുജറാത്ത് മത്സരത്തിന്റെ ആവേശം മത്സരത്തിന്റെ അവസാന പന്തുവരെ ആയിരുന്നു. അവസാന ഓവറുകളിൽ കാറ്റ് മാറി വീശിയ മത്സരത്തിനൊടുവിൽ സീസണിലെ രാജസ്ഥാൻ റോയൽസിന്റെ അപരാജിത കുതിപ്പിനും തിരശ്ശീല വീണു, ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് വിജയം. സ്കോർ: രാജസ്ഥാൻ– 20 ഓവറിൽ 3ന് 196. ഗുജറാത്ത് 20 ഓവറിൽ 7ന് 199.

∙ ഓൾ റൗണ്ടർ റാഷിദ് ഖാൻ

ADVERTISEMENT

മത്സരത്തിന്റെ അവസാന പന്തിൽ അവേശ് ഖാനെതിരെ ബൗണ്ടറി നേടി ഗുജറാത്തിന്റെ വിജയം ഉറപ്പിച്ച ശേഷം ഗാലറിയിലേക്ക് നോക്കി റാഷിദ് ഖാൻ ബാറ്റ് ഉയർത്തി. ‘ഞാൻ ഇവിടെത്തന്നെയുണ്ട്, ഏത് പ്രതിസന്ധിഘട്ടത്തിലും ഗുജറാത്തിന് തുണയായി’ എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നത് പോലെ ആയിരുന്നു റാഷിദിന്റെ ആ പ്രകടനം. ജയ്പുരിലെ ഇളകി മറിയുന്ന പിങ്ക് ഗാലറിയുടെ മുന്നിൽ, അസാധ്യം എന്നു തോന്നിച്ച വിജയമാണ് റാഷിദ് ഖാൻ ഗുജറാത്തിന് സാധ്യമാക്കി നൽകിയത്. ഗുജറാത്തിന് വിജയം ഉറപ്പിക്കാൻ 2 റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ ഫോർ അടിച്ചാണ് റാഷിദ് ‌അത് സാധ്യമാക്കിയത്.

റാഷിദ് ഖാനും രാഹുൽ തെവാത്തിയയും (Photo by Arun SANKAR / AFP)

15 പന്തിൽ 40 റൺസ് എന്ന വിജയ ലക്ഷ്യം മുന്നിലുള്ളപ്പോഴാണ് റാഷിദ് ഖാൻ ബാറ്റിങ്ങിനായി ക്രീസിലെത്തുന്നത്. പിന്നീട് അങ്ങോട്ട് ജയ്പുരിലെ ആരാധകർ സാക്ഷ്യംവഹിച്ചത് റാഷിദ് ഖാൻ – രാഹുൽ തെവാത്തിയ (11 പന്തിൽ 22) സഖ്യത്തിന്റെ പടയോട്ടത്തിനാണ്. അവിടെ നിന്ന് ഗുജറാത്തിന്റെ വിജയം വരെ 11 പന്തുകളിൽ നിന്ന് 4 ഫോറുകൾ സഹിതം 24 റൺസാണ് റാഷിദ് ഖാൻ അടിച്ചുകൂട്ടിയത്. സ്ട്രൈക് റേറ്റ് 218.18. വെടിക്കെട്ട് ബാറ്റിങ്ങിന് മുൻപ് അറുപിശുക്കൻ ബോളിങ്ങിലൂടെയും റാഷിദ് തിളങ്ങിയിരുന്നു.

ഗുജറാത്തിനായി ആദ്യമായി പന്തെടുത്ത ആറാം ഓവറിൽ തന്നെ കഴിഞ്ഞ കളിയിലെ രാജസ്ഥാന്റെ വിജയ നായകൻ ജോസ് ബട്‌ലറെ പുറത്താക്കിക്കൊണ്ടാണ് റാഷിദ് വരവറിയിച്ചത്. ഇന്നിങ്സ് കരുപ്പിടിപ്പിക്കാനായി പതിയെ തുടങ്ങിയ ബട്‌ലറെ (10 പന്തിൽ 8) ഓവറിന്റെ 4–ാം പന്തിൽ തെവാത്തിയയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. പവർ പ്ലേയുടെ അവസാന ഓവർ ആയിരുന്നിട്ടും ആകെ വിട്ടുനൽകിയത് ഒരു റൺസും. എട്ടാം ഓവറിൽ പന്തുമായി എത്തിയപ്പോഴും റൺസ് നൽകുന്നതിലെ പിശുക്ക് റാഷിദ് തുടർന്നു. വെറും 3 റൺസ് മാത്രമാണ് ആ ഓവറിൽ നിന്ന് വിട്ടുനൽകിയത്. റാഷിദിന്റെ മൂന്നാം ഓവറിലാണ് അദ്ദേഹത്തിനെതിരെ ആദ്യ ബൗണ്ടറി നേടാൻ രാജസ്ഥാൻ ബാറ്റർമാർക്ക് കഴിഞ്ഞത്.

റാഷിദ് ഖാന്‍ ബോളിങ്ങിനിടെ. സഞ്ജു സാംസൺ സമീപം. (Photo by Arun SANKAR / AFP)

പരാഗ് നേടിയ ഫോർ ഉൾപ്പെടെ 8 റൺസാണ് 10–ാം ഓവറിൽ രാജസ്ഥാൻ സ്വന്തമാക്കിയത്. എന്നാൽ അപ്പോഴും 3 ഓവറുകളിൽ നിന്ന് റാഷിദ് ആകെ വിട്ടുനൽകിയത് 13 റൺസ് മാത്രമായിരുന്നു. രാജസ്ഥാൻ ബാറ്റർമാർ ഗുജറാത്ത് ബോളർമാർക്കെതിരെ ആധിപത്യം സ്ഥാപിച്ച് റൺസ് തല്ലിക്കൂട്ടുന്നതിനിടയിലാണ് റാഷിദ് തന്റെ അവസാന ഓവറുമായി എത്തിയത്. എന്നാൽ, അവിടെയും റാഷിദിനെ വീശിയടിക്കാൻ സഞ്ജുവും പരാഗും മടികാട്ടി. 16–ാം ഓവറിൽ നിന്ന് ആർആറിന്റെ ആകെ സമ്പാദ്യം 5 റൺസ്.

 4 ഓവറുകളി‍ൽ നിന്ന് ഒരേ ഒരു ഫോർ മാത്രം വഴങ്ങി റാഷിദ് ആകെ വിട്ടുനൽകിയത് 18 റൺസ്. ജോസ് ബട്‌ലറിന്റെ വിക്കറ്റും പോക്കറ്റിൽ. ഇതിനെല്ലാം ഒപ്പം പ്ലെയർ ഓഫ് ദ് മാച്ച് പട്ടവും

ADVERTISEMENT

∙ നായകന്റെ ഇന്നിങ്സുമായി ഗിൽ

197 റൺസിന്റെ റൺമല പിന്തുടർന്ന ഗുജറാത്തിന്റെ ബാറ്റിങ് നെടുന്തൂണായത് നായകൻ ശുഭ്മൻ ഗില്ലിന്റെ (44 പന്തിൽ 72) ഇന്നിങ്സാണ്. ഓപ്പണർ സായ് സുദർശനുമായി (29 പന്തിൽ 35) മികച്ച രീതിയിൽ ഇന്നിങ്സ് തുടങ്ങിയ ഗിൽ, പിന്നീട് തുടർച്ചയായി 3 വിക്കറ്റുകൾ നഷ്ടമായിട്ടും തന്റെ ഒറ്റയാൻ പ്രകടനത്തിലൂടെയാണ്   ടീമിനെ മുന്നോട്ടു നയിച്ചത്. ഓപ്പണറായി എത്തിയ ഗിൽ 16–ാം ഓവറിൽ ചെഹലിന് വിക്കറ്റ് നൽകി ക്രീസ് വിടുമ്പോഴേക്കും ടീം ടോട്ടൽ 133ന് 5 എന്ന നിലയിൽ ആയിരുന്നു. 2 സിക്സറുകളും 6 ഫോറും ഉൾപ്പെട്ട ഇന്നിങ്സ് അവസാനിക്കുമ്പോൾ 163.63 എന്നതായിരുന്നു ഗില്ലിന്റെ സ്ട്രൈക് റേറ്റ്. ജയ്പുരിൽ ഗിൽ പിന്നിട്ടത് സീസണിലെ രണ്ടാം അർധ ശതകമാണ്.

ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ. (Photo by Arun SANKAR / AFP)

∙ രാജസ്ഥാന്റെ നായകനായും വില്ലനായും കുൽദീപ് സെൻ

സീസണിൽ ആദ്യമായി പന്തെറിയാനെത്തിയ രാജസ്ഥാൻ പേസർ കുൽദീപ് സെൻ ഇന്നലെ കളിക്കളത്തിൽ അണി‍ഞ്ഞത് ഇരട്ട വേഷങ്ങൾ. ആദ്യ സ്പെലിൽ ഗുജറാത്തിന്റെ മുൻനിര ബാറ്റർമാരുടെ വിക്കറ്റ് പിഴുത് രാജസ്ഥാന്റെ ഹീറോയായ കുൽദീപ് സെൻ രണ്ടാം സ്പെലിനെത്തിയപ്പോൾ രാജസ്ഥാന്റെ വില്ലനുമായി. പന്ത് കയ്യിലെടുത്ത 9–ാം ഓവറിന്റെ രണ്ടാം പന്തിൽ തന്നെ ഗുജറാത്ത് ഓപ്പണിങ് കൂട്ടുകെട്ട് തകർത്ത് സായ് സുദർശനെ പുറത്താക്കി രാജസ്ഥാന്റെ വിജയ പ്രതീക്ഷകൾ പൊടിതട്ടിയെടുത്തു. പിന്നാലെ 11–ാം ഓവറിന്റെ ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ മാറ്റർ മാത്യു വെയ്ഡിനെയും ( 6 പന്തിൽ 4) അതേ ഓവറിലെ നാലാം പന്തിൽ അഭിനവ് മനോഹറിനെയും (2 പന്തിൽ 1) പുറത്താക്കി രാജസ്ഥാന്റെ പ്രതീക്ഷകൾ വാനോളം എത്തിച്ചു.

കുൽദീപ് സെൻ. (Photo by Arun SANKAR / AFP)
ADVERTISEMENT

13–ാം ഓവറിൽ 11 റൺസ് വിട്ടുകൊടുത്തതോടെ തൽക്കാലത്തേക്ക് പിൻവാങ്ങിയ സെൻ പിന്നീട് ബോളുമായി എത്തിയത് 19–ാം ഓവറിലാണ്. ആദ്യ 3 ഓവറുകളിൽ നിന്ന് 21 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകളും പിഴുത കുൽദീപ് ആ നിർണായക ഓവറിൽ വഴങ്ങിയത് 20 റൺസാണ്. ഓവർ ആരംഭിക്കുമ്പോൾ ഗുജറാത്തിന്റെ വിജയലക്ഷ്യം 12 പന്തിൽ 35 റൺസ് ആയിരുന്നു. എന്നാൽ കുൽദീപ് സെൻ ഓവർ പൂർത്തിയാക്കിയപ്പോൾ അത് 6 പന്തിൽ 15 റൺസായി ചുരുങ്ങി.

∙ മൂന്നാം അർധ സെഞ്ചറികളുമായി സഞ്ജുവും പരാഗും

അഞ്ചാം ഓവറിന്റെ മൂന്നാം പന്തിലാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. രണ്ട് ബൗണ്ടറികളുമായി തുടക്കത്തിൽ തന്നെ സഞ്ജു കളം നിറഞ്ഞപ്പോൾ ബെംഗളൂരുവിനെതിരായ മത്സരത്തിലെ ഹിറ്റ് ജോഡികളായ സഞ്ജു – ബട്‌ലർ സഖ്യം വീണ്ടും പിറവിയെടുക്കുകയാണെന്ന് ജയ്പുരിലെ സ്വന്തം ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ, അടുത്ത ഓവറിൽ തന്നെ ബട്‌ലർ പുറത്തായതോടെ ആരാധകർ നിശ്ശബ്ദരായി. എന്നാൽ, ആറാം ഓവറിലെ അഞ്ചാം പന്തിൽ കൂട്ടുചേർന്ന സഞ്ജു – പരാഗ് കൂട്ടുകെട്ടിനെ തകർക്കാൻ ഗുജറാത്ത് ബോളർമാർക്ക് കഴിഞ്ഞത് 78 പന്തുകൾക്ക് (13 ഓവറുകൾ) ശേഷം മാത്രമാണ്. അപ്പോഴേക്കും ഇരുവരും ചേർന്ന് 130 റൺസ് രാജസ്ഥാൻ സ്കോർ ബോർഡിൽ ചേർത്തിരുന്നു. ആദ്യ 8 ഓവറിൽ 52 റൺസ് നേടിയ രാജസ്ഥാൻ അവസാന 12 ഓവറിൽ 144 റൺസ് അട‌ിച്ചുകൂട്ടിയത് ഈ സഖ്യത്തിന്റെ ബലത്തിലാണ്.

സഞ്ജു സാംസണും റിയാൻ പരാഗും. (Photo by Arun SANKAR / AFP)

ഇതിനിടയിൽ ഇരുവരും സീസണിലെ തങ്ങളുടെ മൂന്നാം അർധ ശതകങ്ങളും പിന്നിട്ടു. 48 പന്തിൽ 5 സിക്സറുകളും 3 ഫോറുകളും ഉൾപ്പെടെ 76 റൺസ് അടിച്ചുകൂട്ടി പരാഗ് പുറത്താകുമ്പോൾ സീസണിൽ ആകെ 261 റൺസ് എന്ന നേട്ടവും പിന്നിട്ടിരുന്നു. സീസണിലെ മികച്ച റൺ വേട്ടക്കാരുടെ പട്ടികയിൽ വിരാട് കോലിക്ക് (316 റൺസ്) പിന്നിൽ രണ്ടാം സ്ഥാനത്താണ് പരാഗ്. രാജസ്ഥാന്റെ നായകനായി 50–ാം മത്സരത്തിനിറങ്ങിയ സഞ്ജു മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ ജയ്പുരിലെ ആരാധകരുടെ ഹൃദയത്തിൽ വീണ്ടും ഇടം ഉറപ്പിച്ചു.

38 പന്തുകളിൽ നിന്ന് 2 സിക്സറും 7 ഫോറുകളും സഹിതം 68 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു സാംസൺ സീസണിലെ ആകെ റൺ നേട്ടം 246 ആയി ഉയർത്തി. രണ്ടാം ഇന്നിങ്സിൽ 72 റൺസ് നേട്ടവുമായി ഗുജറാത്ത് നായകൻ ശുഭ്മൻ ഗിൽ ‍255 എന്ന സീസൺ ടോട്ടൽ സമ്പാദിക്കുന്നതുവരെ സഞ്ജു സീസണിലെ മികച്ച റൺ വേട്ടക്കാരുടെ പട്ടികയിൽ പരാഗിന്റ പിന്നിലായി മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു. മത്സരം അവസാനിച്ചപ്പോൾ ഗിൽ മൂന്നാം സ്ഥാനത്തും സഞ്ജു 4–ാം സ്ഥാനത്തും എത്തി.

ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ. (Photo by Arun SANKAR / AFP)

∙ ആദ്യം വൈഡ്, പിന്നെ വൈഡല്ല, പിന്നെ വീണ്ടും വൈഡ്!!!

ഗുജറാത്ത് ബോളർ മോഹിത് ശർമ എറിഞ്ഞ 17–ാം ഓവറിലെ അവസാന പന്ത്. ക്രീസിൽ, സഞ്ജു മുഴുവൻ സ്റ്റംപുകളും കവർ ചെയ്ത് കുറച്ചുകൂടി മുന്നോട്ട് കയറി നിൽക്കുന്നു. മോഹിത് എറിഞ്ഞ പന്ത് വൈഡ് ലൈൻ കടന്ന് ബാറ്റിൽ കണക്ടാകാതെ പോകുന്നു. ഫീൽഡ് അംപയർ വൈഡ് ബോൾ വിധിക്കുന്നു. ഈ തീരുമാനത്തിൽ തൃപ്തിയില്ലാതെ ഗുജറാത്ത് നായകൻ ഗിൽ റിവ്യൂ ചെയ്യുന്നു. ടിവി അംപയർ സഞ്ജുവിന്റെ സ്റ്റാൻഡിങ് പൊസിഷൻ ചൂണ്ടികാട്ടി ആ ബോൾ വൈഡ് നൽകാനാകില്ലെന്നും ഫീൽഡ് അംപയറോട് അദ്ദേഹത്തിന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കാനും ആവശ്യപ്പെടുന്നു! ആകെ കൺഫ്യൂഷൻ...

ഫീൽഡ് അംപയർ വൈഡ് വിധിച്ചപ്പോൾ ഗുജറാത്ത് ആണ് വൈഡ് അല്ലെന്ന് കാട്ടി റിവ്യൂ എടുത്തതെന്ന കാര്യം ടിവി അംപയർ വിട്ടുപോയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. എന്നാൽ, വീണ്ടും ബോൾ പരിശോധിച്ച ടിവി അംപയർ തന്റെ ആദ്യ തീരുമാനം മാറ്റി ബോൾ വൈഡാണെന്ന് വിധിക്കുന്നു. എന്താണ് യഥാർഥത്തിൽ നടക്കുന്നതെന്ന് മനസ്സിലാകാത്ത ഗുജറാത്ത് നായകൻ തന്റെ അമർഷം മറച്ചു വയ്ക്കാതെ ഫീൽഡ് അംപയറോട് വാദിക്കുകയും നിരാശനായി മടങ്ങുകയും ചെയ്യുന്നു. സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് കമന്ററി ബോക്സിൽ ഉണ്ടായിരുന്നവർക്ക് പോലും മനസ്സിലായില്ല...

യുസ്‍വേന്ദ്ര ചെഹൽ. (Photo by Arun SANKAR / AFP)

∙ പർപ്പിൾ ക്യാപ് വീണ്ടും ചെഹലിന്

പതിവിന് വിപരീതമായി 4 ഓവറുകളിൽ‍ നിന്ന് 43 റൺസ് വഴങ്ങിയെങ്കിലും 2 വിക്കറ്റുകൾ സ്വന്തമാക്കിയ യുസ്‌വേന്ദ്ര ചെഹൽ ടൂർണമെന്റിലെ വിക്കറ്റ് വേട്ടയിൽ വീണ്ടും ഒന്നാം സ്ഥാനത്ത് തിരികെയെത്തി. 5 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റുകൾ സ്വന്തമാക്കിയ ചെഹലിന്റെ തലയിലേക്ക് പർപ്പിൾ ക്യാപ്പും തിരിച്ചെത്തി. ഗുജറാത്തിനെതിരെ 4 ഓവറുകൾ പൂർത്തിയാക്കിയ എല്ലാ രാജസ്ഥാൻ ബോളർമാരും 40ന് മുകളിൽ റൺസ് വിട്ടുനൽകി. 2 ഓവറിൽ 8 റൺസ് മാത്രം വിട്ടുനൽകിയ ട്രെന്റ് ബോൾട്ട് മാത്രമാണ് ഗുജറാത്ത് ബാറ്റർമാരുടെ കശാപ്പിന് ഇരയാകാതിരുന്നത്.

English Summary:

Rashid Khan's Last-Ball Boundary Seals Victory for Gujarat Against Rajasthan