മത്സര മികവിനൊപ്പം ഭാഗ്യ– നിർഭാഗ്യങ്ങളും മാറിമറിഞ്ഞ, വിജയ സാധ്യതകൾ ചാ‍ഞ്ചാടിക്കളിച്ച മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ത്രസിപ്പിക്കുന്ന ജയം. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടിനൊപ്പം (53 പന്തിൽ 78) രോഹിത് (25 പന്തിൽ 36), തിലക് വർമ (18 പന്തിൽ 34 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് മികവുകൾക്കൂടി സമാസമം ചേർന്നപ്പോൾ പഞ്ചാബിനു മുന്നിൽ മുംബൈ കെട്ടിപ്പൊക്കിയത് 193 റൺസിന്റെ വിജയലക്ഷ്യം. തുടക്കത്തിൽ പോരാട്ടത്തിനു പോലും ഇല്ലെന്ന് തോന്നിപ്പിച്ച പഞ്ചാബ് പിന്നീട് ആഞ്ഞടിച്ചപ്പോൾ മുംബൈയും കിടുങ്ങി. ഒടുവിൽ കളിമികവിനൊപ്പം ഭാഗ്യ– നിർഭാഗ്യങ്ങൾകൂടി കളംവാണതോടെ അവസാന ഓവറിൽ പഞ്ചാബിന് കാലിടറി. മുംബൈ വിജയം 9 റൺസിന്. സ്കോർ: മുംബൈ – 20 ഓവറിൽ 7ന് 192. പഞ്ചാബ്– 19.1 ഓവറിൽ 183. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ആകെ 13 വിക്കറ്റ് നേട്ടത്തോടെ പർപ്പിൾ ക്യാപും ബുമ്ര സ്വന്തമാക്കി. ∙ സാം കരണിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി പരുക്കിൽ നിന്ന് മേചിതനാകാത്ത ശിഖർ ധവാന് പകരം ഇന്നലെയും പഞ്ചാബിനെ നയിച്ചത് സാം കറൻ ആണ്. ട‌ോസ് നേടിയിട്ടും ബോളിങ് തിരഞ്ഞെടുത്ത സാമിന്റെ തീരുമാനം ശരിവച്ചുകൊണ്ട് മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഇഷാൻ കിഷന്റെ (8) വിക്കറ്റ് കഗീസോ റബാദ സ്വന്തമാക്കി. എന്നാൽ, തുടർന്നുള്ള 9 ഓവറുകൾക്കിടയിൽ മുംബൈയുടെ ഒരു വിക്കറ്റ് പോലും സ്വന്തമാക്കാൻ പഞ്ചാബ് ബോളർമാർക്ക് കഴഞ്ഞില്ല. ഹിറ്റ്മാനും സ്കൈയും ചേർന്ന ബൗണ്ടറികളുടെ മാലപ്പടക്കത്തിന് തീകൊളുത്തിയതോടെ പവർപ്ലേ ഓവറുകളിൽ നിന്ന് മുംബൈ സ്കോർ ബോർഡിൽ 54 റൺസ് ചേർക്കപ്പെടുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മത്സര മികവിനൊപ്പം ഭാഗ്യ– നിർഭാഗ്യങ്ങളും മാറിമറിഞ്ഞ, വിജയ സാധ്യതകൾ ചാ‍ഞ്ചാടിക്കളിച്ച മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് ത്രസിപ്പിക്കുന്ന ജയം. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടിനൊപ്പം (53 പന്തിൽ 78) രോഹിത് (25 പന്തിൽ 36), തിലക് വർമ (18 പന്തിൽ 34 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് മികവുകൾക്കൂടി സമാസമം ചേർന്നപ്പോൾ പഞ്ചാബിനു മുന്നിൽ മുംബൈ കെട്ടിപ്പൊക്കിയത് 193 റൺസിന്റെ വിജയലക്ഷ്യം. തുടക്കത്തിൽ പോരാട്ടത്തിനു പോലും ഇല്ലെന്ന് തോന്നിപ്പിച്ച പഞ്ചാബ് പിന്നീട് ആഞ്ഞടിച്ചപ്പോൾ മുംബൈയും കിടുങ്ങി. ഒടുവിൽ കളിമികവിനൊപ്പം ഭാഗ്യ– നിർഭാഗ്യങ്ങൾകൂടി കളംവാണതോടെ അവസാന ഓവറിൽ പഞ്ചാബിന് കാലിടറി. മുംബൈ വിജയം 9 റൺസിന്. സ്കോർ: മുംബൈ – 20 ഓവറിൽ 7ന് 192. പഞ്ചാബ്– 19.1 ഓവറിൽ 183. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ആകെ 13 വിക്കറ്റ് നേട്ടത്തോടെ പർപ്പിൾ ക്യാപും ബുമ്ര സ്വന്തമാക്കി.

∙ സാം കറണിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി

ADVERTISEMENT

പരുക്കിൽ നിന്ന് മോചിതനാകാത്ത ശിഖർ ധവാന് പകരം ഇന്നലെയും പഞ്ചാബിനെ നയിച്ചത് സാം കറൻ ആണ്. ട‌ോസ് നേടിയിട്ടും ബോളിങ് തിരഞ്ഞെടുത്ത സാമിന്റെ തീരുമാനം ശരിവച്ചുകൊണ്ട് മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഇഷാൻ കിഷന്റെ (8) വിക്കറ്റ് കഗീസോ റബാദ സ്വന്തമാക്കി. എന്നാൽ, തുടർന്നുള്ള 9 ഓവറുകൾക്കിടയിൽ മുംബൈയുടെ ഒരു വിക്കറ്റ് പോലും സ്വന്തമാക്കാൻ പഞ്ചാബ് ബോളർമാർക്ക് കഴഞ്ഞില്ല. ഹിറ്റ്മാനും സ്കൈയും ചേർന്ന ബൗണ്ടറികളുടെ മാലപ്പടക്കത്തിന് തീകൊളുത്തിയതോടെ പവർപ്ലേ ഓവറുകളിൽ നിന്ന് മുംബൈ സ്കോർ ബോർഡിൽ 54 റൺസ് ചേർക്കപ്പെടുകയും ചെയ്തു.

രോഹിത് ശർമ പുറത്തായപ്പോൾ ആഹ്ലാദിക്കുന്ന പഞ്ചാബ് നായകൻ സാം കറൻ. (Photo by AFP)

പവർ പ്ലേയ്ക്ക് പിന്നാലെ രോഹിത് ക്ഷമയോടെ മുന്നേറിയപ്പോൾ മറുവശത്ത് സൂര്യകുമാർ അക്ഷമനായിരുന്നു. അദ്ദേഹം ആക്രമണം തുടർന്നു. 12–ാം ഓവറിന്റെ നാലാം പന്തിൽ സാം കറൻ രോഹിത്തിന്റെ വിക്കറ്റ് സ്വന്തമാക്കുമ്പോഴേക്കും രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 57 പന്തിൽ നിന്ന് 81 റൺസ്  കൂട്ടിചേർക്കപ്പെട്ട് കഴിഞ്ഞിരുന്നു. രോഹിത്തിന്റെ ഒഴിവിലേക്ക് തിലക് വർമ എത്തിയതോടെ സൂര്യകുമാറിന്റെ വെടിക്കെട്ട് തുടർന്നു. മൂന്നാം വിക്കറ്റിൽ പിറന്നത് 28 പന്തിൽ 49 റൺസ്. രോഹിത്തിനെ വീഴ്ത്തിയ സാം കറൻ തന്നെ സൂര്യ കുമാർ യാദവിന്റെ വിക്കറ്റും സ്വന്തമാക്കി.

മുംബൈ ഇന്ത്യൻസ് താരങ്ങളുടെ വിജയാഹ്ലാദം. (Photo by AFP)

7 പന്തിൽ നിന്ന് ഒരു സിക്സറും 23 ഫോറുകളും ഉൾപ്പെടെ 14 റൺസ് നേടിയ ടിം ഡേവിഡ് പ്രതീക്ഷ നൽകിയെങ്കിലും ആ ഇന്നിങ്സിന് അധികം ആയുസുണ്ടായില്ല. ഹർഷൽ പട്ടേൽ ആ വിക്കറ്റ് പോക്കറ്റിലാക്കി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (10), റൊമാരിയോ ഷെപ്പേർഡ് (1), മുഹമ്മദ് നബി (1 പന്തിൽ 0) എന്നിവർ നിരാശപ്പെടുത്തി. എന്നിരുന്നാലും അവസാനം വരെ പിടിച്ചു നിന്ന തിലക് വർമയുടെ മികവിൽ മുല്ലൻപൂരിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഐപിഎൽ സ്കോറായ 192ന് 7 വിക്കറ്റ് എന്ന നിലയിലാണ് മുംബൈ ബാറ്റിങ് അവസാനിപ്പിച്ചത്.

∙ വാങ്കഡെ സാക്ഷ്യംവഹിച്ചത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയ്ക്ക്

ADVERTISEMENT

0, 52, 0, 78... പരുക്കിൽ നിന്ന് മോചിതനായി മുംബൈ ടീമിലേക്ക് മടങ്ങിയെത്തിയ സൂര്യകുമാർ യാദവിന്റെ 4 മത്സരങ്ങളിലെ സ്കോറുകളാണിത്. ഡക്ക്, അർധ സെഞ്ചറി, ഡക്ക്, അർധ സെഞ്ചറി. ഒന്നു കത്തിക്കയറണമെങ്കിൽ അതിന് മുൻപ് ഒരു തവണ പൂജ്യത്തിന് പുറത്താകണമെന്ന രസകരമായ അവസ്ഥ.

സൂര്യകുമാർ യാദവ്. (Photo Credit: X/ @LoyalSachinFan)

ചെന്നൈയ്ക്ക് എതിരെ ഡക്കായി മടങ്ങിയ സ്കൈയെ അല്ല ഇന്നലെ ചണ്ഡീഗഡിൽ കണ്ടത്. നേരിട്ട ആദ്യ ഓവറിൽ റബാദയ്ക്കെതിരെ 2 ഫോർ നേടി തുടങ്ങിയ സൂര്യ 34 പന്തുകളിൽ അർധ സെഞ്ചറി തികച്ചു. ആകെ 53 പന്തുകൾ നീണ്ട ഇന്നിങ്സിൽ നിന്ന് 7 ഫോറുകളും 3 സിക്സറുകളും ഉൾപ്പെടെയാണ് സ്കൈ അതിവേഗം 78 റൺസ് പൂർത്തിയാക്കിയത്.

∙ മത്സരങ്ങൾ 250; 6500 റൺസ് തികച്ച ഹിറ്റ്മാൻ 300ന്റെ പടിവാതിലിൽ...

എം.എസ്.ധോണിക്ക് ശേഷം 250 ഐപിഎൽ മത്സരങ്ങൾ കളിച്ച താരം എന്ന ഖ്യാതി ഇനി രോഹിത്തിനും സ്വന്തം. ധോണി ഇതുവരെ 256 ഐപിഎൽ മത്സരങ്ങൾക്ക് പാഡ് അണിഞ്ഞിട്ടുള്ളപ്പോൾ, മുല്ലൻപൂരിൽ പഞ്ചാബിന് എതിരെയായിരുന്നു രോഹിത്തിന്റെ 250–ാം ഐപിഎൽ മത്സരം. പഴകുന്തോറും വീഞ്ഞിന് വീര്യംകൂടുമെന്ന് പറയുംപോലെയാണ് രോഹിത്തിന്റെ പ്രകടനവും. തൊട്ടുമുൻപുള്ള 10 സീസണുകളിലും മുംബൈ ഇന്ത്യൻസിനെ തുടരെത്തുടരെ ചാംപ്യൻമാരുടെ സംഘമാക്കി നിലനിർത്തിയ നായകൻ എന്ന നിലയിലാണ് രോഹിത്ത് തല ഉയർത്തി നിന്നിരുന്നതെങ്കിൽ, ഇത്തവണ കാര്യങ്ങൾ കുറച്ച് വ്യത്യസ്തമാണ്.

രോഹിത് ശർമ. (Photo by AFP)
ADVERTISEMENT

ക്യാപ്റ്റൻസിയുടെ അമിത ഭാരം ഇല്ലാതെ കളത്തിലിറങ്ങിയ 17–ാം സീസണിന്റെ ആദ്യ 7 മത്സരങ്ങൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് രോഹിത് (297). മുന്നിലുള്ളത് വിരാട് കോലിയും (361) റിയാൻ പരാഗും (318) മാത്രം. ഐപിഎലിൽ ഏറ്റവും അധികം മത്സരങ്ങൾ കളിച്ച താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് രോഹിത് എങ്കിൽ ഐപിഎലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റൺ വേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് രോഹിത്. വിരാട് കോലി (7624), ശിഖർ ധവാൻ (6769), ഡേവിഡ് വാർണർ (6563) എന്നിവർ ആദ്യ 3 സഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കുമ്പോൾ നാലാമനായ രോഹിത്തിന്റെ നേട്ടം 6508 റൺസാണ്.

ഐപിഎലിലെ ഇംപാക്ട് പ്ലെയർ നിയമം ഓൾറൗണ്ടർമാരുടെ പ്രകടനത്തെയും ഭാവിയെയും ദോഷമായി ബാധിക്കുമെന്നാണ് എന്റെ അഭിപ്രായം. ക്രിക്കറ്റ് 11 പേരുടെ കളിയാണ്, 12 പേരുടേതല്ല. ഐപിഎലിൽ വാഷിങ്ടൺ സുന്ദർ, ശിവം ദുബെ തുടങ്ങിയവർക്കു ഇപ്പോൾ വേണ്ടത്ര ബോളിങ് അവസരം കിട്ടുന്നില്ല. ഇത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവിക്കു നല്ലതല്ല

രോഹിത് ശർമ (ഇന്ത്യൻ നായകൻ, മുംബൈ ഇന്ത്യൻസ് താരം)

250–ാം ഐപിഎൽ മത്സരത്തിൽ തന്നൊണ് 6500 റൺസ് എന്ന നാഴികക്കല്ല് രോഹിത് പിന്നിട്ടതും. എന്നാൽ, കാലാകാലങ്ങളായി രോഹിത്ത് പിന്തുടർന്നുവന്ന ഒരു അപൂർവ നേട്ടത്തിന് 250–ാം മത്സരത്തിൽ 14 റൺസ് അകലെ തിരശ്ശീല വീണു. ഐപിഎലിലെ 50, 100, 150, 200 എന്നീ മത്സരങ്ങളിൽ എല്ലാം 50ന് മുകളിൽ സ്കോർ കണ്ടെത്തിയിരുന്ന രോഹിത്തിന് 250–ാം മത്സരത്തിൽ കാലിടറി. 36 റൺസുകൾ നേടി പുറത്തായതോടെയാണ് രോഹിത്തിന്റെ വ്യത്യസ്തമായ നേട്ടത്തുടർച്ചയ്ക്ക് അറുതിയായത്. എന്നാൽ 249–ാം മത്സരത്തിൽ രോഹിത് സെ‍ഞ്ചറി തികച്ചിരുന്നു.

∙ ബാറ്റിങ്ങിൽ മാത്രമല്ല, ബോളിങ്ങിലും ഉണ്ട് പിടി. പക്ഷേ...

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെ ആദ്യ 4 വിക്കറ്റുകൾ വെറും 14 റൺസിനിടെ മുംബൈ ബോളർമാർ കടപുഴക്കി. മുംബൈ വിജയം അനായാസകരമാകുമെന്ന് തോന്നിച്ച നിമിഷങ്ങൾ. എന്നാൽ ആ തോന്നലുകൾ ശരിക്കും തോന്നൽ മാത്രമായിരുന്നെന്ന് ബോധ്യപ്പെടാൻ കൂടുതൽ സമയം വേണ്ടിവന്നില്ല. നിസ്സാര വിജയം കാത്തിരുന്ന മുംബൈയ്ക്കെതിരെ പഞ്ചാബ് ബാറ്റർമാർ ആഞ്ഞടിച്ചപ്പോൾ ബോളർമാർ ശരിക്കും വിയർത്തു.

ജസ്പ്രീത് ബുമ്ര. (Photo by AFP)

അവസാന ഓവർവരെ വിജയ സാധ്യത സജീവമാക്കി നിലനിർത്താനും പഞ്ചാബ് ബാറ്റർമാർക്ക് കഴിഞ്ഞു. അവസാന 4 ഓവറിൽ പഞ്ചാബിന്റെ വിജയ ലക്ഷ്യം 28 റൺസായിരുന്നു. കയ്യിലുണ്ടായിരുന്നത് 3 വിക്കറ്റും. എന്നാൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ മുംബൈ ബോളർമാർ 5 പന്തുകൾ ബാക്കിനിൽക്കെ പഞ്ചാബിനെ എറിഞ്ഞിടുകയായിരുന്നു.

∙ ‘സൂപ്പർമാൻ’ അശുതോഷ് ശർമ, ‘ശക്തി മാൻ’ ശശാങ്ക് സിങ്

തുടക്കത്തിലെ തുടർച്ചയായ വിക്കറ്റ് വീഴ്ചയ്ക്കു പിന്നാലെ തോൽവിയുറപ്പിച്ച പഞ്ചാബിനെ അശുതോഷ് ശർമയും (28 പന്തിൽ 61) ശശാങ്ക് സിങ്ങും (25 പന്തിൽ 41) ചേർന്നാണ് മത്സരത്തിലേക്കു തിരികെക്കൊണ്ടുവന്നത്. ഒരറ്റത്ത് വിക്കറ്റുകൾ തുടരെ നഷ്ടപ്പെട്ടിട്ടും 17 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 168 എന്ന സ്കോറിലേക്ക് പഞ്ചാബിനെ കൈപിടിച്ചത് ഇവർ ഇരുവരും തന്നെയാണ്. എന്നാൽ റൺസ് വഴങ്ങാൻ പിശുക്കുള്ള ബുമ്ര 17–ാം ഓവറിൽ വിട്ടു നൽകിയത് 3 റൺസ് മാത്രം. മത്സരം നടന്നത് പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ ആണെങ്കിലും 18–ാം ഓവറിലെ ആദ്യ പന്തിൽ അശുതോഷിനെ കോട്‍സെ പുറത്താക്കിയതോടെ കളി വീണ്ടും മുംബൈയുടെ കോർട്ടിലായി.

അശുതോഷ് ശർമ. (Photo by AFP)

19–ാം ഓവറിൽ വാലറ്റക്കാർക്ക് 11 റൺസ് വിട്ടുനൽകിയെങ്കിലും ഒരു വിക്കറ്റ് നേടാൻ മുംബൈ നായകൻ ഹാർദിക്കിനും സാധിച്ചു. അവസാന ഓവറിൽ ഒരു വിക്കറ്റ് ബാക്കിനിൽക്കെ 12 റൺസായിരുന്നു പഞ്ചാബിന്റെ വിജയ ലക്ഷ്യം. എന്നാൽ ആദ്യ പന്തിൽ തന്നെ 2 റൺസ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ റബാദ റണ്ണൗട്ടായി. പഞ്ചാബിന്റെ കഥ കഴിഞ്ഞു, മഹത്തായ പോരാട്ടത്തിനൊടുവിൽ. പഞ്ചാബിനായി ഹർഷൽ പട്ടേൽ മൂന്നും സാം കറൻ രണ്ടും വിക്കറ്റ് നേടിയപ്പോൾ മുംബൈയ്ക്കായി ജസ്പ്രീത് ബുമ്രയുടെ 3 വിക്കറ്റ് നേട്ടത്തിന് പുറമേ ജെറാൾഡ് കോട്‍സെയും 3 വിക്കറ്റുകൾ സ്വന്തമാക്കി. 4 ഓവറിൽ വിട്ടുകൊടുത്തത് 32 റൺസ്.

English Summary:

Rohit's Milestone and Bumrah's Mastery Guide Mumbai Indians to Edge-of-Seat Triumph Against Punjab!