സീസണിന്റെ തുടക്കത്തിൽ ടീമിന്റെ പേരിൽ മാറ്റം വരുത്തി ഭാഗ്യപരീക്ഷണം നടത്തിയ റോയൽ ചാലഞ്ചേഴ്സിന് പുതിയ നിറത്തിലുള്ള രണ്ടാം ജഴ്സിയും രാശിയായില്ല. തുടർ തോൽവികളുടെ ട്രാക്ക് മാറാൻ കഴിയാതെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തു തുടരുന്ന റോയൽ ചാലഞ്ചേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകളും ഏറക്കുറെ അവസാനിച്ചു. തുടർച്ചയായ 17–ാം വർഷവും ‘കിങ്’ കോലിക്ക് കപ്പില്ല. ഭാഗ്യക്കേട് മുഖമുദ്രയായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു കൊൽക്കത്തയ്ക്കെതിരെ വിജയം അടിയറവച്ചത് കേവലം ഒരു റൺസിന്. സ്കോർ: കൊൽക്കത്ത– 20 ഓവറിൽ 6ന് 222. ബെംഗളൂരു– 20 ഓവറിൽ 221ന് ഓൾഔട്ട്. തുടർച്ചയായ രണ്ടാം സീസണിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വിജയം കാണാനാകാതെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. 16–ാം സീസണിലെ 2 മത്സരങ്ങളിലും എന്നപോലെ 17–ാം സീസണിലെ 2 മത്സരങ്ങളിലും കെകെആറിനോട് ആർസിബി അടിയറവ് പറഞ്ഞു. ഈ സീസണിൽ ഇരു ടീമുകളും മുഖാമുഖം വന്ന ആദ്യ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ഉയർത്തിയ 183 റൺസിന്റെ വിജയലക്ഷ്യം 7 വിക്കറ്റുകളും 19 പന്തുകളും ബാക്കിവച്ചാണ് കൊൽക്കത്ത മറികടന്നത്. എന്നാൽ, രണ്ടാം മത്സരത്തിൽ കെകെആറിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പൊരിഞ്ഞ പോരട്ടത്തിനൊടുവിലാണ് ഒരു റൺ വിജയം സ്വന്തമാക്കിയത്. 2023ൽ ആദ്യ മത്സരത്തിൽ 81 റൺസിന്റെ വൻ മാർജിനിലാണ് കെകെആറിന് മുന്നിൽ ബെംഗളൂരു മുട്ടുമടക്കിയത്. രണ്ടാം മത്സരത്തിലും കൊൽക്കത്ത സ്കോർ 200ൽ എത്തിയിരുന്നു. അന്ന് ബെംഗളൂരുവിന്റെ പരാജയം 21 റൺസിനും. കെകെആറും ആർസിബിയും നേർക്കുനേർ വന്ന അവസാന 5 മത്സരങ്ങളി‍ൽ നാലിലും വിജയം കൊൽക്കത്തയ്ക്കൊപ്പം ആയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീസണിന്റെ തുടക്കത്തിൽ ടീമിന്റെ പേരിൽ മാറ്റം വരുത്തി ഭാഗ്യപരീക്ഷണം നടത്തിയ റോയൽ ചാലഞ്ചേഴ്സിന് പുതിയ നിറത്തിലുള്ള രണ്ടാം ജഴ്സിയും രാശിയായില്ല. തുടർ തോൽവികളുടെ ട്രാക്ക് മാറാൻ കഴിയാതെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തു തുടരുന്ന റോയൽ ചാലഞ്ചേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകളും ഏറക്കുറെ അവസാനിച്ചു. തുടർച്ചയായ 17–ാം വർഷവും ‘കിങ്’ കോലിക്ക് കപ്പില്ല. ഭാഗ്യക്കേട് മുഖമുദ്രയായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു കൊൽക്കത്തയ്ക്കെതിരെ വിജയം അടിയറവച്ചത് കേവലം ഒരു റൺസിന്. സ്കോർ: കൊൽക്കത്ത– 20 ഓവറിൽ 6ന് 222. ബെംഗളൂരു– 20 ഓവറിൽ 221ന് ഓൾഔട്ട്.

തുടർച്ചയായ രണ്ടാം സീസണിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വിജയം കാണാനാകാതെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. 16–ാം സീസണിലെ 2 മത്സരങ്ങളിലും എന്നപോലെ 17–ാം സീസണിലെ 2 മത്സരങ്ങളിലും കെകെആറിനോട് ആർസിബി അടിയറവ് പറഞ്ഞു. ഈ സീസണിൽ ഇരു ടീമുകളും മുഖാമുഖം വന്ന ആദ്യ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ഉയർത്തിയ 183 റൺസിന്റെ വിജയലക്ഷ്യം 7 വിക്കറ്റുകളും 19 പന്തുകളും ബാക്കിവച്ചാണ് കൊൽക്കത്ത മറികടന്നത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ശ്രേയസ് അയ്യർ. (Photo by DIBYANGSHU SARKAR / AFP)
ADVERTISEMENT

എന്നാൽ, രണ്ടാം മത്സരത്തിൽ കെകെആറിന് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പൊരിഞ്ഞ പോരട്ടത്തിനൊടുവിലാണ് ഒരു റൺ വിജയം സ്വന്തമാക്കിയത്. 2023ൽ ആദ്യ മത്സരത്തിൽ 81 റൺസിന്റെ വൻ മാർജിനിലാണ് കെകെആറിന് മുന്നിൽ ബെംഗളൂരു മുട്ടുമടക്കിയത്. രണ്ടാം മത്സരത്തിലും കൊൽക്കത്ത സ്കോർ 200ൽ എത്തിയിരുന്നു. അന്ന് ബെംഗളൂരുവിന്റെ പരാജയം 21 റൺസിനും. കെകെആറും ആർസിബിയും നേർക്കുനേർ വന്ന അവസാന 5 മത്സരങ്ങളി‍ൽ നാലിലും വിജയം കൊൽക്കത്തയ്ക്കൊപ്പം ആയി.

∙ വീണ്ടും അവസാന ബോൾ ത്രില്ലർ

അവസാന ഓവർ, അവസാന ബോൾ ത്രില്ലറുകൾക്ക് പേരുകേട്ട ഐപിഎൽ സീസണായി മാറിയിരിക്കുകയാണ് 2024ലെ 17–ാം സീസൺ. ഇവയിൽ തന്നെ ഉദ്വേഗഭരിതമായ അവസാന ഓവർ ത്രില്ലറിനാണ് ഈഡൻ ഗാർഡൻ വേദിയായത്. അവസാന ഓവറിൽ ബെംഗളൂരുവിനും വിജയത്തിനും ഇടയിൽ ഉണ്ടായിരുന്നത് 6 പന്തുകളും 21 റൺസും. ക്രീസിൽ ഒൻപതാം നമ്പർ ബാറ്റർ കരൺ ശർമ. കൊൽക്കത്തയ്ക്കായി ബോളുമായി എത്തിയത് ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ‘വിലയേറിയ’ താരം മിച്ചൽ സ്റ്റാർക്.

19–ാം ഓവറിന്റെ അവസാന പന്തിൽ ദിനേശ് കാർത്തിക് പുറത്തായപ്പോൾ തന്നെ ഗാലറിയിലുണ്ടായിരുന്ന കെകെആർ ആരാധകർ വിജയാഘോഷം തുടങ്ങിയിരുന്നു. വാലറ്റക്കാർക്ക് അപ്രാപ്യമെന്ന് ഉറപ്പുള്ള ലക്ഷ്യത്തിലേക്ക് കരൺ ശർമയ്ക്കും മുഹമ്മദ് സിറാജിനും ലോക്കി ഫെർഗൂസനും ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നാണ് അവർ പ്രതീക്ഷിച്ചത്. ‌എന്നാൽ, എല്ലാ പ്രതീക്ഷകളെയും തച്ചുടയ്ക്കുന്ന നിമിഷങ്ങൾക്കാണ് ഈഡൻ ഗാർഡൻ പിന്നീട് സാക്ഷ്യം വഹിച്ചത്.

വൈഡ് ലൈനിനോട് ചേർന്നുപോയ 20–ാം ഓവറിലെ ആദ്യ പന്തിനെ സിക്സർ പായിച്ചുകൊണ്ട് കരൺ തുടങ്ങിയത് ഒരു ഒന്നൊന്നര തുടക്കം തന്നെയായിരുന്നു. രണ്ടാം പന്തും ബൗണ്ടറി ലൈനിന് മുകളിലൂടെ മൂളിപ്പറന്നപ്പോൾ ഈഡൻ ഗാർഡനിലെ ഗാലറി ആകെ ശോകമൂകമായി. 4 പന്തുകളിൽ ആർസിബിക്ക് വിജയിക്കാൻ വേണ്ടത് വെറും 9 റൺസ്. മൂന്നാം പന്ത് കരണിന്റെ ബാറ്റിൽ ഉരസി വിക്കറ്റ് കീപ്പർ ഫിൽ സോൾട്ടിന്റെ കൈകളിലേക്ക്.

കരൺ ശർമ (Photo by DIBYANGSHU SARKAR / AFP)
ADVERTISEMENT

ഫീൽഡ് അംപയർ ഔട്ട് വിളിക്കാത്തതിൽ പ്രതിഷേധിച്ച് കൊൽക്കത്തയുടെ റിവ്യൂ. പന്ത് ബാറ്റിൽ ഉരസിയാണ് പിന്നിലേക്ക് പോയതെന്ന് ഉറപ്പായെങ്കിലും സാൾട്ടിന്റെ കൈപ്പിടിയിൽ ഒതുങ്ങും മുൻപ് പന്ത് നിലത്ത് മുട്ടിയെന്ന് ടിവി അംപയർ വിധിയെഴുതി. ചുരുക്കത്തിൽ കൊൽക്കത്തയുടെ അപ്പീൽ പാഴായി. ഫീൽഡ് അംപയർ വിധിച്ചപോലെ കരൺ ഔട്ട് അല്ലെന്ന് ടിവി അംപയറും ഉറപ്പിച്ചു.

എന്നാൽ, ടിവി അംപയർ ഒരുവശത്തു നിന്നുള്ള ദൃശ്യങ്ങൾ മാത്രമാണ് പരിശോധിച്ചതെന്നും പന്ത് തന്റെ കൈവഴുതിയിട്ടില്ലെന്നും ഉന്നയിച്ച് ഫിൽ സോൾട്ട് ഫീൽഡ് അംപയറിനോട് നേരിട്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. പിന്നെയും 3 പന്തുകളും 2 വിക്കറ്റുകളും ബാക്കി. വിജയത്തിലേക്ക് വേണ്ടത് 9 റൺസും. നാലാം പന്ത് കരൺ വീണ്ടും വീശിയടിച്ചു. ഇത്തവണയും ബോൾ പറന്നത് ബൗണ്ടറി ലൈനിന് മുകളിലൂടെ...ഓവറിലെ മൂന്നാം സിക്സർ. ബെംഗളൂരുവിനും വിജയത്തിനും ഇടയിൽ 2 പന്തുകളും 3 റൺസും 2 വിക്കറ്റും.

കൊൽക്കത്താ നൈറ്റ് റൈഡേഴ്സിന്റെ പതാകയുമായി ആരാധകർ ഈഡൻ ഗാർഡനിലെ ഗാലറിയിൽ. (Photo by DIBYANGSHU SARKAR / AFP)

അഞ്ചാം പന്തിൽ വീണ്ടും കൂറ്റനടിക്ക് ശ്രമിച്ച കരണിന് ടൈമിങ് പിഴച്ചു. റിട്ടേൺ ക്യാച്ച് ഞൊടിയിടയിൽ പാഞ്ഞുകയറിയത് മിച്ചൽ സ്റ്റാർക്കിന്റെ കൈകളിലേക്ക്. വിജയം ഉറപ്പിച്ച ബെംഗളൂരു വീണ്ടും പ്രതിസന്ധിയിലായി. അവസാന പന്തിൽ വിജയിക്കാൻ വേണ്ടത് 3 റൺസ്. എന്നാൽ ലോക്കി ഫെർഗൂസന് ബൗണ്ടറി കണ്ടെത്താൻ കഴിയാതെ വന്നതോടെ ടീം സ്കോർ ടൈ ആക്കി സൂപ്പർ ഓവറിലേക്ക് കടത്താനായി ആർസിബി ബാറ്റർമാരുടെ ശ്രമം.

അതിനായി 2 റൺസ് സമ്പാദിക്കാനുള്ള ഫെർഗൂസന്റെ ശ്രമം വിജയത്തിൽ എത്തുന്നതിന് മുൻപുതന്നെ വിക്കറ്റ് കീപ്പർ ഫിൽ സോൾട്ട് പന്തുമായി സ്റ്റംപിന് മുകളിലേക്ക് പറന്നിറങ്ങി, കൊൽക്കത്തയുടെ സൂപ്പർമാനായി. കെകെആറിന്റെ വിജയം ഒരു റൺസിന്! കളി വിജയിച്ചെങ്കിലും അവസാന ഓവറിൽ 21 റൺസിന്റെ വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ വാലറ്റക്കാർ മിച്ചൽ സ്റ്റാർക്കിന്റെ ഓവറിൽ നിന്ന് 20 റൺസ് അടിച്ചെടുത്തതിന്റെ തലവേദന വരും മത്സരങ്ങളിലും കൊൽക്കത്തയെ വിട്ടുപോകില്ലെന്ന് ഉറപ്പ്.

ഫിൽ സോൾട്ട് (Photo by DIBYANGSHU SARKAR / AFP)
ADVERTISEMENT

∙ വെടിക്കെട്ട് ബാറ്റിങ്ങിനൊപ്പം വിക്കറ്റ് വേട്ടയും; കെകെആർ ആണ് താരം

ആകെ നേരിട്ടത് 14 പന്തുകൾ, സ്വന്തമാക്കിയത് 342.85 സ്ട്രൈക് റേറ്റിൽ 7 ഫോറും 3 സിക്സറുമട‌ക്കം 48 റൺസ്! കൊൽക്കത്ത ഓപ്പണർ ഫിൽ സോൾട്ടിന്റെ ഈ വെടിക്കെട്ട് കണ്ടാണ് ഈഡൻ ഗാർഡൻ ഉണർന്നത്. പിന്നീട് 7 ഫോറും ഒരു സിക്സറും ഉൾപ്പെടെ 36 പന്തിൽ 50 റൺസുമായി ക്യാപ്റ്റൻ ശ്രേയസ് അയ്യരും കളം നിറഞ്ഞു. ഒടുവിൽ അവസാന ഓവറുകളിൽ ആന്ദ്രേ റസലും (20 പന്തിൽ 27*) രമൺദീപ് സിങ്ങും (9 പന്തിൽ 24*) ചേർന്ന് 16 പന്തിൽ നേടിയ 43 റൺസ് കൂടി ആയതോടെ കൊൽക്കത്ത ടോട്ടൽ 200 കടന്നു.

സീസണിൽ മൂന്നാം തവണയാണ് കെകെആർ 200ന് മുകളിൽ റൺസ് സ്കോർ ചെയ്തത്. ബാറ്റർമാർ സമ്മാനിച്ച മികച്ച ടോട്ടൽ പ്രതിരോധിക്കുന്നതിനിടെ കെകെആറിന് വേണ്ടി ആന്ദ്രേ റസൽ 3 ആർസിബി വിക്കറ്റുകൾ പിഴുതപ്പോൾ ഹർഷിദ് റാണ, സുനിൽ നരെയ്ൻ എന്നിവർ 2 വിക്കറ്റുകൾ വീതം നേടി. ഓൾറൗണ്ട് പ്രക‌ടനത്തോടെ തിളങ്ങിയ കൊൽക്കത്ത താരം ആന്ദ്രേ റസ്സലാണ് പ്ലെയർ ഓഫ് ദ് മാച്ച്.

വിരാട് കോലി (Photo by DIBYANGSHU SARKAR / AFP)

∙ ഔട്ട് എന്ന് ഫീൽഡ് അംപയറും ടിവി അംപയറും; ഉറപ്പിക്കാനാകാതെ കോലി

നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഔട്ടാകേണ്ടി വരുന്നത് എത്ര കഷ്ടമാണ്. കെകെആറിനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു സൂപ്പർ താരം വിരാട് കോലിക്കുണ്ടായത് ഇതേ അവസ്ഥയാണ്. നേരിട്ട ആദ്യ പന്തിൽ തന്നെ ഫോർ. പിന്നാലെ അതേ ഓവറിൽ നിന്ന് ഒരു സിക്സർകൂടി. അടുത്ത ഓവറിൽ നിന്ന് വീണ്ടും ഒരു സിക്സർ. ആകെ നേരിട്ട 6 പന്തിൽ 18 റൺസുമായാണ് ഹർഷിദ് റാണ പന്തെടുത്ത മൂന്നാം ഓവറിന്റെ ആദ്യ പന്ത് നേരിടാൻ കോലി എത്തിയത്. 

ക്രീസിന് പുറത്തേക്കിറങ്ങി ഹർഷിദ് റാണയുടെ പന്ത് അടിച്ചുപറത്താനുള്ള കോലിയുടെ നീക്കം ചെറുതായൊന്ന് പാളി. റാണയുടെ സ്ലോ ഫുൾടോസ് ബോൾ ബാറ്റിന്റെ ടോപ് എഡ്ജിൽ പതിച്ച് റാണയുടെ കൈകളിലേക്ക് തന്നെ സുരക്ഷിതമായി ലാൻഡ് ചെയ്തു. നോ ബോളിനായി കോലി റിവ്യൂ അവശ്യപ്പെടുന്നതിന് മുൻപ് തന്നെ ഫീൽഡ് അംപയർ റിവ്യൂ കൊടുത്തിരുന്നു 

എന്നാൽ, പന്ത് ബാറ്റിൽ പതിക്കുന്ന സമയം കോലി ക്രീസിന് പുറത്തായിരുന്നെന്നും. പന്ത് ക്രീസിലേക്ക് എത്തുമ്പോൾ അതിന്റെ ഉയരം 0.92 മീറ്റർ ആയിരിക്കുമെന്നും ടിവി അംപയർ കണ്ടെത്തി. കോലിയുടെ ഇടുപ്പിന്റെ പൊക്കം 1.04 മീറ്റർ ആയതിനാൽ തന്നെ നോ ബോൾ അനുവദിക്കാനാകില്ലെന്നും കോലി ഔട്ട് ആണെന്നും ടിവി അംപയർ വിധിക്കുകയും ചെയ്തു. എന്നാൽ ഈ തീരുമാനത്തോട് കടുത്ത അമർഷം പ്രകടിപ്പിച്ച ശേഷമാണ് കോലി ഗാലറിയിലേക്ക് മടങ്ങിയത്.

പാട്ടിദാറും വിൽ ജാക്സും (Photo by DIBYANGSHU SARKAR / AFP)

∙ കൊൽക്കത്തയെ കരകയറ്റിയ റസൽ മാജിക്

കോലിക്ക് പിന്നാലെ ബെംഗളൂരു നായകൻ ഫാഫ് ഡുപ്ലെസിയെയും (7 പന്തിൽ 7) നഷ്ടമായ ബെംഗളൂരുവിന് തുണയായത് രജത് പാട്ടിദാറും വിൽ ജാക്സും ആണ്. 23 പന്തിൽ 52 റൺസ് നേടിയ രജത് പാട്ടിദാറും 32 പന്തിൽ 55 റൺസ് നേടിയ വിൽ ജാക്സും നിലയുറപ്പിച്ചതോടെ ബെംഗളൂരു സീസണിലെ രണ്ടാം വിജയം സ്വപ്നംകണ്ട് തുടങ്ങിയിരുന്നു. എന്നാൽ 48 പന്തിൽ 103 റൺസ് നേടിയ ഇവരുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത് ആന്ദ്രേ റസലാണ്.

ഇരുവരുടെയും വിക്കറ്റുകൾ സ്വന്തമാക്കിയ റസൽ മാജിക്കിലാണ് കൊൽക്കത്ത മത്സരത്തിലേക്ക് തിരികെവന്നത്. 11 ഓവറുകൾ പിന്നിടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 137 എന്ന നിലയിലായിരുന്ന ബെംഗളൂരുവിന് തകർച്ച നേരിട്ടത് പെട്ടെന്നാണ്. റസലിന്റെ നേതൃത്വത്തിൽ കൊൽക്കത്ത ബോളിങ് നിര തുടരെ വിക്കറ്റുകൾ കൊയ്തപ്പോൾ ബെംഗളൂരു സ്കോർ 6 വിക്കറ്റ് നഷ്ടത്തിൽ 155 എന്ന നിലയിലേക്കു തകരുകയായിരുന്നു.

ദിനേശ് കാർത്തിക് ബാറ്റിങ്ങിനിടെ. (Photo by DIBYANGSHU SARKAR / AFP)

18 ഓവറുകൾ പൂർത്തിയാകുമ്പോൾ 192ന് 7 വിക്കറ്റ് എന്ന നിലയിലായിരുന്നു ബെംഗളൂരു സ്കോർ. പിന്നീടുള്ള 12 പന്തുകളിൽ നിന്ന് വിജയിക്കാൻ വേണ്ടത് 31 റൺസും. ക്രീസിൽ ഉള്ളത് ഈ സീസണിലെ ഏറ്റവും മികച്ച ഡെത്ത് ഓവർ സ്പെഷലിസ്റ്റായ ദിനേശ് കാർത്തിക്കും. ഒരു സിക്സറും ഫോറും നേടി റസലിനെ വിറപ്പിച്ചെങ്കിലും അവസാന പന്തിലെ റസൽ തന്ത്രത്തിൽ കാർത്തിക് വീണു. നിർണായകമായ 19–ാം ഓവറിൽ ആകെ വിട്ടുനൽകിയത് 10 റൺസ്, പിഴുതത് വിജയ വിക്കറ്റും. ഈ പ്രകടനം എത്രത്തോളം വിലപ്പെട്ടതാണെന്ന് അറിയണമെങ്കിൽ കൊൽക്കത്തയുടെ ഒരു റൺ വിജയം മാത്രം പരിശോധിച്ചാൽ മതി.

∙ സ്പിൻ പോരിൽ ഗുജറാത്ത് മിന്നി

ഗുജറാത്തിന്റെ സ്പിൻ ആക്രമണത്തിൽ തകർന്ന പഞ്ചാബ് മുന്നോട്ടുവച്ച 143 റൺസിന്റെ വിജയലക്ഷ്യം മറികടന്ന് ഗുജറാത്ത് ടൈറ്റൻസിന് സീസണിലെ 4–ാം വിജയം. മുല്ലൻപുരിലെ ചതഞ്ഞ പിച്ചിൽ ബാറ്റിങ് ദുഷ്കരമായപ്പോൾ ചെറിയ വിജയലക്ഷ്യത്തിലേക്കുള്ള ടൈറ്റൻസിന്റെ യാത്രയും ദുഷ്കരമായി. ഒടുവിൽ ടൈറ്റൻസിന് വിജയത്തിലെത്താൻ സാധിച്ചത് അവസാന ഓവറിൽ മാത്രവും. പരുക്കിനെ തുടർന്ന് പ്ലേയിങ് ഇലവനിൽ നിന്ന് മാറിനിൽക്കുന്ന ശിഖർ ധവാന് പകരം ഗുജറാത്തിനെതിരെയും പഞ്ചാബിനെ നയിച്ചത് സാം കറൻ ആണ്.

രാഹുൽ തെവാത്തിയ (Photo by Sajjad HUSSAIN / AFP)

പ്രഭ്സിമ്രനൊപ്പം ക്യാപ്റ്റൻ കറൻ വീണ്ടും ഓപ്പണറായി എത്തിയപ്പോൾ 34 പന്തിൽ 52 റൺസാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത്. എന്നാൽ ആറാം ഓവറിൽ പ്രഭ്സിമ്രനെ മോഹിത് ശർമ പുറത്താക്കി. ഇതോടെ പഞ്ചാബിന്റെ തകർച്ചയും തുടങ്ങി. റിലീ റൂസോ (9), സാം കറൻ (20), ലിയാം ലിവിങ്സ്റ്റൻ (6), ജിതേഷ് ശർമ (13), അശുതോഷ് ശർമ (3), ശശാങ്ക് സിങ് (8) എന്നിവർ തീർത്തും നിരാശപ്പെടുത്തിയപ്പോൾ ഒരുഘട്ടത്തിൽ ടീം ടോട്ടൽ 7ന് 99 എന്ന ദയനീയ സ്ഥിതിയിൽ എത്തിയിരുന്നു.

സീസണിൽ പഞ്ചാബിനായി ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തിട്ടുള്ള ശശാങ്ക് സിങ്, അശുതോഷ് ശർമ എന്നിവരുടേത് ഉൾപ്പെടെ 4 വിക്കറ്റുകൾ സ്വന്തമാക്കിയ സായ് കിഷോറാണ് പഞ്ചാബിനെ ശരിക്കും പഞ്ഞിക്കിട്ടത്. എന്നാൽ ഒടുവിൽ ഹർപ്രീത് ബ്രാറും (12 പന്തിൽ 29) ഹർപ്രീത് സിങ്ങും (19 പന്തിൽ 14) ചേർന്ന് എട്ടാം വിക്കറ്റിൽ നേടിയ 40 റൺസാണ് (22 പന്തിൽ) പഞ്ചാബിനെ തെറ്റില്ലാത്ത സ്കോറിലേക്ക് നയിച്ചത്.

സായ് കിഷോർ (Photo by Sajjad HUSSAIN / AFP)

∙ സായ് നൽകിയ മികവ് വളമാക്കി രാഹുൽ തെവാത്തിയ

മറുപടി ബാറ്റിങ്ങിനെത്തിയ ഗുജറാത്തിന്റെ ഓപ്പണർ വൃദ്ധിമാൻ സാഹ (11 പന്തിൽ 13) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (29 പന്തിൽ 35) സായ് സുദർശനും (34 പന്തിൽ 31) ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 66 റൺസ് വരെ എത്തിച്ചു. എന്നാൽ, പത്താം ഓവറിന്റെ മൂന്നാം പന്തിൽ ഗില്ലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ ഗുജറാത്തിന്റെ താളംതെറ്റി. പിന്നീട് പഞ്ചാബ് ബോളർമാർ ടൈറ്റൻസിനെ വരിഞ്ഞുമുറുക്കി. ഡേവിഡ് മില്ലറിനും (6 പന്തിൽ 4) അസ്മത്തുല്ല ഒമർസായിക്കും (10 പന്തിൽ‍ 13) ഗുജറാത്ത് സ്കോർ ബോർഡിൽ കാര്യമായ സംഭാവനകൾ നൽകാനായില്ല.

അവസാന 4 ഓവറിൽ ഗുജറാത്തിന്റെ വിജയ ലക്ഷ്യം 38 റൺസ് ആയിരുന്നു. ഇടയ്ക്കുവച്ച് കളിയുടെ നിയന്ത്രണം പഞ്ചാബ് പക്ഷത്തേക്ക് പോകുന്നുണ്ടെന്നുവരെ തോന്നിയെങ്കിലും രാഹുൽ തെവാത്തിയയുടെ (18 പന്തിൽ 36) പോരാട്ടം കാര്യങ്ങൾ ടൈറ്റൻസിന് അനുകൂലമാക്കുകയായിരുന്നു. സ്കോർ: പഞ്ചാബ്– 20 ഓവറിൽ 142. ഗുജറാത്ത്– 19.1 ഓവറിൽ 7ന് 146. 33 റൺസ് വഴങ്ങി 4 വിക്കറ്റുകൾ സ്വന്തമാക്കിയ ഗുജറാത്ത് ഓൾറൗണ്ടർ സായ് കിഷോറാണ് പ്ലെയർ ഓഫ് ദ് മാച്ച്.

English Summary:

Last-Ball Heartstopper: Russell's Heroics Seal One-Run Victory for Kolkata Knight Riders Against a Gritty Royal Challengers Bengaluru