ഐപിഎൽ ഫോമാണോ അതോ സമീപകാല രാജ്യാന്തര ട്വന്റി20 പ്രകടനങ്ങളാണോ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് സിലക്‌ഷന് ആധാരമെന്നു ചോദിച്ചാൽ മറുപടി പറയുന്നതിനു മുൻപ് ചീഫ് സിലക്ടർ അജിത് അഗാർക്കർക്ക് രണ്ടുവട്ടം ചിന്തിക്കേണ്ടിവരും. ഐപിഎലിൽ മികവുതെളിയിച്ച ചിലരെ തഴഞ്ഞപ്പോൾ രാജ്യാന്തര ട്വന്റി20യിലെ പ്രകടനത്തിന്റെ ബലത്തിൽ ചിലർ ടീമിലെത്തി. രാജ്യാന്തര തലത്തിൽ മികവുതെളിയിച്ചിട്ടും ഐപിഎലിന്റെ പേരിലും ടീമിൽ ‘ഒഴിവില്ലെന്നു’ ചൂണ്ടിക്കാട്ടിയും ചിലരെ തഴയുകയും ചെയ്തു. സഞ്ജു സാംസണെ ടീമിലേക്കു പരിഗണിച്ചതിലൂടെ നീതി നടപ്പായെന്നു പറയുമ്പോഴും റിങ്കു സിങ്, ടി.നടരാജൻ തുടങ്ങിയവരെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശമിച്ചിട്ടില്ല. ∙ ഗ്രേറ്റ് ഇന്ത്യൻ സ്ക്വാഡ് തലമുറ മാറ്റത്തിനു വേണ്ടി മുൻ താരങ്ങൾ ഉൾപ്പെടെ വാദിക്കുമ്പോഴും പരിചയസമ്പന്നരായ സീനിയർ താരങ്ങളിൽ ഊന്നിയാണ് ഇത്തവണയും ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യാന്തര ട്വന്റി20യിൽ നിന്ന് അടുത്തിടെ വിട്ടുനിന്ന രോഹിത് ശർമയും വിരാട് കോലിയുമാണ് ഈ ലോകകപ്പിൽ ഇന്ത്യയുടെ കീ ബാറ്റർമാർ. ട്വന്റി20 ക്രിക്കറ്റിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ക്യാപ്റ്റൻസി കൈമാറിയ രോഹിത്, ഇത്തവണത്തെ ലോകകപ്പിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഏകദിന ലോകകപ്പ് ഫൈനൽ തോൽവിയുടെ മുറിവുണക്കാൻ രോഹിത്തിന് ഒരവസരം കൂടി നൽണമെന്ന് ബിസിസിഐയും സെക്രട്ടറി ജയ് ഷായും തീരുമാനിച്ചു. അതോടെയാണ് ‘വൺ ലാസ്റ്റ് ഡാൻസിനായി’ രോഹിത് ഈ ട്വന്റി20 ലോകകപ്പിന്റെ നായകസ്ഥാനത്തെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐപിഎൽ ഫോമാണോ അതോ സമീപകാല രാജ്യാന്തര ട്വന്റി20 പ്രകടനങ്ങളാണോ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് സിലക്‌ഷന് ആധാരമെന്നു ചോദിച്ചാൽ മറുപടി പറയുന്നതിനു മുൻപ് ചീഫ് സിലക്ടർ അജിത് അഗാർക്കർക്ക് രണ്ടുവട്ടം ചിന്തിക്കേണ്ടിവരും. ഐപിഎലിൽ മികവുതെളിയിച്ച ചിലരെ തഴഞ്ഞപ്പോൾ രാജ്യാന്തര ട്വന്റി20യിലെ പ്രകടനത്തിന്റെ ബലത്തിൽ ചിലർ ടീമിലെത്തി. രാജ്യാന്തര തലത്തിൽ മികവുതെളിയിച്ചിട്ടും ഐപിഎലിന്റെ പേരിലും ടീമിൽ ‘ഒഴിവില്ലെന്നു’ ചൂണ്ടിക്കാട്ടിയും ചിലരെ തഴയുകയും ചെയ്തു. സഞ്ജു സാംസണെ ടീമിലേക്കു പരിഗണിച്ചതിലൂടെ നീതി നടപ്പായെന്നു പറയുമ്പോഴും റിങ്കു സിങ്, ടി.നടരാജൻ തുടങ്ങിയവരെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശമിച്ചിട്ടില്ല.

∙ ഗ്രേറ്റ് ഇന്ത്യൻ സ്ക്വാഡ്

ADVERTISEMENT

തലമുറ മാറ്റത്തിനു വേണ്ടി മുൻ താരങ്ങൾ ഉൾപ്പെടെ വാദിക്കുമ്പോഴും പരിചയസമ്പന്നരായ സീനിയർ താരങ്ങളിൽ ഊന്നിയാണ് ഇത്തവണയും ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യാന്തര ട്വന്റി20യിൽ നിന്ന് അടുത്തിടെ വിട്ടുനിന്ന രോഹിത് ശർമയും വിരാട് കോലിയുമാണ് ഈ ലോകകപ്പിൽ ഇന്ത്യയുടെ കീ ബാറ്റർമാർ. ട്വന്റി20 ക്രിക്കറ്റിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ക്യാപ്റ്റൻസി കൈമാറിയ രോഹിത്, ഇത്തവണത്തെ ലോകകപ്പിൽ ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഏകദിന ലോകകപ്പ് ഫൈനൽ തോൽവിയുടെ മുറിവുണക്കാൻ രോഹിത്തിന് ഒരവസരം കൂടി നൽണമെന്ന് ബിസിസിഐയും സെക്രട്ടറി ജയ് ഷായും തീരുമാനിച്ചു. അതോടെയാണ് ‘വൺ ലാസ്റ്റ് ഡാൻസിനായി’ രോഹിത് ഈ ട്വന്റി20 ലോകകപ്പിന്റെ നായകസ്ഥാനത്തെത്തിയത്.

രോഹിത് ശർമ്മയും യശ്വസി ജയ്‌സ്വാളും (Photo by DIBYANGSHU SARKAR / AFP)

മറുവശത്ത് രാജ്യാന്തര ക്രിക്കറ്റിലും ഐപിഎലിലും മികച്ച ഫോമിൽ കളിക്കുന്ന യുവതാരം യശസ്വി ജയ്സ്വാൾ രോഹിത്തിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യും. മൂന്നാം നമ്പറിൽ പതിവുപോലെ വിരാട് കോലിയെത്തും. ഐപിഎലിലെ സ്ട്രൈക്ക് റേറ്റിന്റെ പേരിൽ സമീപകാലത്ത് വിമർശനങ്ങൾ നേരിട്ടിരുന്നെങ്കിലും കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരായ ഐതിഹാസിക വിജയം ഉൾപ്പെടെ, നിർണായക ഘട്ടങ്ങളിൽ ടീമിനെ വിജയത്തിലെത്തിക്കാൻ കോലിക്കുള്ള കഴിവിൽ ഇത്തവണയും സിലക്ടർമാർ വിശ്വാസമർപ്പിച്ചു. ഐപിഎലിലെ ഓറഞ്ച് ക്യാപ് നേട്ടത്തിലൂടെ കോലി ആ വിശ്വാസം കാത്തു. നാലാം നമ്പറിൽ സൂര്യകുമാർ യാദവ് എത്തുമ്പോൾ അഞ്ചാമനായി സഞ്ജുവിന് നറുക്കുവീഴാനാണ് സാധ്യത. ഒന്നാം വിക്കറ്റ് കീപ്പർ ഋഷഭ് പന്താണെന്ന് ഏറക്കുറെ ഉറപ്പായ സ്ഥിതിക്ക് സ്പെഷലിസ്റ്റ് ബാറ്ററുടെ റോളാകും സഞ്ജുവിന്.

അഫ്ഗാൻ നായകൻ ഇബ്രാഹിം സദ്രാനെ സ്റ്റംപ് ചെയ്ത് പുറത്താക്കുന്ന സഞ്ജു സാംസൺ. (Photo by R.Satish BABU / AFP)

∙ ഓൾ ഇൻ ഓൾറൗണ്ടർമാർ

ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണ് ടീമിലെ പേസ് ബോളിങ് ഓൾറൗണ്ടർമാർ. ഇതിൽ ശിവം ദുബെ ഈ ഐപിഎലിൽ സീസണിൽ വളരെ വിരളമായാണ് ബോളിങ്ങിനെത്തിയത്. ഹാർദിക് സ്ഥിരമായി ബോൾ ചെയ്യുമ്പോഴും പലപ്പോഴും താളം കണ്ടെത്താൻ സാധിക്കുന്നില്ല. വൈസ് ക്യാപ്റ്റനായതിനാൽ ഹാർദിക്കിന് പ്ലെയിങ് ഇലവനിൽ സ്ഥാനം ഉറപ്പാണ്. അതോടെ ദുബെയെ ഫിനിഷർ റോളിൽ കളിപ്പിക്കാൻ സാധിക്കുമോ എന്നു കണ്ടറിയണം.

ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിന്റെ ക്യാച്ച് കൈപ്പിടിയിലൊതുക്കുന്ന മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ (Photo by INDRANIL MUKHERJEE / AFP)
ADVERTISEMENT

ദുബെയുടെ ഓൾറൗണ്ടർ മികവു പരിഗണിച്ചാണ് റിങ്കുവിന് പകരം ദുബെയ്ക്ക് ലോകകപ്പ് ടീമിൽ അവസരം നൽകിയതെന്നായിരുന്നു അജിത് അഗാർക്കർ പറഞ്ഞത്. ഇതിനാൽ ബാറ്റിങ്ങിനൊപ്പം ബോളിങ്ങിലും ദുബെ മികവു കാട്ടേണ്ടതുണ്ട്. രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവരാണ് ടീമിലെ സ്പിൻ ബോളിങ് ഓൾറൗണ്ടർമാർ. ഇതിൽ ജഡേജ ആദ്യ ഇലവനിൽ എന്തായാലും കാണും. ബാക്കപ് ഓൾറൗണ്ടറായ അക്ഷറിന് കളിക്കാൻ അവസരം ലഭിച്ചേക്കുമോ എന്നു സംശയമാണ്.

ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി ബാറ്റ് ചെയ്യുന്ന ശിവം ദുബെ (Photo by Sajjad HUSSAIN / AFP)

∙ സ്പിൻ വിൻ

യുസ്‌വേന്ദ്ര ചെഹൽ– കുൽദീപ് യാദവ് സഖ്യത്തിന്റെ മടങ്ങിവരവിനു കൂടി ഈ ലോകകപ്പ് വേദിയാകും. ജഡേജ, അക്ഷർ എന്നീ ഇടംകൈ സ്പിന്നർമാർ കൂടി ടീമിൽ ഉള്ളതിനാൽ ഇവരിൽ ആരൊക്കെ ആദ്യ ഇലവനിൽ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒരു വലംകൈ ഓഫ് സ്പിന്നർ ഇല്ലാതെയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നതെന്നതും കൗതുകകരം.

മാധ്യമസമ്മേളനത്തിൽ ഇതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഞാൻ ഇവിടെയുണ്ടല്ലോ എന്ന അർഥത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ കൈയുയർത്തിക്കാണിച്ചിരുന്നു. പാർട് ടൈം സ്പിന്നറായ രോഹിത്, സമീപകാലത്ത് കാര്യമായി ബോൾ ചെയ്തിട്ടില്ല. അതിനാൽ ഓഫ് സ്പിന്നറുടെ ഒഴിവ് ടീമിൽ തുറന്നുതന്നെ കിടക്കും.

∙ പതറുമോ പേസ്

ADVERTISEMENT

നിലവിൽ, ഏതു ഫോർമാറ്റിലായാലും രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളർ ആരെന്ന ചോദ്യത്തിന് ഇടംവലം നോക്കാതെ ജസ്പ്രീത് ബുമ്രയെന്ന് ഉത്തരം പറയുന്നവരാകും ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരും. ബുമ്രയ്ക്കൊപ്പം അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയുടെ പേസ് നിരയിൽ ഉള്ളത്. ഹാർദിക് പാണ്ഡ്യ ടീമിൽ ഉള്ളതിനാൽ മൂന്ന് പേസർമാർക്കും ഒരുമിച്ച് അവസരം ലഭിക്കാൻ സാധ്യതയില്ല. ഇതോടെ ബുമ്രയ്ക്കൊപ്പം ആദ്യ ഇലവനിൽ ആരെത്തുമെന്നു കണ്ടറിയണം. ഇനി രണ്ട് സ്പെഷലിസ്റ്റ് സ്പിന്നർമാരെ കളിപ്പിക്കാൻ തീരുമാനിച്ചാൽ ബുമ്ര ടീമിലെ ഏക പേസറാകും.

ജസ്പ്രിത് ബുമ്ര ബോളിങ്ങിനിടെ. (Photo by TAUSEEF MUSTAFA / AFP)

∙ ഈസി ഇംഗ്ലണ്ട്

ട്വന്റി20 ലോകകപ്പിലെ നിലവിലെ ചാംപ്യൻമാരായ ഇംഗ്ലണ്ട്, കിരീടം നിലനിർത്താൻ ഉറപ്പിച്ചാണ് ഇത്തവണ എത്തുന്നതെന്ന് ടീം പ്രഖ്യാപനത്തിൽ നിന്നു തന്നെ വ്യക്തം. ക്യാപ്റ്റൻ ജോസ് ബട്‌ലറുടെ നേതൃത്വത്തിൽ ഒരുപറ്റം ട്വന്റി20 സ്പെഷലിസ്റ്റ് താരങ്ങളാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്ക്വാഡിലുള്ളത്. ബട്‌ലർ, ജോണി ബെയർസ്റ്റോ, ഫിൽ സോൾട്ട്, ജാക്ക് വിൽസ്, ഹാരി ബ്രൂക്ക്– സമീപകാല ട്വന്റി20 ക്രിക്കറ്റിൽ ഇതിലും മികച്ച ഒരു ടോപ് ഓർഡർ ബാറ്റിങ് നിരയുണ്ടോ എന്നു സംശയമാണ്. ഓൾറൗണ്ടർമാരുടെ പട്ടികയിൽ മോയിൻ അലി, ലിയാം ലിവിങ്സ്റ്റൻ, സാം കറൻ എന്നിവർ കൂടി ചേരുന്നതോടെ ഇംഗ്ലിഷ് ബാറ്റിങ് നിര ഡബിൾ സ്ട്രോങ്.

ടി20 വേൾഡ് കപ്പിൽ കപ്പ് ഉയർത്തിയ ഇംഗ്ലണ്ട് താരങ്ങളുടെ ആഹ്ലാദം. (File Photo by Martin KEEP / AFP)

ബോളിങ്ങാണ് പൊതുവേ ഇംഗ്ലണ്ട് ടീമിന് എന്നും തലവേദനയാകാറുള്ളത്. എന്നാൽ പരുക്കുമാറി തിരിച്ചെത്തുന്ന പേസർ ജോഫ്ര ആർച്ചറുടെ സാന്നിധ്യം ഇംഗ്ലിഷ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. ആർച്ചർക്കൊപ്പം റീസ് ടോപ്‍ലി, ക്രിസ് ജോർദാൻ, മാർക്ക് വുഡ് എന്നിവർ കൂടി ചേരുന്നതോടെ പേസ് നിര ഭദ്രം. ആദിൽ റഷീദ്, ടോം ഹാർ‌ട്‌ലി എന്നിവർക്കാണ് സ്പിൻ ഡിപ്പാർട്മെന്റിന്റെ ചുമതല.

∙ പവൽ ആൻഡ് കമ്പനി

ലോകത്തിലെ ഏതൊരു ട്വന്റി20 ക്രിക്കറ്റ് ലീഗ് എടുത്തുനോക്കിയാലും അവിടെയെല്ലാം മികവു തെളിയിക്കുന്ന ഒരു വെസ്റ്റിൻഡീസ് താരത്തെ കാണാനാകും. ഇത്രയധികം കഴിവുറ്റ ട്വന്റി20 താരങ്ങൾ ഉണ്ടായിരുന്നിട്ടും ലോകകപ്പിലേക്കു വരുമ്പോൾ കളിമറക്കുന്ന പതിവ് വിൻഡീസിന് പണ്ടേയുള്ളതാണ്. ഇതിനൊരു മാറ്റം കൊണ്ടുവരാൻ ഉറപ്പിച്ചാണ്, സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ക്യാപ്റ്റൻ റോവ്മാൻ പവലും സംഘവും ഇറങ്ങുന്നത്. ഓൾറൗണ്ടർമാരുടെ ധാരാളിത്തമാണ് എന്നും വിൻഡീസ് ടീമിന്റെ കരുത്ത്. ഇത്തവണയും പതിവുതെറ്റിക്കാതെ ഒരുകൂട്ടം ഓൾറൗണ്ടർമാരുമായാണ് കരീബിയൻ പട എത്തുന്നത്.

റോവ്മാൻ പവൽ. (Photo by Randy Brooks / AFP)

ക്യാപ്റ്റൻ പവലിനു പുറമേ, ആന്ദ്രെ റസൽ, റൊമാരിയോ ഷെപ്പേർഡ്, ജയ്സൻ ഹോൾഡർ എന്നിവരാണ് ടീമിലെ പ്രധാന ട്വന്റി20 സ്പെഷലിസ്റ്റ് ഓൾറൗണ്ടർമാർ. ഇവർക്കൊപ്പം ഷിമ്രോൺ ഹെറ്റ്മെയർ, നിക്കോളാസ് പുരാൻ, ബ്രണ്ടൻ കിങ്, ഷായ് ഹോപ്, ജോൺസൺ ചാൾസ് എന്നീ ബാറ്റർമാർ കൂടി ചേരുന്നതോടെ ഒരു വെടിക്കെട്ടിനുള്ള എല്ലാ മരുന്നും വിൻഡീസിന്റെ കയ്യിൽ ഭദ്രം. ഓസ്ട്രേലിയയ്ക്കെതിരായ ഐതിഹാസിക ടെസ്റ്റ് മത്സര വിജയം സമ്മാനിച്ച ഷമാർ ജോസഫ് നയിക്കുന്ന പേസ് നിരയിൽ അൽസരി ജോസഫാണ് മറ്റൊരു പ്രധാനി. റോസ്ടൻ ചേസ്, അകീൽ ഹുസൈൻ സ്പിൻ ജോടിയുടെ പ്രകടനവും വിൻഡീസ് കുതിപ്പിൽ നിർണായകമാകും.

∙ ഓസീസ് കമിങ്

ഐപിഎലിൽ അടിച്ചുതകർക്കുന്ന യുവതാരം ജേക്ക് ഫ്രേസറിനെ ഒഴിവാക്കി ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച ഓസ്ട്രേലിയ, ക്രിക്കറ്റ് ലോകത്തെ തുടക്കത്തിലേ ഞെട്ടിച്ചു. സൂപ്പർ താരം സ്റ്റീവ് സ്മിത്തിനെയും ഇത്തവണ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓൾറൗണ്ടർ മിച്ചൽ മാർഷ് നയിക്കുന്ന ടീമിൽ ട്രാവിസ് ഹെഡ്, ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇൻഗ്ലിസ്, ഡേവിഡ് വാർണർ, മാത്യു വെയ്ഡ്, ടിം ഡേവിഡ്, മാർകസ് സ്റ്റോയ്നിസ്, കാമറൂൺ ഗ്രീൻ തുടങ്ങി വെടിക്കെട്ടുകാർക്ക് പഞ്ഞമില്ല.

ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ് (Photo by Marty MELVILLE / AFP)

പാറ്റ് കമിൻസിന്റെ നേതൃത്വത്തിലുള്ള ബോളിങ് നിരയിൽ ജോഷ് ഹെയ്സൽവുഡ്, നേഥൻ ഇല്ലിസ്, മിച്ചൽ സ്റ്റാർക്ക്, ആഷ്ടൻ അഗർ, ആഡം സാംപ തുടങ്ങി പരിചയസമ്പന്നരുടെ നീണ്ടനിരതന്നെയുണ്ട്. ഇതിൽ ഭൂരിഭാഗം പേരും ഐപിഎൽ ഉൾപ്പെടെയുള്ള ട്വന്റി20 ലീഗുകളിൽ മിന്നും ഫോമിൽ തിളങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ ഫോം ലോകകപ്പിലും തുടരാൻ ഇവർക്കു സാധിച്ചാൽ കിരീടം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കാബിനിൽ ഇരിക്കുമെന്ന് തീർച്ച.

∙ പറക്കുമോ കിവീസ്

‘കപ്പ് അലർജിയുടെ’ കാര്യത്തിൽ ദക്ഷിണാഫ്രിക്കയുടെ ഉറ്റ സുഹൃത്തുക്കളാണ് ന്യൂസീലൻഡ്. ഐസിസി ടൂർണമെന്റുകളിൽ എത്ര നന്നായി കളിച്ചാലും സെമിയിലോ ഫൈനലിലോ കലം ഉടയ്ക്കുന്ന പതിവ് കിവീസിനുണ്ട്. കെയ്ൻ വില്യംസന്റെ നേതൃത്വത്തിലെത്തുന്ന കിവീസ് സംഘം ഇത്തവണ ചരിത്രം മാറ്റിയെഴുതുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (Photo by MICHAEL BRADLEY / AFP)

ഫിൻ അലൻ, ഡെവൻ കോൺവേ, മാർക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്സ് തുടങ്ങി ഒരുപിടി ട്വന്റി20 സ്പെഷലിസ്റ്റ് ബാറ്റർമാർ ന്യൂസീലൻഡ് ടീമിലുണ്ട്. രചിൻ രവീന്ദ്ര, ഡാരൽ മിച്ചൽ, ജിമി നീഷം, മിച്ചൽ സാന്റ്നർ എന്നീ ഓൾറൗണ്ടർമാർ കൂടി ചേരുമ്പോൾ ബാറ്റിങ് നിര സുസജ്ജം. ട്രെന്റ് ബോൾട്ട്– ടിം സൗത്തി ബോളിങ് കൂട്ടുകെട്ടിനൊപ്പം മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ, ഇഷ് സോധി എന്നിവരും അണിനിരക്കും.

∙ ദാ, ദക്ഷിണാഫ്രിക്ക

പടിക്കൽ കലം ഉടയ്ക്കുന്നത് പതിവാക്കിയ ദക്ഷിണാഫ്രിക്ക ഇത്തവണയും പൊരുതാനുറച്ചുതന്നെയാണ് ലോകകപ്പിനെത്തുന്നത്. എയ്ഡൻ മാർക്രമാണ് ടീമിന്റെ നായകൻ. ക്വിന്റൻ ഡികോക്ക്, റീസ ഹെൻഡ്രിക്സ്, ഡേവിഡ് മില്ലർ, ഹെയ്ൻറിച് ക്ലാസൻ, ട്രിസ്റ്റൻ സ്റ്റബ്സ് തുടങ്ങി ഒരു തല്ലുമാലയ്ക്കുള്ള ആളുകൾ ടീമിലുണ്ട്. ഐപിഎലിലും ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലുമായി ബോളർമാരെ അടിച്ചൊതുക്കുന്നതു പതിവാക്കിയവരാണ് ഇതിൽ ഭൂരിഭാഗം പേരും.

സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രം (Photo by Money SHARMA / AFP)

കഗീസോ റബാദ നയിക്കുന്ന പേസ് നിരയിൽ എൻറിച് നോർട്യ, ജെറാൾഡ് കോട്സെ, മാർകോ യാൻസൻ എന്നിവരും ചേരുന്നു. കേശവ് മഹാരാജ്, തബ്‌രിസ് ഷംസി സ്പിൻ ജോടിയായിരുന്നു കഴിഞ്ഞ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ കുതിപ്പിന് ചുക്കാൻ പിടിച്ചത്. ട്വന്റി20 ലോകകപ്പിലും ഈ സ്പിൻ കൂട്ടുകെട്ട് ടീമിന് ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കൻ ആരാധകർ.

English Summary:

India's T20 World Cup Squad Sparks Debate: IPL Form Overlooked for International Success