കൗതുകങ്ങൾ ഒളിപ്പിച്ച മാന്ത്രികക്കുടമാണ് ഒളിംപിക്സ്. തികഞ്ഞ കയ്യടക്കത്തോടെ കാണികളെ ഒന്നൊന്നായി കയ്യിലെടുക്കുന്ന നല്ലൊരു മാന്ത്രികനെപ്പോലെ വിശ്വകായിക മഹാമേള ഓരോ നാലുവർഷം കൂടുമ്പോഴും ലോകജനതയെ അതിശയിപ്പിക്കുന്നു. ഈ മഹോത്സവത്തിന്റെ മറ്റൊരു പതിപ്പിനു ജൂലൈ 26നു ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ, ആ നഗരത്തിലൂടെ ഒഴുകുന്ന സെയ്ൻ നദിക്കരയിൽ കൊടി ഉയരുമ്പോൾ ലോകത്തിന്റെ ചങ്കും കരളും പാരിസിനൊപ്പം മിടിക്കും. പിന്നീടുള്ള 15 ദിവസങ്ങളിൽ ശ്വാസം അടക്കിപ്പിടിച്ച് ഒളിംപിക്സിലെ ആവേശപ്രകടനങ്ങൾക്കു ഭൂഗോളത്തിന്റെ മുക്കിലും മൂലയിലുമിരുന്നു കായികപ്രേമികൾ സാക്ഷികളാകും. ഒളിംപിക്സിനെക്കുറിച്ച് ഇക്കാര്യങ്ങൾ കേട്ടിട്ടുണ്ടോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൗതുകങ്ങൾ ഒളിപ്പിച്ച മാന്ത്രികക്കുടമാണ് ഒളിംപിക്സ്. തികഞ്ഞ കയ്യടക്കത്തോടെ കാണികളെ ഒന്നൊന്നായി കയ്യിലെടുക്കുന്ന നല്ലൊരു മാന്ത്രികനെപ്പോലെ വിശ്വകായിക മഹാമേള ഓരോ നാലുവർഷം കൂടുമ്പോഴും ലോകജനതയെ അതിശയിപ്പിക്കുന്നു. ഈ മഹോത്സവത്തിന്റെ മറ്റൊരു പതിപ്പിനു ജൂലൈ 26നു ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ, ആ നഗരത്തിലൂടെ ഒഴുകുന്ന സെയ്ൻ നദിക്കരയിൽ കൊടി ഉയരുമ്പോൾ ലോകത്തിന്റെ ചങ്കും കരളും പാരിസിനൊപ്പം മിടിക്കും. പിന്നീടുള്ള 15 ദിവസങ്ങളിൽ ശ്വാസം അടക്കിപ്പിടിച്ച് ഒളിംപിക്സിലെ ആവേശപ്രകടനങ്ങൾക്കു ഭൂഗോളത്തിന്റെ മുക്കിലും മൂലയിലുമിരുന്നു കായികപ്രേമികൾ സാക്ഷികളാകും.

സീയൂസ് ദേവന്റെ ഉത്സവത്തിന്റെ ഭാഗമായാണു പ്രാചീന ഗ്രീസിൽ ഒളിംപിക്സ് ആരംഭിച്ചത്. ബിസി 776ൽ ആദ്യ ഒളിംപിക്സ് നടന്നെന്നാണു കരുതപ്പെടുന്നത്. മത്സരങ്ങൾ ആറുമാസം വരെ നീണ്ടുനിന്നിരുന്നു അക്കാലത്ത്. മല്ലയുദ്ധം, കുന്തമെറിയൽ, ഓട്ടം, രഥയോട്ടം, ഇരുമ്പുഗോളമെറിയൽ തുടങ്ങിയ മത്സരങ്ങളാണ് അന്നുണ്ടായിരുന്നത്. ഇവയൊക്കെയാണു പിന്നീടു ഗുസ്തി, ജാവലിൻ, ഡിസ്കസ് ത്രോ മത്സരങ്ങളായി മാറിയത്. എന്നാൽ, എഡി 393ൽ അന്നത്തെ റോമൻ ചക്രവർത്തിയായിരുന്ന തിയഡോഷ്യസ് ഒന്നാമൻ ഒളിംപിക്സിനു വിലക്കേർപ്പെടുത്തി. പിന്നീട് 1896ൽ പിയറി ഡി കുബർട്ടിൻ എന്ന ഫ്രഞ്ച് പ്രഭുവിന്റെ നേതൃത്വത്തിലാണ് ആധുനിക ഒളിംപിക്സിനു തുടക്കമായത്. മറ്റു ചില ഒളിംപിക്സ് വിശേഷങ്ങളിലൂടെ...

ഒളിംപിക് ദീപം കൈമാറുന്ന ചടങ്ങിനിടെ പുരാതന ഗ്രീക്ക് നടി മരിയ നഫ്‌ലിയോടോയും തായ്‌ക്വോണ്ടോ അത്‌ലറ്റ് അലക്‌സാന്ദ്രോസ് നിക്കോളൈഡിസിനും. (File Photo by ARIS MESSINIS / AFP)
ADVERTISEMENT

∙ സ്വർണമാണോ മെഡൽ

ഒന്നാം സ്ഥാനത്തിനു സ്വർണ മെഡൽ. രണ്ടിനു വെള്ളി, മൂന്നാം സ്ഥാനത്തിനു വെങ്കലം. വാർത്തകളി‍ൽ മെഡലുകൾ നിറയുമ്പോൾ ഈ മെഡലുകൾ ശരിക്കും സ്വർണമാണോ വെള്ളിയാണോ വെങ്കലമാണോ എന്നൊക്കെ സംശയമുയരുക സ്വാഭാവികം. സ്വർണമെഡലിന് ഏകദേശം 556 ഗ്രാം തൂക്കമുണ്ടെന്നാണു കണക്ക്. 6 ഗ്രാം സ്വർണം, ബാക്കി വെള്ളിയും വെങ്കലവും – ഇതാണ് ഓരോ ‘സ്വർണ’ മെഡലിന്റെയും ഘടകങ്ങൾ. കേരളത്തിലെ ഇപ്പോഴത്തെ വിലവച്ച് ഒരു സ്വർണ മെഡലിന് ഏകദേശം 40,000 രൂപയോളം ചെലവുവരും (ഒളിംപിക് മത്സരവേദിയിലെ പോരാട്ടത്തിലൂടെ നേടുന്ന മെഡലിന് അതിലും എത്രയോ ഇരട്ടി മൂല്യമുണ്ടാകുമെന്നതാണു യാഥാർഥ്യം). വെള്ളി മെഡലിന് ഏകദേശം 550 ഗ്രാം തൂക്കമുണ്ടാകും. പൂർണമായും വെള്ളിയിൽ തീർത്തത്. വെങ്കല മെഡലിന്റെ തൂക്കം 450 ഗ്രാം. കഴിഞ്ഞ തവണ ടോക്കിയോയിലും അതിനു മുൻപു റിയോയിലും കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ ശേഖരിച്ച്, അതിൽനിന്നു വേർതിരിച്ചെടുത്ത സ്വർണവും വെള്ളിയും വെങ്കലവുമൊക്കെയാണു മെഡൽ നിർമാണത്തിന് ഉപയോഗിച്ചത്.

ആതൻസിൽ നടന്ന പുരാതന ഒളിംപിക്സിൽ മെഡലും സ്വർണവുമൊന്നുമായിരുന്നില്ല സമ്മാനം. വിജയികളെ ഒലിവ് ഇലകൾകൊണ്ടു നിർമിച്ച കിരീടമണിയിക്കും. അത്രമാത്രം. എന്നാൽ, 1896ൽ ആധുനിക ഒളിംപിക്സിനു തുടക്കമായതോടെ മെഡലുകൾ കൊടുത്തു തുടങ്ങി. പ്രഥമ ഒളിംപിക്സിൽ വിജയികൾക്കു സമ്മാനിച്ചത് വെള്ളി, വെങ്കല മെഡലുകൾ മാത്രമാണ്. 1900ൽ സ്വർണം പൂശിയ വെള്ളി മെഡലുകൾ വിജയികൾക്കു ലഭിച്ചു. ചതുരാകൃതിയിലുള്ള മെഡലുകൾ സമ്മാനിച്ചത് ആ ഒളിംപിക്സിൽ മാത്രമാണ്. പക്ഷേ, പലയിനങ്ങളിലും മെഡലുകൾക്കു പകരം ട്രോഫികളാണു കൊടുത്തത്. 

ADVERTISEMENT

യുഎസിൽ നടന്ന 1904ലെ ഒളിംപിക്സ് മുതലാണ് ഒന്നാം സ്ഥാനക്കാർക്കു സ്വർണ മെഡൽ, രണ്ടാം സ്ഥാനക്കാർക്ക് വെള്ളി, മൂന്നാമതെത്തുന്നവർക്കു വെങ്കലം എന്ന രീതി തുടങ്ങിയത്. പൂർണമായും സ്വർണത്തിൽ നിർമിച്ച മെഡലാണ് 1904, 1908, 1912 ഒളിംപിക്സുകളിൽ ഒന്നാം സ്ഥാനക്കാർക്കു സമ്മാനിച്ചത്. ഒന്നാം ലോക മഹായുദ്ധംമൂലം 1916ലെ അടുത്ത ഒളിംപിക്സ് മുടങ്ങി. സ്വർണവില കൂടിയതോടെ പിന്നീടു സ്വർണമെഡലിൽ സ്വർണത്തിന്റെ അളവ് 6 ഗ്രാം മാത്രമായി ചുരുങ്ങി. ചരിത്രത്തിലാദ്യമായി ഇത്തവണത്തെ വിജയികൾക്കു കാഷ് അവാർഡും കിട്ടും. ലോക അത്‍‍ലറ്റിക് സംഘടനയാണ് അത്‍ലറ്റിക്സിലെ വിജയികൾക്കു  പാരിതോഷികം പ്രഖ്യാപിച്ചത്.

ചാരിയറ്റ്‌സ് ഓഫ് ഫയർ ഇംഗ്ലിഷ് ചിത്രത്തിന്റെ പോസ്റ്റർ (Photo Arranged)

∙ സിനിമയിലെ ഒളിംപിക്‌സ്

ADVERTISEMENT

ഇതിനു മുൻപ് ഒളിംപിക്സിനു പാരിസ് വേദിയായത് 1924ൽ ആണ്; കൃത്യം 100 വർഷങ്ങൾക്കു മുൻപ്. 1924ലെ ഒളിംപിക്‌സിൽ പങ്കെടുത്ത ബ്രിട്ടിഷ് അത്‌ലീറ്റുകളുടെ കഥപറയുന്ന ഇംഗ്ലിഷ് ചിത്രമാണ് 1981ൽ പുറത്തിറങ്ങിയ ‘ചാരിയറ്റ്‌സ് ഓഫ് ഫയർ.’ മികച്ച സിനിമ, മികച്ച തിരക്കഥ എന്നിവയുൾപ്പെടെ 4 ഓസ്കർ പുരസ്കാരങ്ങൾ ചിത്രം നേടി. എറിക് ലിഡൽ, ഹാരൾഡ് ഏബ്രഹാംസ് എന്നീ കായികതാരങ്ങളുടെ കഥയാണു ചിത്രം പറഞ്ഞത്. 100 മീറ്ററിലെ മിന്നുംതാരമായിരുന്ന ലിഡൽ പക്ഷേ, പാരിസിൽ തന്റെ ഇഷ്ടയിനത്തിൽ പങ്കെടുത്തില്ല. 100 മീറ്ററിന്റെ ഹീറ്റ്‌സ് ഞായറാഴ്ച വച്ചതായിരുന്നു ലിഡലിന്റെ പിൻമാറ്റത്തിനു കാരണം. സ്‌കോട്ടിഷ് മിഷനറിമാരുടെ പുത്രനായി ചൈനയിൽ ജനിച്ച ലിഡൽ അടിയുറച്ച ക്രിസ്തുമത വിശ്വാസിയായിരുന്നു. 100 മീറ്ററിൽനിന്നു പിൻമാറിയ അദ്ദേഹം ഗെയിംസിൽ 400 മീറ്ററിൽ സ്വർണം നേടി. 

പിൽക്കാലത്തു മിഷനറി പ്രവർത്തനത്തിനായി ചൈനയിലേക്കു പോയ അദ്ദേഹം മരിച്ചതും അവിടെവച്ചുതന്നെ. ലിഡലിന്റെ പിൻമാറ്റം ഗുണം ചെയ്തതു ഹാരൾഡിനാണ്. അദ്ദേഹം പാരിസിൽ 100 മീറ്റർ ചാംപ്യനായി (10.6 സെക്കൻഡ്). വെങ്കലം നേടിയതു പിൽക്കാലത്തു ന്യൂസീലൻഡിന്റെ ഗവർണർ ജനറലായ ആർതർ പോറിറ്റാണ്. ജൂലൈ 7നു രാത്രി 7ന് ആയിരുന്നു 100 മീറ്റർ ഫൈനൽ. ചരിത്രനേട്ടത്തിന്റെ ഓർമ പുതുക്കി തുടർന്നുള്ള ഓരോ വർഷവും ജൂലൈ 7നു രാത്രി 7നു ഹാരൾഡും ആർതറും വിരുന്നിനായി ഒത്തുകൂടുമായിരുന്നു. 1978ൽ ഹാരൾഡ് മരിക്കുന്നതുവരെ ആ അപൂർവ സൗഹൃദവിരുന്ന് തുടർന്നു.

യുഎസ് നീന്തൽ താരം ജോണി വൈസ്മുള്ളർ. (File Photo: AFP)

∙ നീന്തൽക്കുളത്തിലെ ടാർസൻ

ആദ്യകാല ടാർസൻ സിനിമകളിൽ (1932 - 1948) മുഖ്യവേഷം ചെയ്ത് യുഎസ് ചലച്ചിത്രപ്രേമികളുടെ ഇഷ്ടതാരമായി മാറിയ ജോണി വൈസ്മുള്ളർ 1924ലെ പാരിസ് ഒളിംപിക്‌സിലെ സൂപ്പർതാരമായിരുന്നു. നീന്തലിൽ 3 സ്വർണമാണു (100, 400 മീ. ഫ്രീസ്റ്റൈൽ, 4-200 മീറ്റർ റിലേ) വൈസ്മുള്ളർ മുങ്ങിയെടുത്തത്. 1928ലും താരം 2 സ്വർണം നേടി. നീന്തൽ കരിയർ അവസാനിപ്പിച്ച ശേഷമാണു വെള്ളിത്തിരയിലെ സ്വർണമുക്കുവനായി മാറിയത്.

1924ൽ യുറഗ്വായ്ക്കെതിരെ അർജന്റീനയുടെ സെസാറിയോ ഒൻസാരി കോർണർ കിക്കിലൂടെ നേടി ഗോൾ. (Photo Credit: Wikimedia)

∙ ഒളിംപിക് ഗോളും ഒളിംപിക്‌സും

കോർണർ കിക്കിൽനിന്ന്, മറ്റു കളിക്കാരുടെ സഹായമില്ലാതെ നേരിട്ടു നേടുന്ന ഗോളിനെയാണു ഫുട്‌ബോളിൽ ഒളിംപിക് ഗോൾ എന്നു വിളിക്കുന്നത്. ഈ പേരുണ്ടായതിനു പിന്നിൽ 100 വർഷം മുൻപത്തെ പാരിസ് ഒളിംപിക്‌സുമുണ്ട്. 1924ൽ ഒളിംപിക് ഫുട്‌ബോളിൽ ജേതാക്കളായതു യുറഗ്വായ് ആണ്. ജേതാക്കളായി ഒരു മാസത്തിനുശേഷം യുറഗ്വായ് ടീം അർജന്റീനയ്‌ക്കെതിരെ കളിക്കാനിറങ്ങി. കളിയുടെ 15-ാം മിനിറ്റിൽ അർജന്റീനയുടെ സെസാറിയോ ഒൻസാരി ഒരു അദ്ഭുത ഗോൾ നേടി. ഒൻസാരിയെടുത്ത കോർണർ എവിടെയും തൊടാതെ നേരെ യുറഗ്വായ് ഗോൾവലയ്ക്കുള്ളിൽ. ഒളിംപിക് ചാംപ്യൻമാർക്കെതിരെ ഒൻസാരിയുടെ അദ്ഭുത ഗോൾ എന്നാണ് അക്കാലത്ത് ആ ഗോൾ അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീടത് ‘ഒളിംപിക് ഗോൾ’ എന്നു മാത്രമായി വിളിക്കപ്പെട്ടു തുടങ്ങി.

English Summary:

From Olive Crowns to Gold Medals: The Transformation of Olympic Rewards