ജോലി കിട്ടി വിദേശത്തേക്കു പോകുമ്പോൾ എൻ ആർഒ അക്കൗണ്ടാണോ എൻആർഇ അക്കൗണ്ടാണോ എടുക്കേണ്ടത്? പല പ്രവാസികൾക്കുമുള്ള സംശയമാണിത്. എൻആർഒ, എൻആർഇ അക്കൗണ്ടുകൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നും ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇവയുടെ ആവശ്യം വരികയെന്നും അറി​ഞ്ഞിരിക്കുന്നത് പ്രവാസ ജീവിതത്തിൽ അനിവാര്യമാണ് പ്രവാസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി കിട്ടി വിദേശത്തേക്കു പോകുമ്പോൾ എൻ ആർഒ അക്കൗണ്ടാണോ എൻആർഇ അക്കൗണ്ടാണോ എടുക്കേണ്ടത്? പല പ്രവാസികൾക്കുമുള്ള സംശയമാണിത്.

എൻആർഒ, എൻആർഇ അക്കൗണ്ടുകൾ തമ്മിലുള്ള വ്യത്യാസം എന്താണെന്നും ഏതൊക്കെ സാഹചര്യങ്ങളിലാണ് ഇവയുടെ ആവശ്യം വരികയെന്നും അറി​ഞ്ഞിരിക്കുന്നത് പ്രവാസ ജീവിതത്തിൽ അനിവാര്യമാണ്

ADVERTISEMENT

പ്രവാസി ഇന്ത്യക്കാർക്കുള്ള രണ്ടുതരം അക്കൗണ്ടുകളാണ് Non Residents (External), Non Residents (Ordinary) എന്നിവ. എൻആർഇ, എൻആർഒ എന്നിങ്ങനെ ഇവ അറിയപ്പെടുന്നു.

എൻആർഇ

എൻആർഇ അക്കൗണ്ടിൽ ഇന്ത്യയ്ക്കു പുറത്തുനിന്നു വരുന്ന തുകയേ(വിദേശ കറൻസി ഇന്ത്യൻ രൂപയാക്കി) വരവുവയ്ക്കൂ. ഇന്ത്യയിലെ പണം വരവുവയ്ക്കില്ല. ഇതിലെ പണം ഒരു നിയന്ത്രണവുമില്ലാതെ വിദേശത്തേക്കും അയയ്ക്കാം. പലിശയ്ക്ക് ആദായനികുതിയുമില്ല.

പക്ഷേ, പ്രവാസിയായ ഒരാൾക്ക് വാടക, പെൻഷൻ, വസ്തുവിറ്റ തുക തുടങ്ങി ഇന്ത്യയിൽ കിട്ടുന്ന വരുമാനം എൻആർഇ അക്കൗണ്ടിലൂടെ ഇടപാടു നടത്താൻ പറ്റില്ല. അത്തരം വരുമാനമുള്ളവർ എ‍ൻആർഒ അക്കൗണ്ട് ആണ് തുടങ്ങേണ്ടത്.

ADVERTISEMENT

 എ‍ൻആർഒ

വിദേശത്തേക്കു പോകും മുൻപു നിലവിലുള്ള അക്കൗണ്ട് എൻആർഒ ആക്കാം. ഇതിൽ ഇന്ത്യയിൽ നിന്നോ പുറത്തു നിന്നോ ഉള്ള തുകകൾക്കു നിയന്ത്രണമില്ല. എന്നാൽ ഇന്ത്യയ്ക്കു പുറത്തേക്കു പണമയയ്ക്കാൻ നിബന്ധനകൾ ഉണ്ട്. മാത്രമല്ല, പലിശ ഇന്ത്യൻ നിയമപ്രകാരം നികുതി വിധേയവുമാണ്.

എൻആർഇ, എൻആർഒ അക്കൗണ്ടുകൾ എസ്ബി അക്കൗണ്ടായോ ഫിക്സഡ് ഡിപ്പോസിറ്റ് ആയോ വെയ്ക്കാം. എസ്ബിയിൽ ചെക്ക് ബുക്ക് ലഭ്യമാണ്. സാധാരണ പണമിടപാടുകൾ രണ്ടുതരത്തിലുള്ള അക്കൗണ്ടിലും നടത്താം.

എഫ് സി എൻ ആർ

ADVERTISEMENT

മൂന്നാമതൊരു തരം അക്കൗണ്ട് കൂടി ഉണ്ട്. Foreign Currency Non Resident (FCNR) അക്കൗണ്ട്. ഇതു ഫിക്സഡ് ഡിപ്പോസിറ്റായി മാത്രമേ വയ്ക്കാവൂ. രൂപയിലല്ല മറിച്ച് ഡോളർ, പൗണ്ട്, യൂറോ തുടങ്ങിയ വിദേശ കറൻസികളിലാണ് ഇത് അനുവദിക്കുക.ഈ അക്കൗണ്ടിലും വിദേശത്തു നിന്നുള്ള പണമേ അനുവദിക്കൂ.

പ്രധാന ഗുണം, ആവശ്യം വന്നാൽ ഒരു നഷ്ടവുമില്ലാതെ അതേ കറൻസിയായി വിദേശത്തേക്ക് അയയ്ക്കാമെന്നതാണ്. എൻആർഇയിലാണെങ്കിൽ രൂപയെ വിദേശ കറൻസിയാക്കിയിട്ടു വേണം അയയ്ക്കാൻ. അപ്പോൾ കുറച്ചു നഷ്ടം വരാം.

ജോലി കിട്ടി വിദേശത്തു പോകുമ്പോൾ എൻആർഇ അക്കൗണ്ട് തുടങ്ങുക. ഇതിനു വേണ്ട ഫോം ബാങ്കിൽനിന്നു വാങ്ങിക്കൊണ്ടുപോകാം. അല്ലെങ്കിൽ ബാങ്കിന്റെ വെബ്സൈറ്റിൽനിന്ന് എടുക്കാം. ഫോം പൂരിപ്പിച്ചയയ്ക്കുന്നതോടൊപ്പം അക്കൗണ്ട് തുടങ്ങാൻ പുറമേ നിന്നുള്ള ചെക്ക്, ഡ്രാഫ്ട് എന്നിങ്ങനെ ഏതെങ്കിലും അയയ്ക്കണം. അതല്ലെങ്കിൽ അവിടെയുള്ള ബാങ്കിൽനിന്നു നേരിട്ട് അയയ്ക്കാം.അടുത്തുള്ള ബാങ്കിൽ പോയി അന്വേഷിച്ചാൽ അവർ സഹായിക്കും. ഇന്ത്യയിൽ വേറെ വരുമാനമൊന്നുമില്ലെങ്കിൽ എൻആർഒ, എസ്ബി അക്കൗണ്ടുകൾ തുടങ്ങേണ്ടതില്ല.