എടിഎം കാർഡിലെ വിവരങ്ങൾ പകർത്തിയെടുക്കുന്നതിന് സ്കിമ്മിങ് എന്ന രീതിയാണ് വ്യാപകമായുപയോഗിക്കുന്നത്. എടിഎമ്മിൽ കാർഡ് ഇടുന്നയിടത്തു തന്നെയാകും ഇതു വെക്കുക. കാർഡ് മെഷിനുള്ളിലേക്കു കയറിപ്പോകുമ്പോൾ അതിലെ വിവരങ്ങൾ ചോർത്തിയെടുക്കാനാകുന്നു. ഇതു തടയുന്നതിനായി ആന്റിസ്കിമ്മിങ് ഉപകരണം വെക്കേണ്ടത് ബാങ്കുകളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടിഎം കാർഡിലെ വിവരങ്ങൾ പകർത്തിയെടുക്കുന്നതിന് സ്കിമ്മിങ് എന്ന രീതിയാണ് വ്യാപകമായുപയോഗിക്കുന്നത്. എടിഎമ്മിൽ കാർഡ് ഇടുന്നയിടത്തു തന്നെയാകും ഇതു വെക്കുക. കാർഡ് മെഷിനുള്ളിലേക്കു കയറിപ്പോകുമ്പോൾ അതിലെ വിവരങ്ങൾ ചോർത്തിയെടുക്കാനാകുന്നു. ഇതു തടയുന്നതിനായി ആന്റിസ്കിമ്മിങ് ഉപകരണം വെക്കേണ്ടത് ബാങ്കുകളാണ്. ബാങ്കുകൾ ഏർപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളെ വെല്ലുന്ന സംവിധാനങ്ങളാണ് ഓരോതവണയും തട്ടിപ്പുകാർ കൊണ്ടുവരുന്നത്. 

കടയില്‍ ചെന്ന് എടിഎം കാർഡ് കോപ്പി എടുക്കാനും മറ്റും കൊടുക്കുമ്പോൾ അവർ അതിന്റെ അധിക കോപ്പി കൂടി എടുത്തു സൂക്ഷിക്കുന്നുണ്ടാകും. ഹോട്ടലിൽ ഭക്ഷണം കഴിച്ചിട്ട് ബില്ലടയ്ക്കാൻ കാർഡ് കൊടുത്തുവിടുമ്പോൾ പലരും സൗകര്യത്തിനായി പിൻ പറഞ്ഞുകൊടുക്കുന്ന രീതി വ്യാപകമായുണ്ട്. അൽപം മെനക്കെട്ട് അവിടെ പോയി പിൻ അടിച്ചാൽ ഭാവിയിൽ തട്ടിപ്പിനിരയായതിന്റെ പേരിൽ ദുഖിക്കേണ്ടി വരില്ല.

ADVERTISEMENT

പലരും ഓർമിക്കാൻ എളുപ്പമുള്ള 1234, 1122, 9900 തൂടങ്ങിയ നമ്പറുകളാകും എടിഎം പിന്നായി ഉപയോഗിക്കുക. 1234 പോലുള്ള  നമ്പറുകൾ തട്ടിപ്പുകാർക്ക് അനായാസം കണ്ടുപിടിക്കാനാകുമെന്നോർക്കുക. വണ്ടി നമ്പർ, ജനന തിയതി, മൊബൈൽ നമ്പറിലെ അക്കങ്ങൾ ഇങ്ങനെ കണ്ടുപിടിക്കാനെളുപ്പമുള്ള നമ്പറുകൾ ഒരിക്കലും പിന്‍ ആയി ഉപയോഗിക്കരുത്. പലരും പിൻ കാർഡിന്റെ പുറകിൽ തന്നെ എഴുതി വെച്ചിരിക്കുന്നതു കാണാം. അൽപം സങ്കിർണമായ പിൻ തന്നെയുപയോഗിക്കുക. അത് ഒരിടത്തും എഴുതി വെക്കുകയോ ആർക്കും പറഞ്ഞുകൊടുക്കയോ വേണ്ട.

‌പിൻ ഇടയ്ക്കിടെ മാറ്റുക, ആരെങ്കിലും കാണുകയോ പറഞ്ഞുകൊടുക്കേണ്ടി വരികയോ ചെയ്താൽ പ്രത്യേകിച്ചും.ഒരിക്കലും എടിഎം കാർഡ് മറ്റൊരാളുടെ കൈയിൽ കൊടുത്തു വിട്ട് ഇടപാടു നടത്തരുത്. പരിചയമില്ലാത്ത കടയാണെങ്കിൽ കാർഡ് പേമെന്റ് നടത്താതെ കാഷ് പേമെന്റ് നടത്തുന്നതാണ് നല്ലത്. എടിഎം കൗണ്ടറിൽ പോയി ഇടപാടു നടത്തുമ്പോൾ അടുത്തുള്ള ആളോ കാമറയോ കാണാത്ത വിധത്തിൽ മറച്ചു പിടിച്ചു വേണം പിൻ രേഖപ്പെടുത്താൻ.

ADVERTISEMENT

റിസർവ് ബാങ്കിന്റെ ഉത്തരവനുസരിച്ച് ബാങ്കുകൾ ഇഎംവി (യൂറോപേ മാസ്റ്റർകാർഡ് വിസ) ചിപ് കാർഡ് ഇടപാടുകാർക്ക് ലഭ്യമാക്കികൊണ്ടിരിക്കുകയാണ്. കാർഡ് വിതരണം പൂർത്തിയായാൽ പിന്നീട് സുരക്ഷയുറപ്പാക്കുന്നതിന് അത്തരം കാർഡുകൾ മാത്രമേ ഉപയോഗിക്കാനാകു.

കൂടുബത്തിലെ ഓരോരുത്തര്‍ക്കും പ്രത്യേകമായി എടിഎം കാർഡ് എടുക്കുക. കാരണം എല്ലാവരും മേൽ പറഞ്ഞ കാര്യങ്ങളൊന്നും കൃത്യമായി പാലിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ പണമുള്ള അക്കൗണ്ട് തന്നെ തട്ടിപ്പിനിരയാകുന്ന സാഹചര്യം ഒഴിവാക്കാൻ ഓരോരുത്തരും പ്രത്യേകം എടിഎം കാർഡ് കൊണ്ടു നടക്കുന്നതാണ് നല്ലത്. 

ADVERTISEMENT