നിങ്ങള്‍ക്കൊരു വാട്സ്ആപ് സന്ദേശമോ ഇ മെയിലോ വന്നേക്കാം... എസ്ബി കാർഡിൽ നിന്ന് എന്നറിയിച്ചുകൊണ്ടുള്ള ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത് നിങ്ങൾ ഇതുവരെ എസ്ബിഐ കാർഡ് വെബ്സൈറ്റിൽ റജിസ്ടർ ചെയ്തിട്ടില്ല അതുകൊണ്ട് ഇടപാടുകൾ അപ്ഡേറ്റ് ചെയ്യുന്നതിനായി കാർഡ് നമ്പർ , സി വി വി നമ്പർ, ജനനതിയതി തുടങ്ങിയ വിവരങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

നിങ്ങള്‍ക്കൊരു വാട്സ്ആപ് സന്ദേശമോ ഇ മെയിലോ വന്നേക്കാം... എസ്ബി കാർഡിൽ നിന്ന് എന്നറിയിച്ചുകൊണ്ടുള്ള ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത് നിങ്ങൾ ഇതുവരെ എസ്ബിഐ കാർഡ് വെബ്സൈറ്റിൽ  റജിസ്ടർ ചെയ്തിട്ടില്ല   അതുകൊണ്ട് ഇടപാടുകൾ അപ്ഡേറ്റ് ചെയ്യുന്നതിനായി കാർഡ് നമ്പർ , സി വി വി നമ്പർ, ജനനതിയതി തുടങ്ങിയ വിവരങ്ങൾ പെട്ടെന്ന് റജിസ്ടർ ചെയ്യണമെന്നതായിരിക്കും ആവശ്യം. 

എന്നാൽഏതു ബാങ്കിൽ നിന്നാണെന്നു പറഞ്ഞാലും ഇത്തരത്തിൽ ഒരു സന്ദേശത്തോടും പ്രതികരിക്കരുതെന്ന്  ബാങ്കിങ് മേഖലയിലുള്ളവർ മുന്നറിയിപ്പ് നൽകുന്നു. ഒരു ബാങ്കും ഇത്തരത്തിൽ ഒരു വിവരവും ഫോണിലൂടെയോ ഇ മെയിലിലോ ആവശ്യപ്പെടുകയില്ല. ഇക്കാര്യം ഇടപാടുകാർക്ക് അറിയാമെങ്കിലും സത്യാവസ്ഥ മനസിലാക്കാതെ ചെറിയൊരു വിഭാഗമെങ്കിലും പ്രതികരിക്കും . ഇത്തരക്കാരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. 

ADVERTISEMENT

പലയിടത്തും ഇടപാടുകാർ നൽകുന്ന വിവരങ്ങളുടെ ചുവടു പിടിച്ചാണ് തട്ടിപ്പിന് അരങ്ങൊരുന്നത്. കടകളിൽ ഷോപ്പിങ് നടത്തിയിട്ട് കാർഡ് സ്വൈപ്പ് ചെയ്യുമ്പോൾ ഡാറ്റ ചോരാനുള്ള സാധ്യതയേറെയാണ്. കച്ചവടക്കാര്‍‌‍ തന്നെ വിവരങ്ങൾ ചോർത്തുന്നതിനായി സ്കിമ്മറുകൾ വെച്ചിട്ടുണ്ടാകാം. അതിലൂടെ കാർഡിന്റെ വിവരങ്ങൾ കോപ്പി ചെയ്യാനാകും. കടയിലിരിക്കുന്നയാൾ പിൻ അടിക്കുന്നത് നോക്കി മനസിലാക്കിയാൽ വിവരങ്ങൾ എല്ലാമായി. പരിചയമില്ലാത്ത കടകളിൽ അല്ലെങ്കിൽ വിശ്വാസ യോഗ്യമല്ലെന്നു തോന്നുന്ന ക‍ടകളിൽ കഴിയുന്നതും കാർഡ് ഉപയോഗിച്ച് പണമടക്കാതിരിക്കുക.

എടിഎമ്മുകളിലും ഇത്തരത്തിൽ സ്കിമ്മറുകൾ ഉപയോഗിച്ച് വിവരങ്ങൾ ചേര്‍ത്തിയെടുക്കുന്നുണ്ട്. ബാങ്കുകൾ തുടർച്ചയായി സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തുമ്പോൾ അതിനെ മറികടക്കുന്ന വിധത്തിലുള്ള സംവിധാനങ്ങൾ തട്ടിപ്പുകാർ ഏർപ്പെടുത്തുന്നുവെന്നതാണ് യാഥാർത്ഥ്യം-എസ്ബിഐയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ  ഹരിദാസ് പറഞ്ഞു. സ്റ്റേറ്റ് ബാങ്ക്ഓഫ് ഇന്ത്യയുടെ പകുതിയിലേറെ ഏടിഎമ്മുകളിൽ സ്കിമ്മിങ് തടയാനുള്ള ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടെന്നും എല്ലായിടത്തും ഇത് ഏര്‍പ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു

ADVERTISEMENT