ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കും എതിരെയുള്ള പരാതികള്‍ ഉപഭോക്താക്കള്‍ക്ക് ഇനി ആര്‍ബിഐയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇതിനായി വെബ്‌സൈറ്റില്‍ കംപ്ലെയ്ന്റ് മാനേജ്‌മെന്റ് സിസ്റ്റം( സിഎംഎസ്) എന്ന പുതിയ ആപ്ലിക്കേഷന്‍ ആര്‍ബിഐ അവതരിപ്പിച്ചു. ആര്‍ബിഐയുടെ പരാതി പരിഹാര പ്രവര്‍ത്തനങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കിന്റെ പ്രവർത്തനത്തിൽ നിങ്ങൾക്ക് പരാതിയുണ്ടോ? എവിടെ പരാതിപ്പെടണമെന്നറിയില്ലേ? എങ്കിൽ ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കും എതിരെയുള്ള പരാതികള്‍ ഉപഭോക്താക്കള്‍ക്ക് ഇനി ആര്‍ബിഐയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇതിനായി വെബ്‌സൈറ്റില്‍ കംപ്ലെയ്ന്റ് മാനേജ്‌മെന്റ് സിസ്റ്റം (സിഎംഎസ്) എന്ന പുതിയ ആപ്ലിക്കേഷന്‍ ആര്‍ബിഐ അവതരിപ്പിച്ചു.

ആര്‍ബിഐയുടെ പരാതി പരിഹാര പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനാണ് സിഎംഎസ്. പരാതി പരിഹാരം യഥാസമയം നടപ്പിലാക്കി കൊണ്ട് ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
വാണിജ്യ ബാങ്കുകള്‍, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, നഗരങ്ങളിലെ സഹകരണ ബാങ്കുകള്‍ തുടങ്ങി വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ള പരാതികള്‍ സിഎംഎസ് വഴി സമര്‍പ്പിക്കാം. പരാതികള്‍ ബന്ധപ്പെട്ട ഓംബുഡ്‌സ്മാന്റെ ഓഫീസിലേക്കോ ആര്‍ബിഐയുടെ പ്രദേശിക ഓഫിലേക്കോ തിരിച്ചുവിടും .
കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും സിഎംഎസ് ഉപയോഗിക്കാന്‍ കഴിയും. പരാതികളുടെ നിലവിലെ സ്ഥിതി പിന്തുടരുന്നതിന് എവിആര്‍ ( ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് ) സംവിധാനം അവതരിപ്പിക്കാനും ആര്‍ബിഐയ്ക്ക് പദ്ധതി ഉണ്ട്.