ബാങ്കിൽ നിന്നെടുത്ത ഭവന വായ്പയിലേക്ക് അവർ തന്നെ ആവശ്യപ്പെട്ട തുല്യമാസത്തവണകൾ കൃത്യമായി അടച്ചുവരുന്നു. 2 വർഷമായി തുടർച്ചയായി പണം അടച്ചിട്ടും ബാക്കിനിൽക്കുന്ന മുതൽത്തുകയിൽ കാര്യമായ കുറവു കാണുന്നില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഭവന വായ്പയിൽ ആദ്യം മുതൽ അടയ്ക്കുന്ന തുകയിൽനിന്നു മുതലിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവന വായ്പ തിരിച്ചടയ്ക്കുന്നതിനായി വായ്പ കാലാവധിയും പലിശ നിരക്കും കണക്കിലെടുത്ത് ഓരോ മാസവും ഒരു നിശ്ചിത തുക തിരിച്ചടയ്ക്കുന്നതിനായി ബാങ്കുകൾ ആവശ്യപ്പെടും. ഇതിനെ തുല്യമാസത്തവണകൾ (EMI)എന്നു വിളിക്കുന്നു. തുല്യമാസത്തവണയായി തിരിച്ചടയ്ക്കുന്ന തുകയിൽനിന്ന് ആദ്യം പലിശ ഇനത്തിലും ബാക്കി തുക മുതലിലേക്കുമാണ് അക്കൗണ്ടിൽ വരവു വയ്ക്കുക.  വായ്പ തിരിച്ചടവിന്റെ ആദ്യ ഘട്ടങ്ങളിൽ പലിശയിലേക്കു കണക്കാക്കുന്ന തുക കൂടുതലായിരിക്കും. ഇക്കാരണത്താൽ ബാക്കിനിൽക്കുന്ന മുതൽത്തുക പതുക്കെ മാത്രമേ കുറയുന്നുള്ളൂ. വായ്പ തിരിച്ചടവു പുരോഗമിക്കുന്നതോടെ പലിശ തുക കുറയുകയും മുതലിലേക്കു വരവ് വയ്ക്കുന്ന തുക ഉയരുകയും ചെയ്യും. ദീർഘകാല വായ്പകളായ ഭവന വായ്പകളിൽ തുല്യ മാസത്തവണകൾ കൃത്യമായി അടയ്ക്കുമ്പോഴും ആദ്യ കാലങ്ങളിൽ മുതൽ കുറയാതിരിക്കുന്നതിനാൽ ബാങ്കുകൾ കൂടുതൽ പലിശ എടുക്കുന്നുണ്ടോ എന്ന സംശയം മിക്കവർക്കും ഉണ്ടാകാറുണ്ട്. 

പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന തുല്യമാസത്തവണ എന്ന ആശയത്തിനു പകരമായി മുതൽത്തുക തിരിച്ചടവു കാലാവധിയ്ക്ക് തുല്യ തുകകളായി ഭാഗിച്ച് ഓരോ മാസവും തിരിച്ചയ്‌ക്കേണ്ടുന്ന പലിശയോടൊപ്പം ചേർത്ത് തിരിച്ചടവു തുക നിർണയിക്കുന്ന പുതിയ രീതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പിലാക്കിയിരിക്കുന്നു. ഈ സംവിധാനം മറ്റ് ബാങ്കുകളും തുടരുന്നതായാൽ ഇഎംഐ എന്നറിയപ്പെടുന്ന തുല്യമാസത്തവണകൾ ഇല്ലാതാകും.  

ADVERTISEMENT

പലിശ നിരക്ക് പരിശോധിക്കാം

ഭവന വായ്പയായാലും വാഹന വായ്പയായാലും ആവശ്യപ്പെട്ടാൽ തിരിച്ചടവുപട്ടിക  ബാങ്കുകൾ നൽകും. തിരിച്ചടയ്ക്കുന്ന ഓരോ തുല്യമാസ ത്തവണയിൽനിന്നും എത്ര തുക പലിശ ഇനത്തിലേക്കും എത്ര തുക മുതലിലേക്കും വരവു വയ്ക്കുന്നുണ്ടെന്നും മുതൽത്തുകയിൽ ബാക്കി നിൽക്കുന്ന തുക എത്രയെന്നും തിരിച്ചടവു പട്ടികയിൽ വ്യക്തമാക്കിയിട്ടുണ്ടാകും.  ഓരോ മാസത്തിലും പലിശയിലേക്കു വരവു വയ്ക്കുന്ന തുക കൊണ്ട് തൊട്ടു മുൻ മാസത്തിലെ ബാക്കി നിൽക്കുന്ന മുതൽ തുകയെ ഭാഗിച്ച്, 12 കൊണ്ട് ഗുണിച്ചെടുത്താൽ ആ മാസത്തിൽ ഈടാക്കിയ പലിശ നിരക്ക് എത്രയെന്നു മനസ്സിലാക്കാം. 

ADVERTISEMENT

പുതിയ തിരിച്ചടവു രീതി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പാക്കിയ പുതിയ തിരിച്ചടവു രീതിയിൽ വായ്പയുടെ ആദ്യഘട്ടങ്ങളിൽ മാസംതോറും കൂടുതൽ തുക തിരിച്ചടയ്‌ക്കേണ്ടതായി വരും. ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. 10 ലക്ഷം രൂപയുടെ ഭവന വായ്പ 20 വർഷം കാലാവധിക്ക് 8.05% വാർഷിക പലിശ നിരക്കിൽ എടുക്കുമ്പോൾ മുതൽത്തുക 4,200 രൂപ വീതം 240 മാസത്തവണയായി തിരിച്ചടയ്ക്കണം. ആദ്യ വർഷത്തെ പലിശയായ 79,000 രൂപ മാസംതോറും 6,600 രൂപ വീതം മുതലിനോടൊപ്പം തിരിച്ചടയ്‌ക്കേണ്ടതാണ്. ഒന്നാം വർഷത്തിന്റെ അവസാനം മുതൽ തുകയിൽ കൃത്യമായി 50,400 രൂപ കുറഞ്ഞിരിക്കും. തൊട്ടടുത്ത വർഷം ബാക്കി നിൽക്കുന്ന മുതലിന് ആനുപാതികമായി പലിശ തുക കുറയും. മുതൽത്തുകയിലേക്കു തിരിച്ചടയ്‌ക്കേണ്ടുന്ന 4200 രൂപയും ആ വർഷത്തെ പലിശയും ചേർത്ത് തിരിച്ചടയ്‌ക്കേണ്ട മാസത്തുക കുറയുന്നു. വായ്പയുടെ ആദ്യ വർഷങ്ങളിൽ ഉയർന്ന തുക തിരിച്ചടയ്ക്കുന്നതിനാൽ വായ്പയിൽ മൊത്തത്തിൽ തിരിച്ചടയ്‌ക്കേണ്ടുന്ന പലിശച്ചെലവ് ഗണ്യമായി കുറയ്ക്കാം.