ഭവനവായ്പ തിരച്ചടവിന് പരമ്പരാഗത ഇ എം ഐ സംവിധാനം അവസാനിപ്പിച്ച് എസ് ബി ഐ കൊണ്ടുവന്ന പുതിയ പരിഷ്‌കാരം പിന്‍വലിച്ചു. നിലവിലുള്ള ഇടപാടുകാര്‍ താത്പര്യം കാണിക്കാത്തതുകൊണ്ടാണ് ഉപഭോക്താക്കള്‍ക്ക് പലിശയിനത്തില്‍ ഒരുപാട് തുക കുറവ് കിട്ടുമായിരുന്നു എന്ന വിലയിരുത്തപ്പെട്ടിരുന്ന സ്‌കീം അവസാനിപ്പിക്കേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭവനവായ്പ തിരച്ചടവിന് പരമ്പരാഗത ഇ എം ഐ സംവിധാനം അവസാനിപ്പിച്ച് എസ് ബി ഐ കൊണ്ടുവന്ന പുതിയ പരിഷ്‌കാരം പിന്‍വലിച്ചു. നിലവിലുള്ള ഇടപാടുകാര്‍ താത്പര്യം കാണിക്കാത്തതുകൊണ്ടാണ് ഉപഭോക്താക്കള്‍ക്ക് പലിശയിനത്തില്‍ ഒരുപാട് തുക കുറവ് കിട്ടുമായിരുന്നു എന്ന വിലയിരുത്തപ്പെട്ടിരുന്ന സ്‌കീം അവസാനിപ്പിക്കേണ്ടി വന്നതെന്നാണ് ബാങ്ക് വൃത്തങ്ങള്‍ പറയുന്നത്. ആഗസ്തില്‍ തുടങ്ങിയ പദ്ധതി രണ്ട് മാസത്തിന് ശേഷം സെപ്തംബര്‍ 31ന് പിന്‍വലിക്കുകയായിരുന്നുവെന്ന് ബാങ്ക് വക്താവ് വ്യക്തമാക്കി. രാജ്യവ്യാപകമായി പദ്ധതി പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. ഇതുവരെ കേരളത്തില്‍ 50 പേര്‍ ഈ സ്‌കീം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ക്ക്് ഇതില്‍ തുടരാമെന്നും എസ് ബി ഐ ഭവന വായ്പയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും വ്യക്തമാക്കി.

സംശയം നിരവധി

ADVERTISEMENT

വായ്പ കാലാവധിയും പലിശ നിരക്കും കണക്കിലെടുത്ത് തുക മൊത്തം കണക്കാക്കി ഒരോ മാസവും തുല്യ ഗഢുക്കളായി വിഭജിച്ച് ഇ എം ഐ നിശ്ചയിക്കുന്ന രീതിയാണ് എല്ലാ ബാങ്കുകള്‍ക്കും നിലവിലുളളത്. തുല്യമാസത്തവണകളായി തിരിച്ചടയ്ക്കുന്ന തുകയില്‍ സിംഹഭാഗവും ആദ്യവര്‍ഷങ്ങളില്‍ പലിശയിനത്തിലാണ് വകയിരുത്തപ്പെടുന്നത്. മുതലിലേക്ക് വളരെ തുച്ഛമായ തുകയേ മാറുന്നുള്ളു.

തിരിച്ചടവിന്റെ അവസാന വര്‍ഷങ്ങളില്‍ ഇത് നേരെ തിരിച്ചാണ്. 20/30 വര്‍ഷത്തെ വായ്പയില്‍ പതിറ്റാണ്ടിലേറെ ഇങ്ങനെ പലിശമാത്രം അടഞ്ഞ് പോകുന്നതിനാല്‍ ഇക്കാലയളവില്‍ മുതലില്‍ ഏറെ കുറവുണ്ടാകുമായിരുന്നില്ല. ഇത് ഉപഭോക്താക്കള്‍ക്കു സംശയങ്ങള്‍ക്ക് വഴി വച്ചിരുന്നു. 

ADVERTISEMENT

ഇത് പരിഷ്‌കരിച്ചാണ് എസ് ബി ഐ പുതിയ സ്‌കീം കൊണ്ടുവന്നത്. പുതിയ രീതിയില്‍ ആദ്യഘട്ടത്തില്‍ കൂടുതല്‍ തുക തിരിച്ചടക്കേണ്ടതായി വരുമായിരുന്നു. സാധാരണ ഇ എം ഐ ശരാശരിയേക്കാളും 40-50 ശതമാനം വരെ അധികം തുക മാസം തിരിച്ചടക്കേണ്ടി വരുമായിരുന്നതാണ് പദ്ധതിയോടു പ്രിയം കുറയാൻ കാരണം. അതുകൊണ്ട് ഉയര്‍ന്ന വരുമാനക്കാര്‍ക്ക് മാത്രമേ ഇതില്‍ താത്പര്യമുണ്ടാകു. ലോണ്‍ മുഴുന്‍ തിരിച്ചടച്ച് കഴിയുമ്പോള്‍ പലിശയിനത്തില്‍ ഇടപാടുകാര്‍ക്ക് ഒരു പാട് കുറവ് ലഭിക്കുമെന്നാണ് പുതിയ സ്‌കീമിനെ കുറിച്ച് പറഞ്ഞിരുന്നത്.

ADVERTISEMENT

ഇനീഷ്യല്‍ പെയ്‌മെന്റ് വളരെ ഉയര്‍ന്ന് നില്‍ക്കുന്നതുകൊണ്ടാണ് ഉപഭോക്താക്കള്‍  ഇതിനോട് താത്പര്യം കാണിക്കാതിരുന്നത്. ഭവന വായ്പ തിരിച്ചടവിന് കൂടുതല്‍ പരിഷ്‌കരിച്ച സ്‌കീം ബാങ്ക് കൊണ്ട് വന്നേക്കുമെന്നും സൂചനകളുണ്ട്.