. പ്രതിഓഹരി 193-195 രൂപയാണ് പ്രൈസ് ബാന്‍ഡ് കേരളം ആസ്ഥാനമായുള്ള സ്വകാര്യ മേഖലാ ബാങ്കായ സിഎസ്ബി ബാങ്ക് പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് എത്തുന്നു. മുമ്പ് കാതലിക് സിറിയന്‍ ബാങ്ക് എന്ന അറിയപ്പെട്ടിരുന്ന സിഎസ്ബി ബാങ്കിന്റെ ഐപിഒ നവംബര്‍ 22 ന് തുടങ്ങി നവംബര്‍ 26 ന് അവസാനിക്കും. ഐപിഒയുടെ പ്രതീക്ഷിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം ആസ്ഥാനമായുള്ള സ്വകാര്യ മേഖലാ ബാങ്കായ സിഎസ്ബി ബാങ്ക് പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് എത്തുന്നു. മുമ്പ് കാതലിക് സിറിയന്‍ ബാങ്ക് എന്ന അറിയപ്പെട്ടിരുന്ന സിഎസ്ബി ബാങ്കിന്റെ ഐപിഒ നവംബര്‍ 22 ന് തുടങ്ങി നവംബര്‍ 26 ന് അവസാനിക്കും. ഐപിഒയുടെ പ്രതീക്ഷിക്കുന്ന  മൂല്യം 410 കോടി രൂപയാണ്.  പ്രതി ഓഹരി 193-195 രൂപാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.  ഐപിഒയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  കുറഞ്ഞത് 75 ഓഹരികള്‍ക്ക്  വേണ്ടി അപേക്ഷ സര്‍പ്പിക്കണം.
ഐപിഒയുടെ 75 ശതമാനം ക്വാളിഫൈയ്ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിന് (ക്യുഐപി) വേണ്ടി നീക്കി വെച്ചിരിക്കുകയാണ്. 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്ക് വേണ്ടിയുള്ളതാണ്. 10 ശതമാനമാണ് ചില്ലറ നിക്ഷേപകര്‍ക്കു വേണ്ടി നീക്കി വെച്ചിരിക്കുന്നത്. ഇഷ്യുവിന്റെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍ ആക്‌സിസ് ക്യാപിറ്റലും ഐഐഎഫ്എൽ സെക്യൂരിറ്റീസുമാണ്.
രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളില്‍ ഒന്നായ സിഎസ്ബി ബാങ്കിന്  കേരളത്തിന് പുറമെ തമിഴ് നാട്, മഹാരാഷ്ട്ര ,കര്‍ണാടക എന്നിവടങ്ങളിലും ശക്തമായ സാന്നിദ്ധ്യമാണുള്ളത് . ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍  ബാങ്കിന്റെ വരുമാനം 817 കോടി രൂപയും ലാഭം 44.3 കോടി രൂപയുമാണ്.