കൂടുതല്‍ സുരക്ഷയുള്ള ഇഎം വി ചിപ്പ് അധിഷ്ഠിത ഡെബിറ്റ് കാര്‍ഡിലേക്ക്് മാറാത്ത ഇടപാടുകാര്‍ക്ക് 2020 ജനുവരി ഒന്നു മുതല്‍ പണം പിന്‍വലിക്കാനാവില്ലെന്ന് എസ് ബി ഐ. നിലവിലുള്ള മാഗ്‌നറ്റിക് സ്ട്രിപ്പ് കാര്‍ഡുകള്‍ അധിക സുരക്ഷയുള്ള ഇഎംവി ലേക്ക മാറ്റണമെന്ന് എല്ലാ ബാങ്കുകളും നേരത്തെ നിര്‍ദ്ദേശം നല്‍കുകുയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടുതല്‍ സുരക്ഷയുള്ള ഇഎം വി ചിപ്പ് അധിഷ്ഠിത ഡെബിറ്റ് കാര്‍ഡിലേക്ക്് മാറാത്ത ഇടപാടുകാര്‍ക്ക് 2020 ജനുവരി ഒന്നു മുതല്‍ പണം പിന്‍വലിക്കാനാവില്ലെന്ന് എസ് ബി ഐ. നിലവിലുള്ള മാഗ്‌നറ്റിക് സ്ട്രിപ്പ് കാര്‍ഡുകള്‍ അധിക സുരക്ഷയുള്ള ഇഎംവി ലേക്ക് മാറ്റണമെന്ന് എല്ലാ ബാങ്കുകളും നേരത്തെ നിര്‍ദ്ദേശം നല്‍കുകയും ഭൂരിഭാഗം ഉപയോക്താക്കളും പുതിയ കാര്‍ഡ് എടുക്കുകയും ചെയ്തിരുന്നു. ഇനിയും മാറാത്തവര്‍ക്ക് വേണ്ടിയാണ് ജനുവരി ഒന്നോടെ ഇത്തരം കാര്‍ഡുകള്‍ അസാധുവാകുമെന്ന് എസ് ബി ഐ അറിയിക്കുന്നത്.

അവസാന തീയതി ഡിസംബര്‍ 31

ADVERTISEMENT

കാര്‍ഡ് മാറ്റത്തിന് ബാങ്ക് നല്‍കിയിരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31 ആണ്. വര്‍ഷങ്ങളായി നിലനിന്നിരുന്ന സ്ട്രിപ്പ് അധിഷ്ഠിത കാര്‍ഡുകള്‍ സുരക്ഷാ പ്രശ്നത്തെ തുടര്‍ന്നാണ് മാറ്റിയത്. ഇടപാടുകാര്‍ക്ക് ഉറപ്പുള്ള പരിരക്ഷയും ഓണ്‍ലൈന്‍ പേയ്മെന്റിനടക്കം കൂടുതല്‍ സുരക്ഷാ വലയങ്ങളും സംവിധാനം ചെയ്തിട്ടുള്ളതാണ് ഇഎംവി കാര്‍ഡുകള്‍. മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍  ഇഎംവിയിലേക്കു സൗജന്യമായി മാറ്റാം.

ബ്രാഞ്ചില്‍ ബന്ധപ്പെടാം

ADVERTISEMENT

കാര്‍ഡിനായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കുകയോ അല്ലെങ്കില്‍ തൊട്ടടുത്തുള്ള ബ്രാഞ്ചില്‍ ബന്ധപ്പെടുകയോ ചെയ്യാം. എന്നാല്‍ ഇതിന് മുമ്പ് വീട്ടഡ്രസ് മാറിയിട്ടുണ്ടെങ്കില്‍ പുതുക്കി നല്‍കേണ്ടതാണ്. കാരണം പുതിയ കാര്‍ഡ് റജിസ്ട്രേഡ് അഡ്രസിലേക്കാണ് അയക്കുക.

രണ്ടും രണ്ട്

ADVERTISEMENT

എടിഎം ലെ കാര്‍ഡ് റീഡറില്‍ സ്വൈപ് ചെയ്യുന്ന രീതിയിലാണ് മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം ചിപ്പ് അധിഷ്ഠിത പെയ്മെ്ന്റ് ടെര്‍മിനലിലേ്ക്ക് ഇടുന്ന ഇ എം വി കാര്‍ഡുകള്‍ മുഴുവന്‍ ട്രാന്‍സാക്ഷനും കഴിയുന്നതു വരെ അകത്ത് തന്നെയായിരിക്കും. അധിക സുരക്ഷ ലെയറുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ രണ്ടാമത്തെ വിഭാഗം കാര്‍ഡുകളില്‍ തട്ടിപ്പുകള്‍ എളുപ്പമല്ല.