രാജീവും ഭാര്യ അനിതയും പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 40 വയസ് പിന്നിട്ട രാജീവിന് കുറച്ചു പൈസയുടെ അത്യാവശ്യമുണ്ട്. പിഎഫ് തുകയും കുറച്ചു മ്യൂചൽ ഫണ്ടുമാണ് ആകെയുള്ള സമ്പാദ്യം. കൂടാതെ 10 വർഷം മുൻപെടുത്ത 35 ലക്ഷത്തിന്റെ ഭവന വായ്പ ഇപ്പോഴും അടയ്ക്കുന്നുണ്ട്. പിഎഫിലെ പണം പിൻവലിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജീവും ഭാര്യ അനിതയും പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. 40 വയസ് പിന്നിട്ട രാജീവിന് കുറച്ചു പൈസയുടെ അത്യാവശ്യമുണ്ട്. പിഎഫ് തുകയും കുറച്ചു മ്യൂചൽ ഫണ്ടുമാണ് ആകെയുള്ള സമ്പാദ്യം. കൂടാതെ 10 വർഷം മുൻപെടുത്ത 35 ലക്ഷത്തിന്റെ ഭവന വായ്പ ഇപ്പോഴും അടയ്ക്കുന്നുണ്ട്. പിഎഫിലെ പണം പിൻവലിക്കുന്നത് റിട്ടയർമെന്റ് കാലം ബുദ്ധിമുട്ടിലാക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് മ്യൂചൽ ഫണ്ട് നിക്ഷേപങ്ങളും മറ്റും. പേഴ്സനൽ ലോൺ എടുക്കുകയാണെങ്കിൽ മാസാമാസമുള്ള തിരിച്ചടവ് പ്രയാസമാകും. രാജീവിനെ പോലുള്ളവർക്ക് ആശ്രയിക്കാവുന്നതാണ് ഇക്വിറ്റി ഹോം ലോൺ.  

എന്താണ് ഇക്വിറ്റി ഹോം ലോൺ

ADVERTISEMENT

നിങ്ങളുടെ കെട്ടിടത്തിനു വിപണി വില അനുസരിച്ചു ബാങ്കുകളോ ഹൗസിംഗ് ഫിനാൻസ് കമ്പനികളോ നൽകുന്ന ലോണാണ് ഹോം ഇക്വിറ്റി ലോൺ. പണി പൂർത്തിയായ വീടിനു മാത്രമേ ലോൺ അനുവദിക്കൂ. മാത്രമല്ല വീടിന്റെയും സ്ഥലത്തിന്റെയും വ്യക്തമായ ഉടമസ്ഥാവകാശവും രേഖകളും ഉണ്ടായിരിക്കണം. വീടിനും നിലവിൽ വസ്തുവിന്മേൽ ഭവന വായ്പ ഉള്ളവർക്കും ഇക്വിറ്റി ലോൺ ലഭ്യമാകും. 

 ലഭ്യമാകുന്ന തുക

ADVERTISEMENT

വസ്തുവിന്റെയും കെട്ടിടത്തിന്റെയും വിപണി വില നിശ്ചയിച്ച ശേഷം അതിൽനിന്നു ഭവന വായ്പ തുക കുറച്ചു ബാക്കിയാണ് ഉപഭോക്താവിനു ലഭ്യമാകുക. വസ്തുവിന്റെ വിലയുടെ ഏകദേശo 50-60 % വരെ ലോൺ ആയി ലഭിക്കും. ഇത് 15 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി. നിങ്ങളുടെ റിട്ടയർമെൻറ് പ്രായവും ഇക്വിറ്റി ലോണിന്റെ കാലാവധി നിശ്ചയിക്കുന്നതിൽ പരിഗണിക്കും. 

പലിശ നിരക്ക്

ADVERTISEMENT

കുറഞ്ഞ ഇഎംഐ, കുറഞ്ഞ പലിശ നിരക്ക് തുടങ്ങിയവയാണ് ഇക്വിറ്റി ഹോം ലോണിന്റെ പ്രത്യേകതകൾ. 8.70 % മുതലാണ് പലിശ നിരക്ക് ആരംഭിക്കുന്നത്. വിവിധ സ്ഥാപനങ്ങളിൽ പലിശ നിരക്കിൽ വ്യത്യാസം വരാം.ലോൺ എടുക്കുന്ന തുക എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നത് പ്രസക്തമല്ല. ഈ തുക ഉപയോഗിച്ചു പുതിയ ബിസിനസ് തുടങ്ങുകയുമാകാം. ഇക്വിറ്റി ഹോം ലോണിലൂടെ വലിയൊരു തുക കണ്ടെത്താനാകും.