രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍ ബി ഐ ബാങ്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്‍കി. ഡിസംബര്‍ 16 മുതല്‍ എല്ലാ ദിവസവും 24 മണിക്കൂറും ഓണ്‍ലൈനായി പണം കൈമാറാം. അവധി ദിവസങ്ങളടക്കം എല്ലാ ദിവസവും എന്‍ ഇ എഫ് ടി ട്രാന്‍സാക്ഷന്‍ നടത്താനുളള സൗകര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍ ബി ഐ ബാങ്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്‍കി. ഡിസംബര്‍ 16 മുതല്‍ എല്ലാ ദിവസവും 24 മണിക്കൂറും ഓണ്‍ലൈനായി പണം കൈമാറാം. അവധി ദിവസങ്ങളടക്കം എല്ലാ ദിവസവും എന്‍ ഇ എഫ് ടി ട്രാന്‍സാക്ഷന്‍ നടത്താനുളള സൗകര്യം നൽകണമെന്നാവശ്യപ്പെട്ട് ആര്‍ ബി ഐ എല്ലാ ബാങ്കുകള്‍ക്കും അടിയന്തര നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് ഡിസംബര്‍ 16 (ഡിസംബര്‍ 15 രാത്രി) 00:30 ന് ആദ്യ സെറ്റില്‍മെന്റ് നടക്കും.

വര്‍ഷം മുഴുവന്‍ 24 മണിക്കൂറും ട്രാന്‍സാക്ഷന്‍ അനുവദിക്കുന്നതിന്റെ ഭാഗമായി ആവശ്യത്തിന് ലിക്വിഡിറ്റി ഉറപ്പാക്കാനും കേന്ദ്രബാങ്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ബെനിഫിഷ്യറി അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആകുന്നതിനും തിരിച്ച് അക്കൗണ്ടിലേക്ക് എത്തുന്നതിനുമുള്ള നിലവിലെ സമയം (രണ്ട് മണിക്കൂര്‍) തുടരും. കൂടാതെ എല്ലാ നെഫ്റ്റ് ഇടപാടുകാര്‍ക്കും കണ്‍ഫര്‍മേഷന്‍ മെസേജും ബാങ്കുകള്‍ ഉറപ്പ് വരുത്തണം. മറ്റ് എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പുതിയ സംവിധാനത്തിലും  തുടരും. ഇക്കാര്യത്തില്‍ അടിസ്ഥാന സൗകര്യമടക്കമുള്ള കാര്യങ്ങള്‍ സജ്ജമാക്കണമെന്നും ആര്‍ ബി ഐ നിര്‍ദ്ദേശത്തില്‍ പറയുന്നു.

രണ്ട് ലക്ഷം രൂപ വരെ

ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത വര്‍ഷം ജനവരി ഒന്നു മുതല്‍ നെഫ്റ്റ് ഇടപാട് ബാങ്കുകള്‍ സൗജന്യമാക്കിയിരുന്നു. നേരത്തെ, കഴിഞ്ഞ ജൂലായിലാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ആര്‍ബി ഐ ബാങ്കുകള്‍ക്ക് നല്‍കിയത്. ആര്‍ ടി ജി എസ്, എന്‍ ഇ എഫ് ടി ഇടപാടുകള്‍ക്ക് ആര്‍ ബി ഐ ബാങ്കുകളില്‍ നിന്ന് മിനിമം ചാര്‍ജ് ഈടാക്കിയിരുന്നു. ഇതാണ് ഇടപാടുകാരിലേക്ക് ബാങ്കുകള്‍ മാറ്റിയിരുന്നത്.

രണ്ട് ലക്ഷം രൂപ വരെയുള്ള ഓണ്‍ലൈന്‍ ഇടപാടാണ് നെഫ്റ്റിലൂടെ നടത്താനാവുക. വലിയ തുകയ്ക്കാണ് ആര്‍ ടി ജി എസ് സംവിധാനംഉപയോഗിക്കുക.