എ ടി എം ഉപയോഗിക്കുമ്പോള്‍ പലപ്പോഴും നമ്മുടെ അക്കൗണ്ടുകളില്‍ നിന്ന് പണം ഡെബിറ്റ് ചെയ്തതായി സന്ദേശം വന്നാലും തുക നമുക്ക് കിട്ടിക്കൊള്ളണമെന്നില്ല. പിന്നീട് അങ്കലാപ്പോടെ ബന്ധപ്പെട്ട ബാങ്കില്‍ പരാതി പറയുമ്പോള്‍ അവരും കൈമലര്‍ത്തും. അല്ലെങ്കില്‍ പതിവ് പല്ലവി ആവര്‍ത്തിക്കും, 'പ്രശ്‌നമില്ല പണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എ ടി എം ഉപയോഗിക്കുമ്പോള്‍ പലപ്പോഴും നമ്മുടെ അക്കൗണ്ടുകളില്‍ നിന്ന് പണം ഡെബിറ്റ് ചെയ്തതായി സന്ദേശം വന്നാലും തുക നമുക്ക്  കിട്ടിക്കൊള്ളണമെന്നില്ല. പിന്നീട് അങ്കലാപ്പോടെ ബന്ധപ്പെട്ട ബാങ്കില്‍ പരാതി പറയുമ്പോള്‍ അവരും കൈമലര്‍ത്തും. അല്ലെങ്കില്‍ പതിവ് പല്ലവി ആവര്‍ത്തിക്കും, 'പ്രശ്‌നമില്ല പണം അക്കൗണ്ടില്‍ തിരിച്ചെത്തും'. ഇങ്ങനെ  അക്കൗണ്ടില്‍ നിന്ന് ഡെബിറ്റായ പണം കൃത്യസമയത്തിനകം തിരികെ എത്തിയില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും ഇടപാടുകാരന് ബാങ്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. എടിഎം, ഇ കൊമേഴ്‌സ് പേയ്‌മെന്റ് അടക്കമുള്ള എല്ലാത്തരം ഇടപാടുകളും ഇങ്ങനെ പരാജയപ്പെട്ടാൽ പണം തിരികെ അക്കൗണ്ടിലെത്തുന്നതിന് ആര്‍ ബി ഐ നിശ്ചിത സമയപരിധി ബാങ്കുകള്‍ക്ക് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.  ഇൗ പരിധി പിന്നിടുമ്പോള്‍ മുതല്‍ ഇടപാടുകാരന് ബാങ്ക് പണം നല്‍കേണ്ടി വരും. വ്യത്യസ്തങ്ങളായ 'ഫെയ്ല്‍ഡ് ട്രാന്‍സാക്ഷന'്് പ്രത്യേകം പ്രത്യേകം നഷ്ടപരിഹാരമാണ് ബാങ്കുകള്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

എ ടി എം 

ADVERTISEMENT

എ ടി എം ഉപയോഗിക്കുമ്പോള്‍ അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്യുകയും എന്നാല്‍ പണം കിട്ടാതെ വരികയും ചെയ്യുന്ന അവസ്ഥയുണ്ടായാല്‍ ഇടപാടു ദിവസം കഴിഞ്ഞ് അഞ്ച് ദിവസത്തിനകം ഉടമയുടെ അക്കൗണ്ടില്‍ തുക തിരിച്ചെത്തിയിരിക്കണമെന്നാണ് ചട്ടം. ഇല്ലെങ്കില്‍ പിന്നീടുള്ള ഓരോ ദിവസത്തിനും 100 രൂപ വീതം അക്കൗണ്ടുടമയക്ക് ബാങ്ക് നഷ്ടപരിഹാരം നല്‍കണം.

ഡെബിറ്റ് കാര്‍ഡ് ഇടപാട്

ADVERTISEMENT

ഡെബിറ്റ് കാര്‍ഡില്‍ നിന്ന് ഡെബിറ്റ് കാര്‍ഡിലേക്കു ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സൗകര്യം പല ബാങ്കികളും നല്‌‍കുന്നുണ്ട്∙ ഇത്തരം പണമിടപാടിലും ഇതേ അവസ്ഥയുണ്ടായാല്‍ ഇടപാട് നടന്ന ദിവസത്തിന് പുറമെ ഒരു ദിവസം കൂടി അനുവദിക്കും. ഇതിനുള്ളില്‍ പണം തിരികെ അക്കൗണ്ടിലെത്തിയില്ലെങ്കില്‍ പിന്നീടുള്ള ദിവസങ്ങള്‍ക്ക് നൂറു രൂപ നിരക്കില്‍ നഷ്ടപരിഹാരം നല്‍കണം.

പോയിന്റ് ഓഫ് സെയില്‍

ADVERTISEMENT

കടയില്‍ സാധനങ്ങള്‍ വാങ്ങി പോയിന്റ് ഓഫ് സെയില്‍ മെഷിനില്‍ കാര്‍ഡ് സ്വൈപ്പ് ചെയ്ത് പണം അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ആവുകയും കച്ചവടസ്ഥാപനത്തിന് കിട്ടാതെ വരുകയും ചെയ്താല്‍ അഞ്ച് ദിവസമാണ് തിരികെ എത്താനുള്ള സമയം. അതു കഴിഞ്ഞാല്‍ ദിവസം നൂറു രൂപ നഷ്ടപരിഹാരത്തിന് അക്കൗണ്ടുടമ അര്‍ഹനാണ്. ഇ-കൊമേഴ്‌സ് ഇടപാടിന്റെ കാര്യത്തിലും ഇതേ ചട്ടം ബാധകമാണ്. ഏതെങ്കിലും ബാങ്ക് ഇത് ലംഘിച്ചാല്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിക്കാം.