അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ നല്‍കുന്ന വായ്പകളില്‍ ആര്‍ ബി ഐ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വ്യക്തി,സംഘം,കൂട്ടു വായ്പകള്‍ എന്നിവയ്ക്കാണ് ഉയര്‍ന്ന പരിധിയില്‍ നിയന്ത്രണം കൊണ്ടുവരുന്നത്. ഒറ്റ അക്കൗണ്ടുകളിലേക്കുള്ള വായപ പരിധി ആകെ മൂലധനത്തിന്റെ 10 ശതമാനമായിട്ടാണ് നിജപ്പെടുത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ നല്‍കുന്ന വായ്പകളില്‍ ആര്‍ ബി ഐ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വ്യക്തി,സംഘം,കൂട്ടു വായ്പകള്‍ എന്നിവയ്ക്കാണ് ഉയര്‍ന്ന പരിധിയില്‍ നിയന്ത്രണം കൊണ്ടുവരുന്നത്.  ഒറ്റ അക്കൗണ്ടുകളിലേക്കുള്ള വായപ പരിധി ആകെ മൂലധനത്തിന്റെ 10 ശതമാനമായിട്ടാണ് നിജപ്പെടുത്തുന്നത്. കൂട്ടുവായ്പകളാണെങ്കില്‍ പരിധി 25 ശതമാനമായിരിക്കണം. നേരത്തെ ഇത് യഥാക്രമം 15 ശതമാനം 40 ശതമാനം എന്ന തോതിലായിരുന്നു. വ്യക്തിഗത ഇടപാടുകാര്‍ക്കും കൂട്ടു ഇടപാടുകാര്‍ക്കും ഉയര്‍ന്ന വായ്പകള്‍ നല്‍കുന്നത് സഹകരണ സ്ഥാപനങ്ങളുടെ റിസ്‌ക് ഉയര്‍ത്തുമെന്നുള്ളതാണ് ആര്‍ ബി ഐ തീരുമാനത്തിന് പിന്നിലുള്ള വാദം. ഇതിനായി 50 ശതമാനം വായ്പകളും 25 ലക്ഷത്തില്‍ താഴെയുള്ളതായിരിക്കണമെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നുണ്ട്.

മുന്‍ഗണനാ മേഖലയ്ക്ക് പ്രാധാന്യം

കാര്‍ഷിക മേഖല, സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, വിദ്യാഭ്യാസ,ഭവന വായ്പകള്‍ എന്നിവ ഉള്‍പ്പെടുന്ന മുന്‍ഗണനാ മേഖലയ്ക്കുള്ള വായ്പ പരിധി നിലവിലെ 40 ശതമാനത്തില്‍ നിന്ന് 75 ശതമാനത്തിലേക്ക് മാര്‍ച്ച് 2023 ഓടെ ഉയര്‍ത്തണമെന്നും ആര്‍ ബി ഐ നിര്‍ദ്ദേശത്തില്‍ പറയുന്നു. 2021 ല്‍ ഇത് 50 ശതമാനമായും 2022 ല്‍ 60 ശതമാനമായും 23 ല്‍ 75 ശതമാനമായും ഉയര്‍ത്തണം.

നേരത്തെ മുംബൈയിലെ പി എം സി ബാങ്കിന്റെ പതനത്തെ തുടര്‍ന്ന് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുമെന്ന് ആര്‍ ബി ഐ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സമഗ്രമാറ്റം സബന്ധിച്ച സൂചനകളും ആര്‍ ബി ഐ പുറത്ത് വിട്ടിരുന്നു.പി എം സി ബാങ്ക് കടബാധിതരായ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എച്ച് ഡി ഐ എല്ലിന് നല്‍കിയത് ആകെ ആസ്തിയുടെ 73 ശതമാനമാണ്. ഇതാണ് ബാങ്കിനെ കരകയറാനാവത്ത വിധം പ്രതിസന്ധിയിലാഴ്ത്തിയത്. ഇത്തരം പ്രവണതകള്‍ തടയുകയും അംഗങ്ങളുടെയും നിക്ഷേപകരുടെയും താത്പര്യം സംരക്ഷിക്കുkയുമാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യം