സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഓണ്‍ലൈന്‍ വഴിയുളള എന്‍ ഇ എഫ് ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) ഇടപാടിന് നാളെ മുതല്‍ ബാങ്കുകള്‍ ഫീസ്് ചുമത്തില്ല. സമ്പദ് വ്യവസ്ഥയില്‍ കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് ഏര്‍പ്പെടുത്തിയ നടപടി ഉപഭോക്താക്കള്‍ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക്  ഓണ്‍ലൈന്‍ വഴിയുളള എന്‍ ഇ എഫ് ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) ഇടപാടിന് ഇന്നു മുതല്‍ ബാങ്കുകള്‍ ഫീസ്് ചുമത്തില്ല. സമ്പദ് വ്യവസ്ഥയില്‍ കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് ഏര്‍പ്പെടുത്തിയ നടപടി ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. നേരത്തെ ജൂലായിലും ഇത്തരം ഇടപാടുകള്‍ക്ക് ഫീസ് ചുമത്തുന്നത് നിര്‍ത്തണമെന്ന് ആര്‍ ബി ഐ ആവശ്യപ്പെട്ടിരുന്നെങ്കിലും സമയപരിധി പ്രഖ്യാപിച്ചിരുന്നില്ല.  ആര്‍ ബി ഐ യുടെ പുതിയ പത്രക്കുറുപ്പില്‍ 2020 ജനുവരി ഒന്നുമുതല്‍ ബാങ്കുകള്‍ എന്‍ ഇ എഫ് ടി ,ആര്‍ ടി ജി എസ്(റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

എന്‍ ഇ എഫ് ടി പണമിടപാടുകള്‍ ഡിസംബറിൽ 24 മണിക്കൂറാക്കി  ബാങ്കുകള്‍ ദീര്‍ഘിപ്പിച്ചിരുന്നു. അവധി ദിവസങ്ങളും ഇതിന്റെ പരിധിയില്‍ വരും. എന്‍ ഇ എഫ് ടി വഴി കൈമാറാവുന്ന തുകയ്ക്ക് പരിധിയില്ലാത്തതിനാല്‍ ഇത് അക്കൗണ്ട് ഉടമകള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. അതേസമയം ഒറ്റത്തവണ രണ്ട് ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാവുന്ന ഐ എം പി എസ് (ഇമ്മീഡിയറ്റ് പെയ്‌മെന്റ് സര്‍വ്വീസ്) ട്രാന്‍സാക്ഷന് ഇപ്പോഴും ഫീസ് നിലനിര്‍ത്തിയിട്ടുണ്ട്. ഒരു രൂപ മുതല്‍ 25 രൂപ വരെയാണ് ഇതിന് വിവിധ ബാങ്കുകള്‍ ഇടാക്കുന്നത്.
ബെനിഫിഷ്യറി അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആകുന്നതിനും തിരിച്ച് അക്കൗണ്ടിലേക്ക് എത്തുന്നതിനുമുള്ള  നിലവിലെ സമയം (രണ്ട് മണിക്കൂര്‍) തുടരും. കൂടാതെ എല്ലാ നെഫ്റ്റ് ഇടപാടുകാര്‍ക്കും കണ്‍ഫര്‍മേഷന്‍ മെസേജും ബാങ്കുകള്‍ ഉറപ്പ് വരുത്തണം.