ആര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ വ്യക്തിഗത അക്കൗണ്ടുകളിലെ ഇടപാടുകളും റിസര്‍വ്വ് ബാങ്ക് നിരീക്ഷിക്കും. അഞ്ച് കോടി ഇടപാട് നടത്തുന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഒരോ പാദത്തിലും കേന്ദ്ര ബാങ്കിന് കൈമാറണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഒരോ പാദവും അവസാനിച്ച് 30 ദിവസത്തിനുള്ളില്‍ ഇത്തരം അക്കൗണ്ടുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ വ്യക്തിഗത അക്കൗണ്ടുകളിലെ ഇടപാടുകളും റിസര്‍വ് ബാങ്ക് നിരീക്ഷിക്കും. അഞ്ച് കോടി ഇടപാട് നടത്തുന്ന അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഒരോ പാദത്തിലും കേന്ദ്ര ബാങ്കിന് കൈമാറണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഒരോ പാദവും അവസാനിച്ച് 30 ദിവസത്തിനുള്ളില്‍ ഇത്തരം അക്കൗണ്ടുകളുടെ വിവരങ്ങള്‍ കൈമാറനാണ് ഉത്തരവ്.
അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ നല്‍കുന്ന വായ്പകളില്‍ ആര്‍ ബി ഐ നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വ്യക്തി,സംഘം,കൂട്ടു വായ്പകള്‍ എന്നിവയ്ക്കാണ് ഉയര്‍ന്ന പരിധിയില്‍ നിയന്ത്രണം കൊണ്ടുവന്നത്.  ഒറ്റ അക്കൗണ്ടുകളിലേക്കുള്ള വായ്പ പരിധി ആകെ മൂലധനത്തിന്റെ 10 ശതമാനമായിട്ടാണ് നിജപ്പെടുത്തിയത്. കൂട്ടുവായ്പകളാണെങ്കില്‍ പരിധി 25 ശതമാനമായിരിക്കണം. നേരത്തെ ഇത് യഥാക്രമം 15 ശതമാനം 40 ശതമാനം എന്ന തോതിലായിരുന്നു. വ്യക്തിഗത ഇടപാടുകാര്‍ക്കും കൂട്ട് ഇടപാടുകാര്‍ക്കും ഉയര്‍ന്ന വായ്പകള്‍ നല്‍കുന്നത് സഹകരണ സ്ഥാപനങ്ങളുടെ റിസ്‌ക് ഉയര്‍ത്തുമെന്നുള്ളതാണ് ആര്‍ ബി ഐ തീരുമാനത്തിന് പിന്നിലുള്ള വാദം. ഇതിനായി 50 ശതമാനം വായ്പകളും 25 ലക്ഷത്തില്‍ താഴെയുള്ളതായിരിക്കണമെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നുണ്ട്.

നേരത്തെ മുംബൈയിലെ പി എം സി ബാങ്കിന്റെ പതനത്തെ തുടര്‍ന്ന് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുമെന്ന് ആര്‍ ബി ഐ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സമഗ്രമാറ്റം സബന്ധിച്ച സൂചനകളും ആര്‍ ബി ഐ പുറത്ത് വിട്ടിരുന്നു.