ഒടുവില്‍ യെസ് ബാങ്കും പി എം സി ബാങ്കിന്റെ അതേ വഴിയില്‍. 10,000 കോടിയുടെ കിട്ടാക്കട ബാധ്യത നേരിടുന്ന യെസ് ബാങ്കിനെ രക്ഷിക്കാന്‍ എസ് ബി ഐ രംഗത്തുവരുന്നു എന്ന വാര്‍ത്തകള്‍ വരുമ്പോള്‍ നിക്ഷേപം പിന്‍വലിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തി റിസര്‍വ്വ ബാങ്ക്. കഴിഞ്ഞ ദിവസം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടുവില്‍ യെസ് ബാങ്കും പി എം സി ബാങ്കിന്റെ അതേ വഴിയില്‍. 10,000 കോടിയുടെ കിട്ടാക്കട ബാധ്യത നേരിടുന്ന യെസ് ബാങ്കിനെ രക്ഷിക്കാന്‍ എസ് ബി ഐ രംഗത്തുവരുന്നു എന്ന വാര്‍ത്തകള്‍ വരുമ്പോള്‍ നിക്ഷേപം പിന്‍വലിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തി റിസര്‍വ്ബാങ്ക്. കഴിഞ്ഞ ദിവസം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തെ അസാധുവാക്കിയാണ് നിലവിലുള്ള നിക്ഷേപം പിന്‍വലിക്കുന്നതില്‍ നിന്ന് ആര്‍ബി ഐ മൊറോട്ടോറിയം പ്രഖ്യാപിച്ചത്.

ആറ് മാസത്തിനിടെ രണ്ടാം തകര്‍ച്ച

ADVERTISEMENT

കഴിഞ്ഞ ആറ് മാസത്തിനിടെ തകരുന്ന രണ്ടാമത്തെ വലിയ ബാങ്കാണ് യെസ് ബാങ്ക്. നേരത്തെ മുംബൈ അധിഷ്ഠിത പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോഓപ്പറേറ്റിവ് ബാങ്ക് കിട്ടാക്കട പ്രതിസന്ധിയില്‍ പെട്ട് തകര്‍ന്നിരുന്നു.

നിക്ഷേപകര്‍ക്ക് 50,000 വരെ മാത്രം

ADVERTISEMENT

പ്രതിസന്ധിയിലായ ബാങ്കിലെ നിക്ഷേപകരുടെ താത്പര്യങ്ങള്‍ എന്തായാലും സംരക്ഷിക്കപ്പെടുമെന്നാണ് ആര്‍ ബി ഐ നല്‍കുന്ന സൂചനകള്‍. അതിന്റെ ഭാഗമായി ഡിപ്പോസിറ്റര്‍മാര്‍ക്ക് തുക പിന്‍വലിക്കുന്നതില്‍ ഇന്ന് മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50,000 രൂപ വരെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാമെന്നാണ് ആര്‍ ബി ഐ നിര്‍ദേശം. ഒരാള്‍ക്ക് ഒന്നിലധികം അക്കൗണ്ടുകളുണ്ടെങ്കിലും അതില്‍ എത്ര പണമുണ്ടെങ്കിലും പരമാവധി പിന്‍വലിക്കാവുന്നത് അര ലക്ഷം രൂപയാണ്. നിലവില്‍ ഒരു മാസം വരെയാണ് കാലാവധി. അതു കഴിഞ്ഞാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി ഇതിന് മാറ്റം വരുത്തും.

ആര്‍ ബി ഐ ഇടപെടല്‍ ശക്തം

അതേസമയം ഇക്കാര്യത്തില്‍ ചില അപവാദങ്ങളുമുണ്ട്. നിക്ഷേപകരുടെ ജീവിതവുമായി ബന്ധപ്പെട്ട രോഗം, വിദ്യാഭ്യാസ ആവശ്യം തുടങ്ങിയവ പോലുള്ള ആവശ്യങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുവാദമുണ്ട്. കഴിഞ്ഞ സപ്തംബറില്‍ പി എം സി ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ ആറു മാസം ആര്‍ ബി ഐ ഇടപെട്ടിരുന്നു. മാസങ്ങളോളം നിക്ഷേപിക്കപ്പെട്ട പണത്തിനായി ഇടപാടുകാര്‍ അലഞ്ഞിരുന്നു. ഇതേ സാഹചര്യം ഇവിടെയും ജനങ്ങള്‍ ഭയക്കുന്നതിനാല്‍ ആര്‍ ബി ഐ ശക്തമായ ഇടപെടല്‍ നടത്തുമെന്നാണ് പ്രതീക്ഷ. പണം പിന്‍ വലിക്കുന്നതിന് മൊറോട്ടോറിയം പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണെന്ന് വിലയിരുത്തപ്പെടുന്നു.