ബാങ്കിങ് കൂടുതൽ അനായാസമാക്കുന്ന ഫിനോ പേമെന്റ്‌സ് ബാങ്ക് (എഫ്.പി.ബി) കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി ഗലി ഗലി ഫിനോ എന്ന പ്രചരണ പരിപാടി തുടങ്ങി. എല്ലാ ജില്ലകളിലെയും ഗ്രാമപ്രദേശങ്ങളിലേയ്‌ക്കും സേവനമെത്തിക്കുമെന്ന് ഫിനോപേമെന്റ്‌സ് ബാങ്ക് സെയിൽസ് - ഡിസ്‌ട്രിബ്യൂഷൻ വിഭാഗം തലവൻ ശൈലേഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്ക് ഇനി വീട്ടിലെത്തും. ബാങ്കിങ് കൂടുതൽ അനായാസമാക്കുന്ന ഫിനോ പേമെന്റ്‌സ് ബാങ്ക് (എഫ്.പി.ബി) കേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി ഗലി ഗലി ഫിനോ എന്ന പ്രചരണ പരിപാടി തുടങ്ങി. എല്ലാ ജില്ലകളിലെയും ഗ്രാമപ്രദേശങ്ങളിലേയ്‌ക്കു സേവനമെത്തിക്കുമെന്ന് ഫിനോ പേമെന്റ്‌സ് ബാങ്ക് വിൽപ്പന–വിതരണ വിഭാഗം തലവൻ ശൈലേഷ് പാണ്ടെ  പറഞ്ഞു.

ഗ്രാമങ്ങളിലേക്ക് 

ADVERTISEMENT

സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ കണക്കനുസരിച്ച് 6.5 ശതമാനം ബാങ്ക് ശാഖകൾ മാത്രമാണ് ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്നത്. ഇടത്തരം പട്ടണങ്ങളിലിത് 62.4 ശതമാനവും, വലിയ നഗരങ്ങളിൽ 31.5 ശതമാനവുമാണ്. ഇതേത്തുടർന്നാണ് ഗ്രാമീണ മേഖലയിൽ പ്രവർത്തനം കേന്ദ്രീകരിക്കാൻ ഫിനോ പേമെന്റ്‌സ് ബാങ്ക് ഒരുങ്ങുന്നത്.ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ശാഖയില്ലാത്ത സ്ഥലങ്ങളിലും ഫിനോ ബാങ്ക് സാന്നിധ്യമറിയിക്കും. കച്ചവടക്കാർ, മൊബൈൽ റിപ്പയർ ഷോപ്പുകൾ എന്നിവിടങ്ങളിലും ബിസിനസ് കറസ്പോണ്ടന്റുമാരുടെ സേവനമുപയോഗിച്ചും മൈക്രോ എ.ടി.എം സംവിധാനം ഏർപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. ഫിനോയുമായുള്ള ബാങ്ക് ഇടപാടുകൾ ഇതിലൂടെ നടത്താം. നിലവിൽ കേരളത്തിലെ 700 ലേറെ വ്യാപാരികളും ഏകദേശം 200 ഭാരത് പെട്രോളിയം പെട്രോൾ പമ്പുകളും ഫിനോയുടെ ബാങ്കിങ് പോയിന്റുകളായി പ്രവർത്തിക്കുന്നുണ്ട് . 

24 മണിക്കൂറും ബാങ്ക്

ADVERTISEMENT

അടുത്ത മാർച്ചോടെ വ്യാപാരികൾ മുഖേനയുള്ള ബാങ്കിങ് ടച്ച് പോയിന്റുകളുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യം. 24 മണിക്കൂറും ബാങ്ക് സേവനങ്ങൾ ലഭ്യമാക്കാൻ ഫിനോയ്‌ക്ക് കഴിയുമെന്ന് എഫ്.പി.ബി മേഖല തലവൻ ബിശ്വജീത് സിൻഹ പറഞ്ഞു. പുതിയ അക്കൗണ്ട ് തുറക്കുക, പണം നിക്ഷേപിക്കുക, പിൻവലിക്കുക, മറ്റ് അക്കൗണ്ടുകളിലേയ്‌ക്ക് പണം അയയ്‌ക്കുക, വിവിധ ബില്ലുകൾ അടയ്‌ക്കുക എന്നിവയെല്ലാം സാധിക്കും. ഇൻസ്റ്റന്റായി ഡെബിറ്റ് കാർഡ് ലഭിക്കും. വായ്പ നൽകുന്നതിന് റിസർ‍വ് ബാങ്കിന്റെ അനുമതിയില്ല. ഫിനോ ബാങ്ക് മർച്ചന്റ് പോയിന്റ് ആയി മാറാൻ താൽപ്പര്യമുള്ള വ്യാപാരികൾക്ക്  89555 59984 എന്ന നമ്പരിൽ മിസ്‌ഡ് കാൾ ചെയ്യാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT