യെസ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന പണം പിന്‍വലിക്കുന്നതിന് ആര്‍ ബി ഐ ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധി ഉടന്‍ പിന്‍വലിച്ചേക്കും. ബാങ്ക് പ്രതിസന്ധിയിലായതോടെ നിക്ഷേപകര്‍ക്ക് ഒരു മാസം പിന്‍വലിക്കാവുന്ന തുക പരമാവധി 50000 രൂപയായി ആര്‍ ബി ഐ കഴിഞ്ഞ ആഴ്ച നിജപ്പെടുത്തിയിരുന്നു. ഇതാണ് അടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യെസ് ബാങ്കില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതിന് ആര്‍ ബി ഐ ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധി ഉടന്‍ പിന്‍വലിച്ചേക്കും. ബാങ്ക് പ്രതിസന്ധിയിലായതോടെ നിക്ഷേപകര്‍ക്ക് ഒരു മാസം പിന്‍വലിക്കാവുന്ന തുക പരമാവധി 50000 രൂപയായി ആര്‍ ബി ഐ കഴിഞ്ഞ ആഴ്ച നിജപ്പെടുത്തിയിരുന്നു. ഇതാണ് അടുത്ത ശനിയാഴ്ചയോടെ പിന്‍വലിക്കുവാന്‍ ബാങ്ക് ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി ഐ എം പി എസ് / നെഫ്റ്റ് ട്രാന്‍സാക്ഷന്‍ ആക്ടിവേറ്റ് ചെയ്തു. ക്രെഡിറ്റ് കാര്‍ഡ് കുടിശികകളും ലോണ്‍ ഇ എം ഐ കളും ഇതോടെ അടക്കാവുന്ന സ്ഥിതി വന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ഈ സംവിധാനം പുനഃസ്ഥാപിച്ചത്.

തുക പിന്‍വലിക്കുന്നതിനുള്ള പരിധി എടുത്ത് കളയുന്നതോടെ ഇടപാടുകളില്‍ സാധാരണ നില പുനസ്ഥാപിക്കാനാവുമെന്നാണ് കരുതുന്നത്.
ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തെ അസാധുവാക്കിയാണ് നിലവിലുള്ള നിക്ഷേപം പിന്‍വലിക്കുന്നതില്‍ നിന്ന് ആര്‍ബി ഐ മൊറോട്ടോറിയം പ്രഖ്യാപിച്ചത്.

ഇടപെടൽ ശക്തം

പ്രതിസന്ധിയിലായ ബാങ്കിലെ നിക്ഷേപകരുടെ താത്പര്യങ്ങള്‍ എന്തായാലും സംരക്ഷിക്കപ്പെടുമെന്നാണ് ആര്‍ ബി ഐ നല്‍കുന്ന സൂചനകള്‍. 50,000 രൂപ വരെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാമെന്നാണ് ആര്‍ ബി ഐ നിര്‍ദേശം. ഒരാള്‍ക്ക് ഒന്നിലധികം അക്കൗണ്ടുകളുണ്ടെങ്കിലും അതില്‍ എത്ര പണമുണ്ടെങ്കിലും പരമാവധി പിന്‍വലിക്കാവുന്നത് അര ലക്ഷം രൂപയാക്കി നിജപ്പെടുത്തിയിരുന്നു. നിലവില്‍ ഒരു മാസം വരെയാണ് കാലാവധി. അതു കഴിഞ്ഞാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി ഇതിന് മാറ്റം വരുത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ സപ്തംബറില്‍ പി എം സി ബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ ആറു മാസം ആര്‍ പി ഐ ഇടപെട്ടിരുന്നു. മാസങ്ങളോളം നിക്ഷേപിക്കപ്പെട്ട പണത്തിനായി ഇടപാടുകാര്‍ അലയുകയും ചെയ്തു. ഇതേ സാഹചര്യം ഇവിടെയും ജനങ്ങള്‍ ഭയക്കുന്നതിനാല്‍ ആര്‍ ബി ഐ ശക്തമായ ഇടപെടല്‍ നടത്തുമെന്നാണ് പ്രതീക്ഷ. പണം പിന്‍ വലിക്കുന്നതിന് മൊറോട്ടോറിയം പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണെന്ന് വിലയിരുത്തപ്പെടുന്നു