അപ്രതീക്ഷിയമായി എത്തിയ കൊറോണ വൈറസ് മൂലമുണ്ടായ ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയത് രാജ്യത്തെ ബാങ്കുകള്‍ക്ക്് കറന്‍സി പ്രതിസന്ധിയുണ്ടാക്കുമോ? നോട്ട് നിരോധനത്തെ തുടര്‍ന്ന് 2016 ല്‍ ഇന്ത്യ അനുഭവിച്ച കറന്‍സി ദുരിതം ഇക്കുറി ഉണ്ടാവില്ലെന്നാണ് ബാങ്കിംഗ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏപ്രില്‍ മാസത്തിലെ ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയത് രാജ്യത്തെ ബാങ്കുകള്‍ക്ക്് കറന്‍സി പ്രതിസന്ധിയുണ്ടാക്കുമോ? നോട്ട് നിരോധനത്തെ തുടര്‍ന്ന് 2016 ല്‍ ഇന്ത്യ അനുഭവിച്ച കറന്‍സി ദുരിതം ഇക്കുറി ഉണ്ടാവില്ലെന്നാണ് ബാങ്കിങ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏപ്രില്‍ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളില്‍ ബാങ്കുകളില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ ഒന്നര ഇരട്ടി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി ലഭ്യമായ ക്ഷേമപെന്‍ഷനുകളും ഈ വര്‍ധനയ്ക്ക്് പിന്നിലുണ്ട്.

അതേസമയം കറന്‍സി പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ പ്രമുഖ ബാങ്കുകളെല്ലാം സാധാരണയില്‍ കവിഞ്ഞ് കറന്‍സികള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ്് വിവരം. ഈ കോവിഡ് കാലം കറന്‍സി പ്രതിസന്ധിയില്ലാതെ തരണം ചെയ്യാന്‍ രണ്ടു മുതല്‍ രണ്ടര ഇരട്ടി വരെ കറന്‍സികള്‍ ബ്രാഞ്ചുകളിലോ എടിഎമ്മുകളിലോ സൂക്ഷിച്ചിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് മൂന്നിരട്ടി വരെ പണം കോവിഡ് കാലത്തേയ്ക്ക് സൂക്ഷിച്ചിട്ടുണ്ട്.
 സ്വകാര്യ ബാങ്കുകളും ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. പണമില്ലാത്ത എടിഎം ഉണ്ടാകരുത് എന്ന നിലയിലാണ് ബാങ്കുകള്‍ കറന്‍സി പുറത്തേയ്ക്ക് നല്‍കുന്നത്. കറന്‍സി നിരോധനത്തെ തുടര്‍ന്ന് പണം ലഭ്യമാകാതെ വന്ന അവസ്ഥ ഒഴിവാക്കാന്‍ ഇക്കുറി ധനമന്ത്രാലയവും സര്‍ക്കാരും ആവിഷ്‌കരിച്ച നടപടികളാണ് ബാങ്കുകള്‍ക്ക് പണലഭ്യത വര്‍ധിപ്പിച്ചത്. അതേസമയം ലോക്ഡൗണ്‍ കാലം എടിഎം ഇടപാടുകളിലും മാറ്റങ്ങള്‍ വരുത്തി. സാധാരണ എയര്‍പോര്‍ട്ട്, വ്യാവസായ കേന്ദ്രങ്ങള്‍,റെയില്‍വെ സ്‌റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതല്‍ പണം പിന്‍വലിക്കപ്പെട്ടിരുന്നതെങ്കില്‍ ലോക് ഡൗണ്‍ കാലത്ത് വലിയ റസിഡന്‍ഷ്യല്‍ മേഖലകള്‍ക്കായി ആ സ്ഥാനം. ആളുകള്‍ താമസസ്ഥലത്ത് മാത്രം കഴിഞ്ഞ് കൂടുന്നതുകൊണ്ട് അവരുടെ ചെലവും ആ മേഖലയില്‍ മാത്രമായി ചുരുങ്ങുന്നു.