കോവിഡ് ബാധയെ തുടര്‍ന്ന് ലോക്ഡൗണിലായ സാമ്പത്തിക വാര്‍ഷാരംഭത്തിലെ ആദ്യ രണ്ടാഴ്ചയില്‍ രാജ്യത്ത് ബാങ്ക് വായ്പകളിലും നിക്ഷേപങ്ങളിലും വര്‍ധന. ബാങ്കുകള്‍ നല്‍കുന്ന വായ്പകളില്‍ 7.2 ശതമാനം വര്‍ധന രേഖപ്പെടുത്തി ഇത് 103.39 ലക്ഷം കോടിയായി ഉയര്‍ന്നു. നിക്ഷേപമാകട്ടെ 9.45 ശതമാനമാണ് വര്‍ധിച്ചത്. 137.14 ലക്ഷം കോടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് ബാധയെ തുടര്‍ന്ന് ലോക്ഡൗണിലായ സാമ്പത്തിക വാര്‍ഷാരംഭത്തിലെ ആദ്യ രണ്ടാഴ്ചയില്‍ രാജ്യത്ത് ബാങ്ക് വായ്പകളിലും നിക്ഷേപങ്ങളിലും വര്‍ധന. ബാങ്കുകള്‍ നല്‍കുന്ന വായ്പകളില്‍ 7.2 ശതമാനം വര്‍ധന രേഖപ്പെടുത്തി ഇത് 103.39 ലക്ഷം കോടിയായി ഉയര്‍ന്നു. നിക്ഷേപമാകട്ടെ 9.45 ശതമാനമാണ് വര്‍ധിച്ചത്. 137.14 ലക്ഷം കോടി രൂപയാണ് ഏപ്രില്‍ 10 ന് അവസാനിച്ച ആഴ്ചയിലെ ബാങ്ക് നിക്ഷേപം. കഴിഞ്ഞ വര്‍ഷം സാമ്പത്തിക വാര്‍ഷാരംഭത്തിലെ ആദ്യ രണ്ട് ആഴ്ചകളില്‍ വായ്പയും നിക്ഷേപവും യഥാക്രമം 96.44 ലക്ഷം കോടിയും 125.3 ലക്ഷം കോടിയുമായിരുന്നു.

അതേസമയം 2020 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ബാങ്ക് വായ്പകളില്‍ 6.14 ശതമനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതാകട്ടെ അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. കോവിഡിന് വ്യാപനത്തിനു ഒരു വര്‍ഷം മുമ്പേ രാജ്യം അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധിയാണ് വായ്പ കുറയാന്‍ കാരണമായത്. പിന്നീട് കോവിഡ് പശ്ചാത്തലത്തില്‍ ബാങ്കുകളുടെ പണദൗര്‍ലഭ്യം നീക്കുന്നതിനായി ആര്‍ ബി ഐ ഇടപെടുകയും വായ്പ നല്‍കുന്നതിന് സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് പണലഭ്യത വരുത്തുകയും ചെയ്തിരുന്നു. കൂടാതെ പലിശ നിരക്കില്‍ ഒരു ശതമാനത്തിലധികം കുറവും വരുത്തിയിരുന്നു